ലഹരിവിരുദ്ധ ദിനം ക്വിസ് 2023|- Anti Drug Day Quiz 2023

ലോക ലഹരി വിരുദ്ധ ദിനം (Anti- Drug Day) എന്നാണ്?

ജൂൺ 26


ഐക്യരാഷ്ട്രസഭ (UN) ഏതു വർഷം മുതലാണ് ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്?

1987 ഡിസംബർ 7


2022- ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രമേയം?

Addressing drug challenges in health and humanitarian crises
(ആരോഗ്യ, മാനവിക പ്രശ്നങ്ങളും ലഹരി വെല്ലുവിളികളും)


2021-ലെ ലോക ലഹരി വിരുദ്ധ ദിന സന്ദേശം എന്താണ്?

Share Facts On Drugs, Save Lives


ലോക പുകയില വിരുദ്ധ ദിനം (Anti- Tobacco Day ) എന്നാണ്?

മെയ് 31


2022 -ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം എന്താണ്?

Protect the Environment


2021-ലെ ലോക പുകയില വിരുദ്ധ ദിന സന്ദേശം എന്താണ്?

Commit to Ouit


ലോക പുകയില വിരുദ്ധ ദിനത്തിന്റെ പൊതു പ്രതീകം (Common Symbol) എന്താണ്?

Ash Trays with Fresh Flower ( പുതിയ പൂക്കളുള്ള ആഷ് ട്രേകൾ)


ലഹരി വർജ്ജനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപീകരിച്ച പദ്ധതി?

വിമുക്തി


ലോകത്ത് ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന രാജ്യം?

ചൈന


രൂപീകരണം മുതൽ മദ്യനിരോധനം ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനം?

ഗുജറാത്ത്


കേരളത്തിലെ നിലവിലെ എക്സൈസ് കമ്മീഷണർ? ആനന്ദകൃഷ്ണൻ ഐപിഎസ്


കേരളത്തിലെ ഇപ്പോഴത്തെ എക്സൈസ് വകുപ്പ് മന്ത്രി ആരാണ്?

എം വി ഗോവിന്ദൻ മാസ്റ്റർ


മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും നിരോധനത്തെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയിലെ വകുപ്പ് ഏത്?

ആർട്ടിക്കിൾ 47


ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത നഗരം ഏത്?

ചണ്ഡീഗഡ്


വിമുക്തി പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ്?

സച്ചിൻ ടെണ്ടുൽക്കർ


ഏത് സൈനിക സംഘത്തിന്റെ മുദ്രാവാക്യമാണ് ‘ഒത്തൊരുമയും അച്ചടക്കവും’ (Unity and Discipline) എന്നത്?

എൻ സി സി (നാഷണൽ കേഡറ്റ് കോർ)


ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം ഏത്?

ഭൂട്ടാൻ


കേരളത്തിലെ ആദ്യത്തെ മദ്യ ദുരന്തം നടന്ന എവിടെയാണ്?
പുനലൂർ (1981-ൽ)


വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് (Cotpa നിയമപ്രകാരം) എത്ര ദൂര പരിധിക്കുള്ളിലാണ് പുകയില ഉൽപ്പന്നങ്ങളുടെ വിൽപന നിരോധിച്ചിട്ടുള്ളത്?

100-വാര


ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏത്?
ഗരിഫേമ (നാഗാലാൻഡ്)


കേരളത്തിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്ത് ഏത്?

കാഞ്ചിയാർ (ഇടുക്കി)


കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം ഏത്?
കോഴിക്കോട്


കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?

കോട്ടയം


No Smoking Day എന്നാണ്?

മാർച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ച (Second Wednesday of March)


വൈപ്പിൻ മദ്യദുരന്തം നടന്ന വർഷം ഏത്?

1982


കേരള സംസ്ഥാന ലഹരിവർജ്ജന മിഷനാണ് വിമുക്തി. വിമുക്തി മിഷൻ സംസ്ഥാന ചെയർമാൻ ആര്?

മുഖ്യമന്ത്രി


കേരളത്തിലെ ആദ്യ പുകയില പരസ്യ വിമുക്ത ജില്ല?

തിരുവനന്തപുരം


കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ ആര്?
ഒ സജിത


കറുപ്പ് (Opium) വേർതിരിച്ചെടുക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ്?

പോപ്പി ചെടി


പോപ്പി ചെടിയുടെ ശാസ്ത്രീയ നാമം എന്താണ്?

Papaver Somniferum


ബാർലിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യം ഏതാണ്?

വിസ്കി


ഏത് രാജ്യത്ത് നിന്നാണ് ആൽക്കഹോൾ എന്ന പദം ഉത്ഭവിച്ചത്?

അറേബ്യ


‘We Learn To Serve’ എന്ന് രേഖപ്പെടുത്തിയ ഔദ്യോഗിക മുദ്ര ഏത് സന്നദ്ധ സംഘടനയുടെതാണ്?

എസ് പി സി


ബ്രൗൺഷുഗറിന്റെ നിറമെന്താണ്?

വെള്ള


മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള കേരള സർക്കാരിന്റെ ബോധവൽക്കരണ പരിപാടിയുടെ പേര് എന്താണ്?

വിമുക്തി


കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു ഏതാണ്?

കഫീൻ


കോവിഡ്-19 ഏതു വിഭാഗക്കാരിലാണ് കൂടുതൽ അപകടകരമായി മാറുന്നത്?

പുകവലിക്കാർ


മുന്തിരിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന മദ്യം ഏത്?

ബ്രാൻഡി


നിക്കോട്ടിൻ ഏതു ഗ്രന്ഥിയെയാണ് ബാധിക്കുന്നത്?

അഡ്രീനൽ ഗ്രന്ഥി


തേയിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ് ഏത്?

തേയീൻ


‘NOT ME BUT YOU’ എന്ന ആപ്തവാക്യം ഏതു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെതാണ്?

എൻഎസ്എസ്


മദ്യ ദുരന്തങ്ങൾക്ക് കാരണമാവുന്നത് എന്താണ്?

മെഥനോൾ (മീഥൈൽ ആൽക്കഹോൾ)


കേരള സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കപ്പെട്ട ഒരു പ്രത്യേക പ്രദേശത്തെ ആധാരമാക്കി നിർമ്മിച്ച സിനിമ ഏത്?

അയ്യപ്പനും കോശിയും


പുകയില പൂർണമായും നിരോധിച്ച ആദ്യ രാജ്യം ഏതാണ്? ഏതു വർഷം?

ഭൂട്ടാൻ, 2004


കേരളത്തിൽ നടന്ന ഏറ്റവും വലിയ മദ്യ ദുരന്തം ഏതാണ്?

വൈപ്പിൻ മദ്യദുരന്തം (1982)


ആൽക്കഹോൾ എന്ന പദം ഉണ്ടായത് ഏത് വാക്കിൽ നിന്നാണ്?

അൽ കുഹൂൽ


പഞ്ചശീലങ്ങളിൽ ഒന്നായ “മദ്യപാനം ചെയ്യരുത്” എന്ന സന്ദേശം നൽകിയതാര്?

ശ്രീബുദ്ധൻ


‘കൊലയാളി മരുന്ന് ‘എന്നറിയപ്പെടുന്ന മയക്കുമരുന്ന് ഏത്?

ബ്രൗൺഷുഗർ


ലഹരിവസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കാൻ NDPS ആക്ട് നിലവിൽ വന്ന വർഷം ഏത്?

1985


“മദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന ദുർഭൂതമേ നിന്നെ വിളിക്കാൻ മറ്റുപേരുകൾ ഇല്ലെങ്കിൽ ഞാൻ നിന്നെ ചെകുത്താൻ എന്ന് വിളിക്കും” ആരുടെ വാക്കുകൾ?

വില്യം ഷേക്സ്പിയർ


പുകയില്ലാത്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ലക്ഷ്യം ഏത് സംഘടനയുടെത്?

ലോകാരോഗ്യ സംഘടന (WHO)


ഇന്ത്യക്കാരിൽ കൂടുതലും വായിൽ കാൻസർ വരാനുള്ള കാരണമായി പറയുന്നത്?

വെറ്റിലമുറുക്ക്


ആൽക്കഹോൾ എന്ന പദം രൂപം കൊണ്ടത് ഏത് ഭാഷയിൽ നിന്നാണ്?

അറബി


“വൈദേശിക ആധിപത്യത്തിനും അടിമത്തത്തിനും എതിരെ നാം വിജയത്തിലെത്തിച്ച പോരാട്ടം ലഹരി എന്ന ഭീകരതക്കെതിരെ നടത്തേണ്ട സമയമാണിത്” ഇതു പറഞ്ഞ മഹാൻ ആര്?
മഹാത്മാഗാന്ധി


ഏതു പദത്തിൽ നിന്നാണ് ആൾക്കഹോൾ എന്ന പദം രൂപം കൊണ്ടത്?

അൽ കുഹുൽ


കഞ്ചാവ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കേരളത്തിലെ ജില്ല ഏത്?

ഇടുക്കി


കേരളത്തിൽ മദ്യനിരോധനം എടുത്തു കളഞ്ഞ വർഷം ഏത്?

1967


Drugs നോടുള്ള ഭയം ഏതു പേരിലാണ് അറിയപ്പെടുന്നത്?

Pharmacophobia


പുകയില ഇന്ത്യയിൽ കൊണ്ടുവന്നത് ഏത് രാജ്യക്കാരാണ്?

പോർച്ചുഗീസ്


എക്സൈസ് എന്ന വാക്കിന്റെ അർത്ഥം എന്താണ്?

നികുതി


മോർഫിൻ വേർതിരിച്ചെടുക്കുന്നത് എന്തിൽ നിന്നാണ്?

കറുപ്പ്


സമ്പൂർണ മദ്യനിരോധനം നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

ഗുജറാത്ത്


ഓപ്പിയം പോപ്പി എന്നറിയപ്പെടുന്നത് ഏതു മയക്കുമരുന്നാണ്?

കറുപ്പ്


പുകയില യുടെ ജന്മദേശം?

തെക്കേ അമേരിക്ക


പുകയിലയിൽ അടങ്ങിയ മാരക വിഷ വസ്തുവായ നിക്കോട്ടിൻ ഏത് ഗ്രന്ഥിയെയാണ് ബാധിക്കുന്നത്?

അഡ്രീനൽ ഗ്രന്ഥി


‘ഗഞ്ചാ സൈക്കോസിസ്’ എന്ന രോഗത്തിന് കാരണമാകുന്ന മയക്കുമരുന്നു ഏതാണ്?

കഞ്ചാവ്


മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്?

എഥനോൾ


പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗം ഏത്?

ശ്വാസകോശ കാൻസർ


ഋഗ്വേദത്തിൽ പരാമർശിക്കുന്ന ലഹരിവസ്തു ഏത്?

സോമരസം


കേരളത്തിൽ ചാരായ നിരോധനം നടപ്പാക്കിയത് എന്ന്?

1996 ഏപ്രിൽ 1


വിഷ മദ്യത്തിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥം ഏത്?

മീഥൈൽ ആൽക്കഹോൾ


കഞ്ചാവ് ചെടിയിൽ നിന്നും ലഭിക്കുന്ന കറ ഏതാണ്?
മാരിജുവാന


തേയിലയുടെ ജന്മദേശം ഏത്?

ഇന്ത്യ


കേരളത്തിൽ ഏറ്റവുമധികം ആളുകൾ മരണപ്പെട്ട വിഷമദ്യദുരന്തം ഏത്?

വൈപ്പിൻ ദുരന്തം


കള്ള്, നീര എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്?

നീരയിൽ ആൽക്കഹോൾ ഇല്ല


അബ്ക്കാരി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപംകൊണ്ടത്?

പേർഷ്യൻ


മദ്യവും പുകയിലയും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ലഹരി വസ്തു ഏതാണ്?

കഞ്ചാവ്


അമിത മദ്യപാനം ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?

കരൾ


ഏതു ചെടിയുടെ ഇലയാണ് പുകയിലയായി ഉപയോഗിക്കുന്നത്?

നിക്കോട്ടിയാന


കണ്ണൂർ ജില്ലയിലെ വിമുക്തി ലഹരി വിമോചന കേന്ദ്രം ഏത്?

പയ്യന്നൂർ താലൂക്ക് ആശുപത്രി


ലോകം മദ്യവർജ്ജന ദിനം എന്നാണ്?

ഒൿടോബർ 3


2020ലെ ലഹരിവിരുദ്ധ സന്ദേശം എന്താണ്?

“മികച്ച പരിചരണത്തിന് മികച്ച അറിവ്”


മദ്യം തലച്ചോറിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത്?

സെറിബെല്ലം


മയക്കുമരുന്നു വിരുദ്ധ ദിനം, ലഹരിവിരുദ്ധദിനം എന്നിവ ഏത് സംഘടനയുടെ ആഹ്വാനപ്രകാരം ആണ് ആചരിക്കുന്നത്?

ലോകാരോഗ്യ സംഘടന (WHO)


മദ്യപാനം മൂലം ഉണ്ടാകുന്ന ‘ആൽക്കഹോളിക് മയോപ്പതി’ എന്ന രോഗം ഏത് ശരീര ഭാഗത്തെയാണ് ബാധിക്കുന്നത്?

പേശികൾ


അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ഏതു ചരിത്രസംഭവമായി ബന്ധപ്പെട്ടിരിക്കുന്നു?

കറുപ്പ് യുദ്ധം


കറുപ്പ് യുദ്ധം നടന്നവർഷം ഏത്?

1839


കോട്പ നിയമം നിലവിൽ വന്ന വർഷം ഏത്?

2003


WHO യുടെ പൂർണ്ണരൂപം എന്താണ്?

World Health Organisation


അമിത മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗം ഏത്?

സീറോസിസ്


മാരാമൺ സുവിശേഷ സമ്മേളനത്തിൽ ലഹരിവിരുദ്ധ പരിപാടിയായ മുറുക്കാൻ പൊതി വിപ്ലവം ആരംഭിച്ച വർഷം ഏത്?

1920


മൃതശരീരം കേടാകാതിരിക്കുന്നതിന് ഉപയോഗിക്കുന്ന അതേ വസ്തു തന്നെയാണ് പുകയില കേടുവരാതിരിക്കാൻ ഉപയോഗിക്കുന്നതും ഏതാണ് ആ വസ്തു?

ഫോർമാൽഡിഹൈഡ്


കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏക ജില്ല?

കാസർകോട്


ടിപ്പുസുൽത്താൻ മദ്യം നിരോധിച്ച വർഷം ഏത്?

1787


കേന്ദ്ര നാഡീവ്യവസ്ഥയെ തകരാറിലാക്കുന്ന ലഹരി വിഭാഗം ഏത്?

ഒപ്പിയോയ്ഡ്സ്


പഴയകാലത്ത് ചരടുകൾ, തുണികൾ എന്നിവ നിർമ്മിക്കാൻ ഒരു മയക്കുമരുന്ന് ചെടി ഉപയോഗിച്ചിരുന്നു ഏതാണ് അത്?

കഞ്ചാവ്


വേദനസംഹാരികൾ ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം ഏത്?

തലാമസ്


പുകയിലയിലെ പ്രധാന വിഷ വസ്തുവായ നിക്കോട്ടിന് ആ പേര് വന്നത് ആരുടെ പേരിൽ നിന്നാണ്?

ജീൻ നികോട്ട്


കേരളത്തിൽ പൊതുസ്ഥലത്തെ പുകവലി നിരോധിച്ച വർഷം ഏത്?

1999


ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?

ആന്ധ്രപ്രദേശ്


മദ്യപാനം രോഗമാണെന്ന് പ്രഖ്യാപിച്ച സംഘടന ഏത്?

WHO


കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ഗ്രാമം ഏത്?

കൂളിമാട് (കോഴിക്കോട്)


കരളിനെയും കിഡ്നിയെയും ബാധിക്കുന്നതും ബാറ്ററികളിൽ ഉപയോഗിക്കുന്നതുമായ ഒരു രാസവസ്തു പുകയിലയിൽ ഉണ്ട് ഏതാണ് ആ വസ്തു?

കാഡ്മിയം


മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ലഭിക്കാവുന്ന പരമാവധി ശിക്ഷ?

വധശിക്ഷ


“മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് “ഇത്

ആരുടെ വാക്കുകളാണ്?

ശ്രീനാരായണഗുരു


ഭർത്താക്കന്മാരുടെ മദ്യപാനം മൂലം മദ്യപന്മാരുടെ ഭാര്യമാർ ഉണ്ടാക്കിയ സംഘടനയുടെ പേര്?

ആൽക്കനോൺ


കഞ്ചാവ് ആദ്യം ഔഷധമായി കണക്കാക്കുകയും പിന്നീട് അതിന്റെ അപകടം മനസ്സിലാക്കി 1985- ൽ ഔഷധ പട്ടികയിൽ നിന്ന് ഒഴിവാക്കിയ രാജ്യം ഏത്?

അമേരിക്ക


പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു ഏത്?

നിക്കോട്ടിൻ


ലഹരിവിരുദ്ധ ദിനം ക്വിസ് 2022|- Anti Drug Day Quiz 2022|GK Malayalam


11 thoughts on “ലഹരിവിരുദ്ധ ദിനം ക്വിസ് 2023|- Anti Drug Day Quiz 2023”

      1. Jestis Jojimon

        അടിപൊളി ക്വിസ് ആണ്. എല്ലാവർക്കും ഉപകാരപ്പെടും.
        ഇത്രെയും അറിവ് പകർന്നനു
        തന്നന്നതിനു വളരെ നന്ദി

  1. ആദ്യത്തെ പുകയില വിമുക്ത ഗ്രാമം കൂളിമാട് ആണോ ഗരീഫേമ ആണോ.. Please replay fast

    1. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഗരിഫേമ (നാഗാലാൻഡ്)

      കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം കൂളിമാട് (കോഴിക്കോട്)

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.