2025 ജൂൺ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 ജൂൺ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ
2025 ജൂൺ നടക്കുന്ന G7 ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
കാനഡ (കനനാസ്കിസ് )
2025 ജൂൺ കാനഡയിലെ കനനാസ്കിസിൽ
വെച്ചാണ് 51 മത് G7 ഉച്ചക്കോടി നടക്കുന്നത്
2024 വേദി- ഇറ്റലി
നാവികസേനയുടെ INS തരിണി എന്ന പായ് വഞ്ചിയിൽ ലോകം ചുറ്റി തിരിച്ചെത്തിയ ആദ്യ ഇന്ത്യൻ വനിതകൾ?
ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ (കോഴിക്കോട്)
ലെഫ്റ്റനന്റ് കമാൻഡർ എ രൂപ (പുതുച്ചേരി)
INS തരിണി എന്ന പായ് വഞ്ചിയിൽ ഇവർ യാത്ര ആരംഭിച്ചത് 2024 ഒക്ടോബറിൽ
ഈ ദൗത്യത്തിന്റെ പേര് –
സാഗർ പരിക്രമൺ-2
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഹെലികോപ്റ്റർ നിർമ്മാണ യൂണിറ്റ് നിലവിൽ വരുന്ന സംസ്ഥാനം
കർണാടക (കോലാർ )
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ?
ഒരു തൈ നടാം
പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുക ളിലായി എത്ര വാർഡുകളാണ് ഉള്ളത്?
17, 337
1375 വാർഡുകളാണ് പുതുതായി രൂപീകരിച്ചത്
തമിഴ്നാട് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച ഗ്രേറ്റർ ഫ്ളമിങ്ങോ സാങ്‌ച്വറി സ്ഥിതി ചെയ്യുന്നത്
ധനുഷ്കോടി (രാമപുരം തമിഴ്നാട്)
ലോകത്തിലെ ഏറ്റവും ഉയരമുള്ള ആർച്ച് റെയിൽവേ പാലം?
ചെനാബ് പാലം
സമുദ്രനിരപ്പിൽ നിന്ന് 856 മീറ്റർ ഉയരത്തിൽ,
ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു
നീളം 1315 മീറ്റർ
2025 ജൂൺ 6- ന് ചെനാബ് പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
ലോക സമുദ്ര ദിനം?
ജൂൺ 8
2025 ലോക സമുദ്ര ദിനത്തിന്റെ പ്രമേയം?
“നമ്മുടെ സമുദ്രത്തിനും കാലാവസ്ഥയ്ക്കും വേണ്ടിയുള്ള ഉത്തേജക പ്രവർത്തനം “
Wonder: Sustaining What Sustains Us
ULLAS പദ്ധതിക്ക് കീഴിൽ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച രണ്ടാമത്തെ സംസ്ഥാനം?
ഗോവ
ആദ്യ സംസ്ഥാനം മിസോറാം
ULLAS – Understanding of Lifelong Learning for All in Society
ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
കൂടെയുണ്ട് കരുത്തേകാൻ
2025 വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്ക്?
118
ലോക ബാലവേല വിരുദ്ധ ദിനം?
ജൂൺ 12
2025 ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രമേയം?
Progress is clear, but there’s more to do: let’s
speed up efforts
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പിയർ പാലം?
നോണി ബ്രിഡ്ജ് (മണിപ്പൂർ)
മണിപ്പൂരിലെ നോണി ജില്ലയിലെ ആലിങ് നദിയിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായത്
141 മീറ്റർ ഉയരത്തിലാണ് പാലത്തിന്റെ പണിപൂർത്തിയാക്കിയത്
2025 ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ മാനേജർ പദവിയിൽ നിന്ന് വിരമിച്ച ഒളിമ്പ്യൻ?
ഷൈനി വിൽസൺ
അറബിക്കടലിൽ ഏത് ചരക്ക് കപ്പൽ മറഞ്ഞ അപകടത്തെയാണ് കേരള സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്?
MSC എൽസ
സേവനങ്ങൾ വേഗത്തിൽ മേൽവിലാസ ത്തിൽ എത്തിക്കാനായി ഡിജിപിൻ ആവിഷ്കരിച്ചത്?
തപാൽ വകുപ്പ്
കേരള ഫിഷറീസ് സർവകലാശാലയുടെ (കുഫോസ് ) വൈസ് ചാൻസിലർ ആയി നിയമിതനായത്?
എ ബിജു കുമാർ
കാർഷിക മേഖലയിലെ ആധുനിക
വൽക്കരണവും സ്ത്രീ കർഷകർക്ക് സുസ്ഥിര വരുമാനം സൃഷ്ടിക്കലും
ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി?
കെ – ടാപ്പ് (കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം )
ഹെൻലി ആന്റ് പാർട്ണേഴ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം?
മുംബൈ
ആഗോളതലത്തിൽ 27- സ്ഥാനത്താണ് മുംബൈ
ആഗോളതലത്തിൽ ഏറ്റവും സമ്പന്നമായ നഗരം- ന്യൂയോർക്ക്
കേരളത്തിലെ ആദ്യ അതിദാരിദ്ര്യമുക്ത നഗരസഭ?
ഷോർണൂർ (പാലക്കാട്)
കേരളത്തിലെ ആദ്യ അതിദാരിദ്ര്യമുക്ത
ജില്ല -കണ്ണൂർ
അന്താരാഷ്ട്ര കോടതിക്ക് ബദലായി ചൈനയുടെ നേതൃത്വത്തിൽ നിലവിൽ വരുന്ന സംഘടന?
ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മീഡിയേഷൻ (IOMED)
2025 ജൂൺ ഇന്ത്യ കണ്ട രണ്ടാമത്തെ വലിയ വിമാന ദുരന്തം ഉണ്ടായത്?
അഹമ്മദാബാദ്
എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് തകർന്നടിയണത്
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പോകുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്
2025 ജൂണിൽ അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി?
വിജയ് രൂപാണി
എന്താണ് പൈലറ്റുമാർ നൽകുന്ന
മെയ് ഡേ കോൾ ?
അപകട സാഹചര്യത്തിൽ പൈലറ്റുമാർ നൽകുന്ന സന്ദേശം
എന്നെ സഹായിക്കൂ എന്ന് അർത്ഥം വരുന്ന മെയ്ഡർ ഫ്രഞ്ച് പദത്തിൽ നിന്നാണ് ഉത്ഭവം
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അപായ സൂചനയാണ് മെയ് ഡേ കോൾ
വിദ്വേഷ പ്രസംഗം തടയാൻ നിയമനിർമ്മാണത്തിന് ഒരുങ്ങിയ സംസ്ഥാനം?
കർണാടക
സംസ്ഥാനത്തെ അങ്കണവാടി കുട്ടികളുടെ പ്രായത്തിനനുസൃതമായി ശാരീരികമായും മാനസികമായും ഭൗതികവുമായ വളർച്ച മനസ്സിലാക്കാൻ വേണ്ടി തയ്യാറാക്കിയ സംവിധാനം?
കുഞ്ഞൂസ് കാർഡ്
മഹാരാഷ്ട്രയിലെ ഉസ്മാനാ ബാദ് റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്?
ധാരാ ശിവ്
ഉസ്മാനാബാദ് ജില്ലയുടെയും നഗരത്തിന്റെയും പേര് ധാരാ ശിവ് എന്നാക്കി മഹാരാഷ്ട്ര സർക്കാർ പുനർനാമകരണം ചെയ്തിരുന്നു
ഇതിനെ തുടർന്നാണ് റെയിൽവേ സ്റ്റേഷന്റെ പേരും മാറ്റാൻ തീരുമാനിച്ചത്
പൈലറ്റ് പരിശീലനത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് വിമാനം?
ഇ -ഹൻസ (ഇലക്ട്രിക് ഹൻസ)
2025 രാജ്യത്തെ മികച്ച കൃഷി വിജ്ഞാന കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
ലക്ഷദ്വീപ് കൃഷിവിജ്ഞാന കേന്ദ്രം
മഞ്ഞുമല വീണ് നാമാവശേഷമായ ആൽപ്സ് പർവത നിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്തിരുന്ന ഗ്രാമം?
ബ്ലാറ്റസ് ഗ്രാമം (സ്വിറ്റ്സർലൻഡ് )
അടുത്തിടെ UN പൊതുസഭയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്? അനലീന ബാർബൊക്ക്
2025 ഛത്തീസ്ഗഡിലെ ബസ്താർ മേഖലയിൽ മാവോയിസ്റ്റുകൾക്കെതിരെ സുരക്ഷാസേന നടത്തിയ നടപടി? ഓപ്പറേഷൻ സങ്കൽപ്
ദേശീയ സാമ്പിൾ സർവേ റിപ്പോർട്ട് പ്രകാരം ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
കേരളം
സൗരോർജ്ജമടക്കം പകൽ അധികം ഉള്ള വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് രാത്രി തിരിച്ചു ലഭിക്കുന്ന പദ്ധതി
ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS)
പദ്ധതി ആദ്യമായി സ്ഥാപിക്കുന്നത് കാസർകോട് ജില്ലയിലെ മൈലാട്ടി
രണ്ടാമത് അന്തർദേശീയ ആയുഷ് കോൺഫറൻസ് നടന്നത്?
ദുബായ്
രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ ടണൽ നിർമ്മിക്കപ്പെടുന്നത്?
ഉത്തരാഖണ്ഡ്
2025 സമാധാനത്തിനുള്ള ഗോൾഡ് മെർക്കുറി അവാർഡ് ലഭിച്ചത്?
ദലൈ ലാമ
റെയിൽവേ ട്രാക്കിലെ അപകടം ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേ തയ്യാറാക്കിയ അപ്ലിക്കേഷൻ?
ദോസ്ത്
തദ്ദേശീയ മേഖലയിലെ കുട്ടികൾക്കും യുവജനങ്ങൾക്കും ആയി കുടുംബശ്രീ സംഘടിപ്പിക്കുന്ന ഭാഷ നൈപുണ്യ വികസന പദ്ധതി?
കമ്മ്യൂണിക്കോൺ
2025 ജൂൺ മാസത്തിൽ വിഴിഞ്ഞത്ത് എത്തിയ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പ്
MSC ഐറിന
ഇന്ത്യയിൽ നിർമ്മിച്ചതും 2025 മാർച്ചിൽ ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്തതുമായ ഒരു സ്റ്റെൽത്ത് നാവിക കപ്പലായ സ്റ്റെൽത്ത് ഫൈറ്റർ
എന്താണ് പേര്?
തവസ്യ
കാലാവസ്ഥ പ്രവചനത്തിനായുള്ള മൈക്രോസോഫ്റ്റ് AI മോഡൽ?
അറോറ (Aurora )
അടുത്തിടെ ലോകാരോഗ്യ സംഘടനയിൽ പതാക ഉയർത്തുവാനുള്ള അവകാശം നേടിയ രാജ്യം?
പാലസ്തീൻ
വിദേശരാജ്യങ്ങൾക്കുള്ള അലൂമിനിയം ഇരുമ്പുരുക്ക് എന്നിവയുടെ ഇറക്കുമതി തീരുക 50 ശതമാനമായി ഉയർത്തിയ രാജ്യം?
യു എസ്
കാൽ നൂറ്റാണ്ടായി മുരടിച്ചു കിടക്കുന്ന ഏത് റെയിൽ പദ്ധതിയാണ് പുനരു ജ്ജീവിപ്പിക്കാൻ അനുമതി കിട്ടിയത്? അങ്കമാലി – ശബരി റെയിൽ പാത
അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യയിലെ മികച്ച 100 പഞ്ചായത്തുകളിൽ ഉൾപ്പെട്ട കേരളത്തിലെ പഞ്ചായത്തുകൾ? പാഠശാല (53 സ്ഥാനം)
പൂവച്ചൽ (75 സ്ഥാനം)
അർബുദത്തെ പ്രതിരോധിക്കാൻ കഴിയുന്ന ആറു നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്തത്? ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മനില ഫിലിപ്പീൻസ്
അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ഗുൽബർഗ ഏതിനം വിളയാണ്?
ചെറുപയർ
കേരളത്തിലെ ആദ്യ സൂ -സഫാരി പാർക്ക് ആരംഭിച്ചത്?
തളിപ്പറമ്പ് (കണ്ണൂർ )
മധ്യപ്രദേശിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രം?
വീരാംഗന ദുർഗാവതി കടുവ സംരക്ഷണ കേന്ദ്രം
Weekly Current Affairs | 2025 ജൂൺ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ