അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം? ഡിസംബർ 10
2024ലെ മനുഷ്യാവകാശ ദിനത്തിന്റെ ആശയം?
Our Rights, Our Future, Right Now
നിലവിൽ (2024) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്സൺ? വിജയഭാരതി സയാനി (ആക്ടിംഗ് )
നിലവിൽ (2024) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ?
അലക്സാണ്ടർ തോമസ്
യുഎൻ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ വർഷം?
1948 ഡിസംബർ 10
1948 ഡിസംബർ 10 -ന് പാരീസിൽ നടന്ന യു എൻ പൊതുസഭയിൽ മനുഷ്യാവകാശ പ്രമേയം അവതരിപ്പിച്ചത്?
എലെനോർ റൂസ് വെൽറ്റ്
പാരീസിലെ യു എൻ മനുഷ്യാവകാശ കമ്മീഷനിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധി?
ഹൻസ മേത്ത
മനുഷ്യാവകാശങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാഗ്നാകാർട്ട ഒപ്പ് വയ്ക്കപ്പെട്ട വർഷം?
1215
“മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണ് ” എന്നു പറഞ്ഞ്?
റൂസോ
ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായ വർഷം?
1993 ഒക്ടോബർ 12
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ?
ജസ്റ്റിസ് രംഗനാഥ് മിശ്ര
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?
മാനവ് അധികാർഭവൻ (ഡൽഹി)
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്?
1998 ഡിസംബർ 11
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ?
എംഎം പരീത് പിള്ള
ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട രേഖ?
1948 ലെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം
(577 ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു)
ഇന്ത്യയിലെ ആദ്യ വനിത വൈസ് ചാൻസിലർ
ഹൻസ മേത്ത
Human Rights Day Quiz 2024|അന്താരാഷ്ട്ര മനുഷ്യാവകാശ ദിന ക്വിസ് 2024