Weekly Current Affairs for Kerala PSC Exams| 2025 August 10-16 | PSC Current Affairs | Weekly Current Affairs |

2025 ഓഗസ്റ്റ് 10-16 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2025 ഓഗസ്റ്റ് 10-16 വരെയുള്ള ആനുകാലിക വിവരങ്ങൾ



കേരളത്തിൽ ആദ്യമായി കവച് സുരക്ഷാസംവിധാനം നിലവിൽ വരുന്ന റെയിൽ പാത ?
എറണാകുളം -ഷോർണൂർ റെയിൽവേ പാത


71 ദേശീയ ചലച്ചിത്ര പുരസ്കാരം 2023
2025 പ്രഖ്യാപിച്ചു

മികച്ച സിനിമ
ട്വൽത്ത് ഫെയിൽ
സംവിധാനം വിനു വിനോദ് ചോപ്ര

മികച്ച നടന്മാർ
ഷാറൂഖ് ഖാനും (ജവാൻ)
വിക്രാന്ത് മാസി (ട്വൽത്ത് ഫെയിൽ)

മികച്ച നടി
റാണി മുഖർജി
(മിസിസ് ചാറ്റർജി v/s നോർവേ)

മികച്ച സംവിധായകൻ
സുദീപ്തോ സെൻ
(ദ കേരള സ്റ്റോറി)

മികച്ച മലയാള ചിത്രം
ഉള്ളൊഴുക്ക്
ക്രിസ്റ്റോ ടോമി സംവിധാനം

മികച്ച സഹനടൻ
വിജയരാഘവൻ
പൂക്കാലം’

മികച്ച സഹനടി
ഉർവശി
ഉള്ളൊഴുക്ക്



2025 -ലെ ബുക്കർ സമ്മാനത്തിനുള്ള ആദ്യ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ വംശജ കിരൺ ദേശായി
നോവൽ
ദ ലോൺലിനസ് ഓഫ് സോണിയ ആൻഡ് സണ്ണി

2006 ബുക്കർ പുരസ്കാര ജേതാവാണ്
കിരൺ ദേശായി


ലോകത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത രക്തഗ്രൂപ്പ് അടുത്തിടെ കർണാടകയിലെ കോലാർ സ്വദേശിയിൽ കണ്ടെത്തി
പുതിയ രക്തഗ്രൂപ്പിന്റെ പേര്
ക്രിബ് CRIB


2025 ആഗസ്റ്റ് ഇംഗ്ലണ്ടിൽ വീശി അടിച്ച കൊടുങ്കാറ്റ്? 
ഫ്ളോറിസ്


US ലെ വില്യം പറ്റേഴ്‌സൺ  സർവ്വകലാശാല നടത്തിയ ന്യൂട്രീഷ്യൻ റാങ്കിങ്ങിൽ ഒന്നാമതെത്തിയ പഴം?
നാരങ്ങ


2025 ഓഗസ്റ്റിൽ അന്തരിച്ച ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ വ്യക്തി? 
ഷിബു സോറൻ


2025 ഓഗസ്റ്റ് മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽപ്രളയം ഉണ്ടായ സംസ്ഥാനം?
ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക്‌ സമീപമുള്ള ധാരാലി എന്ന ഗ്രാമമാണ്
മിന്നൽ പ്രളയത്തിൽ ഒലിച്ചു പോയത്


2025 പെൻ ട്രാൻസ്ലേറ്റ്സ് പുരസ്കാരം നേടിയ ഇന്ത്യൻ സാഹിത്യകാരി?
ഗീതാഞ്ജലി ശ്രീ

ലണ്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ, സാഹിത്യ സംഘടനയായ ഇംഗ്ലീഷ് പെൻ ആണ് പുരസ്കാരം നൽകുന്നത്

2022ലെ ഇന്റർനാഷണൽ ബുക്കർ പുരസ്കാരം ജേതാവാണ്
ഗീതാഞ്ജലി ശ്രീ


ദക്ഷിണേന്ത്യൻ സാഹിത്യത്തിലെ മികച്ച സംഭാവനകൾക്കുള്ള ഈ വർഷത്തെ ബുക്ക് ബ്രഹ്മ പുരസ്കാരത്തിന് അർഹയായത്?
കെ ആർ മീര 


ഇന്ത്യയിലെ ആദ്യത്തെ ഹിന്ദി ഭാഷ മെഡിക്കൽ കോളേജ് നിലവിൽ വരുന്നത്? മധ്യപ്രദേശ്

അനുഷ്ഠാന കലയായ അയ്യപ്പൻ തീയാട്ടിന്റെ ചരിത്രത്തിൽ ആദ്യമായി അരങ്ങേറ്റം കുറിച്ച വനിത?
ആർ എൽ വി ആര്യാ ദേവി


ആഗസ്റ്റ് 13 മുതൽ 6 മാസത്തേക്ക് കൂടി രാഷ്ട്രപതി ഭരണം നീട്ടാൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ച സംസ്ഥാനം?
മണിപ്പൂർ


“ഭൂമിയെ പുറത്തുനിന്ന് കണ്ടപ്പോൾ മനസ്സിൽ ആദ്യം തോന്നിയത് അതും മുഴുവൻ ഒന്നായി കാണപ്പെടുന്നു എന്നതാണ്, ഒരു അതിർത്തിയും കാണാനായില്ല, ഒരു അതിർത്തിയുമില്ല ഒരു സംസ്ഥാനവുമില്ല ഒരു രാജ്യവുമില്ല എന്നാണ് തോന്നിയത്. നാമെല്ലാം മനുഷ്യകുലത്തിന്റെ ഭാഗമാണ് ഭൂമി നമ്മുടെ വീടും നാമെല്ലാം അതിലുണ്ട് ”  ഇത് ആരുടെ വാക്കുകളാണ്
ശുഭാംശു ശുക്ല

NCERT പരിസ്ഥിതി പഠന പുസ്തകത്തിലെ ‘ഭൂമി നാം പങ്കിടുന്ന വീട് ‘ എന്ന അധ്യായത്തിൽ ഈ വാക്കുകൾ ഉൾപ്പെടുത്തി


ഇന്ത്യ- സിംഗപ്പൂർ സംയുക്ത സൈനിക അഭ്യാസമായ ബോൾഡ് കുരുക്ഷേത്ര 2025
വേദി?
ജോധ്പൂർ ( രാജസ്ഥാൻ)


ഇന്ത്യയുടെ ഏത് അയൽ രാജ്യത്തിന്റെ പാർലമെന്റ് മന്ദിരമാണ് ഇന്ത്യൻ നിർമ്മിച്ചു നൽകിയത്?
അഫ്ഗാനിസ്ഥാൻ


സിവിൽ വ്യവഹാരങ്ങളിലും ഗുരുതരമല്ലാ ത്ത ക്രിമിനൽ തർക്കങ്ങളിലും അതിവേഗം നീതി ലഭ്യമാക്കാനുള്ള കേരള പോലീസിന്റെ പദ്ധതി? 
സമയം


അയൽക്കൂട്ടം അംഗങ്ങളുടെ എണ്ണം 50 ലക്ഷത്തിലെത്തിക്കാൻ ലക്ഷ്യമിടുന്ന കുടുംബശ്രീ ക്യാമ്പയിൻ? 
50 പ്ലസ്  


അടുത്തിടെ വാഹനാപകടത്തിൽ മരിച്ച മാരത്തോൺ മുത്തച്ഛൻ എന്നറിയപ്പെ ടുന്ന മാരത്തോൺ ഓട്ടക്കാരൻ?  
ഫൗജാ സിങ്


2025 ൽ 80 വർഷം തികയുന്ന ലോകത്തിലെ ആദ്യ അണുബോംബ് പരീക്ഷണം? 
ട്രിനിറ്റി പരീക്ഷണം


സംസ്ഥാനത്തെ എല്ലാ രക്തബാങ്കു കളിൽ നിന്നും വിവരങ്ങൾ നൽകുന്ന കേന്ദ്രീകൃത സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം? 
ജീവധാര 


അടുത്തിടെ 2025 -35 കാലയളവിനെ ജലവൈദ്യുത ദശകമായി പ്രഖ്യാപിച്ച സംസ്ഥാനം ?  
അരുണാചൽ പ്രദേശ് 


മൊബൈൽ ഫോണിലൂടെ കോടതി വ്യവഹാരങ്ങൾ അറിയാൻ 2025  ജൂണിൽ പുറത്തിറക്കിയ ആപ്പ്? 
കോർട്ട് ക്ലിക്ക്


ഏതു സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ആണ് റാങ്‌പോ റെയിൽവേ സ്റ്റേഷൻ? 
സിക്കിം



മൾബെറി എന്നോട് നിന്റെ സോർബയെ കുറിച്ച് പറയൂ എന്ന പുസ്തകത്തിന്റെ രചയിതാവ്? 
ബെന്യാമിൻ


കരളിലെ കാൻസർ കണ്ടെത്താൻ സഹായിക്കുന്ന പേപ്പർ അധിഷ്ഠിത സെന്റർ സംവിധാനം വികസിപ്പിച്ച സ്ഥാപനം?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു


ചൂരൽമല എന്ന പുസ്തകത്തിന്റെ രചയിതാവ് ?
യു കെ കുമാരൻ


കടൽ നിരപ്പ് ഉയരും തോറും മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപു രാജ്യമായ ടുവാലു സ്ഥിതി ചെയ്യുന്ന സമുദ്രം?
പസിഫിക് സമുദ്രം


ക്രൊയേഷ്യയിൽ നടന്ന ഗ്രാൻഡ് പ്രി ചെസ്സ് ടൂറിലെ  റാപ്പിഡ് വിഭാഗത്തിൽ കിരീടം നേടിയത്?  
ഡി ഗുകേഷ്


കക്കോരി ട്രെയിൻ ഗൂഢാലോചനയ്ക്ക് /കവർച്ചയ്ക്ക് 2025 എത്ര വർഷം
100 വർഷം
കക്കോരി ട്രെയിൻ കവർച്ച
1925 ഓഗസ്റ്റ് 9ന്


വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 2025 – ലെ ആഗോള ഊർജ്ജ പരിവർത്തന സൂചികയിൽ ഒന്നാസ്ഥാനത്തുള്ള രാജ്യം?
സ്വീഡൻ
ഇന്ത്യയുടെ സ്ഥാനം?  71


മധുര പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിനനുസരിച്ച് നികുതി ഏർപ്പെടുത്തുന്ന രാജ്യം
യുഎഇ


നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റിയുടെ ചെയർ പേഴ്സൺ?
നിതിൻ ഗുപ്ത


ഓപ്പൺ എ ഐ അവതരിപ്പിച്ച പുതിയ വെർച്വൽ അസിസ്റ്റന്റ്
ചാറ്റ് ജി പി ടി ഏജന്റ്


ട്രൈബൽ ജീനോം സീക്വിൻസിങ്‌ നടത്തുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത് 


ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ആദ്യ വനിതാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടർമായി 2025 നിയമിതയായ മലയാളി?
പ്രിയ നായർ


സംസ്ഥാന വനിതാ -ശിശു വികസന ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ?
1098


Numbeo Safety Index 2025ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം ?
അൻഡോറ (യൂറോപ്പ് )


അടൽ ക്ലിനിക്കുകൾക്ക് മദർ തെരേസയുടെ പേര് നൽകിയ സംസ്ഥാനം?
ജാർഗഡ്


എന്റെ ജീവിതപഥങ്ങൾ എന്ന പുസ്തകം എഴുതിയത്?
പി എസ് വേലായുധൻ


കാലാവസ്ഥ വ്യതിയാന ഉച്ച കോടി വേദി 2025 (COP30)?
ബ്രസീൽ
2024 (COP29 ) അസർബൈജാൻ


ഹരിയാനയുടെ പുതിയ ഗവർണർ?
ആഷിം കുമാർ ഘോഷ്


ന്യൂയോർക്ക് ടൈംസിന്റെ 21 നൂറ്റാണ്ടിലെ 100 മികച്ച സിനിമകൾ എന്ന പട്ടികയിൽ ഒന്നാമതെത്തിയ കൊറിയൻ ചലച്ചിത്രം?
പാരസൈറ്റ്


അമേരിക്കൻ വൈദ്യുത കാർ  നിർമാതാക്കളായ ടെസ് ലയുടെ ആദ്യ ഷോറൂം ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്?
മുംബൈയിലെ ബാന്ദ്രാ കുർള കോംപ്ലക്സിൽ  


LIC യുടെ പുതിയ CEO ?
ആർ ദൊരൈസ്വാമി


2025 ജൂലൈ 5 ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് ഹരേല ഉത്സവം ആഘോഷിച്ച സംസ്ഥാനം? ഉത്തരാഖണ്ഡ്



നാസയുടെ ബഹിരാകാശ കാഴ്ചകൾ റോക്കറ്റ് വിക്ഷേപണങ്ങൾ ബഹിരാകാശ ദൗത്യങ്ങൾ എന്നിവ തൽസമയം കാണുന്നതിനായി നാസയുമായി  കൈകോർക്കുന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോം?
നെറ്റ്ഫ്ലിക്സ് 


ലോകത്തിലെ മികച്ച ഉപ ഭോക്ത്യ ബാങ്ക് ആയി ഗ്ലോബൽ ഫിനാൻസ് മാഗസിൻ തിരഞ്ഞെടുത്തത്?
എസ് ബി ഐ


ഭിന്നശേഷിക്കാരായ യുവകലാ പ്രതിഭകൾക്കുള്ള സംസ്ഥാന തലം 
ആർട്ട് ട്രൂപ്പ്?
റിഥം


കാഴ്ച വൈകല്യമുള്ള യാത്രക്കാരെ സഹായിക്കുന്നതിനായി ധ്വനി സ്പന്ദന യോജന ആരംഭിച്ച സംസ്ഥാനം?
കർണാടക


കൃഷി വകുപ്പിന്റെ യോഗങ്ങൾ ലൈവ് ആയിട്ട് സംപ്രേക്ഷണം ചെയ്യാൻ ആരംഭിച്ച പദ്ധതി?
വെളിച്ചം പദ്ധതി


പട്ടികവർഗ്ഗക്കാരുടെ കയ്യിലുള്ള തരിശുഭൂമി കൃഷിയോഗ്യമാക്കി മാറ്റുവാനുള്ള പദ്ധതി?
ഹരിതരശ്മി


57 മത് അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡ് വേദി?
ദുബായ്


ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ മണ്ണിനടിയിൽ ആയ പുരാതന ശിവക്ഷേത്രം?
കൽപ് കേദാർ ക്ഷേത്രം

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി –
പുഷ്കർ സിംഗ് ധാമി

Weekly Current Affairs | 2025 ഓഗസ്റ്റ് 10-16 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.