Weekly Current Affairs for Kerala PSC Exams| 2024 April 1 – 7 | PSC Current Affairs | 2024 ഏപ്രിൽ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. 2024 ഏപ്രിൽ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ

Weekly Current Affairs for Kerala PSC Exams |2024 ഏപ്രിൽ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ

കേരളത്തിൽ വലിയ വീടുകൾക്കും കെട്ടിടങ്ങൾക്കും ഈടാക്കുന്ന ആഡംബര നികുതി ഇനി ഏതു പേരിലാണ് അറിയപ്പെടുന്നത്?

അധിക നികുതി


ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജന നഗരസഭ എന്ന നേട്ടം കൈവരിക്കാൻ പോകുന്ന നഗരസഭ?

കൊട്ടാരക്കര (കൊല്ലം)


2024 ഏപ്രിൽ ധനകാര്യ കമ്മീഷൻ അംഗമായി നിയമിതനായ വ്യക്തി?

മനോജ് പാണ്ഡെ


ഏതു രാജ്യത്തിന്റെ ആദ്യ വനിത പ്രധാനമന്ത്രിയായിട്ടാണ് ജുഡിത്ത് സുമിൻവ നിയമിതയായത്?

കോംഗോ


2024-ൽ ദ്വീപ് രാഷ്ട്രമായ മഡഗാസ്കറിൽ വീശിയ ചുഴലിക്കാറ്റ്?

ഗമാനേ


ഏത് ഇന്ത്യൻ സംസ്ഥാനത്തിനാണ് ചൈന ‘സാങ്‌നാൻ’ എന്ന പേര് നൽകിയിരിക്കുന്നത്?

അരുണാചൽ പ്രദേശ്


അർനോൾഡ് ക്ലാസിക് പ്രോ വീൽചെയർ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ?

രാജേഷ് ജോൺ


ലോക ബാങ്കിന്റെ ദ്വൈവാർഷിക റിപ്പോർട്ട് പ്രകാരം ഒരു കോടി പേർ ദാരിദ്ര്യത്തിന്റെ വക്കിലുള്ള ഏഷ്യൻ രാജ്യം?

പാക്കിസ്ഥാൻ


കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നാഷണൽ PWD ഐക്കൺ ആയി തെരഞ്ഞെടുത്തത്?

ശീതൾ ദേവി


സാഗർ കവാച്ച് 01/24 സമുദ്ര സുരക്ഷാ അഭ്യാസം നടന്നത് എവിടെ?

ലക്ഷദ്വീപ്


ഇംഗ്ലീഷ് ഭാഷയിലേക്കുള്ള വിവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പെൻ അമേരിക്ക നൽക്കുന്ന സാഹിത്യ ഗ്രാന്റിന്  അർഹയായ മലയാളി?

ഡോ വൃന്ദ വർമ്മ

പ്രശസ്ത നാടക നടൻ ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ഡോ. എസ് ഗിരീഷ് കുമാർ  രചിച്ച അലിംഗം എന്ന നോവലാണ് വൃന്ദ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയത്


ഏത് അമേരിക്കൻ സംസ്ഥാനമാണ് പ്ലൂട്ടോയെ സംസ്ഥാന ഗ്രഹമായി പ്രഖ്യാപിച്ചത്?

Arizona
യുഎസിൽ വച്ച് കണ്ടെത്തിയ സൗരയുധത്തിലെ ഏക ഗ്രഹമായാണ് പ്ലൂട്ടോ)


2024-ലെ അന്താരാഷ്ട്ര സർഫിങ്‌ ഫെസ്റ്റിവലിന്റെ വേദി?

വർക്കല (തിരുവനന്തപുരം)

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവൽ ആണിത്



ടി20 ക്രിക്കറ്റിൽ 300 താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പർ?

എം എസ് ധോണി


ആഗോള എയർലൈൻ കമ്പനികളിൽ വിപണിമൂല്യത്തിൽ മൂന്നാമതെത്തിയ എയർലൈൻസ്?

ഇൻഡിഗോ


താപനില രേഖപ്പെടുത്താൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും ചൂടേറിയ മാസം എന്ന റെക്കോഡിട്ടത്?

2024 മാർച്ച്


അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ നിരോധിക്കുവാൻ തീരുമാനിച്ച രാജ്യം?

ഇസ്രയേൽ


ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനത്തിനായി ബംഗാളിൽ സിപിഎം (CPM)  അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അവതാരക?

സമത


തെക്കൻ കേരളത്തിലെ തീരങ്ങളിൽ ഉണ്ടായ അപ്രതീക്ഷിതമായ കടലാക്രമണത്തിന് കാരണമായ പ്രതിഭാസം?

കള്ളക്കടൽ പ്രതിഭാസം


2024 ഏപ്രിലിൽ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയ യൂറോപ്യൻ രാജ്യം?

ജർമ്മനി


ലഡാക്കിന് സംസ്ഥാന പദ്ധതി ആവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിച്ചിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ?

സോനം വങ്‌ ചുക്


പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ
നെമാസ്പിസ് വാൻഗോഗി (Cnemaspis vangoghi) ഏതു ഇനത്തിൽപ്പെട്ട ജീവിയാണ്?

പല്ലി


ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ വോട്ടർമാർക്ക്‌ ലഭ്യമാക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ?

നോ യുവർ കാൻഡിഡേറ്റ്
(Know Your Candidate )


2024 മാർച്ചിൽ അന്തരിച്ച ഡാനിയൽ ബാലാജി ഏതു മേഖലയിൽ പ്രശസ്തനായിരുന്നു?

സിനിമ


അടച്ചുപൂട്ടിയ കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖല വ്യവസായം?

ഹിൽ ഇന്ത്യ

കീടനാശിനി നിർമ്മിക്കാനായി 1958- ല്‍ ഏലൂരിൽ തുടങ്ങിയ ഹിൽ ഇന്ത്യ ലിമിറ്റഡ് പ്രവർത്തനം അവസാനിപ്പിച്ചു

2024 ഏപ്രിലിൽ സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന ബിൽ പാസാക്കുന്ന തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായി മാറിയത്?

തായ്‌ലാൻഡ്


ചേരരാജാക്കന്മാരുടെ കാലത്തെ രണ്ടായിരത്തോളം വർഷം പഴക്കമുള്ള നാണയം കണ്ടെടുത്ത രാജ്യം?

ഈജിപ്ത്


കേരളത്തിൽ തുമ്പികളുടെ വൈവിധ്യം ഏറ്റവും കൂടുതലുള്ള സംരക്ഷിത മേഖല?

ശെന്തുരണി (കൊല്ലം)


നവോത്ഥാന ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാർഷികമാണ് 2024 -ൽ ആചരിച്ചത്?

വൈക്കം സത്യാഗ്രഹം


ഏഷ്യൻ അത് ലറ്റിക് കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട മലയാളി ഒളിമ്പ്യൻ?

ഷൈനി വിൽസൺ


കച്ചത്തീവ് ദ്വീപ് ഏത് രാജ്യങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത് ?

ഇന്ത്യ, ശ്രീലങ്ക

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള പാക്ക് കടലിടുക്കിലെ ഒരു ചെറുദ്വീപാണ് കച്ചത്തീവ് ദ്വീപ് എന്നത് തമിഴ് ഭാഷയിൽ തരിശുദ്വീപ് എന്ന അർത്ഥം


2024 ഏപ്രിൽ നാശം വിതച്ച കാത് ലീൻ കൊടുങ്കാറ്റ് ഏത് രാജ്യത്താണ് ഉണ്ടായത്?

ബ്രിട്ടൻ


ഔദ്യോഗിക പരിപാടികളിൽ ചുവന്ന പരവതാനി നിരോധിച്ച ഏഷ്യൻ രാജ്യം?

പാക്കിസ്ഥാൻ


ലോകത്തെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ ആദ്യമായി ഇടംപിടിച്ച മലയാളി വനിത?

സാറ ജോർജ് മുത്തൂറ്റ്
പട്ടികയിലെ 12 മലയാളികളിൽ ഒന്നാമത് എം എ യൂസഫലി (ലുലു ഗ്രൂപ്പ്)


2024 ഏപ്രിൽ അന്തരിച്ച ഡാനിയൽ കാനമൻ ഏതു മേഖലയിലാണ് നോബൽ സമ്മാനം നേടിയത്?

സാമ്പത്തികശാസ്ത്രം


സ്റ്റാർഗേറ്റ് എന്ന പേരിൽ സൂപ്പർ കമ്പ്യൂട്ടർ നിർമ്മിക്കാൻ ഓപ്പൺ എ ഐ യോടൊപ്പം ചേരുന്ന ടെക് ഭീമൻ?

മൈക്രോസോഫ്റ്റ്


പാരീസ് ഒളിമ്പിക്സിലെ അത് ലറ്റിക്സ് ഇനങ്ങളിലെ സ്വർണ മെഡൽ ജേതാക്കൾക്കു നൽകുന്ന സമ്മാനത്തുക എത്രയാണ്?

50,000 ഡോളർ


ഹോക്കി ഇന്ത്യ അവാർഡ് 2023- ല്‍ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായ കായിക താരം ?

ഹാർദിക് സിംഗ്


ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചിത്രം?

IRAH   
സംവിധായകൻ സാം ഭട്ടാചാര്യ


ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ?

നിഖിൽ കാമത്ത്


ജിമെയിലിന്റെ എത്രാമത് വാർഷികമാണ് 2024 -ൽ ഏപ്രിൽ ആഘോഷിച്ചത്?

20 -മത്


പുരുഷ ടെന്നീസിൽ പ്രായമേറിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോർഡ് നേടിയത്?

നോവക് ജോകൊവിച്ച്


2024 ഏപ്രിൽ ശക്തമായ ഭൂചലനം ഉണ്ടായ ദക്ഷിണേഷ്യൻ രാജ്യം?

തായ്‌വാൻ


യുഎസ് പ്രസിഡന്റിന്റെ വൊളന്റിയർ സർവീസ് ബഹുമതിക്ക് അർഹനായ ഇന്ത്യയിലെ ജൈന ആത്മീയാചാര്യൻ?

ലോകേഷ് മുനി

അഹിംസ വിശ്വഭാരതി, വേൾഡ് പീസ് സെന്റർ എന്നിവയുടെ സ്ഥാപകനാണ് ലോകേഷ് മുനി


മയക്കുമരുന്നിന്റെ ഉപയോഗവും വിൽപ്പനയും വ്യാപകമായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആഫ്രിക്കൻ രാജ്യം?

സിയറ ലിയോണ


നീല സൂപ്പർ ജയന്റ് നക്ഷത്രങ്ങളുടെ
ഉദ്ഭവം, നക്ഷത്രങ്ങളുടെ പരസ്പര ലയനത്തിലൂടെ ആണെന്ന് കണ്ടെത്തിയ സംഘത്തിന് നേതൃത്വം നൽകിയ മലയാളി ശാസ്ത്രജ്ഞ?

ഡോ. ആതിര മേനോൻ (പാലക്കാട്)


കോവിഡിനേക്കാൾ 100 മടങ്ങ് വിനാശകാരിയായി ലോകത്ത് പടർന്നു പിടിച്ചേക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയ രോഗം?

പക്ഷിപ്പനി


ജി ഐ ടാഗ് ലഭിച്ച കത്തിയഗെഹു എന്ന ഗോതമ്പ് ഇനം ഏത് സംസ്ഥാനത്തിലാണ്?

ഉത്തർപ്രദേശ്

ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ (ജി ഐ ) എന്ന ബഹുമതി ലഭിക്കുന്ന ഉത്തരപ്രദേശിൽ നിന്നുള്ള ആദ്യ കാർഷിക ഉത്പന്നമാണ് ഇത്


പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ മീരാഭായ് ചാനു ഏതു കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

ഭാരോദ്വഹനം


പ്രഥമ ഇന്നസെന്റ്   പുരസ്കാരംഅർഹനായത്?
ഇടവേള ബാബു


2024 -ൽ ആകാശവാണി തിരുവനന്തപുരം നിലയം എത്രാമത് വാർഷികമാണ് ആഘോഷിച്ചത് ?
75

ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ആരംഭിച്ചത് 1950 ഏപ്രിൽ 1


75 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ പിറന്ന ഒരു വയസ്സ് തികഞ്ഞ ചീറ്റക്കുഞ്ഞ് നൽകിയ പേര്?

മുഖി


പഠനനിലവാരത്തിൽ പിന്നിലുള്ള കുട്ടികൾക്ക് വീടുകളിൽ എത്തി പഠന പിന്തുണ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി

വീട്ടുമുറ്റത്തെ വിദ്യാലയം


നാറ്റോ രൂപീകരണത്തിന്റെ എത്രാമത് വാർഷികമാണ് 2024 ഏപ്രിൽ ആഘോഷിച്ചത്?

75

രൂപീകരിച്ചത് 1949 ഏപ്രിൽ 4. യുഎസിന്റെ നേതൃത്വത്തിലുള്ള സൈനികസഖ്യമായ നാറ്റോ യിൽ നിലവിൽ 32 അംഗരാജ്യങ്ങളാണ് ഉള്ളത്

റിസർവ് ബാങ്കിന്റെ 90 മത് വാർഷികത്തിന്റെ സ്മാരകമായി എത്ര രൂപയുടെ നാണയമാണ്  പുറത്തിറക്കിയത്?

90 രൂപയുടെ നാണയം

റിസർവ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത് 1935 ഏപ്രിൽ 1 -ന്


2024 ഏപ്രിൽ അന്തരിച്ച പി രവിയച്ചൻ ഏതു കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

ക്രിക്കറ്റ്


ലോകത്തിൽ ആദ്യമായി ഓം ആകൃതിയിലുള്ള ക്ഷേത്രം നിലവിൽ വന്നത്?

പാലി (രാജസ്ഥാൻ)


ലോക ഓട്ടിസം അവബോധ ദിനം?

ഏപ്രിൽ 2


ഇന്ത്യയിലെ ആദ്യത്തെ ഹോം ഗ്രൗണ്ട് ജീൻ തെറാപ്പി ആരംഭിച്ചത്?

ഐഐടി ബോംബെ


Weekly Current Affairs for Kerala PSC Exams |2024 ഏപ്രിൽ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.