[PDF] Vayana Dinam Quiz for LP – വായനാദിനം ക്വിസ് 2023

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. 

Post details: Vayana Dinam Quiz for LP or Reading Day Quiz for LP in Malayalam for LP translates to വായനാദിനം ക്വിസ് or വായന ദിനം ക്വിസ് UP on June 19.

We have published many quizzes on Vayana Dinam for category as LP, UP, HS. You can find the list of Quiz questions below on respective pages of the Vayana Dinam Quiz. Also, use the download link on this page to download the PDF version of the Vayana Quiz.

  1. Vayana Dinam Quiz in Malayalam
  2. Vayana Dinam Quiz for LP
  3. Vayana Dinam Quiz for UP
  4. Vayana Dinam Quiz for HS
  5. വായനാദിനം ക്വിസ്

Vayana Dinam Quiz for LP – വായനാദിനം ക്വിസ് LP

Get it on Google Play

വായനാദിനം ആചരിക്കുന്നത് എന്നാണ്?

ജൂൺ 19


ആരുടെ ഓർമ്മയ്ക്കായാണ്
ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്?

പി എൻ പണിക്കർ


ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?

പി എൻ പണിക്കർ


പി എൻ പണിക്കരുടെ മുഴുവൻ പേര് എന്താണ്?

പുതുവായിൽ നാരായണ പണിക്കർ


മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്?

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ


എഴുത്തച്ഛൻ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

തിരൂർ തുഞ്ചൻപറമ്പ് (മലപ്പുറം)


‘അൽ അമീൻ’ പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു?

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്


“വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം” ആരുടെ വരികൾ?

അക്കിത്തം അച്യുതൻ നമ്പൂതിരി


കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര്?

പി എൻ പണിക്കർ


മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി എന്നറിയപ്പെടുന്നത് ആര്?

ചെറുശ്ശേരി


കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

പി എൻ പണിക്കർ


കിളിപ്പാട്ടിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?

എഴുത്തച്ഛൻ


മലയാളത്തിലെ ആദ്യ സന്ദേശകാവ്യം ഏതാണ്?

ഉണ്ണുനീലിസന്ദേശം


“ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്ത രാജ്യം” എന്ന് തുടങ്ങുന്ന കവിത രചിച്ചതാര്?

ചെമ്മനം ചാക്കോ


“ഓമനത്തിങ്കൾക്കിടാവോ” എന്നു തുടങ്ങുന്ന താരാട്ട് പാട്ട് രചിച്ചത്?

ഇരയിമ്മൻ തമ്പി


കുറ്റിപ്പെൻസിൽ എന്ന കൃതി രചിച്ചതാര്?

കുഞ്ഞുണ്ണിമാഷ്


“വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം” ഞാൻ” ആരുടെ വരികൾ?

കുഞ്ഞുണ്ണി മാഷ്


മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?

വാസനാവികൃതി


“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞ മഹാൻ?

ഗാന്ധിജി


‘കേരള വാത്മീകി’ എന്നറിയപ്പെടുന്നത് ആര്?

വള്ളത്തോൾ നാരായണമേനോൻ


“വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക” ആരുടെ വാക്കുകൾ?

പി എൻ പണിക്കർ


‘വീണപൂവ്’ എന്ന കവിതയുടെ രചയിതാവ്?

കുമാരനാശാൻ


മലയാളത്തിലെ ആദ്യത്തെ നോവൽ ഏത്?

കുന്ദലത


‘ആശാൻ’ എന്ന പേരിൽ അറിയപ്പെടുന്ന മഹാകവി?

കുമാരനാശാൻ


മലയാള സാഹിത്യത്തിലെ അമ്മ എന്നറിയപ്പെടുന്ന എഴുത്തുകാരി?

ബാലാമണിയമ്മ


കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?

വള്ളത്തോൾ നാരായണമേനോൻ


കൃഷ്ണഗാഥ രചിച്ചത് ആരാണ്?

ചെറുശ്ശേരി


കേരളപാണിനി എന്നറിയപ്പെടുന്ന സാഹിത്യകാരൻ?

എ ആർ രാജരാജവർമ്മ


‘മൗഗ്ലി’ കേന്ദ്ര കഥാപാത്രമായ ജംഗിൾ ബുക്ക് എന്ന കൃതിയുടെ രചയിതാവ്?

റുഡ്യാർഡ് ക്ലിപ്പിംഗ്


‘സൂരി നമ്പൂതിരിപ്പാട്’ ഏതു നോവലിലെ കഥാപാത്രമാണ്?

ഇന്ദുലേഖ


കേരള ഗ്രന്ഥശാല സംഘത്തിന്റെ ആദ്യത്തെ സെക്രട്ടറി?

പി എൻ പണിക്കർ


ലോക പുസ്തക ദിനം എന്നാണ്?

ഏപ്രിൽ 23


മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണ ഗ്രന്ഥം ഏതാണ്?

വർത്തമാന പുസ്തകം


കേരളത്തിലെ ഏറ്റവും കൂടുതൽ ഭാഷ സംസാരിക്കുന്ന ജില്ല ഏത്?

കാസർകോട്


ആധുനിക കവിത്രയങ്ങൾ എന്നറിയപ്പെടുന്നത്?

ആശാൻ, ഉള്ളൂർ, വള്ളത്തോൾ


മഹാകാവ്യം എഴുതാതെ മഹാകവി ആയത് ആര്?

കുമാരനാശാൻ


മഹാത്മാഗാന്ധി തന്റെ ആത്മകഥ (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ) എഴുതിയത് ഏത് ഭാഷയിലാണ്?

ഗുജറാത്തി


ഐതിഹ്യമാല എന്ന കൃതിയുടെ രചയിതാവ് ആര്?

കൊട്ടാരത്തിൽ ശങ്കുണ്ണി


പരിസ്ഥിതി പ്രവർത്തകയായ പ്രശസ്ത മലയാള കവയത്രി?

സുഗതകുമാരി


ഗാന്ധിജിയെ കുറിച്ച് ‘എന്റെ ഗുരുനാഥൻ’ എന്ന പേരിൽ കവിത എഴുതിയത്?

വള്ളത്തോൾ നാരായണമേനോൻ


മലയാളത്തിലെ ആദ്യ പത്രം?

രാജ്യസമാചാരം


മഹാഭാരതം രചിച്ചത് ആര്?

വേദവ്യാസൻ


കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെയാണ് ?

ചെറുതുരുത്തി


മലയാള സാഹിത്യത്തിലെ പ്രാചീന കവിത്രയം ആരൊക്കെയാണ്?

എഴുത്തച്ഛൻ, ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ


ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ്?

പമ്പയാർ


ജ്ഞാനപീഠം നേടിയ മലയാള സാഹിത്യകാരന്മാർ ആരൊക്കെ?

ജി ശങ്കരക്കുറുപ്പ്
എസ് കെ പൊറ്റക്കാട്,
തകഴി ശിവശങ്കരപ്പിള്ള,
എം ടി വാസുദേവൻ നായർ,
ഒ എൻ വി കുറുപ്പ്,
അക്കിത്തം അച്യുതൻനമ്പൂതിരി


ശ്രീ’ എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന കവി ആരാണ്?

വൈലോപ്പള്ളി ശ്രീധരമേനോൻ


തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

കുഞ്ചൻ നമ്പ്യാർ


മലയാള അച്ചടിയുടെ പിതാവ് ആരാണ്?

ബെഞ്ചമിൻ ബെയിലി


‘ഓർമ്മയുടെ തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്?

തകഴി ശിവശങ്കരപ്പിള്ള


‘ആൽക്കെമിസ്റ്റ്’ എന്ന വിഖ്യാത ഗ്രന്ഥം രചിച്ചത് ആരാണ്?

പൗലോ കൊയിലോ


‘അക്ഷര നഗരം’ എന്നറിയപ്പെടുന്ന കേരളത്തിലെ പട്ടണം ഏത്?

കോട്ടയം


വാ കുരുവി വരു കുരുവീ
വാഴക്കൈമേലിരി കുരുവി ആരുടേതാണ് ഈ വരികൾ?

ജി ശങ്കരക്കുറുപ്പ്


ജ്ഞാനപീഠ പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്?

ജി ശങ്കരക്കുറുപ്പ്


‘എന്റെ വഴിയമ്പലങ്ങൾ’ ആരുടെ ആത്മകഥ?

എസ് കെ പൊറ്റക്കാട്


ചെറുകാടിന്റെ ആത്മകഥയുടെ പേര്?

ജീവിതപാത


മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ രചിച്ചത്?

അപ്പുനെടുങ്ങാടി


കേരളവ്യാസൻ എന്നറിയപ്പെടുന്നത്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ


മാതൃത്വത്തിന്റെ കവിയത്രി, വാത്സല്യത്തിന്റെ കവിയത്രി എന്നൊക്കെ അറിയപ്പെടുന്നത് ആര്? 

ബാലാമണിയമ്മ


കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?

തൃശ്ശൂർ


എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചൻ പറമ്പ് ഏത് ജില്ലയിലാണ്?

മലപ്പുറം


രാമായണം രചിച്ചത് ആരാണ്?

വാത്മീകി


ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാളത്തിന്റെ സഞ്ചാര സാഹിത്യകാരൻ ആര്?

എസ് കെ പൊറ്റക്കാട്


“കാക്കേ കാക്കേ കൂടെവിടെ” എന്ന കവിത രചിച്ചത് ആര്?

ഉള്ളൂർ എസ് പരമേശ്വരയ്യർ


ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്?

ശൂരനാട് കുഞ്ഞൻപിള്ള


വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥ യുടെ പേര് എന്താണ്?

ഓർമകളുടെ അറകൾ


മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ജെ സി ഡാനിയേൽ


കണ്ണീരും കിനാവും എന്ന പ്രശസ്ത ആത്മകഥ ആരുടേത്?

വി ടി ഭട്ടതിരിപ്പാട്


സരസ്വതി സമ്മാനം നേടിയ ആദ്യ മലയാള കവയത്രി?

ബാലാമണിയമ്മ


‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്നത്?

വൈക്കം മുഹമ്മദ് ബഷീർ


മലയാളത്തിലെ പ്രശസ്ത കവിയായ അക്കിത്തത്തിന്റെ യഥാർത്ഥ നാമം എന്താണ്?

അക്കിത്തം അച്യുതൻനമ്പൂതിരി


‘ഉറൂബ്’ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആര്?

പിസി കുട്ടികൃഷ്ണൻ


‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ്?

ഇന്ദുചൂഡൻ (കെ കെ നീലകണ്ഠൻ)


കേരള സ്കോട്ട് എന്നറിയപ്പെടുന്നത് ആര്?

സി വി രാമൻ പിള്ള


മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം ഏത്?

ബാലൻ (1936)


ഖുർആൻ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

പാരായണം ചെയ്യപ്പെടേണ്ടത്


മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം ഏത്?

വീണപൂവ് (കുമാരനാശാൻ)


സ്നേഹഗായകൻ, ആശയഗംഭീരൻ എന്നൊക്കെ അറിയപ്പെടുന്നത് ആര്?

കുമാരനാശാൻ


‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയുടെ രചയിതാവ് ആര്?

തകഴി ശിവശങ്കരപ്പിള്ള


“ജയ ജയ കേരള കോമള കേരള ധരണി” എന്നു തുടങ്ങുന്ന കേരള ഗാനം രചിച്ചതാര്?

ബോധേശ്വരൻ


മലയാളത്തിലെ ആദ്യ നിഘണ്ടു നിർമ്മിച്ചത് ആര്?

ഹെർമൻ ഗുണ്ടർട്ട്


‘കേരള തുളസീദാസൻ’ എന്നറിയപ്പെടുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്


പഞ്ചതന്ത്രം കഥകൾ രചിച്ചത് ആര്?

വിഷ്ണുശർമ


മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം എന്നറിയപ്പെടുന്നത്?

രാമചന്ദ്രവിലാസം


ശക്തിയുടെ കവി എന്നറിയപ്പെടുന്നത് ആര്?

ഇടശ്ശേരി


മലയാള ലിപിയിൽ അച്ചടിക്കപ്പെട്ട ആദ്യ ഗ്രന്ഥം ഏത്?

സംക്ഷേപവേദാർത്ഥം


“വരിക വരിക സഹജരെ” എന്ന ദേശഭക്തിഗാനം രചിച്ചത് ആര്?

അംശി നാരായണപിള്ള


എഴുത്തച്ഛൻ പുരസ്കാരം ആദ്യം നേടിയ മലയാള കവയത്രി?

ബാലാമണിയമ്മ


ദേശീയ വിദ്യാഭ്യാസ ദിനം ആയി ആചരിക്കുന്നത് എന്നാണ്?

നവംബർ 11


ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?

മൗലാനാ അബ്ദുൽ കലാം ആസാദ്


ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത് ആര്?

ചെറുശ്ശേരി


മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏതാണ്?

പാട്ടബാക്കി


പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ് ആര്?

കെ ദാമോദരൻ


ചലച്ചിത്രമാക്കിയ ആദ്യ മലയാള നോവൽ ഏത്?

മാർത്താണ്ഡവർമ്മ


മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥമേത്?

ഹോർത്തൂസ് മലബാറിക്കസ്


“ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ”
എന്നു തുടങ്ങുന്ന പരിസ്ഥിതി കവിത രചിച്ചത് ആര്?

ഇഞ്ചിക്കാട് ബാലചന്ദ്രൻ


മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏത്?

അവകാശികൾ (വിലാസിനി)


രാമചരിതം എന്ന പ്രാചീന ഗ്രന്ഥത്തിന്റെ രചയിതാവ്?

ചീരാമൻ


ജനകീയ കവി എന്നറിയപ്പെടുന്നത് ആര്?

കുഞ്ചൻ നമ്പ്യാർ


Download Vayana Dinam Quiz LP in PDF

Get it on Google Play
Download PDF
Download Vayana Dina Quiz LP in Malayalam PDF

Click on the download button above or click here to download the PDF version of Vayana Quiz.

4 thoughts on “[PDF] Vayana Dinam Quiz for LP – വായനാദിനം ക്വിസ് 2023”

  1. Pingback: Vayana Dinam Quiz for UP - വായനാദിനം ക്വിസ് - GK Malayalam

  2. Pingback: [PDF] Vayana Dinam Quiz for High School (HS) - വായനാദിനം ക്വിസ് - GK Malayalam

  3. Pingback: വായനാദിനം ക്വിസ് with PDF - Vayana Dinam Quiz 2021 - GK Malayalam

  4. Pingback: [PDF] Vayana Dinam Quiz in Malayalam - (100+ Questions) - GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.