2024 ഡിസംബർ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2024 ഡിസംബർ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ
55 മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ മയൂരം സ്വന്തമാക്കിയ ലിത്വനിയൻ ചിത്രം?
ടോക്സിക്
സംവിധായകൻ സൗളി ബിലുവൈറ്റെ
2024-ൽ 50 വാർഷികം ആഘോഷിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന കൃതിയുടെ രചയിതാവ്?
എം മുകുന്ദൻ
ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിഷ്ണറി
2024 -ലെ വാക്കായി തെരഞ്ഞെടുത്തത്?
ബ്രെയിൻ റോട്ട് (brain rot)
നിലവാരം കുറഞ്ഞ ഉള്ളടക്കങ്ങൾ സ്ഥിരമായി കാണുകയോ വായിക്കുകയോ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ മാനസിക ബൗദ്ധിക തലത്തിനുണ്ടാകുന്ന തകർച്ചയാണ് brain rot എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്
1854 ഹെന്റി ഡേവിഡ് തോറയാണ് ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത്
2024 -ലെ വനിതാ ഹോക്കി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ കിരീടം നേടിയത് രാജ്യം? ഇന്ത്യ
ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയത്
2016 -23 ലും ഇന്ത്യയാണ് കിരീടം നേടിയത്
ഇതോടെ ദക്ഷിണാഫ്രിക്ക ഒപ്പം ഇന്ത്യയും എത്തി
മൂന്നു വീതം കിരീടങ്ങളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേടിയിട്ടുള്ളത്
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്?
ജയ് ഷാ
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജയ് ഷാ
ലോക ഭിന്നശേഷി ദിനം?
ഡിസംബർ 3
2024 -ലെ ലോക ഭിന്നശേഷി ദിനത്തിന്റെ പ്രമേയം?
“സമഗ്രവും സുസ്ഥിരവുമായ ഭാവിക്കായി വികലാംഗരുടെ നേതൃത്വം വർദ്ധിപ്പിക്കുക
ഉസ്ബെക്കിസ്ഥാനിൽ നടന്ന 2024 -ലെ ഇന്റർനാഷണൽ പ്രസിഡന്റ്സ് കപ്പ് നേടിയ മലയാളി ഗ്രാൻഡ് മാസ്റ്റർ?
നിഹാൽ സരിൻ
ദേശീയ വായു നിലവാര സൂചക പ്രകാരം സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ള ജില്ല?
തൃശ്ശൂർ
രാജ്യത്ത് നാലാം സ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്കായിയുള്ള പ്രത്യേക വായ്പ പദ്ധതി?
പി എം വിദ്യാലക്ഷ്മി
പ്രഥമ ഏഷ്യൻ ബുദ്ധ ഉച്ചകോടിയുടെ വേദി ഡൽഹി?
പ്രഥമ ഏഷ്യൻ ബുദ്ധ ഉച്ചകോടിയുടെ പ്രമേയം?
“ഏഷ്യയെ ശക്തിപ്പെടുത്തുന്നതിൽ ബുദ്ധ ധമ്മത്തിന്റെ പങ്ക്”
ഇന്ത്യയിലെ ഏറ്റവും മികച്ച സമുദ്ര ബന്ധന സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്?
കേരളം
ഏറ്റവും മികച്ച സമുദ്ര ബന്ധന ജില്ലയ്ക്കുള്ള പുരസ്കാരം ലഭിച്ചത് കൊല്ലം ജില്ല
മികച്ച ഉൾനാടൻ മത്സ്യബന്ധന സംസ്ഥാനം തെലുങ്കാന
ദേശീയ മത്സ്യബന്ധന ദിനം?
നവംബർ 21
2025 ജനുവരി 17 -ന് റിലീസിന് ഒരുക്കുന്ന എമർജൻസി എന്ന സിനിമയിൽ ഇന്ദിരാഗാന്ധിയായി വേഷം ഇടുന്നത്? കങ്കണ റണാവത്
1976 ലെ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം
ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ചൂട് ഏറിയ വർഷം?
2024
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വ്യോമപ്രതിരോധ മിസൈലായ ആകാശ് ആദ്യമായി കയറ്റുമതി ചെയ്ത രാജ്യം?
അർമേനിയ
ഉത്തർപ്രദേശിൽ നിലവിൽ വന്ന പുതിയ പുതിയ ജില്ലയുടെ പേര്?
മഹാ കുംഭ മേള
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ
മഹാ കുംഭമേള നടക്കുന്ന പ്രദേശമാണ് പുതിയ ജില്ലയായി പ്രഖ്യാപിച്ചത്
ഉത്തർപ്രദേശ് മുഖ്യമന്ത്രി
യോഗി ആദിത്യനാഥ്
ലോക എയ്ഡ്സ് ദിനം?
ഡിസംബർ 1
2024ലെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം?
അവകാശങ്ങളുടെ പാത സ്വീകരിക്കുക
Take The Rights Path
ഇന്ത്യയിലെ ആദ്യത്തെ നൈറ്റ് സഫാരി പാർക്ക് തുറന്നത്?
ഉത്തർപ്രദേശ് ലക്നൗ
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമ നിർമ്മാണ ശുപാർശയിൽ കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിയായി നിയോഗിക്കപ്പെട്ടത് ആര്?
ഡോ. മിത സുധീന്ദ്രൻ
18- മത് എഡിഷൻ പ്രവാസി ഭാരതീയ ദിവസ് വേദി?
ഒഡീഷ്യ (ഭുവനേശ്വർ)
പ്രവാസി ഭാരതീയ ദിവസ് -ജനവരി 9
ഒഡീഷ്യ മുഖ്യമന്ത്രി
മോഹനൻ ചരൺ മാജി
ലോകത്ത് ഏറ്റവും മോശം വായു ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട നഗരം?
ഡൽഹി
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം വായു ഗുണനിലവാര സൂചികയിൽ
382 -സ്ഥാനത്താണ് ഡൽഹി
സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല കായികമേള?
കളിക്കളം
വേദി
കാര്യവട്ടം (തിരുവനന്തപുരം)
ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ
11- മത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?
മാസാറ്റോ കാൻഡ
ഇന്ത്യയുടെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഫ്യൂവലിങ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ? ലഡാക്കിലെ ലേ യിൽ
സംസ്ഥാനത്തെ അതി ദരിദ്ര കുടുംബങ്ങളെ സഹായിക്കാനുള്ള കുടുംബശ്രീയുടെ പദ്ധതി?
ഉജ്ജീവനം
കുട്ടികളെയും മുതിർന്നവരെയും ഇന്റർനെറ്റ്, മൊബൈൽ ആസക്തിയിൽ നിന്നും മോചിപ്പിക്കുന്നതിനായി ആരംഭിച്ച ക്ലിനിക്?
ഇ – മോചൻ ക്ലിനിക്
ക്ലിനിക്ക് ആദ്യമായി ആരംഭിച്ചത് കോഴിക്കോട് ജില്ലാ മാനസിക ആരോഗ്യ കേന്ദ്രം
2024 -ലെ ലോകസുന്ദരി പട്ടം നേടിയ
വിക്ടോറിയ കെജോർ ഏതു രാജ്യക്കാരിയാണ്?
ഡെന്മാർക്ക്
വേദി മെക്സിക്കോ
73 -മത് സൗന്ദര്യമത്സരമാണ് നടന്നത്
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തിയ സോളമൻ ദ്വീപ് ഏത് സമുദ്രത്തിലാണ്?
പസഫിക് സമുദ്രം
നാഷണൽ ജോഗ്രഫിക് ചാനലിന്റെ വീഡിയോഗ്രാഫർ മനുസാൻ ഫെലിക്സ് ആണ് പവിഴപ്പുറ്റ് കണ്ടെത്തിയത്
ആന്ത്രാക്സ് ഏത് തരത്തിലുള്ള രോഗമാണ്?
ബാക്ടീരിയ
വംശനാശഭീഷണി നേരിടുന്ന ഒലിവ്
റെഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമകളുടെ സംരക്ഷണം പ്രമേയമാക്കി ശശികുമാർ അമ്പലത്തറ രചനയും സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററി?
ഒരൽപ്പം കര തരൂ… കടലാമകൾക്കൊരു സ്നേഹതീരം
ഇന്ത്യയിലെ ആദ്യത്തെ റോബോ പാർക്ക് സ്ഥാപിക്കുന്നത് എവിടെയാണ്?
തൃശൂർ
വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്ന ലോകത്തിലെ ഏറ്റവും ശേഷിയുള്ള കണ്ടെയ്നർ കപ്പലിന്റെ പേര്?
എം സി സി ഐറിന
2021- 22 ലെ മാനവ വികസന സൂചകയിൽ ഇന്ത്യ യുടെ സ്ഥാനം?
132
രാമപ്പ ക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
തെലങ്കാന
WOH 64 എന്താണ്?
റെഡ് സൂപ്പർജയന്റ് നക്ഷത്രം
2024 -ലെ ദേശീയ യുവജനോത്സവത്തിന്റെ വേദി?
നാസിക് (മഹാരാഷ്ട്ര)
നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഗൂഗിൾ വികസിപ്പിച്ച പ്രളയ മുന്നറിയിപ്പ് സംവിധാനം?
ഗ്രാഫ് കാസ്റ്റ്
കേരളത്തിലെ ദേശീയ ജിയോ ഹെറിറ്റേജ് സൈറ്റ് ?
വർക്കല ക്ലിഫ്
ദരിദ്ര്യ രാജ്യങ്ങളെ വിപണിയിലേക്ക് കൂടുതൽ ആകർഷിപ്പിക്കാൻ സീറോ താരിഫ് നയം നടപ്പിലാക്കുന്ന രാജ്യം?
ചൈന
രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേക സ്പോർട്സ് ലീഗ് ആരംഭിച്ച സംസ്ഥാനം ?
കേരളം
2024 നവംബറിൽ പുറത്തിറക്കിയ പ്രസാർ ഭാരതിയുടെ ഒ ടി ടി ആപ്പ്?
വേവ്സ്
G20 യിലെ സാമ്പത്തിക വളർച്ചയിൽ ഒന്നാമതായി രാജ്യം?
ഇന്ത്യ
അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിനു സമ്മാനമായി പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയത്?
സിലോഫർ പഞ്ചാമൃത കലശം
മഹാരാഷ്ട്രയിലെ കോൽഹാപൂരിന്റെ പൈതൃകം പേറുന്ന വെള്ളിയിൽ തീർത്ത പഞ്ചാമൃത കലശം
Weekly Current Affairs | 2024 ഡിസംബർ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ