Ozone Day Quiz (ഓസോൺ ദിന ക്വിസ്) in Malayalam 2023

ലോക ഓസോൺ ദിനം സെപ്റ്റംബർ 16.

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തി ഭൂമിയെ ഒരു കുട പോലെ സംരക്ഷിക്കുന്നത് ഓസോൺ പാളികൾ ആണ് .
3 ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഓസോൺ രൂപപ്പെട്ടിരിക്കുന്നത് .
ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബേയ്ൻ എന്ന ജർമൻ ശാസ്ത്രജ്ഞനാണ് ഓസോൺ വാതകത്തെ ആദ്യമായി കണ്ടെത്തിയത്.
ജനങ്ങൾ വർധിച്ചതോടുകൂടി വാഹനങ്ങളുടെ ഉപയോഗവും ഫാക്ടറികളുടെ എണ്ണവും വർദ്ധിച്ചു.
അന്തരീക്ഷ മലിനീകരണത്തിന് ഇത് പ്രധാന കാരണമായി.
ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തുന്നതിനുള്ള പ്രധാന ഘടകങ്ങളാണ് നൈട്രജൻ ഡെ ഓക്സൈഡും ക്ലോറോ ഫ്ലൂറോ കാർബണും.
റഫ്രിജറേറ്ററിൽ നിന്നാണ് കൂടുതലായും ക്ലോറോ ഫ്ലൂറോ കാർബണുകൾ പുറന്തള്ളപ്പെടുന്നത്.
കൂടാതെ മരങ്ങൾ വെട്ടി നശിപ്പിക്കുന്നതും ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്താൻ കാരണമാകാറുണ്ട് .
ഓസോൺ പാളിയിൽ ആദ്യമായി സൂഷിരം കണ്ടെത്തിയത് അന്റാർട്ടിക്കയിലാണ്.
ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ഓസോൺ പാളികൾ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
അതിനാൽ ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ജനങ്ങളിൽ പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തേണ്ട ഒരു ദിനം കൂടിയാണ് സെപ്റ്റംബർ 16.
മരങ്ങൾ വെച്ചുപിടിപ്പിച്ചും, അന്തരീക്ഷ മലിനീകരണം കുറച്ചും ഓസോൺ പാളിയെ നമുക്ക് സംരക്ഷിക്കാം.
ഭൂമിക്ക് ഹാനികരമാകുന്ന ഒരു പ്രവർത്തനവും ഇനിമുതൽ ചെയ്യില്ല എന്ന് ഈ ഓസോൺ ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.
ഓസോൺ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്ക് ഉപയോഗപ്രദമാകുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


ലോക ഓസോൺ ദിനം എന്നാണ്?

സെപ്റ്റംബർ 16


സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി ഐക്യരാഷ്ട്ര സംഘടന (UN) ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?

1994 സെപ്തംബർ 16


ഐക്യരാഷ്ട്ര സംഘടനയുടെ ഏത് ഏജൻസിയാണ് ഓസോൺ ദിനം ആചരിക്കുന്നത്?

UNEP (United Nations Environment Programme)


2022 -ലെ ലോക ഓസോൺ ദിനം പ്രമേയം എന്താണ്?

ആഗോള സഹകരണം ഭൂമിയിലെ ജീവനെ സംരക്ഷിക്കുക


2021 ലെ ഓസോൺ ദിന സന്ദേശം?

Montreal Protocol – Keeping us, our food and vaccines cool”


2020 -ലെ ഓസോൺ ദിനത്തിന്റെ സന്ദേശം എന്താണ്?

Ozone for life: 35 Years of ozone layer protection


കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ നേതൃത്വത്തിലാണ്?

സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി (STEC തിരുവനന്തപുരം)


ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം ഏത്?

സ്ട്രാറ്റോസ്ഫിയർ


‘മാനവരാശിയുടെ ഭവനം’ എന്നറിയപ്പെടുന്ന അന്തരീക്ഷപാളി ഏത്?

സ്ട്രാറ്റോസ്ഫിയർ


ഓസോൺ പാളി ഭൂമിയിൽ നിന്ന് എത്ര ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്?

20 മുതൽ 35 കിലോമീറ്റർ വരെ


1839 -ൽ ഓസോൺ വാതകം കണ്ടെത്തുകയും ഓസോൺ എന്ന പേര് നൽകുകയും ചെയ്ത ജർമ്മൻ ശാസ്ത്രജ്ഞൻ ?

ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബേയ്ൻ


ഓസോൺ വാതകം കണ്ടുപിടിച്ച
ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബേയ്ൻ ഏത് സർവകലാശാലയിലെ പ്രൊഫസർ ആയിരുന്നു ?

സ്വിറ്റ്സർലാൻഡിലെ ബേസൽ സർവ്വകലാശാല


ഓസോൺ എന്ന പദം രൂപംകൊണ്ടത് ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ്?

ഓസീൻ


ഓസീൻ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം എന്താണ്?

മണമുള്ളത്


ഓസോണിന്റെ നിറം എന്താണ്?

ഇളംനീല


1913 -ൽ ഓസോൺപാളി കണ്ടെത്തിയ ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാർ ആരെല്ലാം?

ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ


ഭൂമിയുടെ ഏത് ഭാഗത്താണ് ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയത്?

അന്റാർട്ടിക് മേഖലയിൽ


അന്റാർട്ടിക് മേഖലയിൽ ഓസോൺ പാളിയിൽ ഏറ്റവും കൂടുതൽ വിള്ളൽ കാണപ്പെടുന്നത് ഏത് കാലത്ത്?

വേനൽക്കാലത്ത്


ഓസോൺപാളിയിലെ വിള്ളൽ ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞർ ആരെല്ലാം?

ജോയ് ഫാർമാൻ, ബിയാൻ ഗാർഡിനർ , ജോനാതൻ ഷാങ്ക്ലിൻ


ഓസോൺ തന്മാത്രയ്ക്ക്‌ എത്ര സമയം നിലനിൽക്കാൻ കഴിയും?

ഒരു മണിക്കൂർ


സസ്യങ്ങൾ ഓസോൺ ആഗിരണം ചെയ്യുന്നത് ഏതിലൂടെയാണ്?

ഇലകളിലൂടെ


ട്രൈ ഓക്സിജൻ എന്നറിയപ്പെടുന്നത് എന്താണ്?

ഓസോൺ


ഓസോൺ പ്രധാനമായും ഉണ്ടാകുന്നത് ഏതിൽ നിന്നാണ്?

നൈട്രജൻ ഡൈ ഓക്സൈഡ്


ഓസോൺ എന്തിനാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് ?

3 ഓക്സിജൻ ആറ്റങ്ങൾ


ഓക്സിജന്റെ രൂപാന്തരണം എന്താണ്?

ഓസോൺ


ഓക്സിജൻ കണ്ടുപിടിച്ചതാര്?

ജോസഫ് പ്രീസ്റ്റ്ലി


ഓക്സിജൻ എന്ന പേര് നൽകിയത് ആരാണ് ?

ആന്റോൻ ലോറന്റ് ലാവോസിയർ


ഓക്സിജന്റെ ആറ്റോമിക നമ്പർ എത്രയാണ്?

8 (എട്ട് )


അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് എത്രയാണ്?

21%


ഓസോണിന്റെ അളവ് കൂടിയാൽ മനുഷ്യനിൽ ഉണ്ടാകുന്ന അസുഖം ഏതാണ്?

ആസ്മ


ഓസോൺ വാതകം കണ്ടെത്തിയതാര്?

ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബെയ്ൻ (ജർമ്മൻ ശാസ്ത്രജ്ഞൻ )


ഓസോണിന്റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?

സ്പെക്ട്രോഫോമീറ്റർ


സ്പെക്ട്രോഫോമീറ്റർ കണ്ടുപിടിച്ചതാര്?

ജി എം ബി ഡോബ്സൺ


അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്നത് ഏത് യൂണിറ്റിലാണ്?

ഡോബ്സൺ യൂണിറ്റ്


1928 നും 1958 നും ഇടയിൽ ലോകവ്യാപകമായ ഓസോൺ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഗല സ്ഥാപിക്കാൻ മുൻകൈ എടുത്ത ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആരാണ്?

ജി എം ബി ഡോബ്സൺ


അന്തരീക്ഷത്തിലെ ഓസോണിന്റെ അളവിനെ എന്താണ് പറയുന്നത് ?

ഡോബ്സൺ യൂണിറ്റ്


ഓസോൺപാളിയുടെ സംരക്ഷണത്തിനായി ലോക രാജ്യങ്ങൾ ഒപ്പുവെച്ച കരാർ ഏത്?

മോൺട്രിയൽ പ്രോട്ടോകോൾ


മോൺട്രിയൽ പ്രോട്ടോകോൾ ഒപ്പുവച്ച വർഷം ഏത്?

1987 സെപ്റ്റംബർ 16


മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത് എന്ന്?

1989 ജനുവരി 1


ഇതുവരെ മോൺട്രിയൽ പ്രോട്ടോകോളിൽ എത്ര രാജ്യങ്ങൾ ഒപ്പു വച്ചു?

197


മോൺട്രിയൽ പ്രോട്ടോകോളിൽ ആദ്യം ഒപ്പുവച്ച രാജ്യങ്ങൾ എത്രയായിരുന്നു?

24


മോൺട്രിയൽ എന്ന പ്രദേശം ഏതു രാജ്യത്താണ്?

കാനഡ


മോൺട്രിയൽ പ്രോട്ടോകോളിൽ ഇന്ത്യ ഒപ്പുവച്ചത് എന്ന്?

1992 ജൂൺ 19


1987 സെപ്റ്റംബർ 16 -ലെ മോൺട്രിയൽ പ്രോട്ടോകോൾ എന്ന കരാർ രൂപം കൊണ്ടത് ഏത് രാജ്യത്ത് വെച്ചാണ്?

കാനഡ


ഏറ്റവും വിജയകരമായ പരിസ്ഥിതി കരാർ എന്നറിയപ്പെടുന്നത് ഏത്?

മോൺട്രിയൽ പ്രോട്ടോകോൾ


ഒരു അന്താരാഷ്ട്ര ഉടമ്പടിപ്രകാരം സൃഷ്ടിക്കപ്പെട്ട ആദ്യത്തെ സാമ്പത്തിക സംവിധാനം?

മോൺട്രിയൽ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിനുള്ള മൾട്ടി ലാറ്ററൽ ഫണ്ട്


മോൺട്രിയൽ പ്രോട്ടോകോളിന്റെ ആദ്യ ഭേദഗതി ഏത്?

ലണ്ടൻ ഭേദഗതി


മിനറൽ വാട്ടർ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത് എന്തൊക്കെയാണ് ?

അൾട്രാവയലറ്റ് കിരണങ്ങളും ഓസോണും


ഫോട്ടോകെമിക്കൽ സ്മോഗിൽ കാണപ്പെടാറുള്ളത് എന്താണ്?

ഓസോൺ


ഓസോണിന് ഓസോൺ എന്ന പേർ നൽകിയതാര്?

ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബെയ്ൻ


ഓസോൺ തന്മാത്ര രൂപംകൊള്ളുന്നത് എങ്ങനെ എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?

സിഡ്നി ചാപ്മാൻ


ഓസോൺ ചക്രത്തിന്റെ മറ്റൊരു പേര്?

ചാപ്മാൻ ചക്രം


ഓസോണിന്റെ അളവ് കുറയുന്നത് സസ്യങ്ങളെ എപ്രകാരമാണ് ബാധിക്കുന്നത്?

സസ്യങ്ങളുടെ വളർച്ച മുരടിക്കുന്നു


ഓസോൺ ഗാഢത ഏറ്റവും കൂടുതൽ ആകുന്നത് ഏത് കാലത്താണ്?

വേനൽക്കാലം


വേനൽക്കാലത്ത് അൾട്രാവയലറ്റ് റേഡിയേഷൻ കൂടാൻ കാരണമെന്ത്?

ഭൂമി സൂര്യനോട് കൂടുതൽ അടുക്കുന്നത് കൊണ്ട്


ഭൂമിയുടെ പുതപ്പ് എന്നറിയപ്പെടുന്നത് എന്ത്?

ഓസോൺ പാളി


ഓസോൺ തുള നിരന്തരമായി നിരീക്ഷിക്കുന്നതിനുള്ള കൃത്രിമോപഗ്രഹം ഏത്?

TOMS (Total Ozone Mapping Spectrometer)


സൂര്യാഘാതത്തിനും ക്യാൻസറിനും കാരണമാകുന്ന അൾട്രാവയലറ്റ് രശ്മി ഏത്?

UV-B


സൂര്യപ്രകാശത്തിലെ മാരകമായ ഏത് വികിരണത്തെയാണ് ഓസോൺ കവചം തടഞ്ഞുനിർത്തുന്നത് ?

അൾട്രാവയലറ്റ് വികിരണത്തെ


സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളെ തരംതിരിച്ചിരിക്കുന്നത് എങ്ങിനെ?

UV- A, UV-B, UV-C


ഓസോൺ പാളിയുടെ നാശത്തിനു കാരണമാകുന്ന മേഘങ്ങൾ ഏത് ?

നേക്രിയാസ് മേഘങ്ങൾ


ഓസോൺ കണ്ടുപിടിക്കുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത്?

നിംബസ് 7


ഓസോൺ പാളിയിൽ ആദ്യമായി

സുഷിരം കണ്ടെത്തിയ വർഷം?

1970


ഓസോൺ പാളിയിൽ ഏറ്റവും വലിയ വിള്ളൻ രേഖപ്പെടുത്തിയ വർഷം?

2006


ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടാക്കുന്ന പ്രധാന രാസവസ്തു?

ക്ലോറോ ഫ്ലൂറോ കാർബൺ


ഓസോൺപാളിയുടെ തകർച്ചക്ക് കാരണമാകുന്ന പദാർത്ഥങ്ങൾ ഏതു പേരിലാണ് അറിയപ്പെടുന്നത്?

ODS (OZONE DEPLETION SUBSTANCE)


സസ്യങ്ങളിലെ ഓസോണിന്റെ ദോഷകരമായ പ്രവർത്തനം ആദ്യമായി റിപ്പോർട്ട് ചെയ്തത് എവിടെ?

ലോസ് ആഞ്ചലസ് (1944)


കാലാവസ്ഥ വ്യതിയാനം കുറയ്ക്കാൻ ഐക്യരാഷ്ട്രസഭ 1997ഡിസംബർ 11-ന് ഉണ്ടാക്കിയ ഉടമ്പടി ഏത്?

ക്യോട്ടോ ഉടമ്പടി


പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തുവിടുന്ന സസ്യം ഏത്?

തുളസി


ഓസോൺ വിഘടനത്തിന് കാരണമാകുന്ന സംയുക്തം ഏതാണ്?

CFC (ക്ലോറോ ഫ്ലൂറോ കാർബൺ)


CFC യുടെ പൂർണ്ണരൂപം എന്ത്?

ക്ലോറോ ഫ്ലൂറോ കാർബൺ


ക്ലോറോ ഫ്ലൂറോ കാർബൺ (CFC) കണ്ടുപിടിച്ചത് ആരാണ്?

തോമസ് മിഡ്ഗ്ലെ


സി എഫ് സി (ക്ലോറോ ഫ്ലൂറോ കാർബൺ) യുടെ വ്യാവസായിക നാമം എന്താണ്?

ഫ്രിയോൺ


ക്ലോറോ ഫ്ലൂറോ കാർബണിൽ (CFC) അടങ്ങിയിരിക്കുന്ന ഏത് മൂലകമാണ് ഓസോൺ പാളിയെ ദോഷകരമായി ബാധിക്കുന്നത്?

ക്ലോറിൻ


ഓസോൺ പാളിക്ക് വിള്ളൽ വരുത്തുന്ന ക്ലോറോ ഫ്ലൂറോ കാർബൺ പുറത്തുവിടുന്ന പദാർത്ഥങ്ങൾക്ക്‌ കാർബൺ ടാക്സ് ആദ്യമായി ഏര്പ്പെടുത്തിയ രാജ്യം?

ന്യൂസിലാൻഡ്


ഓസോണിന്റെ രാസനാമം എന്താണ്?

O3


അന്തരീക്ഷത്തിൽ ഓസോൺ ഉൽപാദിപ്പിക്കുന്ന പ്രകൃതി പ്രതിഭാസം ഏതാണ്?

മിന്നൽ


മനുഷ്യനിലെ ഓസോണിന്റെ ദോഷകരമായ പ്രവർത്തനം ആദ്യമായി റിപ്പോർട്ട് ചെയ്തത് എവിടെ?

ലോസ് ആഞ്ചലസ് (1950)


‘ഭൂമിയുടെ കുട’ എന്നറിയപ്പെടുന്നത് എന്താണ്?

ഓസോൺ പാളി


ഏറ്റവും പുതുതായി ഓസോൺ പാളിയിലെ സുഷിരം അടഞ്ഞതിന് കാരണമായി ശാസ്ത്രജ്ഞർ കണ്ടെത്തിയ പ്രതിഭാസം എന്ത്?

പോളാർ വെർടെക്സ്


യൂറോപ്യൻ യൂണിയന്റെ അന്തരീക്ഷ നിരീക്ഷണ സംവിധാനം ഏത്?

CAMS (Copernicus Atmosphere Monitoring Service)


വിയന്ന കൺവെൻഷൻ നടന്നവർഷം?

1985


സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ ഭൂമിയിൽ എത്താതെ തടയുന്ന രക്ഷാകവചം ഏതാണ്?

ഓസോൺ പാളി


ODP യുടെ പൂർണ്ണരൂപം എന്ത്?

Ozone Depleting Potential


ഓസോൺ ഏതിന്റെ അലോട്രോപ്പാണ്?

ഓക്സിജൻ


എത്ര ഓക്സിജൻ ആറ്റങ്ങൾ ചേർന്നതാണ് ഒരു ഓസോൺ തന്മാത്ര?

3 ഓക്സിജൻ ആറ്റങ്ങൾ


അൾട്രാവയലറ്റ് രശ്മികൾ അമിതമായി പതിച്ചാൽ ശോഷണം സംഭവിക്കുന്ന വിള ഏത്?

നെല്ല്


ഏതു പ്രായത്തിലാണ് ഓസോൺ മനുഷ്യനെ ഏറ്റവും അധികമായി ബാധിക്കുന്നത്?

കുട്ടിക്കാലം


ഓസോൺ വാതകത്തെ ആദ്യമായി തിരിച്ചറിഞ്ഞ ഡച്ച് ശാസ്ത്രജ്ഞൻ?

മാർട്ടിനസ് വാൻമാരം


ഓക്സിജൻ ആറ്റങ്ങൾ സംയോജിച്ച് ഓസോൺ തന്മാത്ര ഉണ്ടാവുകയും അൾട്രാവയലറ്റ് രശ്മികൾ പതിക്കുമ്പോൾ ഓസോൺ വിഘടിച്ച് വീണ്ടും ഓക്സിജൻ ആയി മാറുന്ന പ്രതിഭാസം ?

ഓസോൺ- ഓക്സിജൻ സൈക്കിൾ


അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്നത് ഏത് യൂണിറ്റിലാണ്?

ഡോബ്സൺ യൂണിറ്റ്


സപ്തംബർ 16 ഓസോൺ പാളി സംരക്ഷണ ദിനമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച വർഷം?

1988


ഓസോൺ പാളിയുടെ സംരക്ഷണത്തെപ്പറ്റി ആദ്യമായി ചർച്ചചെയ്യപ്പെട്ട അന്താരാഷ്ട്ര സമ്മേളനം

വിയന്ന സമ്മേളനം (1985)


ഓക്സിജൻ ആറ്റങ്ങൾ ചേർന്ന് ഓസോൺ രൂപീകരിക്കപ്പെടുന്ന പ്രക്രിയ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?

സിഡ്നി ചാപ്മാൻ


GK Malayalam | Ozone Day Quiz


1 thought on “Ozone Day Quiz (ഓസോൺ ദിന ക്വിസ്) in Malayalam 2023”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.