കന്നട ഭാഷയിൽ കേരളത്തിൽ അവതരിപ്പിക്കുന്ന കഥകളിയോട് സാമ്യമുള്ള നൃത്ത രൂപം?
യക്ഷഗാനം
കേരളത്തിന്റെ ഔദ്യോഗിക ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം?
സത്യമേവ ജയതേ
കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
പന്നിയൂർ (കണ്ണൂർ)
ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ?
കോഴിക്കോട്
1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്?
5 (തിരുവനന്തപുരം, തൃശൂർ, കൊല്ലം, കോട്ടയം, മലബാർ)
ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്?
ജപ്പാൻ
നവീനശിലായുഗ ജീവിതത്തിന്റെ ശേഷപ്പു കൾ കണ്ടെത്തിയ എടക്കൽ ഗുഹ ഏതു ജില്ലയിലാണ്?
വയനാട്
കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
ശ്രീകാര്യം (തിരുവനന്തപുരം)
കേരള ഹൈക്കോടതിയിലെ പ്രഥമ ചീഫ് ജസ്റ്റിസ്?
കെ ടി കോശി
ഒരു ചെസ് ബോർഡിലെ കളങ്ങൾ എത്രയാണ്?
64
മാനാഞ്ചിറ സ്ക്വയർ ഏത് നഗരത്തിലാണ്?
കോഴിക്കോട്
മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം?
സംക്ഷേപവേദാർത്ഥം
തലച്ചോറിനേക്കാൾ വലിയ കണ്ണുള്ള പക്ഷി?
ഒട്ടകപ്പക്ഷി
തിമിരം ഏത് അവയവത്തെ ബാധിക്കുന്ന അസുഖമാണ്?
കണ്ണ്
ഔഷധങ്ങളുടെ മാതാവ് എന്നറിയപ്പെ ടുന്നത്?
തുളസി
ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി?
സിന്ധു
പാവപ്പെട്ടവന്റെ തടി എന്നറിയപ്പെടുന്നത്?
മുള
കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്?
സുജാത മനോഹർ
അഹിംസ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ഗാന്ധിജി
രാസസൂര്യൻ എന്ന് വിശേഷിപ്പിക്കുന്ന മൂലകം?
മഗ്നീഷ്യം
ജീവിത പാത എന്ന ആത്മകഥ?
ചെറുകാട്
ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെച്ചത് ഏതു സംഭവത്തെ തുടർന്ന്?
ചൗരി ചൗര സംഭവം
മനുഷ്യൻ ഉപയോഗിച്ച ആദ്യത്തെ ലോഹം?
ചെമ്പ്
ഹോർത്തൂസ് മലബാറിക്കസ് എന്ന കൃതിയിൽ പ്രതിപാദിക്കുന്നത്?
മലബാറിലെ ഔഷധസസ്യങ്ങൾ
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കായികമേള?
ഒളിമ്പിക്സ്
മലയാളത്തിലെ നായികയുടെ പേരിൽ അറിയപ്പെടുന്ന സന്ദേശകാവ്യം?
ഉണ്ണുനീലി സന്ദേശം
രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ചത്?
1913
കായകൾ പഴുക്കാനായി പുകയിടുമ്പോൾ പുകയിലെ ഏത് ഘടകമാണ് കായ പഴുക്കാൻ സഹായിക്കുന്നത്?
എഥിലിൻ
ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത്?
മുംബൈ
കാച്ചി കുറുക്കിയ കവിതകളുടെ കവി എന്നറിയപ്പെടുന്നത്?
വൈലോപ്പിള്ളി ശ്രീധരമേനോൻ
പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്ന ജീവി?
മണ്ണിര
കാസർകോടിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
നീലേശ്വരം
കേരളത്തിലെ ആദ്യത്തെ റോക്ക് ഗാർഡൻ?
മലമ്പുഴ
കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
എഴുത്തച്ഛൻ
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
ഇടുക്കി
കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം?
മണ്ണുത്തി
ഒലീവ് ശിഖരങ്ങൾക്കിടയിൽ ലോക ഭൂപടം ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ഏത് സംഘടനയുടെതാണ്?
ഐക്യരാഷ്ട്ര സംഘടന (United Nations)
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
ഹൈഡ്രജൻ
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ് (9 സംസ്ഥാന ങ്ങളുമായി ഉത്തർപ്രദേശ് അതിർത്തി പങ്കിടുന്നു )
ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെ ടുന്നത്?
ഡോ.സാലിം അലി
വിക്ടോടോറിയ മെമ്മോറിയൽ സ്ഥിതി ചെയ്യുന്ന സ്ഥലം?
കൊൽക്കത്ത
രാത്രിയിൽ വിരിയുന്ന പൂക്കളുടെ നിറം?
വെള്ള
ചെറുപ്പത്തിൽ ഗാന്ധിജിയെ സ്വാധീനിച്ച പുസ്തകം?
ശ്രാവണ പിതൃഭക്തി
കേരളത്തിൽ നക്ഷത്ര ആമകൾക്ക് പേരുകേട്ട സ്ഥലം?
ചിന്നാർ
ഉണ്ണായി വാര്യയരുടെ നളചരിതം ആട്ടക്ക ഥയെ അടിസ്ഥാനമാക്കി രാജാ രവിവർമ്മ വരച്ച ചിത്രം ?
ഹംസവും ദമയന്തിയും
കേരളത്തിന്റെ നെല്ലറ എന്ന വിശേഷിപ്പി ക്കപ്പെടുന്ന സ്ഥലം?
കുട്ടനാട്
കൃഷ്ണഗാഥ രചിച്ചതാര്?
ചെറുശ്ശേരി
പാമ്പിൻ വിഷം രാസപരമായി എന്താണ്?
മാംസ്യം
ഇന്ത്യൻ ഭരണഘടനയിൽ എത്ര പട്ടികകൾ ഉണ്ട്?
12
കേരളത്തിൽ സ്ത്രീ ശാക്തീകരണ രംഗ ത്തെ മികവിന് വനിതകൾക്ക് നൽകുന്ന പുരസ്കാരം?
ദാക്ഷായണി വേലായുധൻ അവാർഡ്
LSS, USS Exam 2023|General Knowledge| പൊതുവിജ്ഞാനം|GK Malayalam