2022 ഒൿടോബർ (October ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതുവിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs October – 2022
2022 ഒക്ടോബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശില്പമെന്ന ഗിന്നസ് ലോക റെക്കോഡ് നേടിയ ശില്പം സ്ഥാപിച്ചത് എവിടെയാണ്?
ശഖുമുഖം ബീച്ചിൽ (ശില്പി കാനായി കുഞ്ഞിരാമൻ)
അണ്ടർ 17 വനിത ലോകകപ്പ് കിരീടം നേടിയത്?
സ്പെയിൻ
ലോകത്തെ വിവിധ വിഷയങ്ങളെക്കുറിച്ച് പഠിക്കുന്ന ജർമ്മനി ആസ്ഥാനമായ
സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവ്?
ഇന്ത്യൻ പ്രതിരോധ മന്ത്രാലയം
ഇന്ത്യയിൽ ജനിതകമാറ്റം വരുത്തിയ
ആദ്യ ഭക്ഷ്യോത്പന്നം?
ജി എം കടുക്
ട്വിറ്റർ ഏറ്റെടുത്ത ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി?
ഇലോൺ മസ്ക്
പുരുഷ – വനിത ക്രിക്കറ്റ് താരങ്ങൾക്ക് തുല്യ വേതനം പ്രഖ്യാപിച്ച രണ്ടാമത്തെ രാജ്യം?
ഇന്ത്യ (പ്രതിഫലത്തിൽ തുല്യത നടപ്പിലാക്കിയ ആദ്യരാജ്യം ന്യൂസിലൻഡ്)
ഇതര സംസ്ഥാന വിദ്യാർത്ഥികൾ ക്കുള്ള പഠന പദ്ധതി?
മീഠിമലയാളം
ഇന്ത്യൻ ആയുർവേദത്തിനു ശാസ്ത്രീയ സഹകരണം വികസിപ്പിക്കുന്നതിനായി ഇന്ത്യയുമായി ധാരണാപത്രം ഒപ്പ് വച്ച രാജ്യം?
ജപ്പാൻ
റെയിൽവേ സ്റ്റേഷനുകളിലെ ഇൻഫർമേഷൻ സെന്ററുകളുടെ പുതിയ പേര്?
സഹയോഗ്
വിശാഖപട്ടണത്ത് നടന്ന ഇന്ത്യൻ -യുഎസ് സേനകളുടെ സംയുക്ത സൈനികഭ്യാസം?
ടൈഗർ ട്രയംഫ്
കേരള പിഎസ് സി യുടെ പുതിയ ചെയർമാനായി ചുമതലയേറ്റത്?
എം ആർ ബൈജു
2022- ൽ 9- മത് ലോക ആയുർവേദ കോൺഗ്രസിനും ആരോഗ്യ എക്സ്പോയ്ക്കും ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ഗോവ
2022- ലെ മികച്ച ഫുട്ബോൾ താരത്തിന് നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരജേതാക്കൾ?
പുരുഷതാരം – കരിം ബെൻസെമ (ഫ്രഞ്ച് താരം)
വനിതാതാരം – അലക്സിയ പുറ്റലസ് (സ്പാനിഷ് താരം)
പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിന് വേണ്ടി പുതിയ വാഹനം വാങ്ങുന്നവർ മരം കൂടി നടണം എന്ന നിയമം കൊണ്ടുവരുന്നത്?
കേരള മോട്ടോർ വാഹന വകുപ്പ്
2022 -ലെ ഏഷ്യ കപ്പ് ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന സംസ്ഥാനം?
കേരളം
മുൻ ഇന്ത്യൻ ഫുട്ബോൾ താരം വിക്ടർ മഞ്ഞിലയുടെ ആത്മകഥ?
ഒരു ഗോളിയുടെ ആത്മകഥ
മാലിന്യവാഹനങ്ങൾക്ക് പ്രത്യേക കോഡുകൾ നിർബന്ധമാക്കിയ സംസ്ഥാനം?
കേരളം
2022 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത ഭാഷാ പണ്ഡിതൻ?
ഡോ. സ്കറിയ സക്കറിയ
ഇന്ത്യൻ ബോട്ടാണിക്കൽ സൊസൈറ്റി യുടെ 2022- ലെ പ്രൊഫ. ബിൽഗ്രാമി ഗോൾഡ് മെഡൽ പുരസ്കാരം നേടിയ വ്യക്തി?
വിഷ്ണു മോഹൻ
2023- ൽ നടക്കുന്ന ഫിഫ വനിത ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം?
‘ടാസൂണി’ എന്ന പെൻഗ്വിൻ
ക്യാമ്പസുകൾ ലഹരി വിമുക്തമാക്കാൻ ആരംഭിച്ച കർമ്മസേന?
ആസാദ് കർമ്മസേന
എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
തമിഴ്നാട്
ലോകത്തിലെ ഏറ്റവും ദുഃഖിതനായ ഗൊറില്ല എന്നറിയപ്പെടുന്ന തായ്‌ലൻഡിലെ ഗൊറില്ല?
ബുവനോയ്
2023 ജൂണിൽ പൂർത്തിയാകുന്ന ഇന്ത്യൻ ചാന്ദ്ര പര്യവേഷണ പദ്ധതിയുടെ മൂന്നാം ദൗത്യം?
ചന്ദ്രയാൻ 3
2022 -ലെ ജെ സി ബി സാഹിത്യ പുരസ്കാരചുരുക്കപ്പെട്ടിയിൽ ഇടം നേടിയ വല്ലി എന്ന നോവലിന്റെ രചയിതാവ്?
ഷീല ടോമി
2022 ഒക്ടോബർ ഒഡീഷ്യ തീരത്ത് വീശിയ ചുഴലിക്കാറ്റിനു ‘സിത്രങ് ‘ എന്ന പേര് നൽകിയ രാജ്യം?
തായ്ലാൻഡ്
ഇന്ത്യയിലെ ആദ്യത്തെ കുട്ടിത്തേവാങ്ക് (Slender loris) സാങ്ച്വറി നിലവിൽ വന്ന സംസ്ഥാനം?
തമിഴ്നാട്
ചുവന്ന പാണ്ടകളെ പുനരുധിവസിപ്പിക്കാൻ പോകുന്ന സിംഗലീല നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
പശ്ചിമബംഗാൾ
സംസ്ഥാന സ്കൂൾ ഗെയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്?
തിരുവനന്തപുരം
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവും നല്ല ഇന്ത്യൻ ചിത്രം?
പഥേർ പാഞ്ചാലി (സംവിധായകൻ സത്യജിത് റേ )
ജിം കോർബറ്റിന്റെ ജീവിതവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുസ്തകം?
ദി കോർബറ്റ് പേപ്പേഴ്സ്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
രാജസ്ഥാൻ
ഓൾ ഇന്ത്യ പെർമിറ്റ് ലൈസൻസിന് വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം?
കേരളം
കുറ്റകൃത്യങ്ങളിലേക്കും ലഹരി ഉപയോഗത്തിലേക്കും തിരിയുന്ന കുട്ടികളെ പിന്തിരിപ്പിച്ച് ആത്മവിശ്വാസം പകരുന്ന കേരള സർക്കാർ പദ്ധതി?
ഒപ്പം
മഹാകാലേശ്വർ ക്ഷേത്ര ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായ മഹാകാൽ ലോക് ഇടനാഴി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മധ്യപ്രദേശ്
എല്ലാവർഷവും ശുനകദിനം ആചരിക്കുന്ന രാജ്യം?
നേപ്പാൾ
മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്കായി ആദ്യ സ്മാരകമായ സുഗത സൂതി നിലവിൽ വന്നത്?
നെയ്യാറ്റിൻകര
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി 6 – തവണയും തിരഞ്ഞെടുത്ത നഗരം?
ഇൻഡോർ (മധ്യപ്രദേശ്)
പുരുഷന്മാരെക്കാൾ കൂടുതൽ വനിതകൾക്ക് പ്രാതിനിധ്യമുള്ള പാർലമെന്റ്?
ന്യൂസിലൻഡ്
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് ബേപ്പൂരിൽ നിർമ്മിക്കുന്ന സ്മാരകം?
ആകാശമിട്ടായി
ആഴ്ചയിലെ ഏറ്റവും മോശം ദിവസം എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ദിവസം?
തിങ്കൾ
തെരുവിൽ കഴിയുന്ന കുട്ടികൾ ചേർന്ന് തയ്യാറാക്കുന്ന പത്രം?
ബാലക്നാമ
2022 ഒക്ടോബറിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നാശം വിതച്ച കൊടുങ്കാറ്റ്?
ജൂലിയ
സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സിബിഐ രാജ്യത്ത് പലയിടങ്ങളിലായി നടത്തിയ റൈഡ്?
ഓപ്പറേഷൻ ചക്ര
2022 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യയുടെ വിൻഡമാൻ എന്നറിയപ്പെടുന്ന വ്യക്തി?
തുളസി താന്തി
കേരള കായിക ദിനം?
ഒക്ടോബർ 13 (ജി.വി.രാജയുടെ ജന്മദിനം)
ബ്രിട്ടനിലെ 57 – മത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ?
ഋഷി സുനക്
2022 -ൽ അമ്പതാം വാർഷികം ആഘോഷിക്കുന്ന പി വത്സലയുടെ നോവൽ?
നെല്ല്
ദേശീയ ആയുർവേദ ദിനം?
ഒടോബർ 23
2022- ലെ ദേശീയ ആയുർവേദ ദിനത്തിന്റെ പ്രമേയം?
“ഹർ ദിൻ ഹർ ഘർ ആയുർവേദം “
(ഓരോ ദിവസവും എല്ലാ വീട്ടിലും ആയുർവേദം)
ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്ത പ്രിയനന്ദൻ സംവിധാനം ചെയ്ത ഫീച്ചർ ചിത്രം?
ധബാരി ക്യുരുവി (ഇരുള ഭാഷ)
2022 ഒൿടോബറിൽ രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
ലിസ് ട്രസ്
ബ്രിട്ടനിൽ ഏറ്റവും കുറച്ച് കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി?
ലിസ് ട്രസ് (44 ദിവസം)
2022 ഫിഫ ഫുട്ബോൾ ലോകകപ്പിന് വേണ്ടി ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയുടെ തലക്കെട്ട് ‘നമുക്ക് ആഘോഷിക്കാം…’ എന്നാണ് അലങ്കാരങ്ങൾ ചെയ്യുമ്പോൾ കായികവും ഫുട്ബോളും മാത്രമായിരിക്കണം എന്ന് നിഷ്കർഷിച്ചിട്ടുണ്ട് എന്താണ് ഈ പദ്ധതിയുടെ പേര്?
സീന
കാലാവസ്ഥ വ്യതിയാനത്തിനു കാരണമാകുന്ന പ്രശ്നങ്ങളെ ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ നേരിടാൻ ഇന്ത്യ ആരംഭിച്ച പദ്ധതി?
മിഷൻ ലൈഫ് പദ്ധതി
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മഹാശ്വേതാദേവിയുടെ ജീവിതകഥ പറയുന്ന സിനിമ?
മഹാനന്ദ (ബംഗാളി )
2022 ഒക്ടോബറിൽ സമ്പൂർണ്ണഡിജിറ്റൽ ബാങ്കിംഗ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ജില്ല?
തിരുവനന്തപുരം
2022 ഒക്ടോബറിൽ അന്തരിച്ച വയറിളക്കമുൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ചവരിലെ നിർജലീകരണം തടയാൻ Oral Hydration Solution (ORS) കണ്ടുപിടിച്ച ഇന്ത്യക്കാരനായ ശിശുരോഗ വിദഗ്ധൻ?
ഡോ. ദിലീപ് മഹലനോബിസ്
ഒ ആർഎസി (ORS) ന്റെ പിതാവ് ശാസ്ത്രജ്ഞൻ?
ഡോ ദിലീപ് മഹാലനോബിസ്
തൊഴിൽവകുപ്പ് അതിഥി തൊഴിലാളി ക്കായി നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ?
കവച്
2022 -ലെ ബുക്കർ സമ്മാനം ലഭിച്ച ശ്രീലങ്കൻ എഴുത്തുകാരൻ?
ഷെഹാൻ കരുണ തിലകെ
(പുരസ്കാരം ലഭിച്ച നോവൽ -ദ സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ)
ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി?
ജോർജിയ മെലോണി
ഡിസ്നി വേൾഡ് മാതൃകയിലുള്ള ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര നഗരം?
ഖിദ്ദിയ (സൗദിഅറേബ്യ)
സുപ്രീം കോടതിയുടെ 50 – മത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്?
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
(നവംബർ ഒമ്പതിന് ചുമതലയേൽക്കും)
കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി?
മല്ലികാർജുൻ ഖാർഗെ (തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനാവുന്ന 6 -മത്തെ ആൾ)
എൻഡോസൾഫാൻ ദുരിതബാധിതരുടെ ഉന്നമനത്തിനായി 18 ദിവസം നിരാഹാര സമരം നടത്തി വിജയിച്ച സാമൂഹ്യ പ്രവർത്തക?
ദയാബായ്
സമ്പൂർണ്ണ ഡിജിറ്റൽ വിലാസം നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സ്മാർട്ട് സിറ്റി?
ഇൻഡോർ
മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ശിക്ഷക്ക് പുറമേ സാമൂഹ്യസേവനവും നിർബന്ധമാക്കിയ സംസ്ഥാനം?
കേരളം
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ആദിവാസി കോളനി?
കൽപ്പറ്റ (വയനാട്)
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള കേരള സർക്കാർ പദ്ധതി?
കൈത്താങ്ങ്
2022 ഒക്ടോബറിൽ ആരംഭിക്കുന്ന ഇന്ത്യയുടെ പുതിയ വ്യോമതാവളം
ഡീസ (ഗുജറാത്ത്)
കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആരംഭിച്ച ഹെൽപ് ലൈൻ പദ്ധതി?
ചിരി
യുഎസ് നാണയങ്ങളിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഏഷ്യൻ വംശജ?
അന്ന മേയ് വോങ്
കേരള സർക്കാർ പുറത്തിറക്കിയ 5 പുതിയ മലയാള കമ്പ്യൂട്ടർ ലിപികൾ?
മഞ്ജുള, രഹ്നാ, മിയ, മന്ദാരം, തുമ്പ
ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം?
ഇന്ത്യ
ചൈനയിൽ നിന്നുള്ള പാണ്ടകൾക്ക് ആവാസകേന്ദ്രം ഒരുക്കുന്ന മധ്യപൂർവേഷ്യൻ മേഖലയിലെ ആദ്യ രാജ്യം?
ഖത്തർ
പബ്ലിക് അഫയേഴ്സ് സെന്ററിന്റെ പഠന റിപ്പോർട്ട് പ്രകാരം ഭരണമികവിൽ ഒന്നാംസ്ഥാനം നേടിയ സംസ്ഥാനം?
ഹരിയാന (കേരളത്തിന്റെ സ്ഥാനം 3)
ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
ഡി ഗുകേഷ്
2023 – ലെ ഏഷ്യാകപ്പ് വേദിയാകുന്ന രാജ്യം?
പാകിസ്ഥാൻ
കൃഷിക്കൊപ്പം സമ്പാദ്യം എന്ന ലക്ഷ്യത്തോടെ അയൽക്കൂട്ടം മാതൃകയിൽ ആരംഭിക്കുന്ന സംരംഭം?
കൃഷി കൂട്ടം
തിരുവനന്തപുരം വേദിയായ ട്രാൻസ്ജെൻഡർ കലോത്സവം?
വർണ്ണപ്പകിട്ട്
2022 ഒക്റ്റോബറിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ‘പര്യായനിഘണ്ടു’ എന്ന കൃതി രചിച്ചത്?
എ കെ ഹമീദ്
2022 ഒക്ടോബറിൽ അന്തരിച്ച പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകൻ?
എം അച്യുതൻ
2023 – ൽ നടക്കുന്ന 17 -മത് പ്രവാസി ഭാരതീയ ദിവസിന് വേദിയാവുന്ന സ്ഥലം?
ഇൻഡോർ (മധ്യപ്രദേശ് )
2022 നവംബറിൽ നടക്കുന്ന മലബാർ നാവിക അഭ്യാസത്തിന്റെ വേദി?
ജപ്പാൻ (പങ്കെടുക്കുന്ന രാജ്യങ്ങൾ -ഇന്ത്യ ഓസ്ട്രേലിയ ജപ്പാൻ അമേരിക്ക)
ട്വന്റി 20 ക്രിക്കറ്റിൽ അതിവേഗം 1000 റൺസ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരം?
ഷഫാലി വർമ്മ
2022 ഒക്ടോബറിൽ മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ച പുതിയ ടൈഗർ റിസർവ് ഏത്?
ദുർഗ്ഗാവതി ടൈഗർ റിസർവ്
ആഫ്രിക്കൻ പന്നിപ്പനി സ്വീകരിച്ച കേരളത്തിലെ പഞ്ചായത്ത്?
മുതലമട ( പാലക്കാട്)
2022 ലെ മനുഷ്യാവകാശ പുരസ്കാരം നേടിയ രാജ്യം?
യുക്രയിൻ
2022- ലെ ലോകമാനസികാരോഗ്യ ദിനത്തിൽ ആത്മഹത്യ നിരക്ക് കുറയ്ക്കുന്നതിനായി കേരളത്തിൽ ആരംഭിച്ച ആത്മഹത്യാ പ്രതിരോധ ക്യാമ്പയിൻ?
ജീവരക്ഷ
അന്തർവാഹിനിയിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ ശേഷി കൈവരിക്കുന്ന ആറാമത്തെ രാജ്യം?
ഇന്ത്യ
(യുഎസ്, റഷ്യ, യുകെ, ഫ്രാൻസ്, ചൈന)
2022 ഒക്ടോബറിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നാശം വിതച്ച കൊടുങ്കാറ്റ്?
ജൂലിയ
ഉത്തർപ്രദേശിൽ നിലവിൽ വരുന്ന 4 -മത് കടുവ സങ്കേതം ഏതാണ്?
റാണിപൂർ ടൈഗർ റിസർവ്
ചന്ദ്രനെ ചുറ്റാൻ ടിക്കറ്റ് ബുക്ക് ചെയ്ത ആദ്യ ബഹിരാകാശ വിനോദ സഞ്ചാരി?
ഡെന്നീസ് ടിറ്റോ
ഫിഫ പുറത്തിറക്കിയ 2022 -ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം?
ലൈറ്റ് ദി സ്കൈ
ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
107
വയനാട് തുരങ്കപാത നിർമ്മാണവുമായി സഹകരിക്കുന്ന വിദേശ രാജ്യം?
നോർവേ
മാലിന്യ ശേഖരണ വിവരശേഖരണ ത്തിനായി നഗരസഭ പുറത്തിറക്കിയ ആപ്പ്?
സ്മാർട്ട് ഗാർബേജ്
മാനസികാരോഗ്യം ഉറപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ഓൺലൈൻ സംവിധാനം?
ടെലിമാനസ്
രാജ്യാന്തര അഹിംസാ ദിനത്തോടനു ബന്ധിച്ച് ഗാന്ധിജിയുടെ പൂർണ്ണ ഹോളോഗ്രാം പ്രദർശിപ്പിച്ചത് എവിടെയാണ്?
ഐക്യരാഷ്ട്രസഭ
വനാതിർത്തികളോട് ചേർന്ന സ്ഥലങ്ങളിൽ ഔഷധസസ്യങ്ങൾ വെച്ചു പിടിപ്പിക്കുന്നതിനുള്ള പദ്ധതി?
വനൗഷധ സമൃദ്ധി
ഇന്ത്യയിലെ പൂർണ സമയവും സൗരോർജം ലഭിക്കുന്ന ആദ്യ ഗ്രാമം?
മൊധേര (ഗുജറാത്ത്)
അന്താരാഷ്ട്ര ബാലികാ ദിനം?
ഒക്ടോബർ 11
2022ലെ അന്താരാഷ്ട്ര ബാലികാ ദിന പ്രമേയം
“നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി “
വായുമലിനീകരണം നിരീക്ഷിക്കാൻ ഗ്രീൻ വാർ റൂം ആരംഭിച്ച കേന്ദ്രഭരണപ്രദേശം?
ഡൽഹി
അംബേദ്കർ : എ ലൈഫ് എന്ന പുസ്തകത്തിന്റെ രചയിതാവ്?
ശശി തരൂർ
ലതാ മങ്കേഷ്കറുടെ സ്മരണയ്ക്കായി ലതാ മങ്കേഷ്കർ ചൗക്ക് നിലവിൽ വരുന്ന സ്ഥലം?
അയോധ്യ (ഉത്തർപ്രദേശ് )
കേരളത്തിലെ ആദ്യ നഗരസാമൂഹിക ആരോഗ്യ കേന്ദ്രം നിലവിൽ വരുന്ന സ്ഥലം?
തേവര
ടോറെന്റോ ഫെസ്റ്റിവലിൽ മികച്ച മനുഷ്യാവകാശ ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട, കൊലചെയ്യപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ ജീവിതം ചിത്രീകരിച്ച സിനിമ?
ഗൗരി
ഇന്ത്യയിലെ ആദ്യത്തെ സമാധാന അക്രമ രാഹിത്യ വകുപ്പ് സ്ഥാപിച്ച സംസ്ഥാനം?
രാജസ്ഥാൻ
2022 – ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ എത്രാമത്തെ സ്ഥാപക വാർഷികമാണ് ആഘോഷിക്കുന്നത്?
73
ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ചിന്ന ഗ്രഹങ്ങളെ വഴിതിരിച്ചുവിടാൻ ലക്ഷ്യമിട്ട് നാസ നടത്തിയ ആദ്യ ഭൗമപ്രതിരോധ ദൗത്യം?
ഡാർട്ട് ദൗത്യം
(ഡൈ ഫോർമോസ് എന്ന ചെറു ഛിന്ന ഗ്രഹത്തിലേക്കാണ് ഡാർട്ട് പേടകം ഇടിച്ചിറക്കിയത്)
കേരളത്തിലെ ആദ്യത്തെ സംയോജിത ലൈഫ് സയൻസ് പാർക്ക്?
തോന്നയ്ക്കൽ
ബഹിരാകാശത്ത് അഭിനയിക്കാൻ പോകുന്ന ലോകത്തിലെ ആദ്യ താരം?
ടോം ക്രൂയിസ്
ഗർഭചിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ട എന്ന നിർണായക വിധി പ്രസ്താവിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി
കേരളത്തിൽ നൈറ്റ് ലൈഫ് ടൂറിസം ആരംഭിക്കുന്നത്?
കനകക്കുന്ന് (തിരുവനന്തപുരം)
തുടർച്ചയായി നാലാം തവണയും സമഗ്രടൂറിസം വികസന വിഭാഗത്തിൽ ദേശീയ പുരസ്കാരം നേടി ‘ഹാൾ ഓഫ് ഫെയിം’ ബഹുമതിക്ക് അർഹമായ സംസ്ഥാനം?
കേരളം
2022- ലെ ലോക വനിതാ ബാസ്ക്കറ്റ് ബോൾ കിരീടം നേടിയ രാജ്യം?
അമേരിക്ക
കേരളത്തിലെ ഏറ്റവും വലിയ കാൽനട മേൽപ്പാലം നിലവിൽ വന്നത്?
തിരുവനന്തപുരം
കുട്ടികളുടെ പഠന ഭാരം കുറക്കാൻ ലക്ഷ്യമിട്ടു നോ ബാഗ് ഡേ എന്ന പേരിൽ പദ്ധതി കൊണ്ടുവന്ന സംസ്ഥാനം?
ബീഹാർ
ഇന്ത്യയിലെ ജനന നിരക്ക് കൂടിയ സംസ്ഥാനം?
ബീഹാർ (കുറവ് – കേരളം)
മരണ നിരക്ക് കൂടിയ ഇന്ത്യൻ സംസ്ഥാനം?
ഛത്തീസ്ഗഡ് (കുറവ് – ഡൽഹി)
ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം?
ഇന്ത്യ
ഇന്ത്യ ആരംഭിക്കുന്ന പുതിയ ഡിജിറ്റൽ കറൻസി?
ഇ -രൂപ
റബ്ബർ വിൽക്കാനും വാങ്ങാനുമായി റബ്ബർ ബോർഡ് ആവിഷ്കരിച്ച സംവിധാനം?
എം റൂബ്
2030 – ഓടെ നിലവിൽ വരാൻ പോകുന്ന സൗദിഅറേബ്യയിലെ ഭാവി സുസ്ഥിര നഗരം?
നിയോം
ലഡാക്കിലെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ച ആത്മീയനേതാവ്?
ദലൈലാമ
2022 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ആനി എർനൊ എഴുതിയ ലോക പ്രശസ്തമായ പുസ്തകം?
ദ ഇയേഴ്‌സ്
ഇന്ത്യയിലെ ആദ്യത്തെ സസ്യ ശാസ്ത്രജ്ഞയായ ഇ കെ ജാനകി അമ്മാളുടെ ജീവചരിത്രം?
ലൈഫ് ആൻഡ് സയന്റിഫിക് കോൺട്രിബ്യൂഷൻ (എഴുതിയത് നിർമ്മല ജെയിംസ്)
വ്യാജവാർത്തകൾ പ്രതിരോധിക്കാൻ കുട്ടികൾക്ക് പരിശീലനം നൽകുന്ന കേരള സർക്കാർ പദ്ധതി?
സത്യമേവ ജയതേ
ഗോവ സ്വതന്ത്രമായതിന്റെ 60 – താം വജ്രജൂബിലി ആഘോഷം അറിയപ്പെടുന്നത്?
ഗോവ അറ്റ് 60
2019 -ലെ ദേശാഭിമാനി സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ച കൃതികൾ?
കവിത – പക്ഷികൾ എന്റെ പിറകെ വരുന്നു (കെ സച്ചിദാനന്ദൻ)
നോവൽ – മീശ (എസ് ഹരീഷ്)
കഥ – അശോകൻ ചരുവിലിന്റെ കഥകൾ (അശോകൻ ചരുവിൽ )
2022 -ലെ സാമ്പത്തിക ശാസ് ത്ര നോബൽ പുരസ്കാരം ലഭിച്ചവർ?
ബെൻ എസ് ബെർണാൻകി,
ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് എച്ച് ഡിവിഗ്
2022 -ലെ സാഹിത്യ നോബൽ പുരസ്കാരം ലഭിച്ച എഴുത്തുകാരി?
ആനി എർനൊ ( ഫ്രാൻസ്)
2022 -ലെ വയലാർ അവാർഡ് (46-മത്തെ ) നേടിയ നോവൽ?
മീശ (രചയിതാവ് – എസ് ഹരീഷ്)
2022 -ലെ ദേശാഭിമാനി പുരസ്കാരം ലഭിച്ചത്?
അടൂർ ഗോപാലകൃഷ്ണൻ (ചലച്ചിത്രരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം)
വിനോദസഞ്ചാരികൾക്കായി ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് നിർമ്മിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ഹരിയാന ( ആദ്യവല്ലി പർവ്വതനിരകളിലാണ് പാർക്ക് നിർമ്മിക്കുന്നത്)
2022 ലെ സമാധാന നോബൽ പുരസ്കാരം ഒരു വ്യക്തിക്കും രണ്ടു സംഘടനകൾക്കും ആണ് ലഭിച്ചത്.
വ്യക്തി ആര്? സംഘടനകൾ ഏതൊക്കെ?
ബലാറസ് ഭരണകൂടം ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തകൻ –
അലെസ് ബിയാലിയാറ്റ്സ്കി.
റഷ്യയിലെ മെമ്മോറിയൽ,
യുക്രൈനിലെ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് (സി സി എൽ ) എന്നീ സംഘടനകൾക്കും
ഫോർമുലവൺ കാറോട്ട മത്സരത്തിൽ ലോകകിരീടം നേടിയതാര്?
മാക്സ് വെസ്റ്റപ്പൻ (ഡച്ച് താരം)
95 -മത് ഓസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം?
ചെല്ലോ ഷോ (അവസാനത്തെ സിനിമ പ്രദർശനം)
പഞ്ചസാര ഉൽപാദനത്തിൽ ബ്രസീലിനെ പിന്തള്ളി ലോകത്ത് ഒന്നാമതായ രാജ്യം?
ഇന്ത്യ
2022-ൽ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യയുടെ ചൊവ്വാദൗത്യം?
മംഗൾയാൻ
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക സ്ഥാപിക്കാൻ ഒരുങ്ങുന്നത് എവിടെയാണ്?
അട്ടാരി (ചണ്ഡീഗഡ്,
കർണാടകയിലെ ബെൽഗാം കോട്ടയിലാണ് നിലവിൽ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പതാക ഉള്ളത്)
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോൾകീപ്പർ മാർക്കുള്ള പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ലഭിച്ച ഇന്ത്യൻ കായിക താരങ്ങൾ?
പി ആർ ശ്രീജേഷ്, സവിത പുനിയ
2022- ലെ ഭൗതിക ശാസ്ത്ര നോബൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ ?
അലൈൻ ആസ്പെക്റ്റ് ( ഫ്രാൻസ്)
ജോൺ എഫ് കൗസർ (അമേരിക്ക)
ആന്റൺ സെയ്ലിങ്ങർ (ഓസ്ട്രേലിയ)
5-മത് കാക്കനാടൻ പുരസ്കാരം ലഭിച്ച കുരിശും യുദ്ധവും സമാധാനവും എന്ന കൃതിയുടെ രചയിതാവ്?
ജോസ് ടി തോമസ്
2022-ൽ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടിയവർ?
കരോലിൻ ആർ ബെർട്ടോസി,
മോർട്ടർ മെൽഡൽ,
കെ ബാരി ഷാർപ്ലെസ്
രണ്ടു നോബൽ പുരസ്കാരം സ്വന്തമാക്കുന്ന അഞ്ചാമത്തെ വ്യക്തി?
കെ ബാരി ഷാർപ് ലെസ്
2022 -ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ സീഡിഷ് ജനിതക ശാസ്ത്രജ്ഞൻ?
സ്വാന്തെ പേബോ (പാലിയോ ജിനോമിക്സ് പഠനത്തിനാണ് നോബൽ പുരസ്കാരം ലഭിച്ചത്)
2022 -ലെ ദേശാഭിമാനി പുരസ്കാരം ലഭിച്ചത്?
അടൂർ ഗോപാലകൃഷ്ണൻ (ചലച്ചിത്രരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം)
പ്രസിദ്ധ ഗായിക ലതാമങ്കേഷ്കറുടെ സ്മരണയിൽ തുറന്ന വേദിയും വോക്ക് വേ യും നിലവിൽ വന്ന നഗരം?
ലക്നൗ (അയോധ്യയിലെ സരയൂ നദിക്കരയിൽ)
ഇന്ത്യൻ വ്യോമസേനാ ദിനം (Indian Air Force Day)?
ഒക്ടോബർ 8
2022 -ലെ വ്യോമസേനാ ദിന പ്രമേയം?
ഭാവിക്കായൊരു മാറ്റം
വന്യജീവി വാരാഘോഷം എന്നുമുതൽ എന്നു വരെയാണ് ആഘോഷിക്കുന്നത്?
ഒക്ടോബർ 2 മുതൽ ഒക്ടോബർ 8 വരെ
ലഹരിക്കെതിരെ കേരളം ആരംഭിക്കുന്ന സേ നോ ടു ഡ്രഗ്രസ് (SAY NO TO DRUGS ) ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസിഡർ?
സൗരവ് ഗാംഗുലി
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ദീപാവലി ദിനത്തിൽ എല്ലാവീടുകളിലും ദീപം തെളി യിക്കാൻ തീരുമാനിച്ച സംസ്ഥാനം?
കേരളം
സംസ്ഥാനത്ത് ആരംഭിച്ച ലഹരി വിരുദ്ധ കാമ്പയിൻ?
സേ നോ ടു ഡ്രഗ്സ്
ഇന്ത്യയിൽ 5G സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത് എന്നാണ്?
2022 ഒക്ടോബർ 1
ലോക വൃദ്ധ ദിനം?
ഒക്ടോബർ 1
GK Malayalam|Current Affairs October- 2022