Mahathma Gandhi (മഹാത്മാഗാന്ധി)
1869 ഒക്ടോബർ രണ്ടാം തീയ്യതിയായിരുന്നു മഹാത്മഗാന്ധിയുടെ (മോഹൻദാസ് കരംചന്ദ് ഗാന്ധി) ജനനം. കന്നിമാസത്തിലെ കൃഷ്ണപക്ഷദ്വാദശിനാളിൽ ജനിക്കുന്നവർ ജീവിതത്തിൽ വളരെ കഷ്ടത അനുഭവിക്കുമെന്നാണ് പൊതുവേയുള്ള കണക്കു കൂട്ടൽ. മഹാത്മാഗാന്ധിയെ സംബന്ധിച്ചിടത്തോളം അത് അർത്ഥവത്തായിത്തീരുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ (മോഹൻദാസ്) ജീവിതത്തിൽ മാതാപിതാക്കൾ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. ഹിന്ദുമതത്തിലെ വൈഷ്ണവ വിഭാഗത്തിലാണ് മഹാത്മാഗാന്ധിയുടെ ജനനം. ഈ മതത്തിന്റെ സ്വാധീനം ആ ബാലഹൃദയത്തിൽ ചലനങ്ങൾ സൃഷ്ടിച്ചു. സ്വമാതാവിന്റെ ജീവിതം തന്നെ മകന്റെ കുരുന്നുമനസ്സിനെ വല്ലാതെ ആകർഷിച്ചു. അമ്മയെ മകൻ വാസ്തവത്തിൽ ആരാധിക്കുകയായിരുന്നു. ജൈന …