2026 ഫെബ്രുവരി 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2026 ഫെബ്രുവരി 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ
ഇന്ത്യയിലെ ആദ്യത്തെ ആന്തരിക അവയവം മാറ്റിവെക്കലിന് മാത്രമായുള്ള മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്നത്?
ചേവായൂർ കോഴിക്കോട്
സമഗ്ര നഗരനയം രൂപീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?കേരളം
2026-ലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 18- മത് ബഷീർ പുരസ്കാരത്തിന് അർഹനായത്?
എസ് ഹരീഷ്
പട്ടുനൂൽപ്പുഴു എന്ന നോവലിനാണ് പു രസ്കാരം
ദേശീയ ദുരന്തങ്ങളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്താൻ 16- ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത പ്രതിഭാസങ്ങൾ?
ഉഷ്ണ തരംഗവും മിന്നലും
2026 ഫെബ്രുവരി പ്രവർത്തനത്തിന്റെ
50- മത് വാർഷികം ആഘോഷിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
ഇടുക്കി പദ്ധതി
ജെൻ സി (Gen Z) തലമുറയെ ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച പുതിയ ഭക്ഷണശാല ശ്യംഖല?
മീറ്റ് പോയിന്റ്
എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സജ്ജീകരിച്ച EMS സ്മൃതി മ്യൂസിയം നിലവിൽ വരുന്നത്? കേരള നിയമസഭ
കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ
ഖര മാലിന്യ സംസ്കരണ നിയമം പ്രാബല്യത്തിൽ വരുന്നത്?
2026 ഏപ്രിൽ 1
നിയമസഭയെ ഡിജിറ്റൽവത്കരിക്കുന്ന തിനായുള്ള പദ്ധതി?
ഇ- നിയമസഭ
ഫോർബ്സ് റിപ്പോർട്ട് 2025 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളിൽ ഒന്നാം സ്ഥാനത്തുള്ളത്?
ഉർസുല വോൺ ഡെർ ലെയെൻ
യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ
രണ്ടാം സ്ഥാനം- ക്രിസ്റ്റീൻ ലഗാർഡ്
യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ്
മൂന്നാം സ്ഥാനം – സനേ തകൈച്ചി
ജപ്പാനിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി
ഇന്ത്യയിൽ നിന്നും 2025-ൽ ഫോർബ്സ് റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ള മൂന്നു വനിതകൾ
കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയായ നിർമ്മല സീതാരാമൻ 24 സ്ഥാനത്ത്
HCL കോർപ്പറേഷൻ സിഇഒ
റോഷ്നി നടാർ മൽഹോത്ര
76 സ്ഥാനത്ത്
ബയോകോൺ മേധാവി
കിരൻ മജുദാർ ഷാ
83 സ്ഥാനത്ത്
കേരളത്തിൽ ആദ്യമായി കാഴ്ച
വൈകല്യമുള്ള വനിതാ ജഡ്ജി?
താന്യ നാഥൻ സി
ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ അമോണിയ പ്രൊജക്റ്റ് നിലവിൽ വരുന്നത്?
കാക്കിനഡ (ആന്ധ്രപ്രദേശ് )
ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര
പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തിറക്കിയ വാട്സാപ്പ് ചാറ്റ്ബോട്ട്?
പഞ്ചം (PANCHAM)
Panchayat Assistance and Messaging Chatbot
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന്റെ മാതൃകയിൽ ഹിന്ദി ഒഴികെയുള്ള ഏഴ് ഇന്ത്യൻ ഭാഷകളിലെ കൃതികൾക്ക് ദേശീയ സാഹിത്യ അവാർഡ് ഏർപ്പെടുത്തുന്ന സംസ്ഥാനം?
തമിഴ്നാട്
സെമ്മൊഴി ഇലക്കിയ വിരുദ് സാഹിത്യ പുരസ്കാരം എന്നറിയപ്പെടും
2026- ലെ ദേശാഭിമാനി സാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരൻ? ആനന്ദ്
പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾ ക്ക് രണ്ടുവർഷത്തെ മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷ പരിശീലനത്തിന് ഓരോ വർഷവും 10000രൂപ ധനസഹായം നൽകുന്നതിന് പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
വിഷൻ
സംസ്ഥാനത്തെ യുവതി യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം
1000 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി?
കണക്ട് ടു വർക്ക്
സ്കൂൾ വിദ്യാർത്ഥിനികൾക്കുള്ള ‘ആർത്തവകാല ആരോഗ്യം’ ഭരണഘടന യുടെ ഏത് അനുച്ഛേദത്തിന്റെ ഭാഗമായാണ് സുപ്രീംകോടതി പ്രഖ്യാപിച്ചത്?
ആർട്ടിക്കിൾ 21
2026 ഫെബ്രുവരി നടക്കുന്ന ‘ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി’ യുടെ വേദി?
ഭാരത് മണ്ഡപം ന്യൂഡൽഹി
ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (CTCRI) വികസിപ്പിച്ചെടുത്ത പുതിയ ചേമ്പ് ഇനം
ജാമുനി (Jamuni)
പ്രമേഹത്തെയും ഹൃദ്രോഗത്തെയും പ്രതിരോധിക്കാൻ ശേഷിയുള്ള പർപ്പിൾ നിറത്തിലുള്ള ചേമ്പിനമാണ് ജാമുനി
2026- 27 യുനെസ്കോ ലോക പൈതൃക പട്ടികയിലേക്ക് ഇന്ത്യ ഔദ്യോഗികമായി നാമനിർദേശം ചെയ്ത ലിവിങ് റൂട്ട് ബ്രിഡ്ജുകൾ ഏതു സംസ്ഥാനത്ത്?
മേഘാലയ
പഞ്ചാബിലെ ജലന്തർ ജില്ലയിലുള്ള ആദംപൂർ വിമാനത്താവളത്തിന്റെ പുതിയ പേര്?
ശ്രീ ഗുരു രവിദാസ് ജി എയർപോർട്ട്
ഇന്ത്യയിൽ ആദ്യമായി ഹൈഡ്രജൻ പാസഞ്ചർ ബസ് സർവീസ് ആരംഭിക്കുന്ന വിമാനത്താവളം?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
(CIAL)
2026-നെ കാർഷിക വർഷമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം? മധ്യപ്രദേശ്
800 ബില്യൺ ഡോളർ ആസ്തി കൈവരിക്കുന്ന ലോകത്തിലെ ആദ്യ വ്യക്തി?
ഇലോൺ മസ്ക്
15 വയസ്സിനു താഴെയുള്ള കുട്ടികളുടെ സാമൂഹ മാധ്യമ ഉപയോഗം നിരോധിക്കാൻ ബിൽ പാസാക്കിയ രാജ്യം?
ഫ്രാൻസ്
കിടപ്പു രോഗികൾക്ക് പരിചരണം ഉറപ്പാക്കുന്ന കുടുംബശ്രീ മിഷന്റെ സ്വാന്തനമിത്ര പദ്ധതി ആദ്യമായി ആരംഭിച്ചത്?
പത്തനംതിട്ട
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ (KSHB) ‘മറൈൻ ഇക്കോ സിറ്റി ‘ പദ്ധതി നിലവിൽ വരുന്നത്?
മറൈൻഡ്രൈവ് (കൊച്ചി)
മെഡിസെപ് ഇൻഷൂറൻസ് പദ്ധതിയുടെ രണ്ടാംഘട്ടം പ്രാബല്യത്തിൽ വന്നത്?
2026 ഫെബ്രുവരി 1
2026 ICC പുരുഷ ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശിനു പകരമായി ഉൾപ്പെടുത്തിയ ടീം?
സ്കോട്ട്ലൻഡ്
സംസ്ഥാനത്തെ പക്ഷികളുടെ സമ്പൂർണ്ണ വിവരങ്ങൾ അടങ്ങുന്ന ബേർഡ് അറ്റ്ലസ് തയ്യാറാക്കിയ രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം?
ഗോവ
ബേർഡ് അറ്റ്ലസ് തയ്യാറാക്കിയ ആദ്യ സംസ്ഥാനം കേരളം
2025 -ലെ വോട്ടർപട്ടിക തീവ്ര പുനഃ പരിശോധനയുടെ (SIR) ഭാഗമായി എല്ലാ നടപടികളും പൂർത്തിയായ കേരളത്തിലെ ആദ്യ ജില്ല?
ആലപ്പുഴ
ആദ്യ നിയമസഭാ മണ്ഡലം- കുട്ടനാട്
കുട്ടികളുടെ ആരോഗ്യസംരക്ഷണ വിവരങ്ങളും വിവിധ ചികിത്സാ പദ്ധതി കളും അറിയാൻ കേരള ആരോഗ്യ വകുപ്പ് സജ്ജമാക്കിയ ടോൾഫ്രീ നമ്പർ?
104
ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത എ ഐ യൂണിവേഴ്സിറ്റി നിലവിൽ വരുന്നത്? അമരാവതി (ആന്ധ്രപ്രദേശ്)
2026 നടക്കുന്ന 18 മത്
ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്നത്? ഇന്ത്യ
2026 അണ്ടർ 19 ഏകദിന ലോകകപ്പിൽ വിജയികളായത്?
ഇന്ത്യ
ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി
2026 വനിതാ പ്രീമിയർ ലീഗ് (WPL) ക്രിക്കറ്റ് കിരീട ജേതാക്കൾ?
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
കേരളത്തിലെ ഏതു പ്രശസ്ത ക്ഷേത്രത്തിലാണ് ഭക്തർക്ക് വരി നിൽക്കാതെ ദർശനം സുഗമമാക്കാൻ ഡിജിറ്റൽ സംവിധാനം ഏർപ്പെടുന്നത്? ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിച്ച ആദ്യ മുഖ്യമന്ത്രി?
മമതാ ബാനർജി
2025 – 26 79 മത് സന്തോഷ് ട്രോഫി കിരീടം നേടിയത്?
സർവീസസ്
65 വയസ്സു കഴിഞ്ഞവർക്ക് മാനസിക ഉല്ലാസവും ആരോഗ്യപരിരക്ഷയും ഒരുക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതി? വയോമിത്രം
അയ്യാ വൈകുണ്ഠസ്വാമി മെമ്മോറിയൽ ലൈബ്രറി ആൻഡ് കൾച്ചറൽ സെന്റർ സ്ഥാപിതമാകുന്നത്?
വഞ്ചിയൂർ
Weekly Current Affairs | 2026 ഫെബ്രുവരി 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ| GK Malayalam