കെ തയാട്ട് രചിച്ച ‘നാം ചങ്ങല പൊട്ടിച്ച കഥ’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയ ചോദ്യങ്ങളും ഉത്തരങ്ങളും
ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഉപ്പിന് നി കുതി ചുമത്തിയതിൽ പ്രതിഷേധിച്ച് ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പ് സത്യാഗ്രഹ ജാഥ ആരംഭിച്ചത് എന്ന്?
1930 മാർച്ച് 12 ന്
എത്ര അനുയായികളുമായാണ് ഗാന്ധിജി ഉപ്പു സത്യാഗ്രഹയാത്ര ആരംഭിച്ചത്?
79
എത്ര ദിവസത്തെ യാത്രയ്ക്കു ശേഷമാണ് ഗാന്ധിജിയും അനുയായികളും ദണ്ഡി കടപ്പുറത്ത് എത്തിയത്?
24 ദിവസത്തെ യാത്രക്ക് ശേഷം ഏപ്രിൽ 5 -ന്
ഉപ്പ് സത്യാഗ്രഹ ജാഥ ആരംഭിച്ചത് എവിടെ നിന്നാണ്?
സബർമതി ആശ്രമം (ഗുജറാത്ത്)
ദണ്ഡി കടപ്പുറത്ത് ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പു കുറുക്കൽ സമരം ആരംഭിച്ചത് എന്ന്?
1930 ഏപ്രിൽ 6- ന് രാവിലെ 6 -മണിക്ക്
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ആരുടെ വാക്കുകളാണ് ഇത്?
ബാലഗംഗാധര തിലക്
ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തി ആരായിരുന്നു?
ഗാന്ധിജി (ഗാന്ധിജിക്ക് 61 വയസ്സ് വയസ്സായിരുന്നു പ്രായം)
ഗാന്ധിജിയുടെ കൂടെ ഉപ്പു സത്യാഗ്രഹ യാത്രയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?
കാന്തിലാൽ (ഗാന്ധിജിയുടെ പൗത്രനാണ് കാന്തിലാൽ അദ്ദേഹത്തിന്റെ പ്രായം18 വയസ്സ്)
ഉപ്പ് എന്തിന്റെ പ്രതീകമാണെന്നാണ് ഗാന്ധിജി പറയുന്നത്?
ശക്തിയുടെ
കേരള ഗാന്ധി എന്നറിയപ്പെടുന്നതാര്?
കെ കേളപ്പൻ
അജയ്യതയുടെ പ്രതീകം എന്ന പാഠഭാഗം ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ്?
നാം ചങ്ങല പൊട്ടിച്ച കഥ (കെ തായാട്ട്)
കെ തായാട്ടിന്റെ യഥാർത്ഥ പേരെന്താണ്?
കുഞ്ഞനന്തൻ
ഗാന്ധിജിയും അനുയായികളും ഉപ്പു സത്യാഗ്രഹം നടത്തിയത് എവിടെവെച്ച് ?
ദണ്ഡി കടപ്പുറത്ത് ( ഗുജറാത്ത്)
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത വ്യക്തി ആര്?
കെ കേളപ്പൻ
ഉപ്പ് സത്യാഗ്രഹയാത്ര ആരംഭിക്കു മുമ്പ് ഗാന്ധിജി എന്താണ് ജനങ്ങളോട് പറഞ്ഞത്?
“ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും അല്ലെങ്കിൽ എന്റെ ജഡം കടലിൽ പൊങ്ങിക്കിടക്കുന്നത് നിങ്ങൾ കാണും”
മഹാത്മാഗാന്ധി ജനിച്ചവർഷം?
1869 ഒക്ടോബർ 2
ഉപ്പ് സത്യാഗ്രഹം നടന്നത് എന്ന്?
1930 ഏപ്രിൽ 6
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
ക്ലമന്റ് ആറ്റ്ലി
ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ വരവറിയിച്ചുകൊണ്ട് ഉച്ചഭാഷിണിയുമായി മുന്നിൽ നടന്ന സംഘത്തിന് നേതൃത്വം കൊടുത്തതാര്?
സർദാർ വല്ലഭായ് പട്ടേൽ
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി?
ജവഹർലാൽ നെഹ്റു
ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹയാത്രയിൽ പങ്കെടുത്ത ഗാന്ധിജിയുടെ കുടുംബ ത്തിൽ നിന്നുള്ളവർ?
മകൻ- മണിലാൽ
പൗത്രൻ- കാന്തിലാൽ
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ്?
ഡോ രാജേന്ദ്രപ്രസാദ്
“അഹിംസാവ്രതകാരനായ സത്യാഗ്രഹി യുടെ മുഷ്ടിക്കുള്ളിലെ ഒരുപിടി ഉപ്പ് ശക്തിയുടെ പ്രതീകമാണ് ഉപ്പു പിടിച്ചിരി ക്കുന്ന ഈ മുഷ്ടി തകർത്തേക്കാം എന്നിരുന്നാലും ഈ ഉപ്പു വിട്ടുകൊടുക്കു കയില്ല ” ആരുടെ വാക്കുകൾ?
ഗാന്ധിജി
കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത്?
കെ കേളപ്പൻ
കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം?
പയ്യന്നൂർ
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ നിയമ ലംഘന പ്രസ്ഥാനസമരം?
ഉപ്പ് സത്യാഗ്രഹം
ഉപ്പുസത്യാഗ്രഹം സമയത്ത് ഇന്ത്യയിലെ വൈസ്രോയി?
ഇർവിൻ പ്രഭു
ഏപ്രിൽ ആറു മുതൽ 13 വരെയുള്ള ദിവസങ്ങൾ അക്കാലത്ത് (1930) ദേശീയ ദുഖാചാരണ വാരമായി ആചരിക്കാറുണ്ടാ യിരുന്നു. എന്തിനായിരുന്നു ദുഖാചാരണ വാരമായി ആചരിച്ചത്?
ജാലിയൻ വാലാബാഗിലെ ക്രൂരമായ നരഹത്യയെ അനുസ്മരിച്ചുകൊണ്ട്