2024 ഒക്ടോബർ 27-31 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2024 ഒക്ടോ 27-31 വരെയുള്ള ആനുകാലിക വിവരങ്ങൾ
2024 ഒക്ടോബറിൽ കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിതനായത്
പ്രണബ് ജ്യോതിനാഥ്
റിഗോലിത്ത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണ് ശേഖരിച്ചു ഭൂമിയിൽ എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം?
ചന്ദ്രയാൻ 4
2024 -ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ മുൻ ഇന്ത്യൻ ഹോക്കി താരം?
പി ആർ ശ്രീജേഷ്
2024 ഒക്ടോബർ ലോകാരോഗ്യ സംഘടന മലേറിയ മുക്തമായി പ്രഖ്യാപിച്ച രാജ്യം? ഈജിപ്ത്
രാഷ്ട്രീയ ഏകതാ ദിനം?
ഒക്ടോബർ 31
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ആണ് രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നത്
ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നു
പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ ആത്മകഥ?
എന്റെ എംബസിക്കാലം
ഫ്രഞ്ച് എംബസിയിൽ ജോലി ചെയ്തിരുന്ന കാലഘട്ടത്തിലെ ഉൾപ്പെടെയുള്ള അനുഭവങ്ങൾ പങ്കുവെക്കുന്ന പുസ്തകം
അന്താരാഷ്ട്ര ഫുട്ബോളിൽ പത്ത് ഹാട്രിക്കുകൾ നേടിയ രണ്ടാമത്തെ പുരുഷ താരം എന്ന നേട്ടം സ്വന്തമാക്കിയത്?
ലയണൽ മെസ്സി
അന്താരാഷ്ട്ര ഫുട്ബോളിൽ പത്ത് ഹാട്രിക്കുകൾ നേടിയ ആദ്യ പുരുഷതാരം ക്രിസ്ത്യാനോ റൊണാൾഡോ
വിശ്വനാഥൻ ആനന്ദിനു ശേഷം എലോ റേറ്റിങ്ങിൽ 2800 പോയിന്റ് മറികടക്കുന്ന ഇന്ത്യൻ താരം എന്ന നേട്ട സ്വന്തമാക്കിയത്?
അർജുൻ എരിഗാസി
വിയറ്റ്നാമിന്റെ പുതിയ പ്രസിഡണ്ടായി അധികരമേറ്റത്?
ലുഔങ് കുഔങ്
2024 ഒക്ടോബറിൽ പുതിയ ലോഗോയും പുതിയ ഏഴ് സേവനങ്ങളും അവതരിപ്പിച്ച ടെലികോം കമ്പനി?
ബിഎസ്എൻഎൽ (BSNL)
ബി എസ് എൻ എല്ലിന്റെ പുതിയ ആപ്തവാക്യം കണക്റ്റിംഗ് ഭാരത്
2024 ഒക്ടോബർ ദൃശ്യമായ 80,000 വർഷങ്ങൾക്കു ശേഷം മാത്രം കാണാൻ സാധിക്കുന്ന വാൽനക്ഷത്രം?
ഷുചിൻഷാൻ അറ്റ്ലസ്
കുട്ടികളിൽ പഞ്ചസാരയുടെ അമിത ഉപയോഗം തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ച ബോധവൽക്കരണ പരിപാടി?
ഷുഗർ ബോർഡ്
അമേരിക്കയിലെ ഗ്ലോബൽ ഫിനാൻസ് മാഗസിൻ 2024ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് ആയി തിരഞ്ഞെടുക്കപ്പെട്ട ബാങ്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ SBI
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ജില്ല?
എറണാകുളം
2024 ഒക്ടോബറിൽ ഫിലിപ്പീൻസിൽ വീശിയ ഉഷ്ണമേഖല കൊടുങ്കാറ്റ്?
ട്രാമി
തെക്കു കിഴക്കൻ ഏഷ്യയിൽ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ട്രാമി
2024ലെ 68- മത് ബാലൺ ഡി ദ്യോർ പുരസ്കാര ജേതാക്ക ൾ
മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള 2024 -ൽ 68- മത് ബാലൺ ദ്യോർ പുരസ്കാര ജേതാവ്?
റോഡ്രിക് (മാഞ്ചസ്റ്റർ സിറ്റി താരം)
മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള 2024 -ൽ 68- മത് ബാലൺ ദ്യോർ പുരസ്കാര ജേതാവ്?
ഐയ്റ്റാന ബോൺ മാറ്റി (ബാഴ്സലോണ)
തുടർച്ചയായി രണ്ടാം തവണയാണ് ഐയ്റ്റാന ബോൺമാറ്റി പുരസ്കാരം കരസ്ഥമാക്കുന്നത്
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രക്ഷേപണം ആരംഭിക്കുന്ന റേഡിയോ? ഹരിവരാസനം
ഭിന്നശേഷിക്കാരായ യുവതി യുവാക്കളെ ഉൾപ്പെടുത്തി സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച കലാസംഘം?
റിഥം
ബംഗ്ലാദേശിലെ ഏത് മുൻ പ്രധാനമന്ത്രി യുടെ ആഡംബരക്കൊട്ടാരമാണ്
വിപ്ലവ മ്യൂസിയം ആയി മാറുന്നത്? ഷെയ്ക്ക് ഹസീന
ഇന്ത്യയിലെ ആദ്യത്തെ ‘എഴുത്തുകാരുടെ ഗ്രാമം’ (Writers Village ) നിലവിൽ വന്നത് ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
പുഷ്കർ സിംഗ് ധാമി
ജാർഖണ്ഡ് തെരഞ്ഞെടുപ്പ് ബ്രാൻഡ് അംബാസഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
എം എസ് ധോണി
കുടുംബശ്രീയുടെ സേവനങ്ങൾ സ്മാർട്ട് ഫോണിൽ ലഭ്യമാക്കുന്നതിനുള്ള ആപ്ലിക്കേഷൻ
പോക്കറ്റ് മാർട്ട് ആപ്പ്
ലോകത്തിലെ ആദ്യത്തെ മലയാളം സ്പോർട്സ് ക്രോണോഗ്രാഫ് വാച്ച്?
ഓളം
വാച്ച് പ്രേമികളുടെ കൂട്ടായ്മയായ
ടൈം ഗ്രാഫർ ആണ് മലയാളം ലിപി യിലുള്ള അക്കങ്ങൾ ഉള്ള ഓളം വാച്ച് പുറത്തിറക്കിയത്
കേന്ദ്രഭരണ പ്രദേശമായ ജമ്മുകാശ്മീരിന്റെ മുഖ്യമന്ത്രി?
ഒമർ അബ്ദുള്ള
ഉപമുഖ്യമന്ത്രി
സുരിന്ദർ കുമാർ ചൗധരി
2024 ഒക്ടോബറിൽ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച സ്പാനിഷ് ഇതിഹാസം?
റാഫേൽ നദാൽ
11 -മത് ഒ വി വിജയൻ സാഹിത്യ പുരസ്കാരം ലഭിച്ചത്?
കുഴൂർ വിൽസൺ
കൃതി ‘ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ
രാജ്യത്തെ റെയിൽവേ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ആപ്പ്?
സൂപ്പർ ആപ്പ്
കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി
അശ്വിനി വൈഷ്ണവ്
2024 ഒക്ടോബർ അന്തരിച്ച കർണാടക ഹൈക്കോടതി മുൻ ജഡ്ജി?
ജസ്റ്റിസ് കെ എസ് പുട്ടസ്വാമി
ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിയമ പോരാട്ടം നടത്തിയ വ്യക്തി
അദ്ദേഹത്തിന്റെ ഹർജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന് സുപ്രീംകോടതി വിധിയുണ്ടായത്
രോഗാണു ബാധമൂലമുള്ള ഏറ്റവും വലിയ പകർച്ചവ്യാധി എന്ന നിലയിലേക്ക് മാറുന്ന രോഗം?
ക്ഷയം
കേരളത്തിലെ മൂന്നാമത്തെ അന്താരാഷ്ട്ര തുറമുഖം സ്ഥാപിക്കുന്നത് ? അഴീക്കൽ (കണ്ണൂർ)
അടുത്തിടെ മലയാളത്തിലേക്ക് മൊഴിമാറ്റി തിരുവിതാംകൂർ മാല എന്ന പേരിൽ പ്രസിദ്ധീകരിച്ച കൃതി ?
ബഹുവിശേഷ വിനോദ കീർത്തനം നൂതന കിസ്സാ
വി എ മുഹമ്മദ് മുസ്ലിയാർ 95 വർഷം മുമ്പ് രചിച്ച് അറബി മലയാളത്തിൽ പ്രസിദ്ധീകരിച്ച തിരുവിതാംകൂർ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന മാപ്പിളപ്പാട്ട് കൃതി
ബഹുവിശേഷ വിനോദ കീർത്തനം നൂതന കിസ്സാ
ഈ കൃതി മലയാളത്തിലേക്ക് മൊഴിമാറ്റിയത് അബ്ദുൽ മജീദ് നദ് വി
വനിതാ ക്രിക്കറ്റ് ലോകകപ്പിൽ വിക്കറ്റ് നേടിയ ആദ്യ മലയാളി താരം?
ആശാ ശോഭന
വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കളിച്ച ആദ്യ മലയാളി വനിതാ താരം ആശാ ശോഭന
രക്തവും സാക്ഷികളും എന്ന പുസ്തകം എഴുതിയത്?
ആനന്ദ്
മികച്ച പാർലമെന്റേറിയനുള്ള
ടി എം ജേക്കബ് സ്മാരക ട്രസ്റ്റ് പുരസ്കാരം ലഭിച്ചത്?
എൻ കെ പ്രേമചന്ദ്രൻ
2024 ഒക്ടോബർ ഇന്റർനാഷണൽ ആസ്ട്രോ നോട്ടിക്കൽ ഫെഡറേഷന്റെ പ്രശസ്തമായ വേൾഡ് സ്പേസ് അവാർഡ് ലഭിച്ച ഐഎസ്ആർഒ ചെയർമാൻ?
ഡോ. എസ് സോമനാഥ്
കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ നിശാശലഭം?
പാൻഗോര കേരളയൻസിസ്
ക്ഷേത്രപരിസരവും കുളങ്ങളും കാവുകളും പരിപാലിച്ച് ഹരിതാഭം ആക്കാനുള്ള പദ്ധതി?
ദേവാങ്കണം ചാരുഹരിതം
ഇന്ത്യയിലെ ആദ്യത്തെ എയർപോർട്ട് അധിഷ്ഠിത സ്വയം പ്രവർത്തിക്കുന്ന ഇൻഡോർ എയർ ക്വാളിറ്റി മോണിറ്ററിങ് സൗകര്യം ആരംഭിച്ചത്?
തിരുവനന്തപുരം
ഐക്യരാഷ്ട്ര സംഘടന ദിനം?
ഒക്ടോബർ 24
ലോകത്ത് സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1945 ഒക്ടോബർ 24- നാണ് ഐക്യരാഷ്ട്ര സംഘടന രൂപം കൊണ്ടത്
1948 മുതൽ ഒക്ടോബർ 24 യു എൻ ദിനമായി ആചരിക്കുന്നു
500 വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്ക് ശേഷം 2024 ഒക്ടോബറിൽ ഏതു ചരിത്ര പുരുഷൻ ആണ് ജൂത വംശജൻ ആണെന്ന് കണ്ടെത്തിയിട്ടുള്ളത്?
ക്രിസ്റ്റഫർ കൊളംബസ്
ക്ലിനിക് ഓൺ ക്ലൗഡ് എന്നറിയപ്പെടുന്ന ഹെൽത്ത് എടിഎം നിലവിൽ വരുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
യൂണിസെഫിൽ ഇന്ത്യ അംഗമായിട്ട്
2024 -ൽ എത്ര വർഷം തികയുന്നു
75
1949 -ൽ ആണ് ഇന്ത്യ യൂണിസെഫിൽ ചേർന്നത്
യൂണിസെഫിന്റെ ആസ്ഥാനം
ന്യൂയോർക്ക്
ലോക പോളിയോ ദിനം?
ഒക്ടോബർ 24
ലോകത്ത് ആദ്യമായി ടൈപ്പ് 1 പ്രമേഹത്തെ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റിലൂടെ ഭേദപ്പെടുത്തിയ രാജ്യം?
ചൈന
2024 ഒക്ടോബറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണറായി പുനർ നിയമനം ലഭിച്ച വ്യക്തി?
എം രാജേശ്വര്‍ റാവു
2024 ഒക്ടോബറിൽ തിരുവനന്തപുരത്ത് സ്ഥിരീകരിക്കപ്പെട്ട രോഗം?
മ്യൂറിൻ ടൈഫസ്
രാജ്യത്ത് അപൂർവമായി കാണപ്പെടുന്നത് ബാക്ടീരിയൽ രോഗമാണ് മ്യൂറിൻ ടൈഫസ്
റിക്കറ്റ്സിയ ടൈഫി എന്ന ബാക്ടീരിയ ആണ് രോഗകാരി
2024 -ൽ ഭിന്നശേഷിക്കാർക്കുള്ള ലോക ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മലയാളി?
ആരോൺ അജിത്
ലോക ചാമ്പ്യൻഷിപ്പിന്റെ വേദി
ഫ്രാൻസ്
Weekly Current Affairs | 2024 ഒക്ടോ 27-31 വരെയുള്ള ആനുകാലിക വിവരങ്ങൾ