1. ഇന്ത്യൻ പുരാവസ്തു ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
അലക്സാണ്ടർ കണ്ണിങ്ഹാം
2. സിന്ധു നദീതട കേന്ദ്രമായ ‘ഹാരപ്പ’ കണ്ടെത്തിയത് ആര്?
ദയാറാം സാഹ്നി (1921-ൽ)
3. സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നിർദ്ദേശിച്ചത് ആര്?
സർ ജോൺ മാർഷൽ
4. ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിച്ചത്?
കഴ്സൺ പ്രഭു
5. ഹാരപ്പ, മോഹൻജദാരോ, എന്നീ സിന്ധുനദീതട കേന്ദ്ര പ്രദേശങ്ങൾ ഇന്ന് ഏത് രാജ്യത്താണ്?
പാക്കിസ്ഥാൻ
6. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ സിന്ധുനദീതട കേന്ദ്രം ഏത്?
മോഹൻജദാരോ
7. ‘മരിച്ചവരുടെ കുന്ന്, അല്ലെങ്കിൽ മല’ എന്നറിയപ്പെടുന്ന സിന്ധുനദീതട കേന്ദ്രം ഏത്?
മോഹൻജദാരോ
8. ലോകത്താദ്യമായി ചെമ്പ് ഉപയോഗിച്ച് ജനത ?
സിന്ധു നിവാസികൾ
9. വേദങ്ങളുടെ രചയിതാക്കൾ?
ആര്യന്മാർ
10. വേദങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത് ഏത് ഭാഷയിലാണ്?
സംസ്കൃതം
11. വേദങ്ങൾ എത്ര എണ്ണം ഉണ്ട്?
4
12. ഏറ്റവും പഴക്കമുള്ള വേദം ഏത്?
ഋഗ്വേദം
13. ഏറ്റവും ബൃഹത്തായ വേദം ഏത്?
അഥർവ്വവേദം
14. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?
മഹാഭാരതം
15. ഗായത്രിമന്ത്രം ഏത് വേദത്തിലാണ് ഉള്ളത്?
ഋഗ്വേദം
16. ‘അഗ്നിമീളേ പുരോഹിതം’ എന്നാരംഭിക്കുന്ന വേദം ഏത്?
ഋഗ്വേദം
17. ഋഗ്വേദം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
മാക്സ് മുള്ളർ
18. ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
വള്ളത്തോൾ നാരായണമേനോൻ
19. ‘വേദങ്ങളിലേക്ക് മടങ്ങിപ്പോകാൻ’ ആഹ്വാനം ചെയ്തത് ആര്?
സ്വാമി ദയാനന്ദ സരസ്വതി
20. ചാതുർവർണ്യത്തെ (ജാതി വ്യവസ്ഥ) കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ വേദം ഏത്?
ഋഗ്വേദം
21. ആര്യന്മാരുടെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വേദം ഏത്?
യജുർവേദം
22. സംഗീതത്തെ കുറിച്ച് പ്രതിപാദിക്കുന്ന വേദം?
സാമവേദം
23. ‘ആയുർവേദം’ ഏത് വേദത്തിന്റെ ഉപവേദമാണ്?
അഥർവ്വവേദം
24. ‘യുദ്ധം ആരംഭിക്കുന്നത് മനുഷ്യ മനസ്സിലാണ്’ എന്ന് പറയുന്നത് ഏത് വേദത്തിലാണ്?
അഥർവ്വവേദം
25. ഹിന്ദു സങ്കല്പമനുസരിച്ച് പുരാണങ്ങൾ എത്ര?
18
26. ഉപനിഷത്തുകളുടെ എണ്ണം?
108
27. ‘സത്യമേവ ജയതേ’ എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്നുള്ളതാണ്?
മുണ്ഡകോപനിഷത്ത്
28. ഇന്ത്യയിൽ എത്ര ഇതിഹാസങ്ങൾ ഉണ്ട്?
രണ്ട് (രാമായണവും മഹാഭാരതവും)
29. ഏറ്റവും പഴക്കമുള്ള ഇതിഹാസം ഏത്?
രാമായണം
30. ഏറ്റവും വലിയ ഇതിഹാസം?
മഹാഭാരതം
31. മഹാഭാരതത്തിന്റെ ആത്മാവ് എന്നറിയപ്പെടുന്നത്?
ഭഗവത്ഗീത
32. ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
ചാൾസ് വിൽകിൻസ്
33. മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
34. അലക്സാണ്ടർ ഇന്ത്യ ആക്രമിച്ച വർഷം?
B C 326
35. അലക്സാണ്ടർ ഏതു രാജ്യത്തെ രാജാവായിരുന്നു?
മാസിഡോണിയ
36. അലക്സാണ്ടറുടെ ഗുരു?
അരിസ്റ്റോട്ടിൽ
37. അലക്സാണ്ടറുടെ കുതിരയുടെ പേര്?
ബ്യൂസി ഫാലസ്
38. “ആവശ്യത്തിലധികം വൈദ്യന്മാരുടെ സഹായത്താൽ ഞാൻ മരിക്കുന്നു” ആരുടെ അവസാന വാചകമാണിത്?
അലക്സാണ്ടറുടെ
39. അലക്സാണ്ടർ അന്തരിച്ചത് എവിടെ വെച്ചാണ്?
ബാബിലോണിയിൽ (BC 323)
40. മൗര്യ രാജവംശം സ്ഥാപിച്ചതാര്?
ചന്ദ്രഗുപ്ത മൗര്യൻ
41. മൗര്യ രാജവംശത്തിന് മുമ്പ് മഗധ ഭരിച്ചിരുന്ന പ്രശസ്തമായ രാജവംശം ഏത്?
നന്ദ രാജവംശം
42. നന്ദ രാജവംശം സ്ഥാപിച്ചതാര്?
മഹാപത്മ നന്ദൻ
43. ചന്ദ്രഗുപ്തമൗര്യന്റെ സദസ്സിലുണ്ടായിരുന്ന ഗ്രീക്ക് അംബാസിഡർ ആര്?
മെഗസ്തനീസ്
44. മൗര്യ ഭരണത്തെക്കുറിച്ച് അറിവ് തരുന്ന പ്രശസ്തമായ ഗ്രന്ഥം ഏത്?
ഇൻഡിക്ക
45. ‘ഇൻഡിക്ക’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
മെഗസ്തനീസ്
46. പുരാതന ഇന്ത്യയിൽ കനേഷുമാരി സമ്പ്രദായത്തിന് തുടക്കമിട്ട ഭരണാധികാരി?
ചന്ദ്രഗുപ്ത മൗര്യൻ
47. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ വിദേശ സഞ്ചാരി?
മെഗസ്തനീസ്
48. ചന്ദ്രഗുപ്ത മൗര്യന് ശേഷം അധികാരത്തിൽ വന്നതാര്?
ബിന്ദുസാരൻ
50. ബിന്ദു സാരന്റെ മകനായ ഏറ്റവും പ്രശസ്തനായ മൗര്യ രാജാവ് ആര്?
അശോകൻ
51. ദേവനാം പ്രിയ, പ്രിയദർശി രാജ എന്നീ വിശേഷണം ഉണ്ടായിരുന്ന മൗര്യ രാജാവ് ആര്?
അശോകൻ
52. അശോകൻ കലിംഗ രാജ്യം ആക്രമിച്ചത് എന്ന്?
ബി.സി 261ൽ
53. ഏറ്റവുമൊടുവിലത്തെ മൗര്യ രാജാവ്?
ബൃഹദ്രഥൻ
54. ഏറ്റവുമൊടുവിലത്തെ മൗര്യ രാജാവ് ബൃഹദ്രഥനെ പരാജയപ്പെടുത്തി ‘സുംഗ രാജവംശം’ സ്ഥാപിച്ചത് ആര്?
പുഷ്യമിത്ര സുംഗ
55. കാളിദാസന്റെ ‘മാളവികാഗ്നിമിത്രം’ നാടകത്തിലെ നായകൻ ആര്?
അഗ്നിമിത്രൻ (പുഷ്യമിത്രന്റെ മകൻ)
56. ഇന്ത്യയ്ക്ക് പുറത്ത് തലസ്ഥാനവുമായി ഉത്തരേന്ത്യ ഭരിച്ച ഭരണാധികാരി ആര്?
കനിഷ്കൻ
57. ചരകൻ, സുശ്രുതൻ എന്നീ ആയുർവേദവര്യന്മാർ ജീവിച്ചിരുന്നത് ആരുടെ കാലഘട്ടത്തിലാണ്?
കനിഷ്കൻ
58. ‘ബുദ്ധചരിതം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
അശ്വഘോഷൻ
59. ശ്രീബുദ്ധന്റെ രൂപം ആദ്യമായി നാണയങ്ങളിൽ ആലേഖനം ചെയ്ത രാജാവ് ആര്?
കനിഷ്കൻ
60. ഗുപ്ത സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആര്?
ശ്രീഗുപ്തൻ