2023 ജൂലൈ (July) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs July 2023|
2023 ജൂലൈ മാസത്തിലെ ആനുകാലിക വിവരങ്ങൾ
സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ച സംവിധായകൻ?
ടി.വി ചന്ദ്രൻ (2022 ലെ ജെസി ഡാനിയൽ പുരസ്കാരംമാണ് ടി.വി ചന്ദ്രൻ ലഭിച്ചത്)
2023- ലെ ലോക വനിതാചെസ്സ് ജേതാവ്?
ജു വെൻജുൻ (ചൈനീസ് താരമാണ് ജു വെൻജുൻ തുടർച്ചയായ 4- മത് വനിത ചെസ്സ് കിരീടമാണ് ജു വെൻജുൻ സ്വന്തമാക്കിയത്)
വേൾഡ് സിറ്റി കൾച്ചർ ഫോറത്തിന്റെ (WCCF) ഭാഗമാകുന്ന ആദ്യത്തെ ഇന്ത്യൻ നഗരം?
ബംഗളൂരു
2023- ഓഗസ്റ്റ് 69 -മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം?
തോണി തുഴയുന്ന ആനക്കുട്ടി (തയ്യാറാക്കിയത് -പി ദേവപ്രകാശ്,
നെഹ്റു ട്രോഫി വള്ളംകളി എല്ലാവർഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നടക്കുന്നത് )
സ്കൂളുകളിൽ സ്മാർട്ട് ഫോണുകൾ നിരോധിക്കണമെന്ന് നിർദ്ദേശിച്ച യു എൻ ഏജൻസി?
യുനെസ്കോ
റെയിൽവേ സംരക്ഷണ സേനയുടെ മേധാവിയായി നിയമിതനായ വ്യക്തി ?
മനോജ് യാദവ
2023 ജൂലായിൽ നാഷണൽ ഹെൽത്ത് കെയർ അവാർഡിന് അർഹമായ കേരള സർക്കാർ പദ്ധതി?
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
15- മത് ബ്രിക്സ് ഉച്ചകോടിക്ക് വേദിയാ കുന്നത്?
ദക്ഷിണാഫ്രിക്ക
53- മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2022 പ്രഖ്യാപിച്ചു
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത്?
നൻപകൽ നേരത്ത് മയക്കം (സംവിധാനം- ലിജോ ജോസ് പെല്ലിശ്ശേരി)
മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്?
മമ്മൂട്ടി
(‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്)
മികച്ച നടി?
വിൻസി അലോഷ്യസ്
(രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തുത്)
മികച്ച സംവിധായകൻ?
മഹേഷ് നാരായണൻ
(അറിയിപ്പ് എന്ന ചിത്രമാണ് മഹേഷ് നാരായൺ സംവിധാനം ചെയ്തത്)
കേരള ഹൈക്കോടതിയുടെ 38 മത് ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി
എ ജെ ദേശായി (ആശിഷ് ജെ ദേശായി)
2023 – ജൂലൈ 18 ന് അന്തരിച്ച കേരള മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വ്യക്തി?
ഉമ്മൻചാണ്ടി
ഉമ്മൻചാണ്ടിയെ കുറിച്ചുള്ള ഡോക്യുമെന്ററി?
Touching the Soul
പിടി ചാക്കോ എഴുതിയ ഉമ്മൻചാണ്ടിയുടെ ജീവചരിത്രം?
തുറന്നിട്ട വാതിൽ
ഉമ്മൻചാണ്ടിയുടെ ആത്മകഥ?
കാലം സാക്ഷി (തയ്യാറാക്കിയത്
സണ്ണിക്കുട്ടി ഏബ്രഹാം)
2024- ലെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരം?
എം ശ്രീശങ്കർ ( ലോങ് ജെംമ്പർ )
ഏഷ്യൻ അത്ലെറ്റിക് മീറ്റ് ചാമ്പ്യൻഷിപ്പ് ലോങ്ങ് ജെമ്പിൽ വെള്ളിമെഡൽ നേടിയത്?
എം ശ്രീശങ്കർ
ഊർജ്ജ വ്യവസായ രംഗത്തെ ഗവേഷണങ്ങൾക്കും കണ്ടെത്തെലുകൾക്കും നൽകുന്ന വിഖ്യാത ശാസ്ത്ര പുരസ്കാരമായ എനി അവാർഡ് 2023 -ൽ അർഹനായ മലയാളി?
ഡോ.പ്രദീപ് തലാപ്പിൽ
വിംബിൾഡൺ 2023- ലെ പുരുഷ സിംഗിൾസ് കിരീടം നേടിയത്?
കാർലോസ് അൽക്കരാസ് (സ്പെയിൻ)
2023- ലെ വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
മാർകെറ്റ വൊൻഡ്രോ സോവ (ചെക്ക് റിപ്പബ്ലിക് താരം)
ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം നിലവിൽ വരുന്ന ഇന്ത്യൻ നഗരം?
സൂറത്ത് (ഗുജറാത്ത്)
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) നേതൃത്വത്തിൽ സോളാർ പാർക്കുകൾ നിലവിൽ വരുന്ന ജില്ലകൾ?
ആലപ്പുഴ, കാസർകോട്
ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ ഇപാടുകൾക്കും ഇരുരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്കും പരസ്പരം ഉപയോഗിക്കാൻ ധാരണയായ നാണയം?
രൂപയും, യു എ ഇ ദിർഹവും
2023-ൽ നടക്കുന്ന 9-മത് വനിതാ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ?
ഓസ്ട്രേലിയ, ന്യൂസിലൻഡ്
(ഭാഗ്യചിഹ്നം – ടസുനി എന്ന പെൻഗ്വിൻ)
ദേശീയ ആരോഗ്യ മിഷന്റെ പുതിയ പേര്?
പ്രധാനമന്ത്രി സമഗ്ര സ്വാസ്ഥ്യ മിഷൻ (PMSSM)
2023- ജൂലായിൽ ഭൗമസൂചിക പദവി ലഭിച്ച ഔതൂർ വെറ്റില ഏതു
സംസ്ഥാനത്താണ്?
തമിഴ്നാട്
2023 -ജൂലായിൽ പ്രസിദ്ധീകരിച്ച ‘ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2023’ പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യം?
സിംഗപ്പൂർ
(ഇന്ത്യയുടെ സ്ഥാനം -80.
രണ്ടാം സ്ഥാനത്ത്-
ജർമ്മനി, ഇറ്റലി, സ്പെയിൻ
ജപ്പാൻ മൂന്നാം സ്ഥാനത്ത്)
ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് നെറ്റ് വർക്ക് സൈറ്റ് നിലവിൽ വരുന്നത്?
ഗുജറാത്ത്
ഇന്ത്യയുടെ സമുദ്രതീര സുരക്ഷ
ശക്തിപ്പെടുത്തുന്നതിനായി തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ആരംഭിച്ച തദ്ദേശീയ ഡിഫറൻഷ്യൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (DGNSS)?
സാഗർ സമ്പർക്ക്
ചൈനയുടെ സാമ്പത്തിക സഹായത്തിൽ പാക്കിസ്ഥാനിൽ രൂപകല്പന ചെയ്യുന്ന ആണവനിലയം?
ചെഷ്മ -5
2023- ലെ G 20 ഉച്ചകോടിക്ക് വേദി?
ഇന്ത്യ
നിർമ്മാണ വ്യവസായവുമായി ബന്ധപ്പെട്ട സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിൽ ആദ്യ ഇന്നവേഷൻ ഹബ് നിലവിൽ വരുന്ന സംസ്ഥാനം?
കേരളം
കുക്കി ആദിവാസി വിഭാഗം കാണപ്പെടുന്ന സംസ്ഥാനം?
മണിപ്പൂർ
പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി പ്രകാരം രാജ്യസഭാംഗ മായ പിടി ഉഷ തെരഞ്ഞെടുത്ത കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്ത്?
പള്ളിക്കത്തോട്
(രാജ്യസഭാ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ആദ്യ നോമിനേറ്റഡ് അംഗമാണ് പിടി ഉഷ)
2023- ലെ യു എൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം നടക്കുന്നത്?
ദുബായ്
മൂന്നാമത് മാരിടൈം ഗ്ലോബൽ ഇന്ത്യ ഉച്ചകോടി 2023 ന്റെ വേദി?
ന്യൂഡൽഹി (പ്രഗതി മൈതാൻ)
വാർദ്ധക്യസഹജമായ ജീവിതശൈലി രോഗങ്ങളെയും കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ സാംക്രമികേതര രോഗങ്ങളെയും നേരിടാൻ ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി?
കേരള ഹെൽത്ത് സിസ്റ്റംസ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം
വർദ്ധിച്ചുവരുന്ന സൈബർ കുറ്റ കൃത്യ ങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ?
1930
ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്തിൽ അവതരിപ്പിച്ച ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റ് ട്രോഫി?
ഡ്യൂറൻഡ് കപ്പ്
2023- ജൂലായിൽ അന്തരിച്ച മുൻ കേരള ക്രിക്കറ്റ് ക്യാപ്റ്റൻ?
കെ ജയറാം
ഇന്ത്യയിലെ ആദ്യത്തെ ഹരിത ഹൈഡ്രോജൻ മൈക്രോ ഗ്രിഡ് പ്രൊജക്റ്റ് നിലവിൽ വരുന്നത്?
ലഡാക്ക്
2023 -ജൂലായിൽ ഗൃഹലക്ഷ്മി പദ്ധതി ആരംഭിച്ച സംസ്ഥാനം?
രാജസ്ഥാൻ
(ഒരു കുടുംബത്തിലെ പ്രധാന വനിതക്ക് പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഗൃഹലക്ഷ്മി പദ്ധതി)
ദേശീയ പഞ്ചായത്ത് പുരസ്കാരം 2023-ൽ ശിശു സൗഹൃദ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ഗ്രാമം?
ചെറുതന (ആലപ്പുഴ)
റൺവേയിൽ നിന്ന് ടെർമിനലിലേക്ക് തിരിച്ചും വിമാനത്തിന് പോകുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് ടാക്സി വേ നിലവിൽ വന്നത്?
ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം
2023 -ൽ പുതിയ സംയോജിത ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്ത വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
പോർട്ട് ബ്ലെയർ
മലയാളത്തിൽ തുടക്കം കുറിക്കുന്ന ആദ്യ മുഖ്യധാര എ ഐ ചാറ്റ് ബോട്ട്?
ഗൂഗിൾ ബാർഡ്
ഇന്ത്യയുടെ ആദ്യത്തെ ട്രാൻസിഷണൽ പവർ പ്രൊജക്റ്റിലൂടെ ഏതു രാജ്യത്തിനാണ് വൈദ്യുതി നൽകുന്നത്?
ബംഗ്ലാദേശ്
(ഉല്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും മറ്റൊരു രാജ്യത്തിന് നൽകുന്ന ഇന്ത്യയുടെ ആദ്യത്തെ ട്രാൻസിഷണൽ പവർ പ്രൊജക്റ്റ് ആണ് ഇത്)
നീതി ആയോഗിന്റെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും കുറഞ്ഞ ദാരിദ്ര നിരക്കുള്ള സംസ്ഥാനം?
കേരളം (രണ്ടാം തവണ)
ദാരിദ്ര നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം?
ബീഹാർ
ദാരിദ്ര നിരക്ക് ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശങ്ങൾ?
പുതുച്ചേരി ലക്ഷദ്വീപ്
നീതി ആയോഗിന്റെ ദാരിദ്ര സൂചിക പ്ര കാരം ഇന്ത്യയിൽ ദരിദ്ര്യമില്ലാത്ത ഏക ജില്ല?
എറണാകുളം
നീതി ആയോഗിന്റെ ദാരിദ്ര സൂചിക പ്ര കാരം കേരളത്തിൽ ഏറ്റവും കൂടിയ ദാരിദ്ര്യം ഉള്ള ജില്ല?
വയനാട്
ദാരിദ്ര നിരക്ക് ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശങ്ങൾ?
പുതുച്ചേരി ലക്ഷദ്വീപ്
2023 -ൽ പുറത്തിറക്കിയ കേരള സർക്കാർ ലോട്ടറിയുടെ ഭാഗ്യമുദ്ര?
പച്ചക്കുതിര (രതീഷ് രവിയാണ് ഭാഗ്യമുദ്ര രൂപകല്പന ചെയ്തത്, ലോഗോ രൂപകല്പന ചെയ്തത് സത്യപാൽ ശ്രീധർ )
ലോകത്തെവിടെയുമുള്ള കുറ്റവാളികളെ വിരലടയാളം ഉപയോഗിച്ച് തിരിച്ചറിയുവാനുള്ള സോഫ്റ്റ്വെയർ?
NAFIS (National Automated Fingerprint Identification System)
2023-ലെ ഏഷ്യൻ അത് ലിറ്റിക് മീറ്റ് ചാമ്പ്യൻഷിപ്പിന്റെ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം?
ജപ്പാൻ (രണ്ടാം സ്ഥാനത്ത് -ചൈന, മൂന്നാം സ്ഥാനത്ത് ഇന്ത്യ )
2023 ജൂലായിൽ ഇറ്റലിയിലും തെക്കൻ യൂറോപ്പിലും അനുഭവപ്പെട്ട ഉഷ്ണ തരംഗം?
സെർബറസ്
2023 ജൂലായിൽ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകൻ?
ഡിറക് മാൽകം
(അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം എന്ന സിനിമയ്ക്ക് അന്താരാഷ്ട്ര വേദികളിൽ പ്രശസ്തി നേടി കൊടുത്ത വ്യക്തി )
ദുലീപ് ട്രോഫി കിരീടം 2023 -ൽ നേടിയത്?
ദക്ഷിണ മേഖല
സൈബർ കുറ്റകൃത്യങ്ങൾ നേരിടാനുള്ള കേന്ദ്രസർക്കാറിന്റെ ശ്രമങ്ങളിൽ പൊതുജനങ്ങൾക്കും പങ്കാളികളാകുന്നതിനുള്ള പദ്ധതി?
സൈബർ ക്രൈം വൊളന്റിയർ സ്ക്വാഡ്
ഫോബ്സ് പട്ടികളുടെ ഈ വർഷത്തെ കണക്കുപ്രകാരം കായിക താരങ്ങളിൽ ഏറ്റവും അധികം വാർഷിക വരുമാനമെന്ന ഗിന്നസ് ലോക റെക്കോഡ് കരസ്ഥമാക്കിയത്?
ക്രിസ്റ്റാനോ റൊണാൾഡോ
കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി പോലീസ് ആരംഭിച്ച പദ്ധതി?
ചിരി
എല്ലാ ഗ്രാമങ്ങളിലേക്കും ഇന്റർനെറ്റ് വ്യാപിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കാൻ പോകുന്ന പദ്ധതി?
ഭാരത് നെറ്റ്
ക്രൈം സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട G20 സമ്മേളനത്തിന് വേദിയായത്?
ഗുരുഗ്രാം (ഹരിയാന)
കേരള ടൂറിസത്തെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് നടത്തുന്ന ടൂറിസം പ്രചാരണ പരിപാടി?
കേരള ബ്ലോഗ് എക്സ്പ്രസ്സ്
പട്ടിക വിഭാഗങ്ങളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് ഉന്നതി (കേരള എംപവർമെന്റ് സൊസൈറ്റി) സ്റ്റാർട്ടപ്പ് സിറ്റി സ്ഥാപിക്കുന്ന നഗരം?
തിരുവനന്തപുരം
മണ്ടേല ദിനം?
ജൂലൈ 18
നീതി ആയോഗിന്റെ കണക്ക് പ്രകാരം 2022-ലെ കയറ്റുമതി തയ്യാറെടുപ്പ് സൂചികയിൽ (Export Preparedness Index) ഒന്നാമതെത്തിയ സംസ്ഥാനം?
തമിഴ്നാട് (കേരളത്തിന്റെ സ്ഥാനം 19)
അടുത്തിടെ ആരോഗ്യത്തിനുള്ള അവകാശം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
രാജസ്ഥാൻ
അന്താരാഷ്ട്ര ടൂർണമെന്റിൽ വിജയികളാകുന്ന പുരുഷ -വനിത ടീമുകൾക്ക് തുല്യ സമ്മാനത്തുക പ്രഖ്യാപിച്ച കായിക സംഘടന?
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC)
വന്ദേ ഭാരതിന്റെ സൗകര്യങ്ങളോടെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യുന്നതിന് ഇന്ത്യൻ റെയിൽവേ ആരംഭിക്കുന്ന നോൺ എ സി ട്രെയിൻ സർവീസ്?
വന്ദേ സാധാരൺ
ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക AI വാർത്താ അവതാരിക?
ലിസ (ഒഡിയ ആസ്ഥാനമായുള്ള വാർത്താസ്റ്റേഷനായ ഒഡീഷ ടിവിയാണ് ലിസയെ അവതരിപ്പിച്ചത്)
അമേരിക്കയിലെ ടെന്നസി സ്റ്റേറ്റിൽ 43,000 അടി ഉയരത്തിൽ വിമാനത്തിൽ നിന്ന് സ്കൈ ഡൈവിങ് നടത്തി ലോക റെക്കോർഡ് കരസ്ഥമാക്കിയ മലയാളി?
ജിതിൻ വിജയൻ (ബാലുശ്ശേരി)
മലാല ദിനം?
ജൂലൈ 12
2021- 22 അധ്യായന വർഷത്തിലെ സ്കൂൾ പ്രകടന നിലവാര സൂചികയിൽ ഡിജിറ്റൽ പഠനത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം?
പഞ്ചാബ് (രണ്ടാം സ്ഥാനത്ത് കേരളം )
കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായത്?
ജസ്റ്റിസ് അലക്സാണ്ടർ തോമസ്
ഫാൻസിന്റെ പരമോന്നത പുരസ്കാരമായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ലീജിയൻ ഓഫ് ഓണർ പുരസ്കാരം’ ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
നരേന്ദ്രമോദി
ചന്ദ്രയാൻ 3 വിക്ഷേപിച്ചത്?
2023 ജൂലൈ 14 (ചന്ദ്രയാൻ- 3 ന്റെ പ്രോജക്ട് ഡയറക്ടർ-
പി വീര മുത്തുവേൽ
മിഷൻ ഡയറക്ടർ- എസ് മോഹൻ കുമാർ)
ഏഷ്യൻ അത് ലിറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജെമ്പിൽ സ്വർണം നേടിയ മലയാളി?
അബ്ദുള്ള അബൂബക്കർ
മീഥേയ്ൻ ഇന്ധനം ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ ബഹിരാകാശറോക്കറ്റ് വിക്ഷേപിച്ച രാജ്യം?
ചൈന
ലോക ജനസംഖ്യ ദിനം?
ജൂലൈ 11
2023- ലെ ലോക ജനസംഖ്യ ദിന സന്ദേശം?
‘ലിംഗ സമത്വത്തിന്റെ ശക്തി വിളിച്ചോതുക, ലോകത്തിലെ അനന്തമായ സാധ്യതകൾ കണ്ടെത്തുന്നതിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദം ഉയർത്തുക’
അടുത്തിടെ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ ഒഡീഷ്യ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ ഭാഷ?
കുയി ഭാഷ
ഇന്ത്യക്ക് പുറത്ത് ആദ്യ ഐഐടി ക്യാമ്പസ് സ്ഥാപിതമാകുന്നത്?
ടാൻസാനിയ
ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറായ ആനന്ദി ബായിയെ കുറിച്ചുള്ള കാവ്യ സമാഹാരം?
ആനന്ദി ബായി ജോഷി എ ലൈഫ് ഇൻ പോയംസ് ( രചയിതാവ്- ശിഖ്യ മാളവ്യ)
2023-ലെ ഭീമാ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്?
എം മുകുന്ദൻ (മുകുന്ദേട്ടന്റെ കുട്ടികൾ, എന്ന എം മുകുന്ദന്റെ പ്രഥമ ബാലസാഹിത്യകൃതിക്കാണ് പുരസ്കാരം ലഭിച്ചത് )
ഷാങ്ഹായ് കോ -ഓപ്പറേഷൻ ഓർഗനൈസേഷന്റെ 2024- ലെ ഉച്ചകോടിക്ക് വേദിയാകുന്നത്?
അസ്താന (കസാക്കിസ്ഥാൻ)
അടുത്തിടെ സ്റ്റേഡിയത്തിൽ വനിതകൾക്ക് ഫുട്ബോൾ മത്സരം കാണാൻ അനുമതി നൽകിയ രാജ്യം?
ഇറാൻ
കേരളത്തിന്റെ പുതിയ അഗ്നി രക്ഷാ സേനാ മേധാവിയായി നിയമിതനായ വ്യക്തി?
സഞ്ജീവ് കുമാർ പട് ജോഷി
നാറ്റോ സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായ വ്യക്തി?
ജെൻസ് സ്റ്റോളൻ ബർഗ്
2023- ലെ കാലവർഷത്തിൽ 1000 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയ കേരളത്തിലെ ആദ്യ ജില്ല?
കാസർകോട്
2023 -ലെ ലോക പാരാ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി?
പാരീസ് (ഫ്രാൻസ്)
24-മത് ഏഷ്യൻ അത് ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിന് വേദിയാകുന്നത്?
ബാങ്കോക്ക് (തായ്ലൻഡ്,
ഭാഗ്യചിഹ്നം- തായ് ഹനുമാൻ)
സംസ്ഥാനങ്ങളിലെ ജി എസ് ടി തക്കപരിഹാരത്തിനായുള്ള ജി എസ് ടി ട്രിബ്യൂണലകൾ നിലവിൽ വരുന്നത്?
തിരുവനന്തപുരം, കൊച്ചി
തീരദേശ യുവാക്കളെ വൈജ്ഞാനിക മേഖലയിലെ തൊഴിൽ പരിശീലിപ്പിക്കാ നായി സർക്കാർ ആരംഭിച്ച പുതിയ പദ്ധതി?
തൊഴിൽ തീരം
ലോകത്ത് ഏറ്റവും വലിയ വേസ്റ്റ് ടു എനർജി പ്ലാന്റ് നിലവിൽ വരുന്ന രാജ്യം?
ദുബായ്
‘ദേശീയ സിക്കിൾ സെൽ അനീമിയ നിർമാർജനം ദൗത്യം(NSCAEM) 2047’ പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് എവിടെയാണ്?
ഷാഹ്ദോൽ (മധ്യപ്രദേശ്)
2023 ജൂലൈയിൽ അന്തരിച്ച ചെക്ക് വംശജനായ പ്രശസ്ത സാഹിത്യകാരൻ ?
മിലൻ കുന്ദേര (ചെക്കോസ്ലോവാക്യ)
കേന്ദ്രസർക്കാർ കണക്കുകൾ പ്രകാരം 2023 സാമ്പത്തിക വർഷം ഇലക്ട്രോണിക് കയറ്റുമതിയിൽ ഒന്നാമതെത്തിയ സംസ്ഥാനം?
തമിഴ്നാട്
അടുത്തിടെ അന്തരിച്ച മാഹി മലയാള കലാഗ്രാമം സ്ഥാപകനും വ്യവസായി യുമായ വ്യക്തി?
എ പി കുഞ്ഞിക്കണ്ണൻ
പൂനെ ആസ്ഥാനമായമുള്ള തിലക് സ്മാരക മന്ദിർ ട്രസ്റ്റിന്റെ 2023-ലെ ലോകമാന്യ തിലക് ദേശീയ അവാർഡിന് അർഹനായത്?
പ്രധാനമന്ത്രി നരേന്ദ്രമോദി
2023 -ലെ ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് ജേതാക്കൾ?
ഇന്ത്യ (ദക്ഷിണകൊറിയയിലെ ബുസാനിൽ നടന്ന ഫൈനലിൽ ഇറാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത് )
സ്ത്രീ ശാക്തീകരണത്തിനും ഗാർഹിക പീഡനം തുടങ്ങിയ സ്ത്രീകളുടെ പരാതികളിൽ വേഗം തീർപ്പ് ലക്ഷ്യമിട്ട് കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ ഗ്രാമങ്ങളിൽ നിലവിൽ വരുന്ന സംവിധാനം?
നാരി അദാലത്ത്
സൗരയൂഥത്തിന് പുറത്തു കണ്ടെത്തിയ ഏറ്റവും തിളക്കമുള്ള ഗ്രഹം?
എൽ ടി ടി 9779 ബി (സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹമായ ശുക്രന്റെതിനു സമാനമാണ് ഈ ഗ്രഹം)
സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ പോലീസ് സൈബർ സേനയെ നിയമിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം? കേരളം
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ഷേയ്ഖ് തലാൽ ഫഹദ്
ടാൻസാനിയയിലെ ദാറെസ്സലാമിലുള്ള ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിൽ ആരുടെ പ്രതിമയാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അനാച്ഛാദനം ചെയ്തത്?
സ്വാമി വിവേകാനന്ദൻ
ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10000 മീറ്റർ നടത്തത്തിൽ വെങ്കലം മെഡൽ നേടിയ ഇന്ത്യൻ താരം?
അഭിഷേക് പാൽ
ട്വിറ്ററിന് ബദലായി ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തുറക്കുന്ന പുതിയ മൊബൽ ആപ്പ്?
ത്രെഡ്സ്
കേരള ഹൈക്കോടതിയുടെ 38 മത് ചീഫ് ജസ്റ്റിസായി നിയമിതനാകുന്ന വ്യക്തി?
ആശിഷ് ജെ ദേശായി
2023 ജൂലായിൽ ഉത്തര കൊറിയ പരീക്ഷിച്ച ഭൂഖണ്ഡന്തര മിസൈൽ
ഹ്വാസോങ് 18
അടുത്തിടെ അന്തരിച്ച പ്രമുഖ ശിൽപിയും ചിത്രകാരനും ആർട്ട് ഡയറക്ടറുമായ വ്യക്തി?
ആർട്ടിസ്റ്റ് നമ്പൂതിരി
കാനഡ ഓപ്പൺ സൂപ്പർ സീരീസ് 500 ബാഡ്മിന്റൺ കിരീടം നേടിയത്?
ലക്ഷ്യാ സെൻ (ഇന്ത്യ)
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ
സ്പെയ്സ് സെന്ററിൽ നിന്ന് ചന്ദ്രയാൻ -3 വിക്ഷേപിക്കുന്നത് എന്നാണ്?
ജൂലൈ 14-ന്
(ഓഗസ്റ്റ് 23- ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങും.വിക്ഷേപണ വാഹനം എൽ വി എം 3. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമാണ് എൽ വി എം 3)
അടുത്തിടെ അന്തരിച്ച ദേവകി നിലയങ്ങോടിന്റെ ആത്മകഥയുടെ പേര്?
കാലപ്പകര്ച്ചകള്
ഇന്ത്യയിലെ ആദ്യ വേദിക് പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്?
നോയിഡ (ഉത്തർപ്രദേശ്, പാർക്കിന്റെ പേര് -വേദ് വൻ)
അടുത്തിടെ അന്തരിച്ച നിർമ്മാതാവും വ്യവസായ പ്രമുഖനുമായ വ്യക്തി?
കെ രവീന്ദ്രനാഥൻ നായർ (അച്ചാണി രവി)
കേരളത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറി യായി നിയമിതനായതാര്?
ഡോ. വി. വേണു
പ്രകൃതിദുരന്തങ്ങളെ നേരിടുതിനെ കുറിച്ച് ബാലസഭാംഗങ്ങൾക്ക് അവബോധം നെൽകുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി?
സജ്ജം പദ്ധതി
പ്രപഞ്ചത്തിലെ ഇരുണ്ട ഊർജ്ജത്തെ യും ശ്യാമദ്രവ്യത്തെയും കുറിച്ച് പഠിക്കാനായി പുറപ്പെട്ട യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ബഹിരാകാശ ദൂരദർശിനിയുടെ പേര്?
യൂക്ലിഡ്
ദീർഘദൂര യാത്രക്കാർക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ ആരംഭിക്കുന്ന നോൺ എ.സി ട്രെയിൻസർവീസ്?
വന്ദേ സാധാരൺ (ഒരു കോച്ചിന് 65 കോടി രൂപയാണ് നിർമ്മാണ ചെലവ്)
കേന്ദ്രസാഹിത്യ അക്കാദമിയുടെ 2021-ലെ ഭാഷാസമ്മാൻ പുരസ്കാരം ലഭിച്ച തെലുങ്കു സാഹിത്യകാരൻ ?
പ്രൊഫ. ബെതവോലു രാമബ്രഹ്മം
അടുത്തിടെ അന്തരിച്ച നൊബേൽ സമ്മാന ജേതാവായ ജോൺ ബി. ഗുഡിനഫിന്റെ ആത്മകഥയുടെ പേര്?
വിറ്റ്നെസ് ടു ഗ്രേസ്
ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ?
ഐക്കൺ ഓഫ് ദി സീസ്
കേരളസാഹിത്യ അക്കാദമിയുടെ 2022-ലെ പുരസ്കാരങ്ങളുടെ ഭാഗമായി വിശിഷ്ടാംഗത്വം ലഭിച്ചവർ?
എം.എം. ബഷീർ,
എൻ. പ്രഭാകരൻ
കവയിത്രി സുഗതകുമാരിയുടെ പേരിൽ ‘സുഗതകുമാരി സ്മൃതിവനം’ ഒരുക്കിയ സർവകലാശാല?
കേരള സർവകലാശാല
കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് ഏതു പദ്ധതി പ്രകാരമാണ്?
ഭാരത് ന്യൂകാർ അസസ്മെന്റ് പ്രോഗ്രാം (ഭാരത് എൻ ക്യാപ്)
പ്രസിദ്ധ സംഗീതജ്ഞൻ രവീന്ദ്രൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകം?
രാഗസരോവരം (കുളത്തൂപ്പുഴ)
ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ പോലീസ് യൂണിറ്റ് ആരംഭിച്ചത് എവിടെയാണ്?
ചെന്നൈ
ലുസൈൻ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ ഒന്നാംസ്ഥാനം നേടിയ ഇന്ത്യക്കാരൻ?
നീരജ് ചോപ്ര
സൂപ്പർമാർക്കറ്റുകളിൽ ഉപയോഗിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്ന ആദ്യ രാജ്യം?
ന്യൂസിലാൻഡ്
2022- 23-ലെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മികച്ച പുരുഷതാരം- ലാലിയൻ സുവാല ചാങ്തെ
മികച്ച വനിതാതാരം –മനീഷ കല്യാൺ
പുരുഷ വിഭാഗത്തിലെ എമർജിങ് താരം- ആകാശ് മിശ്ര
വനിതാവിഭാഗത്തിലെ എമർജിങ് താരം- ഷിൽജി ഷാജി ( കോഴിക്കോട്)
മികച്ച പുരുഷപരിശീലകൻ –
ക്ലിഫോർട്ട് മിറാൻഡ ( ഒഡീഷ്യ എഫ് സി )
മികച്ച വനിതാപരിശീലക-
പി വി പ്രിയ (കണ്ണൂർ, ഫുട്ബോൾ പരിശീലക)
കേരളത്തിൽ നിന്ന് ഇന്ത്യൻ സീനിയർ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ താരം?
മിന്നുമണി (വയനാട്)
2023-ലെ അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്ബോളിൽ കിരീടം നേടിയത്?
ജപ്പാൻ (ഫൈനലിൽ ദക്ഷിണകൊറിയയെ പരാജയപ്പെടുത്തിയാണ് ജപ്പാൻ കിരീടം നേടിയത്)
Current Affairs July 2023|
2023 ജൂലൈ മാസത്തിലെ ആനുകാലിക വിവരങ്ങൾ
Malala day quiz