ഖുർആൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്?
വായിക്കപ്പെടുന്നത്
ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏത് ഖലീഫയുടെ കാലത്ത്?
ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത്
ഖുർആനിന്റെ മറ്റു പേരുകൾ
അൽ- ഫുർഖാൻ, അദ്ദിക്ർ,
അന്നൂർ, അൽ-ഹുദാ, അൽ കിതാബ്
ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്?
അല്ലാഹു
ലോകത്ത് ഏറ്റവും അധികം വായിക്കപ്പെടുന്ന ഗ്രന്ഥം ഏത്?
ഖുർആൻ
ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം ഏത്?
ഖുർആൻ
ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി ആര്?
മുഹമ്മദ് നബി (സ)
ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത് ഏത്? ഏത്
ആയത്തുൽ കുർസിയ്യ്
ഖുർആനിലെ ഒന്നാമത്തെ അധ്യായം (സൂറ) എന്താണ്?
സൂറത്തുൽ ഫാത്തിഹ
ആദ്യമായി പൂർണ്ണമായി അവതരിച്ച സൂറത്ത് ഏത് ?
അൽ -ഫാതിഹ
സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ?
ഉമ്മുൽ ഖുർആൻ,
അസാസുൽ ഖുർആൻ, അദുആ,
അൽ -ഹംദ്, അൽ -കൻസ്
ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു വരുന്ന മൂന്ന് വിഷയങ്ങൾ?
തൗഹീദ് (ഏകദൈവാരാധന),
ആഖിറത് (പരലോകം),
രിസാലത്ത് (പ്രവാചകനിയോഗം)
ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്?
ആയത്തുൽ കുർസിയ്യ്
ഖുർആനിലെ ഏറ്റവും ദീർഘമായ
ആയത്തിന്റെ പേര്?
ആയത്തുദ്ദൈൻ
ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
മക്കീ സൂറത്തുകൾ
ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
മദനീ സൂറത്തുകൾ
ഖുർആനിലെ അവസാനത്തെ അധ്യായം (സൂറ) എന്താണ്?
അൽനാസ്
ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം?
കടമിടപാടുകളുടെ നിയമങ്ങൾ
ലാ ഇലാഹ ഇല്ലല്ലാഹു എന്ന വചനം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
രണ്ടു തവണ
മക്കീ സൂറത്തുകളുടെ എണ്ണം?
86
മദനീ സൂറത്തുകളുടെ എണ്ണം?
28
ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്?
23 വർഷം
ഖുർആനിലെ അധ്യായങ്ങൾക്ക് അറബിയിൽ പറയുന്ന പേര് എന്താണ്?
സൂറ (സൂറത്ത്)
ഖുർആൻ അവതരിച്ച രാത്രിയുടെ പേര്?
ലൈലത്തുൽ ഖദ്ർ
ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിലാണ് ഉള്ളത്?
സൂറത്ത് അൽ -അലഖ്
ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്?
114
ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണോ?
അല്ല. അല്ലാഹുവിന്റെ വചനം ആണ്
ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണ്ണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെയാണ്?
ലൗഹുൽ മഹ്ഫൂദിൽ
ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്?
6236
ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ?
രണ്ടാം ജുസു ഇൽ (അൽ -ബഖറ സൂറത്തിന്റെ ഒരു ഭാഗം മാത്രം)
ഏറ്റവും കൂടുതൽ സൂറത്തുകൾ ഉള്ളത് ഏത് ജുസു ഇൽ? എത്ര സൂറത്തുകൾ?
മുപ്പതാം ജുസു ഇൽ, 37 സൂറത്തുകൾ
ഖുർആനിലെ ഏറ്റവും വലിയ സൂറത്ത് (അധ്യായം)?
സൂറത്ത് അൽ-ബഖറ
ഖുർആനിലെ ഏറ്റവും ചെറിയ (അധ്യായം) സൂറത്ത്?
സൂറത്ത് അൽ കൗസർ
*ഖുർആനിൽ ഒരു പോസ്റ്റ്‌മേനെ പറയുന്നുണ്ട്.അത് ആരാണ്*
Jibreel
മുഹമ്മദ് നബി (സ) യുടെ അനുചരന്മാരിൽ Qur’an ഏറ്റവും നന്നായി പാരായണം ചെയ്തിരുന്ന സാഹബിയുടെ പേരെന്ത് ?