പഴശ്ശിരാജ ക്വിസ്

PSC പരീക്ഷകളിലും മറ്റു ക്വിസ് മത്സരങ്ങളിലും പഴശ്ശിരാജയുമായി ബന്ധപ്പെട്ട ആവർത്തിക്കുന്ന ചോദ്യോത്തരങ്ങൾ


പഴശ്ശിരാജ ക്വിസ്


കേരള സിംഹം എന്നറിയപ്പെടുന്ന ഭരണാധികാരി?

കേരളവർമ്മ പഴശ്ശിരാജ


പഴശ്ശിരാജയെ ‘കേരള സിംഹം’ എന്ന് വിശേഷിപ്പിച്ചതാര്?

സർദാർ കെ.എം.പണിക്കർ


ഏതു രാജകുടുംബത്തിലെ അംഗമായിരുന്നു കേരളവർമ്മ പഴശ്ശിരാജ?

വടക്കേ മലബാറിലെ കോട്ടയം


കേരളവർമ്മ പഴശ്ശിരാജ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?

കോട്ടയം

Advertisements

ഒന്നാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം?

1793 – 1797


രണ്ടാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം?

1800 – 1805


ഒന്നാം പഴശ്ശി വിപ്ലവത്തെ തുടർന്ന് സമാധാന ചർച്ചയ്ക്കായി നിയോഗിക്കപ്പെട്ട ബോംബെ ഗവർണർ?

ജോനാതൻ ഡങ്കൻ


രണ്ടാം പഴശ്ശി വിപ്ലവത്തെ നേരിടാൻ സർ ആർതർ വെല്ലസ്ലി രൂപം നൽകിയ പ്രാദേശിക പോലീസ് സേന?

കോൽക്കാർ


ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിനിടെ പഴശ്ശിരാജ കൊല്ലപ്പെട്ട വർഷമേത് ?

Advertisements

1805


കേരളം ചരിത്രത്തിൽ കോട്ടയം കേരളവർമ ഏതു പേരിലാണ് പ്രശസ്തൻ?

പഴശ്ശി രാജ


പഴശ്ശിരാജക്കെതിരെ യുദ്ധം ചെയ്യാൻ ബ്രിട്ടീഷുകാർ നിയമിച്ച 1200 പോലീസുകാരടങ്ങിയ പ്രത്യേക സേന ഏതു പേരിൽ അറിയപ്പെടുന്നു

കോൽക്കാർ


ഇംഗ്ലീഷ് ആധിപത്യത്തെ എതിർത്ത, കേരളത്തിലെ ആദ്യത്തെ ഭരണാധികാരി ?

പഴശ്ശിരാജ


രണ്ടാം പഴശ്ശി വിപ്ലവത്തെ തുടർന്ന് 1804-ൽ തലശ്ശേരി സബ് കലക്ടറായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ?

തോമസ് ഹാർവെ ബാബർ


പഴശ്ശി ഡാം സ്ഥിതിചെയ്യുന്ന ജില്ല ഏത്?

Advertisements

കണ്ണൂർ


1800-ൽ തലശ്ശേരിയിൽ പഴശ്ശിരാജ ക്കെതിരെ പട നയിച്ച ബ്രിട്ടീഷ് സേനാധിപൻ പിൽക്കാലത്ത് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ തോൽപ്പിച്ചു. അദ്ദേഹത്തിന്റെ പേര്?

സർ ആർതർ വെല്ലസ്ലി (വെല്ലിങ്ടൺ പ്രഭു)


ആരുടെ സൈന്യത്തലവനായിരുന്നു എടച്ചേന കുങ്കൻ നായർ?

പഴശ്ശിരാജ


പഴശ്ശിസ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം?

മാനന്തവാടി


പഴശ്ശിരാജാവിന്റെ ജീവിതം ആധാരമാക്കി ‘കേരള സിംഹം’ എന്ന നോവൽ രചിച്ചത്?

സർദാർ കെ.എം.പണിക്കർ


കണ്ണവത്ത്‌ ശങ്കരൻ നമ്പ്യാർ ആരുടെ മന്ത്രിയായിരുന്നു?

Advertisements

പഴശ്ശി രാജ


പഴശ്ശി കലാപം നേരിടുന്നതിനായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക മേധാവി?

കേണൽ വെല്ലസ്ലി


ഒന്നാം പഴശ്ശി വിപ്ലവം നടന്ന നൂറ്റാണ്ട്?

18 നൂറ്റാണ്ട്


രണ്ടാം പഴശ്ശി വിപ്ലവം നടന്ന നൂറ്റാണ്ട്?

19 നൂറ്റാണ്ട്


“കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറപ്രകാരമുള്ള ഒരു നാടുവാഴിയാണ്. ഒരു പരാജിത ശത്രുവെന്നതിനെക്കാൾ ആ നിലയിലാണ് അദ്ദേഹത്തെ കാണേണ്ടത് ” തോമസ് ഹാർവെ ബാബർ എന്ന തലശ്ശേരി സബ്ബ് കലക്‌ടർ മലബാറിലെ പ്രിൻസിപ്പൽ കളക്ടർക്ക് എഴുതിയ കത്തിലെ വരികളാണിവ. അതിൽ പരാമർശിക്കുന്ന നാടുവാഴി ?

പഴശ്ശി രാജ


കണ്ണൂർ ജില്ലയിലെ ഏതു താലൂക്കിലാണ് പഴശ്ശി സമരങ്ങളുടെ വേദിയായിരുന്ന പുരളിമല?

Advertisements

തലശ്ശേരി


കുറിച്യ കലാപത്തിന്റെ പ്രധാന നേതാവ്?

രാമനമ്പി (രാമൻ മൂപ്പർ)


പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കലക്ടർ?

തോമസ് ഹാർവെ ബാബർ


രണ്ടാം പഴശ്ശി വിപ്ലവ സമയത്തെ തലശ്ശേരിയിലെ സബ് കലക്ടർ ആരായിരുന്നു?

തോമസ് ഹാർവെ ബാബർ


കുറിച്യരുടെ നേതാവായ തലയ്ക്കൽ ചന്തു ആരെയാണ് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ സഹായിച്ചത്?

പഴശ്ശിരാജ


പഴശ്ശിരാജാവിന്റെ യഥാർത്ഥ പേര്?

Advertisements

കോട്ടയം കേരളവർമ


കുറിച്യർ കലാപം ആരംഭിച്ച വർഷം?

1812


തോമസ് ഹാർവേ ബാബർ എന്ന തലശ്ശേരി സബ് കളക്ടർ അമർച്ച ചെയ്തത് ആര് നയിച്ച കലാപമാണ്?

പഴശ്ശി രാജ


കുറിച്യരുടെ സഹായത്തോടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ രാജാവ്?

പഴശ്ശിരാജ


ബ്രിട്ടീഷ് രേഖകളിൽ ‘പൈച്ചിരാജ’, ‘കൊട്ട്യോട്ട് രാജ’ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന കേരളീയനായ രാജാവ്?

പഴശ്ശിരാജ

Advertisements

പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത് ഏതു നഗരത്തിലാണ്?

കോഴിക്കോട്


തലയ്ക്കൽ ചന്തു സ്മാരകം എവിടെയാണ്?

പനമരം


പഴശ്ശിരാജാവും ശക്തൻ തമ്പുരാനും അന്തരിച്ച വർഷം?

1805


കേരളത്തിൽ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം?

പഴശ്ശി വിപ്ലവം


ഏത് വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ് പുരളിമല?

പഴശ്ശി വിപ്ലവം

Advertisements

പഴശ്ശി രാജ ജീവാർപ്പണം ചെയ്തതെന്ന്?

1805 നവംബർ 30-ന് (മാവിലത്തോട് അരുവിയുടെ സമീപത്തുവെച്ച്)


പഴശ്ശി കലാപത്തിൽ നിർണായക പങ്കുവഹിച്ച വയനാട്ടിലെ ആദിവാസി വിഭാഗം?

കുറിച്യർ


പഴശ്ശികുടീരം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

മാനന്തവാടി


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.