സ്വാതന്ത്ര്യ സമരവും ദേശീയനേതാക്കളും
‘ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് ‘ എന്ന് സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത് ആരെയാണ്?
സ്വാമി വിവേകാനന്ദൻ
ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര് ?
മാഡം ഭിക്കാജി കാമ
സർവോദയ എന്ന പേരിൽ ഗാന്ധിജി വിവർത്തനം ചെയ്ത പുസ്തകം?
അൺ ടു ദ ലാസ്റ്റ് (ജോൺ റെസ്കിൻ
തൊട്ടുകൂടായ്മയ്ക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സംഘടിത സമരം ഏതാണ്?
വൈക്കം സത്യാഗ്രഹം
“എന്റെ ശരീരത്തിലേൽക്കുന്ന ഓരോ പ്രഹരവും, ബ്രിട്ടന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്”
എന്ന് പറഞ്ഞത്?
ലാലാ ലജ്പത് റായി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപി തമായ വർഷം?
1885 ഡിസംബർ 28
ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് ഏതാണ്?
ഓഗസ്റ്റ് 9
ദണ്ഡിമാർച്ചിനിടെ ഗാന്ധിജിയും സംഘവും ആലപിച്ച “രഘുപതി രാഘവ രാജാറാം” എന്ന ഗാനം രചിച്ചതാര്?
തുളസീദാസ്
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ?
ആനി ബസന്റ്
1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധിജി തിരഞ്ഞെടുത്ത വ്യക്തി ?
ആചാര്യ വിനോബ ഭാവെ
പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?
ലാലാ ലജപത് റായി
വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ?
അരവിന്ദഘോഷ്
ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ടതാര്?
സി. രാജഗോപാലാചാരി
ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ് ?
റാഷ് ബിഹാരി ബോസ്
ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ?
പിംഗലി വെങ്കയ്യ
ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ?
രവീന്ദ്രനാഥ ടഗോർ
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക ?
സരോജിനി നായിഡു
63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ?
ജതിന്ദ്രനാഥ് ദാസ്
ജവാഹർലാൽ നെഹ്റു അധ്യക്ഷനായ ആദ്യ കോൺഗ്രസ് സമ്മേളനം?
ലാഹോർ സമ്മേളനം
1899 ലെ ബൂവർ യുദ്ധത്തിൽ ഇന്ത്യൻ ആംബുലൻസ് വിഭാഗം സംഘടിപ്പിച്ചതാര് ?
ഗാന്ധിജി
മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ദേശീയ നേതാവ്?
ബി ആർ അംബേദ്കർ
1905 ബനാറസ് സമ്മേളനത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (INC) പ്രസിഡന്റ് ആര് ?
ഗോപാല കൃഷ്ണ ഗോഖലെ
രാജ്യത്തിന് സ്വയംഭരണം വേണമെന്ന ആവശ്യം ആദ്യം മുന്നോട്ട് വെച്ച ധീര ദേശാഭിമാനി?
ബാലഗംഗാധര തിലകൻ
ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥൻ സാന്റേഴ്സിനെ വകവരുത്തിയ വിപ്ലവകാരി?
രാജ് ഗുരു
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ?
ഉദ്ദംസിങ്
വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് സർ ഹ്യൂജ് റോസ് വിശേഷിപ്പിച്ചത് ആരെയാണ്?
റാണി ലക്ഷ്മിഭായി (ഝാൻസി റാണി)
ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?
ബിപിൻ ചന്ദ്രപാൽ
‘ഒർലാണ്ടോ മസോട്ട’ എന്ന പേരിൽ ജർമനിയിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ ദേശീയ നേതാവ്?
സുഭാഷ് ചന്ദ്രബോസ്
ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ?
ദാദാഭായ് നവറോജി
ലോകഹിതവാദി എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്
ഗോപാൽ ഹരി ദേശ്മുഖ്
ബർദോളിസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
സർദാർ വല്ലഭായി പട്ടേൽ
ഗുജറാത്ത് സിംഹം’ എന്നറിയപ്പെടുന്ന ദേശീയ നേതാവ്?
സർദാർ വല്ലഭായ് പട്ടേൽ
പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ?
ഭഗത് സിങ്
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്?
ചന്ദ്രശേഖർ ആസാദ്
ആസാദ് ഹിന്ദ് ഭൗജ് (ഇന്ത്യൻ ദേശീയ സേന) എന്നപേരിൽ 1943-ൽ സിംഗപ്പൂരിൽ ഒരു സേനാവിഭാഗം സ്ഥാപിച്ചത് ആര്?
സുഭാഷ് ചന്ദ്ര ബോസ്
ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത് ?
സുബ്രഹ്മണ്യഭാരതി
ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെ തിരെ പടനയിച്ച തിരുവിതാംകൂറിലെ ദിവാൻ ആര്?
വേലുത്തമ്പിദളവ
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ് ?
പി. സി. റോയ്
‘മഹാമാന’ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ?
മദൻ മോഹൻ മാളവ്യ
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഉപപ്രധാനമന്ത്രി?
സർദാർ വല്ലഭായ് പട്ടേൽ
സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി ?
ഗോപാലകൃഷ്ണ ഗോഖലെ
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ സ്ഥാപകൻ?
ജവഹർലാൽ നെഹ്റു
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ ഗവർണർ ജനറൽ?
സി.രാജഗോപാലാചാരി
ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ?
ചേറ്റൂർ ശങ്കരൻ നായർ
ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം?
1857
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ രക്തസാക്ഷി?
മംഗൾ പാണ്ഡെ
അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്?
ഖാൻ അബ്ദുൾ ഗഫാർ ഖാൻ
സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്?
സർദാർ വല്ലഭായ് പട്ടേൽ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആരാണ്?
ഖുദിറാം ബോസ് (18 വയസ്സ്)
ജവഹർലാൽ നെഹ്റുവിനെ ‘ഋതുരാജൻ’ എന്ന് വിശേഷിപ്പിച്ചത് ആരാണ്?
രവീന്ദ്രനാഥ ടാഗോർ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ഒരേയൊരു മലയാളി?
സി.ശങ്കരൻ നായർ
ഭൂദാന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?
ആചാര്യ വിനോബ ഭാവ
‘ബർദോളി ഗാന്ധി’ എന്നറിയപ്പെടുന്നത് ആരാണ്?
സർദാർ വല്ലഭായ് പട്ടേൽ
നേതാജി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി?
സുഭാഷ് ചന്ദ്രബോസ്
ആരാണ് ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത്?
വിൻസ്റ്റൺ ചർച്ചിൽ
സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
മഹാത്മാ ഗാന്ധി
ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയ നേതാവ്?
സുഭാഷ് ചന്ദ്രബോസ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആരായിരുന്നു?
ആനി ബസന്റ്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു?
മൗണ്ട് ബാറ്റൺ പ്രഭു
‘ബഹിഷ്കൃത ഭാരത് ‘എന്ന മറാത്തി പത്രത്തിന്റെ സ്ഥാപകൻ ആരാണ്?
ഡോ.ബി.ആർ.അംബേദ്കർ
ഗാന്ധിജിയുടെയും മുഹമ്മദലി ജിന്നയുടെ യും രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത് ആര്?
ഗോപാലകൃഷ്ണ ഗോഖലെ
1857ലെ ഒന്നാം സ്വാതന്ത്രസമരത്തിന്റെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്നത്?
നാനാസാഹിബ്
ജവഹർലാൽ നെഹ്റു എത്ര തവണ കോൺഗ്രസ് അധ്യക്ഷനായി?
6- തവണ
ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗറില്ല യുദ്ധമുറ സ്വീകരിച്ച വിപ്ലവകാരി?
താന്തിയാ തോപ്പി
ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
എം ജി റാനഡെ
1857 ലെ വിപ്ലവത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?
കൺവർ സിങ്
സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആരായിരുന്നു?
സി.രാജഗോപാലാചാരി
ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ മുഖ്യകാരണം സാമ്പത്തിക ചോർച്ചയാണെന്ന് വിലയിരുത്തിയ ദേശീയനേതാവ്?
ദാദാബായ് നവറോജി
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ഉ പ പ്രധാനമന്ത്രിയായ ദേശീയ നേതാവ് സർദാർ വല്ലഭായി പട്ടേൽ
ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആരാണ്?
ദാദാ ഭായ് നവറോജി
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ?
ബങ്കിം ചന്ദ്ര ചാറ്റർജി
ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് മുഗൾ ഭരണാധികാരി ആരായിരുന്നു ബഹദൂർഷാ രണ്ടാമൻ
1857- ലെ ഒന്നാം സ്വാതന്ത്രസമര ത്തിലെ ആദ്യ രക്തസാക്ഷി?
മംഗൽ പാണ്ഡെ
ഭഗത് സിംഗ്, സുഖദേവ്, രാജ്ഗുരു എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നത് എന്നായിരുന്നു?
1931 മാർച്ച് 23
കേരളത്തിലെ ഉപ്പുസത്യാഗ്രഹയാത്രയെ കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് നയിച്ചത് ആര്?
കെ കേളപ്പൻ
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്ര സിന്റെ പ്രസിഡന്റ് ആരായിരുന്നു?
ജെ ബി കൃപലാനി
അതിർത്തി ഗാന്ധി’ എന്നറിയപ്പെട്ട സ്വാതന്ത്രസമര സേനാനി?
ഖാൻ അബ്ദുൽ ഗാഫർ ഖാൻ
ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര നേതാവ്?
അരബിന്ദ ഘോഷ്
ദീനബന്ധു എന്നറിയപ്പെടുന്നത്?
സി എഫ് ആൻഡ്രൂസ്
സ്വതന്ത്ര ഭാരത്തിലെ ആദ്യ ഉപപ്രധാനമന്ത്രി?
സര്ദാര് വല്ലഭായി പട്ടേൽ
‘ക്വിറ്റിന്ത്യാ സമരനായിക’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?
അരുണ ആസഫ് അലി
‘സ്വരാജ്യം എന്റെ ജന്മാവകാശം’ ആരുടെ മുദ്രാവാക്യം?
ബാലഗംഗാധര തിലക്
ഗാന്ധിജിയെ ‘അർദ്ധ നഗ്നനായ ഫക്കീർ’ എന്ന് വിശേഷിപ്പിച്ചത് ആര്?
വിൻസ്റ്റൺ ചർച്ചിൽ
‘ഇന്ത്യൻ സ്ട്രഗിൾ’ എന്ന കൃതിയുടെ രചയിതാവ്?
സുഭാഷ് ചന്ദ്രബോസ്
സൗദി അറേബ്യയിലെ മക്കയിൽ ജനിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി?
മൗലാന അബ്ദുൽ കലാം ആസാദ്
ദേശബന്ധു എന്നറിയപ്പെടുന്നത്?
സി ആർ ദാസ്
KPSTA Swadhesh Mega Quiz 2023|സ്വാതന്ത്ര സമരവും ദേശീയ നേതാക്കളും|സ്വദേശ് മെഗാ ക്വിസ് 2023