ആധുനിക ഇന്ത്യ ക്വിസ്
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ ഫാക്ടറി എവിടെയാണ്?
സൂററ്റ് ( 1608)
ഈസ്റ്റ് ഇന്ത്യ കമ്പനിയെ നിയന്ത്രിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ആദ്യ നിയമം ഏത്?
റെഗുലേറ്റിങ് ആക്റ്റ് (1773)
സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ച ഇംഗ്ലീഷുകാരൻ ആര്?
ക്യാപ്റ്റൻ കീലിംഗ്
പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ പള്ളി?
സെന്റ് ഫ്രാൻസിസ് ചർച്ച്
ഹൈദരാലി നഞ്ചരാജിനെ അട്ടിമറിച്ചുകൊണ്ട് മൈസൂർ രാജ്യത്തിൽ തന്റെ അധികാരം സ്ഥാപിച്ച വർഷം ഏത്?
1761
ഏതു വർഷമാണ് മുഗൾ രാജാധികാരം ഡൽഹിയിൽ മാത്രമായി ചുരുങ്ങിയത്?
1761
ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം ഏത് ?
മാഹി
ഔറംഗസേബിന്റെ മകൻ ബഹദൂർ ഷാ യുടെ മരണശേഷം 1712 -ൽ അധികാരത്തിലെത്തിയത് ?
ജഹന്ദർ ഷാ
ഹോർത്തൂസ് മലബാറിക്കസിലെ പ്രതിപാദ്യ വിഷയം?
കേരളത്തിലെ സസ്യലതാദികൾ
രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരലി പിടിച്ചടക്കിയ ഇംഗ്ലീഷ് പ്രദേശം ഏത് ?
ആർക്കോട്ട്
“ചെമ്മരിയാടായി ഒരു ജീവിതകാലം മുഴുവൻ ജീവിക്കുന്നതിനേക്കാൾ സിംഹമായി ഒരു ദിവസം ജീവിക്കുന്നതാണ് നല്ലത് ” ഇത് ആരുടെ വാക്കുകൾ?
ടിപ്പു സുൽത്താൻ
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യത്തെ പേര് എന്താണ്?
ജോൺ കമ്പനി
പേർഷ്യൻ ഭരണാധികാരിയായ നാദിർഷ ഇന്ത്യ ആക്രമിച്ചത് ഏതു വർഷം ?
1738
‘സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി’ എന്ന് വിശേഷിക്കപ്പെടുന്ന കോട്ട ഏത്?
ചാലിയം കോട്ട
അവധ് രാജ്യത്തിന്റെ സ്ഥാപകൻ ആര്?
ഗവർണറായ സാദത്ത് ഖാൻ ബർഹാനുൾ മുൾക്ക് (1722 -ൽ)
ഇന്ത്യൻ പോലീസ് ആക്ട് പാസാക്കിയത് ഏതു വർഷം?
1861
മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത് ആരാണ് ?
സയ്യദ് അഹമ്മദ് ഖാൻ
‘ഇന്ത്യയിലെ പോലീസ് സംവിധാനത്തിന്റെ ശില്പി ‘ എന്നറിയപ്പെടുന്നത് ആര്?
കോൺവാലിസ് പ്രഭു
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആര്?
ആനി ബസന്റ്
മൂന്നാം മറാത്താ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശം ഏത്?
പൂനെ
മഹൽവാരി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത് എവിടെയാണ്?
ബംഗാൾ, ബീഹാർ
ബ്രിട്ടീഷുകാരുടെ വെടിയേറ്റ് ടിപ്പുസുൽത്താൻ മരിച്ചത് എന്നാണ് ?
1799 മെയ് 4
പ്ലാസി യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?
ബ്രിട്ടീഷുകാരും സിറാജ്-ഉദ്-ദൗളയും
ബ്രിട്ടീഷ് സൈന്യം ഡൽഹി കൈവശപ്പെടുത്തിയ വർഷം?
1803
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം പടുത്തുയർത്തിയ മൂന്നു തൂണുകളിൽ ആദ്യത്തെ രണ്ടെണ്ണം സൈന്യം, പോലീസ് എന്നിവയാണ് മൂന്നാമത്തത് ഏതാണ് ?
സിവിൽ സർവ്വീസ്
തിരുവിതാംകൂർ സൈന്യത്തിന് പരിശീലനം നൽകിയ ഡച്ച് സൈന്യാധിപൻ ആര്?
ഡിലനോയ്
സിഖുകാരുടെ പത്താമത്തേതും അവസാനത്തേതുമായ ഗുരു ആര് ?
ഗുരു ഗോബി ന്ദ് സിംഗ് ( 1666- 1708 അദ്ദേഹത്തിന്റെ ജീവിതകാലം)
ഇന്ത്യയിൽ രാഷ്ട്രീയ പരിഷ്കരണ ത്തിനായിള്ള പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്?
രാജാറാം മോഹൻ റോയ്
മൂന്നാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ ആരായിരുന്നു?
കോൺവാലീസ് പ്രഭു
“ഇന്ത്യയുടെ വാണിജ്യം ലോകത്തിന്റെ വാണിജ്യമാണെന്ന് ഓർമ്മ വെക്കണം അതിനെ പരിപൂർണമായി നിയന്ത്രിക്കാൻ കഴിയുന്നവനാണ് യൂറോപ്പിന്റെ അധികാരി” ഇങ്ങനെ പറഞ്ഞതാര്?
മഹാനായ പീറ്റർ റഷ്യ (Peter The Great of Russia)
‘ഇന്ത്യയിൽ സിവിൽ സർവീസിന്റെ ശില്പി’ എന്നറിയപ്പെടുന്നത്?
കോൺവാലിസ് പ്രഭു
ഇന്ത്യൻ പീനൽ കോഡ് (ഇന്ത്യൻ ശിക്ഷാ നിയമം) ഏർപ്പെടുത്തുന്നതിന് ഇന്ത്യയിലെ നിയമങ്ങൾ ക്രോഡീകരിക്കുന്നതിനായി രൂപീകരിച്ച കമ്മീഷൻ തലവൻ ?
മെക്കാളെ പ്രഭു (1833-ൽ )
കുളച്ചൽ യുദ്ധം നടന്ന വർഷം ഏത് ?
1741 ഓഗസ്റ്റ് 10
ബാലഗംഗാധര തിലക് സ്ഥാപിച്ച വർത്തമാന പത്രങ്ങൾ ഏതെല്ലാം?
മറാത്ത (ഇംഗ്ലീഷ് ഭാഷയിൽ)
കേസരി (മറാത്തി ഭാഷയിൽ)
നാദിർഷാ മുഗൾ സൈന്യത്തെ പരാജയപ്പെടുത്തിയത് എന്നാണ്?
1739 ഫിബ്രവരി 13
ബംഗാൾ വിഭജനം പ്രഖ്യാപിച്ചത് എന്ന്?
1905 ജൂലൈ 20
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന സന്ദേശം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ്?
ഫ്രഞ്ച് വിപ്ലവം (1789)
പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിലെ (തിരുവിതാംകൂറിലെ) പ്രധാന രാജ്യതന്ത്രജ്ഞൻ ആര്?
മാർത്താണ്ഡവർമ്മ മഹാരാജാവ്
സ്ത്രീകളുടെ ആദ്യത്തെ പ്രമുഖ പ്രസ്ഥാനം ഏത്?
ഓൾ ഇന്ത്യാ വിമൻസ് കോൺഫറൻസ് (സ്ഥാപിതമായ വർഷം 1927)
ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച കാലത്ത് ഇന്ത്യയിലെ ഭരണാധികാരി?
അക്ബർ
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത്?
1600 ഡിസംബർ 31
കേരളത്തിലെ പോർച്ചുഗീസ് അതിക്രമങ്ങളെക്കുറിച്ച് സൂചന നൽകുന്ന ഷെയ്ഖ് സൈനുദ്ദീൻ എഴുതിയ കൃതി?
തുഹ്ഫത്തുൽ മുജാഹിദ്ദീൻ
ബംഗാൾ വിഭജനത്തെ തുടർന്ന് രൂപം കൊണ്ട പ്രസ്ഥാനം ഏത്?
സ്വദേശി പ്രസ്ഥാനം
‘ഇംഗ്ലീഷ് ഭരണത്തിന്റെ ശത്രു’ എന്ന് തലക്കെട്ടിൽ പേരിനോടൊപ്പം ചേർത്ത പത്രം ഏത് ?
ഗദ്ദർ
പോർച്ചുഗീസുകാർ കുഞ്ഞാലിയുടെ ഭീഷണി നേരിടാൻ നിർമ്മിച്ച കോട്ട?
ചാലിയം കോട്ട
പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പിന്തുടർച്ചാവകാശം മാതൃവഴിക്കായിരുന്ന ഒരേയൊരു പ്രദേശം?
കേരളം (കേരളത്തിലെ നായന്മാരിൽ)
ഈസ്റ്റിന്ത്യാ കമ്പനിയുടെ കാര്യങ്ങളെ ബ്രിട്ടീഷ് പാർലമെന്ററിന്റെ മേൽനോട്ടത്തിനു വിധേയമാക്കിയ ആദ്യത്തെ പാർലമെന്റ് നിയമം ഏത്?
റെഗുലേറ്റിംഗ് ആക്ട് (1773- ലെ )
പതിനെട്ടാം നൂറ്റാണ്ടിനൊടുവിൽ പഞ്ചാബി ൽ അധികാരം സ്ഥാപിച്ച രാജാവ് ആര്?
രാജാ രഞ്ജിത്ത് സിംഗ്
ബംഗാൾ വിഭജന ദിനത്തിൽ നടത്തിയ പ്രതിഷേധ ജാഥയിൽ ആലപിക്കുന്ന തിനായി ടാഗോർ രചിച്ച ഗാനം1971- ൽ ബംഗ്ലാദേശീന്റെ ദേശീയ ഗാനമായി ഏതാണ് ആ ഗാനം?
അമർ സോണാ ബംഗ്ലാ
1713 മുതൽ 1720 വരെ മുഗൾ അധികാരത്തെ നിയന്ത്രിച്ച സയ്യിദ് സഹോദരന്മാർ എന്നറിയപ്പെട്ടത് ആരൊക്കെയാണ്?
അബ്ദുള്ള ഖാൻ, ഹുസൈൻ ആലി ഖാൻ
ബംഗാൾ വിഭജനം നടന്നത് എന്ന്?
1905 ഒക്ടോബർ 16
ഡൽഹിയിലെ ജന്തർമന്ദറിൽ വാനനിരീക്ഷണശാല സ്ഥാപിച്ച രജപുത്ര രാജാവ് ആരാണ്?
രാജാ സവായ് ജയ് സിങ്
ഹൈദരാബാദ് രാജ്യം 1724- ൽ സ്ഥാപിച്ചതാര്?
നിസാം- ഉൾ -മുൾക്ക്
മുഗൾ ചക്രവർത്തി ഔറംഗസേബ് മരണപ്പെട്ടത് ഏത് വർഷം?
1707
വിധവകളുടെ പുനർവിവാഹം അനുവദിക്കുന്ന നിയമം ഇന്ത്യൻ ഗവൺമെന്റ് പുറപ്പെടുവിച്ചത് ഏതു വർഷം ?
1856
ബോംബെ, കൽക്കട്ട, മദ്രാസ് യൂണിവേഴ്സിറ്റികൾ സ്ഥാപിച്ച വർഷം?
1857
കോടതിയുടെ വിചാരണയോ വിധിയോ കൂടാതെ ഏതൊരാളെയും തടവിലാക്കാൻ ഗവൺമെന്റിനെ അധികാരപ്പെടുത്തിയ നിയമം ഏത്?
റൗലത്ത് നിയമം (1919 )
ബ്രിട്ടീഷുകാർ ഇന്ത്യയെ ഭരണസൗകര്യ ത്തിനായി മൂന്നു പ്രവിശ്യകളായി തിരിച്ചു. അവ ഏതൊക്കയാണ്?
ബംഗാൾ, മദ്രാസ്, ബോംബെ
ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ?
ഹാർഡിഞ്ച് പ്രഭു
ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കപ്പെട്ട ഏറ്റവും അവസാനത്തെ നാട്ടുരാജ്യം?
പഞ്ചാബ് (1818-ൽ )
രാജാറാം മോഹൻ റോയിയുടെ ശ്രമഫലമായി 1829- ൽ സതി സമ്പ്രദായം നിരോധിച്ച ഗവർണർ ജനറൽ ?
വില്യം ബെൻന്റിക് പ്രഭു
കാനഡയിലെയും അമേരിക്ക യിലെയും ഇന്ത്യക്കാരായ വിപ്ലവകാരികൾ ചേർന്ന് രൂപീകരിച്ച പാർട്ടി?
ഗദ്ദർ പാർട്ടി (1913)
‘ജാട്ട് ഗോത്രത്തിന്റെ പ്ലേറ്റോ’ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?
ഭരത്പൂർ ഭരണാധികാരി സൂരജ് മാൾ
(ഭരണകാലം 1756- 63)
പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്നുള്ള പ്രധാന കയറ്റുമതി വസ്തു എന്തായിരുന്നു?
പരുത്തി വസ്ത്രങ്ങൾ
ആക്രമണത്തിലൂടെ ടിപ്പുസുൽത്താൻ കേരളത്തിൽ പിടിച്ചെടുത്ത പ്രദേശം ഏത്?
മലബാർ
യുദ്ധത്തിൽ പരാജയപ്പെട്ട മുഗളരിൽ നിന്നും നാദിർഷ സ്വന്തമാക്കിയ ഏറ്റവും അമൂല്യമായ വസ്തുക്കൾ എന്തെല്ലാം?
കോഹിനൂർ രത്നം, മയൂരസിംഹാസനം
മൊണ്ടേഗു – ചെസ്ഫോഡ് പരിഷ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ട വർഷം?
1918
സുരേന്ദ്രനാഥ് ബാനർജി, ആനന്ദമോഹൻ ബോസ് എന്നിവരുടെ നേതൃത്വത്തിൽ കൽക്കട്ട ആസ്ഥാനമായി ‘ഇന്ത്യൻ അസോസിയേഷൻ’ സ്ഥാപിതമായ വർഷം?
1876
പതിനെട്ടാം നൂറ്റാണ്ടിൽ നിലവിലുണ്ടാ യിരുന്ന സ്ത്രീകൾക്കെതിരായ ദുരാചാരം ഏത്?
സതി എന്ന സമ്പ്രദായം
മറാത്ത മേഖലയിൽ പേഷ്വമാരുടെ ഭരണം സ്ഥാപിച്ചതാര്?
ബാലാജി വിശ്വനാഥ് (1713-ൽ )
19- നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ കാർഷിക രംഗം തകരാനും ദാരിദ്ര്യം വളരാനുമുള്ള പ്രധാന കാരണം?
വലിയ ഭൂനികുതി ഏർപ്പെടുത്തിയത് കാരണം
പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ രജപുത്ര രാജാവ് ആര്?
രാജാ സവായ് ജയ് സിങ് (1699 – 1743 കാലയളവ് ഭരണം നടത്തി)
ഹൈദരാലി മരിച്ച വർഷം?
1782 (രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ)
വന്ദ്യവയോധികനായ ഇന്ത്യക്കാരൻ എന്നറിയപ്പെടുന്നത് ആര്?
ദാദാഭായ് നവറോജി
അയിത്തോച്ചാടണം എന്ന ലക്ഷ്യത്തോടെ ഗാന്ധിജി 1932 -ൽ സ്ഥാപിച്ച സംഘടന ഏത്?
ഓൾ ഇന്ത്യാ ഹരിജൻ സംഘം
ബംഗാൾ വിഭജനം പ്രഖ്യാപിച്ച സമയത്തെ വൈസ്രോയി?
കഴ്സൺ പ്രഭു
ബംഗാൾ വിഭജനം റദ്ദാക്കിയത് ഏത് വർഷമാണ്?
1911
ഹിന്ദുക്കളുടെ മേൽ ജസിയ നികുതി ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി?
ഫിറോസ് ഷാ തുഗ്ലക്
1866 ദാദാഭായ് നവറോജി ലണ്ടനിൽ രൂപീകരിച്ച സംഘടന?
ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ
പോർച്ചുഗീസുകാർ ഗോവ കീഴടക്കിയ വർഷം?
1510
ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത് സൂററ്റിലാണ് എന്താണ് ‘ഫാക്ടറി’ എന്നതിനർത്ഥം?
കച്ചവട ഡിപ്പോ (കച്ചവട താവളം)
വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ?
ക്യാപ്റ്റൻ കീലിംഗ്
ഹോർത്തൂസ് മലബാറിക്കസിൽ ആദ്യം വിവരിക്കുന്ന കേരളീയ സസ്യം?
തെങ്ങ്
ബ്രിട്ടീഷ് ഭരണകാലത്ത് ഓഫീസുകളും സംഭരണശാലകളും ഉദ്യോഗസ്ഥരുടെ ഭവനങ്ങളും ഉൾപ്പെടുന്ന കോട്ട കെട്ടി തിരിച്ച പ്രദേശങ്ങളെ എന്താണ് പറയുന്നത്?
ഫാക്ടറി
സിവിൽ സർവീസിലേക്ക് ഉള്ള എല്ലാ നിയമനങ്ങളും ഒരു മത്സര പരീക്ഷയിലൂടെ നടത്തുക എന്ന് നിശ്ചയിച്ച ചാർട്ടർ ഏത്?
ചാർട്ടർ ആക്റ്റ് (1853)
ഡച്ചുകാരുടെ ഇന്ത്യയിലെ ആദ്യ ഫാക്ടറി സ്ഥാപിച്ചത് എവിടെയാണ്?
മസൂലി പട്ടണം
പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ ‘കണ്ണൂർ സന്ധി’ ഒപ്പുവച്ച വർഷം?
1513
ഇന്ത്യയിൽ കമ്പനിയുടെ കച്ചവടക്കു ത്തുക അവസാനിപ്പിക്കുകയും ഇന്ത്യയുമായുള്ള കച്ചവടം എല്ലാ ബ്രിട്ടീഷ് പ്രജകൾക്കുമായി തുറന്നു കൊടുക്കുകയും ചെയ്ത ചാർട്ടർ ആക്ട് ഏതു വർഷമാണ്?
1813
മുഗൾ കേന്ദ്രാധികാരം തകർന്നതോടെ മുഗൾ സാമ്രാജ്യത്തിലെ ഗവർണർമാർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുണ്ടായ രാജ്യങ്ങൾ (പിന്തുടർച്ചാ രാജ്യങ്ങൾ) ഏതൊക്കെ?
ബംഗാൾ, അവധ്, ഹൈദരാബാദ്
ഇന്ത്യയിലെ കോടതി സംവിധാനത്തിന് തുടക്കമിട്ടത് വാറൻ ഹേസ്റ്റിംഗ്സ് ആണെങ്കിലും അത് സ്ഥിരപ്പെടുത്തിയത് ആരാണ്?
കോൺവാലിസ് പ്രഭു (1793-ൽ )
ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി?
ജഹാംഗീർ
ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം?
വാണ്ടിവാഷ് യുദ്ധം
1698 -ൽ സുതനതി, കാലികട്ട, ഗോവിന്ദ് പൂർ ഗ്രാമങ്ങളുടെ സമീന്താരി കൈക്കലാക്കിയ ബ്രിട്ടീഷുകാർ അവിടെ നിർമ്മിച്ച ഫാക്ടറിക്കു ചുറ്റും പണിത കോട്ട?
വില്യം കോട്ട
ഇന്ന് ലോകത്ത് കാണുന്ന രാജ്യങ്ങൾ തമ്മിലുള്ള വലിയ സാമ്പത്തിക അസമത്വത്തിനു കാരണം?
വ്യവസായ വിപ്ലവത്തിന്റെ അഭാവം
സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ?
സി.രാജഗോപാലാചാരി
ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച കാലത്ത് ഇന്ത്യയിലെ ഭരണാധികാരി?
അക്ബർ
ഗുരു ഗോബി ന്ദ് സിംഗ് അംബാലക്ക് വടക്കുകിഴക്കായി പണിത കോട്ട ഏത്?
ലോഹ് ഗഡ് കോട്ട
കമ്പനിയുടെ നയങ്ങളും മഴയുടെ കുറവും കാരണം 1770- ൽ ബംഗാളിലുണ്ടായ ദുരന്തം എന്താണ്?
ക്ഷാമവും ലക്ഷക്കണക്കിനാളുകളുടെ മരണവും
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ?
ലൂയി മൗണ്ട് ബാറ്റൺ പ്രഭു
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യാക്കാരനായ ഗവർണർ ജനറൽ?
സി.രാജഗോപാലാചാരി
ജനങ്ങൾക്ക് ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ നടത്താൻ സിജ് മുഹമ്മദ് ഷാഹി എന്ന പേരിലുള്ള പട്ടികകൾ തയ്യാറാക്കിയ ഭരണാധികാരി?
രാജാ സവായ് ജയ് സിങ്
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?
കാനിങ്പ്രഭു
ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സാമ്പത്തിക -രാഷ്ട്രീയ -സൈനിക താൽപര്യങ്ങളുടെ സംരക്ഷണത്തി നായി സ്ഥാപിച്ച ഗതാഗതസംവിധാനം എന്താണ്?
റെയിൽവേ സംവിധാനം
കമ്പനിയുടെ കാര്യങ്ങളിലും ഇന്ത്യ യുടെ ഭരണത്തിലും നിയന്ത്രണ ത്തിന്റെ പരമാധികാരം ബ്രിട്ടീഷ് ഗവൺമെന്റിന് നൽകിയ നിയമം ഏത്?
പിറ്റ്സ് ഇന്ത്യാ ആക്ട് (1784)
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?
ലൂയി മൗണ്ട് ബാറ്റൺ
പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലെ കപ്പൽ നിർമാണ വ്യവസായ കേന്ദ്രങ്ങൾ ഏതൊക്കെയാണ്?
മഹാരാഷ്ട്ര, ആന്ധ്ര, ബംഗാൾ
ശാശ്വത ഭൂനികുതി വ്യവസ്ഥ നിലവിൽ വന്ന വർഷം?
1793
സെമിന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത്?
ശാശ്വത ഭൂനികുതി വ്യവസ്ഥ
1793 ലെ തീരുമാനപ്രകാരം ഏതു തുകയുടെ മുകളിൽ വാർഷിക ശമ്പളമുള്ള ഉദ്യോഗങ്ങൾ ആണ് ബ്രിട്ടീഷുകാർക്ക് മാത്രമുള്ളതാക്കിയത്?
500 പൗണ്ട്
റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത്?
സർ വില്യം ജോൺസ്
‘ശാശ്വത ഭൂനികുതി വ്യവസ്ഥ’ നടപ്പിലാക്കിയ ഭരണാധികാരി?
കോൺവാലിസ്
ശാശ്വത ഭൂനികുതി വ്യവസ്ഥ ആദ്യമായി നടപ്പിലാക്കിയ പ്രദേശങ്ങൾ?
ബംഗാൾ, ബീഹാർ, ഒറീസ
“ലോകത്തിൽ പാപം എന്നൊന്നുണ്ടെങ്കിൽ അത് ദൗർബല്യമാണ് എല്ലാ ദൗർബഭ്യങ്ങളും ഒഴിവാക്കുക ദൗർബല്യം പാവമാണ് ദൗർബല്യം മരണമാണ്” ഇങ്ങനെ പറഞ്ഞതാര്?
സ്വാമി വിവേകാനന്ദൻ
ഇന്ത്യാചരിത്രത്തിലും സംസ്കാര ത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം?
റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ
1857- കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന ഏക എൻജിനീയറിങ് കോളേജ് ഏത്?
റൂർക്കി എൻജിനീയറിങ് കോളേജ്
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റിന്റെ കാലത്ത് കമ്പനി ഭരണ ത്തിന്റെ മേൽ ബ്രിട്ടന്റെ നിയന്ത്രണം പൂർണ്ണമാക്കി കൊണ്ടുള്ള നിയമം?
പിറ്റ്സ് ഇന്ത്യാ നിയമം
പിറ്റ്സ് ഇന്ത്യാ ആക്ട് പാസാക്കിയ വർഷം?
1784
പതിനെട്ടാം നൂറ്റാണ്ടിൽ ഇൻഡോർ ഭരിച്ച വനിതാ ഭരണാധികാരി?
അഹല്യഭായ് ( 1766- 96 വരെ ഭരിച്ചു)
1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെടുന്നതിനു മുമ്പുള്ള ദേശീയ സംഘടനകളിൽ ഏറ്റവും പ്രധാനപ്പെട്ട സംഘടന?
ഇന്ത്യൻ അസോസിയേഷൻ കൽക്കട്ട
ബംഗാൾ വിഭജനം നടന്ന സമയത്തെ വൈസ്രോയി?
മിന്റോ പ്രഭു
ഇന്ത്യയിലെ ‘ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത്?
വില്യം ബെന്റിക് പ്രഭു
ശിവജിക്കുശേഷം ഗറില്ലാ യുദ്ധതന്ത്ര ത്തിന്റെ ഏറ്റവും മഹാനായ പ്രണേതാവ് എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
ബാജിറാവു ഒന്നാമൻ
ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ?
വില്യം ബെന്റിക്
കൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്നും ആദ്യമായി ബിരുദം നേടിയ രണ്ടുപേരിൽ ഒരാൾ പിന്നീട് ബംഗാളി യിലെ പ്രശസ്ത സാഹിത്യകാര നായിരുന്നു ആരാണ് ആ വ്യക്തി ?
ബങ്കിം ചന്ദ്ര ചാറ്റർജി
ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശില്പി?
മെക്കാളെ പ്രഭു
ബ്രിട്ടീഷ് ഭരണത്തെ അവസാനംവരെ പിന്തുണച്ച ഇന്ത്യൻ സമൂഹത്തിലെ വിഭാഗങ്ങൾ ഏതെല്ലാം?
സമീന്ദാർമാർ, ഭൂപ്രഭുക്കൾ, രാജാക്കന്മാർ
ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായ മെക്കാളെ മിനിട്ട്സ്
തയ്യാറാക്കിയത്?
മെക്കാളെ പ്രഭു
ബംഗാളിലെ നവാബുമാർക്ക് ബ്രിട്ടീഷുകാരോട് പ്ലാസ്സി യുദ്ധത്തിൽ പരാജയം സമ്മതിക്കേണ്ടി വന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്തായിരുന്നു?
ശക്തമായ സൈന്യം രൂപീകരിച്ചില്ല എന്നത്
സിഖുകാരെ സൈനിക യോദ്ധാക്കളുടെ ഒരു സമുദായമായി മാറ്റിയെടുത്ത ഗുരു ആര്
ഗുരു ഹർഗോബിന്ദ് സിങ്
ഇന്ത്യ ആരാണ് ഭരിക്കേണ്ടാത്തത് എന്ന് നിശ്ചയിച്ച യുദ്ധം എന്നു വിശേഷിപ്പിക്കപ്പെടുന്ന യുദ്ധം ഏത്?
മൂന്നാം പാനിപ്പത്ത് യുദ്ധം (1761 ജനുവരി 14)
18-മത് നൂറ്റാണ്ടിൽ ഇന്ത്യൻ സംസ്കാര ത്തിന്റെ ഏറ്റവും ദുർബലമായ ഭാഗം ഏതാണ്?
ശാസ്ത്രരംഗം
പേർഷ്യനു പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ?
വില്യം ബെന്റിക്
hi