Green Revolution | ഹരിതവിപ്ലവം
പിഎസ്സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
ലോകത്ത് ആദ്യമായി ഹരിത വിപ്ലവം ആരംഭിച്ച രാജ്യം?
മെക്സിക്കോ
മെക്സിക്കോയിൽ ഹരിത വിപ്ലവം ആരംഭിച്ചത് ഏതു വർഷം?
1944
ലോക ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഡോ.നോർമാൻ ബോർലോഗ്
നോര്മാന് ബോർലോഗ് ഏതു രാജ്യക്കാരൻ?
യു.എസ്.എ
മെക്സിക്കോ എന്ന രാജ്യത്തിന്റെ തലസ്ഥാനം?
മെക്സിക്കോ സിറ്റി
ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കാർഷികരംഗം
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്?
ഡോ.എം എസ് സ്വാമിനാഥൻ
വേൾഡ് ഫുഡ് പ്രൈസ് നേടിയ ആദ്യ ഇന്ത്യക്കാരൻ?
ഡോ.എം എസ് സ്വാമിനാഥൻ
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ എന്നറിയപ്പെടുന്നത്?
ഡോ.എം.പി സിങ്
‘സർബതി സോറോണ’ എന്ന ഗോതമ്പിനം വികസിപ്പിച്ച കൃഷി ശാസ്ത്രജ്ഞൻ?
ഡോ.എം എസ് സ്വാമിനാഥൻ
സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ഏക കൃഷി ശാസ്ത്രജ്ഞൻ?
ഡോ.നോർമാൻ ബോർലോഗ് (1970)
ഇന്ത്യയിൽ ഹരിത വിപ്ലവം നടക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
ഇന്ദിരാഗാന്ധി
എം എസ് സ്വാമിനാഥന്റെ മുഴുവൻ പേര്?
മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ
ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായ ആദ്യത്തെ ഇന്ത്യക്കാരൻ?
ഡോ.എം എസ് സ്വാമിനാഥൻ
ഇന്ത്യയിൽ ഹരിത വിപ്ലവം നടപ്പിലാക്കിയ സമയത്തെ കേന്ദ്ര കൃഷി മന്ത്രി?
സി.സുബ്രമണ്യം
കാർഷികമേഖലയിൽ നിന്നു ഭാരതരത്നം ലഭിച്ച ഒരേയൊരു വ്യക്തി?
സി സുബ്രഹ്മണ്യം
മാഗ്സസേ പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി?
ഡോ. എം എസ് സ്വാമിനാഥൻ (1971)
ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച കാലഘട്ടം?
1967 – 1968
ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ആസ്ഥാനം?
റോം
വേൾഡ് ഫുഡ് പ്രൈസ് അവാർഡിന് ഫണ്ട് നൽകുന്നത്?
നോർമാൻ ബോർലോഗ്
തമിഴ്നാട്ടിലെ കുംഭകോണത്തു ജനിച്ച പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ?
ഡോ. എം എസ് സ്വാമിനാഥൻ
ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കപെട്ട ധാന്യം?
ഗോതമ്പ്
നോർമൻ ബോർലോഗിന് സമാധാനത്തി നുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?
1970
The quest for a World without hunger എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
എം എസ് സ്വാമിനാഥൻ
നാഷണൽ അഗ്രികൾച്ചറൽ കമ്മീഷന്റെ അധ്യക്ഷനായ ആദ്യ മലയാളി?
ഡോ.എം എസ് സ്വാമിനാഥൻ
ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ മെച്ചം ഉണ്ടാക്കിയ നാണ്യവിള ഏത്?
പരുത്തി
1970-80 കാലയളവിൽ കേന്ദ്രമന്ത്രി യായിരുന്ന കൃഷിശാസ്ത്രജ്ഞൻ?
ഡോ. എം എസ് സ്വാമിനാഥൻ
ആദ്യമായി ഹരിതവിപ്ലവം എന്ന പദം ഉപയോഗിച്ചതാര്?
വില്യം ഗൗഡ്
‘ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഭവനം ‘ എന്നറിയപ്പെടുന്ന രാജ്യം ഏത്?
ഫിലിപ്പൈൻസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് റൈസ് റിസർച്ച് സ്ഥിതിചെയ്യുന്നത്?
ഹൈദരാബാദ്
ദേശീയ കർഷിക ദിനം?
ഡിസംബർ 23
കേരളത്തിലെ കർഷക ദിനം?
ചിങ്ങം -1
ബൊർലോഗ് അവാർഡ് ഏതു മേഖലയിലാണ് നൽകുന്നത്?
കാർഷിക മേഖല
യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാം Father of Economic Ecology എന്ന്
വിശേഷിപ്പിച്ചത് ആരയാണ്?
ഡോ.എം എസ് സ്വാമിനാഥൻ
ഇന്ത്യയിൽ ഹരിത വിപ്ലവം കൊണ്ട് ഏറ്റവും കൂടുതല് മെച്ചമുണ്ടാക്കിയ സംസ്ഥാനം?
പഞ്ചാബ്
ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച ഏഷ്യൻ രാജ്യം?
ഫിലിപ്പീൻസ്
ഫിലിപ്പീൻസ് എന്ന രാജ്യത്തിന്റെ തലസ്ഥാനം?
മനില
അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം ത്തിന്റെ ആസ്ഥാനം?
മനില (ഫിലിപ്പീൻസ്)
കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം?
കട്ടക്ക് (ഒഡീഷ്യ)
എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ സ്ഥാപകൻ ആര്?
ഡോ. എം എസ് സ്വാമിനാഥൻ
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഡോ. എം എസ് സ്വാമിനാഥൻ
വേൾഡ് ഫുഡ് പ്രൈസ് നേടിയ ആദ്യ വ്യക്തി?
ഡോ.എം എസ് സ്വാമിനാഥൻ
കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങൾ ഏതൊക്കെയാണ്?
മങ്കൊമ്പ് (ആലപ്പുഴ)
പട്ടാമ്പി (പാലക്കാട്)
വൈറ്റില (എറണാകുളം)
കായംകുളം (ആലപ്പുഴ)