Weekly Current Affairs for Kerala PSC Exams| 2024 June 16-22|PSC Current Affairs|Weekly Current Affairs



2024 ജൂൺ 16-22 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs|2024 ജൂൺ 16-22 വരെയുള്ള ആനുകാലിക വിവരങ്ങൾ




2023-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാൻ പുരസ്കാരത്തിന് അർഹനായ സംസ്കൃത പണ്ഡിതൻ?

ഡോ. കെ ജി പൗലോസ്

ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ആര്?

സിറിൽ റാമഫോസ

ബ്രെയിലി ലിപിയിലേക്ക് മാറ്റപ്പെട്ട മലയാളത്തിലെ ആദ്യ കവിതാസമാഹാരം?

പിന്നിട്ട വഴികളും വരികളും
രചയിതാവ് അനീഷ് സ്നേഹയാത്ര

2024 ജൂണിൽ അന്തരിച്ച ‘കൊൽക്കത്തയുടെ ചരിത്രകാരൻ’ എന്നറിയപ്പെടുന്ന മലയാളി?

പി തങ്കപ്പൻ നായർ

ആളുകൾ കൂട്ടമായി താമസിക്കുന്ന കോളനികൾ ഇനിമുതൽ അറിയപ്പെടുന്നത്?

നഗർ

സങ്കേതം എന്ന പേര് ഉന്നതി എന്നും
ഊര് എന്നത് പ്രകൃതി എന്നുമാക്കി ഓരോ പ്രദേശത്തും താൽപര്യമുള്ള കാലാനുസൃതമായ പേരുകളും
ഉപയോഗിക്കാം

തുടർച്ചയായ രണ്ടുദിവസങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ട കേരളത്തിലെ ജില്ലകൾ?

പാലക്കാട്, തൃശ്ശൂർ

കേരളത്തിന്റെ പുതിയ പട്ടികജാതി- പട്ടികവർഗ്ഗ വകുപ്പ് മന്ത്രി?

ഒ ആർ കേളു

മുൻ മന്ത്രി കെ രാധാകൃഷ്ണൻ പാർലമെന്റിലേക്ക് വിജയിച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്
മാനന്തവാടി എംഎൽഎ യാണ് ഒ ആർ കേളു

ദേശീയ വായന ദിനം (National Reading Day )?

ജൂൺ 19

കേരളത്തിൽ ഗ്രന്ഥശാല പ്രവർത്തനത്തിന് തുടക്കമിട്ട പി എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19
1995 ജൂൺ 19- ന് പി എൻ പണിക്കർ അന്തരിച്ചു

2017 മുതലാണ് ദേശീയ വായന ദിനം ആചരിക്കാൻ തുടങ്ങിയത്.
1996 ജൂൺ 19 മുതൽ കേരള സർക്കാർ വായന ദിനം ആചരിക്കുന്നുണ്ട്.

അന്താരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങൾ?

മിതാലി രാജ് (7 സെഞ്ചുറി)
സ്മൃതി മന്ദാന (6 സെഞ്ചുറി)

പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മൂല്യം ഏറിയ കമ്പനി?

എൻവിഡിയ

മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും മറികടന്ന് ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന നേട്ടം കൈവരിച്ചത് ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയ

18- മത് ലോക്സഭയിലെ പ്രോ- ടെം സ്പീക്കറായി നിയമിതനായത്?

ഭർതൃഹരി മെഹ്താബ്

1998 മുതൽ ഒഡീഷ്യയിലെ കട്ടക് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്ന ഭർതൃഹരി മെഹ്താബ്
ഏഴാം തവണയാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്

കേരളത്തിൽ പുതിയ നാവികസേന ഉപകേന്ദ്രം സ്ഥാപിതമാകുന്നത്?

തിരുവനന്തപുരം (മുട്ടത്തറ)

യോഗ ദിനം?

ജൂൺ 21

2024- ലെ 10-മത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഇന്ത്യയിലെ മുഖ്യവേദി?

ശ്രീനഗർ (കാശ്മീർ)

2024- ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം?

“അവരവർക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ” (Yoga for self and society )


2024 ജൂണിൽ അന്തരിച്ച പ്രശസ്ത ഭരതനാട്യം നർത്തകൻ?

പ്രൊഫ. സി വി ചന്ദ്രശേഖർ


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്റ്റീൽ ആർച്ച് റെയിൽപാലം നിലവിൽ വരുന്നത്?

റിയാസി (ജമ്മു കാശ്മീർ)
ചിനാബ് നദിക്കു മുകളിൽ കൂടെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്

2024 ലെ പാരിസ്ഥിതിക പ്രകടന സൂചികയിൽ (Environmental Performance Index) ഒന്നാം സ്ഥാനത്തുള്ള രാജ്യം?

എസ്റ്റോണിയ (Estonia)
രണ്ടാം സ്ഥാനത്ത് ലക്സംബർഗ്
മൂന്നാം സ്ഥാനത്ത് ജർമ്മനി
ഇന്ത്യയുടെ സ്ഥാനം 176

2024- ൽ നടക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ബഹുരാഷ്ട്ര വ്യോമ അഭ്യാസം?

തരംഗ് ശക്തി
ഇന്ത്യ, ഓസ്ട്രേലിയ, ഫ്രാൻസ്, യുഎസ്, ജർമ്മനി, സിംഗപ്പൂർ, യുകെ, ജപ്പാൻ യുഎഇ എന്നീ രാജ്യങ്ങൾ പങ്കെടുക്കും

യുനെസ്കോയുടെ ലോകത്തിലെ 7 മികച്ച മ്യൂസിയങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഗുജറാത്തിലെ മ്യൂസിയം?

ഭുജ് സ്മൃതി വനം
ഭൂകമ്പത്തിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച ഈ മ്യൂസിയം 2022 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്തു

നളന്ദ സർവ്വകലാശാലയുടെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്തത്?

നരേന്ദ്രമോദി
സ്ഥിതി ചെയ്യുന്നത് ബീഹാർ

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കഥകളി കലാകാരി?

രഞ്ജുമോൾ മോഹൻ

ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്റർ സ്ഥാപിക്കപ്പെടുന്നത്?

വിഴിഞ്ഞം

ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സംസ്ഥാന സെക്രട്ടറിയേറ്റ്?

അസം സംസ്ഥാന സെക്രട്ടറിയേറ്റ്

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തി ന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം സമുദ്രമത്സ്യ ലഭ്യതയുള്ള ഇന്ത്യൻ സംസ്ഥാനം?

ഗുജറാത്ത്
രണ്ടാം സ്ഥാനത്ത് കേരളം

ജീവിതം ഒരു പാഠപുസ്തകം എന്ന പുസ്തകം രചയിതാവ്?

ഗോപിനാഥ് മുതുകാട്

2024 -ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെന്റിന്റെ വേദി?

അമേരിക്ക

2024 -ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഔദ്യോഗിക പന്ത്?

Cumbre (പ്യൂമ)

2024 -ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഭാഗ്യചിഹ്നം?

കപ്പിത്താൻ (CAPITAN) എന്ന പേരുള്ള കഴുകൻ

2024- ലെ യൂറോ കപ്പിന്റെ വേദി?
ജർമ്മനി (Germany)

2024- ലെ യൂറോ കപ്പിന്റെ ഔദ്യോഗിക പന്ത്?

ഫുസ്ബെല്ലിബെ (Fussballiebe)
ജർമ്മൻ പേരിന്റെ അർത്ഥം ‘ഫുട്ബോളിന്റെ ഇഷ്ടം’

സ്ട്രെപ്റ്റോ കോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന അണുബാധ വ്യാപിക്കുന്ന രാജ്യം?

ജപ്പാൻ
മാംസം ഭക്ഷിക്കുന്ന അപൂർവ്വ ബാക്ടീരിയയാണ് ഈ രോഗത്തിനു കാരണം

കൂനോ നാഷണൽ പാർക്കിന് ശേഷം ചീറ്റകളെ താമസിപ്പിക്കാൻ പദ്ധതിയിടുന്ന ഇന്ത്യയിലെ രണ്ടാമത്തെ വന്യജീവി സങ്കേതം?

ഗാന്ധി സാഗർ വന്യജീവി സങ്കേതം മധ്യപ്രദേശ്

2024 ജനുവരിയിലെ സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ശേഖരമുള്ള രാജ്യം?

റഷ്യ
രണ്ടാംസ്ഥാനത്ത് അമേരിക്ക
മൂന്നാം സ്ഥാനത്ത് ചൈന
ഇന്ത്യയുടെ 6 -മത് സ്ഥാനത്ത്

റോഡ് സുരക്ഷാ പരിഗണിച്ച് ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ തിരിച്ചറിയുന്നതിന് ഏതു നിറമാണ് നിർബന്ധമാക്കുന്നത്?

മഞ്ഞ നിറം
നിലവിൽ ‘L’ ബോർഡും ഡ്രൈവിംഗ് സ്കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനായിട്ടുള്ളത്

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യം?

തായ്‌ലൻഡ്
ദക്ഷിണേഷ്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യ രാജ്യമാണ് തായ്‌ലൻഡ്

സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യങ്ങൾ?

നേപ്പാൾ തായ്‌വാൻ

2024 ജൂൺ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സൂയിസൈഡ് ഡ്രോൺ?

നാഗാസ്ത്ര -1

പാവോ നൂർമി ഗെയിംസിൽ ജാവലിൻ ഇനത്തിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ?

നീരജ് ചോപ്ര
85.97 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം നേടിയത്

ഫിൻലാൻഡിലെ തുർക്കുവിലുള്ള പാവോ നൂർമി സ്റ്റേഡിയത്തിലാണ് പാവോ നൂർമി ഗെയിംസ് നടക്കുന്നത്

2024 -ലെ സുസ്ഥിരവികസന സൂചകയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?

ഫിൻലാൻഡ്
രണ്ടാം സ്ഥാനത്ത് സ്വീഡൻ
മൂന്നാം സ്ഥാനത്ത് ഡെൻമാർക്ക്
ഇന്ത്യ 109 സ്ഥാനത്ത്

2024- ൽ ആഗോള സമാധാന സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?

ഐസ് ലാൻഡ്
രണ്ടാം സ്ഥാനം അയർലൻഡ്
മൂന്നാം സ്ഥാനം ഓസ്ട്രിയ
ഇന്ത്യയുടെ സ്ഥാനം 116

2024 -ലെ കേന്ദ്ര ബാലസാഹിത്യ പുരസ്കാരം മലയാള വിഭാഗത്തിൽ ലഭിച്ചത്?

ഉണ്ണി അമ്മയമ്പലം
അൽഗോരിതങ്ങളുടെ നാട് എന്ന നോവലിനാണ് പുരസ്കാരം
50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം

2024 ജൂൺ തീവണ്ടികൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായ ജൽപായ്ഗുഡി എന്ന സ്ഥലം ഏത് സംസ്ഥാനത്താണ്

പശ്ചിമബംഗാൾ

അടുത്തിടെ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ കപ്പൽ?

INS സൂററ്റ്

ഇന്ത്യയിലെ സ്വാതന്ത്രസമരസേനാനി കളുടെയും പ്രമുഖ നേതാക്കളുടെയും പ്രതിമകൾ സ്ഥാപിച്ച പ്രേരണാ സ്ഥൽ ഉദ്ഘാടനം ചെയ്തത്?

ജഗദീപ് ധൻകർ (ഉപരാഷ്ട്രപതി)

കൊച്ചി സിറ്റി പോലീസ് ആരംഭിച്ച ലഹരി വിരുദ്ധ പദ്ധതി?

പോഡാ (PODA)

2024 ജൂണിൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് എസ്തർ ഫൗണ്ടേഷന്റെ ചിത്രകല പുരസ്കാരം നേടിയ മലയാളി?

പ്രദീപ് പുത്തൂർ
ചിത്രകലരംഗത്തെ 25 വർഷത്തെ മികവ് പരിഗണിച്ചാണ് പുരസ്കാരം

2024 ജൂണിൽ പുറത്തുവിട്ട ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?

124
അർജന്റീന ഫ്രാൻസ് ബെൽജിയം എന്നീ രാജ്യങ്ങൾ ആദ്യം മൂന്നാം സ്ഥാനത്ത്

നഗരപ്രദേശങ്ങളിൽ എല്ലാ ദിവസവും 24 മണിക്കൂറും കടകളും ഷോപ്പിംഗ് മാളുകളും ഭക്ഷണശാലകളും പ്രവർത്തിക്കാനായി തീരുമാനിച്ച സംസ്ഥാനം?

മധ്യപ്രദേശ്

ലോകവയോജന ചൂഷണ
ബോധവൽക്കരണ ദിനം?

ജൂൺ 15

2024 ജൂൺ ലിംകാ ബുക്ക് ഓഫ് റെക്കോർഡിൽ പേര് ഉൾപ്പെടുത്തപ്പെട്ട കേന്ദ്ര ഗവൺമെന്റ് മന്ത്രാലയം?

ഇന്ത്യൻ റെയിൽവേ മന്ത്രാലയം

ബഷീർ ബാല്യകാലസഖി പുരസ്കാരം 2024 -ൽ അർഹനായത്?

എം എൻ കാരശ്ശേരി

എച്ച് ആർ കൺസൾട്ടൻസിയായ മെർസർ നടത്തിയ 2024- ലെ കോസ്റ്റ് ഓഫ് ലിവിംങ് സർവ്വേയിൽ ഒന്നാം സ്ഥാനത്തുള്ള നഗരം?

ഹോങ്കോഗ്
സിംഗപ്പൂർ
സൂറിച്ച്

മെർസർ നടത്തിയ 2024- ലെ കോസ്റ്റ് ഓഫ് ലിവിംങ് സർവ്വേ അനുസരിച്ച് ജീവിക്കാൻ ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരം?

മുംബൈ
2013 -ൽ സർവ്വേ ആരംഭിച്ചത് മുതൽ ഇന്ത്യയിൽ മുംബൈയാണ് ചെലവിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളത്

2024 ഗ്രാൻഡ് പ്രിക്സ് ബോക്സിങ് ടൂർണമെന്റിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം?

ലോവ് ലിന ബോർഗോഹെയ്ൻ

ഇ – ഫ്ളോ പാരിസ്ഥിതിക നിരീക്ഷണ സംവിധാനത്തിലൂടെ കേന്ദ്ര ജലശക്തി മന്ത്രാലയം നിരീക്ഷിക്കുന്ന നദി?

ഗംഗനദി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബ്രാൻഡ് മൂല്യമുള്ള വ്യക്തി?

വിരാട് കോലി

എന്റെ പൂന്തോട്ടം എന്ന കവിത സമാഹാരം രചിയിതാവ്?

ഇന്ദുലേഖ വയലാർ

ലോക അഭയാർത്ഥി ദിനം( World Refugee Day)?

ജൂൺ 20

2024 -ലെ ലോക അഭയാർത്ഥി ദിനത്തിന്റെ പ്രമേയം?

For a World Where Refugees Are Welcomed

മയക്കുമരുന്ന് വില്പനയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി മിഷൻ നിശ്ചയ് തുടങ്ങുന്ന സംസ്ഥാനം?

പഞ്ചാബ്

ഉമ്മൻചാണ്ടി സ്മാരകപ്രജ്ഞാന ശ്രേഷ്ഠ പുരസ്കാരം ലഭിച്ചത്?

ഡോ. എ സുകുമാരൻ നായർ

യൂറോ കപ്പിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ താരം?

നെദീം ബജ്റമി

പാരീസ് ഒളിമ്പിക്സിലെ പുരുഷ ഡബിൾസിൽ മത്സരിക്കുന്ന രോഹൻ ബൊപ്പണ്ണ -ശ്രീറാം ബാലാജി സഖ്യത്തിന്റെ പരിശീലകനായി നിയമിതനായ മലയാളി?

ബാലചന്ദ്രൻ മാണിക്കത്ത്

UNHCR ന്റെ ഗ്ലോബൽ ഗുഡ് വിൽ അംബാസിഡറായി നിയമിതനായ ബ്രിട്ടീഷ് ചലച്ചിത്ര നടൻ?

തിയോ ജെയിംസ് (Theo James)

Weekly Current Affairs 2024 June 26-22| 2024 ജൂൺ 16-22 വരെയുള്ള ആനുകാലിക വിവരങ്ങൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.