KPSTA Swadhesh Mega Quiz 2023|സ്വാതന്ത്ര സമരവും ദേശീയ നേതാക്കളും|സ്വദേശ് മെഗാ ക്വിസ് 2023| 75 ചോദ്യോത്തരങ്ങൾ |Part -1

സ്വാതന്ത്രസമരവും ദേശീയനേതാക്കളും


1857 -ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയത്?
നാനാ സാഹിബ്


കോൺഗ്രസ് പ്രസിഡണ്ടായ ആദ്യ ഇന്ത്യൻ വനിത?
സരോജിനി നായിഡു


സിവിൽ നിയമലംഘന സമരം നിർത്തിവെക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏതാണ് ?
ചൗരി ചൗരാ സംഭവം


‘ഓൾ ഇന്ത്യ വാർ മെമ്മോറിയൽ’ എന്ന പേരിൽ ആദ്യകാലത്ത് അറിയപ്പെട്ട ചരിത്ര സ്മാരകം?
ഇന്ത്യാഗേറ്റ്


ഗാന്ധിജിയെ ‘മഹാത്മ’ എന്ന് ആദ്യമായി വിളിച്ചത് ആരായിരുന്നു?
രവീന്ദ്രനാഥ ടാഗോർ


സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചതാര്?
ഗോപാലകൃഷ്ണ ഗോഖലെ


ജനങ്ങളുടെ സാമ്പത്തിക ദുരിതങ്ങളി ലേക്ക് ഗവൺമെന്റിന്റെ ശ്രദ്ധ കൊണ്ടു വരുവാൻ 1870 -ൽ സാർവജനിക് സഭ സ്ഥാപിച്ചത് ആര്?
എംജി റാനഡെ
(മഹാദേവ ഗോവിന്ദറാനഡെ)


‘ഇന്ത്യ വിൻസ് ഫ്രീഡം’ എന്ന കൃതിയുടെ രചയിതാവ്?
മൗലാന അബ്ദുൽ കലാം ആസാദ്


ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിലാണ് ‘വന്ദേമാതരം’ എന്ന ഗീതം ഉള്ളത്?
ആനന്ദമഠം


ഏതു നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായാണ് ജാലിയൻ ബാലാബാഗ് സംഭവം നടന്നത്?

റൗലറ്റ് ആക്ട്


1922 -ഡിസംബറിൽ സി ആർ ദാസ്, മോത്തിലാൽ നെഹ്റു എന്നിവർ ചേർന്ന് രൂപീകരിച്ച പാർട്ടി?
സ്വരാജ് പാർട്ടി


സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?
മൗലാനാ അബ്ദുൽ കലാം ആസാദ്


ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്തതാര്?
പിഗലി വെങ്കയ്യ


അലിഗഡ് മൂവ്മെന്റ് (അലിഗഡ് പ്രസ്ഥാനം) രൂപീകരിച്ചത് ആര്?
സർ സയ്യിദ് അഹമ്മദ് ഖാൻ


അഖിലേന്ത്യ സ്വഭാവമുള്ള ആദ്യ സംഘടന യായ ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത് ആര്?
സുരേന്ദ്രനാഥ ബാനർജി (1876)


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ ഇംഗ്ലീഷുകാരൻ ആര്?
ജോർജ് യൂൾ (1888)


ഹോം റൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വനിത?
ആനി ബസന്റ്


ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് എന്നാണ്?
നവംബർ 11 (മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനം)


ബാല ഗംഗാധരതിലകന് ജനങ്ങൾ നൽകിയ ബഹുമതി ?
ലോകമാന്യ


ഗാന്ധിജി ആദ്യമായി നിരാഹാര സമരം നടത്തിയത് ഏതു സമരവുമായി ബന്ധപ്പെട്ടണ്?
അഹമ്മദാബാദ് മിൽ തൊഴിലാളികളുടെ പണിമുടക്ക് (1918)


‘മെയ്ക്കിങ് ഓഫ് ദ മഹാത്മ’ എന്ന സിനിമയുടെ സംവിധായകൻ?
ശ്യാം ബെനഗൽ


ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ചപ്പോൾ’ കോൺഗ്രസ് ‘ എന്ന പേര് നിർദ്ദേശിച്ചത് ആര്?
ദാദാഭായ് നവറോജി (1885)


ഹോം റൂൾ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
സ്വയംഭരണം നടത്തുക


‘ഗാന്ധി’ എന്ന സിനിമയുടെ സംവിധായകൻ?
റിച്ചാർഡ് ആറ്റൻബറോ


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ യോഗത്തിൽ പങ്കെടുത്തത് എത്ര പേരാണ് ?
72 പേർ


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം?
72


രോഷാകുലരായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിട്ടതിനെ തുടർന്ന് 22 പോലീസുകാർ മരിച്ച സംഭവം?
ചൗരി ചൗരാ സംഭവം (1922)


1929 -ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ പൂർണ സ്വരാജ് പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു?
ഗാന്ധിജി


‘ഗാന്ധി’ എന്ന സിനിമയിൽ ഗാന്ധിജിയായി അഭിനയിച്ച നടന്റെ പേര്?
ബെൻ കിംഗ്‌സിലി


ഗാന്ധിജിയും സംഘവും സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡിയിലേക്കുള്ള യാത്ര പുറപ്പെട്ടതെന്ന്?
1930 മാർച്ച് 12


മൂന്നുവട്ടം സമ്മേളനങ്ങളും നടന്നത് എവിടെ വച്ചായിരുന്നു?
ലണ്ടൻ


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ്?
സുഭാഷ് ചന്ദ്രബോസ് (1939)


ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ സൈനിക കമാൻഡർ?
ജനറൽ ഡയർ


മക്കയിൽ ജനിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി?
മൗലാന അബ്ദുൽ കലാം ആസാദ്


ഗാന്ധിജി അധ്യക്ഷനായ ഏക കോണ്‍ഗ്രസ്‌ സമ്മേളനം നടന്നവർഷം?
1924 (ബല്‍ഗാം കോൺഗ്രസ് സമ്മേളനം)


കൊൽക്കത്തയിൽ നിന്നും ബ്രിട്ടീഷ് ഇന്ത്യ യുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത് ഏത് വർഷമാണ്?
1911


‘അർധനഗ്നനായ ഫക്കീർ ‘ എന്ന് ഗാന്ധിജിയെ വിളിച്ചതാര്?
വിൻസ്റ്റൻ ചർച്ചിൽ


‘അതിർത്തി ഗാന്ധി’ എന്നറിയപ്പെട്ട സ്വാതന്ത്രസമര സേനാനി?
ഖാൻ അബ്ദുൽ ഗാഫർ ഖാൻ


1857ലെ ഒന്നാം സ്വാതന്ത്രസമരത്തിലെ ആദ്യ രക്തസാക്ഷി?
മംഗൽ പാണ്ഡെ


ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ ആരായിരുന്നു?
കാനിങ് പ്രഭു


ബ്രിട്ടീഷ് മേധാവികൾ ഇന്ത്യൻ നേതാക്കളുമായി മൂന്ന് വട്ടമേശ സമ്മേളനങ്ങൾ നടത്തിയത് എന്തിനുവേണ്ടിയായിരുന്നു?
ഇന്ത്യയിലെ ഭരണപരിഷ്കാരങ്ങൾ ചർച്ച ചെയ്യാൻ


ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്നുണ്ടായ പ്രക്ഷോഭം എന്ത്?
ക്വിറ്റിന്ത്യ പ്രക്ഷോഭം


ബർദോളി പ്രക്ഷോഭത്തിന് വല്ലഭായി പട്ടേൽ നൽകിയ നേതൃത്വത്തെ പരിഗണിച്ച് ഗാന്ധിജി അദ്ദേഹത്തിന് നൽകിയ പദവി എന്തായിരുന്നു
സർദാർ


‘വെയിറ്റിംഗ് ഫോർ മഹാത്മ ‘ എന്ന കൃതി രചിച്ചതാര്?
ആർ കെ നാരായണൻ


ഗാന്ധിജിയോടൊപ്പം ദണ്ഡി യാത്രയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എത്ര സന്നദ്ധ ഭടന്മാരാണ് ഉണ്ടായിരുന്നത്?
78 പേർ


ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരം ചെയ്ത വിപ്ലവകാരി?
ഉദ്ദംസിംഗ്


ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ മുഖ്യകാരണം സാമ്പത്തിക ചോർച്ചയാണെന്ന് വിലയിരുത്തിയ ദേശീയനേതാവ്?
ദാദാബായ് നവറോജി


(ചോർച്ച സിദ്ധാന്തം അവതരിപ്പിച്ചു)

ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര നേതാവ്?
അരബിന്ദ ഘോഷ്


ആഗസ്റ്റ് 9 മുതൽ കിറ്റിന്ത്യ പ്രക്ഷോഭം നടത്താൻ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചത് എന്ന്?
1942 ആഗസ്റ്റ് -8


ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയത് ഏത് കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെട്ടാണ്?
നീലം കർഷകർ


‘ഇന്ത്യൻ സ്ട്രഗിൾ’ എന്ന കൃതിയുടെ രചയിതാവ്?
സുഭാഷ് ചന്ദ്രബോസ്


ഭഗത് സിംഗ്, സുഖദേവ്, രാജ്ഗുരു എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നത് എന്നായിരുന്നു?
1931 മാർച്ച് 23


സ്വതന്ത്ര ഭാരത്തിലെ ആദ്യ ഉപ പ്രധാനമന്ത്രി?
സര്‍ദാര്‍ വല്ലഭായി പട്ടേൽ


‘ക്വിറ്റിന്ത്യാ സമരനായിക’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?
അരുണ ആസഫ് അലി


ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന യായ മലബാറിലെ ഔഷധസസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം ഏത്?
ഹോർത്തോസ് മലബാറിക്കസ്


ഗുജറാത്തിലെ സബ്മതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേക്ക് എത്ര കിലോമീറ്റർ ദൂരമാണ് ഗാന്ധിജിയും സംഘവും കാൽനടയായി സഞ്ചരിച്ചത്?
385 കിലോമീറ്റർ


‘സ്വരാജ്യം എന്റെ ജന്മാവകാശം’ ആരുടെ മുദ്രാവാക്യം?
ബാലഗംഗാധര തിലക്


സ്വാതന്ത്ര്യ സമര കാലത്ത് ആദ്യമായി വട്ടമേശ സമ്മേളനം നടന്ന വർഷം?

1930


“രാഷ്ട്രീയ സ്വാതന്ത്ര്യം യാചിക്കാനുള്ളതല്ല. നിങ്ങൾ സമരം ചെയ്യുന്നത് നേടിയെടുക്കേണ്ടതാണ്” എന്ന് പറഞ്ഞ നേതാവ് ആരാണ്?

ബാലഗംഗാധര തിലക്


കേരളത്തിലെ ഉപ്പുസത്യാഗ്രഹ യാത്രയെ കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് നയിച്ചത് ആര്?
കെ കേളപ്പൻ


ദേശബന്ധു എന്നറിയപ്പെടുന്നത്?
സി ആർ ദാസ് (ചിത്തരഞ്ജൻ ദാസ്)


ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റ് ആരായിരുന്നു?.
ജെ ബി കൃപലാനി


ഏതു സംഭവത്തിൽ പ്രതിഷേധിച്ചാണ് രവീന്ദ്രനാഥ ടാഗോർ ബ്രിട്ടീഷുകാർ നൽകിയ സർ സ്ഥാനം ഉപേക്ഷിച്ചത്?
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച്


ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1930


രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1931


മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1932


കേരള ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്രസമര നേതാവ്?
കെ കേളപ്പൻ


ഗുജറാത്തിലെ കർഷകർ ബർദോളി പ്രക്ഷോഭം നടത്തിയത് ബ്രിട്ടീഷുകാരുടെ ഏതു നടപടിക്ക് എതിരെയായിരുന്നു?
ഭൂനികുതി വർദ്ധനവ്


ഖാൻ അബ്ദുൽ ഗാഫർ ഖാന്റെ നേതൃത്വത്തിൽ പത്താൻകാർ രൂപീകരിച്ച സംഘടനയുടെ പേര്?
ഖുദായ് ഖിദ്മദ്ഗാർ


‘ദീനബന്ധു’ എന്നറിയപ്പെടുന്നത്?
സി എഫ് ആൻഡ്രൂസ്


മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ദേശീയ നേതാവ്?
ബി ആർ അംബേദ്കർ


ഗാന്ധിജിയുടെ ദണ്ഡി യാത്രാസംഘം ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്നത് എന്ന്?

1930 ഏപ്രിൽ 5


ഗാന്ധിജി ദണ്ഡി കടപ്പുറത്ത് ഒരു പിടി ഉപ്പ് വാരിയെടുത്ത് നിയമലംഘിച്ചത് എന്നാണ്?

1930 ഏപ്രിൽ 6


KPSTA Swadhesh Mega Quiz 2023| സ്വാതന്ത്ര സമരവും ദേശീയ നേതാക്കളും|സ്വദേശ് മെഗാ ക്വിസ് 2023


1 thought on “KPSTA Swadhesh Mega Quiz 2023|സ്വാതന്ത്ര സമരവും ദേശീയ നേതാക്കളും|സ്വദേശ് മെഗാ ക്വിസ് 2023| 75 ചോദ്യോത്തരങ്ങൾ |Part -1”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.