Current Affairs November 2022|Monthly Current Affairs in Malayalam 2022

2022 നവംബർ (November) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


Current Affairs November 2022
2022 നവംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ


53 -മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം ബഹുമതി നേടിയ ചിത്രം?

ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ് (കോസ്റ്ററീക്കൻ സംവിധായക- വലന്റീന മോറെൽ. സ്പാനിഷ് ചിത്രം)


ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് ആവുന്ന ആദ്യ വനിത? ആദ്യ മലയാളി?

പി ടി ഉഷ


2023 -ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി?

അബെദ്ൽ ഫത്താ അൽസിസി (ഈജിപ്ത് പ്രസിഡന്റ്)


ക്ഷയരോഗബാധിതരുടെ ക്ഷേമം ഉറപ്പി ക്കാനുള്ള കേന്ദ്ര പദ്ധതിയായ
നി – ക്ഷയ മിത്രയുടെ ദേശീയ അംബാസഡർ?
ദീപ മാലിക്


ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യൻസ് ഓഫ് ദ എർത്ത് ‘ പുരസ്കാരം നേടിയ ഇന്ത്യൻ വന്യജീവി ശാസ്ത്രജ്ഞ?

ഡോ. പൂർണിമ ദേവി ബർമൻ


2023 – ൽ നടക്കുന്ന 18 -മത് ജി -20 ഉച്ചകോടിക്ക് അധ്യക്ഷം വഹിക്കുന്ന രാജ്യം?

ഇന്ത്യ


കേരള സംഗീത നാടക അക്കാദമി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?

മട്ടന്നൂർ ശങ്കരൻകുട്ടി (സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് കരിവെള്ളൂർ മുരളി)


5 – മത് ജെസിബി പുരസ്കാരം ലഭിച്ച പ്രശസ്ത ഉറുദു സാഹിത്യകാരൻ?

ഖാലിദ് ജാവേദ്
(നിമദ് ഖാനാ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ദി പാരഡൈസ് ഓഫ് ഫുഡ് എന്ന നോവലിനാണ് ബഹുമതി. ഉറുദുവിൽ നിന്ന് ഇംഗ്ലീഷിലേക്ക് നോവൽ വിവർത്തനം ചെയ്തത് ബാരൻ ഫാറൂഖിയാണ് )


എത്രാമത്തെ ഫുട്ബോൾ ലോകകപ്പാണ് ഖത്തറിൽ നടക്കുന്നത്?

22 -മത്


‘മയക്കു മരുന്നിനെതിരെ ഫുട്ബോൾ ലഹരി ‘ എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ?

ഗോൾ ചലഞ്ച്


പശ്ചിമബംഗാളിന്റെ 22 – മത് ഗവർണറായി നിയമിതനായ മലയാളി?

സി വി ആനന്ദബോസ്


ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ്?

വിക്രം എസ് (ദൗത്യത്തിന്റെ പേര് പ്രാരംഭ് )


മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുക എന്ന ലക്ഷ്യമിട്ട് നാസ വിക്ഷേപിച്ച പേടകം?

ആർട്ടെമിസ് – 1


തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി?

പിണറായി വിജയൻ


2022 ലെ അർജുന പുരസ്കാരം നേടിയ മലയാളികൾ?

എച്ച് എസ് പ്രണോയ് (ബാഡ്മിന്റൺ താരം) എൽദോസ് പോൾ (അത് ലറ്റിക്സ് )


2022 ലെ രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ച കായിക താരം?

അചന്ത ശരത്കമൽ (ടേബിൾ ടെന്നീസ് താരം)


ഐക്യരാഷ്ട്രസഭ പോപ്പുലേഷൻ ഫണ്ടിന്റെ കണക്ക് പ്രകാരം ലോക ജനസംഖ്യ 800 കോടി തികഞ്ഞത് എന്ന്?

2022 നവംബർ 15


ലോക ജനസംഖ്യ 800 കോടിയിലെത്തിച്ച വിനിസ് മാബാൻ സാഗ് എന്ന കുഞ്ഞ് പിറന്ന രാജ്യം?

ഫിലിപ്പീൻസ് (മനില)


കുട്ടികൾക്ക് നേരെയുള്ള ലൈഗികാതിക്രമങ്ങൾക്കെതിരെയുള്ള അന്താരാഷ്ട്ര ബോധവൽക്കരണ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ച ദിവസം ഏത്?

നവംബർ 18


പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകൾക്ക്‌ ആധികാരികത ഉറപ്പിക്കാൻ ഏതു നിറത്തിലുള്ള അടയാളമാണ് ട്വിറ്റർ നൽകുന്നത്?

ചാരനിറം


പ്രഭാത നടത്തത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന “ബൗൺ സിങ് നടപ്പാത’ ഒരുക്കിയ രാജ്യം?

ബ്രിട്ടൺ


ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് മോചനം നൽകിയത്?

142- ആം അനുച്ഛേദം


2022 -ലെ തപസ്യ കലാസാഹിത്യ വേദി യുടെ അക്കിത്തം സ്മാരക പുരസ്കാരം ലഭിച്ച വ്യക്തി?

ശ്രീകുമാരൻ തമ്പി


കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകാനായി ആരംഭിക്കുന്ന സമഗ്ര മുന്നറിയിപ്പ് സംവിധാനം?

കവചം


2022 നവംബറിൽ അന്തരിച്ച ആധുനിക തിരഞ്ഞെടുപ്പ് ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?

സർ. ഡേവിഡ് ബട്ലർ


2022 നവംബറിൽ അന്തരിച്ച പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ?

ഡോ.പി.ആർ.ജി.മാത്തൂർ


2022- ലെ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ജില്ല?

പാലക്കാട്


ശ്രീനാരായണഗുരുവും രബീന്ദ്രനാഥ ടാഗോറും കണ്ടുമുട്ടിയതിന്റെ 100 -ആം വാർഷികം ആഘോഷിക്കുന്നത്എന്ന് ?

2022 നവംബർ 15- ന്


ഐ എസ് ആർ ഒ (ISRO) യുടെ ചൊവ്വാദൗത്യമായ മംഗൾയാനെ അടിസ്ഥാനമാക്കിയ സംസ്കൃത ഭാഷയിലുള്ള ഡോക്യുമെന്ററി ഫിലിമിന്റെ പേര്?

യാനം (സംവിധായകൻ വിനോദ് മങ്കര)


സ്വിറ്റ്സർലാൻഡിന്റെ ‘ഫ്രണ്ട്ഷിപ്പ് അംബാസഡർ’ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കായികതാരം?

നീരജ് ചോപ്ര


ഇന്ത്യയുടെ കോവിഡ് പോരാട്ടങ്ങളെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം ?

ദ വാക്സിൻ വാർ
(സംവിധായകൻ- വിവേക് അഗ്നിഹോത്രി )


ദേശീയ വിദ്യാഭ്യാസ ദിനം?

നവംബർ 11
(സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുൾ കലാം ആസാദിന്റെ ജന്മദിനം)


2022- ലെ ദേശീയ വിദ്യാഭ്യാസ ദിനത്തിന്റെ സന്ദേശം?

“Changing Course, Transforming Education


ദേശീയ പക്ഷിനിരീക്ഷണ ദിനം?

നവംബർ 12
(ഇന്ത്യയുടെ ലോക പ്രശസ്ത പക്ഷിനിരീക്ഷകൻ ഡോ.സലിം അലിയുടെ ജന്മദിനമാണ് നവംബർ- 12)


എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസിലർ ആയി നിയമിതയായ വ്യക്തി?

ഡോ. സിസ തോമസ്


കേരളത്തിൽ നടപ്പാക്കിയ ഏത് പദ്ധതിക്കാണ് ലണ്ടൻ വേൾഡ് ട്രാവൽ മാർട്ടിന്റെ പുരസ്കാരം ലഭിച്ചത്?

വാട്ടർ സ്ട്രീറ്റ് ടൂറിസം പദ്ധതി


ചാലിയാർ തീരങ്ങളിൽ’ എന്ന പുസ്തകം എഴുതിയ പരിസ്ഥിതി പ്രവർത്തകൻ ?

ഡോ. എ അച്യുതൻ


ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിയ മരതകക്കല്ല്?

ചിപംബെലെ ( സാംബിയ)


2022- ലെ കാൻ ചലച്ചിത്രോത്സവ ത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഏത് മലയാള സിനിമയുടെ പുതുക്കിയ പതിപ്പിന്റെ പ്രദർശനമാണ് നടന്നത്?

തമ്പ്


107 വർഷങ്ങൾക്കു മുമ്പ് അന്റാർട്ടിക്ക പര്യവേഷണത്തിനിടയിൽ മുങ്ങിപ്പോയ എൻഡുറൻസ് എന്ന കപ്പൽ ഏത് കടലിലാണ് കണ്ടെത്തിയത്?

വെഡൽ കടൽ


കോളിൻസ് ഡിക്ഷ്ണറി 2022- ലെ വാക്കായി തിരഞ്ഞെടുത്തത്?

പെർമ ക്രൈസിസ് (Permacisis) (അസ്ഥിരതയുടെയും അരക്ഷിതാവസ്ഥയുടെയും ഒരു നീണ്ട കാലഘട്ടം എന്നാണ് ഈ വാക്കിന്റെ അർത്ഥം)


ഓസ്ട്രേലിയയിൽ നടന്ന ഐസിസി മെൻസ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീട ജേതാക്കൾ?

ഇംഗ്ലണ്ട് (ഇംഗ്ലണ്ട് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി)


പെട്രോൾ പമ്പുകളെകുറിച്ചുള്ള പരാതികൾ പരിശോധിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി?

ഓപ്പറേഷൻ ക്ഷമത


ആദിവാസി ഊരുകളിൽ അക്ഷരം പഠിപ്പിക്കാനുള്ള കുടുംബശ്രീയുടെ പദ്ധതി ഏത്?

ജോറ് മലയാളം


വംശനാശഭീഷണി നേരിടുന്ന കഴുകന്മാരുടെ സംരക്ഷണത്തിനായി വൾച്ചർ കൺസർവേഷൻ കമ്മിറ്റി രൂപീകരിച്ച സംസ്ഥാനം?

തമിഴ്നാട്


സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പുതിയ ഹെൽപ്പ് ലൈൻ നമ്പർ?

1930


റെയിൽവേ സ്റ്റേഷനുകളിലെ ഇൻഫർമേഷൻ സെന്ററുകളുടെ പുതിയ പേര്?

സഹയോഗ്


ടൂറിസ്റ്റ് ബസുകൾക്കും ആംബുലൻസു കൾക്കും ഏകീകൃത നിറം നിർബന്ധമാക്കുന്ന സംസ്ഥാനം?

കേരളം


2022 നവംബറിൽ അന്തരിച്ച പ്രശസ്ത മലയാള കവിയും എഴുത്തുകാരനുമായ വ്യക്തി?

ടി പി രാജീവ്


ഖത്തർ ഫുട്ബോൾ ലോകകപ്പ് 2022- ൽ വിവിധ രാഷ്ട്രങ്ങളിൽ നിന്നെത്തുന്ന പ്രമുഖർക്ക് സമ്മാനമായി നൽകുന്ന കേരളത്തിൽ നിന്നുള്ള കരകൗശല ഉൽപന്നം?

ബേപ്പർ ഉരുവിന്റെ മാതൃക


ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ?

ബോധപൂർണ്ണിമ


2022 ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ലോകകപ്പ് മുദ്രകൾ പതിപ്പിച്ച നാണയങ്ങളും കറൻസികളും പുറത്തിറക്കിയ രാജ്യം?

ഖത്തർ


‘ഉത്സവങ്ങളുടെ ഉത്സവം’ എന്നറിയപ്പെടുന്ന ‘ഹോൺബിൽ ഫെസ്റ്റ് നടക്കുന്ന സംസ്ഥാനം?

നാഗാലാൻഡ്


യുനെസ്കോ പഠന നഗരമായി തിരഞ്ഞെടുത്ത കേരളത്തിലെ കോർപ്പറേഷൻ?

തൃശ്ശൂർ


ഇസ്രായേൽ പ്രധാന മന്ത്രിയായി ചുമതലയേൽക്കുന്ന വ്യക്തി?

ബെഞ്ചമിൻ നെതന്യാഹു


ദേശീയ സ്മാരകമായി പ്രഖ്യാപിച്ച
‘മംഗാർ ധം’ സ്മാരകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ


സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാനുള്ള കർമസേന പദ്ധതി?

കൈത്താങ്ങ്


സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങൾക്കും എത്ര അക്ക സവിശേഷ തിരിച്ചറിയൽ നമ്പർ നൽകാനാണ് തീരുമാനിച്ചത്?

14


300 വർഷം മുൻപുള്ള വേണാടിന്റെയും 1721- ലെ ആറ്റിങ്ങൽ കലാപത്തിന്റെയും കഥപറയുന്ന ‘ആത്മാക്കളുടെ ഭവനം’ എന്ന നോവലിന്റെ രചയിതാവ്?

ആർ. നന്ദകുമാർ


2022- ൽ 100 -ആം വാർഷികം ആഘോഷിക്കുന്ന കുമാരനാശാന്റെ കൃതികൾ ?

ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ


2022- ലെ ലോക ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമത് ഉള്ള രാജ്യം?

ഫിൻലാൻഡ്


ലോകത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്?

അഫ്താനിസ്ഥാൻ
(ഏറ്റവും സുരക്ഷിതമായ രാജ്യം- സിംഗപ്പുർ )


തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച തമിഴ്നാട്ടിലെ 17 -മത് വന്യജീവി സങ്കേതം?

കാവേരി സൗത്ത് വന്യജീവി സങ്കേതം


2023- ലെ ഫിഫ (FIFA ) വനിതാ ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങൾ?

ഓസ്ട്രേലിയ -ന്യൂസിലൻഡ്


2023- ലെ ഫിഫ (FIFA ) വനിതാ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം?

Tgzuni എന്ന പെൻഗ്വിൻ


ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ടെറായി എലിഫന്റ് റിസർവ് നിലവിൽ വരുന്നത്?

ഉത്തർപ്രദേശ്


ആരുടെ ജീവിതം ആധാരമാക്കി നിർമ്മിച്ച ഹിന്ദി ചലച്ചിത്രമാണ് ‘എമർജൻസി’?

ഇന്ദിരാഗാന്ധി
(സംവിധാനം നടി -കങ്കണ റനൗട്ട്)


2022- ലെ മുണ്ടശ്ശേരി പുരസ്കാരം ലഭിച്ചത്?

ഡോ എം ലീലാവതി


കേരളത്തിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഭൂസർവ്വേക്കായി റവന്യൂ വകുപ്പ് ആരംഭിച്ച പോർട്ടർ?

എന്റെ ഭൂമി


ഭാഷാസൗഹാർദ്ദം വികസിപ്പിക്കുവാൻ 2022 മുതൽ യുജിസി ഭാഷാദിനമായി ആചരിക്കാൻ തീരുമാനിച്ചത് ദിനം ഏത്?

ഡിസംബർ 11
(തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനമാണ് ഡിസംബർ 11)


കളരിപ്പയറ്റ് കോഴ്സ് തുടങ്ങിയ ഇന്ത്യയിലെ ആദ്യ സർവകലാശാല?

കണ്ണൂർ


കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓൺലൈൻ ക്ലാസ്?

സ്റ്റാറ്റർഡേ ടോക്ക്


കേന്ദ്രസർക്കാർ ഭൗമസൂചിക പദവി നൽകിയ ബീഹാറിന്റെ ഉൽപ്പന്നമായ മിഥിലമഖാന എന്താണ്?

താമര വിത്ത്


ശാസ്ത്ര ഗവേഷണ ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നവർക്ക് നോബലിന് സമാനമായി കേന്ദ്രസർക്കാർ നൽകുന്ന അവാർഡ്?

വിജ്ഞാൻ രത്ന


ലഹരിപദാർത്ഥങ്ങളുടെ വിതരണം ഉപയോഗം വ്യാപനം തടയാൻ കേരളപോലീസ് രൂപം നൽകിയ പദ്ധതി?

യോദ്ധാവ്


സുപ്രീം കോടതിയുടെ 50 -മത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്?

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്


2022 -ലെ ലോക കാലാവസ്ഥ ഉച്ചകോടി (COP27) യുടെ വേദി?

ഈജിപ്ത് (ഷ്രം അൽ ഷെയ്ഖിൽ)


2022 നവംബർ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ?

ശ്യാം ശരൺ നേഗി


ഏഷ്യയിലെ ആദ്യ പഠന നഗരിയായി യുനെസ്കോ തിരഞ്ഞെടുത്ത കേരളത്തിലെ നഗരം?

തൃശ്ശൂർ


ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള കേരള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ?

ബോധപൂർണ്ണിമ


വിദ്യാഭ്യാസ ടെക് കമ്പനിയായ
ബൈജൂസിന്റെ ആഗോള ബ്രാൻഡ് അംബാസിഡർ?

ലയണൽ മെസ്സി (അർജന്റീന ഫുട്ബോൾ താരം)


സംസ്ഥാന സർക്കാർ ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതിയുടെ ഭാഗ്യചിഹ്നം?

സർവേ പപ്പു


പ്രഥമ കേരള പ്രഭ പുരസ്കാരത്തിന് അർഹനായ ആദിവാസി ക്ഷേമ പ്രവർത്തകൻ?

ടി മാധവമേനോൻ


സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാരങ്ങളുടെ ഭാഗമായ കേരള ജ്യോതി നേടിയത്?

എം ടി വാസുദേവൻ നായർ


ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് മോഹൻലാൽ പുറത്തിറക്കിയ പുതിയ ആൽബം?

ഒരു മതം അത് ഫുട്ബോൾ…


സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം 2022 – ൽ ലഭിച്ചത്?

സേതു


കേന്ദ്രസർക്കാറിന്റെ പത്മ പുരസ്കാര മാതൃകയിൽ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ എന്നീ പേരുകളിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കേരളജ്യോതി പുരസ്കാരം ലഭിച്ച വ്യക്തി?

എം ടി വാസുദേവൻ നായർ


കേരളപ്രഭ പുരസ്കാരം ലഭിച്ചവർ?

മമ്മൂട്ടി,
ഓം ചേരി എൻ എൻപിള്ള (എഴുത്തുകാരൻ),
ടി മാധവ മേനോൻ


കേരളശ്രീ പുരസ്കാരം ലഭിച്ചവർ?

കാനായി കുഞ്ഞിരാമൻ,
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപക നേതാക്കളിൽ ഒരാളായ
എം പി പരമേശ്വരൻ,
ഗോപിനാഥ് മുതുകാട്,
വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി,
ജീവശാസ്ത്ര ഗവേഷകൻ
ഡോ. സത്യഭാമ ദാസ് ബിജു,
വൈക്കം വിജയലക്ഷ്മി


റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി ആയ ഡിജിറ്റൽ രൂപ പ്രാബല്യത്തിൽ വന്നത്?

2022 നവംബർ 1


എത്രാമത് കേരളപ്പിറവി ദിനമാണ് 2022 -ൽ ആഘോഷിച്ചത്?

67- മത്


Current Affairs November 2022|Monthly Current Affairs in Malayalam 2022


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.