Current Affairs September 2023 for Kerala PSC Exams|ആനുകാലികം സെപ്റ്റംബർ 2023 |Monthly Current Affairs in Malayalam September 2023

2023 സെപ്റ്റംബർ (September) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


Current Affairs September 2023|
2023 സെപ്റ്റംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ


19- മത് ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന കായിക താരങ്ങൾ?

ഹർമൻ പ്രീത് സിംഗ് (ഹോക്കി ക്യാപ്റ്റൻ)
ലവ് ലിന ബൊർഗോഹെയ്ൻ (ബോക്സിങ് താരം )


ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ടത്?

പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ കിരീടേശ്വരി ഗ്രാമം


പുതിയ പാർലമെന്റിന്റെ ആദ്യത്തെ സമ്മേളനം നടന്നത് എന്നാണ്?

2023 സെപ്റ്റംബർ 19

Advertisements

പുതിയ പാർലമെന്റിൽ അവതരിപ്പിച്ച ആദ്യത്തെ ബിൽ?

വനിതാ സംവരണ ബിൽ (ബില്ലിന്റെ പേര്
നാരീശക്തി വന്ദൻ അധിനിയം, ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് (33% ) വനിതകൾക്ക് സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ഇത്)


പഴയ പാർലമെന്റ് നൽകിയിരിക്കുന്ന പേര്?

സംവിധാൻ സദൻ (ഭരണഘടനാ മന്ദിരം)


2023 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ?

ഇന്ത്യ
(ഫൈനലിൽ ശ്രീലങ്കയെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി)


ഏറ്റവും ഉയർന്ന ലേല തുക ലഭിച്ച ഇന്ത്യൻ ആർട്ടിസ്റ്റിന്റെ ചിത്രം?

ദി സ്റ്റോറി ടെല്ലർ
(ചിത്രം വരച്ചത് അമൃത ഷേർഗിൽ)


കേരളത്തിലെ കാർഷികമേഖലകൾ തിരിച്ച് പോഷക പ്രാധാന്യമുള്ള വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി ?

Advertisements

പോഷക സമൃദ്ധി മിഷൻ


സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ എ സി ബസ് യാത്ര ഒരുക്കുന്ന കെഎസ്ആർടിസിയുടെ പുതിയ സർവീസ്?

ജനത സർവീസ്


കേരളത്തിലെ അധികാര വികേന്ദ്രീകരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ത്രിഭുവൻ യൂണിവേഴ്സിറ്റി ഏതു രാജ്യത്ത്?നേപ്പാൾ


സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡണ്ടും ഗവേണിംഗ് കൗൺസിൽ ചെയർമാനുമായി നാമനിർദേശം ചെയ്യപ്പെട്ട മലയാള ചലച്ചിത്ര താരം?

സുരേഷ് ഗോപി

ഇന്ത്യയിലെ ആദ്യ ലൈറ്റ് ഹൗസ് ഫെസ്റ്റിവലിന് വേദിയാകുന്ന സംസ്ഥാനം?

ഗോവ

Advertisements

ഇന്ത്യയിലെ ആദ്യ കണ്ടെയ്നർ തുറമുഖം?

വിഴിഞ്ഞം

നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ‘നമോ 11 പോയിന്റ് പ്രോഗ്രാം’ പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?

മഹാരാഷ്ട്ര

ഭൂമിയുടെ ഉത്തരാർഥഗോളം ഏറ്റവും കൂടുതൽ ചുട്ടുപൊള്ളിയ വേനൽക്കാലം എന്ന റെക്കോർഡ് റിപ്പോർട്ട് ചെയ്ത വർഷം?

2023

പരമ്പരാഗത കരകൗശല വിദഗ്ധർക്കും ശില്പികൾക്കും സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനും വിപണി കണ്ടെത്തുന്നതിനും ലക്ഷ്യമിട്ട് രൂപം കൊടുത്ത പദ്ധതി?

പി എം വിശ്വകർമ്മ വായ്പ പദ്ധതി

ജെ എൻ യു ചാൻസിലറായി നിയമിതനാകുന്ന മുൻ വിദേശകാര്യ സെക്രട്ടറി?

കൺവൽ സിബൽ

Advertisements

ഇന്ത്യയിൽ ആദ്യമായി അഗ്രികൾച്ചർ ഡാറ്റ എക്സ്ചേഞ്ച് ആരംഭിച്ച സംസ്ഥാനം?

തെലുങ്കാന

2023 -ലെ നോർമൻ ബോർലോഗ് ഫീൽഡ് അവാർഡ് നേടിയത്?

സ്വാതി നായക്

ഇന്ത്യയിൽ ആദ്യമായി സ്ത്രീകളെ ക്ഷേത്ര പൂജാരികളായി നിയമിക്കുന്ന സംസ്ഥാനം?

തമിഴ്നാട്

12-മത് വേൾഡ് ബാംബു കോൺഗ്രസ് (2024) വേദി?

തായ്‌വാൻ

വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് അയൽക്കൂട്ട അംഗങ്ങളെ സ്കൂളുകളിലെത്തിച്ച് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള കുടുംബശ്രീ ക്യാമ്പയിൻ?

തിരികെ സ്കൂളിൽ

Advertisements

2023 സെപ്റ്റംബറിൽ ടെന്നീസ് മത്സരങ്ങളിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരം?

രോഹൻ ബൊപ്പണ്ണ

2023 ഐസിസി ലോകകപ്പിന്റെ ഔദ്യോഗിക ഗാനം?

ദിൽ ജഷ്ന ബോലെ

2024 -ഐസിസി പുരുഷ ട്വന്റി 20 ലോകകപ്പ് വേദി?

യു എസ് എ, വെസ്റ്റ് ഇൻഡീസ്

ശങ്കരാചാര്യരുടെ പ്രതിമയും (ഏകാത്മകതാ കി പ്രതിമ) മ്യൂസിയവും സ്ഥാപിക്കപ്പെട്ട സംസ്ഥാനം?

മധ്യപ്രദേശ്
(നർമ്മദാ നദിക്കരയിലാണ് പ്രതിമയും മ്യൂസിയവും സ്ഥാപിച്ചത് )

ഏഷ്യയിലെ കായികതാരങ്ങൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ കായികമേളയായ ഏഷ്യൻ ഗെയിംസ് 2023-ൽ എവിടെയാണ് നടക്കുന്നത്?

ചൈനയിലെ ഹാങ്‌ ചൗവിൽ
(സപ്തംബർ 23 മുതൽ ഒക്ടോബർ 8-വരെ)

Advertisements

2023 സ്റ്റെപ്ബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഹൊയ്സാല ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

2023 സെപ്റ്റംബറിൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനം?

വിശ്വ ഭാരതി സർവകലാശാല (ശാന്തിനികേതൻ, പശ്ചിമ ബംഗാൾ
ഇന്ത്യയിൽ നിന്നും യുനെസ്കോ ലോക പൈതൃക പട്ടികയിൽ നേടുന്ന 41 മത്തെ സ്ഥലമാണ് ശാന്തിനികേതൻ)


കേരളത്തിലെ ഏറ്റവും വലിയ പലേഡിയം കൺവെൻഷൻ സെന്റർ പ്രവർത്തനമാരംഭിക്കുന്ന സ്ഥലം?

കാഞ്ഞങ്ങാട് (കാസർകോട്)

14- മത് ഗ്ലോബൽ സ്കിൽ ഉച്ചകോടിയുടെ വേദി?

ഡൽഹി

മികച്ച സാമൂഹിക പ്രവർത്തകർ ക്കായി ഏർപ്പെടുത്തിയതാണ് പ്രഥമ (2023) ഉമ്മൻചാണ്ടി പുരസ്കാരം ലഭിച്ചത്?

മേധാപകർ

Advertisements

കുഷ്ഠ രോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ക്യാമ്പയിൻ?

ബാല മിത്ര 2.0
(ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പരിപാടിയാണ്)

കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് സർവീസ് നടത്തുന്നത്?

കാസർകോട് -തിരുവനന്തപുരം

മഹാരാഷ്ട്രയിലെ ഔറംഗബാദിന്റെ പുതിയ പേര്?

ചത്രപതി സാംഭാജി നഗർ

മഹാരാഷ്ട്രയിലെ ഒസ്മാനബാദ് ജില്ലയുടെ പുതിയ പേര്?

ധാരാ ശിവ്

തേയില ഫാക്ടറിമാലിന്യങ്ങളിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ വികസിപ്പിച്ച സ്ഥാപനം?

IIT ഗുവാഹത്തി

Advertisements

2023 സെപ്റ്റംബറിൽ അപൂർവ ലോഹമായ വനേഡിയം കണ്ടെത്തിയ സംസ്ഥാനം?

ഗുജറാത്ത്

യുനെസ്കോ പൈതൃക സ്മാരകമാക്കി പ്രഖ്യാപിച്ച ടെൽ അൽ -സുൽത്താൻ പ്രദേശം സ്ഥിതി ചെയ്യുന്ന രാജ്യം ?

പാലസ്തീൻ (ജെറീക്കോ)

2023 സെപ്റ്റംബറിൽ സർക്കാർ സ്കൂളുകളിൽ മുഖം മറക്കുന്ന നഖാബ് നിരോധിച്ച അറബ് രാജ്യം?

ഈജിപ്ത്

4- മത് നദി ഉത്സവിന് വേദിയാകുന്നത്?

ന്യൂഡൽഹി

2023- ലെ പത്മപ്രഭ പുരസ്കാര ജേതാവ്?

സുഭാഷ് ചന്ദ്രൻ

Advertisements

ഇന്ത്യയുടെ ജി 20 പ്രസിഡൻസിയെ കുറിച്ചുള്ള ഇ – ബുക്ക്?

പീപ്പിൾസ് ജി20

2023 സെപ്റ്റംബറിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികപ്രകാരം ഏറ്റവും അധികം വോട്ടർമാരുള്ള പഞ്ചായത്ത്?

ഒളവണ്ണ (കോഴിക്കോട്, ഏറ്റവും കുറവ് ഇടമലക്കുടി പഞ്ചായത്ത് ഇടുക്കി)

2023 -ലെ ദേവരാജൻ ശക്തിഗാഥാ പുരസ്കാര ജേതാവ്?

എം ജയചന്ദ്രൻ

ഭാരതത്തിന്റെ കലാസാംസ്കാരിക പൈതൃക ശക്തി പ്രചരിപ്പിക്കാൻ ഉദ്ദേശിച്ച് ദേശീയതലത്തിൽ രൂപം നൽകിയ ‘കലാകാന്തി’ പദ്ധതിയുടെ
ഭാഗമായി ഏർപ്പെടുത്തിയ ദുർഗാഭാരത് സമ്മാൻ പുരസ്കാരത്തിന് അർഹനായ മലയാളി സാഹിത്യകാരൻ?

ടി പത്മനാഭൻ

2023 -ലെ 45 മത്തെ ലോക പൈതൃക സമിതി യോഗത്തിന്റെ വേദി?

റിയാദ്

Advertisements

ആദിവാസി തീരദേശ മേഖലകളിലെ സ്കൂളുകളിലെ തിരഞ്ഞെടുത്ത 100 പെൺകുട്ടികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് പ്രൊജക്റ്റ് ഐറൈസിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതി?

കളക്ടേഴ്സ് സൂപ്പർ 100

2023-ല്‍ നിപ സ്ഥിരീകരിച്ച കേരളത്തിലെ ജില്ല?

കോഴിക്കോട്


ഗ്രീസ്, ബൾഗേറിയ, ലിബിയ എന്നീ രാജ്യങ്ങളിൽ നാശം വിതച്ച ചുഴലിക്കാറ്റ്?

ഡാനിയേൽ


2023 -ലെ യുഎസ് ഓപ്പൺ ടെന്നീസ് വനിത സിംഗിൾസിൽ കിരീടം നേടിയത്?

കൊക്കോ ഗാഫ് (അമേരിക്ക)


2023 -ലെ യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ കിരീടം നേടിയത്?

നൊവാക് ജോകോ വിച്ച് (സെർബിയ)

Advertisements

2023 -ലെ കേരള സർക്കാർ വിജ്ഞാപന പ്രകാരം 4612 ചതുരശ്ര കിലോമീറ്റർ വിസ്തീർണവുമായി വലിപ്പത്തിൽ ഒന്നാമത് എത്തിയ കേരളത്തിലെ ജില്ല?

ഇടുക്കി


2023 സെപ്റ്റംബറിൽ സുകുമാർ അഴീക്കോട് സാഹിത്യ പുരസ്കാരത്തിന് അർഹനായത്?

ജോർജ് ഓണക്കൂർ


ജനിതകഘടന കണ്ടെത്തപ്പെട്ട ഇന്ത്യയിലെ ആദ്യ കടൽ മത്സ്യം?

മത്തി
(ഇന്ത്യയിൽ ആദ്യമായാണ് ഒരു കടൽ മത്സ്യത്തിന്റെ ജനിതകഘടന കണ്ടെത്തുന്നത് )


കഥകളി കലാകാരനായ കോട്ടക്കൽ ശിവരാമന്റെ ആത്മകഥ?

സ്ത്രൈണം ( കഥകളിയിൽ സ്ത്രീ വേഷങ്ങൾ അവതരിപ്പിക്കുന്ന കലാകാരനാണ് കോട്ടക്കൽ ശിവരാമൻ )


2023 സെപ്റ്റംബറിൽ തായ്‌വാനിലും ചൈനയിലും കനത്ത നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ്?

ഹൈകുയി ചുഴലിക്കാറ്റ്

Advertisements

പൂർണ്ണമായും വനിതകളുടെ മേൽനോട്ടത്തിൽ വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥി നിർമ്മിത ഉപഗ്രഹം?

വീസാറ്റ് (തിരുവനന്തപുരം പൂജപ്പുര എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനികളാണ് ഉപഗ്രഹം നിർമ്മിക്കുന്നത്.
കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തിൽ അൾട്രാവയലറ്റ് വികിരണങ്ങളുടെ സ്വാധീനം മനസ്സിലാക്കുകയാണ് വീസാറ്റിന്റെ ലക്ഷ്യം)


മന്ദഹാസം പദ്ധതിയുടെ പുതിയ ധനസഹായം എത്ര രൂപയാണ്?

10000 രൂപ


2023 യുനെസ്കോ പുറത്തിറക്കിയ ആഗോള വിദ്യാഭ്യാസ നിരീക്ഷണ റിപ്പോർട്ടിൽ അന്താരാഷ്ട്ര മാതൃകയായി പരാമർശിച്ച കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റിന്റെ നേതൃത്വത്തിലുള്ള പോർട്ടൽ?

സ്കൂൾ വിക്കി


2023-ലെ ദേശീയ അധ്യാപക ദിനാചരണ ത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശനിയാഴ്ചകളിൽ അവധി ആയിരിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം?

നാഗാലാൻഡ്


പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ അമ്യൂസ്മെന്റ് പാർക്ക്?

വിസ്മയ (കണ്ണൂർ)

Advertisements

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിലവിൽ വരുന്നത്?

ലഡാക്ക്


ദേശീയ ഹിന്ദി ദിനം?

സെപ്തംബർ 14


2023 സെപ്റ്റംബറിൽ ഭിന്നലിംഗകാർക്ക് 1000 രൂപ പ്രതിമാസ പെൻഷൻ അനുവദിച്ച സംസ്ഥാനം?

ജാർഗഡ്


2023 സെപ്റ്റംബറിൽ ശക്തമായ ഭൂകമ്പം ഉണ്ടായ വടക്കേ ആഫ്രിക്കൻ രാജ്യം?

മൊറോക്കോ


ഡച്ച് നോബൽ സമ്മാനം എന്നറിയപ്പെടുന്ന സ്പിനോസ പുരസ്കാരം 2023 നേടിയ ഇന്ത്യൻ വംശജ?

ജൊയിതാ ഗുപ്ത

Advertisements

2023 സെപ്റ്റംബറിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടത്തിയ പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്?

ചാണ്ടി ഉമ്മൻ (യുഡിഎഫ് സ്ഥാനാർത്ഥി)


ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഏതൊരു വ്യക്തിയുടെയും ബന്ധുക്കൾക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ച സംസ്ഥാനം?

മധ്യപ്രദേശ്


പൊന്മുടിയിൽ പുതുതായി കണ്ടെത്തിയ പുതിയ ഇനം നിഴൽത്തുമ്പി?

പൊടി നിഴൽത്തുമ്പി


2023 സെപ്റ്റംബറിൽ ഇന്ത്യ അധ്യക്ഷത വഹിച്ച ജി 20 ഉച്ചകോടിയിൽ ഏത് സംഘടനക്കാണ് സ്ഥിരാംഗത്വം ലഭിച്ചത്?

ആഫ്രിക്കൻ യൂണിയൻ
(ആഫ്രിക്കൻ യൂണിയന് ജി20 യിൽ അംഗത്വം ലഭിക്കുന്നതോടെ അടുത്തവർഷം മുതൽ ജി20
ജി21 ആയിരിക്കും)


2023 ലെ വി ആർ കൃഷ്ണയ്യർ പുരസ്കാരം നേടിയത്?

ഉമ്മൻചാണ്ടി

Advertisements

ഇന്ത്യയിലെ ആദ്യ സോളാർ നഗരം?

സാഞ്ചി (മധ്യപ്രദേശ്)


2023 ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് ജേതാവ്?

മാക്സ് വേർസ്റ്റപ്പൻ


അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ പുതുതായി തുടങ്ങിയ മൂൺ ടു മാർസ് പ്രോഗ്രാമിലെ നയിക്കാൻ നിയമിതനായ ഇന്ത്യൻ വംശജൻ?

അമിത് ക്ഷത്രിയ


ഇന്ത്യയിലെ ആദ്യ ഭൂഗർഭ പവർ ട്രാൻസ്ഫോർമർ സ്റ്റേഷൻ നിലവിൽ വന്നത്?

ബംഗളൂരു


ലണ്ടൻ സർവ്വകലാശാലയുടെ ഓണറ്റി ഡോക്ടറേറ്റ് ലഭിച്ച പ്രശസ്ത ഹിന്ദി ഗാനരചയിതാവ്?

ജാവേദ് അക്തർ

Advertisements

2023 സെപ്റ്റംബറിൽ ഉത്തരകൊറിയ പുറത്തിറക്കിയ ആണവ മിസൈലുകൾ വിക്ഷേപിക്കാൻ കഴിയുന്ന അന്തർവാഹിനി?

ഹീറോ കിം കുനോക്


ഇന്ത്യയിലെ ആദ്യ സോളാർ റൂഫ് സൈക്ലിംഗ് ട്രാക്ക് നിലവിൽ വന്നത്?

ഹൈദരാബാദ്


2023 -ലെ സ്വച്ച് വായു സർവേക്ഷൻ അവാർഡിൽ പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ ഒന്നാമതെത്തിയത്?

ഇൻഡോർ


2023 യുഎസ് ഓപ്പൺ പുരുഷ ഡബിൾസ് കിരീട ജേതാക്കൾ?

രാജീവ് രാം -സാലിസ്ബറി
ഫൈനലിൽ ഇന്ത്യ-ഓസ്ട്രേലിയൻ ജോഡിയായ ബൊപ്പണ്ണ -എബ്ഡൻ സഖ്യത്തെ പരാജയപ്പെടുത്തിയാണ് രാജീവ് രാം -സാലിസ്ബറി സഖ്യം കിരീടം സ്വന്തമാക്കിയത് )


ഇന്ത്യ അധ്യക്ഷത വഹിച്ച 2023-ലെ ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത അതിഥി രാജ്യങ്ങളുടെ എണ്ണം?

9

Advertisements

ഇന്ത്യയിൽ യുപിഐ എടിഎം സംവിധാനം അവതരിപ്പിച്ച ആദ്യ പൊതുമേഖല ബാങ്ക്?

ബാങ്ക് ഓഫ് ബറോഡ


ഗണിതപഠനത്തിന്റെ പിന്നോക്കവസ്ഥ പരിഹരിക്കുവാൻ കേരള 9സർക്കാരിനു വേണ്ടി കെ ഡിസ്ക് വികസിപ്പിച്ചെടുത്ത പഠന രീതി?

മഞ്ചാടി


2023 ലെ ‘ഭാരത് ഡ്രോൺ ശക്തി’ യുടെ വേദി?

ഗാസിയാ ബാദ് (ഉത്തർപ്രദേശ്)


സൂറിച്ച് ഡയമണ്ട് ലീഗ് ചാമ്പ്യൻഷിപ്പ്
2023 ൽ വെള്ളിമഡൽ നേടിയ ഇന്ത്യൻ ജാവലിൻ ത്രോ താരം?

നീരജ് ചോപ്ര


യൂറോപ്പ്യൻ യൂണിയനു ശേഷം ജി20 ഉച്ചകോടിയിൽ അംഗമാകുന്ന രണ്ടാമത്തെ രാജ്യകൂട്ടായ്മ?

ആഫ്രിക്കൻ യൂണിയൻ (55 രാജ്യങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മയാണിത് )

Advertisements

യുഎസ് ന്യൂസ് & വേൾഡ് റിപ്പോർട്ടിന്റെ 2023 റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച രാജ്യം?

സ്വിറ്റ്സർലാൻഡ്


2023 സെപ്റ്റംബറിൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ വിലക്ക് ലഭിച്ച ഹസ്വദൂര ഓട്ടക്കാരി?

ഹിമാദാസ്


ബ്രസീലിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന പദവി നെയ്മർ നേടിയത് ആരുടെ റെക്കോർഡ് മറികടന്നാണ്?

പെലെ


ജി20 രാജ്യങ്ങൾക്ക് വേണ്ടി ഇന്ത്യ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ?

ജി20 ഇന്ത്യ


2023- ലെ സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിന്റെ വേദി?

ചെന്നൈ

Advertisements

2023 സെപ്തംബറിൽ സ്വയം പാപ്പരായി പ്രഖ്യാപിച്ച ബ്രിട്ടനിലെ നഗരം?

ബർമിംഗ്ഹാം


2023 -ൽ 108 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

മധ്യപ്രദേശ്


2023 -ല്‍ ചൈനയിൽ വച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക സ്പോൺസർ?

Amul


ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 ന്റെ വിക്രം ലാൻഡർ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്ന് അന്തരീക്ഷത്തിലേക്ക്‌ ഉയരുകയും വീണ്ടും സോഫ്റ്റ് ലാൻഡ് നടത്തുകയും ചെയ്ത പരീക്ഷണത്തിന് ഐഎസ്ആർഒ നൽകിയ പേര്?

ഹോപ്പ് എക്സ്പെരിമെന്റ്


2022- ലെ ശാന്തി സ്വരൂപ് ഭട് നാഗര്‍ പുരസ്കാരത്തിന് അർഹനായ മലയാളി ഗവേഷകൻ?

ഡോ. കെ ടി ബിജു (ഓർഗാനോ കറ്റാലിസിസ് മേഖലയിലെ ഗവേഷണത്തിനാണ് പുരസ്കാരം ലഭിച്ചത്)

Advertisements

ജമ്മു കാശ്മീരിലെ ഉദ്ധംപൂർ റെയിൽവേ സ്റ്റേഷൻ ഏതു പേരിലാണ് പുനർനാമകരണം ചെയ്തത്?

ക്യാപ്റ്റൻ തുഷാർ മഹാജൻ റെയിൽവേ സ്റ്റേഷൻ


2023-ൽ നിരവധി ആളുകളുടെ മരണത്തിന് കാരണമായ പ്രളയം ബാധിച്ച രാജ്യം?

ലിബിയ


ഗ്രാൻഡ് സ്ലാം ഡബിൾസ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം?

രോഹന്‍ ബൊപ്പണ്ണ


അടുത്തിടെ അന്തരിച്ച അജിത്ത് നൈനാൻ ഏതു മേഖലയിലാണ് പ്രശസ്തൻ?

കാർട്ടൂണിസ്റ്റ്


2023 സെപ്റ്റംബറിൽ ഗ്രീൻ റെയിൽവേ സ്റ്റേഷൻ സർട്ടിഫിക്കേഷൻ നേടിയ റെയിൽവേ സ്റ്റേഷൻ ?

വിജയവാഡ റെയിൽവേ സ്റ്റേഷൻ (ആന്ധ്രപ്രദേശ്)

Advertisements

ജാതിവിവേചന വിരുദ്ധ ബില്‍ പാസാക്കിയ അമേരിക്കൻ സംസ്ഥാനം?

കാലിഫോണിയ
(നിയമത്താൽ ജാതി വിവേചനം നിരോധിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനം)


2023 -സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ?

ഇയാൻ വിൽമുട്ട്
(ക്ലോണിങ്ങിലൂടെ സസ്തനിയായ ഡോളി എന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനാണ് ഇയാൻ വിൽമുട്ട്)


ഇന്ത്യയുടെ 54 മത് കടുവസങ്കേതമായ ധോൽപൂർ കരൗലി കടുവ സങ്കേതം നിലവിൽ വന്ന സംസ്ഥാനം?

രാജസ്ഥാൻ


ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ പുറത്തിറക്കിയ ലഘുലേഖകൾ?

ഭാരതം ജനാധിപത്യത്തിന്റെ മാതാവ് (Bharat The Mother of Democracy)
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് (Elections In India )


2023- ലെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ വേദി?

മിലാൻ (ഇറ്റലി)

Advertisements

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കെഎസ്ഇബി പുറത്തിറക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ?

കേരള ഇ- മൊബിലിറ്റി ആപ്ലിക്കേഷൻ


സിവിസ് പുരസ്കാരം (2023) നേടിയ ആദ്യ ഇന്ത്യക്കാരൻ?

ഡോ. സുമേഷ് ശശിധരൻ


ഇന്ത്യയുടെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ടി എൻ ആത്മകഥ?

Through the broken glass


ഇന്ത്യ ഗവൺമെന്റിന്റെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റിസ് ആൻഡ് ഫാർമേഴ്സ് റൈറ്റസ് അതോറിറ്റിയുടെ പ്ലാന്റ് ജീനോം സേവിയർ ഫാർമേഴ്സ് റെക്കഗ്നിഷൻ പുരസ്കാരത്തിന് അർഹയായ ഗോത്ര വനിത?

പരപ്പി അമ്മ


2023 -ലെ മലയാറ്റൂർ പുരസ്കാരം ലഭിച്ചത്?

മുരുകൻ കട്ടാക്കട

Advertisements

അന്താരാഷ്ട്ര സാക്ഷരതാ ദിനം?

സെപ്തംബർ 8


അണ്ഡവും ബീജവുമില്ലാതെ മൂലകോശങ്ങളിൽ നിന്ന് ഭ്രൂണം വികസിപ്പിച്ച രാജ്യം?

ഇസ്രായേൽ


അടുത്തിടെ മഹാരാഷ്ട്ര സർക്കാർ സംസ്ഥാനം മത്സ്യമായി പ്രഖ്യാപിച്ചത്?

വെള്ള ആവോലി


ദേശീയ അധ്യാപക ദിനം?

സെപ്റ്റംബർ 5 (പ്രശസ്തനായ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്വചിന്തകനുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്)


സംസ്ഥാന ടൂറിസം വകുപ്പുമായി ചേർന്നുള്ള സഹകരണ മേഖലയിലെ ആദ്യത്തെ ഹരിതടൂറിസം ഗ്രാമം?

Advertisements

കാസ്കോ വില്ലേജ് (തിരുവനന്തപുരം)


2023- ലെ മിസ്സ് വേൾഡ് മത്സരങ്ങളുടെ വേദി?

കാശ്മീർ (ഇന്ത്യ)


കേരളത്തിൽ ആദ്യമായി നടക്കുന്ന കാലിഗ്രാഫി ഫെസ്റ്റിവലിന്റെ വേദി?

കൊച്ചി


2023-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഉത്കേല ആഭ്യന്തര വിമാനത്താവളം നിലവിൽ വന്ന സംസ്ഥാനം ?

ഒഡീഷ്യ


2023- ൽ ചിത്രശലഭ പാർക്ക് നിലവിൽ വരുന്ന ഒഡീഷയിലെ ജില്ല?

Advertisements

സാംബൽപ്പൂർ


കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൃത്രിമ വെള്ളച്ചാട്ടം എവിടെയാണ്?

ഫ്ലോറ ഫാന്റാസി വളാഞ്ചേരി (മലപ്പുറം)


‘മറാഫി’ എന്ന പേരിൽ കൃത്രിമ കനാലിനാൽ ചുറ്റപ്പെട്ട പുതിയ നഗരം നിലവിൽ വരുന്ന ഗൾഫ് രാജ്യം?

സൗദി അറേബ്യ


2023- ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം?

ഡെന്മാർക്ക് (കോപ്പൻഹേഗൻ)


2023 -സെപ്തംബറിൽ പൂർണ്ണശേഷിയിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കക്രപാറ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Advertisements

ഗുജറാത്ത്


സർക്കാർ നിയന്ത്രണത്തിലുള്ള കെഫോണിന് ഇന്റർനെറ്റ് സേവനം നൽകുന്ന അഹമ്മദാബാദിലെ സ്വകാര്യ കമ്പനി?

ഇഷാൻ ഇൻഫോടെക്


ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട മലയാളി?

രാജേഷ് നമ്പ്യാർ


ഇന്ത്യയിലെ ആദ്യ സോളാർ സിറ്റി?

മധ്യപ്രദേശ്


2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ?

Advertisements

രോഹിത് ശർമ


രാഷ്ട്രപതി ദ്രൗപതി മുർമു അനാച്ഛാദനം ചെയ്ത ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്നത്?

രാജ് ഘട്ട്


2023- ലെ ആഗോള എ ഐ ഉച്ചകോടി യുടെ വേദി?

ഇന്ത്യ


69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്?
അല്ലു അർജുൻ
മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്?

ആലിയ ഭട്ട്


2023 സെപ്റ്റംബറിൽ പുറത്തുവിട്ട ഫിഡെ റാങ്കിംഗ് പ്രകാരം ഇന്ത്യൻ താരങ്ങളിൽ ഒന്നാമത് എത്തിയത്?

Advertisements

ഡി ഗുകേഷ്
(ചെസ്സ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനെ പിന്തള്ളിയാണ് ഗ്രാൻഡ് മാസ്റ്റർ ഡി ഗുകേഷ് റാങ്കിങ്ങിൽ ഒന്നാമത് എത്തിയത്)


സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ പുതിയ ഡയറക്ടർ ജനറൽ?

ധീരേന്ദ്ര ഓജ


2023- ലെ ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് ജേതാക്കൾ?

ഇന്ത്യ
(ദക്ഷിണകൊറിയയിലെ ബുസാനിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇറാനെയാണ് ഇന്ത്യ തോൽപിച്ചത്)


മിൽമയുടെ കേരളത്തിലെ ആദ്യത്തെ റെസ്റ്റോറന്റ് നിലവിൽ വരുന്ന ജില്ല?

തൃശ്ശൂർ


ഗണിത പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ കേരള സർക്കാർ കെ-ഡിസ്ക് മുഖന നടപ്പിലാക്കുന്ന പദ്ധതി?

Advertisements

മഞ്ചാടി


ചൈനയിൽ പ്രവർത്തനമാരംഭിക്കുന്ന വാന നിരീക്ഷണ ദൂരദർശനി?

മോസി
(ഉത്തരാർധ ഗോളത്തിലെ ഏറ്റവും ശക്തമായ വാനനിരീക്ഷണ ദൂരദർശനിയാണ് മോസി,
ചൈനീസ് തത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനുമായ മോസിയുടെ പേരാണ് ടെലസ്കോപ്പിന് നൽകിയിരിക്കുന്നത്)


2023- സെപ്റ്റംബറിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ ആദ്യ കാലാവസ്ഥ ഉച്ചകോടിക്ക് വേദിയായത്?

നെയ്റോബി (കെനിയ)


ഇന്ത്യയിൽ കാന്റിലിവർ മാതൃകയിലുളള ഏറ്റവും വലിയ ചില്ലു പാലം നിലവിൽ വരുന്നത്?

വാഗമൺ അഡ്വഞ്ചർ പാർക്ക് (ഇടുക്കി)


2023 സെപ്റ്റംബറിൽ തായിവാനിൽ വീശിയ ചുഴലിക്കാറ്റ്?

Advertisements

Haikuy


2023 സെപ്റ്റംബറിൽ പട്ടാള അട്ടിമറി യിലൂടെ അധികാരം പിടിച്ചെടുത്ത ആഫ്രിക്കൻ രാജ്യം?

ഗാബോൺ


ഏറ്റവും ശുചിത്വമുള്ള ജില്ലയെ ആദരിക്കുന്നതിന് മോഡി അവാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം?

അസം


184 ദിവസത്തെ ബഹിരാകാശ യാത്ര പൂർത്തിയാക്കി തിരിച്ചെത്തിയ യുഎഇ യുടെ ബഹിരാകാശ യാത്രികൻ?

സുൽത്താൻ അൽ നയാദി

Advertisements

ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മാഗ്സസെ പുരസ്കാരം 2023 -ൽ നേടിയ ഇന്ത്യക്കാരൻ?

ഡോ രവി കണ്ണൻ


പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായ ചലച്ചിത്ര നടൻ?

ആർ മാധവൻ


പൂർണ്ണമായും എഥനോളിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ കാർ പുറത്തിറക്കിയ രാജ്യം?

ഇന്ത്യ


കുടുംബനാഥരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ സഹായധനം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?

കർണാടക


2024 ൽ ഏതു രാജ്യമാണ് ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്?

Advertisements

ബ്രസീൽ (2023ല്‍ ഉച്ചകോടിക്ക് വേദിയാകുന്നത് ഇന്ത്യയാണ്)


യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിൻ ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കർ ആയി തിരഞ്ഞെടുക്കപ്പെട്ട റിസർവ് ബാങ്ക് ഗവർണർ?

ശക്തികാന്തദാസ് (നിലവിൽ ഇന്ത്യയുടെ റിസർവ് ബാങ്ക് ഗവർണറാണ് ശക്തികാന്തദാസ് )


2023 സെപ്റ്റംബറിൽ ചൈനയിൽ വീശിയ ചുഴലിക്കാറ്റ്?

സോളാ (Saola)


പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ ആത്മകഥ?

പശ്ചിമഘട്ടം ഒരു പ്രണയകഥ


കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന മുൻ ഇന്ത്യൻ അത് ലറ്റ്?

പിടി ഉഷ (നിലവിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാണ് പിടി ഉഷ)


തായ്‌വാനിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം?

Advertisements

സബ്ക്കാ മന്ദിർ


സിംഗപ്പൂരിന്റെ 9-മത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ?

തെർമൻ ഷണ്മുഖ രത്നം


പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈകമ്മീഷന്റെ ചുമതല വഹിക്കുന്ന ആദ്യ വനിത?

ഗീതിക ശ്രീവാസ്തവ


ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിർദ്ദേശത്തെ കുറിച്ച് പഠിക്കാൻ കേന്ദ്രം നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ?

രാംനാഥ് കോവിന്ദ്


2023- ലെ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ കിരീട ജേതാക്കളായ ടീം?

മോഹൻ ബഗാൻ സൂപ്പർ ജയന്റ് (ഫൈനലിൽ ഈസ്റ്റ് ബംഗാളിനെയാണ് തോൽപ്പിച്ചത്)


2021 22ലെ മികച്ച സർവകലാശാലക്കുള്ള സംസ്ഥാന നാഷണൽ സർവീസ് സ്കീം പുരസ്കാരം നേടിയത്?

Advertisements

കേരള സർവകലാശാല


നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും പ്രവർത്തനമാരംഭിക്കുന്ന മിർ ഡയമണ്ട് ഖനി സ്ഥിതി ചെയ്യുന്ന രാജ്യം?

റഷ്യ


2023 സെപ്തംബറിൽ കമ്മീഷൻ ചെയ്ത പ്രൊജക്റ്റ് 17 എ യുടെ ഭാഗമായി നിർമ്മിച്ച യുദ്ധക്കപ്പൽ?

ഐ എൻ എസ് മഹേന്ദ്രഗിരി


പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ പുതിയ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി നിയമിതനായ ആര്?

മനീഷ് വി ദേശായി


റെക്കോർഡ് തുകയായ 45 കോടി രൂപയ്ക്ക് ലേലം ചെയ്യപ്പെട്ട ‘ജെസ്റ്റേഷൻ ‘ എന്ന ചിത്രം വരച്ച ഇന്ത്യൻ ചിത്രകാരൻ?

സൈദ് ഹൈദർ റാസ


സംസ്ഥാന അതിർത്തികളിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹന, എക്സൈസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകൾക്ക് കീഴിലെ ചെക്പോസ്റ്റു കളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധ?

Advertisements

ഓപ്പറേഷൻ ട്രഷർ ഹണ്ട്


ഇന്ത്യൻ റെയിൽവേ ബോർഡിന്റെ അധ്യക്ഷയും സിഇഒ യുമായ ആദ്യ വനിത?

ജയവർമ സിൻഹ


ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 2023 സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച ഇന്ത്യയുടെ പ്രഥമ സൗരദൗത്യം?

ആദിത്യ എൽ 1 (പി എസ് എൽ വി -സി 57 റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്)


അന്താരാഷ്ട്ര നാളികേര ദിനം?

സെപ്തംബർ 2


Current Affairs September 2023|
2023 സെപ്റ്റംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ | GK Malayalam


1 thought on “Current Affairs September 2023 for Kerala PSC Exams|ആനുകാലികം സെപ്റ്റംബർ 2023 |Monthly Current Affairs in Malayalam September 2023”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.