2025 ഓഗസ്റ്റ് (August) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs August 2025|
2025 ഓഗസ്റ്റ് മാസത്തിലെ ആനുകാലിക വിവരങ്ങൾ
ലോകതടാക ദിനം?
ഓഗസ്റ്റ് 27
ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ആദ്യ ലോക തടാകദിനം
2025 ഓഗസ്റ്റ് 27- ന് ആചരിച്ചു
2025 ഓഗസ്റ്റ് വിയറ്റ്നാമിൽ വീശിയടിച്ച ചുഴലിക്കാറ്റ് ?
കാജികി ചുഴലിക്കാറ്റ്
2025 നടക്കുന്ന 71 – മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം?
വള്ളം തുഴഞ്ഞ് നീങ്ങുന്ന കാക്കത്തമ്പുരാട്ടി (പേര് കാത്തു)
സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ തിരിച്ചു വിളിക്കുന്നതിനായി ശ്രമശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം?
പശ്ചിമബംഗാൾ
മാലിന്യം സ്വീകരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് വേണ്ടിയിട്ടുള്ള
ഹരിതമിത്രം ആപ്ലിക്കേഷന്റെ പരിഷ്കരിച്ച പതിപ്പ്?
ഹരിതമിത്രം 2.0
സംസ്ഥാന സാക്ഷരതാ മിഷന്റെ സ്മാർട്ട് പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ ജില്ല?
വയനാട്
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനം?
കേരളം
മലയാള താരസംഘടനയായ ‘AMMA’ യുടെ അധ്യക്ഷ പദവിയിൽ എത്തുന്ന ആദ്യ വനിത?
ശ്വേതാ മേനോൻ
കേരളത്തില് ഔദ്യോഗികമായി
കാര്ബണ് സന്തുലിത പദവി ലഭിക്കുന്ന ആദ്യ വീട്?
മേട (വേങ്ങേരി കോഴിക്കോട്)
വീട്ടിലും പൊതുസമൂഹത്തിലും കുട്ടികൾ നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും കണ്ടെത്തി സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടിട്ടുള്ള കേരള സർക്കാർ പദ്ധതി?
സുരക്ഷാ മിത്രം
കേരളത്തിലെ ആദ്യ അവക്കാഡോ നഗരം?
അമ്പലവയൽ
ഇന്ത്യയിലെ ആദ്യത്തെ (AI) അധിഷ്ഠിത അങ്കണവാടി സ്ഥിതി ചെയ്യുന്നത്? നാഗ്പൂർ (മഹാരാഷ്ട്ര)
ഇന്ത്യയിലെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത്? തമിഴ്നാട്
പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ നിയമസഭാ മന്ദിരം?
ന്യൂഡൽഹി നിയമസഭാ മന്ദിരം
വയോജനങ്ങൾക്ക് വീട്ടിൽ ഒരു മുറി നിർബന്ധമാക്കി നിയമം കൊണ്ടുവരുന്ന സംസ്ഥാനം?
കേരളം
2025 യുനെസ്കോ സാഹിത്യ നഗരം അവാർഡിൽ സാഹിത്യത്തിലെ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ചത്?
സാറാ ജോസഫ്
പൊതുജന സമ്പർക്കത്തിന് വ്ളോഗർ മാരെ നിയമിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം?
കേരളം
2025- ൽ അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപംകൊണ്ട ആദ്യ ചുഴലിക്കാറ്റ്?
എറിൻ
കേരളത്തിൽ ആദ്യമായി പുറത്തിറങ്ങുന്ന കുമ്മറ – മലയാളം നിഘണ്ടുവിന്റെ പേര്?
സ്വമ്മ്
നിഘണ്ടു ഒരുക്കിയിരിക്കുന്നത്
വി. കെ ബാബു കോഴിക്കോട്, കക്കോടി
ദേശീയ ബഹിരാകാശ ദിനം?
ഓഗസ്റ്റ് 23
2025-ലെ ദേശീയ ബഹിരാകാശ ദിന ത്തിന്റെ പ്രമേയം ?
“ആര്യഭട്ട മുതൽ ഗഗൻയാൻ വരെ, പുരാതന ജ്ഞാനം മുതൽ അനന്തമായ സാധ്യതകൾ വരെ “
600 വർഷത്തിനിടെ ആദ്യമായി 2025 ഓഗസ്റ്റിൽ പൊട്ടിത്തെറിച്ച
ക്രഷനിനികോവ് അഗ്നിപർവതം സ്ഥിതി ചെയ്യുന്ന രാജ്യം?
റഷ്യ
2025 ഓഗസ്റ്റ് ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?
ആർ അശ്വിൻ
.
പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവലിന്റെ ഭാഗ്യചിഹ്നം?
ഹിമാലയൻ കിംഗ്ഫിഷർ
വേദി- ശ്രീനഗറിലെ ദാൽ തടാകം
മുതിർന്ന പൗരന്മാർക്ക് നിയമ സഹായ വും മാനസിക പിന്തുണയും ഒരുക്കുന്ന കേരള പോലീസിന്റെ പദ്ധതി?
പ്രശാന്തി
കേരളത്തിൽ ആദ്യമായി ഹരിത ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്ന കോർപ്പറേഷൻ?
തിരുവനന്തപുരം
2025- ൽ നടക്കുന്ന 13 മത് വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്?
ഹർമൻ പ്രീത് കൗർ
ആതിഥേയ രാജ്യം- ഇന്ത്യ
കുടുംബങ്ങളിലെ സന്തോഷം ഇരട്ടിപ്പി ക്കാൻ ലക്ഷ്യമിട്ട് കുടുംബശ്രീ യുടെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതി?
ഹാപ്പി കേരളം
2025 -ൽ ലയണൽ മെസിയുടെ ഇന്ത്യ സന്ദർശനത്തിന് നൽകിയ പേര്?
ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025
2024- ലെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് –
സി ജെ സക്കറിയ പിള്ള
2024- ലെ കേരകേസരി അവാർഡ് –
എൻ മഹേഷ് കുമാർ
2024- ലെ കർഷകത്തിലകം അവാർഡ്
വാണി വി
2025 ഫിഡേ (FIDE) പുരുഷ ചെസ്സ് ലോകകപ്പിന്റെ വേദിയാകുന്ന രാജ്യം?
ഇന്ത്യ (ഗോവ)
ദേശീയ കായിക ദിനം?
ഓഗസ്റ്റ് 29
2025ൽ ജയ്പൂരിൽ വെച്ച് നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടിയത്?
മണിക വിശ്വകർമ്മ (രാജസ്ഥാൻ)
2025 ആഗസ്റ്റ് വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേന കപ്പലുകൾ?
INS ഉദയഗിരി
INS ഹിമഗിരി
കെ – ഫോണിന്റെ ഭാഗ്യചിഹ്നം?
ഫിബോ (കടുവ)
കാലാവസ്ഥ വ്യതിയാനം മൂലം ഉന്മൂല ഭീഷണി നേരിടുന്ന തെക്കൻ ദീപ് രാജ്യം?
വനൗതു
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സർവ്വകലാശാല?
ലഡാക്കിലെ സിന്ധു കേന്ദ്ര സർവകലാശാല
കേരളത്തിലെ ആദ്യത്തെ AI ക്ലാസ്മേറ്റ് റോബോട്ട്?
മിയ
സാമ്പത്തികമായി പിന്നോക്കം നിൽക്കു ന്ന കുട്ടികൾക്കായി സഹപാഠികൾ വഴി സഹായം ലഭ്യമാക്കുന്ന പദ്ധതി?
പഠനമിത്രം
മലയാറ്റൂർ ഫൗണ്ടേഷന്റെ 4-മത് സാഹിത്യ അവാർഡ് ലഭിച്ചത്?
അംബിക സുതൻ മാങ്ങാട്
നോവൽ- അല്ലോഹലൻ
കേരള സംസ്ഥാന വിജിലൻസ് മേധാവിയായി നിയമിതനായത്?
മനോജ് എബ്രഹാം
ഓസ്ട്രേലിയയുടെ ടൂറിസം പദ്ധതിയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി?
സാറാ ടെണ്ടുൽക്കർ
ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി 2025- ന് വേദിയാകുന്നത്? ടിയാൻജിൻ (ചൈന)
2025- വനിത കോപ്പ അമേരിക്ക ഫുട്ബോൾ കിരീട ജേതാക്കൾ?
ബ്രസീൽ
കൃത്രിമ മഴയുടെ സഹായത്താൽ 20 വർഷത്തിനുശേഷം പൂർണ്ണമായി നിറയ്ക്കാൻ ഒരുങ്ങുന്ന രാംഗഢ് ഡാം എവിടെയാണ്?
ജയ്പൂർ (രാജസ്ഥാൻ)
കേന്ദ്ര ആഭ്യന്തരമന്ത്രിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തി?
അമിത് ഷാ
മുതിർന്ന പൗരന്മാർ നേരിടുന്ന പരാതിക ളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വ ത്തിൽ നടത്തുന്ന സമഗ്ര പദ്ധതി?
വയോ രക്ഷ
നാടൻ കലാരംഗത്തെ സമഗ്ര സംഭാവനക്ക് സാംസ്കാരിക വകുപ്പിന്റെ പി കെ കാളൻ പുരസ്കാരം ലഭിച്ചത്?
അതിയടം കുഞ്ഞിരാമപെരുവണ്ണാൻ
തെയ്യം കലാകാരൻ
AI അധിഷ്ഠിത സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തിന്റെ ദിവ്യദൃഷ്ടി എക്സൈസ് 2025 നടന്നത് ?
സിക്കിം
സ്കൂളുകളിൽ വിദ്യാർഥികൾക്ക് ലഘു ഭക്ഷണവും ഊണും ലഭ്യമാക്കുന്ന കുടുംബശ്രീയുടെ പദ്ധതി?
സ്കൂഫേ
പ്രസവ ശേഷം ആശുപത്രിയിൽ നിന്നും മടങ്ങുന്ന സ്ത്രീകൾക്ക് വൃക്ഷത്തൈ നൽകുന്ന പദ്ധതി?
ജീവൻ
ലോക സാമ്പത്തിക ഫോറത്തിന്റെ ഏറ്റവും പുതിയ ജെൻഡർ അന്തര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
131
ഒന്നാം സ്ഥാനത്ത് ഐസ് ലൻഡ്
റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഏകോപിച്ച് പുറത്തിറക്കിയ ആപ്പ്?
റെയിൽ വൺ
ഇന്ത്യയിലെ ആദ്യത്തെ യോഗ നയം ആരംഭിച്ച സംസ്ഥാനം?
ഉത്തരാഖണ്ഡ്
അതിക്രമങ്ങൾക്ക് ഇരയാവുന്ന സ്ത്രീകൾക്ക് അടിയന്തര സഹായവും പിന്തുണയും ഉറപ്പാക്കുന്ന കുടുംബശ്രീയുടെ പദ്ധതി?
സ്നേഹിത
കേരള എക്സൈസ് കമ്മീഷണറായി നിയമിതനായത്?
എം ആർ അജിത് കുമാർ
അടുത്തിടെ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തിയ രാജ്യം?
ഓസ്ട്രേലിയ
കേരളത്തിൽ ആദ്യമായി കവച് സുരക്ഷാ സംവിധാനം നിലവിൽ വരുന്ന
റെയിൽ പാത ?
എറണാകുളം -ഷോർണൂർ റെയിൽവേ പാത
പേവിഷമുക്തം എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം?
ഗോവ
71 ദേശീയ ചലച്ചിത്ര പുരസ്കാരം 2023
2025 പ്രഖ്യാപിച്ചു
മികച്ച സിനിമ – ട്വൽത്ത് ഫെയിൽ
സംവിധാനം വിനു വിനോദ് ചോപ്ര
മികച്ച നടന്മാർ
ഷാറൂഖ് ഖാനും (ജവാൻ)
വിക്രാന്ത് മാസി (ട്വൽത്ത് ഫെയിൽ)
മികച്ച നടി- റാണി മുഖർജി
(മിസിസ് ചാറ്റർജി v/s നോർവേ)
മികച്ച സംവിധായകൻ
സുദീപ്തോ സെൻ (ദ കേരള സ്റ്റോറി)
മികച്ച മലയാള ചിത്രം? ഉള്ളൊഴുക്ക്
ക്രിസ്റ്റോ ടോമി സംവിധാനം
മികച്ച സഹനടൻ –വിജയരാഘവൻ
പൂക്കാലം’
മികച്ച സഹനടി? ഉർവശി
ഉള്ളൊഴുക്ക്
2025 ആഗസ്റ്റ് 15 ഇന്ത്യയുടെ എത്രാമത് സ്വാതന്ത്ര്യ ദിനമാണ് ആഘോഷിച്ചത്?
79 സ്വാതന്ത്ര്യ ദിനം
2025ലെ ബുക്കർ സമ്മാനത്തിനുള്ള പ്രഥമ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജ?
കിരൺ ദേശായി
നോവൽ ദ ലോൺലിനസ് ഓഫ് സോണിയ ആൻഡ് സണ്ണി
അടുത്തിടെ കർണാടകയിലെ കോലാർ സ്വദേശിയിൽ കണ്ടെത്തിയ
പുതിയ രക്തഗ്രൂപ്പിന്റെ പേര്?
ക്രിബ് (CRIB)
2025 ആഗസ്റ്റ് ഇംഗ്ലണ്ടിൽ വീശി അടിച്ച കൊടുങ്കാറ്റ്?
ഫ്ളോറിസ്
യുഎസിലെ വില്യം പറ്റേഴ്സൺ സർവ്വകലാശാല നടത്തിയ ന്യൂട്രീഷ്യൻ റാങ്കിങ്ങിൽ ഒന്നാമതെത്തിയ പഴം?
നാരങ്ങ
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ നാടോടി ഗ്രാമം?
യാക്ടൻ (പാക്യോങ് ജില്ല, സിക്കിം)
2025 ഓഗസ്റ്റ് മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒലിച്ചു പോയത് ഉത്തരാഖണ്ഡിലെ ഗ്രാമം?
ധാരാലി
2025 പെൻ ട്രാൻസ്ലേറ്റ്സ് പുരസ്കാരം നേടിയ ഇന്ത്യൻ സാഹിത്യകാരി?
ഗീതാഞ്ജലി ശ്രീ
2025-ലെ ബുക്ക് ബ്രഹ്മ പുരസ്കാരത്തിന് അർഹയായത്?
കെ ആർ മീര
അനുഷ്ഠാന കലയായ അയ്യപ്പൻ തീയാട്ടിന്റെ ചരിത്രത്തിൽ ആദ്യമായി അരങ്ങേറ്റം കുറിച്ച വനിത?
ആർ എൽ വി ആര്യാ ദേവി
ഇന്ത്യ- സിംഗപ്പൂർ സംയുക്ത സൈനിക അഭ്യാസമായ ബോൾഡ് കുരുക്ഷേത്ര 2025 വേദി?
ജോധ്പൂർ ( രാജസ്ഥാൻ)
2025 ഓഗസ്റ്റിൽ അന്തരിച്ച ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രി യുമായ വ്യക്തി?
ഷിബു സോറൻ
ഏത് അയൽ രാജ്യത്തിന്റെ പാർലമെന്റ് മന്ദിരമാണ് ഇന്ത്യ നിർമ്മിച്ചു നൽകിയത്?
അഫ്ഗാനിസ്ഥാൻ
“ഭൂമിയെ പുറത്തുനിന്ന് കണ്ടപ്പോൾ മനസ്സിൽ ആദ്യം തോന്നിയത് അതും മുഴുവൻ ഒന്നായി കാണപ്പെടുന്നു എന്നതാണ്, ഒരു അതിർത്തിയും കാണാനായില്ല, ഒരു അതിർത്തിയുമില്ല
ഒരു സംസ്ഥാനവുമില്ല, ഒരു രാജ്യവുമില്ല
എന്നാണ് തോന്നിയത്.
നാമെല്ലാം മനുഷ്യകുലത്തിന്റെ ഭാഗമാണ് ഭൂമി നമ്മുടെ വീടും നാമെല്ലാം അതിലുണ്ട് ” ഇത് ആരുടെ വാക്കുകളാണ്?
ശുഭാംശു ശുക്ല
(അന്താരാഷ്ട്ര ബഹിരാകാശനിലയ ത്തിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ)
ബഹിരാകാശത്തുനിന്ന് കണ്ട ഭൂമിയെക്കുറിച്ച് ശുഭാംശു ശുക്ല പറഞ്ഞ ഈ വാക്കുകൾ
NCERT പരിസ്ഥിതി പഠന പുസ്തക ത്തിലെ ‘ഭൂമി നാം പങ്കിടുന്ന വീട് ‘ എന്ന അധ്യായത്തിൽ ഉൾപ്പെടുത്തിയുട്ടുണ്ട്
സിവിൽ വ്യവഹാരങ്ങളിലും ഗുരുതരമല്ലാ ത്ത ക്രിമിനൽ തർക്കങ്ങളിലും അതിവേഗം നീതി ലഭ്യമാക്കാനുള്ള കേരള പോലീസിന്റെ പദ്ധതി?
സമയം
അയൽക്കൂട്ടം അംഗങ്ങളുടെ എണ്ണം 50 ലക്ഷത്തിലെത്തിക്കാൻ ലക്ഷ്യമിടുന്ന കുടുംബശ്രീ ക്യാമ്പയിൻ?
50 പ്ലസ്
കേരളത്തിലെ എല്ലാ രക്തബാങ്കു കളിൽ നിന്നും വിവരങ്ങൾ നൽകുന്ന കേന്ദ്രീകൃത സോഫ്റ്റ്വെയർ പ്ലാറ്റ്ഫോം? ജീവധാര
അടുത്തിടെ 2025 -35 കാലയളവിനെ ജലവൈദ്യുത ദശകമായി പ്രഖ്യാപിച്ച സംസ്ഥാനം ?
അരുണാചൽ പ്രദേശ്
മൊബൈൽ ഫോണിലൂടെ കോടതി വ്യവഹാരങ്ങൾ അറിയാൻ 2025 ജൂണിൽ പുറത്തിറക്കിയ ആപ്പ്?
കോർട്ട് ക്ലിക്ക്
ഏതു സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ആണ് റാങ്പോ റെയിൽവേ സ്റ്റേഷൻ? സിക്കിം
മൾബെറി എന്നോട് നിന്റെ സോർബയെ കുറിച്ച് പറയൂ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ബെന്യാമിൻ
ചൂരൽമല എന്ന പുസ്തകത്തിന്റെ രചയിതാവ് ?
യു കെ കുമാരൻ
പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഉൾപ്പെടെ മൂന്നുപേരെ വധിച്ച സൈനിക ഓപ്പറേഷൻ?
ഓപ്പറേഷൻ മഹാദേവ്
2027-ൽ നടക്കുന്ന 39 -മത് നാഷണൽ ഗെയിംസിന് വേദിയാകുന്നത്?
മേഘാലയ
മലയാള സാഹിത്യ -സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന
പ്രൊഫ. എം കെ സാനു അന്തരിച്ചത്?
2025 ആഗസ്റ്റ് 2 -ന്
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ നാടോടി ഗ്രാമം?
യാക്ടൻ (പാക്യോങ് ജില്ല, സിക്കിം)
ഡോ. എം എസ് സ്വാമിനാഥനുള്ള ആദരവായി അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 7 കർഷികദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്?
മഹാരാഷ്ട്ര
അടുത്തിടെ അന്തരിച്ച കേരള മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി കാട്ടു കാശി തുമ്പ ക്ക് നൽകിയ പേര്?
ഇംപേഷ്യൻസ് അച്യുതാനന്ദിനി
ഐഎസ്ആർഒയും നാസയും സംയുക്ത മായി വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം?
എൻഐ സാർ (NISAR)
മുണ്ടക്കൈ, ചൂരൽ മല ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ ശ്മശാനഭൂമി അറിയപ്പെടുന്നത്?
ജൂലൈ 30 ഹൃദയ ഭൂമി
രാജ്യസുരക്ഷാ ആവശ്യങ്ങൾക്കായി ഇന്ത്യൻ സൈന്യം ഏറ്റെടുക്കാൻ ഒരുങ്ങുന്ന ലക്ഷ ദ്വീപിലെ ദ്വീപ്?
ബിത്ര
അമേരിക്കയിൽ നടന്ന 2025ലെ വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസിന്റെ മെഡൽ പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ രാജ്യം?
ഇന്ത്യ
ഒന്നാം സ്ഥാനത്ത് യുഎസ് എ
രണ്ടാം സ്ഥാനത്ത് ബ്രസീൽ
സ്ത്രീകൾക്ക് ബസ്സുകളിൽ സൗജന്യ യാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള മഹാലക്ഷ്മി പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം? തെലുങ്കാന
2025- ലെ ചമ്പക്കുളംമൂലം വള്ളംകളി ജേതാക്കൾ?
ചെറുതന പുത്തൻ ചുണ്ടൻ
സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മലിനമായ നഗരം?
ബൈർണി ഹട്ട് (മേഘാലയ)
രണ്ടാമത് ഡൽഹി
2025 ജൂലൈ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ തമിഴ്നാട്ടിലെ കോട്ട?
ജിഞ്ചി കോട്ട
യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള 44- മത്തെ സൈറ്റ് ആയി ഉൾപ്പെടുത്തിയത്?മറാഠാകോട്ടകൾ
കേന്ദ്രത്തിന്റെ ‘ഒരു ജില്ല ഒരു ഉൽപ്പന്നം’ പദ്ധതിയിൽ പ്രത്യേക പരാമർശം ലഭിച്ച കേരളത്തിലെ കാപ്പിയിനം?
റോബസ്റ്റ കാപ്പി
കേരളത്തിൽ ആദ്യമായി കവച് സുരക്ഷാസംവിധാനം നിലവിൽ വരുന്ന റെയിൽ പാത?
എറണാകുളം -ഷോർണൂർ റെയിൽവേ പാത
ലോകത്തിലെ ആദ്യ മഴ മ്യൂസിയം നിലവിൽ വരുന്നത്?
മൗസിന്റം (മേഘാലയ)
2025 ജൂലൈ പ്രകാരം ഹെൻലി പാസ്പോർട്ട് സൂചികയിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട്? സിംഗപ്പൂർ
ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയാണ് രണ്ടാം സ്ഥാനത്തുള്ളത്
ഇന്ത്യയുടെ സ്ഥാനം 77
വ്യാജ വെളിച്ചെണ്ണ നിയന്ത്രിക്കാൻ ഭക്ഷ്യവകുപ്പ് ഒരുക്കുന്ന പദ്ധതി?
ഓപ്പറേഷൻ നാളികേര
ഇന്ത്യൻ നാവികസേന ഈയിടെ കമ്മീഷൻ ചെയ്ത റഷ്യൻനിർമിത യുദ്ധക്കപ്പൽ?
ഐ എൻ എസ് തമാൽ
ഓരോ മണിക്കൂറിലെയും കാലാവസ്ഥാ സൂചനകൾ അറിയുന്നതിനായി കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ്?
മോസം
ക്രിപ്റ്റോ കറൻസി ഇടപാടുകൾ ദേശീയ ടൂറിസം നയത്തിന്റെ ഭാഗമാക്കിയ ലോക ത്തിലെ ആദ്യത്തെ രാജ്യം?
ഭൂട്ടാൻ
പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്ക് തൊഴിലും ജീവനോപാധിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി? ഗോത്രജീവിക
മിഥുന സംക്രാന്തി എന്നും അറിയപ്പെടുന്ന രാജപർബ ഉത്സവം ആഘോഷിക്കുന്ന സംസ്ഥാനം?
ഒഡീഷ്യ
ഇന്ത്യയിലെ ആദ്യത്തെ വന്യജീവി മേൽപ്പാലം ഇടനാഴി നിലവിൽ വന്ന നാഷണൽ ഹൈവേ?
ഡൽഹി -മുംബൈ എക്സ്പ്രസ്സ് വേ
ഇന്ത്യയിലെ ആദ്യത്തെ രാത്രികാല സഫാരി പാർക്ക് നിലവിൽ വന്നത്?
ലക്നൗ (ഉത്തർപ്രദേശ് )
സിവിൽ വ്യവഹാരങ്ങളിലും ഗുരുതരമല്ലാ ത്ത ക്രിമിനൽ തർക്കങ്ങളിലും അതിവേഗം നീതി ലഭ്യമാക്കാനുള്ള കേരള പോലീസിന്റെ പദ്ധതി?
സമയം
അയൽക്കൂട്ടം അംഗങ്ങളുടെ എണ്ണം 50 ലക്ഷത്തിലെത്തിക്കാൻ ലക്ഷ്യമിടുന്ന കുടുംബശ്രീ ക്യാമ്പയിൻ?
50 പ്ലസ്
Current Affairs August 2025|
2025 ഓഗസ്റ്റ് മാസത്തിലെ ആനുകാലിക വിവരങ്ങൾ