Weekly Current Affairs for Kerala PSC Exams| 2024 June 9-15 | PSC Current Affairs | Weekly Current Affairs |






2024 ജൂൺ 9-15 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 ജൂൺ 9-15 വരെയുള്ള ആനുകാലിക വിവരങ്ങൾ

ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി സ്ഥാനമേൽക്കുന്നത്?

ലെഫ്.  ജനറൽ ഉപേന്ദ്ര ദ്വിവേദി
നിലവിലെ കരസേനാ മേധാവി ജനറൽ മനോജ് പണ്ഡേ ജൂൺ 30- ന് സ്ഥാനമൊഴിയും


2024 ജൂണിൽ എത്ര അംഗ കേന്ദ്രമന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്?
72
മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കേന്ദ്രമന്ത്രിസഭയിൽ അംഗങ്ങളായ മലയാളികൾ?
സുരേഷ് ഗോപി, ജോർജ് കുര്യൻ

പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ്   സുരേഷ് ഗോപിക്ക് ലഭിച്ചത്
ന്യൂനപക്ഷ ക്ഷേമം, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ജോർജ് കുര്യന് ലഭിച്ചത്

മലയാള സിനിമയിൽ നിന്നുള്ള ആദ്യ കേന്ദ്ര മന്ത്രിയാണ് സുരേഷ് ഗോപി

മൂന്നാം മോദി സർക്കാർ ക്യാബിനറ്റിലെ വനിതാ മന്ത്രിമാർ?
നിർമ്മല സീതാരാമൻ- ധനകാര്യം കോർപ്പറേറ്റ് കാര്യം
അന്നപൂർണ്ണാദേവി വനിത- ശിശുക്ഷേമം

ലോക സാമ്പത്തിക ഫോറം 2024 ജൂണിൽ പുറത്തിറക്കിയ ആഗോള ലിംഗ സമത്വ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ഐസ് ലൻഡ്
രണ്ടാംസ്ഥാനത്ത് ഫിൻലാൻഡ്
മൂന്നാം സ്ഥാനത്ത് നോർവേ
ഇന്ത്യയുടെ സ്ഥാനം 129
2023 -ൽ ഇന്ത്യ127 സ്ഥാനമായിരുന്നു

2024 ജൂണിൽ വിജയകരമായി പരീക്ഷിച്ച ലോകത്തിലെ ഏറ്റവും വലുതും കരുത്തുറ്റതുമെയ റോക്കറ്റ്?
സ്റ്റാർഷിപ്പ്

2024 ജൂണിൽ അന്തരിച്ച ഈനാട് മാധ്യമ ഗ്രൂപ്പിന്റെ ചെയർമാനും രാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനുമായ വ്യക്തി? രാമോജി റാവു

ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ വനിതാ ഹെലികോപ്റ്റർ പൈലറ്റ്?
അനാമിക ബി രാജീവ്

ദേശീയ സാമ്പിൾ ഓഫീസ് പുറത്തുവിട്ട ഗാർഹിക ഉപഭോഗ ചെലവിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സമ്പന്നമായ ഗ്രാമങ്ങൾ ഉള്ള സംസ്ഥാനം?
കേരളം

2024 ജൂൺ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുമായ വ്യക്തി?

രുചിര കാംബോജ്
യു എന്നിലെ ഇന്ത്യൻ അംബാസിഡർ എന്ന സ്ഥാനമൊഴിയുന്ന ആദ്യത്തെ വനിതാ നയതന്ത്രജ്ഞയാണ്
രുചിര കാംബോജ്

സംഗീത നാടക അക്കാദമി പുരസ്കാരം 2023  ഫെലോഷിപ്പിന് തെരഞ്ഞെടുത്ത വ്യക്തികൾ?
പ്രൊഫ. പാറശാല രവി (മൃദംഗാചാര്യൻ
ടി എം അബ്രഹാം
(നാടക സംവിധായകൻ
കലാ വിജയൻ
(മോഹിനിയാട്ടം കലാകാരി

2024 -ലെ നോർവേ ചെസ്സ് പുരുഷ കിരീടം നേടിയത്?

മാഗ്നസ് കാൾസൺ ( നോർവേ )
ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പ്രഗ്നനന്ദയ്ക്ക് മൂന്നാം സ്ഥാനം

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി?
പി കെ മിശ്ര

2024 ജൂണിൽ KASA എന്ന ബഹിരാകാശ ഏജൻസി ആരംഭിച്ച രാജ്യം
ദക്ഷിണ കൊറിയ

2024 ജൂണിൽ അന്തരിച്ച ‘ഭൂമിയുടെ ഉദയം’ ക്യാമറയിൽ പകർത്തിയ യുഎസ് ബഹിരാകാശ ശാസ്ത്രജ്ഞൻ?
വില്യം ആൻഡേഴ്‌സ്

1968 -ൽ ചന്ദ്രനെ ആദ്യമായി ചുറ്റി സഞ്ചരിച്ച നാസയുടെ അപ്പോളോ 8 ദൗത്യ പേടകത്തിന്റെ പൈലറ്റ് ആയിരുന്നു വില്യം ആൻഡേഴ്‌സ്

ബഹിരാകാശത്തു നിന്ന് പകർത്തിയ ഭൂമിയുടെ ആദ്യ വർണ്ണ ചിത്രം ആയിരുന്നു അത്

2024 ലെ യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് (യൂറോ കപ്പ് ഫുട്ബോൾ) വേദി?

ജർമ്മനി
2024 -ലെ ഭാഗ്യചിഹ്നം ആൽബർട്ട് (ALBART) എന്ന കരടി

അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ വ്യക്തി?

ടി കെ ചാത്തുണ്ണി
ഫെഡറേഷൻ കപ്പ് (1990) ആദ്യമായി നേടിയ കേരള പോലീസ് ടീമിന്റെ പരിശീലകൻ ആയിരുന്നു
ഫുട്ബോൾ മൈ സോൾ (ആത്മകഥ)

ഒ വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരം 2023
നോവൽ വിഭാഗം- വി ഷിനിലാൽ നോവൽ 124
കഥാവിഭാഗം- കെ പി രാമനുണ്ണി ഹൈന്ദവം, ശരീര ദൂരം
യുവകഥാ വിഭാഗം –ജിൻഷാ ഗംഗ
( തേറ്റ )

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും അധികാരത്തിയ പ്രധാനമന്ത്രി?
നരേന്ദ്രമോദി

The Bridge of National Unity
എന്ന കാൽ നടപ്പാലം നിലവിൽ വന്ന രാജ്യം?
ഹംഗറി

ഇന്ത്യയിൽ ആദ്യമായി വന്യമൃഗ ശല്യം തടയുന്നത്തിനായി AI സ്മാർട്ട് ഫെൻസിങ് സ്ഥാപിക്കുന്നത് സംസ്ഥാനം?

കേരളം
ആദ്യമായി സ്ഥാപിക്കുന്നത് ചെതലയം ഫോറസ്റ്റ് റെയിഞ്ച് (വയനാട് )

ബാലവേല വിരുദ്ധ ദിനം?
ജൂൺ 12

2024 -ലെ പ്രമേയം
“നമുക്ക് നമ്മുടെ പ്രതിബദ്ധതകളിൽ  പ്രവർത്തിക്കാം : ബാലവേല അവസാനിപ്പിക്കുക”
Let’s act on our commitments: End Child Labour
ആദ്യമായി ആചരിച്ചത് 2002

2024 ഫ്രഞ്ച് ഓപ്പൺ വനിത സിംഗിൾസ് കിരീടം ജേതാവ്?
ഇഗ സ്വിയാടെക് (പോളണ്ട്)

2024 ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്?
കാർലോസ് അൽക്കാരസ് 
(സ്പെയിൻ)

2024 ജൂണിൽ അന്തരിച്ച കൊളസ്ട്രോൾ മരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

അഖിര എൻഡോ
കൊളസ്ട്രോൾ കുറയ്ക്കാനുള്ള മരുന്നായ സ്റ്റാറ്റിൻ കണ്ടുപിടിച്ച ജപ്പാനീസ് ശാസ്ത്രജ്ഞൻ അഖിര എൻഡോ

അരുണാചൽപ്രദേശിന്റെ മുഖ്യമന്ത്രി ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?

പ്രേമ ഖണ്ഡു
തുടർച്ചയായ മൂന്നാം തവണയാണ് പ്രേമ ഖണ്ഡു അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയാകുന്നത്

അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം നേടിയ ആദ്യ ഇന്ത്യൻ താരം?

പൂജാ തോമർ
മുസാഫർ നഗർ ഉത്തർപ്രദേശ്

2024-ലെ കുടുംബശ്രീ കലോത്സവത്തിൽ ജേതാക്കളായത്?
കാസർകോട്
വേദി കാസർകോട്

അടുത്തിടെ പ്രകാശനം ചെയ്ത ‘വിശ്വാസപൂർവ്വം’ എന്ന ആത്മകഥ എഴുതിയത്?
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

പ്രീ -പ്രൈമറി കുട്ടികളുടെ ശാക്തീകര ണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി?

ബാല (BAALA) പദ്ധതി
കേരള വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി

കേന്ദ്രമന്ത്രിസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം?
7
മൂന്ന് മോദി സർക്കാരിലും അംഗമായ ഏകവനിത നിർമ്മല സീതാരാമൻ
അന്നപൂർണ്ണാദേവി
ശോഭ കരന്ദ് ലാജെ, രക്ഷാ ഖഡ്സെ
സാവിത്രി താക്കൂർ
നിബുബെൻ ബംഭാനിയ
അനുപ്രിയ പട്ടേൽ

ഒഡീഷ്യ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രി?
മോഹൻ ചരൺ മാജി
ഒഡീഷയുടെ 15- മത്തെ മുഖ്യമന്ത്രി

കേരളത്തിൽ ആദ്യമായി കാക്കകളിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ച ജില്ല?  ആലപ്പുഴ

ആലപ്പുഴ മുഹമ്മയിൽ ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്

കേരളം സമ്പൂർണ്ണ പേവിഷമുക്ത സംസ്ഥാനം എന്ന ലക്ഷ്യം
കൈവരിക്കുന്നതിനായി കൊല്ലം കോർപ്പറേഷനും മൃഗ സംരക്ഷണ വകുപ്പും ചേർന്ന് ആരംഭിച്ച പദ്ധതി?

കാവ പദ്ധതി (CAWA- Compassion for Animals Welfare Association)

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത്?

അജിത് ഡോവൽ
ഈ പദവിയിൽ തുടർച്ചയായി മൂന്നുതവണ നിയമിതനാകുന്ന ആദ്യ വ്യക്തിയാണ്

ഹീമോഫീലിയ രോഗികളുടെ ചികിത്സയ്ക്കായിള്ള മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ 2024 ൽ വേൾഡ് ഫെഡറേഷൻ ഓഫ് ഹിമോഫീലിയയുടെ അന്തർദേശീയ അംഗീകാരം ലഭിച്ച കേരളത്തിലെ ആശുപത്രി?
ആലുവ ജില്ല ആശുപത്രി

2025- ലെ ജൂനിയർ ഹോക്കി ലോകകപ്പ് വേദി?

ഇന്ത്യ
നാലാം തവണയാണ് ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പിന് വേദിയാകുന്നത്

ടൈഗർ റിസർവ് ആക്കാനൊരുങ്ങുന്ന ‘സുഹേൽവാ വന്യജീവി സങ്കേതം’ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്

അടുത്തിടെ ചൊവ്വയിൽ കണ്ടെത്തിയ ഗർത്തങ്ങൾക്ക് നൽകിയ പേര്?
ലാൽ, മുർസാൻ, ഹിൽസ

ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്?

ചന്ദ്രബാബു നായിഡു
നാലാം തവണയാണ് മുഖ്യമന്ത്രിയായി ചുമതലിക്കുന്നത്

2024 ജൂണിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയ നാവികസേന കപ്പൽ?
INS സത് ലജ്  ജെ- 17

വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15

പഠനത്തിൽ മിടുക്കരായ സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാൻ മമ്മൂട്ടി ഒരുക്കിയ സൗജന്യ വിദ്യാഭ്യാസ പദ്ധതി?
വിദ്യാമൃതം 

മൂന്നാം തവണയും അധികാരത്തിൽ എത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ച ആദ്യ വിദേശ രാജ്യം? 

ഇറ്റലി
ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടി യിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത്.  ഇറ്റാലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി 

കേരള സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന അന്താരാഷ്ട്ര AI കോൺ ക്ലേവിന്റെ വേദി?
കൊച്ചി

ഏത് രാജ്യം അവതരിപ്പിച്ച സമാധാന ഉടമ്പടിയാണ് 2024 ജൂണിൽ യു എൻ രക്ഷാസമിതി പാസാക്കിയത്?
അമേരിക്ക

ഗ്രാമീണ മേഖലയിലെ വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന ജൽ ജീവൻ മിഷനിലൂടെ കണക്ഷനുകൾ ലഭ്യമാക്കിയതിൽ സംസ്ഥാനതലത്തിൽ ഒന്നാമത് എത്തിയ ജില്ല?
കൊല്ലം

AIR ലോറ എന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം?
ഇസ്രയേൽ 

ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് എക്സൈസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന നൂതന പരാതി പരിഹാര സമ്പർക്ക പദ്ധതി?

കരുതൽ
പറമ്പിക്കുളം, അട്ടപ്പാടി, നെല്ലിയാമ്പതി എന്നീ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്

അടുത്തിടെ പത്തുലക്ഷം ഇന്ത്യൻ കാക്കകളെ കൊന്നൊടുക്കാൻ തീരുമാനിച്ച രാജ്യം?
കെനിയ

2024- ൽ കാൻ ചലച്ചിത്രമേളയിൽ മത്സരിച്ച മലയാള ഹ്രസ്വ ചിത്രം?
കൈമിറ

ഇന്റർനാഷണൽ ലേബർ കോൺഫറൻസിന്റെ 112 മത് സെഷന്റെ വേദി?
ജനീവ (സ്വിറ്റ്സർലൻഡ്)

ഒഡീഷ്യയിലെ ആദ്യ മുസ്ലിം വനിത എംഎൽഎ?
സോഫിയ ഫിർദൗസ്


കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സമഗ്ര മുന്നറിയിപ്പ് സംവിധാനം?
കവചം

ക്രിക്കറ്റ് താരമായ രവിചന്ദ്രൻ അശ്വിന്റെ ആത്മകഥ?
I Have the Streets: A Kutty Cricket Story

2024 ജൂൺ ജി 7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?

ഇറ്റലി
ജി 7 ഉച്ചകോടിയുടെ 50 താം പതിപ്പാണ് 2024 നടക്കുന്നത് 
ജർമ്മനി, ഇറ്റലി യുഎസ്, കാനഡ, ജപ്പാൻ, ഫ്രാൻസ്, യുകെ എന്നീ 7 സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7

ഇന്ത്യ അടക്കം 13 രാജ്യങ്ങൾക്കും ആഫ്രിക്കൻ യൂണിയനും ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്

ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായി  മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായഡു പ്രഖ്യാപിച്ചത്?
അമരാവതി

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിങ് ചെയർപേഴ്സൺ നിയമിതയായത്?
വിജയ ഭാരതി സയാനി

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിങ് ചെയർമാൻ
കെ ബൈജു നാഥ്

ഇന്ത്യയിലെ മഹാന്മാരായ നേതാക്കളുടെ യും സ്വാതന്ത്ര്യ സമരസേനാനികളുടെയും പ്രതിമകൾ പാർലമെന്റ് കോംപ്ലക്സിൽ എവിടെയാണ് സ്ഥാപിക്കുന്നത്?
പ്രേരണ സ്ഥൽ

2024 ജൂണിൽ 49 ഓളം പേരുടെ മരണത്തിന് ഇടയാക്കിയ തീപിടുത്തം ഉണ്ടായ രാജ്യം
കുവൈറ്റ്

‘നട പ്രഥ’ ആചാരത്തിനെതിരെയുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ് ലഭിച്ച സംസ്ഥാനങ്ങൾ? മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്

കാലാവസ്ഥ വ്യതിയാനത്തിന്റെ പേരിൽ ദ്വീപിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യം?
പനാമ  (ലാറ്റിനമേരിക്കൻ രാജ്യം)

അടുത്തിടെ അന്തരിച്ച ഹിന്ദുസ്ഥാനി സംഗീതജ്ഞനും സാരോദ് വാദകനുമായ വ്യക്തി
പണ്ഡിറ്റ് രാജീവ് താരാനാഥ് 

ലോകാരോഗ്യ സംഘടന പക്ഷി പ്പനി ( H5N1) ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ച രാജ്യം?
മെക്സിക്കോ

ഫയർ റെസ്ക്യൂ അസിസ്റ്റന്റ് ഡ്രോൺ പുറത്തിറക്കിയ ഇന്ത്യൻ സ്ഥാപനം
ഐഐടി ധർവാഡ്

ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി
ആയിട്ടാണ് പ്രേം സിങ്ങ് തമാങ് തുടർച്ച യായി രണ്ടാം തവണയും അധികാരം അധികാരമേറ്റത്?
സിക്കിം

നാഷണൽ ചെസ്സ് ബോക്സിങ്  ചാമ്പ്യൻഷിപ്പ് 2024 ന്റെ വേദി?
കേരളം 

അടുത്തിടെ അന്തരിച്ച ഹിന്ദുസ്ഥാനി സംഗീതജ്ഞനും സാരോദ് വാദകനുമായ വ്യക്തി
പണ്ഡിറ്റ് രാജീവ് താരാനാഥ് 

എംടിയുടെ കടവ് ജി അരവിന്ദന്റെ കാഞ്ചന സീത, പോക്കുവെയിൽ,  തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചു

ഇന്ത്യയിലെ ആദ്യ സ്വകാര്യ ബയോസ്ഫിയർ?

രാജാജി രാഘതി ബയോസ്ഫിയർ   (ഉത്തരാഖണ്ഡ്)
ഇന്ത്യയിൽ ആദ്യമായി ഒരു ടൈഗർ റിസർവിൽ നിലവിൽ വന്ന ബയോസ്ഫിയർ (രാജാജി ടൈഗർ റിസർവ് )

UN അന്താരാഷ്ട്ര ക്വാണ്ടം സയൻസ് ആൻഡ് ടെക്നോളജി (Quantum Science and Technology) വർഷമായി ആചരിക്കുവാൻ തീരുമാനിച്ചത്?
2025

യു എൻ അന്താരാഷ്ട്ര ഒട്ടക വർഷമായി ആചരിക്കുന്നത് 2024

ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള മാന്നാർ കടലിടുക്കിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ചിപ്പി വർഗ്ഗം?

അസെറ്റോക്സിനസ് രവിചന്ദ്രാനി
ഭൗമ ശാസ്ത്ര സെക്രട്ടറിയായ രവിചന്ദ്രനോടുള്ള ആദരസൂചക
ആയിട്ടാണ് പേരു നൽകിയത്

ഇന്ത്യയിൽ നിന്നും മോഷ്ടിക്കപ്പെട്ടു എന്നു കരുതുന്ന 500 വർഷം പഴക്കമുള്ള വെങ്കല വിഗ്രഹം തിരികെ നൽകാൻ ഒരുങ്ങുന്ന യുകെയിലെ സർവകലാശാല? ഓക്സ്ഫോർഡ് സർവകലാശാല

2024 ജൂൺ അന്തരിച്ച പ്രശസ്ത പത്രപ്രവർത്തകൻ?
ക്രിസ്റ്റോഫ് ഡിലോയർ

2024 -ലെ സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത്ത് റേ പുരസ്കാരം നേടിയത്?
ഷീല

2024 യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ?
റയൽ മാഡ്രിഡ്

2024 ൽ ഏവിയൻ ഇൻഫ്ലുവൻസ എ വൈറസ് (H9N2) മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം? പശ്ചിമബംഗാൾ

2023 യുഎൻ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദ ഇയർ പുരസ്കാരം നേടിയ ഇന്ത്യൻ സൈന്യത്തിലെ മേജർ മേജർ?
രാധികാ സെൻ

പി എം ശ്രീ പര്യാതൻ വായുസേന എന്ന എയർ ടൂറിസം സർവീസ് ആരംഭിച്ച സംസ്ഥാനം?
മധ്യപ്രദേശ്

ലോക രക്തദാന ദിനം
ജൂൺ 14

2024ലെ ലോക രക്തദാന ദിനത്തിന്റെ പ്രമേയം?

ദാനധർമ്മം ആഘോഷിക്കുന്ന 20 വർഷം രക്തദാതാക്കളെ നന്ദി
20 years of celebrating giving thank you, blood donors

അന്താരാഷ്ട്ര ടൂറിസം മേഖല 2024 ന്റെ വേദി?
കാഠ്മണ്ഡു (നേപ്പാൾ)

ഫോർമുല വൺ കനേഡിയൻ ഗ്രാൻഡ്
പ്രിക്സ് 2024 ജേതാവായത്?
മാക്സ് വെസ്റ്റപ്പൻ 

ഇന്ത്യൻ സൈന്യം ആരംഭിച്ച സംയോജിത ജനറേറ്റർ മോണിറ്ററിംഗ് കൺട്രോൾ സിസ്റ്റം
വിദ്യുത് രക്ഷക് 

FIH പുരുഷ ജൂനിയർ ഹോക്കി ലോകകപ്പ് 2025ന്റെ വേദി
ഇന്ത്യ 

മോംഗ്ല തുറമുഖം സ്ഥിതി ചെയ്യുന്ന രാജ്യം? ബംഗ്ലാദേശ് 

കേരള സർവകലാശാല ബി എ മലയാളം  പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ ചുവന്ന മനുഷ്യൻ എന്ന പുസ്തകത്തിന്റെ രചയിതാവ്?
കോട്ടയം പുഷ്പനാഥ്

അടുത്തിടെ ശരീരത്തിന് ഹാനികരമാണെന്ന് പഠനങ്ങൾ കണ്ടെത്തിയ കൃത്രിമ മധുരം?

സൈലിറ്റോൾ
പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന കൃത്രിമ മധുരമാണ് ഇത്

ഇന്റർനാഷണൽ ഡേ ഓഫ് പ്ലെ ആയി ആചരിക്കുന്നത്?
ജൂൺ 11

2024 -ലെ ഇന്റർനാഷണൽ ഡേ ഓഫ് പ്ലെ പ്രമേയം?
Play Makes A Better World


ഇന്ത്യയിലെ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥയായ കിരൺ ബേദിയുടെ ജീവിതം ആസ്പദമാക്കി  പുറത്തിറങ്ങുന്ന ചിത്രം?

BEDI : The Name You Know, The Story You Don’t
സംവിധാനം കുശാൽ ചൗള 


Weekly Current Affairs | 2024 ജൂൺ 9-15 വരെയുള്ള ആനുകാലിക വിവരങ്ങൾ



Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.