2025 ജൂലൈ (July) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs July 2025|
2025 ജൂലൈ മാസത്തിലെ ആനുകാലിക വിവരങ്ങൾ
നാവികസേനയിലെ യുദ്ധവിമാനങ്ങൾ പറത്തുന്ന ആദ്യ വനിത?
ലഫ്റ്റനന്റ് ആസ്താപുനിയ
മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ നൽകുന്ന 2021 -ലെ സ്വദേശാഭിമാനി – കേസരി പുരസ്കാരത്തിന് അർഹനായത്?
കെ ജി പരമേശ്വരൻ നായർ
2022 -ലെ സ്വദേശാഭിമാനി – കേസരി പുരസ്കാരത്തിന് അർഹനായത്?
ഏഴാം ചേരി രാമചന്ദ്രൻ
2023- ലെ സ്വദേശാഭിമാനി – കേസരി പുരസ്കാരത്തിന് അർഹനായത്
എൻ അശോകൻ
ഇന്ത്യയിലെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരത്തിന് 2025 അർഹമായത്?
കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫീസ്
2026 ബ്രിക്സ് ഉച്ചകോടി വേദി?
ഇന്ത്യ
ബഹിരാകാശത്ത് എത്തുന്ന ആദ്യമലയാളി എന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങുന്നത്?
അനിൽ മേനോൻ
സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി? ഉണർവ്വ്
ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കല ശിവ ശില്പം സ്ഥാപിതമാവുന്ന ക്ഷേത്രം? രാജരാജേശ്വര ക്ഷേത്രം കണ്ണൂർ
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2025 -ലെ ബാലസാഹിത്യ പുരസ്കാരത്തിന് മലയാളത്തിൽ നിന്ന് അർഹനായത്?
ശ്രീജിത്ത് മൂത്തേടത്ത്
പുരസ്കാരം ലഭിച്ച കൃതി – പെൻഗ്വിനുകളുടെ വൻകരയിൽ
2025 ജൂലൈ പൊതു ഇടങ്ങളിലെ പുകവലി നിരോധിച്ച രാജ്യം?
ഫ്രാൻസ്
2025 ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് ടെന്നീസിൽ കിരീടം നേടിയത്?
കാർലോസ് അൽക്കരസ്
2025 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ടെന്നീസിൽ കിരീടം നേടിയത്?
കൊക്കോ ഗൗഫ് അമേരിക്ക
ഇന്ത്യ -ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ജേതാക്കൾക്ക് ലഭിക്കുന്ന ട്രോഫിയുടെ പുതിയ പേര്?
ആൻഡേഴ്സൺ -ടെണ്ടുൽക്കർ ട്രോഫി
ഹാരപ്പൻ സംസ്കാരത്തിനു 5000 വർഷം മുൻപുള്ള ജനവാസ കേന്ദ്രം കണ്ടെത്തിയ സംസ്ഥാനം?
ഗുജറാത്ത് (കച്ച് )
മാലിന്യം നീക്കാൻ ഹരിത കർമ്മ സേനാംഗങ്ങൾക്ക് തിരുവനന്തപുരം കോർപ്പറേഷൻ നൽകിയ ട്രൈ സൈക്കിൾ?
ഹരിതവാഹിനി
മികച്ച പാർലമെന്റിറിയനുള്ള സൻ സദ് രത്നപുരസ്കാരം നാലാം തവണയും നേടുന്നത്?
എൻ കെ പ്രേമചന്ദ്രൻ
ഏതു സംസ്ഥാനത്തെ തദ്ദേശീയ ജനതയ്ക്ക് ഭൂമിക്കുംമേൽ അവകാശം സ്ഥാപിച്ചു നൽകാനുള്ള കർമ പദ്ധതിയാണ് മിഷൻ ബസുന്ധര? അസം
അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്ത് നിത്യഹരിത വനങ്ങൾ പുനസൃഷ്ടിക്കാനുള്ള സർക്കാർ പദ്ധതി? വനദീപ്തി
ന്യൂഡൽഹിയിൽ നടക്കുന്ന 2025 -ലെ ലോക പാര അത് ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡർ?
കങ്കണ റണാവത്ത്
വിരാജ് എന്ന ആനയാണ് ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ചിഹ്നം
ഇലോൺ മസ്ക്കിന്റെ വൈദ്യുത കാർ നിർമ്മാണ കമ്പനിയായ ടെസ് ല ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലവനായി നിയമിതനായ ഇന്ത്യൻ വംശജൻ?
അശോക് എള്ളുസ്വാമി
അന്തക വള്ളികൾ എന്ന പുസ്തകം എഴുതിയത്?
സേതു
സംസ്ഥാന ഭൂവിനിയോഗം ബോർഡ് കർഷകർക്കായി നടപ്പിലാക്കുന്ന പുതിയ പദ്ധതി?
പ്രകൃതിപാഠം
സിവിൽ വ്യവഹാരങ്ങളിലും ഗുരുതരമല്ലാ ത്ത ക്രിമിനൽ തർക്കങ്ങളിലും അതിവേഗം നീതി ലഭ്യമാക്കാനുള്ള കേരള പോലീസിന്റെ പദ്ധതി?
സമയം
ഇന്ത്യയും മംഗോളിയയും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം
നോമാഡിക് എലിഫന്റ് 2025
ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിന്റെ ആദ്യ അസംബ്ലിക്ക് വേദിയാകുന്നത്?
ന്യൂഡൽഹി
മാലിദ്വീപിന്റെ ടൂറിസം അംബാസിഡറായാണ്
നീയമിതയായത്?
കത്രീന കൈഫ്
ധനുഷ്കോടി വന്യജീവി സങ്കേത (തമിഴ്നാട്) ത്തിൽ സംരക്ഷിക്കുന്ന ദേശാടനപ്പക്ഷി ഇനം?
ഗ്രേറ്റർ ഫ്ലമിംഗോ
അതിഥി തൊഴിലാളികളുടെ മക്കളെ അങ്കണവാടികളിലും സ്കൂളിലും എത്തിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?
ആയിയേ ഏക് സാഥ് സീഖേ
(വരൂ ഒരു ഒരുമിച്ചു പഠിക്കാം)
പട്ടികവർഗ ജനവിഭാഗങ്ങൾക്ക് തൊഴിലും ജീവനോപാധിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി?
ഗോത്ര ജീവിക
2025 -ലെ വനിത, പുരുഷ കബഡി ലോകകപ്പുകൾക്ക് വേദിയാകുന്നത്?
ഇംഗ്ലണ്ട്
കേരളത്തിൽ കാഴ്ച പരിമിതർക്കായി ആരംഭിച്ച ബ്രെയിലി സാക്ഷരത പദ്ധതി? ദീപ്തി
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ
2025 ലെ എനർജി ട്രാൻസിഷൻ ഇൻഡെക്സിൽ ഇന്ത്യയുടെ സ്ഥാനം?
71
ഒന്നാം സ്ഥാനത്ത് – സ്വീഡൻ
കേന്ദ്രസാഹിത്യ അക്കാദമിയുടെ 2025ലെ യുവ സാഹിത്യ പുരസ്കാരത്തിന് അർഹമായ മലയാള കൃതി?
റാം കെയർ ഓഫ് ആനന്ദി
എഴുതിയത്
അഖിൽ പി ധർമ്മജൻ
2025 കാലാവസ്ഥ വ്യതിയാന പ്രകടന സൂചികയിൽ (CCPI) ഇന്ത്യയുടെ റാങ്കിംഗ് എത്രയാണ്?
10
സമ്പൂർണ്ണ ഹരിത ഡെസ്റ്റിനേഷൻ പദവിയിലേക്ക് ഉയർത്താൻ തീരുമാനിച്ച വിനോദസഞ്ചാര കേന്ദ്രം?
നെല്ലിയാമ്പതി ( പാലക്കാട്)
ഇന്ത്യയുടെ എത്രാമത്തെ സെൻസസ് ആണ് 2027- ൽ നടത്താൻ കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത്?
16-മത് സെൻസസ്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ
ജാതി സെൻസസ് ആരംഭിക്കുന്നത് എന്ന്?
2026 ഒക്ടോബർ 1 മുതൽ
ജാതി സെൻസസ് അവസാനമായി നടന്നത് ബ്രിട്ടീഷ് ഭരണകാലത്ത് 1931 ലാണ്
പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്ക് തൊഴിലും ജീവനോപാധിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി?
ഗോത്രജീവിക
കുടിയേറ്റ തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി? ജ്യോതി
സംസ്ഥാനത്തെ മനുഷ്യ- വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ഗോത്ര പരിജ്ഞാനം പര്യവേക്ഷണം ചെയ്യുന്നതിനായി വനംവകുപ്പ് ആരംഭിച്ച പദ്ധതി?
ഗോത്രഭേരി
2025 നാറ്റോ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്?
നെതർലാൻഡ് (ഹേഗ് )
കേരളത്തിൽ ആരംഭിക്കുന്ന ഡിജിറ്റൽ സർവ്വേ ക്കായി റവന്യൂ വകുപ്പ് ആരംഭിച്ച വെബ് പോർട്ടൽ?
എന്റെ ഭൂമി
ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് സ്പെഷ്യൽ ഫോഴ്സും
യുണൈറ്റഡ് സ്റ്റേറ്റ്സ് എയർ ഫോഴ്സ് സ്പെഷ്യൽ ഫോഴ്സും തമ്മിലുള്ള ആദ്യത്തെ സംയുക്ത സൈനിക അഭ്യാസം?
ടൈഗർ ക്ലോ 2025
വേദി-ഉത്തർപ്രദേശ്
ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2025 -ലെ സുസ്ഥിരവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
99
ഒന്നാം സ്ഥാനത്ത് – ഫിൻലാൻഡ്
രണ്ടാം സ്ഥാനത്ത് – സ്വീഡൻ
മൂന്നാം സ്ഥാനത്ത് – ഡെന്മാർക്ക്
ഉത്തർപ്രദേശിലെ ആഗ്രജില്ലയിലെ
ഫത്തേഹാബാദ് നഗരത്തിന്റെ പുതിയ പേര്?
സിന്ദൂർ പൂരം
ബാദ്ഷാഹിബാഗ് നഗരത്തിന്റെ പേര് ബ്രഹ്മപുരം
2025 ജൂൺ യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ താൽക്കാലിക പട്ടികയിൽ ഉൾപ്പെട്ടിട്ട സൽഖാൻ ഫോസിൽസ് പാർക്ക് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്
അടുത്തിടെ ഫ്രഞ്ച് ശാസ്ത്രജ്ഞർ കരീബിയൻ ദ്വീപായ ഗ്വാ -ഡെലൂപ്പിൽ യുവതിയിൽ കണ്ടെത്തിയ പുതിയ രക്തഗ്രൂപ്പ്?
ഗ്വാഡ നെഗറ്റീവ് (EMM-ve)
കേരളത്തിൽ വാർഡ് വിഭജനത്തിനു ഉപയോഗിച്ച ആപ്പ്?
ക്യു ഫീൽഡ്
സഹകരണ സംഘത്തിന്റെ രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി?
സഹകാർ ടാക്സി
ശ്രീനാരായണഗുരുദേവനും മഹാത്മാ ഗാന്ധിയും ശിവഗിരി മഠത്തിൽ നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം നടക്കുന്ന സ്ഥലം?
വിജ്ഞാൻ ഭവൻ ഡൽഹി
ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സുവോളജിക്കൽ പാർക്ക്?
പുത്തൂർ
കേരളത്തിൽ ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നതിലെ അമിതനിരക്കും മറിച്ചു വില്പനയും തടയാൻ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതി?
സുജലം സുലഭം പദ്ധതി
ഇന്ത്യയിലെ ആദ്യത്തെ ഹരിത ഡാറ്റാ സെന്റർ നിലവിൽ വരുന്നത് ? ഷാഹിബാബാദ് (ഉത്തർപ്രദേശ്)
അഴിമതി വിരുദ്ധ സ്ഥാപനമായ ലോക്പാലിന്റെ പുതിയ മുദ്രാവാക്യം? പൗരന്മാരെ ശക്തീകരിക്കുക അഴിമതി തുറന്നുകാട്ടുക
ലോക്പാൽ ചെയർമാൻ –
എ എം ഖാൻവിൽക്കർ
ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനി?
എൻവിഡിയ
Current Affairs July 2025|
2025 ജൂലൈ മാസത്തിലെ ആനുകാലിക വിവരങ്ങൾ |GK Malayalam