2024 നവംബർ 17-23 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2024 നവംബർ 17-23 വരെയുള്ള ആനുകാലിക വിവരങ്ങൾ
2024 ലെ ബുക്കർ പുരസ്കാരം ലഭിച്ച ബ്രിട്ടീഷ് സാഹിത്യകാരി?
സമാന്ത ഹാർവെ
പുരസ്കാരം ലഭിച്ച കൃതി ഓർബിറ്റൽ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറു യാത്രികർ ഭൂമിയെ വലം വെക്കുന്നതാണ് നോവലിലെ പ്രതിപാദ്യ വിഷയം
2023 ലെ ബുക്കർ പുരസ്കാര ജേതാവ് പോൾ ലിഞ്ച്
കൃതി – പ്രോഫറ്റ് സോങ്ങ്
2024 യുഎൻ കാലാവസ്ഥ ഉച്ചകോടി (COP29) വേദി?
ബാകു (അസർബയ്ജാൻ)
ഭൂ ഉടമസ്ഥത സംബന്ധിച്ച സമ്പൂർണ്ണ വിവരങ്ങൾ ഡിജിറ്റലാക്കിയ ഇന്ത്യയിലെ ആദ്യ വില്ലേജ്?
ഉജ്ജാർ ഉളുവാർ (കാസർകോട്, മഞ്ചേശ്വരം താലൂക്ക്)
ഏതു ആഫ്രിക്കൻ രാജ്യത്തിന്റെ പരമോന്നത ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചത്?
നൈജീരിയ
നൈജീരിയയുടെ രണ്ടാം പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ദ നൈജർ’
നൈജീരിയൻ പ്രസിഡന്റ് ബോലാ അഹമ്മദ് ടിനുബു നരേന്ദ്രമോദിക്ക് ബഹുമതി സമ്മാനിച്ചത്
1969 -ൽ എലിസബത്ത് രാജ്ഞി ശേഷം നൈജീരിയ ഈ ബഹുമതി നൽകുന്ന രണ്ടാമത്തെ വിദേശിയാണ് മോദി ഇതോടെ 17 രാജ്യങ്ങളുടെ പരമോന്നത ബഹുമതികൾ മോദിക്ക് ലഭിച്ചു
70 വയസ്സിനു മുകളിലുള്ളവർക്ക് സൗജന്യ ചികിത്സയ്ക്കായി ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ഇൻഷുറൻസ് പദ്ധതി പ്രകാരം നൽകുന്ന കാർഡ്?
ആയുഷ്മാൻ വയ വന്ദന കാർഡ്
70 വയസ്സിനു മുകളിലുള്ളവർക്ക് അവരുടെ വരുമാനം പരിഗണിക്കാതെ പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി
ഹോക്കി ഇന്ത്യ ലീഗിൽ ഡൽഹി ടീം ഡയറക്ടറായി നിയമിതനായത്?
പി ആർ ശ്രീജേഷ്
അടുത്തിടെ ഏഴ് ഭൂഖണ്ഡങ്ങളിലെ ഏഴു കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി?
ഷെയ്ഖ് ഹസൻ
ഏഷ്യയിലെ എവറസ്റ്റ്,
ആഫ്രിക്കയിലെ കിളിമഞ്ചാരോ,
വടക്കൻ അമേരിക്കയിലെ ഡെനാലി, തെക്കേ അമേരിക്കയിലെ അക്വൻകാഗ്വ,
യൂറോപ്പിലെ മൗണ്ട് എൽബ്രൂസ്,
അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ,
ഓസ്ട്രേലിയയിലെ മൗണ്ട് കോസി യാസ്കോ എന്നിവയാണ് ഷെയ്ഖ് ഹസൻ കീഴടക്കിയത്
ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളിയായി ഷെയ്ഖ് ഹസൻ
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വ്യോമപ്രതിരോധ മിസൈലായ ആകാശ് ആദ്യമായി കയറ്റുമതി ചെയ്ത രാജ്യം?
അർമേനിയ
ഇന്ത്യയുടെ പുതിയ കൺട്രോൾ ആൻഡ് ഓഡിറ്റർ ജനറലായി നിയമിതനായത്?
സഞ്ജയ് മൂർത്തി
ഗിരീഷ് ചന്ദ്രമുർമുവിന്റെ പിൻഗാമിയായിട്ടാണ് നിയമനം
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം?
ഗരുഡ ശക്തി?
വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയിലും സർക്കാർ സ്ഥാപനങ്ങളുടെ ഭൂമിയിലും ആധുനിക രീതിയിൽ കൃഷി ചെയ്യാനുള്ള പദ്ധതി?
NAWO -DHAN
വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറിയായി യുഎസ് നിയുക്ത പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്?
കാരോളിൽ വൈറ്റ്
ഈ പദവിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 27 കാരിയായ കാരോളിൻ
ലൈബ്രറി കൗൺസിലിന്റെ സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2024-ലെ ഐവി ദാസ് പുരസ്കാരം നേടിയത്?
പ്രൊഫ. എം ലീലാവതി
ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും വെങ്കല ശില്പവും അടങ്ങുന്നതാണ് പുരസ്കാരം
ഏറ്റവും നല്ല ഗ്രന്ഥശാല പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്കാരം ലഭിച്ചത്? പൊൻകുന്നം സെയ്ദ്
50000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം
കേരളത്തിലെ പ്രഥമ ആണവോർജനിലയം നിലവിൽ വരുന്ന ജില്ല?
കാസർഗോഡ്
കാസർകോട് ജില്ലയിലെ ചീമേനി എന്ന സ്ഥലത്താണ് കേരളത്തിന്റെ പ്രഥമ ആണവോർജനിലയം നിലവിൽ വരുന്നത്
രൺധംബോർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
രാജസ്ഥാൻ
രൺധംബോർ നാഷണൽ പാർക്കിലെ
25 -ഓളം കടുവകളെ കാണാതായതിനെത്തുടർന്നാണ് രൺധംബോർ നാഷണൽ പാർക്ക് വാർത്തകളിൽ ഇടം പിടിച്ചത്
രാജസ്ഥാൻ ആസ്ഥാനമായുള്ള മേഘമണ്ഡൽ സൻസ്ഥാൻ നൽകുന്ന 2024 -ലെ രാജാ രവിവർമ്മ സമ്മാൻ പുരസ്കാരം ലഭിച്ചത്?
മുരളി ചീരോത്ത്
കേരള ലളിതകലാ അക്കാദമി ചെയർമാനാണ് മുരളി ചീരോത്ത്
2024 -ൽ ബിർസ മുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്?
150
1875 നവംബർ 15 -നാണ് ബിർസാമുണ്ട ജനിച്ചത്
ബിർസാ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ജൻ ജാതീയ ദിവസ് ആയിട്ടാണ് ആചരിക്കുന്നത്
16 വയസ്സിന് താഴെയുള്ള കുട്ടികൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുവാൻ ഒരുങ്ങുന്ന രാജ്യം?
ഓസ്ട്രേലിയ
2024 നവംബറിൽ അന്തരിച്ച എം ടി പത്മ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? രാഷ്ട്രീയം
ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ചൂട് ഏറിയ വർഷം?
2024
2025 -ലെ 67 മത് സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി?
തിരുവനന്തപുരം
കേരളത്തിലെ കലക്ടറേറ്റുകളിലെ ആദ്യ വനിത ഡഫേദാർ എന്ന നേട്ടം സ്വന്തമാക്കിയത്?
കെ സിജി
ആലപ്പുഴ കലക്ടർ അലക്സ് വർഗീസിന്റെ ഡഫേദാറാണ് (അകമ്പടി ജീവനക്കാരി) കെ സിജി
അന്തിമേഘങ്ങളിലെ വർണ്ണഭേദങ്ങൾ’ എന്ന പുസ്തകം എഴുതിയത്?
എം കെ സാനു
പ്രസിദ്ധ സാഹിത്യകാരൻ പാറപ്പുറത്തിന്റെ എത്രാമത്തെ ജന്മവാർഷികമാണ് 2024 നവംബർ 14 -ന് ആചരിച്ചത്?
100 മത് ജന്മവാർഷികം
പാറപ്പുറത്തിന്റെ യഥാർത്ഥ നാമം
കെ ഇ മത്തായി
1924 നവംബർ 14 നാണ് പാറപ്പുറത്ത് ജനിച്ചത്
പ്രധാന കൃതികൾ അരനാഴികനേരം, പണിതീരാത്ത വീട്,
നിറമണിഞ്ഞ കാൽപ്പാടുകൾ, അന്വേഷിച്ചു കണ്ടെത്തിയില്ല, അക്കരപ്പച്ച
ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ ആയ ഹ്വാസോങ് 19 വികസിപ്പിച്ചെടുത്ത രാജ്യം?
ഉത്തരകൊറിയ
മനുഷ്യന്റെ ഉള്ളംകൈ സ്കാൻ ചെയ്ത് പണമടക്കുന്ന പാംപേ രീതി വികസിപ്പിച്ച രാജ്യം?
ചൈന
ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോളറായി തിരഞ്ഞെടുത്?
ലയണൽ മെസ്സി
കിരീടം നേട്ടങ്ങളിലും ലോക ഫുട്ബോളിലും മെസ്സി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്
2024 -ലെ അവസാന സൂപ്പർ മൂൺ കാണാൻ സാധിക്കുന്നത്?
നവംബർ 16
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുമ്പോൾ ആണ് സൂപ്പർ മൂൺ പ്രതിഭാസം നടക്കുന്നത്
ബീവർ മൂൺ എന്നറിയപ്പെടുന്ന 2024-ലെ അവസാന സൂപ്പർമൂൺ
2024 നവംബർ 16 -നാണ് നടന്നത്
പരിസ്ഥിതി സൗഹൃദമായ ഉൽപ്പന്നങ്ങൾക്ക് സർക്കാർ നൽകുന്ന പ്രത്യേക ലൈസൻസ്?
ഇക്കോ മാര്‍ക്ക്
സ്മാർട്ട്ഫോൺ വിപണി സംബന്ധിച്ച കൗണ്ടർ പോയിന്റ് റിസർച്ച് റിപ്പോർട്ട് പ്രകാരം ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയായി മാറിയ രാജ്യം
ഇന്ത്യ
ചൈനയാണ് മുന്നിലുള്ള രാജ്യം
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ താപ്പാന എന്ന ഗിന്നസ് റെക്കോർഡിലേക്ക് എത്തിയ ആന
കോന്നി സോമൻ
മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് അവരുടെ പേരിൽ എടുത്തിട്ടുള്ള കണക്ഷനുകൾ അറിയാനും ആവശ്യമില്ലാത്തവ വിച്ഛേദിക്കാനും നഷ്ടമായ മൊബൈൽ ഫോണുകൾ കണ്ടെത്താനും സൗകര്യമൊരുക്കുന്ന പോർട്ടൽ?
സഞ്ചാർ സാഥി
കേന്ദ്ര വാർത്താവിനിമയ മന്ത്രി
ജ്യോതി രാദിത്യ സിന്ധ്യ
2024 ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി വേദി?
ബീഹാർ
ഭാഗ്യചിഹ്നം ഗുഡിടിയ
ബീഹാർ മുഖ്യമന്ത്രി നിധീഷ് കുമാർ
ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ നയിക്കുന്നത്?
സലിമ ടെറ്റെ
കടലിലും ശുദ്ധജലത്തിലും കരയിലുമായി കഴിയുന്ന ആമകളുടെ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് പുറത്തിറക്കിയ മൊബൈൽ ആപ്പ്?
കൂർമആപ്പ്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ ഉള്ള ജില്ല? തിരുവനന്തപുരം
കേരള സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംഘടിപ്പിക്കുന്ന 31 മത് സ്വദേശി ശാസ്ത്ര കോൺഗ്രസ് വേദി?
കൊച്ചി
ഐഎസ്ആർഒ നിർമ്മിക്കുന്ന ചന്ദ്രനിലേക്ക് നേരിട്ട് 100 മണിക്കൂർ കൊണ്ട് പറന്നെത്താൻ സഹായിക്കുന്ന റോക്കറ്റ്?
സൂര്യ
നാടൻ പശുക്കൾക്ക് രാജ്യം മാതാ- ഗോമാതാ എന്ന പദവി നൽകാൻ തീരുമാനിച്ച സംസ്ഥാനം?
മഹാരാഷ്ട്ര
താനൂർ ബോട്ട അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ? ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷൻ
യുഎസ് വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽ എത്തിയ ആദ്യ വനിത? സൂസി വിൽസ്
ലോക പ്രമേഹ ദിനം?
നവംബർ 14
2024-ലെ ലോക പ്രമേഹ ദിനത്തിന്റെ പ്രമേയം?
“തടസ്സങ്ങൾ തകർക്കുന്നു വിടവുകൾ നികത്തുന്നു”
Breaking Barriers, Bridging Gaps
സൈക്കിൾ ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ജയിൽ ശിക്ഷ പ്രഖ്യാപിച്ച രാജ്യം?
ജപ്പാൻ
പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിലെ കരകൗശല തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ആരംഭിച്ച ഡിജിറ്റൽ ഫ്ലാറ്റ്ഫോം?
ടുലിപ്
2024 നവംബറിൽ അന്തരിച്ച ബിബേക് ദിബ്രോയ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
സാമ്പത്തികം
2024 രാസമാലിന്യങ്ങൾ കലർന്നതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങിയ കായൽ?
അഷ്ടമുടിക്കായൽ കൊല്ലം
സൂപ്പർ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ കമ്പ്യൂട്ടറുകൾ?
പരംരുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ
2024 -ലെ യു എൻ ഷാങ് ഹായ് പുരസ്കാരം ലഭിച്ച കേരളത്തിലെ കോർപ്പറേഷൻ?
തിരുവനന്തപുരം
മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ നിർമ്മിച്ച ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസ് ആരംഭിച്ചത്?
ഡൽഹി
ഇന്ത്യയിൽ വന്യജീവി സങ്കേതത്തിനുള്ളിലെ ആദ്യത്തെ ക്ലൈമറ്റ് വാക്ക് പദ്ധതി നടപ്പിലാക്കുന്നത്?
ചിമ്മിനി വന്യജീവി സങ്കേതം
2024 ഷാഗോസ് ദ്വീപ് സമൂഹത്തിന്റെ കൈവശാവകാശം ലഭിച്ച രാജ്യം? മൗറീഷ്യസ്
സംസ്ഥാനത്തെ ആദ്യ സീ പ്ലെയിൻ സർവീസിന് തുടക്കം കുറിച്ചത്?
കൊച്ചി
ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് ആയിരുന്നു ആദ്യ സർവീസ്
ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്
Weekly Current Affairs | 2024 നവംബർ 17-23 വരെയുള്ള ആനുകാലിക വിവരങ്ങൾ