Monthly Current Affairs in Malayalam February 2026 |PSC Current Affairs|
Current Affairs for Kerala PSC Exams 2026|PSC Questions|PSC Exam|
GK Malayalam Kerala PSC

2026 ഫെബ്രുവരി (February) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs February 2026|
2026 ഫെബ്രുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ

കേരള സ്പോർട്സ് കൗൺസിലിന്റെ
2024 -ലെ ജി വി രാജ അവാർഡിന് അർഹരായവർ ?
മുഹമ്മദ് അഫ്സൽ (അത് ലറ്റിക്സ്)
പി കെ ഐശ്വര്യ (നെറ്റ് ബോൾ)

കേരള സ്പോർട്സ് കൗൺസിലിന്റെ
2023 -ലെ ജി വി രാജ അവാർഡിന് അർഹരായവർ?
മുഹമ്മദ് അജ്മൽ (അത് ലറ്റിക്സ്)
ആൻസി സോജൻ (അത് ലറ്റിക്സ്)

കേരള സ്പോർട്സ് കൗൺസിലിന്റെ
2022 -ലെ ജി വി രാജ അവാർഡിന് അർഹരായവർ?
അബ്ദുള്ള അബൂബക്കർ (അത് ലറ്റിക്സ്) വികെ വിസ്മയ (അത് ലറ്റിക്സ്)

സ്ത്രീകൾക്ക് രാത്രി സമയങ്ങളിൽ സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കുവാനുള്ള സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് ആരംഭിച്ച പദ്ധതി? 
നിർഭയ നിശ

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി ഉപയോഗിച്ച് പൊതു വിതരണ സംവിധാനം ആരംഭിച്ച ആദ്യ സംസ്ഥാനം?
ഗുജറാത്ത്

എ കെ ഗോപാലന്റെ സ്മരണാർത്ഥമുള്ള എകെജി സ്മൃതി മ്യൂസിയം ആരംഭിച്ചത്? പെരളശ്ശേരി (കണ്ണൂർ)

കേരളത്തിലെ 6 ലക്ഷം രക്ഷിതാക്കൾക്ക് നിർമ്മിത ബുദ്ധിയിൽ Al അറിവ് പകരുക എന്ന ലക്ഷ്യത്തോടെ കൈറ്റ് നടപ്പിലാക്കുന്ന സമഗ്ര പരിശീലന പദ്ധതി?
സർവ്വം എ ഐ മയം

2025- ലെ ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദ ഇയർ പുരസ്കാരം നേടിയത്?
സ്മൃതി മന്ഥാന

2026 ലെ ഇന്ത്യ ഇംപാക്ട് എ ഐ ഉച്ചകോടിക്ക് വേദിയായത്?
ഭാരത് മണ്ഡപം (ന്യൂഡൽഹി)

2027 ലെ നടക്കുന്ന അഞ്ചാമത് എ ഐ ഇംപാക് ട് ഉച്ചകോടിക്ക് വേദിയാകുന്ന നഗരം?
ജനീവ (സ്വിറ്റ്സർലൻഡ്)
2028 -ലെ ഉച്ചകോടിയുടെ വേദി UAE

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡിന് ഉടമയായ ഇന്ത്യൻ താരം? ഹർമൻ പ്രീത് കൗർ

ഇന്ത്യൻ വ്യോമസേനയുടെ ‘വായശക്തി 2026’  അഭ്യാസപ്രകടനത്തിന് വേദിയാകുന്നത്?
പൊഖ്റാൻ (രാജസ്ഥാൻ)

ഇന്ത്യൻ തപാൽ വകുപ്പിന്റെ
Puppets of India സ്റ്റാമ്പ് പരമ്പരയിൽ ഉൾപ്പെട്ട കേരളത്തിലെ കലാരൂപം?
പാവക്കഥകളി

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്?
ആലിൻ ഷെറിൻ

സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പ്രധാനമന്ത്രിയുടെ
പുതിയ ഓഫീസ് ഉൾപ്പെടുന്ന മന്ദിരത്തിന്റെ പേര് ? 
സേവാ തീർത്ഥ്

വാട്സാപ്പിന് (WhatsApp) പകരമായി ഉപയോഗിക്കാൻ റഷ്യൻ സർക്കാർ
തദ്ദേശീയമായി നിർദ്ദേശിച്ച ഔദ്യോഗിക മെസ്സഞ്ചർ ആപ്പ് ഏത്?
മാക്സ് (MYX)

കേന്ദ്ര ആഭ്യന്തരമ മന്ത്രാലയത്തിന്റെ 2025ലെ റാങ്കിംഗ് പ്രകാരം കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ടത്?
ഇരിട്ടി പോലീസ് സ്റ്റേഷൻ കണ്ണൂർ

കേരള സർക്കാരിന്റെ  ഇ -ടാക്സി സർവീസ് ആയ ‘കേരളസവാരി’ യുടെ ഗുഡ് വിൽ അംബാസഡർ?
സഞ്ജു സാംസൺ

35-നും 60- നും ഇടയിൽ പ്രായമുള്ള 10 ലക്ഷം സ്ത്രീകൾക്കും ട്രാൻസ് വനിതകൾക്കും പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ?
മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതി

എസ്എസ്എൽസി ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ പരീക്ഷ സമ്മർദ്ദം ലഘൂകരിക്കുവാൻ കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന ടോൾഫ്രീ സഹായ കേന്ദ്രം?
WE- HELP
1800 425 2844

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോയിലെ ഉഹുരു കൊടുമുടി ഏറ്റവും വേഗത്തിൽ ഒറ്റക്ക് കീഴടക്കിയ ഇന്ത്യൻ വനിത?
ജ്യോതി ശർമ

മലയാള വാർത്താചാനൽ രംഗത്ത് ചീഫ് എഡിറ്റർ പദവിയിൽ എത്തുന്ന ആദ്യ വനിത?
സുജയാ പാർവതി എസ്

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനങ്ങൾ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിന് രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്പ്?
നമ്മുടെ കേരളം

കേരളത്തിൽ അണക്കെട്ടിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലം? കുമ്പിച്ചല്‍ കടവ് പാലം

കേരള ടൂറിസത്തിന്റെ 2026 ലെ നിശാഗന്ധി പുരസ്കാരം നേടിയ മണിപ്പൂരി നർത്തകി?
ദർശന ജാവേരി

കേരളത്തിലെ ആദ്യ സമഗ്ര അന്തർദേശീയ വിദ്യാലയമായി പ്രഖ്യാപിക്കപ്പെട്ടത്?
മുണ്ടേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂർ

സഹകരണ ബാങ്കിംഗ് രംഗത്തെ ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അസിസ്റ്റന്റ്?
ചങ്ങായി ChangAI

ഗോത്ര സമൂഹത്തിന്റെ പാരമ്പര്യ അറിവുകളും ആധുനിക ഫാഷൻ ഡിസൈനുകളും സംയോജിപ്പിച്ച് കുടുംബശ്രീ ആരംഭിക്കുന്ന പ്രീമിയം വസ്ത്ര ബ്രാൻഡ്?
ട്രൈബാൻഡ് (Triband)

ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്വകാര്യ ഉപഗ്രഹ പ്ലാന്റ് നിലവിൽ വരുന്നത്?  
സാനന്ദ് (ഗുജറാത്ത്)

2026 നടക്കുന്ന 18 -മത് ബ്രിക്സ് ഉച്ചകോടിയുടെ ആതിഥേയ രാജ്യം?
ഇന്ത്യ

മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസ സൗകര്യം ഒരുക്കുന്ന പദ്ധതി?
ആശ്വാസ വാടക വീട്

ജമ്മു കാശ്മീരിലെ ഉധംപൂരിൽ ഭീകരരെ അമർച്ച ചെയ്യാൻ ഇന്ത്യൻ സൈന്യം നടത്തിയ ദൗത്യം?
ഓപ്പറേഷൻ കിയ

പ്രഥമ കേരള ഇന്റർനാ ഇന്ത്യൻ വനിതാ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകയായി നിയമിതയായത്?
അമേലിയ വാൽവെർദെ

യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിന് കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതി?
നാശാ മുക്ത് ഭാരത്
ലഹരി വിമുക്തിക്കായി സഹായം നേടുന്നവർക്ക് പ്രാഥമിക കൗൺസിലിംഗും മറ്റ് അനുബന്ധ സേവനങ്ങളും ഉറപ്പാക്കുന്നതിനായുള്ള ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ 14446

ഇന്ത്യയും കിർഗിസ്ഥാനും തമ്മിലുള്ള
13- മത് സംയുക്ത സൈനികാഭ്യാസമായ ഖഞ്ചർ (KHANJAR) ആരംഭിച്ചത്?
മിസാമാരി (അസം)

മൃഗസംരക്ഷണ മേഖലയിൽ തൊഴിലെടുക്കുന്ന വനിതാ കർഷകരുടെ ഉപജീവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ?
ജീവനം ക്യാമ്പയിൻ

ലോകത്തെ ആദ്യ സമ്പൂർണ്ണ ബയോമിമെറ്റിക് ഇന്റലിജന്റ് റോബോട്ടായ മോയ വികസിപ്പിച്ച രാജ്യം?
ചൈന

മാലിന്യ മുക്ത കേരളത്തിനായി കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതി? സ്നേഹാരാമം പദ്ധതി

കേരള സർക്കാർ നടപ്പിലാക്കുന്ന കണക്ട് ടു വർക്ക് പദ്ധതി പ്രകാരം അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനപരിധി?
5 ലക്ഷം

ലോക ബാങ്ക് സഹായത്തോടെ കേരള കാർഷികവകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ പ്രതിരോധ കാർഷിക മൂല്യ ശൃംഖല നവീകരണ പദ്ധതിയുടെ പേര്? കേര (KERA)

ഇന്ത്യയിലെ ആദ്യത്തെ ആന്തരിക അവയവം മാറ്റിവെക്കലിന് മാത്രമായുള്ള മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്നത്?
ചേവായൂർ കോഴിക്കോട്

സമഗ്ര നഗരനയം രൂപീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?കേരളം

2026-ലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 18- മത് ബഷീർ പുരസ്കാരത്തിന് അർഹനായത്?
എസ് ഹരീഷ്
പട്ടുനൂൽപ്പുഴു എന്ന നോവലിനാണ് പു രസ്കാരം

ദേശീയ ദുരന്തങ്ങളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്താൻ 16- ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത പ്രതിഭാസങ്ങൾ?
ഉഷ്ണ തരംഗവും മിന്നലും

2026 ഫെബ്രുവരി പ്രവർത്തനത്തിന്റെ
50- മത് വാർഷികം ആഘോഷിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
ഇടുക്കി പദ്ധതി

ജെൻ സി (Gen Z) തലമുറയെ ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച പുതിയ ഭക്ഷണശാല ശ്യംഖല? 
മീറ്റ് പോയിന്റ്

എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സജ്ജീകരിച്ച EMS സ്മൃതി മ്യൂസിയം നിലവിൽ വരുന്നത്? കേരള നിയമസഭ

കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ
ഖര മാലിന്യ സംസ്കരണ നിയമം പ്രാബല്യത്തിൽ വരുന്നത്?
2026 ഏപ്രിൽ 1

നിയമസഭയെ ഡിജിറ്റൽവത്കരിക്കുന്ന തിനായുള്ള പദ്ധതി?
ഇ- നിയമസഭ

ഫോർബ്സ് റിപ്പോർട്ട് 2025 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളിൽ ഒന്നാം സ്ഥാനത്തുള്ളത്?
ഉർസുല വോൺ ഡെർ ലെയെൻ
യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ
രണ്ടാം സ്ഥാനം- ക്രിസ്റ്റീൻ ലഗാർഡ്
യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ്
മൂന്നാം സ്ഥാനം – സനേ തകൈച്ചി
ജപ്പാനിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി

ഇന്ത്യയിൽ നിന്നും 2025-ൽ ഫോർബ്സ് റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ള
കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയായ  നിർമ്മല സീതാരാമൻ 24 സ്ഥാനത്ത്
HCL കോർപ്പറേഷൻ സിഇഒ
റോഷ്നി നടാർ മൽഹോത്ര
76 സ്ഥാനത്ത്
ബയോകോൺ മേധാവി
കിരൻ മജുദാർ ഷാ
83 സ്ഥാനത്ത്

കേരളത്തിൽ ആദ്യമായി കാഴ്ച
വൈകല്യമുള്ള വനിതാ ജഡ്ജി?
താന്യ നാഥൻ സി

ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ അമോണിയ പ്രൊജക്റ്റ് നിലവിൽ വരുന്നത്? 
കാക്കിനഡ (ആന്ധ്രപ്രദേശ് )

ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര
പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തിറക്കിയ വാട്സാപ്പ് ചാറ്റ്ബോട്ട്?
പഞ്ചം (PANCHAM)
Panchayat Assistance and Messaging Chatbot

പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾ ക്ക് രണ്ടുവർഷത്തെ മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷ പരിശീലനത്തിന് ഓരോ വർഷവും 10000രൂപ ധനസഹായം നൽകുന്നതിന് പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
വിഷൻ

സ്കൂൾ വിദ്യാർത്ഥിനികൾക്കുള്ള ‘ആർത്തവകാല ആരോഗ്യം’ ഭരണഘടന യുടെ ഏത് അനുച്ഛേദത്തിന്റെ ഭാഗമായാണ് സുപ്രീംകോടതി പ്രഖ്യാപിച്ചത്? 
ആർട്ടിക്കിൾ 21

2026 ഫെബ്രുവരി നടക്കുന്ന ‘ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി’ യുടെ വേദി?
ഭാരത് മണ്ഡപം ന്യൂഡൽഹി

ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (CTCRI) വികസിപ്പിച്ചെടുത്ത പുതിയ ചേമ്പ് ഇനം
ജാമുനി (Jamuni)

2026- 27 യുനെസ്കോ ലോക പൈതൃക പട്ടികയിലേക്ക് ഇന്ത്യ ഔദ്യോഗികമായി നാമനിർദേശം ചെയ്ത ലിവിങ് റൂട്ട് ബ്രിഡ്ജുകൾ ഏതു സംസ്ഥാനത്ത്?
മേഘാലയ

ഇന്ത്യയിൽ ആദ്യമായി ഹൈഡ്രജൻ പാസഞ്ചർ ബസ് സർവീസ് ആരംഭിക്കുന്ന വിമാനത്താവളം?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
(CIAL)

2026-നെ കാർഷിക വർഷമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം? മധ്യപ്രദേശ്

800 ബില്യൺ ഡോളർ ആസ്തി കൈവരിക്കുന്ന ലോകത്തിലെ ആദ്യ വ്യക്തി?
ഇലോൺ മസ്ക്

15 വയസ്സിനു താഴെയുള്ള കുട്ടികളുടെ സാമൂഹ മാധ്യമ ഉപയോഗം നിരോധിക്കാൻ ബിൽ പാസാക്കിയ രാജ്യം? 
ഫ്രാൻസ്

മെഡിസെപ് ഇൻഷൂറൻസ് പദ്ധതിയുടെ രണ്ടാംഘട്ടം പ്രാബല്യത്തിൽ വന്നത്?
2026 ഫെബ്രുവരി 1

2026 ICC പുരുഷ ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശിനു പകരമായി ഉൾപ്പെടുത്തിയ ടീം? 
സ്കോട്ട്ലൻഡ്

സംസ്ഥാനത്തെ പക്ഷികളുടെ സമ്പൂർണ്ണ വിവരങ്ങൾ അടങ്ങുന്ന ബേർഡ് അറ്റ്ലസ് തയ്യാറാക്കിയ രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം? 
ഗോവ
ബേർഡ് അറ്റ്ലസ് തയ്യാറാക്കിയ ആദ്യ സംസ്ഥാനം കേരളം

കുട്ടികളുടെ ആരോഗ്യസംരക്ഷണ വിവരങ്ങളും വിവിധ ചികിത്സാ പദ്ധതി കളും അറിയാൻ കേരള ആരോഗ്യ വകുപ്പ് സജ്ജമാക്കിയ ടോൾഫ്രീ നമ്പർ? 
104

2026 നടക്കുന്ന 18 മത്
ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്നത്? ഇന്ത്യ 

2026 അണ്ടർ 19 ഏകദിന ലോകകപ്പിൽ വിജയികളായത്?
ഇന്ത്യ
ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി

2026 വനിതാ പ്രീമിയർ ലീഗ് (WPL) ക്രിക്കറ്റ് കിരീട ജേതാക്കൾ?
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു

2025 – 26   79 മത് സന്തോഷ് ട്രോഫി കിരീടം നേടിയത്?
സർവീസസ്

സംസ്ഥാനത്തെ യുവതി യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ  പങ്കെടുക്കുന്നവർക്കും മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം
1000 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി?
കണക്ട് ടു വർക്ക്


മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്കാരം 2026- ൽ ലഭിച്ചത്?
മലയിൻകീഴ് ഗോപാലകൃഷ്ണൻ

ലോക കാൻസർ ദിനം?
ഫെബ്രുവരി 4

2026 ലെ ലോക കാൻസർ ദിനത്തിന്റെ പ്രമേയം?
United by Unique

2025, 2026, 2027 എന്നീ മൂന്നു വർഷത്തെയും ലോക കാൻസർ ദിനത്തിന്റെ പ്രമേയം- United by Unique

ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പുതിയ ചേമ്പ് ഇനം?
ജാമുനി (Jamuni)

മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ 2026 പുരസ്കാരത്തിന് അർഹയായത്? അരുന്ധതി റോയ്
കൃതി- Mother Mary Comes to Me 

ഗ്രാമീണ മേഖലയിലെ യുവാക്കൾക്കും നെയ്ത്തുകാർക്കും സഹായം നൽകുന്നതിനായി 2026-ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പുതിയ പദ്ധതി? മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം

2026 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം ഇന്ത്യയിലെ എല്ലാ ജില്ലകളിലും സ്ത്രീകൾക്കായി സ്ഥാപിക്കാൻ പോകുന്ന സൗകര്യം ഏത്?
വനിതാ ഹോസ്റ്റലുകൾ

കുട്ടികളുടെ മാനസിക സുസ്ഥിതിയ്ക്കും പഠന പുരോഗതിക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന പദ്ധതി?
സ്നേഹം

2026-ലെ 77 മത് റിപ്പബ്ലിക്ദിനപരേഡിൽ മികച്ച ടാബ്ലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
മഹാരാഷ്ട്ര
രണ്ടാംസ്ഥാനത്ത് ജമ്മു കാശ്മീർ
മൂന്നാംസ്ഥാനത്ത് കേരളം

2026-ഫെബ്രുവരി അന്തരിച്ച പത്മശ്രീ ജേതാവായ ഇന്ത്യൻ സഞ്ചാര സാഹിത്യകാരൻ?
ഹ്യൂ ഗാന്റ്സർ (ഉത്തരാഖണ്ഡ്)

ടോംടോം ട്രാഫിക് സൂചിക 2025 പ്രകാരം ട്രാഫിക് ബ്ലോക്കിൽ ലോകത്ത് ഒന്നാമതുള്ള നഗരം?
മെക്സിക്കോ സിറ്റി
രണ്ടാംസ്ഥാനത്ത് ബംഗളൂരു
മൂന്നാം സ്ഥാനത്ത് അയർലണ്ടിലെ ഡബ്ലിൻ

ബാഡ്മിന്റൺ സിംഗിൾസിൽ 500 വിജയങ്ങൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം? 
പി വി സിന്ധു

ഇന്ത്യയിൽ ആദ്യമായി സർക്കാർ അധീനതയിൽ മെനോപോസ് (ആർത്തവ വിരാമം) ക്ലിനിക്കുകൾ ആരംഭിക്കുന്നസംസ്ഥാനം?
മഹാരാഷ്ട്ര

2026 -ലെ സംസ്ഥാന ബജറ്റ് പ്രകാരം ഷെഖ സൈനുദ്ദീൻ മഖ്ദും രണ്ടാമന്റെ പേരിൽ ചരിത്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്? 
പൊന്നാനി

കേരള സർക്കാർ അടുത്തിടെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച പ്രകൃതി പ്രതിഭാസം? 
കടലാക്രമണം

‘മാധവ് ഗാഡ്ഗിൽ മലനിരകളുടെ കാവൽക്കാരൻ’ എന്ന പുസ്തകം രചിച്ചത്? 
സിതാരാ പോൾ

നീതി ആയോഗ് ഇന്ത്യയുടെ ഇഞ്ചി തലസ്ഥാനം ആയി ഔദ്യോഗികമായി പ്രഖ്യാപിച്ച സംസ്ഥാനം?
മിസോറാം

മെഡിസെപ് (MEDiSEP) ഇൻഷുറൻസ് പദ്ധതിയുടെ പുതുക്കിയ പ്രതിമാസ പ്രീമിയം? 
687 രൂപ
വാർഷിക പ്രീമിയം- 8244 രൂപ

കേരളത്തിന്റെ മുൻ ധനകാര്യ മന്ത്രിയായി രുന്ന കെ എം മാണിക്ക് സ്മാരക നിർമ്മിക്കുന്നത്? 
വെള്ളയമ്പലം ( തിരുവനന്തപുരം )

ഇന്ത്യൻ റെയിൽവേയിൽ ആദ്യമായി യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ വിന്യസിച്ച ഹ്യൂമനോയിഡ് റോബോട്ട്?
ASC ARJUN

2026-ൽ 90 മത്തെ വയസ്സിൽ ആദ്യമായി ഗ്രാമി പുരസ്കാരം നേടിയ ടിബറ്റൻ ആത്മീയ നേതാവ്? 
ദലൈലാമ
Meditations: The Reflections Of His Holiness The Dalai Lama എന്ന ഓഡിയോ ബുക്കിലാണ് പുരസ്കാരം ലഭിച്ചത്

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ
തുടർച്ചയായി 9 കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച ആദ്യ ധനമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
നിർമ്മല സീതാരാമൻ

2026 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിത സിംഗിൾസ് ജേതാവ്?
എലീന റൈബാക്കിന (കസാഖ്സ്ഥാൻ)

2026 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ജേതാവ്?
കാർലോസ് അൽകാരസ് (സ്പെയിൻ)

ഇന്ത്യയിൽ ആദ്യമായി വയോജനങ്ങൾ ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിച്ച സംസ്ഥാനം? 
കേരളം

അടിമത്തം നിയമവിധേയമാക്കുന്ന പുതിയ ക്രിമിനൽ നിയമം നടപ്പിലാക്കിയ രാജ്യം?
അഫ്ഗാനിസ്ഥാൻ

2026 ഫെബ്രുവരി മണിപ്പൂരിന്റെ 13- മത് മുഖ്യമന്ത്രിയായി അധികാരമേറ്റത്?
യുംനാം ഖേചന്ദ് സിങ്

2026 ഫെബ്രുവരി മണിപ്പൂരിന്റെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്?
നെംചാ കിപ്ജെൻ

സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അപകടം ഇൻഷുറൻസ് പദ്ധതി?
രക്ഷാകവചം

2026 ഫെബ്രുവരി അന്തരിച്ച പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ? എസ് പി വെങ്കിടേഷ്

ജെൻ സി (Gen Z) തലമുറയെ ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച പുതിയ ഭക്ഷണശാല ശ്യംഖല? 
മീറ്റ് പോയിന്റ്

2026 ഫെബ്രുവരി 12- ന് പ്രവർത്തനത്തിന്റെ
50- മത് വാർഷികം ആഘോഷിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
ഇടുക്കി പദ്ധതി

തുടർച്ചയായി 9 കേന്ദ്ര ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
നിർമ്മല സീതാരാമൻ

കേന്ദ്ര ബജറ്റിൽ കടലാമകളുടെ സംരക്ഷണത്തിനും ഇക്കോ ടൂറിസം വികസനത്തിനുമായി തിരഞ്ഞെടുത്ത സംസ്ഥാനങ്ങൾ?
കേരളം, കർണാടകം, ഒഡീഷ

ഇന്ത്യയിൽ ആദ്യമായി കോർണിയ മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ജില്ലാതല സർക്കാർ ആശുപത്രി?
തിരുവനന്തപുരം ജനറൽ ആശുപത്രി

2026 – ൽ ഇന്ത്യയിൽ നിന്നും റാംസാർ പട്ടികയിൽ ഇടം നേടിയ തണ്ണീർത്തടങ്ങൾ?
പാട്ന പക്ഷി സങ്കേതം (ഉത്തർപ്രദേശ്)
ഛാരി – ധാന്ദ് (ഗുജറാത്ത്)
ഇന്ത്യയിലെ ആകെ റാംസർ സൈറ്റുകൾ
98


ലോക തണ്ണീർത്തടദിനം?
ഫെബ്രുവരി 2

2026 -ലെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രമേയം?
തണ്ണീർത്തടങ്ങളും പരമ്പരാഗത വിജ്ഞാനവും സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുന്നു

Wetlands and traditional knowledge: Celebrating Cultural heritage




Current Affairs February 2026|
2026 ഫെബ്രുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ
GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.