2025 ജൂൺ (June) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs June 2025|
2025 ജൂൺ മാസത്തിലെ ആനുകാലിക വിവരങ്ങൾ
കേരളത്തിലെ ആദ്യ ചിത്രശലഭ സങ്കേതം ആയി പ്രഖ്യാപിക്കുന്ന വന്യജീവി സങ്കേതം?
ആറളം
അന്താരാഷ്ട്ര ബഹിരാകാശനിലയ ത്തിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ?
ശുഭാംശു ശുക്ല (ഉത്തർപ്രദേശ്, ലക്നൗ)
ഇന്ത്യയുടെ ആദ്യ അണ്ടർവാട്ടർ മ്യൂസിയ വും കൃത്രിമ പവിഴപുറ്റും നിലവിൽ വരുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
11- മത് അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ പൊളിസി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?
ഉത്തരാഖണ്ഡ്
2025 ജൂണിൽ ഇന്ത്യയിൽ നിർത്തലാക്കാ ൻ തീരുമാനിച്ച ഏറ്റവും ഉയർന്ന സമ്മാന ത്തുകയുള്ള സാഹിത്യ പുരസ്കാരം?
ജെ സി ബി പുരസ്കാരം
2025 ജൂണിൽ ഇന്തോനേഷ്യയിൽ പൊട്ടിത്തെറിച്ച അഗ്നി പർവ്വതം?
മൗണ്ട് ലെവോട്ടോബി
കേരളത്തിൽ രജിസ്റ്റർ ചെയ്യാത്ത ഫാർമസിസ്റ്റുകൾ മരുന്നു വിൽക്കുന്നത് തടയാൻ ആരംഭിച്ച ആപ്പ്? കോമ്പൗണ്ടർ
യു എൻ പോപ്പുലേഷൻ ഫണ്ടിന്റെ റിപ്പോർട്ട് പ്രകാരം 2025 -ൽ ഇന്ത്യയുടെ ജനസംഖ്യ എത്രയാകും?
146 കോടി
രണ്ടാംസ്ഥാനത്ത് ചൈന – 141 കോടി
ഉല്ലാസ് പദ്ധതിക്ക് കീഴിൽ രാജ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ മൂന്നാമത്തെ സംസ്ഥാനം? ത്രിപുര
ULLAS – Understanding of Lifelong Learning for All in Society
ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടി യായി ഇറാൻ നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ ബാഷാറത് അൽ -ഫത്ത്
ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിന് നൽകിയ പേര്?
ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ
ഡ്രോൺ ആക്രമണങ്ങളെ തടയുവാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഹ്രസ്വദൂര മിസൈൽ?
ഭാർഗവാസ്ത്ര
ഇറാനെതിരേ ഇസ്രയേൽ നടത്തിയ സൈനിക നടപടിയുടെ പേര്? ഓപ്പറേഷൻ റൈസിംഗ് ലയൺ
2025 -ലെ ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം?
റോട്ടർഡാം (നെതർലാൻഡ്)
ബേപ്പൂരിനും അഴീക്കലിനും ഇടയിൽ കേരളത്തിന്റെ സമുദ്രാതിർത്തിയിൽ തീപിടിച്ച് അപകടത്തിൽപ്പെട്ട ചരക്ക് കപ്പൽ?
എംവി വാൻഹായ് 503
കേൾവി പരിമിതരായ സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക പാഠ പുസ്തകം തയ്യാറാക്കുന്ന സംസ്ഥാനം? കേരളം
ലോക ലഹരി വിരുദ്ധ ദിനം?
ജൂൺ 26
2025 -ലെ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം?
സമൂഹത്തിൽ ലഹരി ഉപയോഗം തടയുന്നതിനും ചികിത്സിക്കുന്നതിനും നീതിന്യായ വ്യവസ്ഥയെ
ശക്തിപ്പെടുത്തുക”
BREAK THE CHAIN : PREVENTION, TREATMENT, AND JUSTICE SYSTEMS
2025 ജൂൺ പൊട്ടിത്തെറിച്ച മൗണ്ട് എറ്റ്നാ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?
ഇറ്റലി
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ?
ജൂൺ 29
തദ്ദേശീയമായി വ്യോമസേനയ്ക്ക് വേണ്ടി ഇന്ത്യ വികസിപ്പിച്ച മിസൈൽ?
ഗാണ്ഡീവ
കേരളത്തിലെ അമ്മമാരിൽ കാണപ്പെടുന്ന പ്രസവാനന്തര വിഷാദം പരിഹരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള സംരംഭം? അമ്മ മനസ്സ്
അന്താരാഷ്ട്ര ഒളിമ്പിക് ദിനം?
ജൂൺ 23
2024 കേരള സാഹിത്യ അക്കാദമി അവാർഡിൽ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചവർ?
കെ വി രാമകൃഷ്ണൻ
ഏഴാം ചേരി രാമചന്ദ്രൻ
കവിത വിഭാഗത്തിൽ പുരസ്കാരത്തിന് അർഹയായത്
അനിതാ തമ്പി
കവിത – മുരിങ്ങ വാഴ കറിവേപ്പ്
നോവൽ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹനായത്? ജിആർ ഇന്ദുഗോപൻ
നോവൽ –ആനോ
ചെറുകഥാ വിഭാഗത്തിൽ പുരസ്കാര ത്തിന് അർഹനായത്? വി ഷിനി ലാൽ
ചെറുകഥ –ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര
ബാലസാഹിത്യ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹയായത്
ഇ എൻ ഷീജ
കൃതി –അമ്മമണമുള്ള കനിവുകൾ
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 2025 -ൽ എത്ര വർഷമാണ് തികയുന്നത്
50 വർഷം
ഇസ്രയേൽ -ഇറാൻ യുദ്ധം രൂക്ഷമായ തോടെ ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ ദൗത്യം?
ഓപ്പറേഷൻ സിന്ധു
വായനാദിനം?
ജൂൺ 19
ഇന്ത്യയിൽ ആദ്യമായി സ്കൂളിൽ തൊഴിൽ പഠനത്തിന് പുസ്തകങ്ങൾ തയ്യാറാക്കിയ സംസ്ഥാനം?
കേരളം
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുട്ടികൾക്കായി
ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോ?
റേഡിയോ നെല്ലിക്ക
2025 ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെട്ട ഇന്ത്യൻ താരം?
എംഎസ് ധോണി
2025 യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം?
ഇന്ത്യ
146 കോടി ജനങ്ങൾ
രണ്ടാംസ്ഥാനത്ത് ചൈന 141 കോടി
2025 -ലെ പരിസ്ഥിതി ദിനത്തോടനുബ ന്ധിച്ച് തമിഴ്നാട്ടിൽ നിലവിൽ വന്ന
ഗ്രേറ്റർ ഫ്ലെമിംഗോ സാങ്‌ച്വറി സ്ഥിതി ചെയ്യുന്നത്?
ധനുഷ്കോടി ( ജില്ല രാമനാഥപുരം
ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡക്സ്
2025 ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ഐസ് ലാൻഡ്
രണ്ടാം സ്ഥാനത്ത് ഫിൻലന്റ്
മൂന്നാം സ്ഥാനത്ത് നോർവേ
ഇന്ത്യയുടെ സ്ഥാനം131
കേന്ദ്രസർക്കാറിന്റെ ഏറ്റവും പുതിയ സർവ്വേ പ്രകാരം കേരളത്തിന്റെ കടൽത്തീരത്തിന്റെ ദൈർഘ്യം?
600.15 km
വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം നമുക്ക് തന്നെ പരിശോധിക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ?
മെഡ് വാച്ച്
2025- ൽ 5300 വർഷം പഴക്കമുള്ള ഹാരപ്പൻ വാസസ്ഥലം കണ്ടെത്തിയ ഗുജറാത്തിലെ പ്രദേശം?
കച്ച്
ചരിത്ര രേഖകളും മറ്റും പൊതുജനങ്ങൾ ക്കായി പ്രദർശിപ്പിക്കാൻ ജയിൽ മ്യൂസിയം നിലവിൽ വരുന്നത്?
കണ്ണൂർ
ഉയർന്ന പ്രദേശങ്ങളിലെ അടിയന്തര സാഹചര്യങ്ങൾക്കായി ഇന്ത്യൻ സൈന്യം ഓക്സിജൻപ്ലാന്റ് ഉദ്ഘാടനം ചെയ്തത്?
തവാങ് (അരുണാചൽ പ്രദേശ്)
ഇന്ത്യയും മംഗോളിയയും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം?
നോമാഡിക് എലിഫന്റ് 2025
അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന യായ അയോട്ടയുടെ വാർഷിക സമ്മേളന ത്തിന് വേദിയായത്?
ഇന്ത്യ
നിലവിൽ സംസ്ഥാനത്തെ മുൻസിപ്പാലിറ്റി കളിലും കോർപ്പറേഷനുകളിലുമായുള്ള വാർഡുകളുടെ എണ്ണം?
3662
ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗാ ത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച
കലാട്രൂപ്പ്?
അനന്യം
2025 ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം?
റോട്ടർഡാം (നെതർലാൻഡ്)
കാർഷിക രംഗത്തെ ആധുനികവത്കര ണവും വനിതാകർഷകർക്ക് സുസ്ഥിര വരുമാന ലഭ്യതയും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതി?
കുടുംബശ്രീ ടെക്നോളജി
അഡ്വാൻസ്മെന്റ് പ്രോഗ്രാം
കേസ് അന്വേഷണത്തിനായി വ്യക്തിക ളെ കാരണമറിയിക്കാതെ അറസ്റ്റ് ചെയ്യു ന്നത് മൗലികാവകാശ ലംഘനമാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി
2025 -ലെ മാലിദ്വീപ് ടൂറിസത്തിന്റെ ഗ്ലോബൽ അംബാസഡറായി നിയമിതയായത്?
കത്രീന കൈഫ്
കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്ന ജില്ല?
കൊല്ലം (എഴുകോൺ)
2026 ലെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
ജപ്പാൻ
അന്താരാഷ്ട്ര യോഗ ദിനം (11 – മത്) ?
ജൂൺ 21
2025 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം?
‘ഒരു ഭൂമിക്ക്, ഒരു ആരോഗ്യത്തിന് യോഗ‘
ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച കമ്പനി?
സ്റ്റാർ ലിങ്ക്
(ഇലോൺ മസ്കിന്റെ കമ്പനി)
മലയാളം സർവകലാശാല വൈസ് ചാൻസിലർ ആയി നിയമിതനായത് ?
ഡോ. സി ആർ പ്രസാദ്
2025 ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്ത കോവിഡ് വകഭേദങ്ങൾ?
NB 1.8.1, LF. 7
ട്രാൻസ് ദമ്പതിമാരുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ അമ്മ എന്നതിന് പകരം രക്ഷിതാവ് എന്നാക്കണമെന്ന് വിധി പ്രഖ്യാപിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി
2026 -ൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് വേദി?
ജപ്പാൻ
സ്കൂൾ പാഠ്യപദ്ധതിയിൽ റോബോട്ടിക്സ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനം?
കേരളം
2025 -ലെ നടക്കുന്ന G7 ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
കാനഡ (കനനാസ്കിസ് )
നാവികസേനയുടെ INS തരിണി എന്ന പായ് വഞ്ചിയിൽ ലോകം ചുറ്റി തിരിച്ചെത്തിയ ആദ്യ ഇന്ത്യൻ വനിതകൾ?
ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ (കോഴിക്കോട്)
ലെഫ്റ്റനന്റ് കമാൻഡർ എ രൂപ (പുതുച്ചേരി)
പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുക ളിലായി എത്ര വാർഡുകളാണ് ഉള്ളത്?
17, 337
തമിഴ്നാട് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച ഗ്രേറ്റർ ഫ്ളമിങ്ങോ സാങ്‌ച്വറി സ്ഥിതി ചെയ്യുന്നത്?
ധനുഷ്കോടി (രാമപുരം, തമിഴ്നാട്)
ലോകത്തിലെ ഏറ്റവും ഉയരമുള്ള ആർച്ച് റെയിൽവേ പാലം?
ചെനാബ് പാലം
ലോക സമുദ്ര ദിനം?
ജൂൺ 8
2025 ലെ ലോക സമുദ്ര ദിനത്തിന്റെ പ്രമേയം?
അത്ഭുതം: നമ്മെ നിലനിർത്തുന്നത് നിലനിർത്തുക
Wonder: Sustaining What Sustains Us
ULLAS പദ്ധതിക്ക് കീഴിൽ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച രണ്ടാമത്തെ സംസ്ഥാനം? ഗോവ
ആദ്യ സംസ്ഥാനം മിസോറാം
ULLAS – Understanding of Lifelong Learning for All in Society
ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
കൂടെയുണ്ട് കരുത്തേകാൻ
2025 വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്ക്?
118
ലോക ബാലവേല വിരുദ്ധ ദിനം?
ജൂൺ 12
2025 ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രമേയം?
പുരോഗതി വ്യക്തമാണ്, പക്ഷേ ഇനിയും ചെയ്യാനുണ്ട് : ശ്രമങ്ങൾ വേഗത്തിൽ ആക്കാം
Progress is clear, but there’s more to do: let’s speed up efforts
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പിയർ പാലം?
നോണി ബ്രിഡ്ജ് (മണിപ്പൂർ)
2025 ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ യുടെ ജനറൽ മാനേജർ പദവിയിൽ നിന്ന് വിരമിച്ച ഒളിമ്പ്യൻ? ഷൈനി വിൽസൺ
സേവനങ്ങൾ വേഗത്തിൽ മേൽവിലാസ ത്തിൽ എത്തിക്കാനായി ഡിജിപിൻ ആവിഷ്കരിച്ചത്?
തപാൽ വകുപ്പ്
കേരള ഫിഷറീസ് സർവകലാശാലയുടെ (കുഫോസ് ) വൈസ് ചാൻസിലർ ആയി നിയമിതനായത്?
എ ബിജു കുമാർ
കാർഷിക മേഖലയിലെ ആധുനിക
വൽക്കരണവും സ്ത്രീ കർഷകർക്ക് സുസ്ഥിര വരുമാനം സൃഷ്ടിക്കലും
ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി?
കെ – ടാപ്പ് (കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം )
കേരളത്തിൽ കാഴ്ച പരിമിതർക്കായി ആരംഭിച്ച ബ്രെയിലി സാക്ഷരത പദ്ധതി? ദീപ്തി
ഹെൻലി ആന്റ് പാർട്ണേഴ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം?
മുംബൈ
ആഗോളതലത്തിൽ ഏറ്റവും സമ്പന്നമായ നഗരം- ന്യൂയോർക്ക്
കേരളത്തിലെ ആദ്യ അതിദാരിദ്ര്യമുക്ത നഗരസഭ?
ഷോർണൂർ (പാലക്കാട്)
സംസ്ഥാനത്തെ അങ്കണവാടികളിൽ കുട്ടികളെ വളർച്ച ഘടകങ്ങൾ ശാസ്ത്രീ യമായി ചിട്ടപ്പെടുത്തുന്നതിന് വനിതാ ശിശുവികസന വകുപ്പിന്റെ പദ്ധതി? കുഞ്ഞൂസ് കാർഡ്
ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി ഉൽപാദനം വീട്ടുവളപ്പിൽ ഉണ്ടാക്കുന്ന പദ്ധതി?
ഓണത്തിനൊരു മുറം പച്ചക്കറി
മഹാരാഷ്ട്രയിലെ ഉസ്മാനാ ബാദ് റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്?
ധാരാ ശിവ്
മഞ്ഞുമല വീണ് നാമാവശേഷമായ ആൽപ്സ് പർവത നിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്തിരുന്ന ഗ്രാമം?
ബ്ലാറ്റസ് ഗ്രാമം (സ്വിറ്റ്സർലൻഡ് )
അടുത്തിടെ UN പൊതുസഭയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്? അനലീന ബാർബൊക്ക്
2025 ഇൻറർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നഡ എഴുത്തുകാരി?
ബാനു മുഷ്താഖ്
കൃതിയുടെ പേര് ഹാർട്ട് ലാംപ് (Heart Lamp)
ഹാർട്ട് ലാംപ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്
ദീപാ ബസ്തിയാണ്
ഹൈദരാബാദിൽ നടന്ന 72 -മത് ലോകസുന്ദരി മത്സരത്തിൽ ജേതാവായത്? ഒപാൽ സചാത ചോങ്‌സി (തായ്‌ലാൻഡ്)
പായ് വഞ്ചിയിൽ ലോകം ചുറ്റുന്ന ആദ്യ ഇന്ത്യൻ വനിതകൾ
ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ ദിൽന (കോഴിക്കോട്)
ലെഫ്റ്റനന്റ് കമാൻഡർ രൂപ കെ (പുതുച്ചേരി)
പായ് വഞ്ചിയുടെ ഐഎൻഎസ് തരിണി
പിൻകോഡിന് പകരം തപാൽ വകുപ്പ് ആരംഭിക്കുന്ന ഡിജിറ്റൽ അഡ്രസ് സംവിധാനം? DIGIPIN
മിസ് വേൾഡ് മത്സരത്തിന്റെ ഗ്ലോബൽ അംബാസിഡറായി നിയമിതയായ പ്രമുഖ വ്യവസായ, സാമൂഹിക പ്രവർത്തക?
സുധ റെഡ്ഡി
ലോക പരിസ്ഥിതി ദിനം?
ജൂൺ 5
2025 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക
2025 -ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
റിപ്പബ്ലിക് ഓഫ് കൊറിയ
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യ റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയ
രണ്ടു തണ്ണീർ തടങ്ങൾ
രാജസ്ഥാനിലെ ഫലോഡിയിലെ ഖിച്ചൻ
രാജസ്ഥാനിലെ ഉദയ്പൂരിലെ മെനാർ
2025 -ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ (IPL) കിരീടം നേടിയത്?
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
സ്കൂൾ തുറന്ന് രണ്ടാഴ്ച വിദ്യാർഥികൾ ക്ക് സന്മാർഗപഠനം ഏർപ്പെടുത്തിയ സംസ്ഥാനം?
കേരളം
ബീഹാറിലെ ചരിത്രപ്രസിദ്ധ നഗരമായ ഗയ ഇനി മുതൽ അറിയപ്പെടുന്നത്? ഗയജി
ഇന്ത്യൻ മഹാസമുദ്രത്തിലെ ഷാഗോസ് ദീപുകളുടെ പരമാധികാരം നിലവിൽ ലഭിച്ച രാജ്യം?
മൗറീഷ്യസ്
2025 -ൽ അന്തരിച്ച കടുവ സംരക്ഷണ ത്തിനായി ജീവിതം നീക്കിവെച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകർ?
വാത്മീക് ഥാപ്പർ
ടൈഗർ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു
ലോകത്തിലെ ആദ്യ 3D പ്രിന്റഡ് റെയിൽവേ സ്റ്റേഷൻ നിർമ്മിച്ച രാജ്യം? ജപ്പാൻ
തിരഞ്ഞെടുക്കപ്പെട്ട 3000 ലൈബ്രറികളി ലൂടെ 3 ലക്ഷം വീടുകളിലേക്ക് പുസ്തക ങ്ങൾ എത്തിക്കുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പദ്ധതി?
വായനാ വസന്തം -വീട്ടിലേക്കൊരു പുസ്തകം
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചതിനായി ആരംഭിച്ച ക്യാമ്പയിൻ?
ഒരു തൈ നടാം
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ ഷെർപ്പ വിഭാഗത്തിൽ പെട്ട വ്യക്തി ?
കാമി റിത (നേപ്പാൾ, 31 തവണ)
ഷെർപ്പ വിഭാഗത്തിൽ നിന്നല്ലാത്ത ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി?
കെന്റൺ കൂൾ (ഇംഗ്ലണ്ട്)
19 തവണ എവറസ്റ്റ് കീഴടക്കി
ULLAS പദ്ധതിക്ക് കീഴിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം?
മിസോറാം
ULLAS – Understanding of Lifelong Learning for All in Society
ലോക ഭക്ഷ്യ സുരക്ഷാ ദിനം
ജൂൺ 7
2025 -ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം?
സുരക്ഷിത ഭക്ഷണം ആരോഗ്യമുള്ള നാളെ
2022 മെയ് കൊച്ചി തീരത്തിന് സമീപം അപകടത്തിൽപ്പെട്ട ലൈബീരിയൻ കപ്പൽ?
MSC ELSA 3
2025 ജനീവ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്?
നോവാക് ജോക്കോവിച്ച്
ജിമ്മി കോണേഴ്‌സ്, റോജർ ഫെഡറർ എന്നിവർക്കു ശേഷം പുരുഷ ടെന്നീസിൽ 100 കിരീടങ്ങൾ നേടിയ സെർബിയൻ താരം?
നൊവാക് ജോക്കോ വിച്ച്
2025 ജൂൺ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ നിയമസഭാ മണ്ഡലം? നിലമ്പൂർ ( മലപ്പുറം)
Current Affairs June 2025|
2025 ജൂൺ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam