GK malayalam Kerala PSC
Weekly Current Affairs 2026 February 15-21 in Malayalam|PSC Exams 2026|PSC Questions

2026 ഫെബ്രുവരി 15-21 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2026 ഫെബ്രുവരി 15-21 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്?
ആലിൻ ഷെറിൻ
മസ്തിഷ്ക മരണം സംഭവിച്ച, 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ്റെ
അവയവങ്ങൾ നാല് കുട്ടികൾക്കാണ് പുതു ജീവൻ നൽകിയത്

സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പ്രധാനമന്ത്രിയുടെ
പുതിയ ഓഫീസ് ഉൾപ്പെടുന്ന മന്ദിരത്തിന്റെ പേര് ? 
സേവാ തീർത്ഥ്

വാട്സാപ്പിന് (WhatsApp) പകരമായി ഉപയോഗിക്കാൻ റഷ്യൻ സർക്കാർ
തദ്ദേശീയമായി നിർദ്ദേശിച്ച ഔദ്യോഗിക മെസ്സഞ്ചർ ആപ്പ് ഏത്?
മാക്സ് (MYX)

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരളത്തിൽ ഒന്നാം ക്ലാസ്
പ്രവേശനത്തിന് എത്ര വയസ്സ് പൂ ർത്തിയാകണമെന്നാണ് കേന്ദ്ര നിർദ്ദേശം ?
6 വയസ്സ്

കാൾ മാർക്സിന്റെ പൂർണ്ണമായ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട ഇന്ത്യൻ നഗരം?
ചെന്നൈ

കേന്ദ്ര ആഭ്യന്തരമ മന്ത്രാലയത്തിന്റെ 2025ലെ റാങ്കിംഗ് പ്രകാരം കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ടത്?
ഇരിട്ടി പോലീസ് സ്റ്റേഷൻ കണ്ണൂർ

കേരള സർക്കാരിന്റെ  ഇ -ടാക്സി സർവീസ് ആയ ‘കേരളസവാരി’ യുടെ ഗുഡ് വിൽ അംബാസഡർ?
സഞ്ജു സാംസൺ

35-നും 60- നും ഇടയിൽ പ്രായമുള്ള 10 ലക്ഷം സ്ത്രീകൾക്കും ട്രാൻസ് വനിതകൾക്കും പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി
മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതി

എസ്എസ്എൽസി ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ പരീക്ഷ സമ്മർദ്ദം ലഘൂകരിക്കുവാൻ കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന ടോൾഫ്രീ സഹായ കേന്ദ്രം?
WE- HELP
1800 425 2844

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോയിലെ ഉഹുരു കൊടുമുടി ഏറ്റവും വേഗത്തിൽ ഒറ്റക്ക് കീഴടക്കിയ ഇന്ത്യൻ വനിത?
ജ്യോതി ശർമ
ഡൽഹി സ്വദേശിനിയായ ഇവർ
2 ദിവസവും 19 മണിക്കൂറും 44 മിനിറ്റും കൊണ്ടാണ് ഈ കൊടുമുടി കീഴടക്കിയത്

മലയാള വാർത്താചാനൽ രംഗത്ത് ചീഫ് എഡിറ്റർ പദവിയിൽ എത്തുന്ന ആദ്യ വനിത?
സുജയാ പാർവതി എസ്

കേരളത്തിലെ ആദ്യത്തെ റൂറൽ ജില്ലാ ജയിൽ നിലവിൽ വരുന്നത്?
പുതുപ്പണം കോഴിക്കോട്

കേരളത്തിലെ വ്യവസായ മേഖലയെ പൂർണമായും അപകട രഹിതമാക്കി ‘വിഷൻ സീറോ ‘ എന്ന ലക്ഷ്യം കൈവരിക്കാൻ തൊഴിൽ വകുപ്പ് ആരംഭിച്ച പദ്ധതി?
കെ – സേഫ്

ബജറ്റ് സമ്മേളനത്തിൽ സ്വന്തം സാമ്പത്തിക സർവ്വേ റിപ്പോർട്ട് അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനങ്ങൾ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിന് രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്പ്?
നമ്മുടെ കേരളം

കേരളത്തിൽ അണക്കെട്ടിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലം? കുമ്പിച്ചല്‍ കടവ് പാലം
തിരുവനന്തപുരം ജില്ലയിൽ നെയ്യാർ ജനസംഭരണിക്കും കരിപ്പയാറിനും കുറുകെ സ്ഥിതിചെയ്യുന്നു

കേരള ടൂറിസത്തിന്റെ 2026 ലെ നിശാഗന്ധി പുരസ്കാരം നേടിയ മണിപ്പൂരി നർത്തകി?
ദർശന ജാവേരി

കേരളത്തിലെ ആദ്യ സമഗ്ര അന്തർദേശീയ വിദ്യാലയമായി പ്രഖ്യാപിക്കപ്പെട്ടത്?
മുണ്ടേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂർ

2026 ലെ ബംഗ്ലാദേശ് പൊതു തിരഞ്ഞെടുപ്പിൽ നിർണായക വിജയം നേടി രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ പാർട്ടി? ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി BNP

സഹകരണ ബാങ്കിംഗ് രംഗത്തെ ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അസിസ്റ്റന്റ്?
ചങ്ങായി ChangAI
കണ്ണൂർ ജില്ലയിലെ കതിരൂർ സഹകരണ ബാങ്കിലാണ് ആദ്യമായി ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്

ലോകത്ത് ഏറ്റവും വലിയ കണ്ണകി ശില്പം സ്ഥാപിക്കാൻ ഒരുങ്ങുന്നത്?
ആറ്റുകാൽ ക്ഷേത്രം (തിരുവനന്തപുരം)

ലോക ബാങ്ക് സഹായത്തോടെ കേരള കാർഷിക വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ പ്രതിരോധ കാർഷിക മൂല്യ ശ്യംഗല നവീകരണ പദ്ധതിയുടെ  ചുരുക്കപ്പേര്? 
കേര (KERA)

ഗോത്ര സമൂഹത്തിന്റെ പാരമ്പര്യ അറിവുകളും ആധുനിക ഫാഷൻ ഡിസൈനുകളും സംയോജിപ്പിച്ച് കുടുംബശ്രീ ആരംഭിക്കുന്ന പ്രീമിയം വസ്ത്ര ബ്രാൻഡ്?
ട്രൈബാൻഡ് (Triband)

ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്വകാര്യ ഉപഗ്രഹ പ്ലാന്റ് നിലവിൽ വരുന്നത്?  
സാനന്ദ് (ഗുജറാത്ത്)

2026 നടക്കുന്ന 18 -മത് ബ്രിക്സ് ഉച്ചകോടിയുടെ ആതിഥേയ രാജ്യം?
ഇന്ത്യ

മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസ സൗകര്യം ഒരുക്കുന്ന പദ്ധതി?
ആശ്വാസ വാടക വീട്

കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ച ഓൺലൈൻ ടാക്സി സർവീസിന്റെ പേര്?
ഭാരത് ടാക്സി

2026 ഗ്ലോബൽ ടീച്ചർ പ്രൈസ് നേടിയ ഇന്ത്യൻ അധ്യാപിക?
റൂബിൾ നാഗി

2026 -ൽ UK യിൽ വീശിയ കൊടുങ്കാറ്റ്?
ചന്ദ്ര

ജമ്മു കാശ്മീരിലെ ഉധംപൂരിൽ ഭീകരരെ അമർച്ച ചെയ്യാൻ ഇന്ത്യൻ സൈന്യം നടത്തിയ ദൗത്യം?
ഓപ്പറേഷൻ കിയ

പ്രഥമ കേരള ഇന്റർനാ ഇന്ത്യൻ വനിതാ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകയായി നിയമിതയായത്?
അമേലിയ വാൽവെർദെ

2026 ൽ 25 വർഷം പൂർത്തിയാക്കിയ മലയാള കവിത? 
കണ്ണട
മുരുകൻ കാട്ടാക്കട

2026 ഫെബ്രുവരി ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം സ്വീകരിച്ച പ്രശസ്ത എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമായ വ്യക്തി?
പെപിത സേത്ത്

ശ്രീനാരായണഗുരു അഥവാ അഭിനവ ബുദ്ധൻ എന്ന ജീവചരിത്ര പുസ്തകം എഴുതിയത്?
പി വാസുദേവൻ ചെമ്പഴന്തി

പണിയർ വിഭാഗത്തിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമേറ്റത്?
അനുശ്രീ സുരേഷ്
ചാലിയാർ ഗ്രാമപഞ്ചായത്ത് മലപ്പുറം

യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിന് കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതി?
നാശാ മുക്ത് ഭാരത്
ലഹരി വിമുക്തിക്കായി സഹായം നേടുന്നവർക്ക് പ്രാഥമിക കൗൺസിലിംഗും മറ്റ് അനുബന്ധ സേവനങ്ങളും ഉറപ്പാക്കുന്നതിന് 14446 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ സജ്ഞമാണ്

ഇന്ത്യയും കിർഗിസ്ഥാനും തമ്മിലുള്ള
13- മത് സംയുക്ത സൈനികാഭ്യാസമായ ഖഞ്ചർ (KHANJAR) ആരംഭിച്ചത്?
മിസാമാരി അസം

2026 ഫെബ്രുവരി 5 ന് അവസാനിക്കുന്ന
ന്യൂ സ്റ്റാർട്ട് New START എന്ന ആണവായുധ നിയന്ത്രണ കരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?
അമേരിക്കയും റഷ്യയും

മൃഗസംരക്ഷണ മേഖലയിൽ തൊഴിലെടുക്കുന്ന വനിതാ കർഷകരുടെ ഉപജീവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ?
ജീവനം ക്യാമ്പയിൻ

ലോകത്തെ ആദ്യ സമ്പൂർണ്ണ ബയോമിമെറ്റിക് ഇന്റലിജന്റ് റോബോട്ടായ മോയ വികസിപ്പിച്ച രാജ്യം?
ചൈന
ചൈനയിലെ ഡ്രോയ്ഡ് അപ്പ് എന്ന കമ്പനിയാണ് റോബോട്ടിനെ വികസിപ്പിച്ചത്

മാലിന്യ മുക്ത കേരളത്തിനായി കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതി? സ്നേഹാരാമം പദ്ധതി

കേരള സർക്കാർ നടപ്പിലാക്കുന്ന കണക്ട് ടു വർക്ക് പദ്ധതി പ്രകാരം അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനപരിധി?
5 ലക്ഷം

എകെജിയുടെ  ജീവിതവും പോരാട്ടങ്ങളും ആവിഷ്കരിക്കുന്ന മ്യൂസിയം എവിടെയാണ് നിലവിൽ വരുന്നത്? പെരളശ്ശേരി (കണ്ണൂർ)

2026 ആർത്തവകാല ആരോഗ്യം മൗലികാവകാശമാണെന്ന വിധി പുറപ്പെടുവിച്ച കോടതി?
സുപ്രീം കോടതി

ലോക ബാങ്ക് സഹായത്തോടെ കേരള കാർഷികവകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ പ്രതിരോധ കാർഷിക മൂല്യ ശൃംഖല നവീകരണ പദ്ധതിയുടെ പേര്? കേര

കാൻസർ പ്രമേഹം ഹൃദയ രോഗങ്ങൾ
എന്നിവയുടെ നിയന്ത്രണത്തിനും കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനും പ്രഖ്യാപിച്ച പദ്ധതി?
ബയോ ഫാർമ ശക്തി

2026 ജനുവരി ഭൗമസൂചിക പദവി ലഭിച്ച രാജസ്ഥാനിലെ ഔഷധസസ്യം?
നാഗൗരി അശ്വഗന്ധ
രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ ഉൽപാദിപ്പിക്കുന്ന ഔഷധഗുണമേറിയ അശ്വഗന്ധയിനമാണ് നാഗൗരി അശ്വഗന്ധ

2026 ജൂണോടു കൂടി ബഹിരാകാശത്തേക്ക് പോകാൻ ഒരുങ്ങുന്ന മലയാളി?
അനിൽ മേനോൻ

Weekly Current Affairs | 2026 ഫെബ്രുവരി 15-21 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.