Weekly Current Affairs for Kerala PSC Exams| 2024 July 14-20|PSC Current Affairs|Weekly Current Affairs

2024 ജൂലൈ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 ജൂലൈ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ

ഇന്ത്യക്ക് പുറത്ത് ആദ്യ ജനൗഷധി കേന്ദ്രം പ്രവർത്തനം ആരംഭിച്ച രാജ്യം?
മൗറീഷ്യസ്


കേരള സർക്കാർ നഗരസഭകളിൽ നടപ്പിലാക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതനം?
346


വ്യവസായ നയത്തിൽ സമഗ്ര എ ഐ (AI) നയം പ്രഖ്യാപിച്ച സംസ്ഥാനം?
കേരളം


2024 -ലെ കോപ്പ അമേരിക്ക ഫുട്ബോൾ ജേതാക്കൾ?

അർജന്റീന
ഫൈനലിൽ കൊളംബിയയെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്

അർജന്റീനയുടെ തുടർച്ചയായ രണ്ടാം കോപ്പ അമേരിക്ക (COPA AMERICA) കിരീടമാണിത്
16- തവണയാണ് അർജന്റീന കിരീടം നേടുന്നത്


സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ?
ജസ്റ്റിസ് ഹേമ കമ്മീഷൻ


99-ലെ വെള്ളപ്പൊക്കം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാപ്രളയത്തിന്റെ എത്രാം വാർഷികമാണ് 2024 ജൂലായിൽ ആചരിച്ചത്?
നൂറാം വാർഷികം

1924 ലാണ് വെള്ളപ്പൊക്കം ഉണ്ടായത്
(കൊല്ലവർഷം 1099) അതിനാലാണ്
99-ലെ വെള്ളപ്പൊക്കം എന്ന് വിശേഷിപ്പിക്കുന്നത്


9- മത് ഏഷ്യാ കപ്പ് ട്വന്റി 20 വനിതാ ക്രിക്കറ്റ് ടീമിന്റെ വേദി?
ശ്രീലങ്ക


2024 ജൂലൈ അന്തരിച്ച ലോകപ്രശസ്ത ഹൃദയശാസ്ത്രക്രിയ വിദഗ്ധൻ?
ഡോ. എം എസ് വല്യത്താൻ

കൃത്രിമ ഹൃദയവാൽവുകളുടെ നിർമ്മാണ പ്രക്രിയയിൽ വലിയ പങ്കു വഹിച്ചു

തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറുമായിരുന്നു

എം എസ് വല്യത്താന്റെ ആത്മകഥയുടെ പേര്
മയൂരശിഖ


2024- ലെ 45 മത് ചെസ്സ് ഒളിമ്പിയാഡി നുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്
ഡി ഗുകേഷ്, ആർ പ്രഗ്നനന്ദ
വേദി- ബുഡാഫെസ്റ്റ് (ഹംഗറി)


16-ാം ധനാകാര്യ കമ്മീഷൻ രൂപവൽക്കരിച്ച ഉപദേശ സമിതിയുടെ കൺവീനർ?
ഡോ. പൂനം ഗുപ്ത


2024 ലെ വിംബിൾഡൺ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നേടിയത്?

കാർലോസ് അൽക്കരാസ് (സ്പെയിൻ)
ഫൈനലിൽ സെർബിയയുടെ നോവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്

2024 ലെ വിംബിൾഡൺ വനിതാ വിഭാഗം സിംഗിൾസ് കിരീടം ജേതാവായത്?
ബാർബറാ ക്രെജിക്കോവ
(ചെക്ക് റിപ്പബ്ലിക്)


ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായമാകാൻ കേന്ദ്രസർക്കാറിന്റെ ആദ്യ ദേശീയ ലഹരി വിരുദ്ധ ടോൾഫ്രീ നമ്പർ?
1933

‘മാനസ് ‘ എന്നു പേരിട്ട സഹായകനമ്പർ കുറ്റകൃത്യങ്ങളെക്കുറിച്ച് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) യെ അറിയിക്കുവാനുള്ള സംവിധാനമാണ്


2024 -ലെ യൂറോകപ്പ് ഫുട്ബോൾ കിരീടം നേടിയത്?
സ്പെയിൻ

ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് സ്പെയിൻ കിരീടം നേടിയത്
വേദി ജർമ്മനി


ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്?
സൂര്യകുമാർ യാദവ്

രോഹിത് ശർമ നായക പദവി ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്തത്


സർക്കാർ ഓഫീസുകളിൽ ജോലിയിൽ സഹായിക്കാൻ കെൽട്രോൺ വികസിപ്പിച്ചെടുത്ത എഐ സോഫ്റ്റ്‌വെയർ ടൂളുകൾ?
ഡിജി സ്മാർട്ട്, കെല്ലി

ഫയലുകൾ ഡിജിറ്റൈസ് ചെയ്യാനാണ്
ഡിജി സ്മാർട്ട്
നിർമിത ബുദ്ധിയിലൂടെ കെൽട്രോൺ സൃഷ്ടിച്ച ചാറ്റ് ബോട്ടാണ് കെല്ലി


കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16-മത് രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചിത്രമേളയുടെ വേദി?
തിരുവനന്തപുരം


എം ടി വാസുദേവൻനായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജി ചലച്ചിത്രം?
മനോരഥങ്ങൾ

എം ടി വാസുദേവൻ നായരുടെ ഒമ്പത് തിരക്കഥകളുടെ ദൃശ്യാവിഷ്കാരണമാണ് മനോരഥങ്ങൾ

ഓളവും തീരവും, അഭയം തേടി വീണ്ടും, കാഴ്ച, സ്വർഗം തുറക്കുന്ന സമയം
ഷെർലക്ക്, കടൽക്കാറ്റ്, വിൽപ്പന
കടുഗണ്ണാവ ഒരു യാത്ര കുറിപ്പ്, ശിലാ ലിഖിതം എന്നീ ചിത്രങ്ങളാണ് ഉള്ളത്


ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന 22000 പാഠപുസ്തകങ്ങൾ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യൻ ഭാഷകളിലാക്കാനുള്ള യുജിസി പദ്ധതി?

അസ്മിത
ഭാരതീയ ഭാഷാ സമിതിയും യുജിസിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്


2024 ജൂലൈ കൊതുകുകളിലൂടെയും മണൽ ഈച്ചകളിലൂടെയും പകരുന്ന അപൂർവ്വരോഗമായ ചാന്ദിപുര വൈറസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം?

ഗുജറാത്ത്
കുട്ടികളിലാണ് ഈ രോഗബാധ കൂടുതൽ

1965 -ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ചാന്ദിപുര ഗ്രാമത്തിലാണ് ഇന്ത്യയിൽ ആദ്യമായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്

4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം?
പെറു


ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രം നിലവിൽ വരുന്നത്?
ബീഹാർ (കിഴക്കൻ ചമ്പാരൻ ജില്ല)


2024 ജൂലായ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ജീവിവൈവിധ്യമുള്ള സംസ്ഥാനം?
കേരളം


സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തുവിട്ട ജന്തു വൈവിധ്യ സർവ്വേയിൽ കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ചീവീട്?

പുരാനാ ചീവീടാ
കോട്ടയത്ത് നിന്നാണ് കണ്ടെത്തിയത്


അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ നൂറാം ജന്മ വാർഷികത്തിന്റെ ഭാഗമായി എത്ര രൂപയുടെ പ്രത്യേക സ്മാരക നാണയമാണ് 2024 ജൂലായ് കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തിറക്കിയത്?
100


മണ്ടേല ദിനം?
ജൂലൈ 18

നെൽസൺ മണ്ടേല ആത്മകഥ
Long walk to freedom


2022 ജൂലൈ ഹയർസെക്കൻഡറി കോഴ്സുകൾ പ്രീഡിഗ്രി മാതൃകയിൽ ആക്കാൻ ശുപാർശ ചെയ്ത കമ്മീഷൻ?
വി കാർത്തികേയൻ കമ്മീഷൻ


ഐസി സാറ്റ് 2 ഉപഗ്രഹം ഏതു സ്പേസ് ഏജൻസിയുടെതാണ്?
NASA

രാമസേതുവിന്റെ കടലിനടിയിലെ വിശദമായ ഭൂപടം പുറത്തിറക്കാൻ
ISRO യെ സഹായിച്ച നാസയുടെ ഉപഗ്രഹമാണ് ഐസി സാറ്റ് 2

ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള മാന്നാർദ്ദീപിനും ഇന്ത്യയിലെ രാമേശ്വരം ദ്വീപിലും ഇടയിലാണ് രാമസേതു


ഏതു സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായിട്ടാണ് ശാരദ മുരളീധരൻ നിമിതയാകുന്നത്?
കേരളം


ലോകത്തെ ആദ്യ കണ്ണാടി നോവലായ ‘അക്ഷരമുഖി -അത്ഭുത കണ്ണാടിയിലെ അക്ഷരങ്ങൾ‘ എന്ന നോവലിന്റെ രചയിതാവ് ?

ആറ്റൂർ സന്തോഷ് കുമാർ
കണ്ണാടിയുടെ പ്രതിബിംബത്തിന്റെ സഹായത്തോടെ മാത്രമേ ഈ നോവൽ വായിക്കുവാൻ കഴിയുകയുള്ളൂ


പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ മഞ്ഞപ്പൊട്ടുവാലൻ ഏതു ജീവി വർഗ്ഗത്തിൽ പെടുന്നു?

പാമ്പ്
ശാസ്ത്രീയ നാമം –യൂറോപെൽറ്റിസ് കോഡോമാകുലാറ്റ
Uropeltis caudomaculata


കിടപ്പുരോഗികളെ വീട്ടിലെത്തി പരിശോധിക്കുന്ന അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ വിഭാഗങ്ങളുടെ പരിചരണം പദ്ധതി?
അരികെ


2024 ജൂലൈ അന്തരിച്ച അരോമ മണി എന്ന എം മണി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
സിനിമ


2024 ജൂലൈ ‘സാർക്കോ’ എന്ന ആത്മഹത്യാ പേടകം അവതരിപ്പിച്ച രാജ്യം?

സ്വിറ്റ്സർലൻഡ്
ഉപജ്ഞാതാവ് –ഫിലിപ്പ് നിറ്റ്ഷ്കെ (ഓസ്ട്രേലിയ) 


പ്രമുഖ റിസർച്ച് സ്ഥാപനമായ സാവിൽസ് നടത്തിയ വാർഷിക സർവേ
പ്രകാരം ലോകത്തിലെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യൻ നഗരം? ബംഗളൂരു


ലോകത്തെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ മറ്റ് ഇന്ത്യൻ നഗരങ്ങൾ
മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, ഡൽഹി ഇന്നീ നഗരങ്ങളാണ്


റഷ്യയിൽ നിരോധനം ഏർപ്പെടുത്തിയ ഓൺലൈൻ ദിനപത്രം?
മോസ്കോ ടൈംസ്


രൂപം മാറ്റം വരുത്തിയ വാഹനങ്ങൾ പിടികൂടാനായി മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ ഥാർ


അതിർത്തി മേഖലയിൽ വനവത്കരണം പ്രോത്സാഹിപ്പിക്കുന്ന ‘മിത്രവന പദ്ധതി’ നടപ്പാക്കുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്


ഒപ്റ്റിമസ് എന്ന വർക്ക് ഷോപ് ഉപഗ്രഹ വിക്ഷേപണവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം?
ഓസ്ട്രേലിയ

ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഉപഗ്രഹം ആണ് ഒപ്റ്റിമസ് ബഹിരാകാശത്ത് മറ്റു ഉപഗ്രഹങ്ങളുടെ തകരാർ കണ്ടെത്തി പരിഹരിക്കുവാൻ കഴിയും


2024 ജൂലൈ മൈക്ക ഖനികൾ ബാലവേല വിമുക്തമായി പ്രഖ്യാപിച്ച സംസ്ഥാനം?
ജാർഖണ്ഡ്


2024 ജൂലൈ ചരിത്ര പ്രാധാന്യമുള്ള രേഖകൾ നശിപ്പിച്ചാൽ അഞ്ചുവർഷം തടവും 25,000 രൂപയും വരെ ശിക്ഷ ലഭിച്ചേക്കാവുന്ന പൊതുരേഖ ബിൽ അവതരിപ്പിച്ച സംസ്ഥാനം?

കേരളം
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്


നേപ്പാൾ പ്രധാനമന്ത്രിയായി അധികാരം ഏറ്റത്
കെ പി ശർമ ഒലി

നേപ്പാൾ പ്രധാനമന്ത്രിയായി നാലാം തവണയാണ് പ്രധാനമന്ത്രിയാകുന്നത്


പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം?
ധിനിധി ദേസിങ്കു (നീന്തൽത്താരം)


അന്താരാഷ്ട്ര കയാക്കിംഗ് ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിതമായത്?
പുലിക്കയം (കോടഞ്ചേരി, കോഴിക്കോട്


അന്താരാഷ്ട്ര നീതിന്യായ ദിനം?
ജൂലൈ 17

1998 മുതൽ എല്ലാ വർഷവും ലോകം അന്താരാഷ്ട്ര നീതിന്യായ ദിനം ആചരിച്ചു വരുന്നു


ഹൽവ ചടങ്ങ് എന്തുമായി ബന്ധപ്പെട്ടതാണ്?
ബജറ്റ്

ബജറ്റ് അവതരണത്തിന് ഒരാഴ്ച മുമ്പ് ആരംഭിക്കുന്ന പരമ്പരാഗത ചടങ്ങാണ് ഹൽവ ചടങ്ങ്


ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിത A ടീമിന്റെ ക്യാപ്റ്റൻ?
മിന്നുമണി


മാതാപിതാക്കളോടൊപ്പം സമയം ചെലവിടാൻ സർക്കാർ ജീവനക്കാർക്ക് രണ്ടുദിവസം അവധി അനുവദിച്ച സംസ്ഥാനം?
അസം


റോഡ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ലോക് പഥ് ആപ്പ് പുറത്തിറക്കിയ സംസ്ഥാനം?
മധ്യപ്രദേശ്


പ്രസംഗത്തിനിടെ വധശ്രമത്തിനിരയായ റൊണാൾഡ് ട്രംപ് ഏത് രാജ്യത്തിന്റെ മുൻപ്രസിഡന്റ് ആണ്?
അമേരിക്ക


ലോക പാമ്പ് ദിനം?
ജൂലൈ 16

ഇന്ത്യയിൽ ആദ്യമായി പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി കേരള വനംവകുപ്പ് ആരംഭിച്ച ആപ്പ്?
സർപ്പ


കുറ്റവാളികൾക്ക് അവരുടെ കുടുംബത്തിലെ സന്തോഷ ദിവസങ്ങളിൽ പരോൾ നൽകാൻ തീരുമാനിച്ച ഉത്തരവ് പുറപ്പെടുവിച്ച ഹൈകോടതി?
ബോംബെ ഹൈക്കോടതി


Weekly Current Affairs | 2024 ജൂലൈ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.