[PDF] Independence Day Quiz for HS|സ്വാതന്ത്ര്യ ദിന ക്വിസ്|Independence Day Quiz in Malayalam 2022

https://www.youtube.com/watch?v=KysLqZ82ves
Watch Independence Day Quiz or Swathandradina Quiz in Malayalam by GK Malayalam on YouTube.

 

1857-ലെ ഒന്നാം സ്വാതന്ത്ര സമരത്തെ നാഷണൽ റിവോൾട്ട് എന്ന് വിശേഷിപ്പിച്ചതാര്?

കാൾ മാർക്സ്


ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എന്നാണ്?

1857 മെയ് 10


ഡെവിൾസ് വിൻഡ് (ചെകുത്താനെ കാറ്റ്) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച സംഭവം ഏത്?

1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരം


ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി?

ജനറൽ ഡയർ


ബംഗാൾ വിഭജനം നടന്ന വർഷം?

1905


ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്?

ഹാർഡിഞ്ച് പ്രഭു (1911)


1876-ൽ ഇന്ത്യൻ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചത് ആര്?

സുരേന്ദ്രനാഥ് ബാനർജി


വിപ്ലവപ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസി ആവുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനി ആര്?

അരവിന്ദഘോഷ്


1939-ൽ സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയ സംഘടന ഏത്?

ഫോർവേഡ് ബ്ലോക്ക്


ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര സേനാനി ആരാണ്? അരവിന്ദഘോഷ്


ഓഗസ്റ്റ് 15 ചരമദിനമായ സ്വാതന്ത്ര സമര സേനാനി ആരാണ്?

സർദാർ അജിത് സിംഗ്


ആസാദ് ഹിന്ദ് ഭൗജ് (ഇന്ത്യൻ ദേശീയ സേന) എന്നപേരിൽ 1943-ൽ സിംഗപ്പൂരിൽ ഒരു സേനാവിഭാഗം സ്ഥാപിച്ചത് ആര്?

സുഭാഷ് ചന്ദ്ര ബോസ്


ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ജ്യോതിറാവു ഫൂലെ


ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്?

ചന്ദ്രശേഖർ ആസാദ്


ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരെ പടനയിച്ച തിരുവിതാംകൂറിലെ ദിവാൻ ആര്?

വേലുത്തമ്പിദളവ


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി?

ചേറ്റൂർ ശങ്കരൻ നായർ


ദക്ഷിണാഫ്രിക്കയിൽ കറുത്തവർഗ്ഗക്കാരെ വെളുത്ത വർഗക്കാർ അകറ്റിനിർത്തുന്ന വിവേചനത്തിന് പറയുന്ന പേരെന്ത്?

വർണ്ണവിവേചനം


ഉപ്പുസത്യാഗ്രഹം നടന്ന ദണ്ഡികടപ്പുറം ഇന്ന് ഏത് ജില്ലയിലാണ്?

നവ്സാരി (ഗുജറാത്ത്)


1857- ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത് ആരാണ്? നാനാസാഹിബ്


ബ്രിട്ടീഷുകാർക്കെതിരായി കേരളത്തിൽ നടന്ന ആദ്യ കലാപം?

ആറ്റിങ്ങൽ കലാപം (172l)


സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാസ് എന്നറിയപ്പെടുന്ന സമരം ഏത്?

ക്വിറ്റിന്ത്യാ സമരം


ഇന്ത്യ സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വാതന്ത്രദിനാഘോഷം എന്നായിരുന്നു?

1930 ജനുവരി 26


ഗാന്ധിജി തന്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ ആരംഭിച്ച പത്രങ്ങൾ?

ഇന്ത്യൻ ഒപ്പീനിയൻ, യങ്‌ ഇന്ത്യ


കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ ആര്?

വേലുത്തമ്പി ദളവ


ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? രാജാറാം മോഹൻ റോയ്


അഭിനവ് ഭാരത് എന്ന വിപ്ലവസംഘടന സ്ഥാപിച്ചത്?

വി . ഡി സവർക്കർ


ഏത് സംഭവത്തിൽ മനം നൊന്താണ് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചത് ?

ചൗരി ചൗരാ സംഭവം


ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനം ഔദ്യോഗികമായി ആരംഭിച്ച ദിവസം?

1920 ആഗസ്റ്റ് 1


“വളരെയധികം വർഷങ്ങൾക്ക് മുമ്പ് നമ്മൾ വിധിയുമായി ഒരു കൂടിക്കാഴ്ചക്കുള്ള കരാർ ഉണ്ടാക്കിയിരുന്നു” 1947 ഓഗസ്റ്റ് 14-ന് രാത്രിയിലെ ഒരു പ്രസ്താവനയാണിത് ആരുടെതാണീ പ്രസ്താവന?

ജവഹർലാൽ നെഹ്റു


ലോകത്തിലെ ഏറ്റവും ശക്തമായ 10 പ്രതിഷേധങ്ങളിൽ ഒന്നായി ടൈം വാരിക തിരഞ്ഞെടുത്ത പ്രക്ഷോഭം ഏത്?

ഉപ്പുസത്യാഗ്രഹം


1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയത് ആര്?

നാനാ സാഹിബ്


‘ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു’ എന്ന കൃതി ആരുടെതാണ് ?

മൗലാന അബ്ദുൾ കലാം ആസാദ്


ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?

സർദാർ വല്ലഭായി പട്ടേൽ


ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് അര് ?

ഡൽഹൗസി പ്രഭു


ബംഗാളിൽ ഏഷ്യറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ?

വില്ല്യം ജോൺസ്


ഏത് സംഭവത്തെത്തുടർന്നാണ് ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനത്തിന് തുടക്കമായത്?

ബംഗാൾ വിഭജനം


“വിദേശികളുടെ മെച്ചപ്പെട്ട ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ് “എന്ന് പറഞ്ഞതാര്?

ബാലഗംഗാധര തിലക്


‘ഗുജറാത്ത് സിംഹം’ എന്നറിയപ്പെടുന്ന ദേശീയ നേതാവ്?

സർദാർ വല്ലഭായ് പട്ടേൽ


1947 ആഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ ഗാന്ധിജി എവിടെയായിരുന്നു?

നവ്ഖലിയിൽ (കൽക്കട്ട)


ബ്രിട്ടീഷുകാർക്കെതിരെ ബംഗാളിലെ മതാചാര്യന്മാർ നേതൃത്വം നൽകിയ കലാപം?

ഫക്കീർ കലാപം (1772)


ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കൽ എന്ന നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പരിഷ്കാരം?

മിന്റോ- മോർലി ഭരണപരിഷ്കാരം


സത്താറയിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു?

നാനാ പാട്ടീൽ


ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നേതാക്കൾ?

ഗാന്ധിജി, ജവഹർലാൽ നെഹ്റു, രാജേന്ദ്രപ്രസാദ്, സരോജിനിനായിഡു


ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചതോടെ ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചത് എവിടെയായിരുന്നു?

പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ


ക്വിറ്റ് ഇന്ത്യ സമര കാലത്ത് ജവഹർലാൽ നെഹ്റുവിനെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചത് എവിടെയാണ്?

ബോംബെയിലെ അഹമ്മദ് നഗർ കോട്ട


അഹമ്മദ് നഗർ കോട്ടയിൽ തടവിൽ കഴിഞ്ഞ കാലത്ത് ജവഹർലാൽ നെഹ്റു രചിച്ച കൃതി ഏത്?

ഇന്ത്യയെ കണ്ടെത്തൽ


ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏത്?

രണ്ടാം വട്ടമേശ സമ്മേളനം


“സ്വാതന്ത്രം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും’ ഇത് ആരുടെ വാക്കുകൾ?

ബാലഗംഗാധര തിലക്


‘പൊളിയുന്ന ബാങ്കിൽ നിന്നും മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് ‘എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?

ക്രിപ്സ്മിഷൻ


1857ലെ വിപ്ലവകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽആരായിരുന്നു?

കാനിംഗ് പ്രഭു


ബ്രിട്ടീഷ് രാജ്ഞിയുടെ ഭരണത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ രാജ്ഞിയുടെ പേരിൽ നിർമിച്ച നിർമിതി ഏത്?

ടൗൺ ഹാൾ


1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം എന്ന് വിശേഷിപ്പിച്ചതാര്?

വി ഡി സവർക്കർ


1857ലെ ഒന്നാം സ്വാതന്ത്ര സമരത്തിന്റെ ചിഹ്നമായി കണക്കാക്കുന്നത് എന്താണ്?

താമരയും ചപ്പാത്തിയും


1800 കളുടെ അവസാനം കോഴിക്കോട് ആരംഭിച്ച സ്ഥാപനമായ ‘കേരള വിദ്യാ ശാല’ ഇന്ന് അറിയപ്പെടുന്നത് മറ്റൊരു പേരിലാണ് ഏതുപേരിൽ?

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്


ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആരാണ്?

ഖുദിറാം ബോസ്


1857- ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചതാര്?

ജോൺ ലോറൻസ്


1940- ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത് ആരെയാണ് ഗാന്ധിജി ഇതിനായി ആദ്യം തെരഞ്ഞെടുത്തത്?

വിനോബാ ഭാവേ


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി ആരാണ്?

ബാരിസ്റ്റർ ജി പി പിള്ള


ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?

1911 ലെ കൊൽക്കത്ത സമ്മേളനം


ഇന്ത്യയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പഠിക്കാൻ 1882 -ൽ ബ്രിട്ടീഷ് സർക്കാർ നിയമിച്ച കമ്മിറ്റി മുമ്പാകെ തെളിവ് നൽകിയ വനിത ആര്?

പണ്ഡിറ്റ് രമാഭായ്


ലീഡർ എന്ന പത്രത്തിന്റെ സ്ഥാപകൻ ആരാണ്?

മദൻ മോഹൻ മാളവ്യ


ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ് സമ്മേളനം?

1929- ലെ ലാഹോർ സമ്മേളനം


ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം?

സ്വദേശി പ്രസ്ഥാനം


ബംഗാൾ വിഭജനം നടത്തിയത് ആരാണ്?

കഴ്സൺ പ്രഭു


കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും രണ്ടായി പിളർന്ന കോൺഗ്രസ് സമ്മേളനം?

സൂറത്ത് സമ്മേളനം (1907)


പൂർണ സ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?

1929 ലെ ലാഹോർ സമ്മേളനം


ദില്ലി ചലോ എന്ന മുദ്രാവാക്യം ഉയർത്തിയത് ആരാണ്?

സുഭാഷ് ചന്ദ്രബോസ്


ദണ്ഡിമാർച്ചിനെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ചതാര്?

ഇർവിൻ പ്രഭു


ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1930


ഗാന്ധിജിയുടെ ദണ്ഡിയാത്രയിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം?

രഘുപതി രാഘവ രാജാറാം


ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമം?

ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്


ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ്?

അംബാസ് ത്യാബ്ജി


ചൗരി ചൗരാസംഭവം നടന്ന വർഷം?

1922


മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാർ ആരൊക്കെയാണ്?

ഡോ.ബി ആർ അംബേദ്കർ,
തേജ് ബഹദൂർ സാംപ്രു


“ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ” എന്ന് വിശേഷിപ്പിച്ചത് ആരാണ്?

വിൻസ്റ്റൺ ചർച്ചിൽ


ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ജവഹർലാൽ നെഹ്റു


ബ്രിട്ടീഷ് ഭരണത്തിനെതിരെ പഞ്ചാബിലെ കർഷകർ നടത്തിയ സമരം?

കൂക കലാപം (1860 -70)


മലബാർ ലഹളയോടനുബന്ധിച്ച് നടന്ന മറ്റൊരു ദാരുണ സംഭവം?

വാഗൺ ട്രാജഡി (1921)


“എന്റെ പൂർവികരെപോലെ തന്നെ തോക്കു കൊണ്ടും വാൾകൊണ്ടും ഇന്ത്യയെ ഭരിക്കും” എന്ന് പ്രഖ്യാപിച്ച വൈസ്രോയി?

കഴ്സൺ പ്രഭു


1857- ലെ വിപ്ലവത്തിന്റെ ആദ്യ രക്തസാക്ഷി ആര്?

മംഗൾപാണ്ഡെ


പ്ലാസി യുദ്ധ സമയത്ത് ബംഗാൾ നവാബ് ആരായിരുന്നു?

സിറാജ് ഉദ് ദൗള


ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ?

ഹണ്ടർ കമ്മീഷൻ


സൈമൺ കമ്മീഷനെതിരെ റാലിനയിച്ച് പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് മരണപ്പെട്ട ധീരദേശാഭിമാനി?

ലാലാലജ്പത്റായ്


മൂന്നു വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത നേതാവ്?

ഡോ. ബി ആർ അംബേദ്കർ


ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ആയ ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എങ്ങനെ?

ചായക്കോപ്പയിലെ കൊടുങ്കാറ്റ്


ദണ്ഡിയാത്രയെ രാമന്റെ ലങ്കയിലേക്കുള്ള യാത്രയായി വിശേഷിപ്പിച്ചത് ആര് ?

മോത്തിലാൽ നെഹ്റു


ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ച ദേശീയനേതാവ്?

ദാദാ ഭായ് നവറോജി


‘ഇങ്കിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം ആദ്യമായി ഇന്ത്യയിൽ ഉയർത്തിയത് ആര്?

ഭഗത് സിങ്‌


കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളുമായി യോജിപ്പിൽ എത്തിയ സമ്മേളനം ഏത്?

ലക്നൗ (1916)


ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് പാസാക്കിയ വർഷം ഏത് ?

1947 ജൂൺ 3


ബ്രിട്ടീഷുകാരുടെ ഭരണത്തെ വെളുത്ത നീചന്റെ ഭരണം എന്ന് വിശേഷിപ്പിച്ചത് ആര്?

വൈകുണ്ഠസ്വാമികൾ


കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്ന വ്യക്തി?

മുഹമ്മദ് അബ്ദുറഹിമാൻ


ജയിലിൽ നിരാഹാര സമരത്തിനിടെ അന്തരിച്ച ധീരദേശാഭിമാനി?

ജതിൻ ദാസ്


‘രാജ്യസ്നേഹികളുടെ രാജകുമാരൻ’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?

സുഭാഷ് ചന്ദ്ര ബോസ്


ബ്രിട്ടീഷുകാർക്ക് സൂറത്തിൽ വ്യാപാര സ്ഥാപനം തുടങ്ങാൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി ആര്?

ജഹാംഗീർ


“ഇന്ത്യ ഇന്ത്യക്കാർക്ക്” എന്ന് ആഹ്വാനം ആദ്യം മുഴക്കിയതാര്?

സ്വാമി ദയാനന്ദ സരസ്വതി


“എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരു ഞാൻ ഭാരതം പിടിച്ചടക്കാം” ഇത് ആരുടെ വാക്കുകൾ?

റോബർട്ട് ക്ലെവ്


‘നേതാജി’ എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത് ആരാണ്?

ഗാന്ധിജി


ഗാന്ധിജിയുടെ മരണത്തെ രണ്ടാമത്തെ ക്രിസ്തു കുരിശിൽ തറയ്ക്കപ്പെട്ടു എന്ന് വിശേഷിപ്പിച്ചത് ആര്?

പേൾ എസ് ബക്ക്‌


എവിടെ നിന്നാണ് ഹരിജനങ്ങൾ എന്ന വാക്ക് ഗാന്ധിജിക്ക് ലഭിച്ചത്?

നർസിമെഹ്ത എന്ന ഭക്തകവിയിൽ നിന്ന്


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ബ്രിട്ടണിലെ രാജാവ് ആരായിരുന്നു ?

ജോർജ്ജ് ആറാമൻ


ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഝാൻൻസിയിൽ നേതൃത്വം നൽകിയത് ആര് ?

റാണി ലക്ഷ്മീഭായ്


ആരുടെ കാലത്താണ് ഇന്ത്യയിൽ സെൻസസ് തുടങ്ങിയത്?

റിപ്പൺ പ്രഭു


1857-ലെ കലാപത്തിൽ കാൺപൂരിലെ വിപ്ലവനേതാവ്?

നാനാസാഹിബ്


1857-ൽ ഝാൻസി യിൽ വിപ്ലവം നയിച്ചത്?

റാണി ലക്ഷ്മി ഭായ്


ലക്നൗവിൽ 1857 വിപ്ലവം നയിച്ചത് ആര്?

ബീഗം ഹസ്രത്ത് മഹൽ


1857-ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷുകാരൻ?

ബെഞ്ചമിൻ ഡിസ്രെലി


ക്വിറ്റിന്ത്യാ സമരത്തിൽ നിന്നും വിട്ടുനിന്ന പ്രമുഖ സംഘടനകൾ?

കമ്മ്യൂണിസ്റ്റ് പാർട്ടി, മുസ്ലിം ലീഗ്, ഹിന്ദു മഹാസഭ


ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബോംബെയിൽ നിയമ വിരുദ്ധമായി പ്രവർത്തിച്ച റേഡിയോ പ്രക്ഷേപണകേന്ദ്രം ഏതായിരുന്നു?

കോൺഗ്രസ് റേഡിയോ


ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഒളിവിലിരുന്ന് റേഡിയോ പ്രക്ഷേപണം നടത്തിയത് ആരാണ്?

ഉഷാ മേത്ത


ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ക്ലൈമാക്സ് എന്നറിയപ്പെടുന്ന സമരം ഏതാണ്?

ക്വിറ്റ് ഇന്ത്യാ സമരം


ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഫ്രീഡം ബ്രിഗേഡ് (ആസാദ് ദസ്ത്) എന്ന സംഘടന രൂപീകരിച്ചത്?

ജയ പ്രകാശ് നാരായണൻ


ചൗരി ചൗരാ സംഭവത്തെ നേതൃത്വത്തിന്റെ ദൗർബല്യം എന്ന് വിശേഷിപ്പിച്ചതാര് ?

നേതാജി സുഭാഷ് ചന്ദ്രബോസ്


ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?

മഹാദേവദേശായി


‘നാഷണൽ ഹൊറാൾഡ്’ എന്ന പത്രം ആരംഭിച്ചത്?

ജവഹർലാൽ നെഹ്റു


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡണ്ട്?

W C ബാനർജി


ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഒളിവിൽ ഇരുന്നുകൊണ്ട് സമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് ആരാണ്?

റാം മനോഹർ ലോഹ്യ


1947 -ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആരായിരുന്നു?

ജെ ബി കൃപലാനി


ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന് ലക്ഷ്യമെന്തായിരുന്നു ?

ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥം


ക്വിറ്റ് ഇന്ത്യ സമരകാലത്ത് വ്യക്തി സത്യാഗ്രഹപരിപാടിക്ക് തുടക്കം കുറിച്ചത് എന്ന്?

1940 സെപ്റ്റംബർ


ക്വിറ്റ് ഇന്ത്യ സമര കാലത്ത് മിഡ്നാപൂരിലെ താംലൂക്കിൽ രൂപീകൃതമായ സമാന്തര സർക്കാർ അറിയപ്പെടുന്നത്?

താമ്രലിപ് തജതീയ സർക്കാർ


ക്വിറ്റിന്ത്യാ സമരത്തെ “ഭ്രാന്തൻ സാഹസികത” (Mad Venture)എന്ന് വിശേഷിപ്പിച്ചത് ആരാണ്?

ഡോ. ബി ആർ അംബേദ്കർ


1923-ൽ സി ആർ ദാസും മോട്ടിലാൽ നെഹ്റു ചേർന്ന് രൂപീകരിച്ച പാർട്ടി?

സ്വരാജ് പാർട്ടി


P


ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി ജയിലിലടച്ച മഹാത്മജിയും മറ്റു നേതാക്കളെയും മോചിപ്പിച്ചത് എന്നാണ്?

1944 മെയ് മാസം


ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഹസാരിബാഗ് ജയിലിൽ നിന്ന് തടവുചാടി വിപ്ലവ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ആരായിരുന്നു?

ജയ പ്രകാശ് നാരായണൻ


ക്വിറ്റ് ഇന്ത്യ സമരകാലത്ത് സമാന്തര സർക്കാർ നിലവിൽ വന്ന സ്ഥലങ്ങൾ?

ബല്ലിയ, സത്താറ. താംലൂക്ക്‌


ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന്
കോൺഗ്രസ് ആരംഭിച്ച സമരം?

ക്വിറ്റിന്ത്യാ സമരം


ഓഗസ്റ്റ് ക്രാന്തി മൈതാനം എന്നറിയപ്പെടുന്നത്?

മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനം


3 thoughts on “[PDF] Independence Day Quiz for HS|സ്വാതന്ത്ര്യ ദിന ക്വിസ്|Independence Day Quiz in Malayalam 2022”

  1. Pingback: [PDF] Independence Day Quiz in Malayalam 2021 - GK Malayalam

  2. Pingback: [PDF] Independence Day Quiz in Malayalam 2022| Independence Day Quiz 2022|സ്വാതന്ത്രദിന ക്വിസ് 2022 - GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.