2024 ഫെബ്രുവരി (February) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs February 2024|
2024 ഫെബ്രുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ
ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്ര നടത്തുന്നതിനായി തെരഞ്ഞെടുക്കപെട്ടവർ?
പ്രശാന്ത് ബാലകൃഷ്ണൻ നായർ (മലയാളി )
അങ്കിത് പ്രതാപ് (ഉത്തർപ്രദേശ്)
ശുഭാംശു ശുക്ല (ഉത്തർപ്രദേശ്)
അജിത് കൃഷ്ണൻ (തമിഴ്നാട്)
പ്രശാന്ത് ബാലകൃഷ്ണൻ നായർ പാലക്കാട് നെന്മാറ സ്വദേശിയാണ്
2024 ഫെബ്രുവരിയിൽ ലോക്പാൽ അധ്യക്ഷനായി നിയമിതനായത്?
ജസ്റ്റിസ് ഖാൻവിൽക്കർ
ഓഫീസുകളിൽ സ്റ്റീൽ പാത്രങ്ങളിൽ ചൂടോടെ ഉച്ചയൂൺ എത്തിക്കുന്നതിനായി കുടുംബശ്രീയുടെ പദ്ധതി?
ലഞ്ച് ബെൽ
കുടുംബശ്രീയുടെ ഓൺലൈൻ ആപ്പായ പോക്കറ്റ് മാർട്ട് വഴിയാണ് ഓർഡർ സ്വീകരിക്കുക
പഞ്ച്കുയി ബീച്ച് സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?
ഗുജറാത്ത്
ഗുജറാത്തിലെ പഞ്ച്കുയി ബീച്ചിൽ വെച്ചാണ് അറബി കടലിൽ മുങ്ങിപ്പോയ ദ്വാരക നഗരം സ്ഥിതി ചെയ്തിരുന്നതായി പറയപ്പെടുന്ന സ്ഥലത്ത് കടലിൽ മുങ്ങി പ്രാർത്ഥന നടത്താനാണ് നരേന്ദ്ര മോദി സ്കൂബ ഡ്രൈവിംഗ് ചെയ്തത്
2024 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം?
സുദർശൻ സേതു (ഗുജറാത്തിലെ ദ്വാരകയിൽ
ആദ്യം ‘ദ്വാരക സിഗ്നേച്ചർ പാലം ‘ എന്നാണ് പേരിട്ടിരിക്കുന്നത് പിന്നീട് സുദർശൻ സേതു എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു
ഉദ്ഘാടനം ചെയ്തത് നരേന്ദ്ര മോദി
ഇന്ത്യ ഏതു രാജ്യത്തുനിന്നാണ് എം എച്ച് 60 റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നത്?
യു എസ് എ
വൈദ്യുത കാർ നിർമ്മാതാക്കളായ
വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യത്തെ നിർമ്മാണശാല ഏത് സംസ്ഥാനത്താണ് വരുന്നത്?
തമിഴ്നാട് (തൂത്തുക്കുടി)
കേരളത്തിലെ ഏതു ജില്ലയിൽ നിന്നാണ് ‘ഗോമ്പസ് സാമൂരിനോറം’ എന്ന പുതിയ ഇനം ഫംഗസിനെ കണ്ടെത്തിയത്?
വയനാട്
സാമൂതിരിമാരോടുള്ള ബഹുമാനർത്ഥമാണ് ഈ പേരിട്ടത് വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിനു സമീപത്തെ കാട്ടിൽ നിന്നാണ് കണ്ടെത്തിയത്
കേരള ടെക്നോളജി എക്സ്പോ 2024 ന്റെ വേദി?
കോഴിക്കോട്
2024 ഫെബ്രുവരിയിലെ കണക്കുപ്രകാരം യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങൾക്ക് എത്ര ഉപഗ്രഹങ്ങളാണ് ഉള്ളത്?
യുറാനസിന് 28 ഉപഗ്രഹങ്ങൾ
നെപ്ട്യൂണിന് 16 ഉപഗ്രഹങ്ങൾ
നെപ്ട്യൂണിനെ ചുറ്റുന്ന രണ്ടു ഉപഗ്രഹത്തെയും യുറാനസിനെ ചുറ്റുന്ന ഒരു ഉപഗ്രഹത്തെയുമാണ് 2024 ഫെബ്രുവരിയിൽ കണ്ടെത്തിയത്
യുറാനസിന്റെ ഉപഗ്രഹത്തിന്
എസ് 2023 യു 1,
നെപ്ട്യൂണിന്റെ ഉപഗ്രഹങ്ങൾക്ക്
എസ് 2021 എൻ 1,
എസ് 2002 എൻ 5 എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്
2024-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം?
“സ്ത്രീകളിൽ നിക്ഷേപിക്കുക: പുരോഗതി ത്വരിതപ്പെടുത്തുക “
അന്താരാഷ്ട്ര വനിതാ ദിനം മാർച്ച്- 8
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിൽ ടൈപ്പ് -1 പ്രമേഹ ബാധിതരായ കുട്ടികൾക്കായുള്ള സൗജന്യ ചികിത്സാ പദ്ധതി? മിഠായി
ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കേരളഘടകത്തിന്റെ ആസ്ഥാനം? ആലപ്പുഴ
2024- ലെ ജി20 ഉച്ചകോടി വേദി?
ബ്രസീൽ
ബ്രസീൽ ജി20 ഉച്ചകോടി ആപ്തവാക്യം? “നീതിപൂർവ്വമായ ലോകവും സുസ്ഥിര ഭൂമിയും”
വംശനാശ ഭീഷണി നേരിടുന്ന സിംഹം, കടുവ, ചീറ്റ, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ, ജാഗ്വർ തുടങ്ങിയ 7 ക്യാറ്റ് ഫാമിലിയിൽ ഉൾപ്പെട്ട മൃഗങ്ങളുടെ സംരക്ഷണത്തിന് ഇന്ത്യയുടെ നേതൃത്വത്തിൽ ആരംഭിച്ച അന്താരാഷ്ട്ര സഖ്യം?
ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്
മാർജാര കുടുംബത്തിൽപ്പെട്ട വലിയ മൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ആരംഭിക്കുന്ന സംഘടനയാണ് ഇത്
ഇന്ത്യയുടെ ആദ്യ വിന്റർ ആർട്ടിക്
പര്യവേഷണത്തിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവകലാശാല?
എംജി സർവ്വകലാശാല
2024 ഫെബ്രുവരിയിൽ അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകൻ?
കുമാർ സാഹ്നി
ന്യൂഡൽഹി മാരത്തോണിൽ കിരീടം നേടിയ ആർമിയുടെ മലയാളി താരം?
ഗോപി തോന്നക്കൽ
സൂര്യനിൽ നിന്നുള്ള കൊറോണൽ മാസ് ഇജക്ഷനുകളുടെ (CME) ആഘാതം വിജയകരമായി കണ്ടെത്തിയ ഐഎസ്ആർഒയുടെ പേടകം?
ആദിത്യ എൽ -1
ആദിത്യ എൽ -1 വിക്ഷേപിച്ചത് 2023 സെപ്റ്റംബർ 2
കേരളത്തിൽ സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി വിജയകരമായി പൂർത്തിയാക്കി ആശുപത്രി?
ആർ സി സി തിരുവനന്തപുരം
ജാവലിനിൽ 90 മീറ്റർ കടക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം?
മാക്സ് ഡെനിങ് (ജർമ്മനി)
ദേശീയ ശാസ്ത്ര ദിനം?
ഫെബ്രുവരി 28
2024- ലെ ദേശീയ ശാസ്ത്ര ദിന പ്രമേയം?
‘ തദ്ദേശീയ സാങ്കേതികവിദ്യ വികസിത ഭാരതത്തിന് ‘
1928 ഫെബ്രുവരി 28- നാണ് സർ സിവി രാമൻ നോബൽ പുരസ്കാരം നേടിയ രാമൻ പ്രഭാവം (RAMAN EFFECT)) കണ്ടെത്തിയത്
ഇന്ത്യയിൽ മൂന്ന് ക്രിമിനൽ നിയമചട്ടങ്ങൾക്ക് പകരമായുള്ള ഭാരതീയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്? 2024 ജൂലൈ 1- ന്
2024-ൽ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം?
മുംബൈ ഹൈ
ലോകത്തിലെ ഏറ്റവും വിലയേറിയ പുസ്തകമായ കോഡെക്സ് ലെസ്റ്റെറിന്റെ രചയിതാവ്?
ലിയനാർഡോ ഡാവിഞ്ചി
ലിയനാർഡോ ഡാവിഞ്ചി തന്റെ കണ്ടുപിടിത്തങ്ങളെ കുറിച്ച് എഴുതിയ കുറിപ്പുകൾ ആണ് കോഡെക്സ് ലെസ്റ്റെർ എന്ന ചെറു പുസ്തകത്തിൽ ഉള്ളത്
2024 ഫെബ്രുവരിയിൽ അന്തരിച്ച
പങ്കജ് ഉദാസ് ഏതു മേഖലയിൽ പ്രശസ്തനായിരുന്നു?
സംഗീതം (ഗസൽ)
2024 ഫെബ്രുവരിയിൽ ആരംഭിച്ച ഇന്ത്യ- ജപ്പാൻ സംയുക്ത സൈനികാഭ്യാസം ? ധർമ്മ ഗാർഡിയൻ
വേദി- രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ച്
ഏറ്റവും വേഗതയിൽ 350 വിക്കറ്റുകൾ നേടിയ ഇന്ത്യൻ ബൗളർ?
ആർ അശ്വിൻ
ഇന്ത്യയിൽ ക്രിക്കറ്റ് പിച്ച് ക്യൂറേറ്ററായ ആദ്യ വനിത?
ജസീന്ത കല്യാൺ
ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കാലാവസ്ഥയ്ക്ക് അനുസരിച്ച് സ്റ്റേഡിയത്തിന്റെ പിച്ച് പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്വം ഉള്ള വ്യക്തിയാണ് പിച്ച് ക്യൂറേറ്റർ
അടുത്തിടെ സംസ്ഥാന ലേബർ കമ്മീഷണർ ആയി ചുമതലയേറ്റ വ്യക്തി?
അർജുൻ പാണ്ഡ്യൻ
ലോകത്തിലെ ആദ്യ വേദ ഘടികാരം വരുന്നത് ?
ഉജ്ജയിനി (മധ്യപ്രദേശ്)
ഗൂഗിളിന്റെ ജി – മെയിലിനു ബദലായി ഇലോൺ മാസ്ക് അവതരിപ്പിക്കുന്ന സംവിധാനം?
എക്സ്- മെയിൽ
കേരളത്തിലെ ആദ്യ കൂൺ ഗ്രാമം? നന്ദിയോട് (തിരുവനന്തപുരം)
പട്ടികവർഗ മേഖലകളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന പദ്ധതിയാണ് കൂൺ ഗ്രാമ പദ്ധതി ഇതിനെ തുടക്കം കുറിച്ചത് തിരുവനന്തപുരത്തെ നന്ദിയോട്
കളിമൺ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ആരംഭിച്ച ഓൺലൈൻ മാർക്കറ്റിംഗ് ഫ്ലാറ്റ് ഫോം?
മൺകുരൽ
2024 ഫെബ്രുവരിയിൽ അന്തരിച്ച മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി?
മനോഹർ ജോഷി
2024 ഫെബ്രുവരിയിൽ 1935 -ലെ മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം പിൻവലിച്ച സംസ്ഥാനം?
അസം
ഇന്ത്യയിലെ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നത്? തൂത്തുക്കുടി (കുലശേഖരപ്പട്ടണം)
2024 ഫെബ്രുവരിയിൽ അന്തരിച്ച വിഖ്യാത സംവിധായകൻ?
കുമാർ സാഹ്നി
കേരളത്തിലെ സാങ്കേതിക
വിദ്യാരംഗത്തിന്റെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള കേരള ടെക്നോളജി എക്സ്പോ ക്ക് വേദിയാകുന്നത്
കോഴിക്കോട്
പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനം ഒരുക്കുന്നതിനായുള്ള സംസ്ഥാന സർക്കാർ പദ്ധതി?
സേഫ്
ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ഇന്ധന ബോട്ട് വികസിപ്പിച്ചത്?
കൊച്ചിൻ ഷിപ്യാർഡ്
ഹരിതനൗക പദ്ധതിയുടെ ഭാഗമായിട്ടാണ് ബോട്ട് നിർമ്മിച്ചത്
ആദ്യ സർവീസ് നടത്തുന്നത് ഉത്തർപ്രദേശിലെ വാരാണാസിയിലേക്കാണ്
ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിന്റെ സംസ്ഥാന ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം?
ശുഭ്മാൻ ഗിൽ
പഠനം പാതിവഴിയിൽ മുടങ്ങിയ കുട്ടികളുടെ തുടർപഠനം സാധ്യമാക്കാൻ കേരള പോലീസ് നടപ്പിലാക്കി വരുന്ന പദ്ധതി?
HOPE
2024- ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ പിയർ ആഞ്ജനൊ ട്രിബ്യൂട്ട് പുരസ്കാരം ലഭിച്ച ഛായഗ്രാഹകനും സംവിധായകനുമായ വ്യക്തി?
സന്തോഷ് ശിവൻ
ലോകത്തിൽ ആദ്യമായി വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്വകാര്യ പേടകം?
ഒഡീസിയസ് (US)
യു എസിലെ ഹൂസ്റ്റൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്റൂട്ടിവ് മെഷീൻസ് (ഐ എം) കമ്പനി നിർമ്മിച്ച ലാൻഡറായ
ഒഡീസിയസ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇറങ്ങിയത്
വികെസി സ്ഥാപനങ്ങളുടെ ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ വി കെ സി മമ്മദ് കോയയുടെ ആത്മകഥ?
ഇനിയും നടക്കാം
2023- ലെ 58 മത് ജ്ഞാനപീഠ പുരസ്കാര ജേതാക്കൾ?
ഉറുദു കവിയും ഹിന്ദിഗാനരചയിതാവു മായ ഗുൽസാർ
സംസ്കൃത പണ്ഡിതനായ
ജഗദ് ഗുരു രാംഭദ്രാചാര്യ
ഇന്ത്യയിൽ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ മണ്ഡലം?
തളിപ്പറമ്പ്
സാഹിത്യരംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള 2024- ലെ ദേശാഭിമാനി പുരസ്കാരം ലഭിച്ച സാഹിത്യകാരൻ?
എം മുകുന്ദൻ
ലോക മാതൃഭാഷാ ദിനം?
ഫെബ്രുവരി 21
2024 ഫെബ്രുവരി 21- നു അന്തരിച്ച സുപ്രീംകോടതിയിലെ മുൻ അഭിഭാഷകൻ?
ഫാലി എസ് നരിമാൻ
ഫാലി എസ് നരിമാന്റെ ആത്മകഥയുടെ പേര്?
ബിഫോർ മെമ്മറി ഫേഡ്സ്
കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ ഉള്ള ജില്ല?
കാസർകോട്
അടുത്തിടെ മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കണ്ടെത്തിയ കടന്നൽ?
കോണോബ്രഹ്മ എംബിജി
മലബാർ ബോട്ടാണിക്കൽ ഗാർഡന്റെ ഹെർബറിയത്തിന്റെ ചുരുക്കപ്പേരാണ് എംബി ജി
കേരളത്തിൽ ആദ്യമായി അധ്യാപന മേഖലയിൽ അവതരിപ്പിച്ച നിർമിത ബുദ്ധി (AI) അധ്യാപിക?
ഐറിസ്
കല്ലമ്പലം കടുവയിൽ കെ ടി സി ടി സ്കൂളിലാണ് അധ്യാപനമേഖലയിൽ നിർമിത ബുദ്ധി അധ്യാപിക എന്ന ആശയം നടപ്പിലാക്കിയത്
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം?
ടി 50 ( ജമ്മു)
ജമ്മു കാശ്മീരിലെ ഉദ്ദം പൂര്‍ -ശ്രീനഗർ ബാരാമുള്ള റെയിൽപാതയിലാണ് ടി 50 എന്ന പേരിട്ട തുരങ്ക പാത
2024 ഫെബ്രുവരിയിൽ സ്വവർഗ്ഗ വിവാഹം നിയമപരമാക്കിയ രാജ്യം?
ഗ്രീസ്
സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന
ആദ്യത്തെ ഓർത്തഡോക്സ് രാജ്യമാണ് ഗ്രീസ്
2024 ഫെബ്രുവരിയിൽ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യം?
ഫ്രാൻസ്
രണ്ടാംസ്ഥാനത്ത് ഫിൻലാൻഡ്
മൂന്നാം സ്ഥാനത്ത് യു കെ
ഇന്ത്യയുടെ സ്ഥാനം
85
സംസ്ഥാനത്ത് റേഷൻ കടകളിലൂടെ കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി?
സുജലം
2024 ഫെബ്രുവരിയിൽ പൊന്മുടിയിൽ നിന്നും ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം തുമ്പി?
പാറമുത്തൻ മുള വാലൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിന്റെ സംസ്ഥാന ഐക്കൺ
ആയി നിയമിതനായ ക്രിക്കറ്റർ?
ശുഭ്മാൻ ഗിൽ
സാമൂഹിക നീതി വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്ത് വയോജനങ്ങൾക്കായി നിലവിൽ വരുന്ന വാസസ്ഥലങ്ങൾ?
പെയ്ഡ്
ആദ്യ സെന്റർ നിലവിൽ വരുന്നത് ജില്ല കണ്ണൂർ
ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് ടീം റിസോർട്ട്?
ലോർഡ്സ് 83
ഉദ്ഘാടനം നിർവഹിച്ചത് കപിൽ ദേവ് വയനാട്ടിലെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തോട് ചേർന്നാണ് റിസോർട്ട് സ്ഥാപിച്ചത്
ചാറ്റ് ജി പി ടിക്ക് സമാനമായി ഭാരത് ജി പി ടി വികസിപ്പിച്ച എ ഐ (AI) സാങ്കേതിക വിദ്യാ സേവനം?
ഹനൂമാൻ
ഏത് ചരിത്രപരമായ സംഭവത്തിന്റെ ശതാബ്ദി ആഘോഷമാണ് 2024-ൽ നടക്കുന്നത്?
ആലുവ സർവ്വമത സമ്മേളനം
1924 ലാണ് ആലുവ സർവമത സമ്മേളനം നടന്നത്
മഞ്ഞ കാർഡിനും ചുവപ്പു കാർഡിനും പുറമേ ഫുട്ബോൾ കളിയുടെ ഭാഗമാകുന്ന പുതിയ കാർഡ്?
നീല
കളിക്കാരനെ 10- മിനിറ്റ് നേരം കളിക്കളത്തിന് പുറത്തു നിർത്തുന്നതാണ്
നീലക്കാർഡ്
2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത കഥകളി ആചാര്യൻ?
കലാമണ്ഡലം കേശവൻ നമ്പീശൻ
ഇന്ത്യൻ വനിത ഫുട്ബോൾ ടീം പരാജയപ്പെടുത്തുന്ന ആദ്യ യൂറോപ്യൻ ടീം?
എസ്തോണിയ
ഇ ഡിസ്ട്രിക്ട് സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധന?
ഓപ്പറേഷൻ സുതാര്യ
കാസർകോട് കേന്ദ്ര സർവകലാശാലയുടെ പുതിയ ആസ്ഥാനമന്ദിരം ആരുടെ പേരിലാണ് അറിയപ്പെടുന്നത്?
ഡോ ബി ആർ അംബേദ്കർ
രാജസ്ഥാനിലെ പൊക്രാൻ മരുഭൂമിയിൽ ഇന്ത്യൻ വ്യോമസേന നടത്തിയ അഭ്യാസം?
വായു ശക്തി 2024
2024 ഫെബ്രുവരിയിൽ അന്തരിച്ച റേഡിയോ അവതാരകനും പത്മശ്രീ ജേതാവുമായ വ്യക്തി?
അമീൻ സയാനി
4- മത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2024 ന്റെ ഭാഗ്യചിഹ്നം?
അഷ്ടലക്ഷ്മി (ചിത്രശലഭം)
വേദി അസം
അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ (IC) പുതിയ പ്രസിഡന്റ്?
നവാഫ് സലാം (ലെബനൻ)
കേരളത്തിലെ ആദ്യ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വന്നത്?
കൊട്ടാരക്കര
2024 -ലെ ബാഡ്മിന്റൺ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ സ്വർണമെഡൽ നേടിയത്?
ഇന്ത്യ
ഇന്ത്യയിലെ ആദ്യ സ്കിൽ ഇന്ത്യ സെന്റർ നിലവിൽ വരുന്നത്?
ഒഡീഷ്യ
കേരളത്തിന്റെ പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി?
ബിജു പ്രഭാകരൻ
ലളിതമായ വാക്കുകൾ നിർദ്ദേശങ്ങളായി നൽകി ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ നിർമ്മിക്കാനുതകുന്ന ഓപ്പൺ എ ഐ നിർമ്മിച്ച സാങ്കേതിക വിദ്യയുടെ പേര്?
സോറ
ജാപ്പനീസ് ഭാഷയിൽ ആകാശം എന്ന അർത്ഥം വരുന്ന വാക്കാണ് സോറ
‘സൊമിൻസായി’ ഉത്സവം നടക്കുന്ന രാജ്യം?
ജപ്പാൻ
2024 ഫെബ്രുവരിയിൽ നിലവിൽ വന്ന യുപിഐ അടിസ്ഥാനമാക്കിയുള്ള UAE യുടെ സ്വന്തം ഡിജിറ്റൽ കാർഡ് പെയ്മെന്റ് സംവിധാനം?
ജെയ് വാൻ
2023 – 24 -ലെ 77- മത് സന്തോഷ് ട്രോഫി വേദി?
അരുണാചൽ പ്രദേശ്
വാധ് വൻ തുറമുഖ പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
ഏതൊക്കെ രാജ്യങ്ങൾ ചേർന്നാണ് ലോകത്തിൽ ആദ്യമായി തടി കൊണ്ടുള്ള കൃത്രിമോപഗ്രഹമായ ലിഗ്നോസാറ്റ് വിക്ഷേപിക്കാൻ ഒരുങ്ങുന്നത്
അമേരിക്ക, ജപ്പാൻ
അമേരിക്കയുടെ നാസയും
ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ
ജാക്സ യും ചേർന്നാണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്
2024 ഫെബ്രുവരിയിൽ 17-ാംലോകസഭ യിലെ മികച്ച പ്രകടനത്തെ അടിസ്ഥാന മാക്കിയുള്ള സൻസദ് മഹാരത്ന അവാർഡ് ലഭിച്ചത്?
എൻ കെ പ്രേമചന്ദ്രൻ എം പി
സൻസദ് ഫൗണ്ടേഷൻ സ്ഥാപിച്ചത് എപിജെ അബ്ദുൽ കലാം അഞ്ചുവർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ്
അടുത്തിടെ പ്രവർത്തനരഹിതമായ ഐഎസ്ആർഒ (ISRO) യുടെ സാറ്റ്ലൈറ്റ്?
കാർട്ടോസാറ്റ് -2
സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക അവസ്ഥയിലുള്ള ഭിന്നശേഷി ക്കാരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഒരുക്കുന്ന പുനരധിവാസ ഗ്രാമപദ്ധതി?
സ്നേഹഗ്രാമം
കേരളത്തിൽ സ്നേഹ ഗ്രാമങ്ങൾ നിലവിൽ വരുന്നത്
അഴൂർ (തിരുവനന്തപുരം)
പത്തനാപുരം( കൊല്ലം)
കുറുമ്പത്തൂർ (മലപ്പുറം)
കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് ബദലായി കേരളം പുറത്തിറക്കുന്ന അരിയുടെ പേര്?
കെ -റൈസ്
നഗരങ്ങളിലെ തെരുവു കച്ചവടക്കാർക്ക് ഉപജീവന മാർഗം കണ്ടെത്താനായി കുടുംബശ്രീ മുഖേന കേന്ദ്ര ഭവന നഗര കാര്യമന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി?
പി എം സ്വധിനി
അടുത്തിടെ സമാധാന നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ട പാലസ്തീനിലെ സാംസ്കാരിക കേന്ദ്രം ?
ദ ഫ്രീഡം തിയേറ്റർ
മരം നടുന്നതിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ‘വൻമിത്ര’ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം?
ഹരിയാന
ദാരിദ്ര്യനിർമ്മാർജ്ജനത്തിനായി ‘തായുമാനവർ’ പദ്ധതി ആരംഭിച്ച സംസ്ഥാനം?
തമിഴ്നാട്
ആദിവാസി സമൂഹത്തിൽനിന്ന് സിവിൽ ജഡ്ജി ആകുന്ന ആദ്യ വനിത?
ശ്രീപതി
ഇന്ത്യയുടെ പുതിയ കരസേന ഉപമേധാവി ആയി നിയമിതനായത്?
ഉപേന്ദ്ര ദ്വിവേദി
ഇന്ത്യയുടെ കരസേന മേധാവി
മനോജ് പാണ്ഡെ
2024 ഫെബ്രുവരിയിൽ അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ്?
അലക്സി നവൽനി
ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2024 മികച്ച നടൻ?
ഷാരൂഖ് ഖാൻ
2024- ൽ ഏഷ്യൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?
ഡൽഹി
ലോകത്തിലെ ഏറ്റവും ശക്തമായ
എം. ആർ. ഐ സ്കാനർ?
ഇസ്യൂൽട്ട് (Iseult)
മുതിർന്ന പൗരന്മാർക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും ഒരു കുടക്കീഴിലാക്കി കൊണ്ടുള്ള പദ്ധതി?
അടൽ വയോ അഭ്യുദയ് യോജന
സ്കൂൾ സമയങ്ങളിൽ ആവശ്യത്തിന് വെള്ളം കുടിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സംവിധാനം?
Water bell
കാഴ്ച പരിമിതിയെ ചെറുക്കാൻ
‘ആശാ കിരൺ’ എന്ന പേരിൽ പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം?
കർണാടക
സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാൻ ഒരുങ്ങുന്ന യൂറോപ്യൻ രാജ്യം?
യുകെ (UK)
നഗരങ്ങളിലെ തെരുവു കച്ചവടക്കാർക്ക് ഉപജീവന മാർഗം കണ്ടെത്തുന്നതിനായി കുടുംബശ്രീ മുഖേന കേന്ദ്ര ഭവന നഗര കാര്യമന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി?
പി എം സ്വധിനി
ഗുണഭോക്താക്കൾക്ക് പദ്ധതി പ്രകാരം മൂന്ന് ഘട്ടങ്ങളിലായി ചെറുകിട വായ്പ സൗകര്യം ലഭിക്കുന്നു
സംസ്ഥാന ലേബർ കമ്മീഷണർ?
അർജുൻ പാണ്ഡ്യൻ
കന്നുകാലികൾക്കുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിൽ കേരളത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ജില്ല?
മലപ്പുറം
2024 ഫെബ്രുവരിയിൽ അന്തരിച്ച മൈക് പ്രൊക്റ്റർ ഏതു കായികവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്
2024 -ലെ 10- മത് ജി20 വിദേശ മന്ത്രിമാരുടെ യോഗത്തിന് വേദിയാകുന്നത്?
റിയോ ഡി ജെനീറോ
ഇന്ത്യൻ റബ്ബർ മീറ്റ് 2024 വേദി?
ഗുവാഹത്തി (അസം)
വേൾഡ് സോഷ്യൽ ഫോറത്തിന്റെ 16-മത് സമ്മേളനത്തിന്റെ വേദി ?
കാഠ്മണ്ഡു (നേപ്പാൾ)
ഇന്ത്യയിലെ ആദ്യ ഹെലികോപ്റ്റർ എമർജൻസി മെഡിക്കൽ സർവീസ് ആരംഭിച്ചത്?
ഉത്തരാഖണ്ഡ്
ഇന്ത്യ – യു എസ് ഉഭയ കക്ഷി പ്രതിരോധ ഉച്ചകോടി, INDUS-X 2024 വേദി?
ന്യൂഡൽഹി
ഇന്തോനേഷ്യൻ പ്രസിഡണ്ടായി അധികാരത്തിലേറിയത്?
പ്രബാവോ സുബിയാന്റോ
BAFTA പുരസ്കാര ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ സിനിമ താരം
ദീപിക പദുകോൺ
2024 ഫെബ്രുവരിയിൽ ക്വാഡ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്വാഡ് ബിൽ പാസാക്കിയ രാജ്യം
യുഎസ്എ
2024 ഫെബ്രുവരിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായി മൂന്ന് വർഷത്തേക്ക് കൂടി കാലാവധി നീട്ടിയത്
കെ ബൈജു നാഥ്
ഒരു കോടി കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കുന്നതിനായി 2024 ഫെബ്രുവരി പ്രധാനമന്ത്രി പ്രഖ്യാപിച്ച പുരപ്പുറ സൗരോർജ പദ്ധതി?
പി എം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന (PM Surya Ghar: Muft Bijli Yojana)
പ്രൊഫ. വി മധുസൂദനൻ നായരുടെ ‘അച്ഛൻ പിറന്ന വീട് ‘ എന്ന കാവ്യം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
ആർ നന്ദകുമാർ
2024 ഫെബ്രുവരിയിൽ മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചത്?
കേരളം
ചെസ്സിൽ ഒരു ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
അശ്വത് കൗശിക്
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്സ് -2024 (BAFTA Awards-2024) ((ബാഫ്റ്റ ))
മികച്ച ചിത്രം : ഓപ്പൻ ഹൈമർ
മികച്ചനടൻ : കിലിയൻ മർഫി (ഓപ്പൻ ഹൈമർ )
മികച്ച നടി : എമ്മ സ്റ്റോൺ ( പുവർ തിങ്‌സ്)
മികച്ച സംവിധായകൻ : ക്രിസ്റ്റഫർ നോളൻ (ഓപ്പൻ ഹൈമർ)
മികച്ച തിരക്കഥ : അനറ്റമി ഓഫ് എ ഫാൾ (ജസ്റ്റിൻ ട്രയറ്റ് )
ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2024
മികച്ച നടൻ ഷാരൂഖാൻ
മികച്ച നടി റാണി മുഖർജി
മികച്ച നടൻ (ക്രിട്ടിക്സ്) വിക്കി കൗശൽ
മികച്ച നടി (ക്രിട്ടിക്സ്) കരീന കപൂർ
മികച്ച ചിത്രം ജവാൻ.
മികച്ച ചിത്രം (ക്രിട്ടിക്സ് )-12th failfail
മികച്ച സംവിധായകൻ സന്ദീപ് റെഡി വങ്ക (അനിമൽ)
മികച്ച സംവിധായകൻ (ക്രിട്ടിക്സ്) അറ്റ്ലി (ജവാൻ )
6- മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കിരീടം നേടിയത്?
മഹാരാഷ്ട്ര
വേദി തമിഴ്നാട്
ഭാഗ്യചിഹ്നം വീരമങ്കെ
2024 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ഹെൻലി പാസ്പോർട്ട് സൂചിക അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം?
85
ഏറ്റവും ദുർബലമായ പാസ്പോർട്ട് അഫ്ഗാനിസ്ഥാന്റേതാണ്
ഫുട്ബോളിൽ ആദ്യമായിട്ട് വൈറ്റ് കാർഡ് കൊണ്ടുവന്ന രാജ്യം?
പോർച്ചുഗൽ
കേരളത്തിന്റെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനാകുന്ന വ്യക്തി?
വി ഹരി നായർ
സ്വരാജ് ട്രോഫി 2022- 23
മികച്ച ജില്ലാ പഞ്ചായത്ത്
തിരുവനന്തപുരം
മികച്ച കോർപ്പറേഷൻ
തിരുവനന്തപുരം
മികച്ച ബ്ലോക്ക് പഞ്ചായത്ത്
നീലേശ്വരം (കാസർകോട്)
പെരുമ്പടപ്പ് മലപ്പുറം)
വൈക്കം (കോട്ടയം)
മികച്ച മുൻസിപ്പാലിറ്റി
ഗുരുവായൂർ (തൃശ്ശൂർ)
മികച്ച ഗ്രാമപഞ്ചായത്ത്
വലിയ പറമ്പ (കാസർകോട്)
2024 ലെ നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം ലഭിച്ച ഭരതനാട്യം നർത്തകി?
ചിത്രാ വിശ്വേശ്വരൻ
2024 ഫെബ്രുവരിയിൽ വിക്ഷേപിച്ച ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം?
ഇൻസാറ്റ് -3DS
വിക്ഷേപണം വാഹനം
ജി എസ്എൽവി എഫ് 14
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിംഗ് ചെയർപേഴ്സൺ ആയി നിയമിതനായത്?
കെ ബൈജു നാഥ്
ഒഎൻവി കുറുപ്പിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ ഉൾപ്പെടുത്തി ഗോപി നാരായണൻ രചിച്ച കൃതി?
കാവ്യ സൂര്യന്റെ യാത്ര
അടുത്തിടെ ബ്യൂബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്ത രാജ്യം?
അമേരിക്ക
കറുത്ത മരണം എന്നറിയപ്പെടുന്നത്
ബ്യൂബോണിക് പ്ലേഗ്
ഇന്ത്യക്കും മാലിദ്വീപിനും ഇടയിൽ ലക്ഷദ്വീപിലെ മിനിക്കോയിൽ സ്ഥാപിക്കുന്ന പുതിയ നാവികത്താവളം?
ഐഎൻഎസ് ജഡായു
2024 ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം ജേതാക്കൾ?
കേരള യുണൈറ്റഡ് എഫ് സി
2024-ലെ 71 -മത് മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
ഇന്ത്യ
ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമായ ബാപ്സ് മന്ദിർ സ്ഥിതിചെയ്യുന്നത്?
അബുദാബി
2024-ൽ ഫെബ്രുവരിയിൽ 20 വർഷം പൂർത്തിയാക്കുന്ന സാമൂഹ്യ മാധ്യമം?
ഫേസ്ബുക്
ഫേസ്ബുക് ആരംഭിച്ചത്
2004 ഫെബ്രുവരി 4
സ്ഥാപകൻ -മാർക്ക് സക്കർബർഗ്
2024 -ൽ ശതാബ്ദി ആഘോഷിക്കുന്ന
അൽ -അമീൻ പത്രം ആരംഭിച്ചത് ആര്?
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
അൽ -അമീൻ പത്രം ആരംഭിച്ചത്
1924 ഒക്ടോബർ
സംവരണ സമുദായങ്ങളിലെ മികച്ച പാർലമെന്റേറിയനുള്ള പ്രഥമ അംബേദ്കർ -അയ്യങ്കാളി പുരസ്കാരം ലഭിച്ചത്?
കൊടിക്കുന്നിൽ സുരേഷ്
ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ രണ്ടാമത്തെ ഇന്ത്യൻ താരം?
രവിചന്ദ്രൻ അശ്വിൻ
ഇന്ത്യൻ കളിക്കാരിൽ അനിൽ കുബ്ലെയ്ക്കുശേഷം 500 വിക്കറ്റ് ക്ലബ്ബിലെത്തുന്ന ഇന്ത്യൻ താരമാണ്
രവിചന്ദ്രൻ അശ്വിൻ
ബെന്നു ചിന്ന ഗ്രഹത്തിൽ നിന്നും കല്ലും മണ്ണും അടങ്ങിയ സാമ്പിൾ ശേഖരിച്ച് ഭൂമിയിൽ എത്തിയ നാസയുടെ ബഹിരാകാശ ദൗത്യം?
ഒസിരിസ് ആർഎക്സ്
വിക്ഷേപിച്ചത് 2016 സെപ്റ്റംബർ 8.
ബെന്നുവിൽ നിന്ന് സാമ്പിൾ ശേഖരിച്ച് ഭൂമിയിൽ തിരിച്ചെത്തിയത്
2023 സെപ്റ്റംബർ 24
പുതുതലമുറയിലെ ലഹരി ഉപയോഗം തടയാൻ തീരദേശ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
ലഹരിവിമുക്ത തീരം
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് നേടിയ ഇന്ത്യൻ താരം?
ജസ്പ്രീത് ബുംറ
കേരളത്തിലെ ആദ്യ ലിഫ്റ്റ് പാലം നിലവിൽ വരുന്നത് ?
കരിക്കകം (തിരുവനന്തപുരം)
കേരളത്തിൽ മത്സ്യഫെഡിന്റെ ആദ്യ നൈലോൺ നൂൽ ഫാക്ടറി നിലവിൽ വന്നത്?
പറവൂർ
വല നിർമ്മാണശാലകൾക്ക് ആവശ്യമായ നൈലോൺ നൂൽ ഉത്പാദിപ്പിക്കുവാൻ മത്സ്യഫെഡിന്റെ കീഴിൽ സംസ്ഥാനത്ത് നിലവിൽ വന്ന ആദ്യ നൈലോൺ നൂൽ ഫാക്ടറി
ഡോ. ബി ആർ അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ബാബാ സാഹിബ് സ്റ്റേറ്റ് അവാർഡ് 2024 ൽ ലഭിച്ച മലയാളി?
ചെറുവയൽ രാമൻ
ലോക റേഡിയോ ദിനം?
ഫെബ്രുവരി 13
ഐക്യരാഷ്ട്രസഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് 1946 ഫെബ്രുവരി 13 -ന്
2024 ഫെബ്രുവരി മുതൽ യു പി ഐ (Unified Payments Interface) സേവനം ലഭ്യമായി തുടങ്ങിയ രാജ്യങ്ങൾ?
ശ്രീലങ്ക,മൗറീഷ്യസ്
പാരീസിലെ ഈഫൽ ടവറിലും യുപിഐ സംവിധാനം നടപ്പിലാക്കിയുട്ടുണ്ട്
യുപിഐ ആദ്യം അവതരിപ്പിച്ച വിദേശ രാജ്യം ഭൂട്ടാൻ, 2021
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 5- മത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം?
ദി ഗ്രീൻ ബോർഡർ
വേദി- എറണാകുളം
അടുത്തിടെ ഫാഗ്ലി ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം?
ഹിമാചൽ പ്രദേശ്
45 -മത് ചെസ് ഒളിമ്പ്യാഡ് വേദി?
ബുഡാപെസ്റ്റ് (ഹംഗറി)
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നാഷണൽ മ്യൂസിയം ഓഫ് എപ്പിഗ്രഫി നിലവിൽ വരുന്ന നഗരം?
ഹൈദരാബാദ് ( സലാർ ജംഗ് മ്യൂസിയത്തിൽ)
ശിലാ ലിഖിതങ്ങളെ കുറിച്ചുള്ള പഠനമാണ് എപ്പിഗ്രഫി
മൃഗസംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ കുടുംബശ്രീയും മായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി?
എ -ഹെൽപ്പ്
ദേശീയ വനിതാദിനം?
ഫെബ്രുവരി 13
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡുവിന്റെ ജന്മദിനമാണ് ഫെബ്രുവരി 13
‘എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ’ എന്ന പുസ്തകം എഴുതിയത്?
കൽപ്പറ്റ നാരായണൻ
വയനാട്ടിൽ ഇറങ്ങിയ കൊലയാളി കാട്ടാനയെ പിടികൂടാനുഉള്ള ദൗത്യം?
മിഷൻ ബേലൂർ മഖ്ന
ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ ഏറ്റവും മികച്ച ടെക്നോളജി ബാങ്കിനുള്ള അംഗീകാരം നേടിയത്?
സൗത്ത് ഇന്ത്യൻ ബാങ്ക്
സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവം ‘ഇറ്റ് ഫോക് 2024 ‘ ന്റെ വേദി?
തൃശ്ശൂർ
2024- ലെ അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്?
ഓസ്ട്രേലിയ
ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി നാലാം തവണയാണ് ഓസ്ട്രേലിയയുടെ കിരീട നേട്ടം
സാറാ ജോസഫിന്റെ ഏറ്റവും പുതിയ പുസ്തകം?
ലില്യപ്പ
ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയത്?
ജർമ്മനി
ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ രാജ്യം അമേരിക്ക
രണ്ടാം സ്ഥാനത്ത് ചൈന
മൂന്നാമത്തേത് ജർമ്മനി
ഓൺലൈൻ ഡാറ്റാ ബേസായ നംബ്യോ തിരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം?
അബുദാബി
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി തുടർച്ചയായി 8-ാം തവണയാണ് അബുദാബി തെരഞ്ഞെടുക്കപ്പെടുന്നത്
2024 ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ?
ഖത്തർ
ലോകത്തിലെ ഏറ്റവും വലിയ ഏകദിന തെരഞ്ഞെടുപ്പ് നടന്ന രാജ്യം?
ഇന്തോനേഷ്യ
2024- ലെ ‘മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ’ പുരസ്കാരം ലഭിച്ചത്?
ദേവിക രേഗേ (നോവൽ ക്വാർട്ടർ ലൈഫ് )
2024 ഫെബ്രുവരി 10- ന് അന്തരിച്ച ലോകപ്രശസ്ത ചിത്രകാരനും ശില്പിയുമായ മലയാളി?
എ രാമചന്ദ്രൻ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസുകൾ ഉള്ള നഗരം?
ഡൽഹി
2024 -ലെ സന്തോഷ് ട്രോഫി ഫുട്ബോൾടീമിന്റെ ക്യാപ്റ്റൻ?
നിജോ ഗിൽബർട്ട്
സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ട്രാൻസ്ജെൻഡർ കലോത്സവമായ ‘വർണ്ണപ്പകിട്ട് -2024’ വേദിയാകുന്ന ജില്ല?
തൃശ്ശൂർ
വർണ്ണപ്പകിട്ട് എന്ന പേരിൽ ആദ്യ ട്രാൻസ്ജെൻഡർ കലോത്സവം 2019 ലാണ് സംസ്ഥാനത്ത് ആരംഭിച്ചത്
ലോകത്തിലെ ആദ്യ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ നിലവിൽ വന്ന നഗരം?
ദുബായ് (യു എ ഇ )
ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം ആകുന്നത്?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL)
ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള പദ്ധതിയാണ് കാലാടൻ മൾട്ടി മോഡൽ ഗതാഗത പദ്ധതി (Kaladan multimodal project)?
ഇന്ത്യ, മ്യാൻമർ
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട വർക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച നഗരം?
ഡൽഹി
2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത നർത്തകീയും ഭാരതീയ നൃത്തകലാലയം ഡയറക്ടറുമായ വ്യക്തി
ഭവാനി ചെല്ലപ്പൻ (ഭവാനി ദേവി)
രാജ്യാന്തര അപസ്മാര ദിനം
ഫെബ്രുവരി 12
2024 – ൽ ഫെബ്രുവരിയിൽ യുവതി- യുവാക്കൾക്ക് രണ്ടുവർഷത്തെ നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തിയ രാജ്യം?
മ്യാൻമർ
മഞ്ഞ കാർഡിനും ചുവപ്പു കാർഡിനും പുറമേ ഫുട്ബോൾ കളിയുടെ ഭാഗമാകുന്ന കാർഡ്?
നീല
ഏഷ്യയിലെ ഏറ്റവും വലിയ സയൻസ് ഫെസ്റ്റിവൽ ആയ
ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ (2024) പങ്കെടുത്ത നോബൽ സമ്മാന ജേതാവ്?
മോർട്ടന്‍ പി മെൻഡൽ
വേദി തോന്നക്കൽ ബയോ ലൈഫ് സയൻസ് പാർക്ക് തിരുവനന്തപുരം
ലോകത്തിലെ ഏറ്റവും ശക്തമായ എംആർഐ സ്കാനർ?
ഇസ്യൂൽട്ട്
2024- ലെ നാഗേഷ് ട്രോഫി ക്രിക്കറ്റ് ജേതാക്കൾ?
കർണാടക
അന്ധർകായുള്ള പുരുഷ ദേശീയ ടി20 ക്രിക്കറ്റാണ് നാഗേഷ് ട്രോഫി ക്രിക്കറ്റ്
രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് പട്ടിക പദ്ധതികളെല്ലാം ഒരു സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്ന കേന്ദ്ര പദ്ധതി?
പി എം ഗതിശക്തി
36 മത് കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി?
കാസർകോട്
ദക്ഷിണ റെയിൽവേയിലെ ആദ്യ ട്രാൻസ്ജെൻഡർ ടിക്കറ്റ് ഇൻസ്പെക്ടറായി നിയമിതയായത്?
സിന്ധു (നാഗർകോവിൽ)
2024 ഫെബ്രുവരിയിൽ അന്തരിച്ച മാരത്തണിലെ ലോക റെക്കോർഡ് സ്ഥാപിച്ച വ്യക്തി?
കെൽവിൻ കിപ്റ്റം
നിലവിൽ (2024) കേരള സംഗീത നാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ
മട്ടന്നൂർ ശങ്കരൻകുട്ടി
പി ജെ ആന്റണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പി ജെ ആന്റണി പുരസ്കാരത്തിന് അർഹനായ വ്യക്തി?
കരിവെള്ളൂർ മുരളി
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പുറത്തുപോയ സംസ്ഥാനങ്ങളുടെ പട്ടികയിൽ 2020- ലെ കണക്കുപ്രകാരം മുമ്പിൽ നിൽക്കുന്ന സംസ്ഥാനം?
ആന്ധ്ര പ്രദേശ്
അമേരിക്കയുടെ ദേശീയ എഞ്ചിനീയറിങ് അക്കാദമിയിൽ അംഗത്വം മലയാളി
ഐ ഐ ടി (IIT) ശാസ്ത്രജ്ഞൻ?
പ്രദീപ് തലാപ്പിൽ
സമഗ്ര സംഭാവനക്കുള്ള 2024 പൂന്താനം സ്മാരക അവാർഡ് ജേതാവ്?
ശ്രീകുമാരൻ തമ്പി
ഐസിസി ഏകദിന ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം?
മുഹമ്മദ് നബി (അഫ്ഗാനിസ്ഥാൻ)
ലോക ബാങ്കിന്റെ 2023- ലെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്സ് റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്ക്?
38
എംകെ അർജുൻ മാസ്റ്റർ പുരസ്കാര ജേതാവ്?
ജെറി അമൽദേവ്
2024 ഫെബ്രുവരിയിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
117
ഒന്നാം സ്ഥാനത്ത് അർജന്റീന
സമുദ്രത്തെയും അന്തരീക്ഷത്തെയും പഠിക്കാനായി നാസ വിക്ഷേപിച്ച ഉപഗ്രഹം?
പേസ്
(പ്ലാങ്‌ടൺ, എയറോസോൾ,ക്ലൗഡ്, ഓഷ്യൻ ഇകോസിസ്റ്റം)
ഉപഗ്രഹം വിക്ഷേപിച്ചത് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ്
പ്രൊഫ. വി മധുസൂദനൻ നായരുടെ ‘അച്ഛൻ പിറന്ന വീട് ‘ എന്ന കാവ്യം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
ആർ നന്ദകുമാർ
സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക അവസ്ഥയിലുള്ള ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നിലവിൽ വരുന്ന സ്നേഹ ഗ്രാമങ്ങൾ?
അഴൂർ (തിരുവനന്തപുരം)
പത്തനാപുരം( കൊല്ലം)
കുറുമ്പത്തൂർ (മലപ്പുറം)
ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, കണക്ക്, മെഡിസിൻ എന്ന വിഭാഗങ്ങളിലെ സ്ത്രീകൾക്ക് വേണ്ടി കേന്ദ്ര ശാസ്ത്ര മന്ത്രാലയം ആരംഭിച്ച പോർട്ടൽ?
SWATI
UAE യുടെ സ്വന്തം ഡിജിറ്റൽ കാർഡ് പെയ്മെന്റ് സംവിധാനം?
ജെയ്വാൻ
കണ്ണീർ വാതകത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്ന ആദ്യത്തെ പോലീസ് സേന?
ഹരിയാന പോലീസ്
പഞ്ചാബ് ഹരിയാന അതിർത്തിയിൽ പ്രതിഷേധിച്ച കർഷകർക്ക് നേരെയാണ് പോലീസ് ആളില്ല വിമാനത്തിൽ നിന്ന് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചത്.
അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ (IC) പുതിയ പ്രസിഡന്റ്?
നവാഫ് സലാം (ലെബനൻ)
ബ്രിട്ടീഷ്കാലം മുതലുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്തു ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാനം?
കേരളം
2024 ഫെബ്രുവരിയിൽ നാസ ആരംഭിച്ച സ്വകാര്യ ചാന്ദ്രദൗത്യം?
Nova C
2024-ൽ തെലങ്കാന സർക്കാർ സംസ്ഥാന ഗാനമായി അംഗീകരിച്ച “ജയ ജയ ഹേ തെലുങ്കാന” രചിച്ചത്?
ആണ്ടെ ശ്രീ
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന്റെ സമ്മാനത്തുക?
15 ലക്ഷം
കുറഞ്ഞ ചെലവിൽ ഫലപ്രദമായ വന്ധ്യത ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി?
ജനനി
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് മണ്ഡല പുനർനിർണയം നടപടി എന്നിവയ്ക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം
തമിഴ്നാട്
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിനെക്കുറിച്ച് പഠിക്കുന്നതിനുള്ള സമിതി അധ്യക്ഷൻ
രാംനാഥ് കോവിന്ദ് (മുൻ രാഷ്ട്രപതി)
ഫിൻലാൻഡിന്റെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്?
അലക്സാണ്ടർ സ്റ്റബ്
2024 – 25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിന്റെ കവർപേജ് തയ്യാറാക്കിയത്?
രമ്യ സന്ദീപ്
2024-ലെ ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് വേദികൾ?
ലഡാക്ക്, ഗുൽമാർഗ്
ഭാഗ്യ ചിഹ്നം ഷീൻ – ഇ – ഷീ (ഹിമപ്പുലി)
2024 ഫെബ്രുവരിയിൽ ഏക സിവിൽ കോഡ് ബിൽ അവതരിപ്പിച്ച സംസ്ഥാനം?
ഉത്തരാഖണ്ഡ്
ഇന്ത്യയിൽ ഏകസിവിൽ കോഡ് ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനം?
ഉത്തരാഖണ്ഡ്
2024- ലെ ലോക ഗവൺമെന്റ് ഉച്ചകോടിക്ക് വേദിയാകുന്നത്?
ദുബായ്
പ്രമേയം Shaping Future Governments
പാർസൽ ഭക്ഷണത്തിന്റെ കവറിനു പുറത്ത് ലേബൽ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധന?
ഓപ്പറേഷൻ ലേബൽ
സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവം ഇറ്റ് ഫോക് ( International Theatre Festival Of Kerala 2024) വേദി?
തൃശ്ശൂർ
2024 ഫെബ്രുവരിയിൽ അന്തരിച്ച എൻ കെ ദേശം പ്രശസ്തനായ മേഖലഏത് ?
സാഹിത്യം
2024 കടമ്മനിട്ട രാമകൃഷ്ണ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമിനിട്ട പുരസ്കാരം ലഭിച്ചത്?
റഫീഖ് അഹമ്മദ്
കേരള ബജറ്റ് 2024
അവതരിപ്പിച്ച ധനമന്ത്രി?
കെ എൻ ബാലഗോപാൽ
കെ എൻ ബാലഗോപാലിന്റെ 4-മത്തെ ബജറ്റ്
ആരുടെ കവിതയിലെ വരികൾ ചൊല്ലിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്?
വള്ളത്തോൾ നാരായണമേനോൻ
“ഭാരതമെന്ന പേര് കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ” എന്ന കവിത ചൊല്ലിയാണ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്
കേരള സാംസ്കാരിക വകുപ്പ് 14- മത് അന്താരാഷ്ട്ര നാടകോത്സവം ‘ഇറ്റ് ഫോക്ക് 2024’ ന് വേദിയാകുന്നത്?
തൃശ്ശൂർ
ജലത്തിനടിയിലൂടെ സഞ്ചരിക്കാൻ കഴിയുന്ന ആണവ ശേഷിയുള്ള ഡ്രോൺ വികസിപ്പിച്ചെടുത്ത രാജ്യം?
ഉത്തരകൊറിയ
കേന്ദ്രസർക്കാർ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ കുടുംബസുരക്ഷ 2023 പദ്ധതി പൂർത്തീകരിച്ച ഇന്ത്യയിലെ ആദ്യ ജില്ല?
വയനാട്
മലയാള സാഹിത്യകാരൻ പ്രഭാവർമ്മയുടെ പുതിയ നോവൽ?
കാലപാശം ഒരു നോവൽ
ഓസ്ട്രേലിയൻ സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജൻ?
വരുൺ ഘോഷ്
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് തികച്ച ഇന്ത്യൻ താരം?
ജസ്പ്രീത് ബുംറ
2024-ൽ സൂരജ് കുണ്ഡ് മേള നടന്ന സംസ്ഥാനം?
ഹരിയാന
ബഹുഭാഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ആർട്ടിഫിഷ്യൽ ഇന്റലജൻസ് ആപ്ലിക്കേഷൻ?
അനുവാദനി
2024 -ൽ നടക്കുന്ന ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളയുടെ പ്രമേയം?
സാഹിത്യം സംസ്കാരം പുരോഗതി
ചൗരി ചൗരാ ദിനം?
ഫെബ്രുവരി 5
(1922 ഫെബ്രുവരി 5 നാണ് ചൗരി ചൗരാ സംഭവം നടന്നത്)
വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നൽകുന്ന ‘മഹതാരി വന്ദൻ യോജന’ പദ്ധതി ആരംഭിച്ചത്?
ചത്തീസ്ഗഡ്
2024 ഫെബ്രുവരിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ചിലിയുടെ മുൻ പ്രസിഡണ്ട്?
സെബാസ്റ്റ്യൻ പിനെറ
2024 ജനുവരിയിൽ ‘തായ്പസം ഫെസ്റ്റിവൽ’ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
സംസ്ഥാനത്തെ ആശാവർക്കർമാരുടെ പുതിയ ഓണറേറിയം?
7000 രൂപ
കേരളത്തിലെ കടലോര ഗ്രാമങ്ങളിലെ ഹാർബറുകളിൽ നിന്നും ശേഖരിക്കുന്ന മത്സ്യം ഓൺലൈൻ വഴി ലഭ്യമാക്കാൻ വേണ്ടി മത്സ്യ ഫെഡ് ആരംഭിക്കുന്ന ആപ്പ്?
മത്സ്യഫെഡ് ഫ്രഷ് മീൻ
2024 ജനുവരിയിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയർമാനായി നിയമിതനായത്?
അനിൽകുമാർ ലഹോട്ടി
2024 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം വേദി?
കനകക്കുന്ന് (തിരുവനന്തപുരം)
ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഷെവലിയർ (നെറ്റ് ഇൻ ദ നാഷണൽ ഓർഡർ ഓഫ് ദ ലീജിയൺ ഓഫ് ഓണർ ) ബഹുമതി ലഭിച്ചതിരുവിതാംകൂർ കുടുംബാംഗം?
പൂയം തിരുനാൾ ഗൗരി പാർവതി ഭായി
2024- ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ യ്ക്ക് വേദിയായ നഗരം?
ന്യൂഡൽഹി
ശരീരത്തിൽ സംഭവിക്കുന്ന മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ച സ്ഥാപനം?
ഡൽഹി എയിംസ്
ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ്?
ജസ്റ്റിസ് ഋതു ബഹ്റി
ഓസ്ട്രേലിയയിലെ വർണ്ണ വിവേചന സമിതിയുടെ അധ്യക്ഷനായി നിയമിതനായ ഇന്ത്യൻ വംശജൻ?
ഗിരിധരൻ ശിവരാമൻ
ഔപചാരിക വിദ്യാഭ്യാസത്തിൽ മലയാളം പഠിച്ചിട്ടില്ലാത്തവർക്ക് സാക്ഷരത മിഷൻ ആരംഭിച്ച സർട്ടിഫിക്കറ്റ് കോഴ്സ്?
പച്ചമലയാളം
എൽ സാൽവദോറിൽ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?
നയീബ് ബുക്കേലെയ്ക്ക
വിഴിഞ്ഞം തുറമുഖത്ത് പ്രത്യേക വികസന മേഖലകൾ സൃഷ്ടിക്കുന്നത് ഏതു രാജ്യത്തിന്റെ മാതൃക അടിസ്ഥാനമാക്കിയിട്ടാണ്?
ചൈന
2024 -ൽ കർണാടകയുടെ സാംസ്കാരിക നേതാവായി പ്രഖ്യാപിക്കപ്പെട്ട സാംസ്കാരിക നായകൻ?
ബസവണ്ണ
റോഡ് സുരക്ഷയ്ക്കായി ‘സഡക് സുരക്ഷാസേന’ രൂപീകരിക്കുന്ന സംസ്ഥാനം?
പഞ്ചാബ്
ഇന്ത്യയിൽ ആദ്യമായി ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് സ്പോർട്സ് ക്വാട്ട ഏർപ്പെടുത്താൻ ഒരുങ്ങുന്ന ഐഐടി?
മദ്രാസ്
Current Affairs February 2024|
2024 ഫെബ്രുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ