Current Affairs January 2024 for Kerala PSC Exams|ആനുകാലികം 2024 ജനുവരി|Monthly Current Affairs in Malayalam|Part-1

2024 ജനുവരി (January) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


Current Affairs January 2024|
2024 ജനുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ


ഇന്ത്യയുടെ ഭരണഘടനാ ശില്പിയായ
ബി ആർ അംബേദ്കറുടെ ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമ സ്ഥാപിച്ചത്?

വിജയവാഡ ( ആന്ധ്രപ്രദേശ് )
(പ്രതിമയുടെ ഉയരം 206 അടി, ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ അംബേദ്കർ പ്രതിമ സ്ഥാപിച്ചത് അമേരിക്കയിലെ മേരിലാൻഡിലാണ്)


സ്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം?

കേരളം


ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ?

കൊട്ടാരക്കര (കൊല്ലം)


സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ല?

കൊല്ലം


സ്കൂൾ വിദ്യാർത്ഥികൾക്കു കോടതി വ്യവഹാരങ്ങളും വാദപ്രതിവാദങ്ങളും നേരിൽ കണ്ട് മനസ്സിലാക്കാനായുള്ള പദ്ധതി?

സംവാദ (9 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് എല്ലാ ബുധനാഴ്ചയും ഹൈക്കോടതി സന്ദർശിക്കുന്നതിനുള്ള അവസരം നൽകുന്നത് )


2024-ലെ ലോക സാമ്പത്തിക ഫോറത്തിന്റെ 54 മത് വാർഷിക സമ്മേളനത്തിന്റെ വേദി?

ദാവോസ് (സ്വിറ്റ്സർലൻഡ്) ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദിയാണ് ദാവോസ് (സ്വിറ്റ്സർലൻഡ്)


ഇന്ത്യയിൽ ആദ്യമായി പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച സംസ്ഥാനം?

കേരളം


ചിത്ര കലാരംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭകൾക്ക് കേരള സർക്കാർ നൽകുന്ന രാജരവിവർമ്മ പുരസ്കാരം 2024 -ൽ ലഭിച്ച പ്രശസ്ത ചിത്രകാരൻ ?

സുരേന്ദ്രൻ നായർ
(2022 -ലെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്)


അയ്യങ്കാളിയുടെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം?

കതിരവൻ
(അരുൺ രാജനാണ് സിനിമ സംവിധാനം ചെയ്യുന്നത്. നായകൻ മമ്മൂട്ടി)


2024 ജനുവരി 16 ന് 100-മത് ചരമവാർഷികം ആചരിക്കുന്ന മലയാള കവി?

കുമാരനാശാൻ
(2024 ജനുവരി 16 ന് ആലപ്പുഴയിലെ പല്ലനയാറ്റിൽ വെച്ചായിരുന്നു കുമാരനാശാൻ ബോട്ട് അപകടത്തിൽ മരണപ്പെട്ടത് )


ലോകത്തിലെ ആദ്യ സോളാർ -വിൻഡ് സംയുക്ത വൈദ്യുത പദ്ധതി നിലവിൽ
വരുന്ന സംസ്ഥാനം?

ഗുജറാത്ത്


ജാർസുഗുഡ താപവൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം?

ഒഡീഷ്യ


77 മത് (2023-24) സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് വേദി?

അരുണാചൽ പ്രദേശ്


ഹൈടെക് സാങ്കേതിവിദ്യ ഉപയോഗിച്ച് ഹരിയാനയിലെ കർണാൽ ജില്ലയിലുള്ള പൊട്ടറ്റോ ടെക്നോളജി സെന്റർ വികസിപ്പിച്ച സങ്കരയിനം ഉരുളക്കിഴങ്ങ്?

കുഫ്രി ഉദയ്


ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2023-ലെ 53-മത് ഓടക്കുഴൽ പുരസ്കാരം ജേതാവ്?

പി എൻ ഗോപീകൃഷ്ണൻ
(‘കവിത മാംസഭോജിയാണ് ‘ എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത് )


സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ച പഞ്ചായത്ത്?

മലയിൻകീഴ് (തിരുവനന്തപുരം)


2023 -ലെ എ എഫ് സി ഏഷ്യൻ കപ്പ് ഫുട്ബോളിന് വേദിയാവുന്ന രാജ്യം?

ഖത്തർ


സംസ്ഥാന സർക്കാരിന്റെ 2021- ലെ സ്വാതി സംഗീത പുരസ്കാരം ലഭിച്ച പ്രമുഖ കർണാടക സംഗീതജ്ഞൻ?

പി ആർ കുമാര കേരളവർമ്മ


62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽകിരീടം നേടിയത്?

കണ്ണൂർ (വേദി കൊല്ലം)
രണ്ടാം സ്ഥാനം കോഴിക്കോട്
മൂന്നാം സ്ഥാനം പാലക്കാട്


ഇന്ത്യയിൽ ആദ്യമായി ജി എസ് ടി വകുപ്പ് പുനഃസംഘടിപ്പിച്ച സംസ്ഥാനം?

കേരളം


19- മത് ചേരിചേരാ (NAM) സമ്മേളനത്തിന് വേദിയാകുന്നത് ?

ഉഗാണ്ട (ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലാണ് ചേരിചേരാ സമ്മേളനം നടക്കുന്നത്)


ഇന്ത്യയിലെ ആദ്യ ഡാർക്ക് സ്കൈ റിസർവ് പാർക്ക്?

പെഞ്ച് കടുവ റിസർവ് (മഹാരാഷ്ട്ര)


ഇന്ത്യയിലെ ആദ്യ ഡാർക്ക് സ്കൈ റിസർവ് കേന്ദ്രം?

ലഡാക്ക് (ഹാൻലെ )


ജമ്മു കാശ്മീരിൽ ആക്രമണം നടത്തുന്ന ഭീകരർക്കെതിരെ ഇന്ത്യൻ കരസേന ആരംഭിച്ച സൈനിക നീക്കം?

ഓപ്പറേഷൻ സർവ്വശക്തി


2023-ലെ ഫിഫ (FIFA) യുടെ മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കപ്പെട്ടത്?

ലയണൽ മെസ്സി


2023-ലെ ഫിഫ (FIFA) യുടെ മികച്ച വനിതാ താരം?

ഐറ്റാന ബോൺമതി (സ്പെയിൻ)


കാലാവസ്ഥ അനുകൂല കൃഷിയിലൂടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നിലവിൽ വരുന്ന പദ്ധതി?

കേര


‘ഇന്ദ്രധനുസ് ‘ എന്ന ആത്മകഥ എഴുതിയത്?

ഇന്ദ്രൻസ്


ഫോബ്സ് മാഗസിൻ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി?

കുവൈറ്റ് ദിനാർ
(രണ്ടാം സ്ഥാനത്ത് ബഹറിൻ ദിനാറും മൂന്നാം സ്ഥാനത്ത് ഒമാനി റിയാലുമാണ്)


പൊതുജനങ്ങൾക്ക് പരാതികൾ ജില്ലാ കലക്ടർക്ക് നേരിട്ട് നൽകുന്നതിനു വേണ്ടി കേരള സംസ്ഥാന ഐടി മിഷൻ ഒരുക്കുന്ന ഓൺലൈൻ സംവിധാനം?

ഡിസി കണക്ട്


കേരള പ്ലാന്റ്റേഷൻ എക്സ്പോ 2024 ന് വേദി?

കൊച്ചി (ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയമാണ് വേദി)


ഇന്ത്യയിലെ ആദ്യത്തെ ശുചിത്വ ഭക്ഷണ തെരുവ്?

പ്രസാദം
(ഉജ്ജയിനി, മധ്യപ്രദേശ്)


ഇന്ത്യയിൽ നടക്കുന്ന എയ്റോ സ്പോർട്സ് അഡ്വഞ്ചർ ഫെസ്റ്റിവലായ ഇന്റർനാഷണൽ പാരാ ഗ്ലൈഡിങ് കോമ്പിറ്റീഷൻ 2024 വേദി?

വാഗമൺ (ഇടുക്കി)


ബ്രിക്സ് ഉച്ചകോടി 2024 വേദി?

റഷ്യ


ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ നിർമ്മിക്കുന്ന കണ്ണാടിപ്പാലം ഏത് രാജ്യത്തെ മാതൃകയാക്കിയുള്ളതാണ്?

ചൈന


കുമാരനാശാന്റെ നൂറാം ചരമ വാർഷിക ദിനത്തിൽ തിയേറ്ററുകളിൽ വീണ്ടും പ്രദർശിപ്പിച്ച ചലച്ചിത്രം?

ഗ്രാമവൃക്ഷത്തിലെ കുയിൽ (കുമാരനാശാന്റെ ജീവിതം ആസ്പദമാക്കി കെ പി കുമാരൻ സംവിധാനം ചെയ്ത സിനിമയാണ് ഗ്രാമ വൃക്ഷത്തിലെ കുയിൽ)


ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ എത്രാമത് വാർഷികമാണ് 2024 ജനുവരിയിൽ ആചരിച്ചത്?

150
(കാലാവസ്ഥ വകുപ്പ് 1875 ജനുവരി 15ന് കൊൽക്കത്ത ആസ്ഥാനമായാണ് പ്രവർത്തനം ആരംഭിച്ചത് )


2024 ജനുവരിയിൽ പുറത്തുവിട്ട ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

80
(പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യങ്ങൾ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ
രണ്ടാം സ്ഥാനത്തുള്ള രാജ്യങ്ങൾ ഫിന്‍ലൻഡ്, സൗത്ത് കൊറിയ, സ്വീഡൻ)


നെതർലാൻഡ്സിൽ നടന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ടൂർണമെന്റിൽ നിലവിലെ ലോക ചാമ്പ്യനായ ചൈനയുടെ ഡിംങ്‌ ലിറെനെ പരാജയപ്പെടുത്തിയ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ?

ആർ പ്രഗ്നാനന്ദ (ഫിഡെ റേറ്റിങ്ങിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയുടെ ചെസ്സ് റാങ്കിങ്ങിൽ പ്രഗ്നാനന്ദ ഒന്നാമത് എത്തി)


6- മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി?

തമിഴ്നാട്


ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപ്പാലം?

അടൽ സേതു (മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്)


2024 ജനുവരിയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്


ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തുടർച്ചയായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്?

ഷെയ്ഖ് ഹസീന


കേന്ദ്രസർക്കാറിന്റെ 2023 -ലെ സ്വച്ച് സർവേക്ഷൻ പുരസ്കാരത്തിൽ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്?

സൂറത്ത് ( ഗുജറാത്ത് )
ഇൻഡോർ (മധ്യപ്രദേശ്)
തുടർച്ചയായി ഏഴാം തവണയാണ് ഇൻഡോർ ഒന്നാം സ്ഥാനം നേടുന്നത്. സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്ര
കേരളം 22 സ്ഥാനത്ത്


ആഗോളതാപനില രേഖപ്പെടുത്താൻ തുടങ്ങിയ 1850 നു ശേഷമുള്ള ലോകത്തിലെ ഏറ്റവും ചൂടേറിയ
വർഷം?

2023


2024- ലെ ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം?

പൂവ് (അനീഷ് ബാബു അംബ്ബാസും
ബിനോയ് ജോർജ്ജും ചേർന്നാണ് പൂവ് സംവിധാനം ചെയ്തിരിക്കുന്നത്)


2024-ലെ ഹരിവരാസനം പുരസ്കാരം നേടിയ തമിഴ് പിന്നണി ഗായകൻ?

പി കെ വീരമണി ദാസൻ


2024 -ലെ ട്വന്റി -20 പുരുഷ ലോകകപ്പ് ക്രിക്കറ്റ് വേദി?

USA, West Indies


വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തി ൽ എത്തുന്നവരെ സഹായിക്കാൻ റോബോട്ടിനെ നിയമിച്ച കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനം?

എലിക്കുളം ഗ്രാമപഞ്ചായത്ത് (കോട്ടയം)
(റോബോട്ട് -എലീന )


2024-ലെ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വേദി?

ദക്ഷിണാഫ്രിക്ക



36 -മത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്നത്?

കാസർകോട്


റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനെ രണ്ടുതവണ നയിക്കുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥ?

ശ്വേത കെ സുഗതൻ ( മലയാളി)


ലോകത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ രാജ്യം?

ഇന്ത്യ (ഒന്നാമത് അമേരിക്ക,രണ്ടാം സ്ഥാനത്ത് ചൈന)


കേരളത്തിൽ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്നത്?

തിരുവനന്തപുരം


പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ സ്റ്റീൽ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം?

ഇന്ത്യ (നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ സ്റ്റീൽ ഉത്പാദിപ്പിക്കുന്ന രാജ്യം ചൈന)


16- മത് ധനകാര്യ കമ്മീഷൻ ചെയർമാനായി നിയമിതനായത്?

ഡോ. അരവിന്ദ് പനഗരിയ


62 -മത് കേരള സ്കൂൾ കലോത്സവ വേദി?

കൊല്ലം
(സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൊബൈൽ ആപ്പ് – ഉത്സവം)


കെ സ്മാർട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത് എന്ന്?

2024 ജനുവരി 1
(തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ എല്ലാം ഒരു കുടക്കീഴിലാക്കി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ആരംഭിച്ച ആപ്ലിക്കേഷൻ ആണ് കെ സ്മാർട്ട് )


2024 ജനുവരിയിൽ രാജസ്ഥാനിലെ മഹാജനിൽ നടക്കുന്ന ഇന്ത്യ -യുഎഇ സംയുക്ത സൈനിക അഭ്യാസം?

ഡെസേർട്ട് സൈക്ലോൺ


2024 -ലെ ഇന്റർനാഷണൽ ഫിഷറീസ് കോൺഗ്രസിന് വേദിയാകുന്ന കേരളത്തിലെ സർവ്വകലാശാല ??

കുഫോസ്


യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ പുതിയ പ്രസിഡന്റ് ആയി നിയമിതയായത്?

നാദിയ കാൽവിനോ
(യൂറോപ്യൻ ഇൻവെസ്റ്റ് മെന്റ് ബാങ്കിന്റെ പ്രസിഡന്റ് ആകുന്ന ആദ്യ വനിത)


ഇരുചക്ര വാഹനങ്ങൾ ദൂര സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനായി കെഎസ്ആർടിസി ആരംഭിക്കുന്ന പദ്ധതി?

ബൈക്ക് എക്സ്പ്രസ്


വേൾഡ് പാര അത്‌ലറ്റിനുള്ള 2023- ലെ വേൾഡ് ആർച്ചറി അവാർഡ് ലഭിച്ചത്?

ശീതൾ ദേവി
ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ താരമാണ് ശീതൾ ദേവി)


2023 -ലെ പുരുഷ ഫിഡെ ലോക റാപ്പിഡ് ചെസ്സ് കിരീടം സ്വന്തമാക്കിയത്?

മാഗ്ന്സ് കാൾസൺ (അഞ്ചാമത്തെ കിരീടം)


2023ലെ വനിതാ ഫിഡെ ലോക റാപ്പിഡ് ചെസ്സ് കിരീടം സ്വന്തമാക്കിയത്

അനസ്താസിയ ബോഡ്നരുക്ക്‌ (റഷ്യ)


ജപ്പാന്റെ ആദ്യത്തെ ചന്ദ്രോപരിതല ദൗത്യം?

SLIM


ഇന്ത്യയിലെ ആദ്യ എഐ നഗരം നിലവിൽ വരുന്നത്

ലക്നൗ (ഉത്തർപ്രദേശ്)


അയോധ്യ സ്റ്റേഷന്റെ പുതിയ പേര്

അയോധ്യ ധാം ജംഗ്ഷൻ


നീതി അയോഗിന്റെ അടൽ ഇന്നൊ വേഷൻ മിഷന്റെ മാർഗനിർദ്ദേശപ്രകാരം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷനും സഹകരിച്ച് ആരംഭിച്ച പോർട്ടൽ?

മെഡ്ടെക് മിത്ര


കേരള കർഷക തൊഴിലാളി യൂണിയന്റെ മുഖ മാസികയായ കർഷക തൊഴിലാളി ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാരം?

വി എസ് അച്യുതാനന്ദൻ


ഇന്ത്യയിലെ രണ്ടാമത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രി?

ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം (പാലക്കാട്, കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാംഗ്യ കേന്ദ്രമാണ് ഇന്ത്യയിലെ ആദ്യ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രി )
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാർഗ നിർദ്ദേശപ്രകാരം 10 ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്ന ആശുപത്രികളെയാണ് ആന്റിബയോട്ടിക്
സ്മാർട്ട് ആശുപത്രികളായി പ്രഖ്യാപിക്കുന്നത്


കേരളത്തിലെ ആദ്യ ദീപാലകൃത പാലം ഒരുങ്ങുന്നത് എവിടെ?

ഫറോക്ക്


ഏതു സംസ്ഥാനമാണ് പൊയില ബോയ്സാഖിനെ സംസ്ഥാന ദിനമായി പ്രഖ്യാപിച്ചത്

പശ്ചിമബംഗാൾ


ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി ടൂറിസം അവതരിപ്പിക്കുന്ന ദ്വാരക ഏത് സംസ്ഥാനത്തിലാണ്?

ഗുജറാത്ത്
(ഗുജറാത്തിലെ ദ്വാരകയുടെ തീരത്തുള്ള ചെറുദ്വീപായ ബെറ്റിലാണ് പദ്ധതി തയ്യാറെടുക്കുന്നത്
ബെറ്റിലെ കാഴ്ചകൾ ആസ്വദിക്കുന്നതിന് വേണ്ടിയാണ് അന്തർവാഹിനി ടൂറിസത്തിന്റെ ലക്ഷ്യം)


സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023-ലെ സി ജി ശാന്തകുമാർ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ചത്?

ഉല്ലല ബാബു


2024 ജനുവരിയിൽ കേരളത്തിലെ ഏതു ജില്ലയാണ് ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്?

ആലപ്പുഴ


പ്രവാസി കാര്യ മന്ത്രാലയത്തിന്റെയും നോർക്കയുടെയും കൗതുക കണക്ക് അനുസരിച്ച് കേരളീയർ ഇല്ലാത്ത ഏക രാജ്യം?

ഉത്തര കൊറിയ


2024 ജനുവരിയിൽ ഫിഡെ ലോക റാങ്കിങ്ങിൽ ആദ്യ അമ്പതിലെത്തിയ
ആദ്യ മലയാളി താരം?

എസ് എൽ നാരായണൻ (42 സ്ഥാനം,
നിഹാൽ സരിൻ 43 സ്ഥാനം)


രാജ്യാന്തര എഐ ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം?

കൊച്ചി


ഹ്യുണ്ടായ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നിയമിതയായ ബോളിവുഡ് അഭിനേത്രി?

ദീപിക പദുക്കോൺ


സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്?

എസ് ശ്രീകല (ബോർഡിൽ നിന്നു തന്നെ ഈ പദവിയിൽ എത്തുന്ന ആദ്യ വനിത )


2024-ൽ നടക്കുന്ന 8- മത് അന്താരാഷ്ട്ര പുഷ്പ കാർഷിക മേളയ്ക്ക് വേദിയാവുന്ന കേരളത്തിലെ ജില്ല?

വയനാട് (അമ്പലവയൽ)


2023 ദേശീയ സ്കൂൾ സീനിയർ
അത് ലറ്റിക് മീറ്റിൽ കിരീടം നേടിയത്?

കേരളം
(രണ്ടാം സ്ഥാനം മഹാരാഷ്ട്ര
മൂന്നാം സ്ഥാനം ഹരിയാന
വേദി -മഹാരാഷ്ട്ര)


ജനങ്ങളിൽനിന്ന് അവരുടെ ആവശ്യങ്ങളെ കുറിച്ചുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനായി പ്രജപാലന പരിപാടി ആരംഭിച്ച സംസ്ഥാനം?

തെലുങ്കാന


പി വത്സലയുടെ നെല്ല് എന്ന പ്രശസ്ത നോവലിലെ ജീവിച്ചിരുന്ന കഥാപാത്രം അടുത്തിടെ അന്തരിച്ചു പേര്?

കുറുമാട്ടി


ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ വില്ലേജ് പുരസ്കാരം നേടിയ കാന്തല്ലൂർ പഞ്ചായത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?

ജിതേഷ്ജി
(ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്‌ ‘എന്ന കലാരൂപത്തിന്റെ ഉപജ്ഞാതാവ് ആണ് കവിയും ചിത്രകാരനും വാഗ്മിയുമായ ജിതേഷ്ജി)


2024 ജനുവരിയിൽ ഇൻഡോനേഷ്യയിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം?

മൗണ്ട് ലെവോടോബി ലാക്കി -ലാക്കി


രക്താർബുദ ചികിത്സയ്ക്കുള്ള രാജ്യത്തെ ആദ്യത്തെ ഓറൽ കീമോ മരുന്ന് വികസിപ്പിച്ച ആശുപത്രി?

ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ
(മുംബൈ)
കുട്ടികളിലെ രക്താർബുദ ചികിത്സയ്ക്കായി കഴിക്കാവുന്ന രാജ്യത്ത് ലഭ്യമായിട്ടുള്ള ആദ്യ കീമോതെറാപ്പി മരുന്നാണ് ഇത്. മരുന്നിന്റെ പേര് പ്രിവോൾ. PREVALL)


സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിൽ ആദ്യ കടൽ ഭക്ഷണ റസ്റ്റോറന്റ് നിലവിൽ വരുന്നത് എവിടെ?

ആഴാകുളം (തിരുവനന്തപുരം)


സാധാരണക്കാരനും അതിവേഗ യാത്ര വാഗ്ദാനം ചെയ്യുന്ന ആദ്യ അമൃത്
ഭാരത് എക്സ്പ്രസ് തീവണ്ടികൾ ഫ്ലാഗ് ഓഫ് ചെയ്തത്?

2023 ഡിസംബർ 30
(അമൃത് ഭാരത് എക്സ്പ്രസ് മുമ്പ് അറിയപ്പെട്ടിരുന്നത് വന്ദേ സാധാരൺ എന്നാണ്)


തൊഴിൽ നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തി ബംഗ്ലാദേശ് കോടതി തടവ് ശിക്ഷ വിധിച്ച നോബൽ സമ്മാന ജേതാവ്?

മുഹമ്മദ് യൂനുസ്
(2006- ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബംഗ്ലാദേശിന്റെ
സാമ്പത്തിക ശാസ്ത്രജ്ഞനും
ഗ്രാമീണ ബാങ്കിന്റെ സ്ഥാപകനുമാണ് )


വർദ്ധിച്ചുവരുന്ന സൈബർ കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ?

1930


സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ കൃഷിഭൂമി വാങ്ങുന്നതിന് താൽക്കാലികമായി വിലക്കേർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം?

ഉത്തരാഖണ്ഡ്


2023 ഡിസംബറിൽ ഏത് ഇന്ത്യൻ സംസ്ഥാനമാണ് മന്ത്രിമാർക്ക് ജില്ലകളുടെ രക്ഷാധികാരിയുടെ ചുമതല നൽകിയത്?

തെലങ്കാന


സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവവേദി?

പാലക്കാട് (ചിറ്റൂർ)


ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വിക്ഷേപിക്കുന്ന ഉപഗ്രഹം?

ജി സാറ്റ് -20


കെഎസ്ആർടിസി ബസ്സുകളിൽ ഡിജിറ്റൽ പെയ്മെന്റ് ചെയ്യാനായി ഉപയോഗിക്കുന്ന ആപ്പ്?

ചലോ ആപ്പ്


ലോക ബ്രെയിലി ദിനം ?

ജലവരി 4
(ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവായ ലൂയിസ് ബ്രെയിലിയുടെ ജന്മദിനം)


സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ജേതാക്കൾ ആയത്?

തിരുവനന്തപുരം


കേരളത്തിലെ ആദ്യ പ്രൊഫെഷണൽ ബോക്സിങ് മത്സരത്തിന് വേദിയായത്?

ചേപ്പാട്ട് (ആലപ്പുഴ)


രാജസ്ഥാനിലെ ആദ്യ സ്നേക്ക് പാർക്ക് ആരംഭിക്കുന്നത് എവിടെയാണ്?

കോട്ട


2023 ഡിസംബറിൽ വിരമിച്ച മലയാളത്തിലെ ആദ്യ വനിത ന്യൂസ് റീഡർ?

ഹേമലത


അയോധ്യയിൽ ശ്രീരാമചന്ദ്ര ക്ഷേത്രത്തിൽ സ്ഥാപിക്കാൻ തിരഞ്ഞെടുത്ത വിഗ്രഹത്തിന്റെ ശില്പി?

അരുൺ യോഗിരാജ്


തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ തുടങ്ങിയവയുടെ പഠനത്തിനായി 2024 ജനുവരിയിൽ 1- ന് ഐഎസ്ആർഒ വിക്ഷേപിച്ച ദൗത്യം?

എക്സ്പോസാറ്റ്
(സൗരയൂഥത്തിലെ എക്സറേ തരംഗങ്ങളുടെ പഠനത്തിനായുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം)


2024 ജനുവരിയിൽ ലക്ഷദ്വീപിലെ കവരത്തിയിൽ ആദ്യ ഓൺ ഗ്രിഡ് സോളാർ പദ്ധതി ഉദ്ഘാടനം ചെയ്തത്?

നരേന്ദ്രമോദി


അടുത്തിടെ പെൺകുട്ടികൾ മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ സൈനിക സ്കൂൾ സ്ഥാപിതമായത്?

ഉത്തർപ്രദേശ് (വൃന്ദാവൻ)


ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (IMA) പ്രസിഡന്റ് ആയി ചുമതലയേറ്റത്?

ഡോ. ആർ വി അശോകൻ


ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രീൻ ഹൈഡ്രജൻ നയം നടപ്പിലാക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്


2024 109മത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്റെ വേദി?

ലവ് ലി സർവകലാശാല (പഞ്ചാബ്)


ദരിദ്രരായ കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ ചികിത്സയ്ക്കായി കൊടുക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതി?

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP)


2024 ജനുവരിയിൽ ഹെങ്ക് കൊടുങ്കാറ്റ് വീശിയ രാജ്യം?

യു.കെ


2024 -ലെ ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ വേദിയാകുന്നത്?

തിരുവനന്തപുരം


വിളകളുടെ വളർച്ചയ്ക്ക് ഊർജ്ജം പകരാൻ സഹായിക്കുന്ന വൈദ്യുത ചാലകതയുള്ള ഇലക്ട്രോണിക് മണ്ണ്
വികസിപ്പിച്ച രാജ്യം?

സ്വീഡൻ


2024 ജനുവരി 3-ന് ഏത് നവോത്ഥാന നായകന്റെ 150 മത് രക്തസാക്ഷിത്വ ദിനമാണ് ആചരിച്ചത്?

ആറാട്ടുപുഴ വേലായുധപ്പണിക്കർ


2024 ജനുവരിയിൽ ബ്രിക്സ് കൂട്ടായ്മയിൽ സ്ഥിരാംഗത്വം ലഭിച്ച രാജ്യങ്ങൾ?

ഈജിപ്ത്, ഇറാൻ, സൗദി അറേബ്യ, എത്യോപ്യ, യുഎഇ


കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള ആദ്യ മലിനജല ശുദ്ധീകരണ പ്ലാന്റ് നിലവിൽ വന്ന ജില്ല?

കണ്ണൂർ (മഞ്ചപ്പാലം)


പുതുവത്സര ദിനത്തിൽ തുടർച്ചയായി ഭൂകമ്പങ്ങൾ അനുഭവപ്പെട്ട ഏഷ്യൻ രാജ്യം?

ജപ്പാൻ


ആഗോള കുടുംബ ദിനം?

ജനുവരി 1


2024 ആഗോള കുടുംബത്തിന്റെ പ്രമേയം?

വൈവിധ്യങ്ങളെ സ്വീകരിക്കുക, കുടുംബങ്ങളെ ശക്തിപ്പെടുത്തുക’
(Global Family Day)


പുതുവത്സരം ആദ്യമെത്തുന്ന രാജ്യം?

കിരിബാത്തി
(പസഫികിലെ ചെറു ദ്വീപു രാജ്യമാണ്
കിരിബാത്തി)


Current Affairs January 2024|
2024 ജനുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.