KERALA PRADESH SCHOOL TEACHERS ASSOCIATION|K P S T A സ്വദേശ് മെഗാ ക്വിസ് 2022|LP UP HS HSS

KERALA PRADESH SCHOOL TEACHERS ASSOCIATION

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

സ്വദേശ് മെഗാ ക്വിസ്
LP UP HS HSS

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
(KPSTA) അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ കേരളത്തിലെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി
നടത്തുന്ന ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം, പൊതു വിജ്ഞാനം എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്


ഇന്ത്യയുടെ സ്വാതന്ത്രദിനം എന്നാണ്?

ഓഗസ്റ്റ് 15


ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത് ?

1857


1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്?

മംഗൽ പാണ്ഡെ


ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിളിച്ച സമരം ഏത്?

ഒന്നാം സ്വാതന്ത്രസമരം (1857- ലെ)


ദില്ലി ചലോ എന്ന മുദ്രാവാക്യം ഉയർത്തിയത് ആരാണ്?

സുഭാഷ് ചന്ദ്രബോസ്


ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ ആരായിരുന്നു?

കാനിങ് പ്രഭു


ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ചതാര്?

രവീന്ദ്രനാഥ ടാഗോർ


അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്?

ഖാൻ അബ്ദുൽ ഗാഫർ ഖാൻ


ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന ‘ചമ്പാരൻ’ എന്ന പ്രദേശം ഏതു സംസ്ഥാനത്താണ്?

ബീഹാർ


1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?

മീററ്റ് (ഉത്തർപ്രദേശ്)


“സ്വാതന്ത്ര്യത്തിനു വേണ്ടി യാചിക്കുകയല്ല അത് പിടിച്ചു വാങ്ങുകയാണ് വേണ്ടത്” എന്നു പറഞ്ഞ സ്വാതന്ത്രസമര സേനാനി ആര്?

ലാലാ ലജ്പത് റായി


ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്?

1947 ആഗസ്റ്റ് 15


നെഹ്റു ഗാന്ധിജിയെ ആദ്യമായി കണ്ട കോൺഗ്രസ് സമ്മേളനം?

1916 -ലെ ലക്നൗ സമ്മേളനം


അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത് എന്നാണ്?

ഒക്ടോബർ 2


ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?

സ്വാമി ദയാനന്ദ സരസ്വതി


‘ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്നറിയപ്പെടുന്നത് ആരാണ്?

ദാദാഭായ് നവറോജി


ജനഗണമന ആദ്യമായി ആലപിച്ചത് ഏത് കോൺഗ്രസ് സമ്മേളനത്തിലാണ്?

കൊൽക്കത്ത കോൺഗ്രസ് സമ്മേളനം


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആര്?

ഖുദിറാം ബോസ് (18 വയസ്സ്)


ഇന്ത്യ സ്വാതന്ത്രം നേടിയ കാലത്ത് ഗവർണർ ജനറൽ ആരായിരുന്നു?

മൗണ്ട് ബാറ്റൺ പ്രഭു


സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആര്?

മൗണ്ട് ബാറ്റൺ പ്രഭു


കേരളവർമ്മ പഴശ്ശിരാജാവിന്റെ നാട്ടുരാജ്യം ഏതായിരുന്നു

കോട്ടയം (മലബാറിലെ )


ദേശീയ വിദ്യാഭ്യാസ ദിനം എന്നാണ്?

നവംബർ 11


സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആര്?

സി രാജഗോപാലാചാരി


ഇന്ത്യൻ ദേശീയ പതാക രൂപകൽപന ചെയ്തത്?

പിങ്കലി വെങ്കയ്യ


അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ഏത്?

വൈക്കം സത്യാഗ്രഹം


ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

റിപ്പൺ പ്രഭു


ഗാന്ധിജിയുടെ ജന്മദിനമായ
ഒക്ടോബർ 2 അന്താരാഷ്ട്ര
അഹിംസാ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചതെന്ന് ?

2007 ജൂൺ 15


1940 – ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്.ആരെയാണ് ഗാന്ധിജി ഇതിനായ് ആദ്യമായി തിരഞ്ഞെടുത്തത് ?

വിനോദാ ഭാവെ


ക്വിറ്റ് ഇന്ത്യ, സൈമൺ ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങളുടെ ഉപജ്ഞാതാവ്?

യൂസഫ് മെഹ്റലി


ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത സംഘടന?

ഇന്ത്യൻ നാഷണൽ കോൺഗ്രസ്


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ ആര്?

എ. ഒ.ഹ്യുo


ഗാന്ധിസിനിമയുടെ സംവിധായകൻ ആരാണ്?

റിച്ചാർഡ് ആറ്റൻബറോ


ജവഹർലാൽ നെഹ്റു അന്തരിച്ചത് എന്നാണ്?

1964 മെയ് 27


ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ആരാണ്?

ദാദാഭായി നവറോജി


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ഏക മലയാളി?

സി. ശങ്കരൻ നായർ


“ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ” ആരുടെ വരികൾ?

വള്ളത്തോൾ നാരായണമേനോൻ


ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?

ആചാര്യ വിനോബാ ബാവ


ചെറുപ്പകാലത്ത് ജവഹർലാൽ നെഹ്റുവിന് ഉണ്ടായിരുന്ന കുതിരയുടെ പേര്?

രക്ഷ


ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ മലബാറിൽ നടന്ന പ്രധാന സംഭവം ഏത്?

കീഴരിയൂർ ബോംബ് കേസ്


ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീഗുരു ആരാണ്?

എംജി റാനഡെ


‘ബർദോളി ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?

സർദാർ വല്ലഭായ് പട്ടേൽ


ദണ്ഡി മാർച്ച് ആരംഭിച്ചത് എവിടെ നിന്ന്?

സബർമതി ആശ്രമം


ജവഹർലാൽ നെഹ്റു എത്ര തവണ കോൺഗ്രസ് പ്രസിഡന്റ് ആയിട്ടുണ്ട്?

ആറുതവണ


ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത് ആരാണ്?

വിൻസ്റ്റൺ ചർച്ചിൽ


സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

മഹാത്മാഗാന്ധി


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യക്കാരിയായ ആദ്യത്തെ പ്രസിഡന്റ്?

സരോജിനിനായിഡു


വന്ദേമാതരം രചിച്ചത് ആരാണ്?

ബങ്കിം ചന്ദ്ര ചാറ്റർജി


വന്ദേമാതരം എടുത്തിട്ടുള്ളത് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്നാണ്

ആനന്ദമഠം


ക്വിറ്റിന്ത്യാ സമര നായിക
എന്നറിയപ്പെടുന്നത്?

അരുണ ആസഫലി


ക്വിറ്റിന്ത്യാ സമര നായകൻ എന്നറിയപ്പെടുന്നത്?

ജയപ്രകാശ് നാരായണൻ


ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട പ്ലാസി യുദ്ധം നടന്ന വർഷം?

1757


ദേശബന്ധു എന്നറിയപ്പെടുന്നത്?

സി ആർ ദാസ്


ദീനബന്ധു എന്നറിയപ്പെടുന്നത്?

സി എഫ് ആൻഡ്രൂസ്


മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?

ഗോപാലകൃഷ്ണ ഗോഖലെ


ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവനയായ മലബാറിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം?

ഹോർത്തൂസ് മലബാറിക്കസ്


ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ആരാണ്?

സർദാർ വല്ലഭായി പട്ടേൽ


ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആരായിരുന്നു?

ജെ ബി കൃപലാനി


സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടനയിൽ ഏത് ആർട്ടിക്കിളിൽ പെടുന്നു?

ആർട്ടിക്കിൾ 19


ശ്രീപെരുംപുത്തൂരിൽ വെച്ച് വധിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?

രാജീവ് ഗാന്ധി


‘സ്വരാജ്യം എന്റെ ജന്മാവകാശം’ എന്ന മുദ്രാവാക്യം ആരുടേതാണ്?

ബാലഗംഗാധര തിലക്


“രാഷ്ട്രീയ സ്വാതന്ത്ര്യം യാചിച്ചു നേടേണ്ടത് അല്ല. സമരം ചെയതു നേടേണ്ടതാണ്” എന്ന് പറഞ്ഞ നേതാവ് ആര്?

ബാലഗംഗാധര തിലക്


താഷ്കെന്റിൽ വെച്ച് മരണമടഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി?

ലാൽ ബഹദൂർ ശാസ്ത്രി


സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു?

ജവഹർലാൽ നെഹ്റു


ഇന്ത്യയിലെ ജവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത്?

റാണി ലക്ഷ്മി ഭായി


ദി ഇന്ത്യൻ സ്ട്രഗിൾ എന്ന കൃതിയുടെ രചയിതാവ്?

സുഭാഷ്ചന്ദ്രബോസ്


കണ്ണൂരിലെ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം എവിടെയായിരുന്നു?

പയ്യന്നൂർ


സ്വതന്ത്ര ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ ഗവർണർ ജനറൽ?

സി രാജഗോപാലാചാരി


ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ വർഷം?

1911


കേരളത്തിൽ പോർച്ചുഗീസുകാർ നിർമിച്ച സെന്റ് ആഞ്ചലോസ് കോട്ട സ്ഥിതിചെയ്യുന്നത് എവിടെയാണ്?

കണ്ണൂർ


ഇന്ത്യയിൽ സിവിൽ നിയമലംഘന പ്രസ്ഥാനത്തിനു തുടക്കം കുറിച്ച സംഭവം?

ഉപ്പ് സത്യാഗ്രഹം


ഒന്നാം സ്വാതന്ത്ര സമരചരിത്രത്തിലെ ധീരവനിത ആയിരുന്ന ഝാൻസി റാണി ലക്ഷ്മി ഭായിയുടെ യഥാർത്ഥനാമം?

മണികർണിക


മഹാത്മജിയുടെ ആത്മകഥ ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?

മഹാദേവ ദേശായി


ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?

ക്ലമന്റ് ആറ്റ്ലി


ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി?

ജവഹർലാൽ നെഹ്റു


സ്വാതന്ത്ര സമര കാലത്ത് ആദ്യത്തെ വട്ടമേശ സമ്മേളനം നടന്ന വർഷം?

1930


രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനത്തിൽ പഠിച്ച ഒരു വിദ്യാർത്ഥി പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിട്ടുണ്ട് ആരാണ് ആ വ്യക്തി?

ഇന്ദിരാഗാന്ധി


ജവഹർലാൽ നെഹ്റുവിന് ഭാരതരത്നം ലഭിച്ച വർഷം?

1955


കേസരി എന്ന പത്രത്തിന്റെ സ്ഥാപകൻ?

ബാലഗംഗാധരതിലക്


ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് പ്രതികാരം ചെയ്ത വിപ്ലവകാരി?

ഉദ്ധം സിംഗ്


ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിച്ചത് ആര്?

ഇർവിൻ പ്രഭു


നാഷണൽ ഹൊറാൾഡ് എന്ന പത്രത്തിന്റെ സ്ഥാപകൻ?

ജവഹർലാൽ നെഹ്റു


ക്വിറ്റിന്ത്യാ പ്രമേയം തയ്യാറാക്കിയത് ആരാണ്?

ജവഹർലാൽ നെഹറു


ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നതാര്?

ഗോപാലകൃഷ്ണ ഗോഖലെ


സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ഉപപ്രധാനമന്ത്രി?

സർദാർ വല്ലഭായി പട്ടേൽ


ഓൾ ഇന്ത്യ വാർ മെമ്മോറിയൽ എന്ന പേരിലറിയപ്പെടുന്ന ചരിത്രം സ്മാരകം?

ഇന്ത്യാഗേറ്റ്


‘ബഹിഷ്കൃത ഭാരത്’ എന്ന മറാത്തി പത്രത്തിന്റെ സ്ഥാപകൻ ആര്?

ഡോ. ബി. ആർ. അംബേദ്കർ


ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡി മാർച്ച് ആരംഭിച്ചത് എന്ന്?

1930 മാർച്ച് 12


സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി എവിടെയാണ് പതാക ഉയർത്താറുള്ളത് എവിടെയാണ്?

ചെങ്കോട്ട


ചൗരിചൗര സംഭവം നടന്ന വർഷം ഏത്?

1922 ഫെബ്രുവരി 5


ഉപ്പു നിയമം ലംഘിക്കുന്ന തിനുവേണ്ടിയുള്ള ഗാന്ധിജിയുടെ ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എന്തായിരുന്നു?

ചായക്കോപ്പയിലെ കൊടുങ്കാറ്റ്


ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരാണ്?

ബോസ്മൗണ്ട് ബാറ്റൺ പ്രഭു


ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആര്?

കാനിങ് പ്രഭു


വാഗൺ ട്രാജഡി നടന്ന വർഷം ഏത്?

1921 നവംബർ 10


വാഗൺ ട്രാജഡി ദുരന്തം നടന്ന റെയിൽവേ ലൈൻ ഏത്?

തിരൂർ – താനൂർ


ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്?

1919 ഏപ്രിൽ 13


‘മണികർണിക’ എന്ന പേരിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര നായിക ആര്?

ഝാൻസി റാണി (റാണി ലക്ഷ്മി ഭായ്)


ജനറൽ ഡയറിനെ വെടിവെച്ചു കൊന്ന ഇന്ത്യക്കാരൻ ആര്?

ഉത്തം സിംഗ്


ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ആര്?

റോബർട്ട് ക്ലൈവ്


ഇന്ത്യൻ പീനൽ കോഡിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര്?

മെക്കാളെ പ്രഭു


ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

വില്യം ബെനഡിക്ട് പ്രഭു


നേതാജി എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്രസമരസേനാനി?

സുഭാഷ് ചന്ദ്ര ബോസ്


ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ ആര്?

ദാദാ ഭായ് നവറോജി


ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ഏത്?
1885 ഡിസംബർ


ഗാന്ധിജി കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ ഏക സന്ദർഭമേത്?

ബെൽഗാം സമ്മേളനം (1924)


‘ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ നേതാവ് ആര്?

സുഭാഷ് ചന്ദ്ര ബോസ്


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷയായ ആദ്യ വനിത ആരാണ്?
ആനി ബസന്റ്


കിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് എന്ന്?

ആഗസ്റ്റ് 9


ജവഹർലാൽ നെഹ്റുവിനെ ‘ഋതുരാജൻ’ എന്ന് വിശേഷിപ്പിച്ചതാര്?

രവീന്ദ്രനാഥ ടാഗോർ


നിയമലംഘനത്തിന് തുടക്കം കുറിച്ച സത്യാഗ്രഹം?

ഉപ്പുസത്യാഗ്രഹം (1930)


ക്വിറ്റിന്ത്യാ പ്രമേയം തയ്യാറാക്കിയത് ആരാണ്?
ജവഹർലാൽ നെഹ്റു


സർവോദയ എന്ന പേരിൽ ഗാന്ധിജി പരിഭാഷപ്പെടുത്തിയ ഗ്രന്ഥം?

അൺ ടു ദി ലാസ്റ്റ്


കയ്യൂർ സമരത്തെ ആസ്പദമാക്കി ‘ചിരസ്മരണ’ എന്ന നോവൽ രചിച്ചത് ആര്?

നിരജ്ഞന


വട്ടമേശ സമ്മേളനങ്ങൾ നടന്നത് എവിടെയാണ്?

ലണ്ടൻ


“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന ഗാന്ധിജിയുടെ മുദ്രാവാക്യം ഏതു സമരത്തിലായിരുന്നു?

ക്വിറ്റിന്ത്യാ സമരം


‘കിറ്റ് ഇന്ത്യാസമരനായിക’ എന്നറിയപ്പെടുന്ന വ്യക്തി ആര്?

അരുണ ആസിഫ് അലി


‘കിറ്റ് ഇന്ത്യാസമര നായകൻ’ എന്നറിയപ്പെടുന്ന വ്യക്തി ആര്?

ജയപ്രകാശ് നാരായണൻ


ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ബാലഗംഗാധര തിലക്


സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ആര്?

മുഹമ്മദ് ഇഖ്ബാൽ


ഗാന്ധിജി ചരിത്ര പ്രസിദ്ധമായ ദണ്ഡി മാർച്ച് ആരംഭിച്ചതെന്ന്?
1930 മാർച്ച് 12


‘കേരള ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?

കെ കേളപ്പൻ


ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹമായ ചമ്പാരൻ സത്യാഗ്രഹം ഏത് വർഷമായിരുന്നു?

1917


നാഷണൽ ഹൊറാൾഡ് എന്ന പത്രം സ്ഥാപിച്ചതാര്?

ജവഹർലാൽ നെഹ്റു


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?

ജെ ബി കൃപലാനി


ഖിലാഫത്ത് പ്രസ്ഥാനം ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ്?

തുർക്കി


‘ഇന്ത്യ വിൻസ് ഫ്രീഡം’ ആരുടെ ആത്മകഥയാണ്?

മൗലാന അബ്ദുൽ കലാം ആസാദ്


ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം?

കൊൽക്കത്ത സമ്മേളനം (1901)


സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത്?

168 ദിവസം


ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ആര്?

പഴശ്ശിരാജ


“നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശം മറഞ്ഞു പോയിരിക്കുന്നു എങ്ങും ഇരുട്ടാണ് “ഗാന്ധിജിയുടെ മരണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?

ജവഹർലാൽ നെഹ്റു


ഭഗത് സിങ്ങിനെ വധശിക്ഷയ്ക്ക് വിധിച്ചത് ഏതു കേസിലായിരുന്നു?

ലാഹോർ ഗൂഢാലോചന കേസ്


സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു?

സി ആർ ദാസ്


ഇന്ത്യൻ ദേശീയ പതാകയിൽ ധൈര്യത്തെയും ത്യാഗത്തെയും സൂചിപ്പിക്കുന്ന നിറം ഏത്?

കുങ്കുമം


കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആര്??

കെ കേളപ്പൻ


“നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ഈ വാക്കുകൾ ആരുടേതാണ്?

സുഭാഷ് ചന്ദ്ര ബോസ്


തെരഞ്ഞെടുപ്പിലൂടെ ആദ്യമായി കോൺഗ്രസ് പ്രസിഡണ്ട് ആയ വ്യക്തി ആര്?

സുഭാഷ് ചന്ദ്ര ബോസ്


ഭാരതരത്നം നേടിയ ആദ്യ കായിക താരം?

സച്ചിൻ ടെണ്ടുൽക്കർ


ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?

1950 ജനുവരി 26


ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തതാര്?

പിംഗലി വെങ്കയ്യ


സമ്പൂർണ്ണ വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?

ജയപ്രകാശ് നാരായണൻ


ഗാന്ധിജിയുടെ ഇടപെടലിലൂടെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയൻ ആര്?

കെ പി ആർ ഗോപാലൻ


ഇന്ത്യ ഗേറ്റ് നിർമ്മിച്ചത് ആരുടെ സ്മരണക്കായി?

ഒന്നാം ലോക മഹായുദ്ധത്തിൽ മരണപ്പെട്ട പട്ടാളക്കാരുടെ ഓർമ്മയ്ക്കായി


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡണ്ട് ആര്?

ആനി ബസെന്റ്


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ രണ്ടാമത്തെ വിദേശ വനിത?

നെല്ലി സെൻഗുപ്ത


ഇങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?

ഭഗത് സിംഗ്


കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത്?

ഈസ്റ്റിന്ത്യാ കമ്പനി


സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വോട്ടർ ആര്?

ശ്യാം ശരൺ (ഹിമാചൽ പ്രദേശ്)


ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും ഗാന്ധിജി രാജി വെച്ചത് ഏതു വർഷം?

1934


വാഗൺ ട്രാജഡി ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മലബാർ കലാപം


ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്ന്?

സബർമതി ആശ്രമത്തിൽ നിന്ന്


വന്ദേമാതരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?

അരവിന്ദ ഘോഷ്


സ്വരാജ്യം എന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചത് ആര്?

ബാലഗംഗാധര തിലക്


ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് സുഭാഷ് ചന്ദ്രബോസ് ആരെ പറ്റിയാണ് പറഞ്ഞത്?

സ്വാമി വിവേകാനന്ദൻ


മുഹമ്മദ് ഇഖ്ബാൽ സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തി ഗാനം ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്?

ഉറുദു


സാമൂതിരി രാജാവിനെ നാവികപ്പടയുടെ തലവൻ ഏത് പേരിലാണ് അറിയപ്പെടുന്നത്?

കുഞ്ഞാലിമരക്കാർ


“എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്” ഇത് ആരുടെ വാക്കുകൾ?

ഗാന്ധിജി


“ഇന്ത്യയുടെ വാനമ്പാടി എന്ന് എനിക്കു ലഭിച്ച ബഹുമതി ഞാൻ ഇവർക്കു നൽകുന്നു “എന്ന് സരോജിനി നായിഡു ആരോടാണ് പറഞ്ഞത്?

എം എസ് സുബ്ബലക്ഷ്മി


ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് എന്ന്?

1931 മാർച്ച് 23


മൗലാനാ അബ്ദുൽ കലാം സ്ഥാപിച്ച പത്രം ഏത്?

അൽ – ഹിലാൽ


ദേശീയ പതാകയിലെ നിറങ്ങൾ ഏതെല്ലാം?

കുങ്കുമം, വെള്ള, പച്ച


ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് സംഭവത്തെയാണ്?

ക്ഷേത്രപ്രവേശന വിളംബരം


സതി നിർത്തലാക്കിയ ബ്രിട്ടീഷ് ഗവർണർ ആര്?

വില്യം ബെനഡിക്ട് പ്രഭു


മലബാർ കലാപം നടന്ന വർഷം?

1921


ഇന്ത്യയുടെ ദേശീയഗാനം ഏത്?

ജനഗണമന


ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചതാര്?

രവീന്ദ്രനാഥ ടാഗോർ


ഇന്ത്യയുടെ ദേശീയഗീതം ഏത്?

വന്ദേമാതരം


ഇന്ത്യയുടെദേശീയ ഗീതം രചിച്ചതാര്?

ബങ്കിം ചന്ദ്ര ചാറ്റർജി


‘ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു’ എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ?

ഝാൻസി റാണി


ഏറ്റവും കൂടുതൽ തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായ വ്യക്തി ആര്?

മൗലാനാ അബ്ദുൽ കലാം ആസാദ്


ഗാന്ധിജിയുടെ ആദ്യ നിരാഹാര സമരം ഏത്?

അഹമ്മദാബാദ് മിൽ സമരം


ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം എവിടെയായിരുന്നു ?

കൊൽക്കത്ത


കേരളത്തിലെ ഉപ്പ് സത്യാഗ്രഹം ഗാനം ഏത്?

വരിക വരിക സഹജരെ

രചന- അംശി നാരായണൻ പിള്ള


ഇന്ത്യയുടെ രാഷ്ട്ര ശില്പി എന്നറിയപ്പെടുന്നത് ആരാണ്?

ജവഹർലാൽ നെഹ്റു


ഗാന്ധിജി ആരംഭിച്ച പത്രം ഏത്?

യംങ് ഇന്ത്യ


പഠിക്കൂ, പോരാടു’ സംഘടിക്കു’ ആരുടെ ഉത്ബോധനം ആണ് ഇത്?

ബി ആർ അംബേദ്കർ


സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി ആര്?

സർദാർ വല്ലഭായി പട്ടേൽ


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ വനിതാ രക്തസാക്ഷി?

പ്രീതിലതാ വഡേദാർ


ഗാന്ധിജി അവതരിപ്പിച്ച വിദ്യാഭ്യാസ പദ്ധതിയുടെ പേര് എന്തായിരുന്നു?

വാർദ്ധാ പദ്ധതി


യു. എൻ. ഒ. ആദ്യമായി ദുഃഖ സൂചകമായി പതാക താഴ്ത്തി കെട്ടിയത് എന്നായിരുന്നു?

ഗാന്ധിജി അന്തരിച്ചപ്പോൾ


ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റം ഏതാണ്?

ഇന്ദിര പോയിന്റ്


ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റം?

ഇന്ദിരാ കോൾ


ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ഏതുതരത്തിലുള്ള പൗരത്വമാണ്?

ഏക പൗരത്വം


പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആര്?

സർദാർ കെ എം പണിക്കർ


ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആര്?

സരോജിനി നായിഡു


ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആര്?

കഴ്സൺ പ്രഭു


ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര സേനാനി ആര്?

അരവിന്ദ ഘോഷ്


ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?

സുഭാഷ് ചന്ദ്ര ബോസ്


ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ഡൽഹൗസി പ്രഭു


തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡന്റ് ആര്?

മഹാത്മാഗാന്ധി


ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചതാര്?

സുഭാഷ് ചന്ദ്ര ബോസ്


ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ചതാര്?

രവീന്ദ്രനാഥ ടാഗോർ


1934 ജനവരി 11ന് കോഴിക്കോട് ടൗൺഹാളിൽ ആരുടെ ചിത്രമാണ് ഗാന്ധിജി അനാച്ഛാദനം ചെയ്തത്?

കെ. മാധവൻ നായർ


1 thought on “KERALA PRADESH SCHOOL TEACHERS ASSOCIATION|K P S T A സ്വദേശ് മെഗാ ക്വിസ് 2022|LP UP HS HSS”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.