Weekly Current Affairs for Kerala PSC Exams| 2024 July 28-August 3|PSC Current Affairs|Weekly Current Affairs

2024 ജൂലൈ 28-ഓഗസ്റ്റ് 3 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 ജൂലൈ 28-ഓഗസ്റ്റ് 3 വരെയുള്ള ആനുകാലിക വിവരങ്ങൾ




2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യമെഡൽ നേടിയത്?
മനു ഭാകർ (ഹരിയാന)
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കല മെഡലാണ് നേടിയത്

ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ

ഒരു ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡും മനു ഭാകർ സ്വന്തമാക്കി


2024 ജൂലൈ ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായ മേപ്പാടി മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങൾ ഏതു ജില്ലയിലാണ്
വയനാട്


സംസ്ഥാനത്തെ സമ്പൂർണ്ണ ശുചിത്വ കേരളമായി പ്രഖ്യാപിക്കുന്നത് എന്ന്?
2025 മാർച്ച് 30


അടുത്തിടെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട അസമിലെ നിർമിതി?
മയ്ദം ശവകുടീരങ്ങൾ
അസമിലെ അഹോം രാജവംശത്തിന്റെ ശവകുടീരങ്ങളാണിവ


രാഷ്ട്രപതിഭവനിലെ ദർബാർ ഹാളിന്റെയും അശോക് ഹാളിന്റെയും പുതിയ പേരുകൾ

ദർബാർ ഹാളിന്റെ പുതിയ പേര്
ഗണതന്ത്ര മണ്ഡപ്
അശോക് ഹാളിന്റെ പുതിയ പേര്
അശോക് മണ്ഡപ്

ഗണതന്ത്ര എന്ന വാക്കിന്റെ അർത്ഥം റിപ്പബ്ലിക്


അയോധ്യയിലെ രാം ലല്ലയെ ചിത്രീകരിക്കുന്ന ലോകത്തെ ആദ്യ സ്റ്റാമ്പ് പുറത്തിറക്കിയത് ഏതു രാജ്യത്തിലാണ്
ലാവോസ്

സ്റ്റാമ്പ് പുറത്തിറക്കിയത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ



2024 -ലെ വനിതാ T20 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ?

ശ്രീലങ്ക
ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി യാണ് ശ്രീലങ്ക കിരീടം നേടിയത്
2024 -ലെ വനിത ടി20 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് വേദിയായ രാജ്യം
ശ്രീലങ്ക



ഇന്ത്യയിൽ ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ട തീയതി? ആഗസ്റ്റ് 23


ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ വെങ്കലം നേടിയത്?
മനു ഭാകർ, സരബ്ജോത് സിങ് ടീം


WazirX ഏതു രാജ്യത്തെ പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച്?
ഇന്ത്യ


ഇന്ത്യയിൽ സർക്കാർ മേഖലയിൽ ആദ്യമായി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് (Artist Data Bank) പുറത്തിറക്കിയത്?
കേരള സംഗീത നാടക അക്കാദമി


2006 -ൽ പാസാക്കിയ ശൈശവ വിവാഹ നിരോധന നിയമം എല്ലാ മതങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി?

കേരള ഹൈക്കോടതി
ഉത്തരവ് വിട്ടത്
ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ


സൂര്യനെയും ബാഹ്യ വലയങ്ങളെയും കുറിച്ച് പഠിക്കാൻ ഐഎസ്ആർഒ തയ്യാറാക്കുന്ന ദൗത്യത്തിന്റെ പേര്?
ആദിത്യ -L1


ഇന്ത്യയിൽ സീറോ കാർബൺ ആയ നഗരം?
സാഞ്ചി ( മധ്യപ്രദേശ് )


ഏതു കാലാവസ്ഥയിലും മണാലി -ലേ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിനായി നിർമ്മിക്കുന്ന ടണൽ?
ഷിൻകു ലാ ടണൽ


ലോക പ്രകൃതി സംരക്ഷണ ദിനം?
ജൂലൈ 28
World Nature Conservation Day


2024 -ലെ ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ പ്രമേയം?

ജനങ്ങളെയും ഭൂമിയെയും ബന്ധിപ്പിക്കുക, വന്യജീവി സംരക്ഷണത്തിൽ കൂടുതൽ ഡിജിറ്റൽ സാധ്യതകൾ കണ്ടെത്തുക”
Connecting People and Plants, Exploring Digital Innovation in Wildlife Conservation


2024ലെ കേരള സ്കൂൾ ഒളിമ്പിക്സിന്റെ വേദി?

കൊച്ചി
സംസ്ഥാന സ്കൂൾ കായികമേള
‘കേരള സ്കൂൾ ഒളിമ്പിക്സ് ‘ എന്നാണ് അറിയപ്പെടുക


2024 ജൂലൈ ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ ആരുടെ പ്രതിമയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അനാച്ഛാദനം ചെയ്തത്?
മഹാത്മാഗാന്ധി

ജപ്പാനിലെ ലിറ്റിൽ ഇന്ത്യ എന്നറിയപ്പെടുന്ന എഡോഗാവയിലെ ഫ്രീഡം പ്ലാസയിലാണ് ഗാന്ധി പ്രതിമ


2024 ജൂലായ് തയ്‌വാനിലും ഫിലിപ്പീൻസിലും കനത്ത നാശം വിതച്ച ചുഴലിക്കാറ്റ്?
ഗേമി ചുഴലിക്കാറ്റ്


2024 ജൂലൈ പുതുച്ചേരിയുടെ ലെഫ്റ്റനന്റ് ഗവർണറായ നിയമിതനായ മലയാളി?
കെ കൈലാഷ് നാഥ്


2023 കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

കവിത വിഭാഗത്തിൽ
തെരഞ്ഞെടുത്ത കവിതകൾ’
രചയിതാവ് കൽപ്പറ്റ നാരായണൻ

നോവൽ വിഭാഗത്തിൽ
സിൻ‘ രചയിതാവ് ഹരിതാ സാവിത്രി

ചെറുകഥ വിഭാഗം
‘ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രചയിതാവ് എൻ രാജൻ

ബാലസാഹിത്യ വിഭാഗത്തിൽ
‘പെൺകുട്ടിയും കൂട്ടരും’
രചയിതാവ് ഗ്രേസി


2023- ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടിയവർ?
എം ആർ രാഘവ വാരിയർ
സി എൽ ജോസ്


GI TAG പദവി ലഭിച്ച മുഷ്‌ക് ബഡ്ജി അരി എവിടെ നിന്നുള്ള ഉൽപ്പന്നമാണ്?
ജമ്മു കാശ്മീർ


2024 ജൂലൈ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പരമോന്നത ആദരവായ ഒളിമ്പിക് ഓർഡർ ലഭിച്ച ഇന്ത്യൻ ഷൂട്ടിംഗ് താരം?

അഭിനവ് ബിന്ദ്ര
2008 -ലെ ബീജിങ്‌ ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണം നേടി


അടുത്തിടെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ‘അൽഫാവ് ഗ്രാമം’ സ്ഥിതി ചെയ്യുന്ന രാജ്യം?
സൗദി അറേബ്യ


ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നഗര തുരങ്ക പ്രോജക്ട് നിലവിൽ വരുന്നത്?

മുംബൈ
മുംബൈയിൽ താനെയ്ക്കും ബോറിവാലിക്കും ഇടയിലാണ് വരുന്നത്


സ്ഥാപിതമായതിന്റെ 100- മത് വാർഷികം 2024 -ൽ ആഘോഷിക്കുന്ന അന്താരാഷ്ട്ര കായിക സംഘടന

ഫിഡെ
The International Chess Federation
1924 ജൂലൈ 20-ന് ഫ്രാൻസിലെ പാരീസിലാണ് ഫിഡെ സ്ഥാപിതമായത്


2024 ജൂലൈ ലോകമാന്യതിലക് നാഷണൽ അവാർഡ് ലഭിച്ചത്?
സുധാമൂർത്തി

ഗ്രാമീണ വികസനം, സാഹിത്യം, സാമൂഹിക പ്രവർത്തനം എന്നിവയിൽ മികച്ച സേവനം പരിഗണിച്ചാണ് പുരസ്കാരം.
ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം


യൂറോപ്പ്യൻ കമ്മീഷന്റെ പ്രസിഡണ്ടായി തുടർച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്?
ഉർസുല വോൺ ഡെർ ലിയെൻ


ഇന്ത്യയുടെ ആദ്യ സമ്പൂർണ്ണ റോബോട്ടിക് ഒപ്റ്റിക്കൽ റിസർച്ച് ടെലസ്കോപ്പ്?
ഗ്രോത്ത് ഇന്ത്യ

ഈ ടെലസ്കോപ്പ് ഭൂമിക്ക് അരികിലേക്ക് വരുന്ന ഒരു ചിന്ന ഗ്രഹത്തെ അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്
ലഡാക്കിലെ ഹാൻലെയിലെ ഇന്ത്യൻ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിലാണ് ഇത് സ്ഥിതി ചെയ്യുന്നത്


2024 ജൂലൈ അഗ്നിവീറുകൾക്ക് പോലീസ്, ജയിൽ, ഫോറസ്റ്റ് ഗാർഡ് നിയമനങ്ങളിൽ സംവരണം പ്രഖ്യാപിച്ച സംസ്ഥാനം?
രാജസ്ഥാൻ

2024 ജൂലായിൽ ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായ കോഴിക്കോട് ജില്ലയിലെ പ്രദേശം?
വിലങ്ങാട്

അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനം?
ജൂലൈ 30

2024 ജൂലൈ അന്തരിച്ച ഐറിഷ് എഴുത്തുകാരി?
എഡ്ന ഒ ബ്രേയൻ


ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഭാഗമായ ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത്

നരേഷ് ബേഡി, രാജേഷ് ബേഡി
‘ബേഡി ബ്രദേഴ്സ് ‘ എന്നറിയപ്പെടുന്നത്


18 വയസ്സിനു താഴെയുള്ള മുഴുവൻ കുട്ടികൾക്കും ഹീമോഫീലിയ ചികിത്സ യ്ക്കുള്ള മരുന്നായ ‘എമിസിസുമാബ് ‘ എന്ന മരുന്ന് സൗജന്യമായി നൽകാൻ തീരുമാനിച്ച സംസ്ഥാനം?
കേരളം

ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഈ മരുന്ന് സൗജന്യമായി നൽകുന്നത്


യൂറോപ്യൻ കാലാവസ്ഥ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 84 വർഷത്തിനിടെ ഭൂമിയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ദിനം ?
2024 ജൂലൈ 22


2024 ജൂലായിൽ തീപിടുത്തമുണ്ടായ ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി രൂപകൽപ്പന ചെയ്ത നാവികസേനയുടെ യുദ്ധക്കപ്പൽ?
INS ബ്രഹ്മപുത്ര


2020 -ലെ ഗാന്ധി- മണ്ടേല പുരസ്കാരത്തിന് അർഹയായത്?

റിഗോബെർട്ട മെഞ്ചു തും
സമാധാനത്തിനുള്ള നോബെൽ സമ്മാന ജേതാവും ഗ്വാട്ടിമാലയിലെ മനുഷ്യാവകാശ പ്രവർത്തകയുമാണ്


അടുത്തിടെ ചൊവ്വയിൽ സൾഫർ സാന്നിധ്യം കണ്ടെത്തിയ നാസയുടെ റോവർ?
ക്യൂരിയോസിറ്റി


2024 ജൂലായ് വിമാന അപകടം നടന്ന ഇന്ത്യയുടെ അയൽ രാജ്യം?
നേപ്പാൾ


100- ലേറെ വർഷങ്ങൾക്കുശേഷം പൊതുജനങ്ങൾക്ക് നീന്താനായി തുറന്നുകൊടുത്ത ഫ്രഞ്ച് നദി?
സെൻ നദി


കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യ കലാനിധി പുരസ്കാരം 2024 -ൽ ലഭിച്ചത്?
എം ടി വാസുദേവൻ നായർ


കേരളത്തിൽ തുടർച്ചയായി മന്ത്രി പദവി വഹിച്ചതിന്റെ റെക്കോർഡ് നേടിയ മന്ത്രി?
എ കെ ശശീന്ദ്രൻ


ശനിയെക്കുറിച്ചും അതിന്റെ വളയങ്ങളെക്കുറിച്ചും പഠിക്കാനായി നാസ വിക്ഷേപിച്ച ദൗത്യം?
കാസിനി


ഓണക്കാലത്ത് ഏറെ ആവശ്യക്കാരുള്ള ജമന്തി, മുല്ലപ്പൂ, ചെണ്ടുമല്ലി, വാടാമുല്ല എന്നിവ സംസ്ഥാനത്ത് കുറഞ്ഞത് ആയിരം ഏക്കറിലെങ്കിലും കൃഷി ചെയ്യുന്നതിനുള്ള കുടുംബശ്രീയുടെ പദ്ധതി?
നിറപ്പൊലിമ 2024


അന്താരാഷ്ട്ര കടുവാ ദിനം
ജൂലൈ 29
International Tiger Day


2024 ജൂലായ് ഓക്സിജൻ ശ്വസിക്കുന്ന റോക്കറ്റ് പരീക്ഷണം നടത്തിയ രാജ്യം? ഇന്ത്യ


കുട്ടികൾക്കുവേണ്ടിയുള്ള ദീർഘകാല സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതി?
എൻ പി എസ് വാത്സല്യ പദ്ധതി


കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിനായുള്ള പദ്ധതി?

പൂർവോദയ പദ്ധതി
പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ ബീഹാർ, പശ്ചിമബംഗാൾ, ജാർഖഡ്, ഒഡീഷ്യ, ആന്ധ്രപ്രദേശ്



സ്വദേശി ദർശൻ പദ്ധതിയിൽ പുതിയതായി ഉൾപ്പെടുത്തിയ കേരളത്തിലെ നാലു വിനോദസഞ്ചാര കേന്ദ്രങ്ങൾ?
വർക്കല, കുമരകം, ബേപ്പൂർ, തലശ്ശേരി

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് സ്വദേശിദർശൻ


അടുത്തിടെ ഡാർക്ക് ഓക്സിജൻ കണ്ടെത്തപ്പെട്ട സമുദ്രം?
പസഫിക് സമുദ്രം


ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2024 ന്റെ വേദി?
ന്യൂഡൽഹി


2024 ജൂലൈ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിൽ സ്വർണനാണയം പുറത്തിറക്കിയ രാജ്യം

ഫ്രാൻസ്
പാരീസിലെ ഗ്രെവിൻ മ്യൂസിയമാണ് ഷാരൂഖ് ഖാന്റെ ചിത്രം പതിച്ച സ്വർണനാണയം പുറത്തിറക്കിയത്


കൃഷി വകുപ്പിന്റെ കർഷക അവാർഡുകളിൽ പുതുതായി ഉൾപ്പെടുത്തിയ അവാർഡുകൾ?

സി അച്യുതമേനോൻ സ്മാരക അവാർഡ്
എം എസ് സ്വാമിനാഥൻ അവാർഡ്


ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി ആദായ നികുതി ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം?
ഒമാൻ


ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ് നിലവിൽ വരുന്നത്?
ദുബായ്


2024 ജൂലായിൽ നിപ വൈറസ് ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്ത ജില്ല?
മലപ്പുറം


24 മണിക്കൂറിനുള്ളിൽ 11 ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ട് റെക്കോർഡ് സ്ഥാപിച്ച ഇന്ത്യൻ നഗരം?
ഇൻഡോർ (മധ്യപ്രദേശ്)


ചരിത്രത്തിൽ നോബൽ സമ്മാനം നേടിയ ഒരേയൊരു ഒളിമ്പ്യൻ
ഫിലിപ്പ് നോയൽ ബേക്കർ (ഗ്രേറ്റ് ബ്രിട്ടൻ )

1920 -ലെ ഒളിമ്പിക്സിൽ 1500 മീറ്ററിൽ വെള്ളി മെഡൽ ജേതാവായ ഫിലിപ്പ് നോയൽ ബേക്കർ
1959 -ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയുട്ടുണ്ട്


ഐ എസ് ഒ സർട്ടിഫിക്കേഷന്‍ ലഭിച്ച സംസ്ഥാന സർക്കാറിന്റെയും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത കമ്പനി
കെ -റെയിൽ (കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് )


ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 2020 -ൽ ഭൂമിയിൽ എത്തിച്ച മണ്ണിലും പാറക്കഷണങ്ങളിലും ജല തന്മാത്രകൾ അടങ്ങിയ ധാതു കണ്ടെത്തിയ രാജ്യം? ചൈന


യുനെസ്കോയുടെ ലോക പൈതൃക സമിതിയുടെ 46- മത് സമ്മേളനവേദി? ഡൽഹി

കാൻസർ ചികിത്സയ്ക്കായി വ്യക്തിഗത വാക്സിനുകൾ വികസിപ്പിക്കുന്ന Queensland University എവിടെയാണ്?
ഓസ്ട്രേലിയ


പൊളിക്കാനായി കണ്ണൂരിൽ എത്തിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി?

INS സിന്ധുധ്വജ്
നാവികസേനയുടെ ഭാഗമായി 35 വർഷം പ്രവർത്തിച്ച INS സിന്ധുധ്വജ് 2022 ജൂലൈ 16 -നാണ് ഡികമ്മിഷൻ ചെയ്തത്


ലോക ഒ ആർ എസ് ദിനം?
ജൂലൈ 29

2024 ജൂലായിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ അമ്പയർ ആയി അരങ്ങേറിയ മലയാളി?
രാജേഷ് പിള്ള


ഖനികൾക്കും ധാതുക്കളുള്ള പ്രദേശങ്ങൾക്കും നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് വിധി പ്രസ്താവിച്ചത്
സുപ്രീം കോടതി


കേരളത്തിൽ സു – കം -സഫാരി പാർക്ക് സ്ഥാപിതമാകുന്നത്
തളിപ്പറമ്പ് (കണ്ണൂർ)


ശാസ്ത്ര ഗവേഷണത്തിനും കണ്ടുപിടുത്തങ്ങൾ പ്രോത്സാഹിപ്പിക്കാനുമായി ആരംഭിച്ച ഓൺലൈൻ പ്ലാറ്റ്ഫോം?
വി -ലാബ്സ്


2024 ജൂലൈ മുൻ മുഖ്യമന്ത്രി
സി അച്യുതമേനോന്റെ പ്രതിമ സ്ഥാപിതമാകുന്നത്?
തിരുവനന്തപുരം


ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി നിയമിതനായത് ആര്?
മനോജ് മിത്തൽ


ചരിത്രത്തിൽ ആദ്യമായി ഒരു സ്റ്റേഡിയത്തിന് പുറത്തുവച്ച് ഉദ്ഘാടന ചടങ്ങുകൾ നടത്തിയ ഒളിമ്പിക്സ്?
2024 പാരീസ് ഒളിമ്പിക് സ്

ദക്ഷിണേന്ത്യയിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈ ഓവർ നിലവിൽ വന്നത്? ബംഗളൂരു


ലോക മഴ ദിനം?
ജനുവരി 29


ചന്ദ്രനിൽ ജലാംശം സ്ഥിരീകരിച്ച ചൈനയുടെ ചാന്ദ്ര ദൗത്യം?
Chang e -5
യു എൽ എം -1 എന്നാണ് പേരിട്ടിരിക്കുന്നത്


സ്വാസ്ഥ്യ നഗരം പദ്ധതിക്ക് കീഴിൽ ക്ഷയരോഗ വിമുക്ത മുൻസിപ്പാലിറ്റികൾക്കായി സവിശേഷ മാതൃക പുറത്തിറക്കിയ സംസ്ഥാനം? തെലങ്കാന


2024 പി എം സ്വാനിധി പുരസ്കാരം നേടിയ കേരളത്തിലെ നഗരസഭ?

തിരുവനന്തപുരം നഗരസഭ


സിയാച്ചിൻ ഹിമാനിയിൽ നിയമിക്കപ്പെട്ട കോർപ്സ് ഓഫ് ആർമി എയർ ഡിഫൻസിൽ നിന്നുള്ള ആദ്യ വനിത ഓഫീസർ?
ക്യാപ്റ്റൻ സുപ്രീത സി ടി


ഒളിമ്പിക്സ് 2024ന് ഹ്രസ്വ രൂപത്തിലുള്ള ഉള്ളടക്കം നൽകുന്നതിന് ജിയോ സിനിമയുമായി പങ്കാളിയാവുന്നത്
ഷെയർ ചാറ്റ്


10-മത് ദേശീയ കമ്മ്യൂണിറ്റി റേഡിയോ അവാർഡിൽ തീമാറ്റിക് അവാർഡ് രണ്ടാം സ്ഥാനം നേടിയ കേരളത്തിൽ നിന്നുള്ള റേഡിയോ സ്റ്റേഷൻ?
റേഡിയോ കൊച്ചി 90FM


കേരള പോലീസിന്റെ കീഴിൽ ഉദ്യോഗസ്ഥർക്കും കുടുംബങ്ങൾക്കും പ്രത്യേക പരാതിപരിഹാര പദ്ധതി? കരുതൽ പദ്ധതി


ബഹിരാകാശ നിലയം പൊളിക്കാൻ കരാർ നൽകിയ സ്പേസ് ഏജൻസി?

NASA
പൊളിക്കാനുള്ള കരാർ ഏറ്റെടുത്തത്
ഇലോൺ മസ്കിന്റെ
സ്പേസ് എക്സ് കമ്പനി
ബഹിരാകാശത്ത് മനുഷ്യൻ നിർമ്മിച്ച ഏറ്റവും വലിയ നിർമ്മിതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം
ഏതാണ്ട് ഒരു ഫുട്ബോൾ മൈതാനത്തിന്റെ വലുപ്പം ഉണ്ട്

Weekly Current Affairs | 2024 ജൂലൈ 28-ഓഗസ്റ്റ് വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.