GK malayalam Kerala PSC
Monthly Current Affairs January 2026 in Malayalam|PSC Exams 2026|PSC Questions

2026 ജനുവരി (January) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs January 2026|
2026 ജനുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ

കെഎസ്ആര്‍ടിസി (KSRTC) യുടെ ഗുഡ് വില്‍ അംബാസിഡറാകുന്ന നടന്‍?
മോഹന്‍ലാല്‍

2026 ജനുവരി ഒന്നു മുതൽ യൂറോ ഔദ്യോഗിക നാണയമായി സ്വീകരിച്ച യൂറോപ്യൻ യൂണിയൻ അംഗരാജ്യം?
ബൾഗേറിയ


ന്യൂയോർക്ക് സിറ്റിയുടെ 112 മത് മേയറായി ചുമതലയേറ്റ  ഇന്ത്യൻ വംശജൻ
സൊഹ്റാൻ മംദാനി
ന്യൂയോർക്ക് നഗരത്തിലെ ആദ്യത്തെ മുസ്ലിം മേയറാണ് സൊഹ്റാൻ മംദാനി

നിലവിൽ ലോകത്തിലെ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന രാജ്യം?
ഇന്ത്യ
ചൈനയെ മറികടന്നാണ്
ഒന്നാമത് എത്തിയത്

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ 2026 ജനുവരിയിൽ യു എസ് നടത്തിയ രഹസ്യ സൈനിക നീക്കം?
ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്

ഗോവയുടെ പ്രാചീന സംസ്കാരത്തിന്റെ തൊട്ടിലായ നദിയുടെ പേരിൽ രൂപീകരിച്ച ഗോവയിലെ മൂന്നാമത്തെ ജില്ല?
കുശാവതി

കോഴിക്കോട് വച്ച് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ (KLF) മുഖ്യാതിഥി?
സുനിത വില്യംസ്

ഡച്ച് കോളനി നിയമങ്ങൾ ഒഴിവാക്കി
സ്വന്തമായി പുതിയ പീനൽ കോഡ് 2026-ൽ നടപ്പിലാക്കിയ രാജ്യം?
ഇന്തോനേഷ്യ

കേരളത്തിലെ മനുഷ്യ – വന്യമൃഗ സംഘർഷം കുറയ്ക്കുന്നതിനായി സർക്കാർ പുതുതായി പ്രഖ്യാപിച്ച രണ്ട് തീവ്രയജ്ഞ മിഷനുകൾ?
മിഷൻ മഞ്ഞക്കൊന്ന,
മിഷൻ കൃഷി പുനരുജ്ജീവനം

അമേരിക്കൻ സൈനിക നടപടിയിലൂടെ തടവിലാക്കപ്പെട്ട വെനസ്വേല പ്രസിഡന്റ്? നിക്കോളാസ് മഡുറോ

തൊണ്ടിമുതൽ അട്ടിമറിച്ച് വിധിയിൽ കൃത്രിമം കാണിച്ചതിന് ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്ടമായ മുൻമന്ത്രി?
ആന്റണി രാജു

Current Affairs January 2026|
2026 ജനുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ



Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.