2025 സെപ്റ്റംബർ (September) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs September 2025|
2025 സെപ്റ്റംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്കാരമായ
ദാദാ സാഹേബ് ഫാൽക്കെ അവാർഡ്
2023-ലെ ഫാൽക്കെ പുരസ്കാരത്തിന് അർഹനായത്?
മോഹൻലാൽ
2026 ലെ ഓസ്കാറിൽ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പാപ്പുവ ന്യൂഗിനിയ യുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം?
പപ്പ ബുക്ക (Papa Buka)
സംവിധാനം മലയാളിയായ
ഡോ. ബിജു
ഇന്ത്യയിൽ ആദ്യമായി സ്ത്രീകൾക്ക് വേണ്ടി പ്രത്യേക വെൽനസ് ക്ലിനിക് ആരംഭിക്കുന്ന സംസ്ഥാനം? കേരളം
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI)പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെ ട്ടത്? മിഥുൻ മൻഹാസ്
Board of control for Cricket in India
2025 – ൽ മികച്ച ഫുട്ബോൾ താര ത്തിനുള്ള ബാലൺ ദ്യോർ പുരസ്കാരം ലഭിച്ചത്?
ഒസുമാനെ ഡെംബലെക്ക്
(ഫ്രഞ്ച് താരം)
2025 – ൽ മികച്ച ഫുട്ബോൾ താര ത്തിനുള്ള ബാലൺ ദ്യോർ പുരസ്കാരം ലഭിച്ച വനിതാ താരം ?
ഐറ്റാന ബോൺമാറ്റി (സ്പെയിൻ )
ഹരിത കേരള മിഷൻ പുറത്തിറക്കിയ പുസ്തകം?
മികവാർന്ന പച്ചത്തുരുത്തുകൾ
2025 -ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻ ഷി പ്പിന്റെ വേദി?
ടോക്കിയോ (ജപ്പാൻ)
2025-ലെ രമൺ മാഗ്‌സസെ പുരസ്‌കാരം നേടിയ സംഘടന ?
എഡ്യൂക്കേറ്റ് ഗേൾസ് ഫൗണ്ടേഷൻ
വിദ്യാഭ്യാസത്തിലൂടെ പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള ഇന്ത്യയുടെ സംഘടനയാണ് എഡ്യൂക്കേറ്റ് ഗേൾസ് ഫൗണ്ടേഷൻ
രമൺ മാഗ്‌സസെ പുരസ്‌കാരം 2025 ലഭിച്ച വ്യക്തികൾ?
പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായും സമുദ്ര സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഷാഹിന അലി
മനിലയിലെ ദരിദ്രർക്കും ഭവനരഹിതർ ക്കും വേണ്ടി പ്രവർത്തിക്കുന്ന
ഫാ. ഫ്ലാവിയാനോ അൻ്റോണിയോ എൽ. വില്ലാനുവേവ (ഫിലിപ്പീൻസ്)
അഴിമതി തടയാൻ ലോകത്തിലെ ആദ്യത്തെ AI മന്ത്രിയെ നിയമിച്ച രാജ്യം? അൽബേനിയ
യുവജനപ്രക്ഷോഭത്തെ തുടർന്ന് രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുത്ത
നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റത്?
സുശീല കാർക്കി
നേപ്പാളിന്റെ ആദ്യ വനിതാപ്രധാനമന്ത്രി യാണ് സുശീല കാർക്കി
2025ലെ ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
115
ഒന്നാം സ്ഥാനത്ത് – ഐസ് ലൻഡ് (2008 മുതൽ )
രണ്ടാമത് – അയർലൻഡ്
മൂന്നാം സ്ഥാനത്ത് – ന്യൂസിലൻഡ്
വയനാട്ടിലേക്കുള്ള യാത്ര ദുരിതത്തിന് പരിഹാരമായി ഏത് തുരങ്കപാതയുടെ നിർമ്മാണത്തിനാണ് തുടക്കമിട്ടത്? ആനക്കാം പൊയിൽ കള്ളാടി -മേപ്പാടി തുരങ്ക പാത
ലോക ഓസോൺ ദിനം?
സെപ്റ്റംബർ 16
2025 -ലെ ലോക ഓസോൺ ദിനത്തിന്റെ പ്രമേയം?
ശാസ്ത്രം മുതൽ ആഗോള പ്രവർത്തനം വരെ
From Science to Global Action
ക്യാൻസർ രോഗത്തെ പ്രതിരോധിക്കാ നായി എന്ററോമിക്സ് എന്ന വാക്സിൻ വികസിപ്പിച്ച രാജ്യം?
റഷ്യ
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ കിരീടം നേടിയത്?
കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
2025 ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡിൽ (IIFA) മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
ലപാതാ ലേഡീസ്
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ആദിവാസി സർവകലാശാല?
ആദി സംസ്കൃതി
2025 ൽ ഓക്സ് ഫോർഡ്
യൂണിവേഴ്സിറ്റി യിലേക്ക് സമർപ്പിച്ച
ശ്രീ നാരായണഗുരു രചിച്ച 104 ഭാഷകളി ലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗ്രന്ഥം?
ദൈവദശകം
2026 -ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വേദി?
ഡൽഹി
Pപുതിയ ആദായനികുതി ബിൽ നിയമമായി പ്രാബല്യത്തിൽ വരുന്നത്?
2026 ഏപ്രിൽ 1
യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
ആര്യാന സെബലങ്ക (ബെലറൂസ് )
യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്?
കാർലോസ് അൽകാരസ് (സ്പെയിൻ)
2026 ൽ 100- മത് ജന്മ വാർഷികം ആചരിക്കപ്പെടുന്ന ആസാമീസ് കവി?
ഭൂപൻ ഹസാരിക
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന 38 മത് കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി? കൊച്ചി (എറണാകുളം)
സ്വദേശ് സമ്മാൻ ദേശീയ പുരസ്കാരം നേടിയ കേരള സർക്കാർ സ്ഥാപനം?
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ് (KSFE)
കേരളത്തിൽ ഒരു നദിക്ക് കുറുകെ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലുപ്പമുള്ളതുമായ പാലം?
കുമ്പിച്ചൽക്കടവ് പാലം
ദേശീയ ഹിന്ദി ദിവസ്?
സെപ്റ്റംബർ 14
ആദിവാസി ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനായി അടുത്തിടെ വികസിപ്പിച്ച പുതിയ ബ്രാൻഡ്? ആതിരപ്പിള്ളി
ബൈറാബി – സൈരംഗ് റെയിൽവേ ലൈൻ പ്രൊജക്റ്റ് ഏത് സംസ്ഥാനവു മായി ബന്ധപ്പെട്ടിരിക്കുന്നു?
മിസോറാം
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടൈഗർ റിസർവ് ആകുന്നത്? സുന്ദർബൻസ് ടൈഗർ റിസർവ്
പശ്ചിമബംഗാൾ
ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗർ റിസർവ് നാഗാർജുന സാഗർ ശ്രീശൈലം ആന്ധ്രപ്രദേശ്
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനു (EVM) പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച സംസ്ഥാനം? കർണാടക
2026 കോമൺവെൽത്ത് ഗെയിംസിന്റെ വേദി?
ഗ്ലാസ്ഗോ (സ്‌കോട്ട്‌ലൻഡ് )
വാൻകൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി അഭിജിത്ത് സംവിധാനം ചെയ്ത ഡോക്യുമെന്ററി?
I Am Revathi
ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള 26 സാമൂഹിക മാധ്യമ ങ്ങൾ നിരോധിച്ച സർക്കാരിനെതിരെ ജെൻ സീ വിപ്ലവം (Gen Z) എന്ന പേരിൽ യുവാക്കളുടെ പ്രക്ഷോഭം നടന്ന രാജ്യം? നേപ്പാൾ
1996 നും 2010 നും ഇടയിൽ ജനിച്ചവരാണ് ജെൻ സീ തലമുറ (Gen Z)
ജെൻ സി (Gen Z) വിപ്ലവത്തെ തുടർന്ന് രാജിവെച്ച നേപ്പാൾ പ്രധാനമന്ത്രി?
കെ പി ശർമ ഒലി
സംസ്ഥാന സർക്കാർ പുതുതായി രൂപവൽക്കരിച്ച വയോജന കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്?
കെ സോമപ്രസാദ്
ഇന്ത്യയിൽ ആദ്യമായി വയോജന കമ്മീഷൻ രൂപീകരിക്കുന്ന സംസ്ഥാനം? കേരളം
ഇന്ത്യയുടെ 17- മത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്?
സി പി രാധാകൃഷ്ണൻ (തമിഴ്നാട്)
ഇന്ത്യയിലെ ആദ്യത്തെ കാർബൺ സന്തുലിത പദവി ലഭിച്ച കൃഷി ഫാം?
ഒക്കൽ വിത്തുല്പാദനം കേന്ദ്രം (എറണാകുളം )
2023 – 24 ആർദ്ര കേരളം പുരസ്കാരം നേടിയ
ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത്
വെള്ളിനേഴി (പാലക്കാട്)
2023 – 24 ആർദ്ര കേരളം പുരസ്കാരം നേടിയ
ബ്ലോക്ക് പഞ്ചായത്ത് – പള്ളുരുത്തി (എറണാകുളം)
2023 – 24 ആർദ്ര കേരളം പുരസ്കാരം നേടിയ
ജില്ലാ പഞ്ചായത്ത്- ഇടുക്കി
2023 – 24 ആർദ്ര കേരളം പുരസ്കാരം നേടിയ
മുനിസിപ്പാലിറ്റി- ഗുരുവായൂർ (തൃശ്ശൂർ)
2023 – 24 ആർദ്ര കേരളം പുരസ്കാരം നേടിയ
കോർപ്പറേഷൻ- തിരുവനന്തപുരം
2025 സെപ്റ്റംബർ തെക്കൻ ചൈനയിൽ വീശിയടിച്ച ഉഷ്ണമേഖല ചുഴലിക്കാറ്റ്?
തപ
യുനെസ്കോയുടെ കരട് പൈതൃക പട്ടിക യിൽ കേരളത്തിൽ നിന്നു ഉൾപ്പെട്ട പൈതൃക മേഖല?
വർക്കല പാപനാശം കുന്നുകൾ
ലോക സാക്ഷരതാ ദിനം?
സെപ്റ്റംബർ 8
2025 ലെ സാക്ഷരതാ ദിനത്തിന്റെ പ്രമേയം?
ഡിജിറ്റൽ യുഗത്തിൽ സാക്ഷരതയെ പ്രോത്സാഹിപ്പിക്കുക
Promoting Literacy in the Digital Era
പോൾവാൾട്ടിൽ 13- തവണയും
ലോക റെക്കോർഡ് ഭേദിച്ച
അർമാൻഡ് ഡ്യൂപ്ലാന്റിസ് ഏതു രാജ്യത്തെ കായികതാരമാണ്?
സ്വീഡൻ
2025 -ലെ 71-ാമത് നെഹ്റുട്രോഫി വള്ളംകളിയിൽ കിരീടം നേടിയത്?
വീയപുരം ചുണ്ടൻ
ഭാഗ്യചിഹ്നം-
വള്ളം തുഴഞ്ഞ് നീങ്ങുന്ന കാക്കത്തമ്പുരാട്ടി (പേര് കാത്തു)
വളർത്തുമൃഗങ്ങളെയും പക്ഷികളെയും ഓൺലൈനിലൂടെ വിൽക്കാനും
വാങ്ങാനുമായി ഓൺലൈൻ സ്റ്റോർ സജ്ജമാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
കേരളം
കേരളത്തിലെ ആദ്യ ജില്ലാ ജല ബജറ്റ് തയ്യാറാക്കുന്ന ജില്ല?
കണ്ണൂർ
ശുക്ര പര്യവേഷണം നടത്തുന്നതിനായി റഷ്യ ഔദ്യോഗികമായി ആരംഭിക്കുന്ന ദൗത്യം?
വെനീറ – ഡി
അടിയന്തര സേവനങ്ങൾക്കുള്ള കേരള സർക്കാറിന്റെ ഹെൽപ്പ് ലൈൻ നമ്പർ?
112
പോലീസ്, ഫയർഫോഴ്സ് , ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും വിളിക്കാവുന്ന നമ്പറാണ് 112
ഏതു രാജ്യത്തേക്കാണ് കേരളത്തിൽ നിന്ന് ആദ്യമായി കുരുമുളക് തൈകൾ കയറ്റുമതി ചെയ്യുന്നത്?
ഉഗാണ്ട
ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലേക്ക്
കരിമുണ്ട, പന്നിയൂർ -1 എന്നീ ഇനങ്ങളിൽ പെട്ട കുരുമുളക് തൈകൾ അയക്കുന്നത്
2025 ലെ 12- മത് പുരുഷ ഏഷ്യ കപ്പ് ഹോക്കി കിരീട ജേതാക്കൾ?
ഇന്ത്യ
ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ ഇന്ത്യ പരാജയപ്പെടുത്തി
വേദി – ബീഹാർ
ഭാഗ്യചിഹ്നം – ചാന്ദ് (കടുവ)
കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണമായിരുന്ന
തലച്ചോർ തീനി എന്നറിയപ്പെടുന്ന അമീബ വകഭേദം?
നെഗ്ലെറിയ ഫൗലേറി
രോഗാണു നെഗ്ലെറിയ ഫൗലേറി വിഭാഗത്തിൽപ്പെട്ട അമീബ
മലയാറ്റൂർ ട്രസ്റ്റ് നൽകുന്ന 2025 -ലെ
18- മത് മലയാറ്റൂർ അവാർഡ് ലഭിച്ചത്?
ഇ സന്തോഷ് കുമാർ
നോവൽ- തപോമയിയുടെ അച്ഛൻ
കേരളത്തിൽ അടുത്തിടെ അന്തരിച്ച ആദ്യത്തെ വനിത ഫോറൻസിക് സർജൻ?
ഡോ. ഷേർലി വാസു
കിടപ്പ് രോഗികൾക്ക് വീടുകളിൽ എത്തി നൽകുന്ന പരിചരണം കൂടുതൽ കാര്യക്ഷമമാക്കാൻ ആരംഭിച്ച പദ്ധതി? കെയർ കേരള
അടുത്തിടെ അന്തരിച്ച ഇന്ത്യയിലെ ആദ്യ വനിത വന്യജീവി ഫോട്ടോഗ്രാഫർ?
വസുധാ ചക്രവർത്തി
പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവലിൽ ജേതാക്കൾ?
മധ്യപ്രദേശ്
രണ്ടാം സ്ഥാനത്ത് – ഒഡീഷ്യ
മൂന്നാം സ്ഥാനത്ത് – കേരളം
ഭാഗ്യചിഹ്നം- ഹിമാലയൻ കിംഗ്ഫിഷർ
വേദി –ശ്രീനഗറിലെ ദാൽ തടാകം
ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലമാ യ ഗ്രാൻഡ് കാന്യൺ പാലം നിർമ്മിച്ച രാജ്യം?
ചൈന (ഹുവാജിയാങ്)
വനിതകളുടെ കോപ്പ അമേരിക്കൻ ഫുട്ബോൾ കിരീടം തുടർച്ചയായി അഞ്ചാം തവണയും സ്വന്തമാക്കിയ രാജ്യം?
ബ്രസീൽ
പുതിയ കണ്ടെത്തൽ പ്രകാരം സൗരയൂഥ ത്തിലെ ഏത് ഗ്രഹത്തിന്റെ വലുപ്പമാണ് ചുരുങ്ങി വരുന്നത്?
ബുധൻ
Current Affairs September 2025|
2025 സെപ്റ്റംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam