2025 നവംബർ 1-7വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 നവംബർ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam
2025 നവംബറിൽ അന്തരിച്ച നോബൽ പുരസ്കാര ജേതാവ്?
ജെയിംസ് വാട്സൺ
ന്യൂയോർക്ക് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ?
സൊഹ്റാൻ ക്വാമെ മംദാനി
രാജ്യത്ത് മൂന്നു പ്രധാന അവയവങ്ങൾ ഒരേസമയം മാറ്റിവെച്ച ആദ്യ സർക്കാർ ആശുപത്രി?
കോട്ടയം മെഡിക്കൽ കോളേജ്
സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതി? ഭാരത് ടാക്സി
എം മുകുന്ദന്റെ ഏറ്റവും പുതിയ നോവൽ?
എയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം
അറിയാത്ത നമ്പറിൽ നിന്നും വിളിക്കുന്ന ആളുടെ വിവരങ്ങൾ അപ്പോൾ തന്നെ മൊബൈൽ ഫോണിന്റെ സ്ക്രീനിൽ തെളിയാൻ രാജ്യത്തിന്റെ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്
അവതരിപ്പിച്ച പുതിയ സംവിധാനം? കോളിംഗ് നെയിം പ്രസന്റേഷൻ (CNAP)
ഇന്ത്യയിലെ ആദ്യ ശൈശവ വിവാഹ രഹിത ജില്ലയായി അടുത്തിടെ പ്രഖ്യാപിച്ചത്?
ബലോദ് (ഛത്തിസ്ഗഡ്)
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യ ആയുർവേദ മെഡിക്കൽ ഉപകരണം?
നാഡി തരംഗിണി
കിടപ്പുരോഗികളുടെ പരിചരണത്തിനായി കുടുംബശ്രീ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത പരിചരണ സേവകരുടെ സേന?
സാന്ത്വനമിത്ര
മാവോ സേ തുങ്ങിനു ശേഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്?
ഷി ജിൻ പിങ്
ക്വാണ്ടം കമ്പ്യൂട്ടിങ്ങിൽ ചരിത്രനേട്ടം ഉണ്ടാക്കിയ ഗൂഗിളിന്റെ ക്വാണ്ടം ചിപ്പ്?
വില്ലോ
ബ്രിട്ടീഷ് അക്കാദമിയുടെ 2025 -ലെ ബുക്ക് പ്രൈസിന് അർഹനായ ഇന്ത്യൻ വംശജനായ ചരിത്രകാരൻ?
സുനിൽ അമൃത്
കൃതി – ദ ബേണിങ് എർത്ത് ആൻ എൻവയൺമെന്റൽ ഹിസ്റ്ററി ഓഫ് ദ ലാസ്റ്റ് 500 ഇയേഴ്‌സ്
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ 11 -മത്തെ അംഗരാജ്യം?
കിഴക്കൻ ടിമോർ
2024 ലെ 55- മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
മികച്ച നടൻ – മമ്മൂട്ടി
ഭ്രമയുഗം
മികച്ച നടി – ഷംല ഹംസ
ഫെമിനിച്ചി ഫാത്തിമ
മികച്ച ചിത്രം – മഞ്ഞുമ്മൽ ബോയ്സ്
മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തുമായി തെരഞ്ഞെടുക്കപ്പെട്ടത്?
ചിദംബരം
മികച്ച ഗാന രചയിതാവ് –വേടൻ
മികച്ച സ്വഭാവ നടൻ-
സൗബിൻ ഷാഹിർ
സിദ്ധാർത്ഥ് ഭരതൻ
മികച്ച സ്വഭാവ നടി – ലിജോ മോൾ ജോസ്
2025.-ലെ വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയത്?
ഇന്ത്യ
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നിയമിതനായത്?
റസൂൽ പൂക്കുട്ടി
ഡിക്ഷ്ണറി. കോം 2025 വർഷത്തെ മികച്ച വാക്കായി തെരഞ്ഞെടുത്തത്?
6…7
2025 നവംബറിൽ പുറത്തിറങ്ങിയ
ഇ പി ജയരാജന്റെ ആത്മകഥ? ഇതാണെന്റെ ജീവിതം
2025 -ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത്?
കെ ജി ശങ്കരപ്പിള്ള (കെ ജി എസ്)
2025 – ലെ കേരള ജ്യോതി പുരസ്കാരം ലഭിച്ചത്?
എം ആർ രാഘവവാരിയർ
2025 -ൽ കേരള പ്രഭാപുരസ്കാരം ലഭിച്ചവർ?
പി ബി അനീഷ് (കാർഷിക മേഖല)
രാജശ്രീ വാര്യർ (കലാരംഗം)
2025 -ലെ കേരള ശ്രീ പുരസ്കാരം ലഭിച്ചവർ?
ശശികുമാർ
ഷഹാൽ ഹസൻ മുസ് ല്യാർ
എം കെ വിമൽ ഗോവിന്ദ്
അഭിലാഷ് ടോമി
കേരളത്തെ അതിദാരിത്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് എന്ന്?
2025 നവംബർ 1
Weekly Current Affairs | 2025 നവംബർ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam