ആഗസ്റ്റ് (August 2020) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും മറ്റ് ക്വിസ്സുകൾക്കും മറ്റ് പൊതു വിജ്ഞാനത്തിനും ഉപയോഗപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ നിർമ്മിച്ചിട്ടുള്ളത്.
2020 ആഗസ്റ്റ് ഒന്നിന് ഏതു സ്വാതന്ത്ര്യ സമര സേനാനിയുടെ നൂറാം ചരമവാർഷികം ആയിരുന്നു?
ബാലഗംഗാധര തിലക്
ദേശീയ ദന്ത ശുചിത്വ ദിനം എന്ന്?
ഓഗസ്റ്റ് 1
കോവിഡ് കെയർ സെന്ററിലു ഉള്ളവർക്കായി പി പി ഇ വസ്ത്രങ്ങൾ നിർമ്മിക്കുമ്പോൾ ബാക്കിവരുന്ന അവശിഷ്ടങ്ങൾ കൊണ്ട് വിലകുറഞ്ഞ ‘ശയ്യ’ കിടക്കകൾ എന്ന ആശയം മുന്നോട്ട് വെച്ചത് ആര്?
ലക്ഷ്മി മേനോൻ (സുസ്ഥിര ഉപജീവന ഉപാധികൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ‘പ്യുവർ ലിവിംങ് ‘ എന്ന സംഘടനയുടെ സ്ഥാപകയാണ് ലക്ഷ്മി മേനോൻ)
കോവിഡ് ബാധിച്ച് മരിച്ച കമൽ റാണി വരുൺ ഏതു സംസ്ഥാനത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു?
ഉത്തർപ്രദേശ്
ഇന്ത്യയിൽ ആദ്യമായി ‘Muslim Women’ s Rights Day’ ആചരിച്ചത് എന്ന്?
2020 ഓഗസ്റ്റ് 1
‘ദസ് സ്പീകിസ് ഗവർണർ’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
പി എസ് ശ്രീധരൻ പിള്ള
2020 ലെ മൈൽസ് ഫ്രാങ്ക് ളിൻ അവാർഡ് ലഭിച്ചതാർക്ക്?
താര ജൂൺ വിഞ്ച് (ദി യീൽഡ് എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്)
എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പിലൂടെ ശുദ്ധജലം എത്തിക്കുന്ന ജലജീവൻ പദ്ധതി കേരളത്തിൽ പൂർത്തിയാകുന്നത് എന്ന്?
2023- ൽ
2020 ഓഗസ്റ്റിൽ അന്തരിച്ച നാടൻപാട്ട് കലാകാരൻ ആര്?
ജിതേഷ് കക്കിടിപ്പുറം
2020 ഓഗസ്റ്റ് അന്തരിച്ച ‘വീലർ – ഡീലർ’ എന്നറിയപ്പെട്ടിരുന്ന രാഷ്ട്രീയ നേതാവ് ആര്?
അമർസിംഗ്
ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് നിർത്തലാക്കുന്ന കോഴ്സ് ഏത്?
എം – ഫിൽ
ആണവോർജ്ജം ഉൽപാദനം ആദ്യമായി ആരംഭിക്കുന്ന ഗൾഫ് രാജ്യം?
യു എ ഇ
ബാറക് ആണവോർജ്ജ പ്ലാന്റ് സ്ഥാപിതമാകുന്നത് ഏതു രാജ്യത്തിൽ?
യു എ ഇ
കുടുംബശ്രീയുടെ തൊഴിലന്വേഷകർക്കായുള്ള പുതിയ പദ്ധതി?
കണക്ട് ടു വർക്ക്
2020 ഓഗസ്റ്റിൽ ഏത് രാജ്യത്തിലെ കോടതി മുറിയിൽ വെച്ച് വെടിയേറ്റാണ് താഹിർ നസിം എന്ന അമേരിക്കക്കാരൻ കൊല്ലപ്പെട്ടത്?
പാകിസ്താൻ
ഹരിയാനയിലെ സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സ് ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി ഡയറക്ടർ ആയി നിയമിതയായത് ആര്?
ബബിത ഫോഗട്ട്
സിംഗപ്പൂർ പാർലമെന്റിന്റെ ആദ്യ ഔദ്യോഗിക പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ?
പ്രീതം സിംഗ്
അമേരിക്കയിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജ?
കമല ഹാരിസ്
ചന്ദ്രയാൻ 2 – ദൗത്യത്തിൽ ഉൾപ്പെട്ട ഓർബിറ്റർ പകർത്തിയ ചന്ദ്രോപരിതലത്തിലെ ഗർത്തത്തിന് ആരുടെ പേരാണ് നൽകിയത്?
ഡോ. വിക്രംസാരാഭായ്
2020-ലെ ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചതാർക്ക്?
ജിൻസി ഫിലിപ്പ് (അത് ലറ്റ്)
ഏതു പക്ഷിയുടെ മാതൃകയിലാണ് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകം നിർമ്മിക്കുന്നത്?
ഫീനിക്സ് (ചെന്നൈയിലെ മറീന ബീച്ചിൽ ആണ് സ്മാരകം നിർമ്മിക്കുന്നത്)
2020 – ഓഗസ്റ്റിൽ ജമ്മുകാശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവർണറായി നിയമിതനായത്?
മനോജ് സിൻഹ
2020 – ഓഗസ്റ്റിൽ ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ച ‘തുടിയുരുളിപ്പാറ’ എന്ന സ്ഥലം ഏതു ജില്ലയിലാണ്?
പത്തനംതിട്ട
2020 – ഓഗസ്റ്റിൽ ഇന്ത്യയുടെ പുതിയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആയി നിയമിതനായത്?
ഗിരീഷ് ചന്ദ്ര മുർമു (ജമ്മു കാശ്മീരിലെ ആദ്യ ലഫ്റ്റനന്റ് ഗവർണർ ആയിരുന്നു ഗിരീഷ് ചന്ദ്ര മുർമു)
2020 – ഓഗസ്റ്റിൽ എം. വി വീരേന്ദ്രകുമാറിന്റെ മരണത്തെതുടർന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര്?
എം.വി ശ്രേയാംസ് കുമാർ
ദേശീയ കൈത്തറി ദിനം?
ഓഗസ്റ്റ് 7
കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച സമിതിയുടെ അധ്യക്ഷൻ?
പ്രഭാത് പട്നായിക്
ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫ്രൻസ് ആപ്പ് തയ്യാറാക്കാൻ കേന്ദ്ര ഗവൺമെന്റ് സംഘടിപ്പിച്ച ചലഞ്ചിൽ ഒന്നാമത് എത്തിയ കമ്പനി?
ടെക്ക് ജെനസിയാ
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ക്യാപ്റ്റൻ എന്ന മഹേന്ദ്രസിംഗ് ധോണിയുടെ റിക്കോർഡ് തിരുത്തിയത്?
ഇയാൻ മോർഗൻ
2020 – ഓഗസ്റ്റിൽ ഉഗ്രസ്ഫോടനം ഉണ്ടായ ബെയ്റൂട്ട് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്?
ലെബനൻ
ബെയ്റൂട്ടിൽ നടന്ന സ്ഫോടനത്തെ തുടർന്ന് രാജിവെച്ച ലെബനൻ പ്രധാനമന്ത്രി ആരാണ്?
ഹസൻ ദിയാബ്
2020 – ഓഗസ്റ്റിൽ ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന ഉഗ്രസ്ഫോടനത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ കണ്ടെത്തിയത്?
അമോണിയം നൈട്രേറ്റ്
2020 – ഓഗസ്റ്റിൽ അന്തരിച്ച ശിവാജി റാവു പാട്ടീൽ നിലങ്കേക്കർ ഏത് സംസ്ഥാനത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്നു?
മഹാരാഷ്ട്ര
ഏതു പദ്ധതിയുടെ ഭാഗമായാണ് പഴങ്ങളും പച്ചക്കറികളും ട്രെയിനിൽ കൊണ്ടുപോകാൻ കിസാൻ സ്പെഷ്യൽ പാഴ്സൽ ട്രെയിനുകൾ ആരംഭിക്കുന്നത്?
കിസാൻ റെയിൽ പദ്ധതി
ഫ്രാൻസിൽ നിന്നും എത്ര റഫാൻ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്?
36
2020 – ജൂലായിൽ ചൊവ്വയിൽ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് പരിശോധിക്കുന്നതിനും ചൊവ്വയിൽ പരീക്ഷണ സാമ്പിളുകൾ ശേഖരിക്കുന്നതിനും നാസ വിക്ഷേപിച്ച ദൗത്യം?
പെർസിവിയറൻസ്
2020 – ജൂലായിൽ നാസ വിക്ഷേപിച്ച പെർസിവിയറൻസ് വഹിക്കുന്ന ചെറിയ ഹെലികോപ്റ്റർ?
ഇൻജെന്യുയിറ്റി (Ingenuity)
നാസ ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലുതും ഭാരമേറിയതുമായ റോബോട്ടിക് മാർസ് റോവർ ഏത്?
പെർസിവിയറൻസ്
സെബിയുടെ ചെയർമാനായി 2021 ഫെബ്രവരി വരെ കാലാവധി നീട്ടി കിട്ടിയത് ആർക്ക്?
അജയ് ത്യാഗി
രണ്ടാംതവണയും പോളണ്ട് പ്രസിഡണ്ട് ആയി നിയമിതനായത് ആര്?
ആന്ദ്രേ ഡ്യുഡ
2020 – ജൂലായിൽ അന്തരിച്ച പനമണ്ണ പ്രാക്കോട്ട് തൊടി രാമൻനായർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കൊമ്പ് കല
‘എംവി വകാഷിയോ’ എന്ന ജപ്പാൻ കപ്പലിൽ നിന്നു ഉണ്ടായ ഇന്ധന ചോർച്ചയെ തുടർന്ന് ഏത് രാജ്യത്തിലാണ് പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?
മൗറീഷ്യസ്
ഇന്ത്യയിലെ ഏറ്റവും വലിയ റിവർ റോപ് വേ എവിടെയാണ്?
ബ്രഹ്മപുത്ര നദിക്ക് കുറുകെ (അസാമിൽ ഗുവാഹത്തിയേയും നോർത്ത് ഗുവാഹത്തിയെയും ബന്ധിപ്പിക്കുന്നു)
ഹിരോഷിമാ ദിനം എന്ന്?
ഓഗസ്റ്റ് 6
നാഗസാക്കി ദിനം?
ഓഗസ്റ്റ് 9
ഹിരോഷിമയിൽ അമേരിക്ക ആറ്റം ബോംബ് വർഷിച്ചതിന്റെ എത്രാം വാർഷികം ആയിരുന്നു 2020- ൽ
എഴുപത്തിയഞ്ചാം വാർഷികം (75)
2020 – ലെ ഗാന്ധിയൻ യങ് ടെക്നോളജി ക്കൽ ഇന്നോവേഷൻ അവാർഡ് നേടിയ സ്ഥാപനം?
ഐ.ഐ.ടി ഖരക്പൂർ
2020 – ലെ ആത്മ നിർഭർ ഭാരത് ആപ്പ് ഇന്നോവേഷൻ ചലഞ്ച് പുരസ്കാരം സോഷ്യൽ കാറ്റഗറി വിഭാഗത്തിൽ ലഭിച്ചത്?
ചിങ്കാരി
2020 – ഓഗസ്റ്റിൽ അന്തരിച്ച ഇബ്രാഹിം അൽക്കാസി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
നാടകം
ഹഗിയ സോഫിയയ്ക്ക് പിന്നാലെ തുർക്കിയിലെ ചരിത്ര പ്രാധാന്യമുള്ള മറ്റൊരു നിർമ്മിതി കൂടി മുസ്ലിം ആരാധനാലയം ആക്കി മാറ്റുകയാണ് എന്താണ് ഈ നിർമിതിയുടെ പേര്?
ചോറ മ്യൂസിയം
2020 – ലെ ബുക്കർ പുരസ്കാരത്തിനുള്ള പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജ ആര്?
അവ്നി ദോഷി
2020 – ഓഗസ്റ്റിൽ അന്തരിച്ച അയർലൻഡിലെ ‘ദുഃഖവെള്ളിയാഴ്ച കരാറി’ന്റെ ശില്പിയും സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവുമായ വ്യക്തി?
ജോൺ ഹ്യു
2020 – ഓഗസ്റ്റിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഞ്ച് കുടിയേറ്റക്കാർക്ക് പൗരത്വം നൽകി ഇതിൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി ആര്?
സുധ സുന്ദരി നാരായണൻ
പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി ഗവൺമെന്റ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് മൊബൈൽഫോൺ വിതരണം ചെയ്ത സംസ്ഥാനം?
പഞ്ചാബ്
2020 – ലെ ദേശീയ കായിക പുരസ്കാരങ്ങൾ നിർണയിക്കാനുള്ള കമ്മിറ്റി അംഗമായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം?
വീരേന്ദർ സേവാഗ്
നൂറു മില്യൻ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ആര്?
ജെഫ് ബെസോസ്
(ആമസോൺ CEO)
2020 – ഓഗസ്റ്റിൽ യുഎസ്സിൽ പ്രസിഡന്റ് റൊണാൾഡ് ട്രംപ് നിരോധനം ഏർപ്പെടുത്തിയ ചൈനീസ് ആപ്പുകൾ?
ടിക്ടോക്, വിചാറ്റ്
കോവിഡ് – 19 ന് എതിരെയുള്ള വാക്സിൻ പുറത്തിറക്കിയ ആദ്യ രാജ്യം?
റഷ്യ
2020 – ലെ പ്രഥമ കെ. എം ബഷീർ സ്മാരക മാധ്യമ പുരസ്കാരം ലഭിച്ചത് ആർക്ക്?
അനു എബ്രഹാം
പുതിയ ഇലക്ഷൻ കമ്മീഷണർ ആയി നിയമിതനായത് ആര്?
രാജീവ് കുമാർ
2021- ലെ ബ്രിക്സ് ഗെയിംസ് നടക്കുന്ന രാജ്യം ഏത്?
ഇന്ത്യ
സോജില തുരങ്കപാതയുടെ ഭാഗമായി നിർമാണം നടക്കുന്ന കാശ്മീരിനെ- ലഡാക്കുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത ഏത്?
Z- മോർ
മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം നാണയം പുറത്തിറക്കാൻ ഒരുങ്ങുന്ന രാജ്യം?
ബ്രിട്ടൻ
2020 – ഓഗസ്റ്റിൽ ശ്രീലങ്കയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ പാർട്ടി?
ശ്രീലങ്കൻ പീപ്പിൾസ് പാർട്ടി
2020 – ഓഗസ്റ്റിൽ വെള്ളപ്പൊക്കം ഉണ്ടായ അഫ്ഗാൻ പ്രവിശ്യ ഏത്?
പറാവൻ പ്രവശ്യ
മദർ തെരേസയുടെ നൂറ്റിപ്പത്താമത് ജന്മവാർഷികദിനം എന്നാണ് ?
2020 ആഗസ്റ്റ് 26 (അൽബേനിയയിലെ സ്‌കോപ്ജെയിൽ ജനിച്ചു)
അമേസിങ് അയോധ്യ (Amazing Ayodhya) എന്ന കൃതി എഴുതിയതാര്?
നീന റായി
ഹോമിയോപ്പതി, പരമ്പരാഗത ചികിത്സാരീതികൾ തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതിനായി ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം ഏത്?
സിംബാവേ
ഇന്ത്യയിൽ ആദ്യമായി ആനകൾക്കായി പ്രകൃതി സൗഹാർദ ഗ്രാമം ഒരുങ്ങുന്നത് എവിടെ?
കോട്ടൂർ (തിരുവനന്തപുരം)
കോവിഡ് ബാധയെ തുടർന്ന് ഓഗസ്റ്റ് 11 ന് അന്തരിച്ച പ്രശസ്ത ഉറുദു കവി ആര്?
രഹാത് ഇന്തോരി
ദേശീയ ഹൃദയ മാറ്റ ശസ്ത്രക്രിയ ദിനം എന്നാണ്?
ഓഗസ്റ്റ് 3
കോവിഡ് രോഗം സ്ഥിരീകരിച്ച മുൻ ഇന്ത്യൻ രാഷ്ട്രപതി ആര്?
പ്രണവ് മുഖർജി
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിന് 2020-ൽ അർഹരായവർ ആരൊക്കെ?
രോഹിത് ശർമ – ക്രിക്കറ്റ്
വിഘ്നേഷ് ഫോഗാട്ട് – റെസ്ലിംഗ്
മോനിക്ക ബത്ര – ടേബിൾ ടെന്നീസ്
റാണി രാംപാൽ – വിമൻസ് ഹോക്കി ക്യാപ്റ്റൻ
മാരിയപ്പൻ തങ്കവേലു – ഹൈജമ്പ് – പാരാലിമ്പിക്സ്
ലോക ആന ദിനം എന്നാണ്?
ആഗസ്റ്റ് 12
2020 – യൂറോപ്പ ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം ഏത്?
സെവിലിയ എഫ് സി
2020 ലെ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡ് ലഭിച്ചത്?
മികച്ച നടൻ – നിവിൻ പോളി ചിത്രം- മൂത്തോൻ
മികച്ച ചിത്രം- മൂത്തോൻ സംവിധാനം- ഗീതുമോഹൻദാസ്
മികച്ച സംവിധാനം- ഗീതുമോഹൻദാസ് ചിത്രം – മൂത്തോൻ
മികച്ച ബാലതാരം- സഞജന ദീപു ചിത്രം- മൂത്തോൻ
ഫോബ്സ് മാസികയുടെ 2020-ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടൻമാരുടെ ലിസ്റ്റിൽ ഇടം പിടിച്ച ഇന്ത്യൻ സിനിമാ നടൻ ആര്?
അക്ഷയ് കുമാർ (ആറാം ആസ്ഥാനത്ത്)
ആഗസ്റ്റ് ക്രാന്തി ദിനമായി ആചരിക്കുന്നത് എന്ന്?
ആഗസ്റ്റ് 8
വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ അപബോധം വളർത്തുന്നതിനായി ആരംഭിച്ച പ്രത്യേക പരിപാടി?
വിദ്യാർഥി വിജ്ഞാൻ മന്ദൻ
അയോധ്യയിൽ രാമക്ഷേത്ര നിർമാണം ഏതു നദിയുടെ തീരത്താണ് നടക്കുന്നത്?
സരയൂ നദി
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് ശിലാസ്ഥാപനകർമ്മം നടത്തിയത് ആര്?
നരേന്ദ്ര മോദി
അയോധ്യ രാമക്ഷേത്രം മാതൃകയിൽ പുനർനിർമ്മിക്കുന്ന റെയിൽവേ സ്റ്റേഷൻ ഏത്?
അയോധ്യ റെയിൽവേ സ്റ്റേഷൻ
ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 2025 ഓടെ പൂർണമായും ഏത് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ആണ് നിരോധിക്കുന്നത്?
101 പ്രതിരോധ ഉൽപ്പന്നങ്ങൾ (റൈഫിൾ, പീരങ്കി മുതലായവ ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറെടുക്കുന്നു)
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക കരുതൽശേഖരം കണ്ടെത്തിയത് ഏത് കടലിലാണ്?.
കരിങ്കടൽ (തുർക്കിയാണ് ഖനനത്തിലൂടെ കണ്ടെത്തിയത്)
ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് ലാൻഡ് അഡ്വഞ്ചർ കാറ്റഗറിയിൽ നേടിയ വനിത ആര്?
അനിതാ കുണ്ടു (എവറസ്റ്റ് പർവ്വതം ഇന്ത്യൻ ഭാഗത്ത് കൂടെയും ചൈനീസ് ഭാഗത്ത് കൂടെയും കയറിയ ആദ്യ വനിത)
ഇന്ത്യയിലെ ആദ്യ മൊബൈൽ RT- PCR കോവിഡ് ടെസ്റ്റിംഗ് ലാബ് നിലവിൽ വന്ന സംസ്ഥാനം ഏത്?
കർണാടക
അടിമത്തനിരോധനത്തിന്റെ സ്മരണക്കായി ആചരിക്കുന്ന അന്താരാഷ്ട്ര ദിനം എന്ന്?
ഓഗസ്ത് 22
നീതി ആയോഗിന്റെ എക്സ്പോർട്ട് ഇൻഡക്സ് 2020 – ൽ ഒന്നാമതെത്തിയ സംസ്ഥാനം ഏത്?
ഗുജറാത്ത്
എയർ ഇന്ത്യ പുറത്തിറക്കിയ കരിയർ ഓറിയന്റഡ് ആപ്പ് ഏത്?
MY IAF
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്കെതിരെ സാമൂഹ്യ മാധ്യമത്തിൽ നടത്തിയ മോശം പരാമർശത്തെ തുടർന്ന് ശിക്ഷിക്കപ്പെട്ട പ്രമുഖ അഭിഭാഷകൻ ആര്?
പ്രശാന്ത് ഭൂഷൻ
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ?
എസ് എ ബോബ്ഡെ
റോഹിംഗ്യൻ അഭയാർഥികളെ പുനരധിവസിപ്പിക്കാൻ സ്ഥലം ഒരുക്കിയ രാജ്യമേത്?
ബംഗ്ലാദേശ് (ഭാഷൻചാർ ദ്വീപിലാണ്)
ഇന്ത്യയിലെ നിലവിൽ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പ്?
ബൈജൂസ് ആപ്പ്
മഹാത്മാഗാന്ധിയുടെ പ്രശസ്തമായ കണ്ണട ലേലം ചെയ്ത തുക എത്ര?
2.55 കോടി (ഇംഗ്ലണ്ടിലാണ് ലേലം നടന്നത്)
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ആയി ചുമതലയേറ്റത് ആര്?
പ്രദീപ് കുമാർ ജോഷി
WHO ആഗസ്റ്റ് 25- ന് പോളിയോ വിമുക്തമായി പ്രഖ്യാപിച്ച രാജ്യമേത്?
ആഫ്രിക്ക
ക്രിക്കറ്റിൽ 600 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ ആദ്യ ഫാസ്റ്റ് ബോളർ ആര്?
ജെയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്
താരം)
ആന്ധ്ര യൂണിവേഴ്സിറ്റി കണ്ടെത്തിയ വംശനാശഭീഷണി നേരിടുന്ന മത്സ്യം ഏത്?
മഹ്സീർ
2020ലെ ലോക മെന്റൽ കാൽക്കുലേഷൻ വേൾഡ് ചാമ്പ്യൻഷിപ്പിൽ മൈൻഡ് സ്പോർട്സ് ഒളിമ്പ്യാഡിൽ ആദ്യ ഗോൾഡ് മെഡൽ നേടിയ രാജ്യം ഏത്?
ഇന്ത്യ
ലോകത്തിലെ വേഗമേറിയ മനുഷ്യ കാൽക്കുലേറ്റർ പട്ടം നേടിയ വ്യക്തി ആര്?
നീലകണ്ഠ ഭാനുപ്രകാശ്
2020- ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ലഭിച്ചത് ആർക്ക്?
മറികലൂകാസ് റെയ്ൻ വെൽഡ്(നെതർലാൻഡ്സ്)
മറികലൂകാസ് റെയ്ൻ വെൽഡ് രചിച്ച അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയ നോവൽ ഏത്?
ദ ഡിസ്‌കംഫർട്ട് ഓഫ് ഈവിനിംഗ്
2020 ആഗസ്റ്റ് 31 ന് അന്തരിച്ച ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന വ്യക്തി ആര്?
പ്രണവ് മുഖർജി