2024 ജനുവരി മുതൽ ഡിസംബർ വരെയുഉള്ള
ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
2024 ജനുവരി മുതൽ ഡിസംബർ വരെയുഉള്ള
ആനുകാലിക വിവരങ്ങൾ (Current Affairs)
2024 ജനുവരിയിൽ നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല?
കൊല്ലം
ആഗോള കുടുംബ ദിനം?
ജനുവരി 1
പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ ‘മേഘമല വെള്ളിവരയൻ’ ഏത് ജീവിവർഗത്തിൽപ്പെടുന്നു?
ചിത്രശലഭം
2024 ജനുവരി ജമ്മുകാശ്മീർ മേഖലകളിൽ ഇന്ത്യൻ സേന നടത്തിയ ഭീകര വിരുദ്ധ ദൗത്യം
ഓപ്പറേഷൻ സർവശക്തി
2024 ജനുവരിയിലെ കണക്കുകൾ പ്രകാരം ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ഇന്ത്യ
ഇന്ത്യയിൽ ആദ്യമായി ജല ബജറ്റ് തയ്യാറാക്കുന്ന നിയമസഭാ മണ്ഡലം
ധർമ്മടം (കണ്ണൂർ)
ജല ബഡ്ജറ്റിനു നൽകിയ പേര് ഉറവ
കേരളത്തിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഭൂ സർവ്വേ ക്കായി റവന്യൂ വകുപ്പ് ആരംഭിച്ച പോർട്ടൽ?
എന്റെ ഭൂമി
ഇന്ത്യയുടെ 15- മത് ധനകാര്യ കമ്മീഷൻ ചെയർമാൻ?
അരവിന്ദ് പനഗരിയ
ദൂരദർശൻ കിസാൻ ചാനൽ ആരംഭിച്ച
എ ഐ ആങ്കർമാർ?
കൃഷും ഭൂമിയും
2024 ജനുവരി ഹെങ്ക് കൊടുങ്കാറ്റ് വീശിയ രാജ്യം?
യു കെ
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ആകാൻ പോകുന്ന യുഗേ യുഗീൻ ഭാരത് നാഷണൽ മ്യൂസിയം
ഡൽഹി
യുഗേ യുഗീൻ ഭാരത് നാഷണൽ മ്യൂസിയവുമായി സഹകരിക്കുന്ന രാജ്യം?
ഫ്രാൻസ്
2024-ൽ ഭാരതരത്ന പുരസ്കാരം ലഭിച്ചവർ?
കർപ്പൂരി ടാക്കൂർ
എൽകെ അധ്വാനി
പി വി നരസിംഹ റാവു
ചൗധരി ചരൺ സിങ്
എം എസ് സ്വാമിനാഥൻ
2024 -ൽ പത്മഭൂഷൻ രണ്ട് മലയാളികൾ?
ജസ്റ്റിസ് ഫാത്തിമ ബീബി (മരണാന്തരം)
ഒ രാജഗോപാൽ (മുൻ കേന്ദ്രമന്ത്രി)
2024 -ൽ പത്മശ്രീ 6 മലയാളികൾ?
ചിത്രൻ നമ്പൂതിരിപ്പാട്
മുനി നാരായണ പ്രസാദ്
ഇ പി നാരായണപെരുവണ്ണാൻ
(തെയ്യം കലാകാരൻ)
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി
സദനം ബാലകൃഷ്ണൻ
(കഥകളി ആചാര്യൻ)
സത്യനാരായണ ബെല
( നെൽകർഷകൻ കാസർകോട്)
2024 -ൽ പത്മശ്രീ ലഭിച്ച ഇന്ത്യയിലെ ആദ്യ വനിത ആനപാപ്പൻ?
പാർബതി ബറുവ (അസം)
2024 പത്മശ്രീ പുരസ്കാരം ലഭിച്ച പ്ലാസ്റ്റിക് സർജറി വിദഗ്ധ?
പ്രേമ ധൻരാജ്
മഹാകവി ജി ശങ്കരക്കുറുപ്പിന്റെ പേരിലുള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?
കൊച്ചി
ജി സ്മാരകം എന്ന പേരിലാണ് നിലവിൽ വന്നത്
കേരള ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നത് കേരളത്തിൽ എവിടെയാണ്?
കളമശ്ശേരി
2024 ജനുവരിയിൽ ‘തായ്പസം ഫെസ്റ്റിവൽ’ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
2024 -ൽ വജ്ര ജൂബിലി (75th) ആഘോഷിക്കുന്ന ഇന്ത്യയുടെ പരമോന്നത സ്ഥാപനം
സുപ്രീംകോടതി
1950 ആണ് സുപ്രീംകോടതി സ്ഥാപിതമായത്
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ജില്ലയാകുന്നത്?
കാസർകോട്
ജപ്പാന്റെ ആദ്യ ചന്ദ്രോപരിതല ദൗത്യം?
SLIM – Smart Lander for Investigating Moon
2024 സെപ്റ്റംബറിൽ പുതിയ വ്യോമസേന മേധാവിയായി നിയമിതനാവുന്നത്
അമർ പ്രീത് സിംഗ്
2024 ഒക്ടോബർ ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യുപിഐ നടപ്പിലാക്കുന്ന രാജ്യം?
മാലിദ്വീപ്
2024 പാരീസ് പാരാലിമ്പിക്സിൽ ഇന്ത്യ എത്ര മെഡലുകൾ നേടി
29
7-സ്വർണം 9 വെള്ളി 13 വെങ്കലം
ബിഎസ്എൻഎല്ലിന്റെ പുതിയ ആപ്തവാക്യം
കണക്റ്റിംഗ് ഭാരത് (BSNL)
സായുധസേനകളുടെ മെഡിക്കൽ സർവീസ് ഡയറക്ടർ ജനറലായി ചുമതലയേൽക്കുന്ന ആദ്യ വനിതാ സർജൻ?
വൈസ് അഡ്മിറൽ ആരതി സരിൻ
ഏതു രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയറ്റ് വ്യക്തിയാണ്
പ്രബോവോ സുബിയാന്തോ?
ഇൻഡോനേഷ്യ
2024-ലെ വൈദ്യ ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചവർ?
വിക്ടർ അബ്രോസ് (US)
ഗാരി റവ്കൻ (US)
2024-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചവർ ?
ജോൺ ഹോപ്‌ഫീൽഡ്
ജെഫ്രി ഹിന്റൺ
2024-ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ദക്ഷിണകൊറിയൻ സാഹിത്യകാരി ?
ഹൻ കാങ്
2024-ലെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടിയവർ?
ഡേവിഡ് ബേക്കർ
ജോൺ ജംബർ
ഡെമിസ് ഹസബിസ്
2024 -ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്ഫോടനം അതിജീവിച്ചവരുടെ സംഘടന? നിഹോൺ ഹിഡാൻക്യോ
2024 -ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടിയവർ?
ഡാരോൺ അസെമൊഗ്ലു
സൈമൺ ജോൺസൺ
ജെയിംസ് റോബിൻസൺ
ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പുതിയ പേര്?
ശ്രീവിജയപുരം
ക്ലിനിക്ക് ഓൺ ക്ലൗഡ് എന്നറിയപ്പെടുന്ന ഹെൽത്ത് എടിഎം നിലവിൽ വരുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഇന്റർനെറ്റിൽ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ പോലീസ് നടത്തുന്ന പരിശോധന?
ഓപ്പറേഷൻ പി – ഹണ്ട്
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിൽ ഒന്നാമത് എത്തിയ ജില്ല?
എറണാകുളം
യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത്?
യാനിക് സിന്നർ
യുഎസ് ഓപ്പൺ ടെന്നീസ് വനിത സിംഗിൾസ് കിരീടം നേടിയത്?
അരീന സബലേങ്ക
2024 ഒക്ടോബർ WHO മലേറിയ മുക്തമായി പ്രഖ്യാപിച്ച രാജ്യം?
ഈജിപ്ത്
ഇന്ത്യയിൽ എല്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് പുറത്തിറക്കിയ ആദ്യ ജില്ല?
വയനാട്
സുപ്രീംകോടതിയുടെ എത്രാമത് ചീഫ് ജസ്റ്റിസ് ആയാണ് സഞ്ജീവ് ഖന്ന നിയമിതനായത്?
51
2024 റെയിൽവേ ബോർഡിന്റെ ചെയർമാൻ & CEO ആയത്?
സതീഷ് കുമാർ
ഇന്ത്യയിലെ അസംഘടിത തൊഴിലാളികളുടെ രജിസ്ട്രേഷനായി കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടൽ?
ഇ – ശ്രം (e- Shram)
അടുത്തിടെ പെൺകുട്ടികൾ മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ സൈനിക സ്കൂൾ എവിടെയാണ്
ഉത്തർപ്രദേശ് (വൃന്ദാവൻ)
2024 സെപ്റ്റംബറിൽ ഡൽഹിയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റത്?
അതിഷി മർലേന
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഡാനാ ചുഴലിക്കാറ്റിന് പേര് നൽകിയത് രാജ്യം?
ഖത്തർ
ഡാന (ദന) ചുഴലിക്കാറ്റ് ഭീതി നിലനിൽക്കുന്നതിനെ തുടർന്ന് പത്തുലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ച സംസ്ഥാനം?
ഒഡീഷ്യ
2024 ജൂലായ് യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ അഹോം രാജവംശത്തിന്റെ Maidam ശവകുടീരം ഏത് സംസ്ഥാനത്തിലാണ്
അസം
ഐക്യരാഷ്ട്രസഭയുടെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
134
ഒന്നാം സ്ഥാനത്ത് സ്വിറ്റ്സർലൻഡ്
ലോക തണ്ണീർത്തട ദിനം
ഫെബ്രുവരി 2
2024ലെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രമേയം
“തണ്ണീർത്തടങ്ങളും മനുഷ്യ ക്ഷേമവും”
പരീക്ഷണം വിജയിച്ചതോടെ ഹൈപ്പർസോണിക് ആയുധമുള്ള എത്രാമത്തെ രാജ്യമായിട്ടാണ് ഇന്ത്യ മാറിയത്?
4 മത്തെ രാജ്യം
2024 ഐസി സി വനിത T20 വേൾഡ് കപ്പ് കിരീടം നേടിയത്?
ന്യൂസിലാൻഡ്
2023 -ലെ സരസ്വതി സമ്മാൻ പുരസ്കാര ജേതാവ്
പ്രഭാവർമ്മ
കൃതി – രൗദ്രം സാത്വികം
11-മത് ഓ വി വിജയൻ സാഹിത്യ പുരസ്കാര ജേതാവ്?
കുഴൂർ വിൽസൺ
ആദ്യമായി പരിസ്ഥിതി ബജറ്റ് അവതരിപ്പിച്ച സംസ്ഥാനം?
കേരളം
2024 -ലെ 48- മത് വയലാർ സാഹിത്യ അവാർഡ് അർഹനായത്?
അശോകൻ ചെരുവിൽ
നോവൽ -കാട്ടൂർ കടവ്
ഖാദർ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
വിദ്യാഭ്യാസം
2024 നവംബർ 19ന് വിക്ഷേപിച്ച ഇന്ത്യയുടെ വാർത്താവിനിമയെ ഉപഗ്രഹം?
ജി സാറ്റ് 20
ഭാരം 4700 kg
ആനക്കാൽ എന്ന വാട്ടര്‍ സ്പൗട്ട് പ്രതിഭാസം ഉണ്ടായത്?
വിഴിഞ്ഞം കടലിൽ
പേരുമാറ്റത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച അഹല്യ നഗർ ഏത് സംസ്ഥാനത്താണ്?
മഹാരാഷ്ട്ര
ആദ്യമായി മനുഷ്യന്റെ തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ച ഇ ലോൺ മസ്കിന്റെ കമ്പനി?
Neuralink
UPSC യുടെ ചെയർപേഴ്സണായി നിയമിതയായത്?
പ്രീതി സുദൻ
നാടൻ പശുക്കൾക്ക് രാജ്യമാതാ- ഗോമാതാ എന്ന പദവി നൽകാൻ തീരുമാനിച്ച സംസ്ഥാനം?
മഹാരാഷ്ട്ര
അപൂർവ രോഗങ്ങൾ പ്രതിരോധിക്കാനും നേരത്തെ കണ്ടെത്താനും ലഭ്യമായ ചികിത്സ ഉറപ്പാക്കുന്നതിനും ആയി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി?
കെയർ
2024 ഫെബ്രുവരിയിൽ അന്തരിച്ച എൻ കെ ദേശം പ്രശസ്തനായ മേഖലഏത് ?
സാഹിത്യം
തമിഴ്നാട്ടിലെ പുതിയ വന്യജീവി സങ്കേതം? തന്തൈ പെരിയാർ വന്യജീവി സങ്കേതം
(തമിഴ്നാടിന്റെ 18- മത് വന്യജീവി സങ്കേതം)
ഡിമെൻഷ്യ അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിക്കുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി?
ഓർമ്മത്തോണി
മുഖ്യ വിവരാവകാശ കമ്മീഷണർ (2024)?
വി ഹരി നായർ
2024 കടമ്മനിട്ട രാമകൃഷ്ണ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമിനിട്ട പുരസ്കാരം ലഭിച്ചത്?
റഫീഖ് അഹമ്മദ്
66 മത് ഗ്രാമി പുരസ്കാരത്തിൽ മികച്ച ആൽബമായി തിരഞ്ഞെടുക്കപ്പെട്ടത്?
Midnights ( ടൈലർ സ്വിഫ്റ്റ് )
66 മത് ഗ്രാമി പുരസ്കാരത്തിൽ മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം?
ദിസ് മൊമെന്റ്
പ്രശസ്ത സംഗീതജ്ഞൻ ശങ്കർ മഹാദേവൻ
തബല മാന്ത്രികൻ ഉസ്താദ് സാക്കീർ ഹുസൈൻ എന്നിവരുടെ ഫ്യൂഷൻ ബാൻഡായ ശക്തിയുടെ ആൽബമാണ് ദിസ് മോമെന്റ്
ഇന്ത്യൻ വ്യോമസേനയുടെ സൈനിക അഭ്യാസമായ വായു ശക്തി 2024 ന്റെ വേദി?
പൊഖ്റാൻ (രാജസ്ഥാൻ)
മുൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ മലയാളത്തിലെ ആത്മകഥ?
അതിജീവനം
ഔപചാരിക വിദ്യാഭ്യാസത്തിൽ മലയാളം പഠിച്ചിട്ടില്ലാത്തവർക്ക് 2024 ഫെബ്രുവരിയിൽ സാക്ഷരത മിഷൻ ആരംഭിച്ച സർട്ടിഫിക്കറ്റ് കോഴ്സ്?
പച്ചമലയാളം
കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാർക്ക്?
മാനാഞ്ചിറ കോഴിക്കോട്
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്ക് ഫൗണ്ടേഷൻ ഫോർ എൻവിയോൺമെന്റ് എജുക്കേഷൻ ഡെന്മാർക്ക് നൽകുന്ന ബ്ലു ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ കടൽത്തീരം?
കാപ്പാട് ( കോഴിക്കോട്)
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തി എന്ന ലോക റെക്കോഡ് സ്വന്തമാക്കിയ റഷ്യൻ ബഹിരാകാശ സഞ്ചാരി?
ഒലെഗ് കൊനോനെൻകോ
ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്?
പാപനാശം ബീച്ച്
പാർസൽ ഭക്ഷണത്തിന്റെ കവറിനു പുറത്ത് ലേബൽ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധന?
ഓപ്പറേഷൻ ലേബൽ
2024 -ലെ ഗ്ലോബൽ ഫയർ പവർ റാങ്കിംഗ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമുള്ള രാജ്യം
അമേരിക്ക
രണ്ടാം സ്ഥാനം റഷ്യ
മൂന്നാം സ്ഥാനം ചൈന
നാലാമത്തെ രാജ്യം ഇന്ത്യ
2024 ഫെബ്രുവരിയിൽ 135 മത് വാർഷികം ആഘോഷിക്കുന്ന കേരളത്തിലെ റിസർവ് വനം?
കോന്നി റിസർവ് വനം
ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യു. പി. ഐ അവതരിപ്പിച്ച യൂറോപ്പിലെ വിനോദസഞ്ചാര കേന്ദ്രം? ഈഫൽ ടവർ (പാരീസ്)
2024 സൂരജ് കുണ്ഡ് മേള നടന്ന സംസ്ഥാനം
ഹരിയാന
ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ആറാമതും ഇന്ത്യയിൽ ഒന്നാമതും ആയ നഗരം?
ബംഗളൂരു
ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം?
ലണ്ടൻ
രണ്ടാം സ്ഥാനത്ത് അയർലണ്ടിലെ ഡബ്ലിൻ
2024 എന്ത് വർഷമായിട്ടാണ് ആചരിക്കുന്നത്?
അന്താരാഷ്ട്ര ക്യാമലിഡ് വർഷം
ലോക ക്യാൻസർ ദിനം?
ഫെബ്രുവരി 4
2024 ലോക ക്യാൻസർ ദിന പ്രമേയം ചികിത്സ വിടവ് ഇല്ലാതാക്കുക
(Close the Care Gap)
അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടായിട്ടാണ് 2024 ഡോണാൾഡ് ട്രംപ് അധികാരത്തിൽ എത്തുന്നത്?
47
2024 -ലെ എഴുത്തച്ഛൻ പുരസ്കാരം?
എൻ എസ് മാധവൻ
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്?
പ്രോജക്ട് അനന്ത
2024 ഓഗസ്റ്റ് മസ്തിക്ഷ്കാഘാതം സംഭവിച്ചവരുടെ കൈകളുടെ ചലനശേഷി വീണ്ടെടുക്കുന്നതിനായി വികസിപ്പിച്ച റോബോട്ടിന്റെ പേര്?
പ്ലൂട്ടോ
മികച്ച ജില്ലയ്ക്കുള്ള ഭരണഭാഷ പുരസ്കാരം ലഭിച്ച ജില്ല?
പത്തനംതിട്ട
2024 ജൂലൈ ഒന്നിന് നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത പാർലമെന്റിൽ അവതരിപ്പിച്ച എത്രാമത്തെ ബിൽ ആയിരുന്നു?
ബിൽ No. 173 /2023
37 മത് ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ച സംസ്ഥാനം?
ഗോവ
38- മത് ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം ഉത്തരാഖണ്ഡ്
2024 ലെ വാക്കായി കോളിൻസ് നിഘണ്ടു തിരഞ്ഞെടുത്ത വാക്ക്?
ബ്രാറ്റ് (Brat)
ബിഫോർ മെമ്മറി ഫേഡിസ് ആൻ ഓട്ടോബയോഗ്രഫി എഴുതിയത്?
ഫാലി എസ് നരിമാൻ
ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം?
വിൻബാക്സ് – 2024
ഇന്ത്യൻ ആർമിയിൽ സുബേദാർ പദവി നേടിയ ആദ്യ വനിത?
പ്രീതി രജക്
2023 -ലെ വയലാർ അവാർഡ് ജേതാവ്? ശ്രീകുമാരൻ തമ്പി
108 മത് ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി?
നാഗ്പൂർ
Bio TRIG എന്താണ്?
മാലിന്യ സംസ്കരണ സാങ്കേതികവിദ്യ
വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തരിശു ഭൂമിയിലും സർക്കാർ സ്ഥാപനങ്ങളുടെ ഭൂമിയിലും അത്യാധുനിക രീതിയിൽ കൃഷി ചെയ്യുവാനുള്ള പദ്ധതി?
NAWO- DHAN (നവോത്ഥാൻ)
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ ഐക്കൺ ഓഫ് ദി സീസ് ന് പേര് നൽകിയത്?
ലയണൽ മെസ്സി
ഇന്ത്യയിൽ ആഭ്യന്തര കപ്പൽ യാത്ര ആരംഭിച്ച ആദ്യ അന്താരാഷ്ട്ര ക്രൂയിസ് ലൈനർ?
കോസ്റ്റ സെറീന
ഇന്ത്യയിൽ ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ആരംഭിച്ച പുതിയ പദ്ധതി? ക്രൂയിസ് ഭാരത് മിഷൻ
കേന്ദ്ര തുറമുഖ ഷിപ്പിഗ് ജലപാത മന്ത്രാലയത്തിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതയായ ഇന്ത്യൻ കായിക താരം?
മനു ഭാകർ
ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ ക്രൂയിസ് കപ്പൽ?
എം വി ഗംഗാ വിലാസ്
2024- ൽ പ്രഖ്യാപിച്ച 70- മത് (2022-ലെ) ദേശീയ ചലച്ചിത്ര പുരസ്കാരം
മികച്ച ചിത്രം – ആട്ടം എന്ന മലയാള ചലച്ചിത്രം
സംവിധായകൻ ആനന്ദ് ഏകർഷി
മികച്ച തിരക്കഥക്കുള്ള പുരസ്കാരം നേടിയത് – ആനന്ദ് ഏകർഷി (ആട്ടം)
മികച്ച എഡിറ്റിംഗ് – മഹേഷ് ഭുവനേന്ദ് (ആട്ടം)
മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടവർ?
നിത്യ മേനോൻ (തിരുച്ചിത്രമ്പലം)
മാനസി പരേഖ് (കച്ച് എക്സ്പ്രസ്)
മികച്ച നടൻ – ഋഷഭ് ഷെട്ടി (കാന്താര)
മികച്ച ജനപ്രിയ ചിത്രം -കാന്താര
മലയാള ചിത്രം – സൗദി വെള്ളക്ക
മികച്ച സംവിധായകൻ
സൂരജ് ആർ ബർജാതൃയ
മികച്ച സംഗീത സംവിധായകർ –
എ ആർ റഹ്മാൻ
65 വയസ്സിന്മേൽ പ്രായമുള്ളവരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള കേരള സർക്കാർ പദ്ധതി?
വയോമിത്രം
സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കിയ കേന്ദ്രീകൃത ഓൺലൈൻ പരിശോധന സംവിധാനം?
കെ -സിസ്
2024 ഓഗസ്റ്റ് 16 -ന് ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ പേര്?
EOS -08
2024- ലെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം?
“എന്റെ ആരോഗ്യം എന്റെ അവകാശം”
2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് കിട്ടിയ മെഡലുകളുടെ എണ്ണം?
6
കേരളത്തിൽ ആദ്യമായി ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ചെടുത്ത AI പ്രൊസസർ ഏത് പേരിൽ അറിയപ്പെടുന്നു? കൈരളി
2024 ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ്?
ഇബ്രാഹിം റൈസി
കേരളത്തിലെ ഭിന്നശേഷിക്കാർക്ക് ഏകീകൃതമായ തിരിച്ചറിയൽ രേഖ ഉണ്ടാക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന പ്രചരണ പരിപാടി ഏതു പേരിൽ അറിയപ്പെടുന്നു?
തൻമുദ്ര
കേരള സർവകലാശാല അടുത്തകാലത്ത് വികസിപ്പിച്ചെടുത്ത അത്യുൽപാദന ശേഷിയുള്ള പാവൽ ഇനം?
പ്രിയങ്ക
ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന്റെ തലവനായ നോബൽ സമ്മാന ജേതാവ്? മുഹമ്മദ് യൂനസ്
കേരളത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ താരം?
മിന്നുമണി
2024 -ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ്?
ജെനി എർപെൻബെക്ക് ( ജർമ്മനി)
ഖാദർ കമ്മിറ്റി എന്തിനെക്കുറിച്ചു പഠിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്?
സ്കൂൾ വിദ്യാഭ്യാസം
ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഏതെല്ലാം നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഓടിയത്?
ന്യൂഡൽഹി -വാരണാസി
2024 വനിതാ T20 ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കിയത്?
ന്യൂസിലൻഡ്
ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ടെലിസ്കോപ്പ്?
ഗ്രോത്ത് – ഇന്ത്യ
യുനെസ്കോയുടെ 46 മത് ലോക പൈതൃക സമിതി യോഗം നടന്നത്?
ന്യൂഡൽഹി
2024 -ൽ പ്രഖ്യാപിച്ച 54 -മത്തെ (2023-ലെ )കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
മികച്ച സിനിമ -കാതൽ ദ കോർ സംവിധാനം ജിയോ ബേബി
മികച്ച സംവിധായകൻ – ബ്ലെസ്സി (ആടുജീവിതം)
നല്ല നടൻ – പൃഥ്വിരാജ് (ആടുജീവിതം)
മികച്ച നടികൾ-
ഉർവശി (ഉള്ളൊഴുക്ക്)
ബീന ആർ ചന്ദ്രൻ (തടവ്)
രണ്ടാമത്തെ മികച്ച ചിത്രം -ഇരട്ട
ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപിൾ ഡിസബിലിറ്റി ബാധിതരുടെ അമ്മമാർക്ക് ഉപജീവനമാർഗം ഉറപ്പാക്കാനായി ഇലക്ട്രിക് ഓട്ടോറിക്ഷ നൽകുന്ന പദ്ധതി?
സ്നേഹയാനം
സംസ്ഥാനത്തെ ആദ്യത്തെ മാരിടൈം ക്ലസ്റ്റർ നിലവിൽ വരുന്നത്?
ചേർത്തല (ആലപ്പുഴ)
ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ക്രിക്കറ്റ് പിച്ച് ഒരുങ്ങുന്നത് എവിടെയാണ്?
ധരംശാല
രാജ്യത്തെ ആദ്യത്തെ ആസ്ട്രോ ടൂറിസം പ്രവർത്തനം ആരംഭിച്ച സംസ്ഥാനം?
ഉത്തരാഖണ്ഡ്
യുഎൻ കാലാവസ്ഥ ഏജൻസി റിപ്പോർട്ട് പ്രകാരം 2023 ഏറ്റവും കൂടുതൽ കാലാവസ്ഥ ദുരന്തം ഉണ്ടായ പ്രദേശം?
ഏഷ്യ
രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന്റെയും അശോക് ഹാളിന്റെയും പുതിയ പേരുകൾ?
ദർബാർ ഹാൾ – ഗണതന്ത്ര മണ്ഡപ്
അശോക് ഹാൾ – അശോക് മണ്ഡപ്
ഗണ തന്ത്ര എന്ന വാക്കിന്റെ അർത്ഥം റിപ്പബ്ലിക്
നിലവിലെ ( NATO ) നാറ്റോയുടെ സെക്രട്ടറി ജനറൽ ആയ ജെൻസ് സ്റ്റോൾട്ടൻ ബെർഗ് ഏതു രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയായിരുന്നു?
നോർവേ
ജെൻസ് സ്റ്റോൾട്ടൻ ബെർഗിന്റെ കാലാവധി 2024 ഒക്ടോബർ 31 വരെ
(അടുത്തത് നെതർലാൻസിന്റെ മുൻ പ്രധാനമന്ത്രി മാർക്ക് റൂട്ട് )
2025 ലെ ലോക ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം?
ഇന്ത്യ
അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ഇന്ത്യയിൽ ആദ്യമായി മാർഗരേഖ പുറത്തിറക്കുന്ന സംസ്ഥാനം?
കേരളം
2024 ജി20 ഉച്ചകോടിക്ക് വേദിയാവുന്ന രാജ്യം?
ബ്രസീൽ
2023-ൽ വേദിയായത് ഇന്ത്യ
2024 ജനുവരി ജി ഐ ടാഗ് പദവി ലഭിച്ച കച്ചി ഖരൈക് (ഈത്തപ്പഴം) ഏതു സംസ്ഥാനത്തിന്റേത്?
ഗുജറാത്ത്
2024 ലോക്സഭ ഇലക്ഷനിൽ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പോളിംഗ് നിരക്ക് രേഖപ്പെടുത്തിയ മണ്ഡലം?
വടകര
2026 നടക്കുന്ന 10- -മത് മെൻസ് T20 ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങൾ?
ഇന്ത്യ ശ്രീലങ്ക
2024 നടന്നത് യുഎസ്, വെസ്റ്റിൻഡീസ്
ജേതാക്കൾ ഇന്ത്യ
2024 ജൂലായ് ഫ്രഞ്ച് മ്യൂസിയം പുറത്തിറക്കിയ സ്വർണ്ണനാണയത്തിൽ ചിത്രം പതിച്ച ബോളിവുഡ് താരം?
ഷാരൂഖ് ഖാൻ
ഇന്ത്യ – ആസിയാൻ ടൂറിസം വർഷമായി ആഘോഷിക്കുന്നത്?
2025
2023- 24 ഇക്കണോമിക് സർവേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മില്ലറ്റ് ( ചെറു ധാന്യങ്ങൾ) ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
രാജസ്ഥാൻ
ഭാരതീയ ന്യായസംഹിത (BNS) പ്രകാരമുള്ള ഇന്ത്യയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
മധ്യപ്രദേശ്
കേരളത്തിൽ കൊണ്ടോട്ടി (മലപ്പുറം)
2023 ലെ 54 മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ജൂറി ചെയർമാൻ?
സുധീർ മിശ്ര
നാസ ഭൂമിയിൽ ഒരുക്കിയ ത്രീഡി പ്രിന്റഡ് ചൊവ്വ ആവാസ കേന്ദ്രം?
മാർസ് ഡ്യൂൺ ആൽഫ
ഐഎസ്ആർഒയും (ISRO) നാസയും സംയുക്തമായി വികസിപ്പിക്കുന്ന റഡാർ ഇമേജിങ് സാറ്റലൈറ്റ്?
നൈസാർ NISAR
2024-ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച കുട്ടികളുടെ ദീർഘകാല സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്ന പദ്ധതി?
എൻ പി എസ് വാത്സല്യ
ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ചുമതലയേറ്റത്?
വിജയകിഷോർ രഹത് കർ
2023 -24 ലെ നീതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യസൂചികയിൽ ഒന്നാമത്?
കേരളം
നാസയുടെ ഏതു ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ഐഎസ്ആർഒ രാമസേതുവിന്റെ കടലിനടിയിലെ വിശദമായ ഭൂപടം പുറത്തിറക്കിയത്?
ഐസി സാറ്റ് 2
മികച്ച ശിശു സൗഹൃദ സേവനങ്ങൾക്ക് നൽകുന്ന ദേശീയ ഗുണനിലവാര അംഗീകാരമായ മുസ്കാൻ (MUSQAN) സർട്ടിഫിക്കേഷന്‍ 2024 ജൂലായിൽ ലഭിച്ച കേരളത്തിലെ ആശുപത്രി?
വയനാട് മെഡിക്കൽ കോളേജ്
ഇന്ത്യൻ ആർമിയും റോയൽ തായ് ആർമിയും തമ്മിലുള്ള സംയുക്ത സൈനികഭ്യാസം?
മൈത്രി 2
അടിയന്തരാവസ്ഥയുടെ ദിനങ്ങൾ ഓർമിപ്പിച്ച് കേന്ദ്രസർക്കാർ ഭരണഘടനാ ഹത്യ ദിനമായി പ്രഖ്യാപിച്ചത്?
ജൂൺ 25
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഒളിമ്പിക്സ് സംഘത്തെ നയിച്ച ഷൂട്ടിംഗ് താരം?
ഗഗൻ നരംഗ്
2024 ജൂലായിൽ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജീവി വൈവിധ്യം ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം?
കേരളം
2024 ജൂലായിൽ നടന്ന ഇന്ത്യയും മംഗോളിയയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം?
നോമാഡിക് എലിഫന്റ് -2024
വേദി – ഉംറോയ് (മേഘാലയ)
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകമാകാൻ കേന്ദ്രസർക്കാരിന്റെ ആദ്യ ദേശീയ ലഹരി വിരുദ്ധ സംവിധാനം? മാനസ് (ടോൾഫ്രീ നമ്പർ 1933)
യുനെസ്ക്കോയുടെ 46 മത് ലോക പൈതൃക സമിതിയോഗത്തിന് വേദിയായത്?
ന്യൂഡൽഹി
എം എൻ കാരശ്ശേരി എഴുതിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്ര ഗ്രന്ഥം? ബഷീറിന്റെ പൂങ്കാവനം
Bio TRIG എന്താണ്?
മാലിന്യ സംസ്കരണ സാങ്കേതികവിദ്യ
2024 -ലെ കോപ്പ അമേരിക്ക ഫുട്ബോൾ ജേതാക്കൾ?
അർജന്റീന
ചാറ്റ് ജി പി റ്റി ഉപയോഗിച്ചുള്ള കുറ്റകൃത്യവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയ രാജ്യം?
ചൈന
കൊതുകുകളിലൂടെയും മണൽ ഈച്ചകളിലൂടെയും പകരുന്ന അപൂർവ രോഗമായ ചാന്ദിപുര വൈറസ് 2024 ജൂലൈ റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
ഗുജറാത്ത്
ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രി?
കെയ്ർ സ്റ്റാമർ
ജനങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയുന്ന കെൽട്രോൺ നിർമ്മിതബുദ്ധി ചാറ്റ് ബോട്ട്?
കെല്ലി
ലെവോ ടോബി ലാക്കിലാക്കി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?
ഇന്തോനേഷ്യ
2024 ഹാലോ ഓർബിറ്റിൽ ആദ്യ ഭ്രമണം പൂർത്തിയാക്കിയ ഇന്ത്യയുടെ
സൗരദൗത്യം?
ആദിത്യ L -1
സാർക്കോ എന്ന ആത്മഹത്യാ പേടകം അവതരിപ്പിച്ച രാജ്യം?
സ്വിറ്റ്സർലൻഡ്
ആരുടെ ജന്മദിനമാണ് ജൂൺ 12 ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്?
ആൻഫ്രാങ്കിന്റെ ജന്മദിനം
ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ നിലവിൽ വന്നത്?
കൊൽക്കത്തയിലെ ഹുഗ്ലി നദി
ഇന്ത്യയിലെ ആദ്യ ബയോസയൻസ് സിനിമ?
ദി വാക്സിൻ വാർ
ഇന്ത്യയിലെ കോവിഡ് പോരാട്ടം ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമ
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർപേഴ്സണലായി തിരഞ്ഞെടുക്കപ്പെട്ടത്?
പ്രീതി സുദൻ
2024 -ലെ ആഗോള എ ഐ ഇന്ത്യ ഉച്ചകോടിയുടെ വേദി?
ന്യൂഡൽഹി
2024 ജൂലൈ ലൊക്കേഷൻ കോഡ് ലഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖം?
വിഴിഞ്ഞം (IN NYY1)
2024 ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് വേദി? സിംഗപ്പൂർ
2024 ജൂലൈ ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി?
വിക്രം മിശ്രി
ഇന്ത്യയിലെ ആദ്യത്തെ മഴമാപിനി വെബ്സൈറ്റ് തയ്യാറാക്കിയ ജില്ല?
വയനാട്
2024 5 സൈനികരുടെ മരണത്തിനും സൈനിക ടാങ്കായ T72 ഒഴുക്കിൽപ്പെടാനും കാരണമായ വെള്ളപ്പൊക്കം ഉണ്ടായ കിഴക്കൻ ലഡാക്കിലെ നദി?
Shyok
ഇന്ത്യയിലെ ആദ്യത്തെ സംയോജിത കാർഷിക കയറ്റുമതിക്കുള്ള സൗകര്യം ഏർപ്പെടുത്തുന്ന തുറമുഖം?
ജവഹർലാൽ നെഹ്റു തുറമുഖം (മുംബൈ)
2024 ജൂൺ പ്രധാനമന്ത്രി മാൻകി ബാത്തിൽ പരാമർശിച്ച അട്ടപ്പാടിയിലെ പട്ടികവർഗ്ഗ വിഭാഗത്തിലെ വനിതകൾ നിർമ്മിക്കുന്ന കുട?
കാർത്തുമ്പി കുടകൾ
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ യുഗേ യുഗീൻ ഭാരത് മ്യൂസിയം നിലവിൽ വരുന്നത്
ന്യൂഡൽഹി( സഹകരിക്കുന്ന രാജ്യം ഫ്രാൻസ്)
കരസേനയുടെ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ സ്ഥാനത്തെത്തുന്ന ആദ്യ വനിത?
ലെഫ്റ്റനന്റ് ജനറൽ സാധന സക്സേന നായർ
2024 ജൂൺ ഇന്ത്യൻ വംശജ സുനിതാ വില്യംസ് സഞ്ചരിച്ച ഏത് പേടകമാണ് തകരാറിലായത്?
ബോയിങ് സ്റ്റാർലൈനർ
63 മത്തെ സംസ്ഥാന സ്കൂൾ കലോത്സവം വേദിയാകുന്നത്?
തിരുവനന്തപുരം
62മത് സ്കൂൾ സംസ്ഥാന കലോത്സവം വേദിയായത് കൊല്ലം
2023 സംസ്ഥാന സ്കൂൾ കായികമേള വേദി? കുന്നമംഗലം (തൃശ്ശൂർ)
2024 ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് വേദിയായ പാരീസിലെ നദി?
സെൻ
കേരളത്തിലെ ആദ്യ ജെൻ എ ഐ ഉച്ചകോടിയുടെ വേദി?
കൊച്ചി
2023 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചവർ?
ഗുൽസാർ (ഉറുദു കവി)
രാംഭദ്രാചാര്യ (സംസ്കൃത പണ്ഡിതൻ)
ഇന്ത്യയിലെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ഭാഗമായി പുറത്തിറക്കിയ പ്രത്യേക സ്മാരക നാണയത്തിന്റെ മൂല്യം എത്രയാണ്?
75 രൂപ
2023 വയലാർ അവാർഡ് നേടിയ വ്യക്തി? ശ്രീകുമാരൻ തമ്പി
ഇന്ത്യയുടെ പഴയ പാർലമെന്റ് മന്ദിരം ഇനി ഏതു പേരിലാണ് അറിയപ്പെടുന്നത്?
സംവിധാൻസദൻ
ലോകത്തിലെ ഏറ്റവും നീളമുള്ള ഇരട്ടപ്പാത തുരങ്കമായ സെലാ തുരങ്കം സ്ഥിതിചെയ്യുന്നത്?
അരുണാചൽ പ്രദേശ്
2024- മലയാറ്റൂർ ട്രസ്റ്റിന്റെ മലയാറ്റൂർ പുരസ്കാരം ലഭിച്ച നോവൽ?
എസ്തേർ (സാറാ ജോസഫ് )
ഇന്ത്യയിലെ ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ പുതിയ അവാർഡ്?
രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരം
വിജ്ഞാൻ രത്ന, വിജ്ഞാൻ ശ്രീ,
വിജ്ഞാൻ യുവ വിജ്ഞാൻ ടീം
ചന്ദ്രോപരിതലത്തിറങ്ങുന്ന സ്വകാര്യ കമ്പനിയുടെ ആദ്യപേടകം?
ഒഡീസിയസ് (അമേരിക്ക)
2024 ജൂലൈ കരീബിയൻ രാജ്യങ്ങളിൽ വീശിയടച്ച ചുഴലി കൊടുങ്കാറ്റ്?
ബെറിൽ
സമുദ്രത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനായി നാസ വിക്ഷേപിച്ച ഉപഗ്രഹം?
പേസ്
ഇന്റർനാഷണൽ സോളാർ അലയൻസിൽ അംഗമായ 99 ആമത്തെ രാജ്യം?
സ്പെയിൻ
71 -മത് മിസ് വേൾഡ് സൗന്ദര്യ കിരീടം നേടിയത്?
ക്രിസ്റ്റീന പിസ്കോവ (ചെക്ക് റിപ്പബ്ലിക് )
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി പുതുതായി നിയമിതനായത്?
ഗൗതം ഗംഭീർ
ഇന്ത്യയിലെ ആദ്യ എട്ടുവരി എലവേറ്റഡ് ഹൈവേ?
ദ്വാരക എക്സ്പ്രസ് വേ
ഇന്തോനേഷ്യയിൽ 90 മിനിറ്റിനിടെ 5 തവണ പൊട്ടിത്തെറിച്ച് പർവതം?
സെമരു
വയനാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഫംഗസ്?
ഗോമ്പസ് സാമൂരി നോറം
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിപി പ്ലാറ്റ് ഫോം?
സി സ്പെയ്സ്
ഇന്ത്യയിലെ ആദ്യ സർക്കാർ ഒ ടി ടി
സംരംഭമാണ് ഇത്
സീറോ വേസ്റ്റ് ടു ലാൻഡ് ഫിൽ അംഗീകാരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സെക്രട്ടറിയേറ്റ്?
അസം സെക്രട്ടറിയേറ്റ്
ഇന്ത്യയിൽ ക്രിക്കറ്റ് പിച്ച് ക്യൂറേറ്ററായ ആദ്യ വനിത?
ജസീന്ത കല്യാൺ
കാലാവധി കഴിയാറായ അന്താരാഷ്ട്ര ബഹിരാകാശ നിലയം പൊളിക്കാനുള്ള നടപടികൾ നാസ ആരംഭിച്ചു ഏത് സ്വകാര്യ കമ്പനിയാണ് ഇതിനുള്ള കരാർ നേടിയത്?
ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സ്
ഫിഡെ ചെസ്സ് റാങ്കിങ്ങിൽ എത്തിയ ആദ്യ മലയാളി?
എസ് എൽ നാരായണൻ
കേരളത്തിൽ മുഖ്യമന്ത്രിപദത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്നതിന്റെ റെക്കോർഡ് നേടിയത്
പിണറായി വിജയൻ
കാർഗിൽ വിജയ് ദിവസിന്റെ 25- വാർഷികത്തിന്റെ ഭാഗമായി സഞ്ചാരികൾക്കായി തുറന്നുകൊടുത്ത സ്മാരകം?
ഖലൂബർ യുദ്ധ സ്മാരകം
രാജ്യത്ത് പൊതു സിവിൽ കോഡ് ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനം? ഉത്തരാഖണ്ഡ്
2024 സിൽവർ ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ വിമാനത്താവളം?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
ഇന്ത്യയിൽ ആദ്യമായി വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിച്ച ആദ്യ ഹൈക്കോടതി?
സിക്കിം
ഷാങ്‌ഹായ് കോ – ഓപ്പറേഷൻ ഓർഗനൈസേഷൻ 24 -മത് ഉച്ചകോടി നടന്നത്?
അസ്താന ( കസാഖ്സ്താൻ )
2024 കാൻ ഫിലിം ഫെസ്റ്റിവലിലെ പിയർ
ആഞ് ജിനൊ ട്രിബ്യൂട്ട് പുരസ്കാരം ലഭിച്ച ഛായഗ്രാഹകനും സംവിധായകനുമായ വ്യക്തി?
സന്തോഷ് ശിവൻ
നാസ ഹൂസ്റ്റണിൽ കൃത്രിമമായി സൃഷ്ടിച്ച ചൊവ്വാഗ്രഹം?
മാർസ് ഡ്യുൺ ആൽഫ
കേരളത്തിലെ ഹോട്ടലുകളിൽ ചരക്കുസേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് എൻഫോഴ്‌സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധന?
ഓപ്പറേഷൻ ഫാനം
ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ബീച്ച്
കാപ്പാട് ബീച്ച് കോഴിക്കോട്
ഏതു നവോത്ഥാന നായകന്റെ 100- സമാധി ശതാബ്ദിയാണ് 2024 മെയ് മാസത്തിൽ ആചരിച്ചത്?
ചട്ടമ്പിസ്വാമികൾ
മുൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ആത്മകഥ?
അതിജീവനം
2024ലെ 20- മത് പി കേശവദേവ് സാഹിത്യ പുരസ്കാരം നേടിയത്?
അടൂർ ഗോപാലകൃഷ്ണൻ
സമഗ്ര സംഭാവനക്കുള്ള ഈ വർഷത്തെ ദേശാഭിമാനി പുരസ്കാരം ലഭിച്ചത്?
എം മുകുന്ദൻ
ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിത കോപ്റ്റർ പൈലറ്റ്?
സബ് ലെഫ്റ്റനന്റ് അനാമിക രാജു
വിനോദസഞ്ചാരമേഖലയിലെ രാജ്യാന്തര പ്രസിദ്ധീകരണമായ ലോൺലി പ്ലാനറ്റ് സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഒന്നായി തെരഞ്ഞെടുത്തത്?
പാപനാശം ബീച്ച് (വർക്കല)
ഇന്ത്യയിലെ ആദ്യ നഗര പൊതു ഗതാഗത
റോപ് വേ സംവിധാനം നിലവിൽ വന്നത്? വാരണാസി (ഉത്തർപ്രദേശ്)
ലോക്പാലിന്റെ അധ്യക്ഷനായി നിയമിതനായത്?
ജസ്റ്റിസ് എ എം ഖാൻവിൽക്കർ
18- മത് ലോകസഭയിലെ പ്രതിപക്ഷ നേതാവ്?
രാഹുൽ ഗാന്ധി
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്? മല്ലികാർജുൻ ഖാർഗെ
ശൈശവ വിവാഹം തടയുന്നതിന്റെ ഭാഗമായി വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്ന വനിതാ -ശിശു വികസന വകുപ്പിന്റെ പദ്ധതിയുടെ പേര്?
പൊൻ വാക്ക്
2023 ഡിസംബറിൽ പുറത്തുവിട്ട നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുതിയ വിവരമനുസരിച്ച് രാജ്യത്ത് ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരം?
ചെന്നൈ
ഒന്നാം സ്ഥാനത്ത് കൊൽക്കത്ത
പത്താം സ്ഥാനത്ത് കോഴിക്കോട്
2024-ലെ 77 മത് കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ്പ്രീ പുരസ്കാരം നേടിയ ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ സംവിധായിക?
പായൽ പാഡിയ
ആദിവാസി സ്ത്രീകളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനായുള്ള മോട്ടോർ വാഹന വകുപ്പിന്റെ പദ്ധതി?
കനവ്
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം?
മെയ് 22
2024ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിന്റെ പ്രമേയം
‘പദ്ധതിയുടെ ഭാഗമാകൂ’
2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) കിരീടം നേടിയത്?
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ജെ എൻ -1 ആദ്യമായി റിപ്പോർട്ട് ചെയ്തത്? ലക്സംബർഗ്
കോവിഡിന്റെ വകഭേദമായ ജെ എൻ -1 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?
കേരളം
ഒമിക്രോണിന്റെ പുതിയ വകഭേദമാണ്
ജെ എൻ -1
2023 ഡിസംബറിൽ യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഗുജറാത്തിലെ പ്രസിദ്ധമായ നൃത്തരൂപം?
ഗർബ
2024 ജനുവരി 215 മത്തെ വാർഷികം ആഘോഷിച്ച കേരളത്തിലെ സംഭവം?
കുണ്ടറ വിളംബരം
1809 ജനവരി 11 n
വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്
2024 കോമൺവെൽത്ത് ചെറുകഥ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരി?
സഞ്ജന താക്കൂർ
ചെറുകഥ -ഐശ്വര്യ റായ്
2024 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ്
കിരീട ജേതാവ്?
ഇഗ സിയാ ടെക് (പോളണ്ട്)
2024 ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ്
കാർലോസ് അൽക്കാരസ്
പക്ഷിപ്പനിയുടെ പുതിയ, H5N2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്?
മെക്സിക്കോ
108 വേദികളിൽ ഒരേസമയം ഏറ്റവും കൂടുതൽ പേർ സൂര്യനമസ്കാരം നടത്തി ലോക റെക്കോർഡ് സ്ഥാപിച്ച സംസ്ഥാനം? ഗുജറാത്ത്
വേൾഡ് പാര അത്‌ലറ്റിനുള്ള 2023 -ലെ വേൾഡ് ആർച്ചറി അവാർഡ് ലഭിച്ചത്? ശീതൾ ദേവി
ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം
2024 ജൂൺ 50 ജി 7 ഉച്ചകോടി വേദി?
ഇറ്റലി
49 -മത് വേദി ഹിരോഷിമ (ജപ്പാൻ)
2024 വിമാന അപകടത്തിൽ കൊല്ലപ്പെട്ട വില്യം ആൻഡെഴ്സ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബഹിരാകാശ സഞ്ചാരി
നീതി ആയോഗിന്റെ നിലവിലെ വൈസ് ചെയർമാൻ?
സുമൻ ബെറി
ഭാരതീയ ന്യായസംഹിത നിലവിൽ വന്നത്? 2024 ജൂലൈ 2
2024ലെ ലോക സാമ്പത്തിക ഫോറത്തിന്റെ 54 മത് വാർഷിക സമ്മേളനത്തിന്റെ വേദി?
ദാവോസ് (സ്വിറ്റ്സർലൻഡ്)
സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പദ്ധതി?
മെഡിസെപ്
അന്തരിച്ച കേരളത്തിന്റെ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണിയുടെ ആത്മകഥ?
ഫുട്ബോൾ മൈ സോൾ
മാതാപിതാക്കളിൽ ആരെങ്കിലുമോ അല്ലെങ്കിൽ ഇരുവരുമോ മരണപ്പെട്ടു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സർക്കാർ വിദ്യാഭ്യാസ ധനസഹായ പദ്ധതി?
സ്നേഹപൂർവ്വം
ഇന്ത്യയിൽ ആദ്യമായി പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച സംസ്ഥാനം?
കേരളം
ലോക ഹിന്ദി ദിനം?
ജനുവരി 10
ദേശീയ ഹിന്ദി ദിനം?
സെപ്റ്റംബർ 14
സൂര്യനെ കുറിച്ച് പഠിക്കുവാനുള്ള ഇന്ത്യയുടെ ദൗത്യം?
ആദിത്യ L1
സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രതിമാസം നിശ്ചിത തുക ഈടാക്കാനും വിരമിച്ച ശേഷം മാസംതോറും തുക തിരികെ നൽകാനും ലക്ഷ്യമിടുന്ന പദ്ധതി?
ജീവാനന്ദം
ജീവിതം ഒരു പാഠപുസ്തകം എന്ന കൃതിയുടെ രചയിതാവ്?
ഗോപിനാഥ് മുതുകാട്
ഭിന്നശേഷിയുള്ള ഉദ്യോഗ ഉദ്യോഗാർത്ഥികൾക്കായുള്ള പുനരധിവാസ പദ്ധതി?
കൈവല്യ പദ്ധതി
ഇന്ത്യയിലെ ആദ്യ അന്തർവാഹിനി ടൂറിസം ആരംഭിക്കുന്നത്
ദ്വാരക ഗുജറാത്ത്
നിരാലംബരായ സ്ത്രീകൾക്കുള്ള സ്വയം തൊഴിൽ പദ്ധതി?
ശരണ്യ പദ്ധതി
ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്ത ചാങ് e 6 പേടകം ഏതു രാജ്യത്തിന്റെത്?
ചൈന
അശ്വമേധം പദ്ധതി ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കുഷ്ഠം
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള ആദ്യ മലിനജല ശുദ്ധീകരണ പ്ലാന്റ് നിലവിൽ വന്നത്?
മഞ്ചപ്പാലം (കണ്ണൂർ)
2024 ആഗോള ലിംഗ സമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
129
ഒന്നാം സ്ഥാനത്ത് ഐസ് ലാൻഡ്
2023- ല്‍ ഇന്ത്യയുടെ സ്ഥാനം 127
18- മത് ലോക്സഭാ സ്പീക്കർ?
ഓം ബിർള
2023 നവംബർ 21 ന് അന്തരിച്ച
പി വത്സലയുടെ അവസാന നോവൽ?
ചിത്രലേഖ
ഇന്ത്യയിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രി?
കക്കോടി കുടുംബാരോഗ്യ കേന്ദ്രം കോഴിക്കോട്
രണ്ടാമത്തേത് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം പാലക്കാട്
തകഴി സ്മാരകസമിതി ഏർപ്പെടുത്തിയ തകഴി സാഹിത്യ പുരസ്കാരത്തിന് 2024 അർഹനായത്?
എം കെ സാനു
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയായ വനിതാ കായിക താരം?
പിടി ഉഷ
കാലുകൾ കൊണ്ട് വാഹനം ഓടിക്കുന്നതിന് ലൈസൻസ് ലഭിച്ച ഏഷ്യയിലെ ആദ്യ വനിത?
ജിലു മോൾ
കേരളത്തിലെ പ്രഥമ ആണവോർജനിലയം നിലവിൽ വരുന്ന ചീമേനി ഏതു ജില്ലയിൽ?
കാസർകോട്
കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കുവാനുള്ള യൂറോപ്പ്യൻ ബഹിരാകാശ ഏജൻസിയുടെ ഉപഗ്രഹം?
പ്രോബ -3
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ പുതുക്കിയ വേതനം?
346
ലോക വന്യജീവി ദിനം?
മാർച്ച് 3
54 മത് കേരള സ്റ്റേറ്റ് ഫിലിം അവാർഡ് 2023 പ്രഖ്യാപിച്ചപ്പോൾ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ സംവിധായകൻ?
ജിയോ ബേബി (കാതൽ ദി കോർ)
ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി?
ഗോപി ചന്ദ് തോട്ടകുറ
ദൗത്യം-ന്യൂ ഷെപ്പേർഡ് 25
അന്താരാഷ്ട്ര സമാധാന ദിനം
സെപ്റ്റംബർ 21
യുനെസ്കോയുടെ ഇന്ത്യയിലെ 43- മത്തെ ലോക പൈതൃക സ്ഥലം?
മൊയ്ദാംസ്
2024 ഡിസംബർ പൊട്ടിത്തെറിച്ച
കാൻലോൺ അഗ്നിപർവതം ഏത് രാജ്യത്താണ്
ഫിലിപ്പൈൻസ്
2024 ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി വേദി?
ബീഹാർ
ഭാഗ്യചിഹ്നം -ഗുഡിയ
9-വയസ്സ് പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കാൻ പുരുഷന്മാർക്ക് അനുമതി നൽക്കുന്ന ഭേദഗതി വിവാഹ നിയമത്തിൽ കൊണ്ടുവരുന്ന രാജ്യം?
ഇറാഖ്
ഇന്ത്യൻ ഗവേഷകർ കണ്ടെത്തിയ ഭൂമിയെക്കാൾ 5 ഇരട്ടി വലിപ്പമുള്ള ഗ്രഹം?
TOI 6651 B
2025-ലെ ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം? ദക്ഷിണാഫ്രിക്ക
ഐക്യരാഷ്ട്രസഭയുടെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
134
ഒന്നാം സ്ഥാനത്ത് സ്വിറ്റ്സർലൻഡ്
ഹാപ്പിനസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം?
126
ഒന്നാം സ്ഥാനത്ത് ഫിൻലാൻഡ്
ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ നിലവിൽ വന്നത്?
കൊൽക്കത്ത
സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായത്? തിരുവനന്തപുരം
ഐഎസ്ആർഒയുടെ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നത്?
കുലശേഖരപ്പട്ടണം (തമിഴ്നാട്)
ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ ആയി നിയമിതനായത്?
കിഷോർ മക്വാന
ഭാരതീയ പഞ്ചാംഗമനുസരിച്ച് സമയം പ്രദർശിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ വേദഘടികാരം നിലവിൽ വന്ന സംസ്ഥാനം?
മധ്യപ്രദേശ്
2024 ഫെബ്രുവരി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയ സംസ്ഥാനം?
ഉത്തരാഖണ്ഡ്
അന്താരാഷ്ട്ര വനിതാദിനം?
മാർച്ച് 8
2024 -ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം?
“സ്ത്രീകൾക്കായി നിക്ഷേപിക്കുക പുരോഗതിയെ ത്വരിതപ്പെടുത്തുക”
Invest in Women, Accelerate Progress
2024 മാർച്ച് ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന നിർണായകമായ ബില്ലിന് സെനറ്റിന്റെ അംഗീകാരം ലഭിച്ച രാജ്യം?
ഫ്രാൻസ്
ഇന്ത്യയുടെ 30-മത് കരസേന മേധാവിയായി ചുമതലയേറ്റത്?
ജനറൽ ഉപേന്ദ്ര ദ്വിവേദി
2024 നവംബറിൽ അന്തരിച്ച പണ്ഡിറ്റ് രാംനാരായണൻ ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
സാരംഗി
2024ലെ സന്തോഷ് ട്രോഫി വിജയികൾ? സർവീസസ്
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് ജില്ലാ ഭരണകൂടങ്ങൾ നടപ്പാക്കുന്ന ക്യാമ്പയിൻ?
നെല്ലിക്ക
2024 പുറത്ത് വിട്ട ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യൻ പാസ്പോർട്ടിന്റെ സ്ഥാനം?
82
ഒന്നാം സ്ഥാനത്ത് സിംഗപ്പൂർ
GI Tag – പദവി ലഭിച്ച മുഷ്ക് ബഡ്ജി അരി എവിടെ നിന്നുള്ള ഉത്പന്നമാണ്?
ജമ്മു കാശ്മീർ
ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതി ബജറ്റ് അവതരിപ്പിച്ച സംസ്ഥാനം?
കേരളം
അമിതഭാരം കയറ്റുന്ന വാഹനങ്ങളെ പിടികൂടുന്നതിനായി സംസ്ഥാനവ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധന? ഓപ്പറേഷൻ ഓവർലോഡ്
ഇന്ത്യയിൽ ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് പുറത്തിറക്കുന്ന ആദ്യ ജില്ല?
വയനാട്
ഏതു മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ ആണ് ഹേമ കമ്മീഷൻ?
സിനിമ
വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം?
കേരളം
2024 ജനുവരി മുതൽ ഡിസംബർ വരെയുഉള്ള
ആനുകാലിക വിവരങ്ങൾ (Current Affairs)