പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പരമ്പരയിൽ കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും
കേരളത്തെ അറിയാം… ജില്ലകളിലൂടെ… കോഴിക്കോട്
കോഴിക്കോട് ജില്ല രൂപീകൃതമായ വർഷം ?
1957 ജനുവരി 1
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ അവയവദാന ഗ്രാമം ?
ചെറുകുളത്തൂർ
ഇന്ത്യയിൽ ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യത്തെ സൈബർ പാർക്ക്?
U L സൈബർ പാർക്ക് (കോഴിക്കോട്)
ഗാന്ധിജിയുടെ കേരളത്തിലെ ആദ്യ സന്ദർശനം കോഴിക്കോട് ആയിരുന്നു. ഏതു വർഷം?
1920
കേരളത്തിലെ ആദ്യ പുകയില മോചിത ഗ്രാമം ?
കൂളിമാട്
ഇന്ത്യയിലെ ആദ്യത്തെ പൈതൃക ജലമ്യൂസിയം സ്ഥാപിതമായത്?
കുന്ദമംഗലം
പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത് ?
കോഴിക്കോട്
ഐഎസ്ആർഒ യുടെ കീഴിലുള്ള ഇന്ത്യൻ സ്പേസ് ഗ്യാലറി സ്ഥിതി ചെയ്യുന്നത്?
കുന്നമംഗലം
ഇന്ത്യയിലെ ആദ്യത്തെ മഹിളാമാൾ സ്ഥിതിചെയ്യുന്നത് ?
കോഴിക്കോട്
നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിച്ചത് ഏത് വർഷം?
2003
ഉരു നിർമ്മാണത്തിന് പ്രശസ്തമായ കോഴിക്കോട് ജില്ലയിലെ സ്ഥലം ?
ബേപ്പൂർ
കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ?
ഇരിങ്ങൽ
ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക് സ്ഥാപിച്ചത് ?
കോഴിക്കോട്
ഫറോക്ക് പട്ടണം പണി കഴിപ്പിച്ചത് ആര്?
ടിപ്പുസുൽത്താൻ
ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ പ്രചരണത്തിനായി കോഴിക്കോട് എത്തിയത് എന്ന്?
1920 ഓഗസ്റ്റ് 18
കാപ്പാടിൻ്റെ പഴയ പേര്?
കപ്പക്കടവ്
ബേപ്പൂരിനെ സുൽത്താൻ പട്ടണം എന്ന് വിശേഷിപ്പിച്ചതാര്?
ടിപ്പുസുൽത്താൻ
മലബാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് ?
കക്കയം
കേരളത്തിലെ ഇന്ത്യൻ സ്റ്റേറ്റ് ഓഫ് മാനേജ്മെൻറ് ആസ്ഥാനം?
കുന്നമംഗലം (1996)
മലബാറിലെ ടിപ്പു സുൽത്താന്റെ ആസ്ഥാനം?
ഫാറോക്ക്
ഇന്ത്യയിലെ ആദ്യത്തെ നാളികേര ജൈവ ഉദ്യാനം?
കുറ്റ്യാടി
കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് നിരോധിത ജില്ല?
കോഴിക്കോട്
ഇന്ത്യയിലെ ആദ്യത്തെ ചവർ രഹിത നഗരം?
കോഴിക്കോട്
താമരശ്ശേരി ചുരം സ്ഥിതിചെയ്യുന്നത് ?
കോഴിക്കോട്
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് ഏതായിരുന്നു ?
കടലുണ്ടി
കീഴരിയൂർ ബോംബ് കേസ് നടന്നത് എന്ന്?
1942 നവംബർ 17
മാനാഞ്ചിറ മൈതാനം സ്ഥിതി ചെയ്യുന്നത് ?
കോഴിക്കോട്
സുഗന്ധവ്യജ്ഞനങ്ങളുടെ നഗരം എന്നറിയപ്പെടുത്?
കോഴിക്കോട്
കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?
കോഴിക്കോട്
വി കെ കൃഷ്ണമേനോൻ ആർട്ട് ഗ്യാലറി സ്ഥിതി ചെയ്യുന്ന ജില്ല?
കോഴിക്കോട്
ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ എവിടെയാണ് നിലവിൽവന്നത്?
ചേവായൂർ
ആദ്യ പുകയില രഹിത നഗരം,
ആദ്യ പ്ലാസ്റ്റിക് മാലിന്യ വിമുക്ത ജില്ല,
ആദ്യ വിശപ്പുരഹിതനഗരം,
ആദ്യം കോള വിമുക്ത ജില്ല എന്നിങ്ങനെ എല്ലാം അറിയപ്പെടുന്ന ജില്ല?
കോഴിക്കോട്
പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്ത്?
ഒളവണ്ണ
ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക് തന്റെടം കോഴിക്കോട് ആരംഭിച്ചത് ഏത് വർഷം?
2013
തുഷാരഗിരി വെള്ളച്ചാട്ടം, വെള്ളരിമല വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്നത്?
കോഴിക്കോട്
കക്കയം അണക്കെട്ട് ഏതു ജില്ലയിൽ?
കോഴിക്കോട്
കോഴിക്കോട് ഭരിച്ചിരുന്ന രാജവംശം?
നെടിയിരുപ്പ് സ്വരൂപ്
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ?
വൈക്കം മുഹമ്മദ് ബഷീർ
കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥിതിചെയ്യുന്നത് ?
ഇരിങ്ങൽ
കേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ കോഴിക്കോട് ഏത് ജില്ലയുടെ ഭാഗമായിരുന്നു ?
മലബാർ
കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ നടന്ന കണ്ണൂർ സന്ധി ഏതു വർഷമായിരുന്നു?
1513
മിതവാദി കൃഷ്ണന്റെയും മഞ്ചേരി രാമയ്യരുയുടെയും നേതൃത്വത്തിൽ തളി സമരം നടന്ന വർഷം?
1917
പി ടി ഉഷ സ്ഥാപിച്ച സ്കൂൾ ഓഫ് അത് ലിറ്റിക്സ് സ്ഥിതിചെയ്യുന്നത്?
കിനാലൂർ
1498- ൽ വാസ്കോഡഗാമ കപ്പലിറങ്ങിയ കോഴിക്കോട് ജില്ലയിലെ ബീച്ച്?
കാപ്പാട് ബീച്ച്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ചിൻ്റെ ആസ്ഥാനം ?
മൂഴിക്കൽ (കോഴിക്കോട് )
INC യുടെ നേതൃത്വത്തിൽ നടന്ന കേരളത്തിലെ ആദ്യ സമ്മേളന വേദി?
കോഴിക്കോട്
നെടിയിരിപ്പ് സ്വരൂപം എന്നറിയപ്പെട്ടത്?
കോഴിക്കോട് ജില്ല
കേരളത്തിൽ ഗാന്ധിജിയുടെ ആദ്യ ആദ്യ സന്ദർശന നഗരം?
കോഴിക്കോട്
ഓപ്പറേഷൻ സുലൈമാനി പദ്ധതി (വിശക്കുന്നവർക്ക് ആഹാരം ഒരുക്കുന്ന പദ്ധതി) നടപ്പാക്കിയ ജില്ല ?
കോഴിക്കോട്
കേരളത്തിൽ ആദ്യത്തെ ജില്ലാ ജയിൽ സ്ഥാപിതമായത്?
കോഴിക്കോട്
കേരളത്തിൽ ആദ്യമായി നിപ്പ വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ സ്ഥലം?
സൂപ്പി കട (പേരാമ്പ്ര)
3G മൊബൈൽ സേവനം കേരളത്തിൽ ആദ്യമായി വന്ന നഗരം?
കോഴിക്കോട്
ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തൻ്റെ പ്രചരണത്തിനായി കോഴിക്കോട് എത്തിയ വർഷം?
1920 ഓഗസ്റ്റ് 18