Olympic Day Quiz (ഒളിമ്പിക്സ് ക്വിസ്) in Malayalam 2021

അന്താരാഷ്ട്രതലത്തിൽ നടത്തെപ്പെടുന്ന ഒരു വിവിധയിന കായികമൽസരമേളയാണ് ഒളിമ്പിക്സ് അഥവാ ഒളിമ്പിക് ഗെയിംസ്. ഇതിന് വേനൽക്കാലമേള, ശൈത്യകാലമേള എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. രണ്ടും നാല് വർഷം കൂടുമ്പോഴാണ് നടത്തപ്പെടുന്നത്. 1992 വരെ രണ്ടു മേളകളും ഒരേ വർഷം തന്നെയായിരുന്നു നടത്തിയിരുന്നത്. അതിനുശേഷം ഓരോന്നും രണ്ടു വർഷം ഇടവിട്ട് നടത്താനാരംഭിച്ചു.

Post details: Olympic Quiz or Olympic Day Quiz (seen as Olympics Quiz or Olympics Day Quiz) translates to ഒളിമ്പിക്സ് ക്വിസ് or ഒളിമ്പിക് ക്വിസ് in Malayalam.

Olympic Quiz in Malayalam


ലോകത്തിലെ ഏറ്റവും വലിയ കായിക മേള ഏത്?
ഒളിമ്പിക്സ്



ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച രാജ്യം? 
ഗ്രീസ്


ആദ്യത്തെ ഒളിമ്പിക്സ് നടന്നത് ഏത് വർഷം? എവിടെ?

ബിസി 776-ൽ, ഒളിമ്പിയ (ഗ്രീസ്)


ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

പിയറി കുബർട്ടി


ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് ഏത് വർഷം?

1896 (ഏതൻസ്)


ഒളിമ്പിക്സ് പതാകയുടെ നിറം എന്താണ്?

വെളുപ്പ്


ഏതു ഒളിമ്പിക്സ് മുതലാണ് ഒളിമ്പിക്സ് പതാക നിലവിൽ വന്നത്?

1920-ലെ ആന്റ് വെർപ്പ് ഒളിമ്പിക്സ്


ഒളിമ്പിക്സിന്റെ ചിഹ്നംഎന്താണ്?

പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ


ഒളിമ്പിക്സ് ചിഹ്നമായ പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്?

അഞ്ചു ഭൂഖണ്ഡങ്ങളെ


ഒളിമ്പിക്സ് ചിഹ്നത്തിന്റെ നിറങ്ങൾ സൂചിപ്പിക്കുന്നത് ഏതൊക്കെ ഭൂഖണ്ഡങ്ങളെയാണ്?

നീല -യൂറോപ്പ്,
മഞ്ഞ -ഏഷ്യ,
കറുപ്പ്- ആഫ്രിക്ക,
പച്ച- ഓസ്ട്രേലിയ,
ചുവപ്പ്- അമേരിക്ക


ഒളിമ്പിക്സ് മുദ്രാവാക്യം എന്താണ്?

കൂടുതൽ വേഗത്തിൽ,
കൂടുതൽ ഉയരത്തിൽ,
കൂടുതൽ ശക്തിയിൽ


ഒളിമ്പിക്സ് മുദ്രാവാക്യം തയ്യാറാക്കിയത് ആര്?

റവ. ഫാദർ ഡിയോൺ


ഒളിമ്പിക്സ് മുദ്രാവാക്യം ആദ്യമായി ഏർപ്പെടുത്തിയ ഒളിമ്പിക്സ് ഏത്?

പാരീസ് ഒളിമ്പിക്സ് (1924)


വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്?

1900- ലെ പാരീസ് ഒളിമ്പിക്സ്


ഒളിമ്പിക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?

ലുസാന (സ്വിറ്റ്സർലൻഡ്)


ഒളിമ്പിക് സിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യം?

ജപ്പാൻ


ഇന്ത്യ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്?

പാരീസ് ഒളിമ്പിക്സ് (1900)


ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപവത്കരിച്ചത് ഏത് വർഷം?

1927


ഏതു ഒളിമ്പിക്സിലാണ് ഇന്ത്യ ആദ്യ ഒളിമ്പിക്സ് സ്വർണം ഹോക്കിയിലൂടെ നേടിയത്?

ആസ്റ്റർഡാം ഒളിമ്പിക്സ് (1928)


ഇന്ത്യ സ്വതന്ത്രമായതിനു ശേഷമുള്ള ആദ്യത്തെ ഒളിമ്പിക്സ് മെഡൽ ലഭിച്ചതാർക്ക്?

കെ ഡി ജാദവ് (1952-ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ)



ബിസി 776 -ൽ ഗ്രീസിലെ ഏതു നഗരത്തിലാണ് ആദ്യത്തെ ഒളിമ്പിക്സ് നടന്നത്?

ഒളിമ്പിയ (ഗ്രീസ്)



ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന പിയറി കുബർട്ടിൻ  ഏതു രാജ്യക്കാരനാണ്? 

ഫ്രാൻസ്



ഇന്ത്യൻ ഹോക്കി ടീം ആദ്യമായി സ്വർണ മെഡൽ നേടിയത് ഏതു ഒളിമ്പിക്സിലാണ്?  

1928 ആസ്റ്റർഡാം



ഇന്ത്യയ്ക്കുവേണ്ടി ഒളിംപിക്സിൽ ആദ്യമായി മെഡൽ നേടിയത് ആര്?

നോർമൻ പ്രിച്ചാർഡ് (1900 പാരീസ് ഒളിമ്പിക്സ്)



നോർമൻ പ്രിച്ചാർഡ് ഏത് ഇനത്തിലാണ് ആദ്യമായി ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക് മെഡൽ നേടിയത്?

പുരുഷന്മാരുടെ 200 മീറ്റർ ഹർഡിൽസ്



ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ എത്ര സ്വർണമെഡൽ നേടിയിട്ടുണ്ട്

8 സ്വർണമെഡൽ



പരസ്പരം കൊരുത്ത  എത്ര വളയങ്ങൾ ആണ് ഒളിമ്പിക്സ് ചിഹ്നത്തിൽ ഉള്ളത്?

5 വളയങ്ങൾ

ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

കർണം മല്ലേശ്വരി (ഭാരോദ്വഹനം)


ആദ്യമായി ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ഇന്ത്യൻ വനിത?

പി ടി ഉഷ


ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത?

ഷൈനി വിൽസൺ (1992ലെ ബാഴ്സലോണ ഒളിമ്പിക്സ്)


ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി വനിത?

പി ടി ഉഷ


ഒളിമ്പിക്സ് അത് ലറ്റിക്സിൽ ആദ്യമായി സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ വനിത?

ഷൈനി വിൽസൺ


ഇന്ത്യ ആദ്യമായി ഒളിമ്പിക് ഹോക്കി സ്വർണം നേടിയ വർഷം?

1928 (ആസ്റ്റർഡാം)



ഇന്ത്യ ആദ്യമായി ഒളിമ്പിക് ഹോക്കി സ്വർണം നേടുമ്പോൾ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നു?

ജയ്പാൽ സിങ്‌



ഇന്ത്യൻ ഒളിമ്പിക് ഹോക്കി ടീമിനെ നയിച്ച ഏക മലയാളി?

പി ആർ ശ്രീജേഷ്
(2016, റിയോ ഒളിമ്പിക്സ്)



ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി?

സി കെ ലക്ഷ്മണൻ (1924, പാരീസ്)



ഏറ്റവും കൂടുതൽ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി?

ഷൈനി വിൽസൺ
(1984, 1988, 1992, 1996)



തുടർച്ചയായി ഏഴ് ഒളിമ്പിക്സുകളിൽ പങ്കെടുത്ത ഇന്ത്യക്കാരൻ?

ലിയാൻഡർ പേസ്



ഒളിമ്പിക്സിൽ ഇന്ത്യൻ പതാകയേന്തിയ ആദ്യ വനിത?

ഷൈനി വിൽസൺ
(1992, ബാർസിലോണ)



ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി? 

മാനുവൽ ഫ്രെഡറിക് (ഇന്ത്യൻ ഹോക്കി ടീമിനെ ഗോൾകീപ്പർ)



ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ആര്?

ദോറാബ്ജി ടാറ്റ

3 thoughts on “Olympic Day Quiz (ഒളിമ്പിക്സ് ക്വിസ്) in Malayalam 2021”

  1. വളരെ നന്നായിട്ടുണ്ട് എനിക്ക് ഉപകാരപ്പെട്ടു ഞങ്ങൾക്ക് ഇതുപോലെ നാളെയും ക്വിസ്സ് ഉണ്ട് നാളെയും ഇതുപോലെയുള്ള ചോദ്യോത്തരങ്ങൾ പ്രേതീക്ഷിക്കുന്നു
    നന്ദി 🙏🏻🙏🏻

  2. Thanks for the questions today morning I have olympics quiz let me check whether I can win this.Wish me luck.

  3. It’s me again Lalkrishnan today at school there are three rounds in quiz. I won the first round in score 8/10 and won the second round in score 7/10 and at the third round I lost but no problem because I only studied the quiestions from this website. For the first time I am getting these much mark and won the 2nd round

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.