Quit India Quiz in Malayalam|Quit India Quiz|ക്വിറ്റിന്ത്യാ ദിന ക്വിസ്

ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്?

1942 ഓഗസ്റ്റ് 9


ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്?

ആഗസ്റ്റ് 9


കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എന്ന്?

1942 ആഗസ്റ്റ് 8


ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്ത വ്യക്തി?

യൂസഫ് മെഹ്റലി


ക്വിറ്റ് ഇന്ത്യ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുക


ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത്?
മഹാത്മാഗാന്ധി


ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ
ദേശീയ നേതാവ് ആര്?

ജവഹർലാൽ നെഹ്റു


ഗാന്ധിജി ക്വിറ്റ് ഇന്ത്യാപ്രഭാഷണം നടത്തിയത് എവിടെ വെച്ച് ?

മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച്


ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ സമ്മേളനത്തിൽ ഗാന്ധിജി എത്ര മിനിറ്റ് നേരം പ്രസംഗിച്ചു?

140 മിനിറ്റ്


ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതോടെ ഗോവാലിയ ടാങ്ക് മൈതാനം അറിയപ്പെടുന്ന മറ്റൊരു പേര്?

ഓഗസ്റ്റ് ക്രാന്തി മൈതാനം


ക്വിറ്റ് ഇന്ത്യ സമരം അറിയപ്പെടുന്ന മറ്റൊരു പേര്?

ഓഗസ്റ്റ് വിപ്ലവം (ഓഗസ്റ്റ് ക്രാന്തി)


ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം ഏത്?

ബോംബെ സമ്മേളനം (1942)


ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപത്രം?

ഹരിജൻ (ഗാന്ധിജിയുടെ)


ഗാന്ധിജി “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” (ഡു ഓർ ഡൈ) എന്ന് ആഹ്വാനം ചെയ്തത് ഏതുപ്രക്ഷോഭത്തോടനുബന്ധിച്ചാണ്?

ക്വിറ്റിന്ത്യാ സമരം


ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നത് ആരാണ്?

ജയ പ്രകാശ് നാരായണൻ


ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആരാണ്?

അരുണ ആസഫലി


ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന ഒരു പ്രധാന സംഭവം എന്താണ്?

കീഴരിയൂർ ബോംബ് കേസ്


കീഴരിയൂർ ബോംബ് കേസിന് നേതൃത്വം നൽകിയത് ആരാണ്?

ഡോ. കെ ബി മേനോൻ


ക്വിറ്റ് ഇന്ത്യ സമര കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?

വിൻസ്റ്റൺ ചർച്ചിൽ


ക്വിറ്റ് ഇന്ത്യാ സമര കാലത്ത് ഗാന്ധിജി ഉയർത്തിയ മുദ്രാവാക്യം?

“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക”


ക്വിറ്റ് ഇന്ത്യ സമര കാലത്ത് കോഴിക്കോട് നിന്നും രഹസ്യമായി പുറത്തിറക്കിയ പ്രസിദ്ധീകരണം ഏതാണ്?

സ്വതന്ത്രഭാരതം


കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത് ആരാണ്?

ഡോ. കെ ബി മേനോൻ


മലബാറിലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?

ഡോ. കെ ബി മേനോൻ


ക്വിറ്റ് ഇന്ത്യ സമര കാലത്തെ വൈസ്രോയി ആരായിരുന്നു?

ലിൻലിത്ഗോ പ്രഭു


ഓഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വൈസ്രോയി ആര്?

ലിൻലിത്ഗോ പ്രഭു


ക്വിറ്റ് ഇന്ത്യ സമര കാലത്തെ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?

മൗലാനാ അബ്ദുൽ കലാം ആസാദ്


ക്വിറ്റ് ഇന്ത്യ സമര കാലത്ത് കോഴിക്കോട്ട് നിന്നും പുറത്തിറങ്ങിയ സ്വതന്ത്രഭാരതം എന്ന പ്രസിദ്ധീകരണത്തിനു വേണ്ടി പ്രവർത്തിച്ചവർ?

എൻ വി കൃഷ്ണവാര്യർ, എസ് കെ പൊറ്റക്കാട്, സഞ്ജയൻ


ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവസാനത്തെ ബഹുജനപ്രക്ഷോഭം?

ക്വിറ്റ് ഇന്ത്യാ സമരം


ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചതോടെ ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചത് എവിടെയായിരുന്നു?

പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ


ക്വിറ്റ് ഇന്ത്യ സമര കാലത്ത് ജവഹർലാൽ നെഹ്റുവിനെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചത് എവിടെയാണ്?

ബോംബെയിലെ അഹമ്മദ് നഗർ കോട്ട


അഹമ്മദ് നഗർ കോട്ടയിൽ തടവിൽ കഴിഞ്ഞ കാലത്ത് ജവഹർലാൽ നെഹ്റു രചിച്ച കൃതി ഏത്?

ഇന്ത്യയെ കണ്ടെത്തൽ


ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി മഹാത്മജിയെയും മറ്റു നേതാക്കളെയും ജയിലിലടച്ചത് എന്നാണ്?

1942 ആഗസ്ത് 9


ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി ജയിലിലടച്ച മഹാത്മജിയും മറ്റു നേതാക്കളെയും മോചിപ്പിച്ചത് എന്നാണ്?

1944 മെയ് മാസം


ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഹസാരിബാഗ് ജയിലിൽ നിന്ന് തടവുചാടി വിപ്ലവ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ആരായിരുന്നു?

ജയപ്രകാശ് നാരായണൻ


ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഒളിവിൽ ഇരുന്നുകൊണ്ട് സമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് ആരാണ്?

റാം മനോഹർ ലോഹ്യ


ക്വിറ്റ് ഇന്ത്യ സമര കാലത്ത് സമാന്തര സർക്കാർ നിലവിൽ വന്ന സ്ഥലങ്ങൾ?

ബല്ലിയ, സത്താറ. താംലൂക്ക്‌


ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന്
കോൺഗ്രസ് ആരംഭിച്ച സമരം?

ക്വിറ്റിന്ത്യാ സമരം


ഓഗസ്റ്റ് ക്രാന്തി മൈതാനം എന്നറിയപ്പെടുന്നത്?

മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനം


ക്വിറ്റ് ഇന്ത്യ സമരകാലത്ത് വ്യക്തി സത്യാഗ്രഹപരിപാടിക്ക് തുടക്കം കുറിച്ചത് ?

1940 സെപ്റ്റംബർ


ക്വിറ്റ് ഇന്ത്യ സമര കാലത്ത് മിഡ്നാപൂരിലെ താംലൂക്കിൽ രൂപീകൃതമായ സമാന്തര സർക്കാർ അറിയപ്പെടുന്നത്?

താമ്രലിപ് തജതീയ സർക്കാർ


ക്വിറ്റിന്ത്യാ സമരത്തെ “ഭ്രാന്തൻ സാഹസികത” (Mad Venture)എന്ന് വിശേഷിപ്പിച്ചത് ആരാണ്?

ഡോ. ബി ആർ അംബേദ്കർ


ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി വ്യക്തി സത്യാഗ്രഹത്തിന് വേണ്ടി തെരഞ്ഞെടുത്ത ആദ്യവ്യക്തി?

വിനോബ ഭാവേ


ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഫ്രീഡം ബ്രിഗേഡ് (ആസാദ് ദസ്ത്) എന്ന സംഘടന രൂപീകരിച്ചത്?

ജയപ്രകാശ് നാരായണൻ


ക്വിറ്റിന്ത്യാ സമരത്തിൽ നിന്നും വിട്ടുനിന്ന പ്രമുഖ സംഘടനകൾ?

കമ്മ്യൂണിസ്റ്റ് പാർട്ടി, മുസ്ലിം ലീഗ്, ഹിന്ദു മഹാസഭ


ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബോംബെയിൽ നിയമ വിരുദ്ധമായി പ്രവർത്തിച്ച റേഡിയോ പ്രക്ഷേപണകേന്ദ്രം ഏതായിരുന്നു?

കോൺഗ്രസ് റേഡിയോ


ക്വിറ്റ് ഇന്ത്യ സമര കാലത്ത് ‘സീക്രട്ട് കോൺഗ്രസ് റേഡിയോ’ എന്ന പേരിൽ രഹസ്യ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് ആരാണ്?

ഉഷാ മേത്ത


സത്താറയിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു?

നാനാ പാട്ടീൽ


ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നേതാക്കൾ?

ഗാന്ധിജി, ജവഹർലാൽ നെഹ്റു, രാജേന്ദ്രപ്രസാദ്, സരോജിനിനായിഡു


ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ക്ലൈമാക്സ് എന്നറിയപ്പെടുന്ന സമരം ഏതാണ്?

ക്വിറ്റ് ഇന്ത്യാ സമരം


1 thought on “Quit India Quiz in Malayalam|Quit India Quiz|ക്വിറ്റിന്ത്യാ ദിന ക്വിസ്”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.