2022 Current Affairs| PSC Current Affairs|2022- ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ

2022 -ലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


Current Affairs 2022|
2022 -ലെ ആനുകാലിക വിവരങ്ങൾ


ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കടലാസ്‌ രഹിത ഹൈക്കോടതി?

കേരള ഹൈക്കോടതി


ഐക്യരാഷ്ട്ര സംഘടന 2023 എന്തു വർഷമായിട്ടാണ് ആചരിക്കുന്നത്?

ചെറുധാന്യ വർഷം


2022 ജനുവരിയിൽ പുറത്തിറങ്ങിയ കോവിഡ് 19 വാക്സിനേഷൻ സ്മാരക സ്റ്റാമ്പിൽ ഏത് കോവിഡ് വാക്സിന്റെ ചിത്രമാണ് ഉള്ളത്?

കോവാക്സിൻ


2022- 2023 സാമ്പത്തികവർഷം എന്ത് വര്ഷമായാണ് കേരള സർക്കാർ പ്രഖ്യാപിച്ചത്?

സംരംഭങ്ങളുടെ വർഷം


ഇന്ത്യയിലെ ആദ്യത്തെ അക്ഷര മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്?

കോട്ടയം


കുടുംബ തർക്കം പരിഹരിക്കാൻ ജില്ലാ അടിസ്ഥാനത്തിലുള്ള പുതിയ സർക്കാർ സംരംഭം?

സ്വസ്ഥം


എലിപ്പനിക്കെതിരെയുള്ള ബോധവൽക്കരണത്തിനായായി ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാമ്പയിൻ?

മൃത്യുഞ്ജയം


സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പുതിയ ഹെൽപ്പ് ലൈൻ നമ്പർ?

1930


അമ്പതുവർഷം പഴക്കമുള്ള കൊൽക്കത്ത തുറമുഖം ഏത് പേരിലാണ് പുനർ നാമകരണം ചെയ്യപ്പെട്ടത്?

ശ്യാമപ്രസാദ് മുഖർജി പോർട്ട്


റാഫേൽ യുദ്ധവിമാനം പറത്തിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റാര്?

ശിവാംഗി സിങ്


അമേരിക്കയുടെ നാണയത്തിൽ ഇടംനേടിയ ആദ്യത്തെ കറുത്ത വർഗക്കാരിയായ വനിതയാര്?

മായ ആഞ്ചലോ


ഐഎസ്ആർഒയുടെ (2022) ചെയർമാൻ?

ഡോ. എസ് സോമനാഥ്


ഇന്ത്യയുടെ (2022) പ്രസിഡന്റ് ?

ദ്രൗപദി മുർമു


ഇന്ത്യൻ നാവിക സേനയുടെ പുതിയ മുദ്ര (നിഷാൻ) ഏത് ഭരണാധികാരിയുടെ മുദ്രയിൽ നിന്ന് പകർത്തിയതാണ്?

ഛത്രപതി ശിവജി


ചുവന്ന പാണ്ടകളെ പുനരധിവസിപ്പിക്കാൻ പോകുന്ന സിംഗലീല നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?

പശ്ചിമബംഗാൾ


ഐഎസ്ആർഒയുടെ പ്രഥമ സൗര ദൗത്യം?

ആദിത്യ എല്‍ 1


സസ്യങ്ങളെകുറിച്ച് റെഡ് ഡാറ്റാ ബുക്ക് തയ്യാറാക്കുക ആദ്യ സംസ്ഥാനം?

കേരളം


പൊതുജനങ്ങൾക്കായി തുറന്നു കൊടു ത്ത കേരളത്തിലെ ആദ്യ ആദിവാസി പൈതൃകഗ്രാമം?

എൻ ഊര് (വയനാട്)


ഇന്ത്യയിൽ ജനിതകമാറ്റം വരുത്തിയ
ആദ്യ ഭക്ഷ്യോത്പന്നം?

ജി എം കടുക്


ഇന്ത്യയിൽ കാഴ്ചശക്തി ഇല്ലാത്തവർക്ക് വേണ്ടി തുടങ്ങിയ ആദ്യ റേഡിയോ ചാനൽ?

റേഡിയോ അക്ഷ്


2022 ലെ ഒഎൻവി സാഹിത്യ പുരസ്കാരം?

ടി പത്മനാഭൻ


റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി ആയ ഡിജിറ്റൽ രൂപ പ്രാബല്യത്തിൽ വന്നത്?

2022 നവംബർ 1


കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റ കൃത്യങ്ങൾ തടയാനായി മൊബൈൽ ആപ്പ്?

കുഞ്ഞാപ്പ്


2023- ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം?

അക്ര (ഘാന)


കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ആത്മഹത്യ പ്രവണത ഇല്ലാതാക്കാനും ആയി സർക്കാർ ആരംഭിച്ച പദ്ധതി?

ചിരി


ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശില്പമെന്ന ഗിന്നസ് ലോക റെക്കോഡ് നേടിയ ശില്പം സ്ഥാപിച്ചത് എവിടെയാണ്?

ശഖുമുഖം ബീച്ചിൽ (ശില്പി കാനായി കുഞ്ഞിരാമൻ)


സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച എഴുത്തുകാരൻ?

സേതു


2021 ലെ ജെ സി ഡാനിയേൽ പുരസ്കാരം നേടിയ സംവിധായകൻ?

കെ പി കുമാരൻ


കേരളത്തിൽ ആരംഭിച്ച സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സംവിധാനത്തിന്റെ പേര്?

കേരളസവാരി


സ്വന്തമായി ഇന്റർനെറ്റ് സർവീസ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്?

കേരളം


ഇന്ത്യയിൽ ആദ്യമായി സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ഓൺലൈൻ ടാക്സി സർവീസ് ആരംഭിച്ച സംസ്ഥാനം?

കേരളം


ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി നിയമിതനായ വ്യക്തി?

ആർ വെങ്കിട്ട രമണി


ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർ ഡാം ആയ ഗയാജി ഡാം ഏതു നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?

ഫാൽഗു നദി (ബീഹാർ)


2020 -ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് അർഹയായ വനിത?

ആശാ പരേഖ് (52- മത് )


ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി 6 – തവണയും തിരഞ്ഞെടുത്ത നഗരം?

ഇൻഡോർ (മധ്യപ്രദേശ്)


2018- ലെ പ്രളയത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമ?

2018 ( സംവിധാനം- ജൂഡ് ആന്റണി)


2022 ഡിസംബറിൽ കമ്മീഷൻ ചെയ്ത നാവികസേന തയദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പൽ?

INS മോർമു ഗാവോ


തെരുവുനായ്ക്കളില്ലാത്ത ലോകത്തെ ആദ്യ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത്?

നെതർലൻഡ്സ്


ഭാവി തലമുറയ്ക്കായി പുകവലി നിരോധിക്കുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ നിയമം പാസാക്കിയ രാജ്യം ഏത്?

ന്യൂസിലാൻഡ്


സാഹിത്യ നിരൂപണത്തിനുളള 2022 -ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാള കൃതി?

ആശാന്റെ സീതായനം
(രചയിതാവ്- എം.തോമസ്)


വിവർത്തനത്തിനുളള 2022 -കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സാഹിത്യകാരൻ?

ചാത്തനാത്ത് അച്യുതനുണ്ണി
(‘വാമനാചാര്യന്റെ കാവ്യാലങ്കാര സൂത്രവൃത്തി’ എന്ന കൃതി സംസ്കൃത ത്തിൽ നിന്നു മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനാണ് പുരസ്കാരം)


ജീവിതശൈലീ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ ക്യാമ്പയിൻ?

അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്


ഓക്സ്ഫഡ് ഡിഷ്ണറി 2022- ലെ വാക്കായി തിരഞ്ഞെടുത്തത് ?

ഗ്ലോബിൻ മോഡ്


കേരള കലാമണ്ഡലം കല്പിത സർവകലാശാല ചാൻസലറായി നിയമിതയായ ലോക പ്രശസ്ത നർത്തകി?

മല്ലിക സാരാഭായി


ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ജുലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം?

ചക്ദ എക്സ്പ്രസ്


ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാനവാഹിനി കപ്പൽ?

ഐ എൻ എസ് വിക്രാന്ത്


പുരുഷ – വനിത ക്രിക്കറ്റ് താരങ്ങൾക്ക് തുല്യ വേതനം പ്രഖ്യാപിച്ച രണ്ടാമത്തെ രാജ്യം?

ഇന്ത്യ (പ്രതിഫലത്തിൽ തുല്യത നടപ്പിലാക്കിയ ആദ്യരാജ്യം ന്യൂസിലൻഡ്)


2022- ലെ മികച്ച ഫുട്ബോൾ താരത്തിന് നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരജേതാക്കൾ?

പുരുഷതാരം – കരിം ബെൻസെമ (ഫ്രഞ്ച് താരം)
വനിതാതാരം – അലക്സിയ പുറ്റലസ് (സ്പാനിഷ് താരം)


പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിന് വേണ്ടി പുതിയ വാഹനം വാങ്ങുന്നവർ മരം കൂടി നടണം എന്ന നിയമം കൊണ്ടുവരുന്നത്?

കേരള മോട്ടോർ വാഹന വകുപ്പ്


മുൻ ഇന്ത്യൻ ഫുട്ബോൾ താരം വിക്ടർ മഞ്ഞിലയുടെ ആത്മകഥ?

ഒരു ഗോളിയുടെ ആത്മകഥ


എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

തമിഴ്നാട്


ഇന്ത്യയിലെ ആദ്യത്തെ കുട്ടിത്തേവാങ്ക് (Slender loris) സാങ്ച്വറി നിലവിൽ വന്ന സംസ്ഥാനം?

തമിഴ്നാട്


മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്കായി ആദ്യ സ്മാരകമായ സുഗത സൂതി നിലവിൽ വന്നത്?

നെയ്യാറ്റിൻകര


വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് ബേപ്പൂരിൽ നിർമ്മിക്കുന്ന സ്മാരകം?

ആകാശമിട്ടായി


ഇന്ത്യയുടെ 52 – മത് കടുവാ സംരക്ഷണ കേന്ദ്രം?

രാംഘട്ട് വിഷ് ധാരി സങ്കേതം
(രാജസ്ഥാൻ)


ഓൺലൈൻ ബാങ്ക് തട്ടിപ്പുകളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ റിസർവ് ബാങ്ക് പുറത്തിറക്കിയ കാർട്ടൂൺ പുസ്തകം?

രാജു ആൻഡ് ദ ഫോർട്ടി തീവ്സ്


ഏഷ്യയിലെ ആദ്യ ബാലസൗഹൃദ നഗരം?

തൃശ്ശൂർ


ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി?

ജഗദീപ് ധൻകർ
(14 -മത് ഉപ രാഷ്ട്രപതി)


ഇന്ത്യയിലെ ആദ്യ സഹകരണ മ്യൂസിയം നിലവിൽ വരുന്നത്?

കോഴിക്കോട്


ഇന്ത്യയിൽ ആദ്യമായി
വാനര വസൂരി (മങ്കി പോക്സ്) സ്ഥിരീകരിച്ച ജില്ല?

കൊല്ലം (കേരളം)


ഊരുട്ടമ്പലം ഗവ. യു.പി സ്കൂളിന്റെ പുതിയ പേര്?

അയ്യങ്കാളി -പഞ്ചമി സ്മാരക സ്കൂൾ


സർക്കാർ മേഖലയിലെ രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി നിലവിൽ വരുന്നത്?

കോഴിക്കോട്


വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം നിർമ്മിച്ച സംസ്ഥാനത്തെ ആദ്യത്തെ സാഹിത്യ പാർക്ക്?

ഫാംറോക്ക് ഗാർഡൻ ആൻഡ് മുഹമ്മദ് ബഷീർ പാർക്ക് (കോഴിക്കോട്)


അരുണാചൽപ്രദേശിൽ പുതുതായി നില വിൽ വരുന്ന മൂന്നാമത്തെ എയർപോർട്ട്?

ഡോണി പോളോ എയർപോർട്ട്


എല്ലാ വാർഡുകളിലും ലൈബ്രറികളിലുള്ള ഇന്ത്യയിലെ ആദ്യ മണ്ഡലം?

ധർമ്മടം


സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കേരള പോലീസ് പുറത്തിറക്കിയ ആപ്പ്?

നിർഭയം


പുരുഷ ലോകകപ്പ് മത്സരം (ഖത്തർ) നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി

സ്റ്റെഫാനി ഫ്രാപ്പാർട്ട് (ഫ്രാൻസ് )


പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്താൻ ശുപാർശ ചെയ്ത കമ്മിറ്റി?

ജയ ജയ്റ്റലി കമ്മിറ്റി


ചരമശതാബ്ദിയോടനുബന്ധിച്ച്
സി വി രാമൻപിള്ളയുടെ അർധകായ പ്രതിമ സ്ഥാപിക്കുന്നത്?

പബ്ലിക് ലൈബ്രറി തിരുവനന്തപുരം


ബ്രിട്ടനിലെ 57 – മത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ?

ഋഷി സുനക്


2022 -ൽ അമ്പതാം വാർഷികം ആഘോഷിച്ച പി വത്സലയുടെ നോവൽ?

നെല്ല്


ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി നിയമിതരായ വ്യക്തി?

ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ


ഇന്റർനാഷണൽ ബുക്കർ സമ്മാനം ലഭിച്ച ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവലിന്റെ പേര്?

റേത്ത് സമാധി


2022 ഡിസംബറിൽ അന്തരിച്ച ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം

പെലെ


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ മലനിരകളിൽ ജോലിചെയ്യുന്ന ഇന്ത്യൻ വനിതാസൈനിക ഓഫീസർ?

ക്യാപ്റ്റൻ ശിവ ചൗഹാൻ


2022 ജൂലായിൽ വധിക്കപ്പെട്ട ജപ്പാന്റെ മുൻ പ്രധാനമന്ത്രി?

ഷിൻസോ ആബെ


ലോകാരോഗ്യ സംഘടന 2022 ജൂലായിൽ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പകർച്ചവ്യാധിയേത്?

മങ്കി പോക്സ് (എം പോക്സ്)


2026 നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിന് വേദിയാകുന്ന രാജ്യങ്ങൾ?

അമേരിക്ക കാനഡ മെക്സിക്കോ


വരയാടുകളുടെ സംരക്ഷണത്തിനായി ഇന്ത്യയിലെ ആദ്യത്തെ നീലഗിരി താർ പ്രോജക്ട് ആരംഭിച്ച സംസ്ഥാനം?

തമിഴ്നാട് (സംസ്ഥാന മൃഗമായ വരയാടുകളെ സംരക്ഷിക്കാനുള്ള പദ്ധതി)


വിദ്യാർത്ഥികളുടെ സ്കൂൾ ബസ്സുകളുടെ യാത്ര നിരീക്ഷിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ ആപ്പ്?

വിദ്യാവാഹൻ


രാജ്യത്തെ ആദ്യ മുസ്ലീം വനിതാ യുദ്ധവിമാന പൈലറ്റായി തിരഞ്ഞെടുക്കപ്പെട്ടത്?

സാനിയ മിർസ


ഐക്യരാഷ്ട്രസഭ പൊതുസഭ 2022 ജൂലായിൽ മനുഷ്യാവകാശമായി അംഗീകരിച്ചത് എന്ത്?

ആരോഗ്യകരമായ പരിസ്ഥിതി


എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും കമ്മ്യൂണിറ്റി ലൈബ്രറികളിലുള്ള രാജ്യത്തെ ആദ്യത്തെ ജില്ല?

ജംതാര (ജാർഖഡ്)


വന്യജീവിയായ ധ്രുവച്ചെന്നായയെ (Arctic wolf) ലോകത്താദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചത് ഏത് രാജ്യത്താണ്?

ചൈന (ധ്രുവച്ചെന്നായയുടെ പേര് മായ)


ചണ്ഡീഗഡ് വിമാനത്താവളത്തിന് നൽകിയ പുതിയ പേര്?

ഷഹീദ് ഭഗത് സിംഗ് എയർപോർട്ട്


സംസ്ഥാന സർക്കാരിന്റെ പ്രഥമ കേരള ജ്യോതി പുരസ്കാരം ലഭിച്ച സാഹിത്യകാരൻ?

എം ടി വാസുദേവൻ നായർ


തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി ?

പിണറായി വിജയൻ


പ്രളയ സാധ്യതാഭൂപടം രാജ്യത്ത് ആദ്യമായി തയ്യാറാക്കിയ സംസ്ഥാനം?

കേരളം


ബ്രിട്ടനെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയ രാജ്യം ഏത്?

ഇന്ത്യ (അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി, ഇന്ത്യ)


കാനഡയിലെ മർഖാ നഗരത്തിലെ തെരുവിന് ഏത് ഇന്ത്യൻ സംഗീതജ്ഞന്റെ പേരു നൽകിയാണ് ആദരിച്ചത്?

എ ആർ റഹ്മാൻ


ന്യൂയോർക്കിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ച് സാഹിത്യപ്രഭാഷണ പരിപാടിയിൽ പങ്കെടുത്ത ഏത് വിഖ്യാത എഴുത്തുകാരനെതിരെയാണ് ആക്രമണം ഉണ്ടായത്?

സൽമാൻ റുഷ്ദി


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ ആർച്ച് പാലം ഇന്ത്യൻ റെയിൽവേയ്ക്കായി നിർമ്മിക്കുന്നത് ഏതു നദിക്ക് കുറയുകയാണ്?

ചെനാബ്


തെക്കൻ സ്പെയിനിലെ സെവിയ്യ നഗരത്തിലുണ്ടായ ഉഷ്ണ തരംഗത്തിനാണ് ലോകത്താദ്യമായി പേരിട്ടത്. പേരെന്താണ്?

സോയി


ചന്ദ്രനെ ചുറ്റാൻ ടിക്കറ്റ് ബുക്ക് ചെയ്ത ആദ്യ ബഹിരാകാശ വിനോദസഞ്ചാരി?

ഡെന്നീസ് ടിറ്റോ


നമീബിയയിൽ നിന്നും മധ്യപ്രദേശിലെ ഏത് ദേശീയ ഉദ്യാനത്തിലേക്കാണ് ചീറ്റപ്പുലികളെ എത്തിച്ചത്?

കൂനോ ദേശീയ ഉദ്യാനം


ബ്രിട്ടന്റെയും 14 കോമൺവെൽത്ത് രാഷ്ട്രങ്ങളുടെയും രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞി അന്തരിച്ചത് എന്നാണ്?

2022 സെപ്റ്റംബർ 8 -ന്


എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടന്റെ രാജാവായി ചുമതലയേറ്റത്?

ചാൾസ് മൂന്നാമൻ


ഇന്ത്യ അധ്യക്ഷപദം സ്വീകരിച്ച ജി20 ഉച്ചകോടിയുടെ ആപ്തവാക്യം?

വസുധൈവ കുടുംബകം (ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി)


2022 ഫിഫ ഫുട്ബോൾ ലോകകപ്പ് ഉദ്ഘാടനം ചെയ്ത ഖത്തറിലെ വേദി?

അൽബൈത്ത് സ്റ്റേഡിയം


ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരമായ ചാമ്പ്യൻസ് ഓഫ് എർത്ത് പുരസ്കാരം നേടിയ ഇന്ത്യൻ വന്യജീവി ശാസ്ത്രജ്ഞ?

ഡോ. പൂർണിമ ദേവി ബർമൻ


കാലാവസ്ഥ വ്യതിയാനത്തിനു കാരണമാകുന്ന പ്രശ്നങ്ങളെ ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ നേരിടാൻ ഇന്ത്യ ആരംഭിച്ച പദ്ധതി?

മിഷൻ ലൈഫ് പദ്ധതി


ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മഹാശ്വേതാദേവിയുടെ ജീവിതകഥ പറയുന്ന സിനിമ?

മഹാനന്ദ (ബംഗാളി )


2022 ഒക്ടോബറിൽ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ജില്ല?

തിരുവനന്തപുരം


2022 ഒക്ടോബറിൽ അന്തരിച്ച വയറിളക്കമുൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ചവരിലെ നിർജലീകരണം തടയാൻ Oral Hydration Solution (ORS) കണ്ടുപിടിച്ച ഇന്ത്യക്കാരനായ ശിശുരോഗ വിദഗ്ധൻ?

ഡോ. ദിലീപ് മഹലനോബിസ്
(ഒ ആർഎസി (ORS) ന്റെ പിതാവ് എന്നറിയപ്പെടുന്നു)


2022 -ലെ ബുക്കർ സമ്മാനം ലഭിച്ച ശ്രീലങ്കൻ എഴുത്തുകാരൻ?

ഷെഹാൻ കരുണ തിലകെ
(പുരസ്കാരം ലഭിച്ച നോവൽ -ദ സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ)


നിലവിൽ (2022) സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ?

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (50 – മത് ചീഫ് ജസ്റ്റിസ് )


ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ആദിവാസി കോളനി?

കൽപ്പറ്റ (വയനാട്)


കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആരംഭിച്ച ഹെൽപ് ലൈൻ പദ്ധതി?

ചിരി


യുഎസ് നാണയങ്ങളിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഏഷ്യൻ വംശജ?

അന്ന മേയ് വോങ്‌


2022 -ലെ സാമ്പത്തിക ശാസ് ത്ര നോബൽ പുരസ്കാരം ലഭിച്ചവർ?

ബെൻ എസ് ബെർണാൻകി,
ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് എച്ച് ഡിവിഗ്


2022 -ലെ സാഹിത്യ നോബൽ പുരസ്കാരം ലഭിച്ച എഴുത്തുകാരി?

ആനി എർനൊ ( ഫ്രാൻസ്)


2022 ലെ സമാധാന നോബൽ പുരസ്കാരം ഒരു വ്യക്തിക്കും രണ്ടു സംഘടനകൾക്കും ആണ് ലഭിച്ചത്.
വ്യക്തി ആര്? സംഘടനകൾ ഏതൊക്കെ?

ബലാറസ് ഭരണകൂടം ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തകൻ –
അലെസ് ബിയാലിയാറ്റ്സ്കി.

റഷ്യയിലെ മെമ്മോറിയൽ

യുക്രൈനിലെ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് (സി സി എൽ ) എന്നീ സംഘടനകൾക്കും


2022- ലെ ഭൗതിക ശാസ്ത്ര നോബൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ ?

അലൈൻ ആസ്പെക്റ്റ് ( ഫ്രാൻസ്)

ജോൺ എഫ് കൗസർ (അമേരിക്ക)

ആന്റൺ സെയ്ലിങ്ങർ (ഓസ്ട്രേലിയ)


2022 -ലെ വയലാർ അവാർഡ് (46-മത്തെ ) നേടിയ നോവൽ?

മീശ (രചയിതാവ് – എസ് ഹരീഷ്)


ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക സ്ഥാപിക്കുന്നത് എവിടെയാണ്?

അട്ടാരി (ചണ്ഡീഗഡ്)


അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോൾകീപ്പർ മാർക്കുള്ള പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ലഭിച്ച ഇന്ത്യൻ കായിക താരങ്ങൾ?

പി ആർ ശ്രീജേഷ്, സവിത പുനിയ


ലഹരിക്കെതിരെ കേരളം ആരംഭിക്കുന്ന സേ നോ ടു ഡ്രഗ്രസ് (SAY NO TO DRUGS ) ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസിഡർ?

സൗരവ് ഗാംഗുലി


സംസ്ഥാനത്ത് ആരംഭിച്ച ലഹരി വിരുദ്ധ കാമ്പയിൻ?

സേ നോ ടു ഡ്രഗ്സ്


ഇന്ത്യയിൽ 5G സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത് എന്നാണ്?

2022 ഒക്ടോബർ 1


കുടിയേറ്റ സ്മാരക മ്യൂസിയം സ്ഥാപിക്കുന്നത്?

ഇടുക്കി


ബുദ്ധവനം എന്ന പേരിലുള്ള പൈതൃക തിം പാർക്ക് ഏത് സംസ്ഥാനത്താണ് സ്ഥാപിതമായത്

തെലങ്കാന


2022 – ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ പ്രമേയം?

സാക്ഷരതാ പഠന ഇടങ്ങളെ പരിവർത്തനം ചെയ്യുന്നു


എൻ ഊര് പദ്ധതിക്ക് കീഴിലുള്ള ആദ്യ ഗോത്ര പൈതൃക ഗ്രാമം?
പൂക്കോട് (വയനാട് )


2022 – ലെ സമ്പൂർണ്ണ ഗ്രാമസ്വരാജായി പ്രഖ്യാപിക്കപ്പെട്ട ഗ്രാമം?

തോന്നയ്ക്കൽ സായി ഗ്രാമം


യുക്രൈൻ അഭയാർഥികൾക്കായി നോബൽ മെഡൽ ലേലത്തിന് വയ്ക്കുന്ന 2021ലെ സമാധാന നോബൽ ജേതാവായ മാധ്യമപ്രവർത്തകൻ?

ദിമിത്രി മുറട്ടോവ്


കേരള സർക്കാർ പുറത്തിറക്കിയ 5 പുതിയ മലയാള കമ്പ്യൂട്ടർ ലിപികൾ?

മഞ്ജുള, രഹ്നാ, മിയ, മന്ദാരം, തുമ്പ


കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ജില്ല?

തൃശ്ശൂർ
(2 -മത്തെ സമ്പൂർണ ഡിജിറ്റൽ ജില്ല കോട്ടയം)


ചിത്രശലഭങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് കേരളത്തിൽ ആരംഭിക്കുന്ന പദ്ധതി?

ശലഭത്താര


കേരളത്തിൽ നിന്ന് പാർലമെന്റിൽ എത്തുന്ന ആദ്യ മുസ്ലീം വനിത

ജെബി മേത്തർ


ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം 2022- ൽ ലഭിച്ച പിന്നണി ഗായിക?

കെ.എസ്.ചിത്ര


കർണാടകയും തമിഴ്നാടും തമ്മിൽ തർക്കം നടക്കുന്ന മേകേദാത ഡാം സ്ഥിതി ചെയ്യുന്ന നദി?

കാവേരി


റവന്യ ദുരന്ത നിവാരണ വകുപ്പിന്റെ വിവരങ്ങൾ ഉദ്യോഗസ്ഥരെയും ജനങ്ങളെയും അറിയിക്കുന്നതിന് റവന്യ വകുപ്പ് പുറത്തിറക്കിയ മാസിക?

ഭൂമിക


50 വർഷങ്ങൾക്ക് ശേഷം വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യരെയെത്തിക്കാനുള്ള നാസ (NASA)- യുടെ പുതിയ ദൗത്യം?

ആർട്ടിമിസ്


UNESCO- യുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ നാമനിർദ്ദേശം ചെയ്ത ഗുജറാത്തിലെ നൃത്തരൂപം?

ഗർബ


കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2022- ലെ ബാലസാഹിത്യ പുരസ്കാരം നേടിയ
ചേക്കുട്ടി എന്ന നോവലിന്റെ രചയിതാവ്?

സേതു


ഇന്ത്യയുടെ ആദ്യ ഭവന പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്?

വാഴമുട്ടം (തിരുവനന്തപുരം)


കേരളത്തിലെ ആദ്യത്തെ ജെ സി ഡാനിയേൽ സ്മാരക പാർക്ക് നിലവിൽ വരുന്നത് ജില്ല?

തിരുവനന്തപുരം (നെയ്യാറ്റിൻകര)


പുതുതായി പ്രഖ്യാപിച്ച തമിഴ്നാട്ടിലെ അഞ്ചാമത്തെ ആന സങ്കേതം?

അഗസ്ത്യമല


സുഗതകുമാരിയുടെ ഓർമ്മയ്ക്കായി ഒരുക്കുന്ന സ്മാരക മന്ദിരത്തിന് നൽകപ്പെട്ട പേര്?

പവിഴമല്ലി (തിരുവനന്തപുരം)


സംസ്ഥാന സർക്കാർ ജോലി ലഭിക്കാൻ മാത്യഭാഷ പരിജ്ഞാനം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം?

കേരളം


കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ മലയാളി?

എൽദോസ് പോൾ


ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോ നഗരം?

കൊൽക്കത്ത


വാനരവസൂരി ആദ്യമായി മനുഷ്യരിൽ സ്ഥിരീകരിച്ചത് ഏതു രാജ്യത്ത്?

കോഗോ (1970)


കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ മുൻ മുഖ്യമന്ത്രി?

ഉമ്മൻചാണ്ടി


യുക്രൈൻ -റഷ്യ യുദ്ധത്തെ തുടർന്ന് റഷ്യയുടെ അധീനതയിലായ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം?

സാഫോറീസിയ


2021 -ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മികച്ച നോവലുകൾ?

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
( രചയിതാവ് ഡോ. ആർ രാജശ്രീ)

പുറ്റ് (രചയിതാവ് വിനോയ് തോമസ്)


2021- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ആത്മകഥ?

അറ്റുപോകാത്ത ഓർമ്മകൾ
(രചയിതാവ് പ്രൊഫ.ടി ജെ ജോസഫ്)


മികച്ച ബാലസാഹിത്യത്തിനുള്ള 2021- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?

അവർ മൂവരും ഒരു മഴവില്ലും
(രചയിതാവ് രഘുനാഥ് പാലേരി)


മികച്ച യാത്രാവിവരണത്തിനുള്ള 2021 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി?

നഗ്നരും നരഭോജികളും (രചയിതാവ് വേണു)


പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ ഭാഗമാകുന്ന കേരളത്തിലെ വന മേഖലഏത് ?

നെല്ലിയാമ്പതി


കേരള വനിതാ കമ്മീഷൻ 25 വർഷമായതിന്റെ ഭാഗമായി തയ്യാറാക്കിയ ഡോക്യുമെന്ററി?

കരുതലിന്റെ കാൽനൂറ്റാണ്ട്


ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന സ്ഥലം?

കായംകുളം


ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്ന മണിപ്പൂരിലെ തടാകം?

ലോക് തക് തടാകം


അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചിട്ടുള്ളവരെ കണ്ടുപിടിക്കുന്നതിന് പൊതുവിതരണ വകുപ്പ് ആവിഷ്കരിച്ച പദ്ധതി?

ഓപ്പറേഷൻ യെല്ലോ


സംസ്ഥാനത്തെ സ്കൂളുകളിലെ പഠന സമയം 8 മണി മുതൽ 1 മണിവരെ ആക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി?

എം എ ഖാദർ കമ്മിറ്റി


ദേശാടനകിളികളെ സംരക്ഷിക്കാൻ ഒരുങ്ങുന്ന ഒഡീഷയിലെ പക്ഷിഗ്രാമം?

ഗോവിന്ദ് പുർ ഗ്രാമം


സമ്പൂർണ്ണ ഹിന്ദി സാക്ഷരത കൈവരിക്കുന്ന കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്?

ചേളന്നൂർ


ഏത് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുടെ പ്രതിമയാണ് ഇന്ത്യ ഗേറ്റിനു സമീപം അനാചാദനം ചെയ്തത്?

സുഭാഷ് ചന്ദ്ര ബോസ്


ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയ?

തിയോമാർഗരിറ്റ മാഗ്നിഫിക്ക


‘ക്വീൻ ഓഫ് ദ മൈൽസ് ‘ എന്ന ഹ്രസ്വചിത്രം കേരളത്തിലെ ഏതു വനിതാ അത്‌ലറ്റിന്റെ കായിക ജീവിതവുമായി ബന്ധപ്പെട്ടതാണ്?

പി യു ചിത്ര


സൗരോർജ്ജം മാത്രം ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ?

ആര്യഭട്ട


2022 -ലെ ഇന്ത്യയിലെ ആദ്യത്തെ ജൈവ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട ഗ്രാമം ?

ദിസ്പാര (ത്രിപുര)


2023 -ൽ 25 വർഷം തികയുന്ന കേരളത്തിലെ ദാരിദ്ര്യനിർമാർജന പദ്ധതി?

കുടുംബശ്രീ


സർക്കാരിനു നൽകുന്ന അപേക്ഷകളിൽനിന്നും ഒഴിവാക്കാൻ തീരുമാനിച്ച വാക്ക്?

താഴ്മയായി


സംസ്ഥാന കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക് ‘ എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നം?

ചില്ലു എന്ന അണ്ണാൻകുഞ്ഞ്


കേരളത്തിലെ ആദ്യ ശിശു സൗഹൃദ കുടുംബകോടതി?

കോഴിക്കോട് (സ്വപ്നക്കൂട് എന്ന പേരിലാണ് പ്രത്യേക കോടതിമുറി രൂപകൽപ്പന ചെയ്തത്)


ഡൽഹിയിലെ രാഷ്ട്രപതിഭവൻ മുതൽ നാഷണൽ സ്റ്റേഡിയം വരെയുള്ള പാതയായ രാജ്പഥും സെൻട്രൽ വിസ്ത പുൽത്തകിടിയും ഉൾപ്പെട്ട പ്രദേശത്തിന്റെ പുതിയ പേര് ?

കർത്തവ്യപഥ്


ഇന്ത്യയിൽ ആദ്യമായി ഹൃദയം തുറക്കാതെ വാൽവ് മാറ്റുന്ന ആദ്യ ജില്ലാ ആശുപത്രി എന്ന അപൂർവ നേട്ടം കൈവരിച്ചത്?

എറണാകുളം ജനറൽ ആശുപത്രി


കേരളത്തിൽ മാംഗോ പാർക്ക് നിലവിൽ വരുന്നത്?

കുറ്റിയാട്ടൂർ (കണ്ണൂർ)


ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മഗ്സസേ അവാർഡ് നിരസിച്ച വ്യക്തി?

കെ കെ ശൈലജ


ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദിയായി തെരഞ്ഞെടുക്കപ്പെട്ട നദി?

ഉംഗോട്ട്


പുരാരേഖാ വകുപ്പിന്റെ താളിയോല രേഖാമ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം
(ഫോർട്ട് സെൻട്രൽ അർക്കൈവ്സ്)


രാജ്യസഭാ ഉപാധ്യക്ഷ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി?

പി.ടി ഉഷ (ഈ പദവിയിൽ എത്തുന്ന നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ എംപിയാണ് പി ടി ഉഷ)


കേരളത്തിൽ 5G സേവനം നിലവിൽ വന്ന ആദ്യ നഗരം?

കൊച്ചി


ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബോൾ 2022 വിജയികൾ?

അർജന്റീന
(അർജന്റീനയുടെ മൂന്നാം ലോകകപ്പ് കിരീടമാണ് ഇത്)


ഓൺലൈൻ റഫറൻസ് സൈറ്റായ ഡിക്ഷ്നറി ഡോട്ട് കോമിന്റെ 2022- ലെ വാക്കായി തിരഞ്ഞടുക്കപ്പെട്ടത്?

Woman


ലോക സിനിമയിൽ ആദ്യമായി ഗോത്ര വർഗത്തിൽപ്പെട്ടവർ മാത്രം അഭിയനയിച്ച ചിത്രമെന്ന പ്രത്യേകത നേടിയ ഇരുള ഭാഷയിലുള്ള സിനിമ?

ധബാരി ക്യുരുവി
(സംവിധാനം- പ്രിയനന്ദനൻ)


2022- ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാക്ക്?

വേഡിൽ (വേഡിൽ എന്ന ഗെയിമിനെ കുറിച്ച്)


ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ മലയാളി?

ബേസിൽ ജോസഫ് (ചിത്രം മിന്നൽ മുരളി)


ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ റോക്കറ്റ്?

വിക്രം -1
(ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്രം എസ് )


കുഷ്ഠരോഗ നിർമ്മാർജ്ജന രംഗത്ത് സുസ്ഥിര വികസനം ലക്ഷ്യമിട്ട് സ്കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?

ബാല മിത്ര


സർക്കാർ മേഖലയിലെ രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി നിലവിൽ വരുന്നത്?

കോഴിക്കോട്


ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് ആവുന്ന ആദ്യ വനിത? ആദ്യ മലയാളി?

പി ടി ഉഷ


2023 -ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി?

അബെദ്ൽ ഫത്താ അൽസിസി (ഈജിപ്ത് പ്രസിഡന്റ്)


ക്ഷയരോഗബാധിതരുടെ ക്ഷേമം ഉറപ്പി ക്കാനുള്ള കേന്ദ്ര പദ്ധതിയായ
നി – ക്ഷയ മിത്രയുടെ ദേശീയ അംബാസഡർ?

ദീപ മാലിക്


2023 – ൽ നടക്കുന്ന 18 -മത് ജി -20 ഉച്ചകോടിക്ക് അധ്യക്ഷം വഹിക്കുന്ന രാജ്യം?

ഇന്ത്യ


കേരള സംഗീത നാടക അക്കാദമി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?

മട്ടന്നൂർ ശങ്കരൻകുട്ടി (സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് കരിവെള്ളൂർ മുരളി)


5 – മത് ജെസിബി പുരസ്കാരം ലഭിച്ച പ്രശസ്ത ഉറുദു സാഹിത്യകാരൻ?

ഖാലിദ് ജാവേദ്


എത്രാമത്തെ ഫുട്ബോൾ ലോകകപ്പാണ് ഖത്തറിൽ നടക്കുന്നത്?

22 -മത്


ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ്?

വിക്രം എസ് (ദൗത്യത്തിന്റെ പേര് പ്രാരംഭ് )


മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുക എന്ന ലക്ഷ്യമിട്ട് നാസ വിക്ഷേപിച്ച പേടകം?

ആർട്ടെമിസ് – 1


2022 ലെ അർജുന പുരസ്കാരം നേടിയ മലയാളികൾ?

എച്ച് എസ് പ്രണോയ് (ബാഡ്മിന്റൺ താരം) എൽദോസ് പോൾ (അത് ലറ്റി ക്സ് )


2022 ലെ രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ച കായിക താരം?

അചന്ത ശരത്കമൽ (ടേബിൾ ടെന്നീസ് താരം)


ഐക്യരാഷ്ട്രസഭ പോപ്പുലേഷൻ ഫണ്ടിന്റെ കണക്ക് പ്രകാരം ലോക ജനസംഖ്യ 800 കോടി തികഞ്ഞത് എന്ന്?

2022 നവംബർ 15


ലോക ജനസംഖ്യ 800 കോടിയിലെത്തിച്ച വിനിസ് മാബാൻ സാഗ് എന്ന കുഞ്ഞ് പിറന്ന രാജ്യം?

ഫിലിപ്പീൻസ് (മനില)


കുട്ടികൾക്ക് നേരെയുള്ള ലൈഗികാതിക്രമങ്ങൾക്കെതിരെയുള്ള അന്താരാഷ്ട്ര ബോധവൽക്കരണ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ച ദിവസം ഏത്?

നവംബർ 18


2022 -ലെ തപസ്യ കലാസാഹിത്യ വേദി യുടെ അക്കിത്തം സ്മാരക പുരസ്കാരം ലഭിച്ച വ്യക്തി?

ശ്രീകുമാരൻ തമ്പി


ഐ എസ് ആർ ഒ (ISRO) യുടെ ചൊവ്വാദൗത്യമായ മംഗൾയാനെ അടിസ്ഥാനമാക്കിയ സംസ്കൃത ഭാഷയിലുള്ള ഡോക്യുമെന്ററി ഫിലിമിന്റെ പേര്?

യാനം (സംവിധായകൻ വിനോദ് മങ്കര)


ഇന്ത്യയുടെ കോവിഡ് പോരാട്ടങ്ങളെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം ?

ദ വാക്സിൻ വാർ
(സംവിധായകൻ- വിവേക് അഗ്നിഹോത്രി )


ആദിവാസി ഊരുകളിൽ അക്ഷരം പഠിപ്പിക്കാനുള്ള കുടുംബശ്രീയുടെ പദ്ധതി ഏത്?

ജോറ് മലയാളം


ടൂറിസ്റ്റ് ബസുകൾക്കും ആംബുലൻസു കൾക്കും ഏകീകൃത നിറം നിർബന്ധമാക്കുന്ന സംസ്ഥാനം?

കേരളം


യുനെസ്കോ പഠന നഗരമായി തിരഞ്ഞെടുത്ത കേരളത്തിലെ കോർപ്പറേഷൻ?

തൃശ്ശൂർ


2022- ൽ 100 -ആം വാർഷികം ആഘോഷിക്കുന്ന കുമാരനാശാന്റെ കൃതികൾ ?

ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ


ലോകത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്?

അഫ്ഗാനിസ്ഥാൻ
(ഏറ്റവും സുരക്ഷിതമായ രാജ്യം- സിംഗപ്പുർ )


ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ടെറായി എലിഫന്റ് റിസർവ് നിലവിൽ വരുന്നത്?

ഉത്തർപ്രദേശ്


ആരുടെ ജീവിതം ആധാരമാക്കി നിർമ്മിച്ച ഹിന്ദി ചലച്ചിത്രമാണ് ‘എമർജൻസി’?

ഇന്ദിരാഗാന്ധി
(സംവിധാനം നടി -കങ്കണ റനൗട്ട്)


കേരളത്തിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഭൂസർവ്വേക്കായി റവന്യൂ വകുപ്പ് ആരംഭിച്ച പോർട്ടർ?

എന്റെ ഭൂമി


സംസ്ഥാന സർക്കാർ ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതിയുടെ ഭാഗ്യചിഹ്നം?

സർവേ പപ്പു


ഭാഷാസൗഹാർദ്ദം വികസിപ്പിക്കുവാൻ 2022 മുതൽ യുജിസി ഭാഷാദിനമായി ആചരിക്കാൻ തീരുമാനിച്ചത് ദിനം ഏത്?

ഡിസംബർ 11
(തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനമാണ് ഡിസംബർ 11)


കേന്ദ്രസർക്കാർ ഭൗമസൂചിക പദവി നൽകിയ ബീഹാറിന്റെ ഉൽപ്പന്നമായ മിഥിലമഖാന എന്താണ്?

താമര വിത്ത്


ശാസ്ത്ര ഗവേഷണ ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നവർക്ക് നോബലിന് സമാനമായി കേന്ദ്രസർക്കാർ നൽകുന്ന അവാർഡ്?

വിജ്ഞാൻ രത്ന


ലഹരിപദാർത്ഥങ്ങളുടെ വിതരണം ഉപയോഗം വ്യാപനം തടയാൻ കേരളപോലീസ് രൂപം നൽകിയ പദ്ധതി?

യോദ്ധാവ്


2022 നവംബർ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ?

ശ്യാം ശരൺ നേഗി


ഏഷ്യയിലെ ആദ്യ പഠന നഗരിയായി യുനെസ്കോ തിരഞ്ഞെടുത്ത കേരളത്തിലെ നഗരം?

തൃശ്ശൂർ


പ്രഥമ കേരള പ്രഭ പുരസ്കാരത്തിന് അർഹനായ ആദിവാസി ക്ഷേമ പ്രവർത്തകൻ?

ടി മാധവമേനോൻ


ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് മോഹൻലാൽ പുറത്തിറക്കിയ പുതിയ ആൽബം?

‘ഒരു മതം അത് ഫുട്ബോൾ…


കേന്ദ്രസർക്കാറിന്റെ പത്മ പുരസ്കാര മാതൃകയിൽ കേരളസർക്കാർ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ?
കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ


പ്രഥമ കേരളജ്യോതി പുരസ്കാരം ലഭിച്ച വ്യക്തി?

എം ടി വാസുദേവൻ നായർ


പ്രഥമ കേരളപ്രഭ പുരസ്കാരം ലഭിച്ചവർ?

മമ്മൂട്ടി,
ഓം ചേരി എൻ എൻപിള്ള (എഴുത്തുകാരൻ),
ടി മാധവ മേനോൻ


പ്രഥമ കേരളശ്രീ പുരസ്കാരം ലഭിച്ചവർ?

കാനായി കുഞ്ഞിരാമൻ,
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപക നേതാക്കളിൽ ഒരാളായ
എം പി പരമേശ്വരൻ,
ഗോപിനാഥ് മുതുകാട്,
വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി,
ജീവശാസ്ത്ര ഗവേഷകൻ
ഡോ. സത്യഭാമ ദാസ് ബിജു,
വൈക്കം വിജയലക്ഷ്മി


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.