പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
Computer Science Quiz 2022|കമ്പ്യൂട്ടർ സയൻസ് ക്വിസ് 2022
‘കമ്പ്യൂട്ടറിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞൻ ആര്?
ചാൾസ് ബാബേജ്
ഇന്റർനെറ്റ് ഉപയോഗത്തിനായി ആദ്യം രൂപം കൊണ്ട ഭാഷ ഏത്?
ജാവ
ജാവ ഭാഷ വികസിപ്പിച്ചെടുത്ത വ്യക്തി ആര്?
ജെയിംസ് ഗോസ്ലിങ്
ജാവ ഭാഷയുടെ ആദ്യ പേര് എന്തായിരുന്നു?
ഓക്ക്
കമ്പ്യൂട്ടറിന്റെ മെമ്മറി എന്ന് പൊതുവേ പറയാറുള്ളത് ഏതു മെമ്മറിയാണ്?
റാൻഡം ആക്സസ് മെമ്മറി (റാം)
കമ്പ്യൂട്ടറിൽ എത്തുന്ന വിവരങ്ങൾ താൽക്കാലികമായി ശേഖരിച്ചു വെക്കുന്ന മെമ്മറി ഏത്?
റാം
‘ഇന്റർനെറ്റിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?
വിന്റെൺ സെർഫ്
WWW ന്റെ പൂർണ്ണരൂപം എന്താണ്?
വേൾഡ് വൈഡ് വെബ്
വേൾഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?
ടീം ബെർണേഴ്സ് ലീ
ആദ്യമായി മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക് ഏത്?
S B T ബേങ്ക്
ഇന്റർനെറ്റിന്റെ ആദ്യകാല രൂപം ഏതായിരുന്നു?
അർപാനെറ്റ്
മൈക്രോസോഫ്റ്റ് സ്ഥാപകൻ ആര്?
ബിൽ ഗേറ്റ്സും പോൾ അലനും
‘കമ്പ്യൂട്ടറിന്റെ തലച്ചോറ്’ എന്നറിയപ്പെടുന്ന ഭാഗം ഏത്?
സെൻട്രൽ പ്രൊസസിങ് യൂണിറ്റ് (സി. പി. യു)
കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ്?
ലാറ്റിൻ
കമ്പ്യൂട്ടർ മോണിറ്ററിലെ വിവിധ ഇനങ്ങൾ സെലക്ട് ചെയ്യാനും ചലിപ്പിക്കാനും ഉപയോഗിക്കുന്ന ഉപകരണം ഏത്?
മൗസ്
കമ്പ്യൂട്ടർ മൗസ്സിന്റെ വേഗത അളക്കുന്ന യൂണിറ്റിന് പറയുന്ന പേര് എന്താണ്?
മിക്കി
1963 – ൽ കമ്പ്യൂട്ടർ മൗസ് വികസിപ്പിച്ചെടുത്ത അമേരിക്കക്കാരൻ ആര്?
ഡഗ്ലസ് എയ്ഞ്ചൽ ബാർട്ട്
ഇന്ത്യയിൽ ആദ്യത്തെ സൈബർ ക്രൈം സ്റ്റേഷൻ നിലവിൽ വന്നതെവിടെയാണ്?
ബാംഗ്ലൂർ
കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തന സജ്ജമാക്കുന്ന പ്രക്രിയ എങ്ങനെ അറിയപ്പെടുന്നു?
ബൂട്ടിങ്
ഇന്ത്യയിലെ ആദ്യ ഓൺലൈൻ സംവിധാനം ആരംഭിച്ച ബാങ്ക്
H T F C ബാങ്ക്
ടെലിഫോൺ / ഒ. എഫ്. സി ലൈനുകളിൽ കൂടി കമ്പ്യൂട്ടറുകൾക്ക് വിവരം കൈമാറാൻ സഹായിക്കുന്ന ഉപകരണം ഏത്?
മോഡം
മോഡം എന്നതിന്റെ മുഴുവൻ രൂപം എന്താണ്?
മോഡുലേറ്റർ ഡീമോഡുലേറ്റർ
കമ്പ്യൂട്ടറിൽ വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിന്റെ അടിസ്ഥാനയൂണിറ്റ് ഏത്?
ബിറ്റ്
ബിറ്റിന്റെ മൂല്യം എന്താണ്?
ഒന്നോ പൂജ്യമോ
ബിറ്റ് എന്നതിന്റെ മുഴുവൻ രൂപം എന്ത്?
ബൈനറി ഡിജിറ്റ്
എത്ര ബിറ്റുകൾ ചേരുന്നതാണ് ഒരു ബൈറ്റ്?
8 ബിറ്റുകൾ
ഒരു കിലോ ബൈറ്റ് എത്ര ബൈറ്റുകൾ ചേരുന്നതാണ്?
1024 ബൈറ്റുകൾ
1024 കിലോ ബൈറ്റുകൾ ചേരുന്നത് എങ്ങനെ അറിയപ്പെടുന്നു?
ഒരു മെഗാബൈറ്റ്
ഒരു ഗിഗാബൈറ്റ് എന്നത് എത്രയാണ്?
1024 മെഗാബൈറ്റുകൾ
കറന്റ് പോയാലും കമ്പ്യൂട്ടറിലേക്കുള്ള വൈദ്യുതപ്രവാഹം നിലക്കാതെ സൂക്ഷിക്കുന്ന ഉപകരണം ഏത്?
യു. പി. എസ് (അൺ ഇന്റെപ്റ്റബിൾ പവർ സപ്ലൈ)
ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം എന്ന്?
ഡിസംബർ 2
ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ കാണാനും സ്പർശിക്കാനും സാധിക്കുന്ന ഭാഗങ്ങളെ എന്തുപറയുന്നു?
ഹാർഡ് വെയർ
ഇന്ത്യയിൽ ആദ്യം നിർമ്മിക്കപ്പെട്ട സൂപ്പർ കമ്പ്യൂട്ടർ ഏത്?
പരം
സ്ഥിരമായതും മാറ്റംവരുത്താൻ കഴിയാത്തതുമായ കമ്പ്യൂട്ടറിലെ മെമ്മറി ഏത്?
റോം
കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്യുമ്പോൾ പ്രവർത്തനക്ഷമമാകുന്നത് ഏത് മെമ്മറിയുടെ നിർദ്ദേശങ്ങളുടെ സഹായത്താലാണ്?
റോം
കമ്പ്യൂട്ടർ കെയ്സ്, മോണിറ്റർ, കീബോർഡ്, മൗസ്, സ്പീക്കർ എന്നിവ എന്തിനുദാഹരണങ്ങളാണ്?
ഹാർഡ് വെയറുകൾ
കേരളത്തിൽ ആദ്യം കമ്പ്യൂട്ടർ സ്ഥാപിച്ചത് എവിടെയാണ്?
കൊച്ചി
കമ്പ്യൂട്ടറിലെ രണ്ടുതരം മെമ്മറികൾ ഏതെല്ലാം?
റീഡ് ഒൺലി മെമ്മറി (റോം), റാൻഡം ആക്സസ് മെമ്മറി (റാം)
ശാസ്ത്രക്രിയകൾ നടത്തുക, നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുക, വിവരങ്ങൾ ക്രോഡീകരിക്കുക എന്നിവയെല്ലാം ചെയ്യുന്ന കമ്പ്യൂട്ടറിലെ ഭാഗം ഏത്?
പ്രോസസർ
എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
തമിഴ്നാട്
‘ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ’ എന്നറിയപ്പെടുന്ന വനിത ആര്?
അഗസ്ററ അഡാകിങ് (അഡ ലവ് ലേയ്സ്)
ഇന്റർനെറ്റിലൂടെ റിലീസ് ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ സിനിമ ഏത്?
വിവാഹ്
IC യുടെ പൂർണ്ണരൂപം എന്താണ്?
ഇന്റർ ഗ്രേറ്റഡ് സർക്യൂട്ട്
ലോകത്തിലെ ഏറ്റവും പ്രമുഖ ഓൺലൈൻ സർവ്വവിജ്ഞാനകോശം ഏത്?
വിക്കിപീഡിയ
ജിമ്മി വെയിൽസ്, ലാറി സാങർ എന്നിവർ ചേർന്ന് വിക്കിപീഡിയ പദ്ധതിക്ക് തുടക്കമിട്ടതെന്ന്?
2001 ജനുവരി 15
ലോകമാകെ വ്യാപിച്ചു കിടക്കുന്ന കമ്പ്യൂട്ടർ ശൃംഖലയെയും അവ നൽക്കുന്ന വിവിധങ്ങളായ സൗകര്യങ്ങളെയും പൊതുവായി പറയുന്നത് എന്ത്?
ഇന്റർനെറ്റ്
കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പ്രവർത്തിക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ നിർദേശങ്ങളുടെ സഹായത്തോടെയാണ്. ഇത്തരം നിർദേശങ്ങൾ പൊതുവേ അറിയപ്പെടുന്നത് എങ്ങിനെ?
സോഫ്റ്റ്‌വെയറുകൾ
പലതരം വിവരങ്ങൾ വിവിധ പേജുകളിലായി വിന്യസിച്ച് പരസ്പരം ബന്ധിപ്പിച്ച വെബ് പേജുകളുടെ കൂട്ടം ഏത് പേരിൽ അറിയപ്പെടുന്നു?
വെബ്സൈറ്റുകൾ
വെബ്സൈറ്റുകളുടെ പേരിന്റെ ആദ്യമുള്ള ഡബ്ലിയു ഡബ്ലിയു ഡബ്ലിയു എന്നതിന്റെ മുഴുവൻ രൂപം എന്ത്?
വേൾഡ് വൈഡ് വെബ്
ഇന്റർനെറ്റിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകളേവ ?
വെബ് ബ്രൗസറുകൾ
ബൈഗ്ലോബ് ഏതു രാജ്യത്തെ പ്രധാന സെർച്ച് എൻജിനാണ്?
ജപ്പാൻ
ലോകമെമ്പാടും വിന്യസിച്ചിട്ടുള്ള കമ്പ്യൂട്ടറുകളിൽ ഒരുക്കി വെച്ചിരിക്കുന്ന കോടിക്കണക്കിനുള്ള വിവരങ്ങളുടെ കൂട്ടം ഏത്?
വേൾഡ് വൈഡ് വെബ്
Computer Science Quiz 2022|കമ്പ്യൂട്ടർ സയൻസ് ക്വിസ് 2022|GK Malayalam
This question gk question paper