Athiru Kaakkum Malayonnu Thuduthe (അതിരു കാക്കും മലയൊന്നു തുടുത്തേ)- Kavalam Narayana Panicker

അതിരു കാക്കും മലയൊന്നു തുടുത്തേ – കാവാലം നാരായണപ്പണിക്കർ.
Athiru Kaakkum Malayonnu Thuduthe – Kavalam Narayana Panicker.

അതിരു കാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക ത
അങ്ങ് കിഴക്കത്തെ ചെന്താമര കുളിരിന്‍റെ ഈറ്റില്ല തറയില്‍
പേറ്റ് നോവിന്‍ പേരാട്ടുറവ ഉരുകി ഒലിച്ചേ തക തക ത

ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചേ തക തക ത

മാനത്തുയര്‍ന്ന മന കോട്ടയല്ലേ
തകര്‍ന്നെ തക തക ത
തകര്‍ന്നിടത്തൊരു തരി തരിയില്ല പൊടിയില്ല
പുകയുമില്ലെ തക തക ത
മാനത്തുയര്‍ന്ന മന കോട്ടയല്ലേ
തകര്‍ന്നെ തക തക ത
തകര്‍ന്നിടത്തൊരു തരി തരിയില്ല പൊടിയില്ല
പുകയുമില്ലെ തക തക ത

കാറ്റിന്‍റെ ഉലച്ചിലില്‍ ഒരു വള്ളി കുരുക്കില്‍
കുരലൊന്നു മുറുകി
തടി ഒന്ന് ഞെരിഞ്ഞു
ജീവന്‍ ഞര……ങ്ങി താ….ക താ…..ക താ…

Kavalam Narayana Panicker

കാവാലം നാരായണ പണിക്കർ

അതിരു കാക്കും മലയൊന്നു തുടുത്തേ- കാവാലം,

കാവാലം നാരായണപ്പണിക്കർ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.