Current Affairs (September 2020) in Malayalam

Get the latest Current Affairs of the month September here on this blog post. Know what’s happening with our Current Affairs Quiz in Malayalam.

ഏറ്റവും പുതിയ ആനുകാലിക വിവരങ്ങൾ (Current Affairs) നേടൂ. നിരവധി മത്സര പരീക്ഷകൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ തയ്യാറാക്കിയത്.

2020 – ലെ പോഷക മാസമായി ആചരിക്കുന്ന മാസം ഏത്?

സപ്തംബർ

ലോകത്തിലെ ആദ്യ സോളാർ ട്രീ സ്ഥാപിതമായത് എവിടെയാണ്?

ദുർഗാപൂർ (പശ്ചിമബംഗാൾ)

സി. ആർ. പി. എഫ് ഇൻസ്പെക്ടർ ജനറലായി നിയമിതയായ ആദ്യ വനിതാ ഐപിഎസ് ഓഫീസർ ആര്?

ചാരു സിൻഹ

കേന്ദ്ര ഐ ടി മന്ത്രാലയം സപ്റ്റംബർ 2-ന് ഇന്ത്യയിൽ നിരോധിച്ച ചൈനീസ് ആപ്പുകൾ എത്രയാണ്?

118

കേന്ദ്ര ഐടി മന്ത്രാലയം ഇന്ത്യയിൽ സെപ്റ്റംബർ 2-ന് നിരോധിച്ച പ്രമുഖ ഓൺലൈൻ മൾട്ടി പ്ലെയർ ഗെയിം ഏത്?

പബ്ജി (PUBG)

ഇന്ത്യയിലെ ആദ്യത്തെ കാർഡിയോളജിസ്റ്റായ വനിത ആര്?

ഡോ. എസ് പത്മാവതി

2020 ഗ്ലോബൽ ഇന്നോവേഷൻ ഇൻഡക് സിൽ ഇന്ത്യയുടെ സ്ഥാനം ഏത്?

48

ലെബാനോന്റെ പുതിയ പ്രധാനമന്ത്രി ആയി ചുമതലയേറ്റത് ആരാണ്?

മുസ്തഫ ആദിബ്

പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര്?

അവീക് സർക്കാർ

ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ?

ഉഷ പഥേ

ലോക നാളികേര ദിനം എന്നാണ്?

സപ്തംബർ 2

ലോകത്തിലെ ഏറ്റവും വലിയ നാവിക സേന ഉള്ള രാജ്യം ഏതാണ്?

ചൈന

റെയിൽവേ ബോർഡിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ?

വി. കെ. യാദവ്

11- മത് ഇന്ത്യ- റഷ്യ സംയുക്ത നാവിക അഭ്യാസം നടന്നത് എവിടെയാണ്?

ബംഗാൾ ഉൾക്കടലിൽ

അന്താരാഷ്ട്ര ചാരിറ്റി ദിനം എന്നാണ്?

സെപ്റ്റംബർ 5

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നടപ്പിലാക്കുന്ന 13 നദികളുടെ പുനരുദ്ധാരണം ലക്ഷ്യമാക്കുന്ന പദ്ധതി ഏത്?

കാവേരി കോളിംഗ്

റിപ്പബ്ലിക് ഓഫ് ക്രൊയേഷ്യ യിലേക്കുള്ള ഇന്ത്യൻ അംബാസഡറായി നിയമിതനായതാര്?

രാജകുമാർ ശ്രീവാസ്തവ

ഗുൽബെൻകിയൻ പ്രൈസ് ഫോർ ഹ്യൂമാനിറ്റി അവാർഡ് ലഭിച്ച പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവർത്തക ആര്?

ഗ്രെറ്റതുൻ ബെർഗ്

48 – മത് വേൾഡ് ഓപ്പൺ ഓൺലൈൻ ചെസ്സ് ടൂർണ്ണമെന്റിൽ വിജയിയായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആര്?

പി. ഇനിയൻ

ഭരണഘടനാപരമായ മൗലികാവകാശങ്ങൾ പാർലമെന്റിനു തിരുത്താൻ ആവില്ലെന്ന് ചരിത്ര വിധി നേടിയ എടനീർ മഠാധിപതി ആരായിരുന്നു?

സ്വാമി കേശവാനന്ദ ഭാരതി (സെപ്റ്റംബർ 6 ന് അന്തരിച്ചു)

ഇന്ത്യയിലെ ഏത് ദേശീയ പാർക്കിന്റെ വിസ്തൃതിയാണ് കൂട്ടുന്നത്?

കാസിരംഗ (അസം)

ഇന്റർനാഷണൽ ക്ലീൻ എയർ ഫോർ ബ്ലൂ സ്കൈസ് ദിനമായി ആചരിക്കുന്നത് എന്ന്?

സെപ്റ്റംബർ 7

ഇന്റർനാഷണൽ ഡേ ടു പ്രൊട്ടക്ട് എജുക്കേഷൻ ഫ്രം അറ്റാക്ക്‌ ആയി ആചരിക്കുന്നതെന്നാണ്? സെപ്റ്റംബർ 9

സപ്തംബർ പത്തിന് ഇന്ത്യൻ എയർഫോഴ്സിന്റെ ഭാഗമായ യുദ്ധവിമാനം ഏത്?

റാഫേൽ ഫൈറ്റർ ജെറ്റ്സ്

2017 മുതൽ ഒഴിഞ്ഞുകിടന്ന നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ചെയർപേഴ്സണായി നിയമിതനായതാര്?

പരേഷ് റാവൽ

ലോക ആത്മഹത്യാ നിരോധനം ദിനം എന്ന്?

സപ്തംബർ 10

ഇന്ത്യൻ റേഡിയോ അസ്ട്രോണമി യുടെ പിതാവ് എന്നറിയപ്പെടുന്നതാര്? പ്രൊഫസർ ഗോവിന്ദസ്വരൂപ് (സപ്തംബർ 7ന് അന്തരിച്ചു)

ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ പ്രസിഡന്റ് ആയി നിയമിതനായത് ആര്?

അനിൽ ജയിൻ

അമേരിക്കൻ ഏറോസ്പേസ് കമ്പനിയായ നോർത്രോപ് ഗ്രമ്മൻ അവരുടെ സ്പേസ് ക്രാഫ്റ്റിന് ഏത് ഇന്ത്യൻ ബഹിരാകാശ യാത്രികയുടെ പേരാണ് നൽകിയത്?

കല്പനചൗള

ബാലവേല, അടിമപ്പണി തുടങ്ങിയ അനീതിക്കെതിരെ പോരാടിയ സന്യാസി?

സ്വാമി അഗ്നിവേശ് (സെപ്റ്റംബർ 11-ന് അന്തരിച്ചു)

WHO യുടെ മാരക പകർച്ചവ്യാധികളെ കുറിച്ചുള്ള പഠനത്തിനും പ്രതിരോധത്തിനും ആയി നിയോഗിച്ച കമ്മിറ്റിയിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതാര്?

പ്രീതി സുടൻ

ദേശീയ ഹിന്ദി ദിനം എന്ന്?

സെപ്റ്റംബർ 14

നോബൽ സമാധാന പുരസ്കാരം 2020 ന് നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രസിഡണ്ട് ആര്?

ഡൊണാൾഡ് ട്രംപ് (അമേരിക്ക)

യു എസ് ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2020 പുരുഷവിഭാഗം ജേതാവ്?

ഡൊമനിക് തീം (ഓസ്ട്രിയ)

യു എസ് ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2020 വനിതാ വിഭാഗം ജേതാവ്?

നവോമി ഒസാക്ക (ജപ്പാൻ)

എൻജിനീയേഴ്സ്നഴ്സ് ദിനം എന്ന്

സെപ് റ്റംബർ 15

ഡെയ്റ്റൺ ലിറ്റററി പീസ് പ്രൈസ് ലഭിച്ച എഴുത്തുകാരി ആര്?

മാർഗരറ്റ് ആറ്റ് വുഡ്

സിറ്റി ഗ്രൂപ്പ് അന്താരാഷ്ട്ര ബാങ്കിന്റെ ആദ്യ വനിതാ സി ഇ ഒ ആയി നിയമിതയായത്?

ജെയിൻ ഫ്രേസർ

രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതാര്?

ഹരിവംശ് സിംഗ്

UNICEF ന്റെ ഇന്ത്യയിലെ സെലിബ്രിറ്റി അഡ്വക്കേറ്റ് ആയ ബോളിവുഡ് താരം ആര്?

ആയുഷ്മാൻ ഖുരാന

ഇന്ത്യ UN ന്റെ ഏത് കമ്മീഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്?

UN കമ്മിഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വിമൻ

എത്രാമത് ഇന്ത്യ-അമേരിക്ക പ്രതിരോധ സഹകരണ മീറ്റിംഗാണ് സപ്തംബർ 15 ന് നടന്നത്?

പത്താമത്

ലോക പേഷ്യന്റ് സേഫ്റ്റി ദിനമായി ആചരിക്കുന്നതെന്ന്?

സെപ്റ്റംബർ 17

ഇന്ത്യയുടെ പുതിയ പാർലമെന്റ് കെട്ടിടനിർമ്മാണത്തിന് അനുമതി ലഭിച്ച കമ്പനി ഏത്?

ടാറ്റാ ഗ്രൂപ്പ്

വായു മലിനീകരണ തോത് കുറയ്ക്കാൻ കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി ഏത്?

നാഷണൽ ക്ലീൻ എയർ പ്രോഗ്രാം

ഗ്ലോബൽ സ്മാർട്ട് സിറ്റി ഇൻഡക്സ് 2020 ൽ ഒന്നാമതെത്തിയ നഗരം ഏത്?

സിംഗപ്പൂർ

ലോക അൽഷിമേഴ്സ് ദിനം എന്ന്?

സപ്തംബർ 21

നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷന്റെ മേധാവിയായി നിയമിതനായതാര്?

അനിൽ ദാസ്മാന

ഇന്ത്യയിലെ എത്ര ബീച്ചുകൾക്കാണ് ഇന്റർനാഷണൽ ഇക്കോ ലേബൽ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചത്?

8 ബീച്ചുകൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം എഡിഷൻ നടക്കുന്ന വേദി?

യു.എ.ഇ

ലോക റൈനോ ദിനം എന്ന്?

സെപ്റ്റംബർ 22

മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ഐജി നോബൽ പ്രൈസ് 2020 ലഭിച്ചതാർക്ക്?

നരേന്ദ്ര മോദി

ഇറ്റാലിയൻ ഓപ്പൺ 2020 പുരുഷ സിംഗിൾസ് ചാമ്പ്യൻ ആര്?

നൊവാക്ക് ദോക്ക്യോവിച്ച്

ഇറ്റാലിയൻ ഓപ്പൺ 2020 വനിതാ സിംഗിൾസ് ചാമ്പ്യൻ ആര്?

സിമോണ ഹാലെപ്പ്

ലേ -മണാലി ഹൈവേയിലെ റോഹ്ടങ് ടണലിന്റെ പുതിയ പേര് എന്ത്?

അടൽ ടണൽ (മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ഓർമ്മയ്ക്കായി)

ലോക മാരിടൈം ദിനമായി ആചരിക്കുന്നത് എന്ന്?

സെപ്റ്റംബർ 24

റാഫേൽ യുദ്ധവിമാനം പറത്താനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പൈലറ്റ് ആര്?

ശിവാംഗി സിങ്

ടൈം മാഗസിനിൽ 2020- ൽ തിരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളുടെ ലിസ്റ്റിൽ ഇടം പിടിച്ചതാര്?

നരേന്ദ്രമോദി

ഗ്ലോബൽ ക്ലൈമറ്റ് സമ്മിറ്റിന് യു.എൻ-ന് ഒപ്പം ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത്?

ബ്രിട്ടൺ

ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ അവാർഡ് ലഭിച്ച സംസ്ഥാനം ഏത്?

കേരള

ലോക ടൂറിസം ദിനം എന്ന്?

സെപ്റ്റംബർ 27

ലോക റാബീസ് ദിനം എന്ന്? സെപ്റ്റംബർ 28

CEAT ബ്രാൻഡ് അംബാസഡറായി ബോളി വുഡ് താരമേത്?

അമീർ ഖാൻ

‘ജിന്ന: ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം’ ആരുടെ പുസ്തകമാണ്

ജസ്വന്ത് സിംഗ് മുൻ കേന്ദ്രമന്ത്രി)

ലോക ഹൃദയദിനമെന്ന്?

സെപ്റ്റംബർ 29

അറബിക്കടലിൽ നടക്കുന്ന ഇന്ത്യ-ജപ്പാൻ സംയുക്ത നാവിക അഭ്യാസം ഏത്?

JIMEX 20

ബിസിസിഐയുടെ വനിതാ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ ആര്?

നീതു ഡേവിഡ്

You have completed our Current Affairs for the month of September 2020, stay tuned for the next.

Get the latest Current Affairs, Quizzes, Explainers at GK Malayalam, for free.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.